top of page
ProphetAnchor

ഖലീല്‍ ഗിബ്രാൻ (Kahlil Gibran) എഴുതിയ

The Prophet
(പ്രവാചകൻ)

എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പരിഭാഷ

On Good & Evil
ഉത്തമമായതിനെക്കുറിച്ചും, ദുഷ്ടമായതിനെക്കുറിച്ചും

Previous Next


And one of the elders of the city said, "Speak to us of Good and Evil."

അപ്പോള്‍ നഗരത്തിലെ വയോധികരിൽ ഒരാൾ പറഞ്ഞു, 'ഞങ്ങളോട് നല്ലതിനെക്കുറിച്ചും, മോശമായതിനെക്കുറിച്ചും പറയുക.'

And he answered:

അപ്പോള്‍ അയാൾ മറുപടി നല്‍കി:

Of the good in you I can speak, but not of the evil.

നിങ്ങളില്‍ ഗുണവത്തായതിനെക്കുറിച്ച് എനിക്ക് സംസാരിക്കാൻ ആവും, എന്നാല്‍ ഹീനകരമായിട്ടുള്ളതിനെക്കിറിച്ച് ആവില്ല.

For what is evil but good tortured by its own hunger and thirst?

കാരണം, നല്ലതിനെ അതിന്‍റെ സ്വന്തം അത്യാര്‍ത്തിയാലും, അത്യഭിലാഷത്താലും പീഢിപ്പിക്കപ്പെടുന്നതല്ലാതെ മറ്റ് എന്താണ് ദുഷ്കര്‍മ്മം?

Verily when good is hungry it seeks food even in dark caves, and when it thirsts, it drinks even of dead waters.

ആര്‍ത്തിയേറിയ അവസ്ഥയിൽ നന്മയുള്ളത് ഭോജ്യത്തിനായി ഇരുണ്ട ഗുഹകളില്‍ പോലും തേടുന്നു, ആശിക്കുമ്പോള്‍ അത് നിശ്ചേഷ്ടമായ ജലത്തില്‍നിന്നുപോലും ദാഹശമനം നടത്തുന്നു, എന്നത് നേരാണ്.

You are good when you are one with yourself.

നിങ്ങള്‍ നിങ്ങളോട്തന്നെ ഏകത്വത്തിലിരിക്കുമ്പോൾ നല്ലവനാണ്.

Yet when you are not one with yourself you are not evil.

എന്നിരുന്നാലും, നിങ്ങള്‍ നിങ്ങളോട്തന്നെ ഐക്യത്തിലിരികാത്തപ്പോൾ, നിങ്ങള്‍ ദുഷിച്ചവനല്ല.

For a divided house is not a den of thieves; it is only a divided house.

കാരണം വിഭക്തമായ ഒരു വീട് തസ്ക്കരന്മാരുടെ ഗൂഢസങ്കേതമല്ല; അത് ഒരു വിഭക്ത ഭവനം മാത്രമാണ്.

And a ship without rudder may wander aimlessly among perilous isles yet sink not to the bottom.

ചുക്കാനില്ലാത്ത ഒരു കപ്പല്‍ ആപല്‍ക്കരമായ തുരുത്തുകള്‍ക്കിടയിലൂടെ ലക്ഷ്യമില്ലാതെ അലഞ്ഞ്തിരിയും, എന്നാല്‍ അത് കടലിനടിയിലേക്ക് മുങ്ങില്ല.

You are good when you strive to give of yourself.

നിങ്ങളില്‍നിന്നും ഒരു പങ്ക് നല്‍കാനായി നിങ്ങൾ ഉദ്യമിക്കുമ്പോൾ, നിങ്ങൾ ഉത്തമനാകുന്നു.

Yet you are not evil when you seek gain for yourself.

സ്വന്തമായുള്ള ലാഭത്തിനായി നിങ്ങള്‍ ഉന്നംവെക്കുമ്പോൾ നിങ്ങൾ ദുഷിച്ച ആളല്ല.

For when you strive for gain you are but a root that clings to the earth and sucks at her breast.

കാരണം, നിങ്ങള്‍ ലാഭത്തിനായി പരിശ്രമിക്കുമ്പോൾ, നിങ്ങൾ ഭൂമിയോട് അള്ളിപ്പടിച്ച്, മുലപ്പാല്‍ കുടിക്കാൻ ശ്രമിക്കുന്ന കേവലം ഒരു വേര് മാത്രമാണ്.

Surely the fruit cannot say to the root, "Be like me, ripe and full and ever giving of your abundance."

