top of page
ProphetAnchor

ഖലീല്‍ ഗിബ്രാൻ (Kahlil Gibran) എഴുതിയ

The Prophet
(പ്രവാചകൻ)

എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പരിഭാഷ

On Beauty
സൗന്ദര്യത്തെക്കുറിച്ച്

Previous Next


And a poet said, "Speak to us of Beauty."

എന്നിട്ട് ഒരു കവിഭാവനയുള്ള ആള്‍ പറഞ്ഞു, 'ഞങ്ങളോട് സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കൂ.'


Where shall you seek beauty, and how shall you find her unless she herself be your way and your guide?

സൗന്ദര്യത്തെ നിങ്ങള്‍ എവിടെയാണ് തേടുക, അയാള്‍(സ്ത്രീ) സ്വയം നിങ്ങളുടെ വഴിയും നിങ്ങളുടെ വഴികാട്ടിയും ആവുന്നില്ലായെങ്കിൽ നിങ്ങൾ അയാളെ(സ്ത്രീ) എങ്ങിനെയാണ് കണ്ടെത്തുക?


And how shall you speak of her except she be the weaver of your speech?

അയാള്‍(സ്ത്രീ) നിങ്ങളുടെ വാക്കുകളുടെ നെയ്ത്തുകാരി ആവാതെ, അയാളെ(സ്ത്രീ)ക്കുറിച്ച് നിങ്ങള്‍ എങ്ങിനെ സംസാരിക്കും?


The aggrieved and the injured say, "Beauty is kind and gentle.

നൊമ്പരപ്പെടുന്നവരും, മുറിവേറ്റവരും പറയും, 'സൗന്ദര്യം ദയാലുവും മൃദുലവും അണ്.


Like a young mother half-shy of her own glory she walks among us."

സ്വന്തം തേജസിനാല്‍ അര്‍ദ്ധ-സങ്കോചമുള്ള ഒരു ചെറുപ്രായക്കാരിയായ അമ്മയെപ്പോലെ, അയാള്‍(സ്ത്രീ) നമ്മുടെ ഇടയില്‍ നടക്കുന്നു.'


And the passionate say, "Nay, beauty is a thing of might and dread.

തീവ്രവികാരാധീനനായ ആള്‍ പറയും, 'ഇല്ല, സൗന്ദര്യം ബലവും ഭയാനകതയും ഉള്ള ഒരു വസ്തുവാണ്.


Like the tempest she shakes the earth beneath us and the sky above us."

കൊടുങ്കാറ്റ് കണക്കെ അയാള്‍(സ്ത്രീ) നമുക്ക് കീഴില്‍ ഉള്ള ഭൂമിയേയും, നമുക്ക് മുകളിലുള്ള ആകാശത്തേയും പിടിച്ച്കുലുക്കുന്നു.'


The tired and the weary say, "beauty is of soft whisperings. She speaks in our spirit.

ക്ഷീണിതരും മനസ്സുതളര്‍ന്നവരും പറയും, 'സൗന്ദര്യം മൃദുലമായ അടക്കം പറച്ചിലുകള്‍ ഉള്ളതാണ്. അയാള്‍(സ്ത്രീ) നമ്മുടെ ആത്മസത്തയില്‍ സംസാരിക്കുന്നു.'


Her voice yields to our silences like a faint light that quivers in fear of the shadow."

നിഴലുകളെ ഭയന്ന് വിറക്കുന്ന ഒരു മങ്ങിയെ വെളിച്ചംകണക്കെ, അയാളുടെ(സ്ത്രീ) സ്വരം നമ്മുടെ നിശബ്ദതകള്‍ക്ക് കീഴടങ്ങുന്നു.'


But the restless say, "We have heard her shouting among the mountains,

എന്നാല്‍, അക്ഷമരായവർ പറയുന്നു, 'പര്‍വ്വതങ്ങള്‍ക്കിടയില്‍നിന്നും അയാള്‍(സ്ത്രീ) ഒച്ചത്തിർ ആര്‍പ്പുവിളിക്കുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്,


And with her cries came the sound of hoofs, and the beating of wings and the roaring of lions."

