top of page
ProphetAnchor

ഖലീല്‍ ഗിബ്രാൻ (Kahlil Gibran) എഴുതിയ

The Prophet
(പ്രവാചകൻ)

എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പരിഭാഷ

On Buying & Selling
വാങ്ങുന്നതിനെക്കുറിച്ചും, വില്ക്കു ന്നതിനെക്കുറിച്ചും

Previous Next


And a merchant said, "Speak to us of Buying and Selling."

അപ്പോള്‍ ഒരു വ്യാപാരി പറഞ്ഞു, 'ഞങ്ങളോട് വാങ്ങുന്നതിനെക്കുറിച്ചും, വില്‍ക്കുന്നതിനെക്കുറിച്ചും പറയുക.'


And he answered and said:

മറുപടി നല്‍കികൊണ്ട് അയാൾ പറഞ്ഞു:


To you the earth yields her fruit, and you shall not want if you but know how to fill your hands.

ഭൂമി നിങ്ങള്‍ക്കായി അതിന്‍റെ കായ്കനികൾ നല്‍കുന്നു, നിങ്ങള്‍ക്ക് നിങ്ങളുടെ കൈകള്‍ നിറക്കുവാൻ അറിയുമെങ്കിൽ, നിങ്ങള്‍ക്ക് ഇല്ലായ്മ ഉണ്ടാവില്ല.


It is in exchanging the gifts of the earth that you shall find abundance and be satisfied.

ഭൂമി നല്‍കുന്ന ഉപഹാരങ്ങൾ കൈമാറുന്നതിലാണ് നിങ്ങള്‍ക്ക് സമൃദ്ധി കണ്ടെത്താനാവുകയും, സംതൃപ്തി ലഭിക്കുകയും ചെയ്യുക.


Yet unless the exchange be in love and kindly justice, it will but lead some to greed and others to hunger.

എന്നിരുന്നാലും, ഈ കൈമാറ്റം സ്നേഹത്തിലും, ദയാപൂര്‍ണ്ണമായ നീതിയിലും അല്ലെങ്കില്‍, ഇത് ചിലരെ അത്യാര്‍ത്തിയിലേക്കും, മറ്റ് ചിലരെ വിശപ്പിലേക്കും നയിക്കുകമാത്രമേ ചെയ്യുള്ളു.

When in the market place you toilers of the sea and fields and vineyards meet the weavers and the potters and the gatherers of spices,

കടലിലും, പാടങ്ങളിലും, മുന്തിരിത്തോപ്പുകളിലും അദ്ധ്വാനിക്കുന്ന നിങ്ങള്‍, കമ്പോളസ്ഥലത്തില്‍വച്ച് ചാലിയന്മാരേയും കുശവന്മാരേയും, സുഗന്ധവ്യഞ്ജനങ്ങള്‍ ശേഖരിക്കുന്നവരേയും കണ്ടുമുട്ടുമ്പോൾ,


- Invoke then the master spirit of the earth, to come into your midst and sanctify the scales and the reckoning that weighs value against value.

ഭൂമിയുടെ മുഖ്യ ആത്മാവിനെ നിങ്ങളുടെ ഇടയിലേക്ക് കടന്നുവരാനും, മൂല്യത്തെ മൂല്യത്തോട് താരതമ്യം ചെയ്യുന്ന തൂലാത്തട്ടുകളേയും കണക്കുകൂട്ടലുകളേയും പാപമൂക്തമാക്കാനുമായി അപ്പോൾ ആവാഹിക്കുക.

And suffer not the barren-handed to take part in your transactions, who would sell their words for your labour.

നിങ്ങളുടെ അദ്ധ്വാനങ്ങള്‍ക്ക് ബദലായി അവരുടെ വാക്കുകൾ വില്‍ക്കുകയും, വെറുംകൈയോടുകൂടി നിങ്ങളുടെ ഇടപാടുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നവരെ അംഗീകരിച്ചുകൊടുക്കരുത്.


To such men you should say,

അങ്ങിനെയുള്ളവരോട് നിങ്ങള്‍ പറയണം,


"Come with us to the field, or go with our brothers to the sea and cast your net; For the land and the sea shall be bountiful to you even as to us."