തീര്‍ച്ചയായും, ഒരു കായ്കനിക്ക് വേരിനോട് പറയാനാവില്ല, 'എന്നും നിങ്ങളുടെ സമൃദ്ധിയില്‍ നിന്നും നല്‍കികൊണ്ട്, എന്നെപ്പോലെ പക്വവും പൂര്‍ണ്ണവലുപ്പത്തിലും ആകൂ,' എന്ന്.

For to the fruit giving is a need, as receiving is a need to the root.

കാരണം, പഴത്തിന്, ‘‘നല്‍കുക’ എന്നത് ഒരു ആവശ്യകതയാണ്, ‘വേരിന് ‘സ്വീകരിക്കുക’യെന്നത് ഒരു ആവശ്യകതയാണ്, എന്നത് പോലെ.

You are good when you are fully awake in your speech,

നിങ്ങളുടെ സംഭാഷണത്തില്‍ നിങ്ങൾ പൂര്‍ണ്ണമായും ഉണര്‍ന്നിരിക്കുകയാണെങ്കിൽ, നിങ്ങൾ നല്ല ആളാണ്,

Yet you are not evil when you sleep while your tongue staggers without purpose.

എന്നിരുന്നാലും, നിങ്ങളുടെ നാവ് യാതോരു ഉദ്ദേശ്യവുമില്ലാതെ ഉഴറി ചാഞ്ചാടുമ്പോള്‍ നിങ്ങൾ ഉറങ്ങുന്നു എങ്കിലും, നിങ്ങള്‍ ദുഷ്ടമനസ്സുള്ള ആളല്ല.

And even stumbling speech may strengthen a weak tongue.

ഇടറുന്ന സംഭാഷണം പോലും, ഒരു ബലഹീനമായ നാവിനെ ബലപ്പെടുത്തിയേക്കാം.

You are good when you walk to your goal firmly and with bold steps.

ഉറച്ച നിലപാടോടും, നിര്‍ഭയമായ കാല്‍വെപ്പോടുംകൂടി നിങ്ങളുടെ ലക്ഷ്യത്തിലേക്ക് നിങ്ങൾ നടക്കുമ്പോൾ, നിങ്ങൾ ഉത്തമഗുണമുള്ള ആളാണ്.

Yet you are not evil when you go thither limping.

എന്നാല്‍, അതേ പ്രദേശത്തേക്ക് നിങ്ങൾ മുടന്തിക്കൊണ്ട് നീങ്ങിയാലും, നിങ്ങള്‍ ഹീനനല്ല.

Even those who limp go not backward.

മുടന്തിക്കൊണ്ട് നടക്കുന്നവരും പോകുന്നത് പിന്നിലോട്ടല്ല.

But you who are strong and swift, see that you do not limp before the lame, deeming it kindness.

എന്നാല്‍ ശക്തനും വേഗതയും ഉള്ള നിങ്ങൾ, അത് ദയാലുത്വമാകുമെന്ന് കരുതി, മുടന്തന് മുന്നില്‍ മുടന്തരുത്.

You are good in countless ways, and you are not evil when you are not good,

നിങ്ങള്‍ എണ്ണമറ്റ രീതിയിൽ നല്ല ആളാണ്, മാത്രവുമല്ല, നിങ്ങള്‍ നല്ല ആളല്ലാതിരിക്കുമ്പോഴും നിങ്ങള്‍ ദുഷ്ടനല്ല,

You are only loitering and sluggard.

നിങ്ങള്‍ അലഞ്ഞുതിരിയുന്നവനും മടിയനും മാത്രമാണ്.

Pity that the stags cannot teach swiftness to the turtles.

വെള്ളാമകള്‍ക്ക് ശീഘ്രത പഠിപ്പിച്ചുകൊടുക്കാൻ കലമാനുകള്‍ക്ക് കഴിയില്ലാ എന്നുള്ളത് ഒരു ഖേതകരമായ വസ്തുതതന്നെ.

In your longing for your giant self lies your goodness: and that longing is in all of you.

നിങ്ങളുടെ അതികായന്‍ ആത്മസത്തയോടുള്ള നിങ്ങളുടെ അതികാംക്ഷയിൽ നിങ്ങളിലെ നന്മ ശയിക്കുന്നു: ആ അതിയായ ആശ നിങ്ങളില്‍ എല്ലായിടത്തുമുണ്ട്.

But in some of you that longing is a torrent rushing with might to the sea, carrying the secrets of the hillsides and the songs of the forest.