അയാളുടെ(സ്ത്രീ) ആര്‍പ്പുവിളികളോടൊപ്പം, കുളമ്പടിനാദവും, ചിറകടി ശബ്ദവും, സിംഹങ്ങളുടെ ഗര്‍ജ്ജനവും വന്നു.'


At night the watchmen of the city say, "Beauty shall rise with the dawn from the east."

നിശാനേരത്ത് നഗര കാവല്‍ക്കാർ പറയുന്നു, 'സൗന്ദര്യം ഉദയത്തോടുകൂടി, കിഴക്ക് നിന്നും ഉദിക്കും.'


And at noontide the toilers and the wayfarers say, "we have seen her leaning over the earth from the windows of the sunset."

മദ്ധ്യാഹ്നനേരത്ത് അദ്ധ്വാനിക്കുന്നവരും, വഴിപോക്കരും പറയും, 'സൂര്യാസ്തമയത്തിന്‍റെ ജാലകങ്ങളിലൂടെ അയാള്‍(സ്ത്രീ) ഭൂമിക്ക് മീതെ ചാഞ്ഞുനില്‍ക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്.'


In winter say the snow-bound, "She shall come with the spring leaping upon the hills."

തണുപ്പുകാലത്ത് കടുത്ത മഞ്ഞ് തേടിപ്പോകുന്നവര്‍ പറയും, 'വസന്തത്തില്‍ കുന്നിന്‍പുറങ്ങളില്‍ തുള്ളിചാടിക്കൊണ്ട് അയാള്‍(സ്ത്രീ) വരും.'


And in the summer heat the reapers say, "We have seen her dancing with the autumn leaves, and we saw a drift of snow in her hair."

വേനല്‍ചൂടിൽ, കൊയ്ത്തുകാർ പറയും, 'ശരത്കാല ഇലകളോടൊപ്പം അയാള്‍(സ്ത്രീ) നൃത്തംചെയ്യുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്, അയാളുടെ(സ്ത്രീ) മുടിയില്‍ മഞ്ഞിന്‍റെ ഒരുകൊച്ചൊഴുക്കും ഞങ്ങൾ കണ്ടിട്ടുണ്ട്.'


All these things have you said of beauty.

സൗന്ദര്യത്തെക്കുറിച്ച് നിങ്ങള്‍ ഈ കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്.


Yet in truth you spoke not of her but of needs unsatisfied,

എന്നിരുന്നാലും, നിറവേറ്റപ്പെടാത്ത ആവശ്യകതകളെക്കുറിച്ചല്ലാതെ, നിങ്ങള്‍ അയാളെ(സ്ത്രീ)ക്കുറിച്ച് പറഞ്ഞില്ല,


And beauty is not a need but an ecstasy.

എന്നാല്‍ സൗന്ദര്യം എന്നത് ഒരു ആവശ്യകതയല്ല, മറിച്ച് ഒരു നിര്‍വൃതിയാണ്.


It is not a mouth thirsting nor an empty hand stretched forth,

ദാഹിക്കുന്ന ഒരു വായയോ, അല്ലെങ്കില്‍ മുന്നിലേക്ക് നീട്ടിയ ഒരു ഒഴിഞ്ഞ കൈയോ അല്ല,


But rather a heart enflamed and a soul enchanted.

മറിച്ച്, ജ്വലിക്കുന്ന ഒരു ഹൃദയവും, വശീകൃതമായ ഒരു ആത്മാവും ആണ് അത്.


It is not the image you would see nor the song you would hear,

നിങ്ങള്‍ കാണാൻ തയ്യാറുള്ള ചിത്രവുമല്ല, നിങ്ങൾ കേള്‍ക്കാൻ തയ്യാറുള്ള പാട്ടുമല്ല അത്.


But rather an image you see though you close your eyes and a song you hear though you shut your ears.

നിങ്ങളുടെ നേത്രങ്ങള്‍ അടച്ചുവച്ചാലും, നിങ്ങള്‍ കാണുന്ന ഒരു ചിത്രവും നിങ്ങളുടെ കാതുകള്‍ മൂടിവെച്ചാലും, നിങ്ങള്‍ കേള്‍ക്കുന്ന ഒരു ഗീതവും ആണ് അത്.