എന്നാല്‍ നിങ്ങളിൽ ചിലരിൽ ആ ആശ, കുന്നിന്‍ ചരിവുകളിലെ നിഗൂഢതകളും കാനനപ്രദേശങ്ങളിലെ ഗീതങ്ങളും വഹിച്ചുകൊണ്ട് കടലിലേക്ക് ശക്തിയായി കുതിച്ച് പായുന്ന മലവെള്ള പ്രവാഹമാണ്.

And in others it is a flat stream that loses itself in angles and bends and lingers before it reaches the shore.

എന്നാല്‍ മറ്റ് ചിലരിൽ, കരയിലേക്ക് എത്തിച്ചേരുന്നതിന് മുന്‍പായി കുറച്ച് നേരം തങ്ങിനില്‍ക്കുന്ന, കോണുകളിലും, വളവുകളിലും സ്വയം നഷ്ടപ്പെടുന്ന നിരപ്പായി ഒഴുകുന്ന ഒരു അരുവിയാണ് അത്.

But let not him who longs much say to him who longs little, "Wherefore are you slow and halting?"

എന്നാല്‍, വളരെ അധികത്തിനായി ആശയുള്ള ആൾ, കുറച്ച് മാത്രം ആഗ്രഹിക്കുന്ന ആളിനോട് പറയാതിരിക്കട്ടെ, 'എന്തുകൊണ്ടാണ് നിങ്ങള്‍ പതുക്കെപ്പതുക്കയും, മടിച്ചും നീങ്ങുന്നത്?' എന്ന്.

For the truly good ask not the naked, "Where is your garment?" nor the houseless, "What has befallen your house?"

കാരണം, സത്യമായും വിശുദ്ധിയുള്ള ആള്‍ നഗ്നനായ ആളോട്, 'നിങ്ങളുടെ ഉടയാട എവിടെ?' എന്നോ, വീടില്ലാത്ത ആളോട്, 'നിങ്ങളുടെ ഭവനത്തിന് എന്താണ് സംഭവിച്ചിട്ടുള്ളത്?' എന്നോ ചോദിക്കില്ല.

Book profile


Translator's foreword


1. The Coming of the Ship

നൗകയുടെ വരവ്


2. On Love

സ്നേഹത്തിനെക്കുറിച്ച്


3. On Marriage

വിവാഹത്തെക്കുറിച്ച്


4. On Children

കുട്ടികളെക്കുറിച്ച്


5. On Giving

നല്‍കുന്നതിനെക്കുറിച്ച്


6. On Eating and Drinking

തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും


7. On Work

ജോലി ചെയ്യുന്നതിനെയെക്കുറിച്ച്


8. On Joy & Sorrow

ആനന്ദത്തെക്കുറിച്ചും, വ്യസനത്തെക്കുറിച്ചും


9. On Houses

ഭവനങ്ങളെക്കുറിച്ച്


10. On Clothes

വസ്ത്രങ്ങളെക്കുറിച്ച്


11. On Buying & Selling

വാങ്ങുന്നതിനെക്കുറിച്ചും, വില്‍ക്കുന്നതിനെക്കുറിച്ചും


12. On Crime & Punishment

കുറ്റവും ശിക്ഷയും എന്നതിനെക്കുറിച്ച്


13. On Laws

നിയമചട്ടങ്ങളെക്കുറിച്ച്


14. On Freedom

സ്വാതന്ത്ര്യത്തെക്കുറച്ച്


15. On Reason & Passion

യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും


16. On Pain

നൊമ്പരത്തെക്കുറിച്ച്


17. On Self-Knowledge

ആത്മജ്ഞാനത്തെക്കുറിച്ച്


18. On Teaching

പഠിപ്പിക്കുന്നതിനെക്കുറിച്ച്


19. On Friendship

സൗഹൃദത്തെക്കുറിച്ച്


20. On Talking

സംസാരിക്കുന്നതിനെക്കുറിച്ച്


21. On Time

സമയത്തിനെക്കുറിച്ച്


22. On Good & Evil

ഉത്തമമായതിനെക്കുറിച്ചും, ദുഷ്ടമായതിനെക്കുറിച്ചും


23. On Prayer

പ്രാര്‍ത്ഥനയെക്കുറിച്ച്


24. On Pleasure

ഉല്ലാസത്തെക്കുറിച്ച്


25. On Beauty

സൗന്ദര്യത്തെക്കുറിച്ച്


26. On Religion

മതത്തെക്കുറിച്ച്


27. On Death

മരണത്തെക്കുറിച്ച്


28. The Farewell

വിടവാങ്ങല്‍

bottom of page