It is not the sap within the furrowed bark, nor a wing attached to a claw,

ചുളിവുവീണ മരത്തൊലിക്കുള്ളിലെ കറയുമല്ല, മാംസഭുക്കുകളായ ജീവികളുടെ കാല്‍നഖത്തിനോട് ഒട്ടിച്ചുവച്ചിട്ടുള്ള ഒരു ചിറകുമല്ല അത്,


But rather a garden for ever in bloom and a flock of angels for ever in flight.

മറിച്ച്, എന്നുമെന്നും പൂവണിഞ്ഞിരിക്കുന്ന ഒരു പൂന്തോട്ടവും, എന്നുമെന്നും പറന്നുകൊണ്ടിരിക്കുന്ന ഒരു സംഘം മാലാഖമാരും ആണ് അത്.


People of Orphalese, beauty is life when life unveils her holy face.

ഓര്‍ഫാലീസിലെ ജനങ്ങളെ, ജീവിതം അയാളുടെ(സ്ത്രീ) ദിവ്യമുഖം മുഖംമൂടി അനാവരണം ചെയ്യുമ്പോൾ, സൗന്ദര്യം ആണ് ജീവിതം.


But you are life and you are the veil.

എന്നാല്‍ നിങ്ങളാണ് ജീവിതം, നിങ്ങളാണ് ആ മുഖംമൂടി.


Beauty is eternity gazing at itself in a mirror.

നിത്യത ഒരു കണ്ണാടിയില്‍ അതിനെത്തന്നെ നോക്കിക്കാണുന്നതാണ്, സൗന്ദര്യം.

But you are the eternity and you are the mirror.

എന്നാല്‍ നിങ്ങളാണ് ആ നിത്യത, നിങ്ങളാണ് ആ കണ്ണാടി.


Book profile


Translator's foreword


1. The Coming of the Ship

നൗകയുടെ വരവ്


2. On Love

സ്നേഹത്തിനെക്കുറിച്ച്


3. On Marriage

വിവാഹത്തെക്കുറിച്ച്


4. On Children

കുട്ടികളെക്കുറിച്ച്


5. On Giving

നല്‍കുന്നതിനെക്കുറിച്ച്


6. On Eating and Drinking

തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും


7. On Work

ജോലി ചെയ്യുന്നതിനെയെക്കുറിച്ച്


8. On Joy & Sorrow

ആനന്ദത്തെക്കുറിച്ചും, വ്യസനത്തെക്കുറിച്ചും


9. On Houses

ഭവനങ്ങളെക്കുറിച്ച്


10. On Clothes

വസ്ത്രങ്ങളെക്കുറിച്ച്


11. On Buying & Selling

വാങ്ങുന്നതിനെക്കുറിച്ചും, വില്‍ക്കുന്നതിനെക്കുറിച്ചും


12. On Crime & Punishment

കുറ്റവും ശിക്ഷയും എന്നതിനെക്കുറിച്ച്


13. On Laws

നിയമചട്ടങ്ങളെക്കുറിച്ച്


14. On Freedom

സ്വാതന്ത്ര്യത്തെക്കുറച്ച്


15. On Reason & Passion

യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും


16. On Pain

നൊമ്പരത്തെക്കുറിച്ച്


17. On Self-Knowledge

ആത്മജ്ഞാനത്തെക്കുറിച്ച്


18. On Teaching

പഠിപ്പിക്കുന്നതിനെക്കുറിച്ച്


19. On Friendship

സൗഹൃദത്തെക്കുറിച്ച്


20. On Talking

സംസാരിക്കുന്നതിനെക്കുറിച്ച്


21. On Time

സമയത്തിനെക്കുറിച്ച്


22. On Good & Evil

ഉത്തമമായതിനെക്കുറിച്ചും, ദുഷ്ടമായതിനെക്കുറിച്ചും


23. On Prayer

പ്രാര്‍ത്ഥനയെക്കുറിച്ച്


24. On Pleasure

ഉല്ലാസത്തെക്കുറിച്ച്


25. On Beauty

സൗന്ദര്യത്തെക്കുറിച്ച്


26. On Religion

മതത്തെക്കുറിച്ച്


27. On Death

മരണത്തെക്കുറിച്ച്


28. The Farewell

വിടവാങ്ങല്‍

bottom of page