ഞങ്ങളോടൊപ്പം പാടത്തിലേക്ക് വരിക, അല്ലെങ്കില്‍ നമ്മുടെ സഹോദരന്മാരുടെകൂടെ കടലിലേക്ക് പോകുകയും, വലയെറിയുകയും ചെയ്യുക; കാരണം, ഭൂമിയും, കടലും ഞങ്ങളോടെന്നെപോലെ, നിങ്ങളോടും, ഔദാര്യമുള്ളതായിരിക്കും.


And if there come the singers and the dancers and the flute players, - buy of their gifts also.

അതോടൊപ്പംതന്നെ, പാട്ടുകാരും, നൃത്തംചെയ്യുന്നവരും, ഓടക്കുഴല്‍ വായിക്കുന്നവരും അവിടെ വരികയാണെങ്കിൽ, - അവരുടെ കാഴ്ചാദ്രവ്യങ്ങളും വാങ്ങിക്കുക.

For they too are gatherers of fruit and frankincense, and that which they bring, though fashioned of dreams, is raiment and food for your soul.

കാരണം, അവരും കായ്കനികളുടേയും, കുന്തിരിക്കത്തിന്‍റേയും ശേഖരർ ആണ്, അവര്‍ കൊണ്ടുവരുന്നതോ, സ്വപ്നങ്ങളാല്‍ രൂപകല്‍പ്പനചെയ്യപ്പെട്ടതാണെങ്കിലും, നിങ്ങളുടെ ആത്മാവിനായുള്ള ഉടയാടയും അന്നവും ആണ്.

And before you leave the marketplace, see that no one has gone his way with empty hands.

നിങ്ങള്‍ കമ്പോളം വിട്ടുപോകുന്നതിന് മുന്‍പായി, ആരും അവരവരുടെ പാതകളിലേക്ക് വെറുകൈയോടുകൂടി പോയിട്ടില്ലാ എന്ന് ഉറപ്പ് വരുത്തുക.


For the master spirit of the earth shall not sleep peacefully upon the wind till the needs of the least of you are satisfied.

നിങ്ങളില്‍ ഏറ്റവും നിസ്സാരനായ ആളുടെ ആവശ്യം നിറവേറ്റപ്പെടുന്നതുവരെ, ഭൂമിയുടെ അധിപസ്ഥാനത്തുള്ള ആത്മാവിന് കാറ്റിന്മേൽ സമാധാനമായി ഉറങ്ങാനാവില്ല.

Book profile


Translator's foreword


1. The Coming of the Ship

നൗകയുടെ വരവ്


2. On Love

സ്നേഹത്തിനെക്കുറിച്ച്


3. On Marriage

വിവാഹത്തെക്കുറിച്ച്


4. On Children

കുട്ടികളെക്കുറിച്ച്


5. On Giving

നല്‍കുന്നതിനെക്കുറിച്ച്


6. On Eating and Drinking

തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും


7. On Work

ജോലി ചെയ്യുന്നതിനെയെക്കുറിച്ച്


8. On Joy & Sorrow

ആനന്ദത്തെക്കുറിച്ചും, വ്യസനത്തെക്കുറിച്ചും


9. On Houses

ഭവനങ്ങളെക്കുറിച്ച്


10. On Clothes

വസ്ത്രങ്ങളെക്കുറിച്ച്


11. On Buying & Selling

വാങ്ങുന്നതിനെക്കുറിച്ചും, വില്‍ക്കുന്നതിനെക്കുറിച്ചും


12. On Crime & Punishment

കുറ്റവും ശിക്ഷയും എന്നതിനെക്കുറിച്ച്


13. On Laws

നിയമചട്ടങ്ങളെക്കുറിച്ച്


14. On Freedom

സ്വാതന്ത്ര്യത്തെക്കുറച്ച്


15. On Reason & Passion

യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും


16. On Pain

നൊമ്പരത്തെക്കുറിച്ച്


17. On Self-Knowledge

ആത്മജ്ഞാനത്തെക്കുറിച്ച്


18. On Teaching

പഠിപ്പിക്കുന്നതിനെക്കുറിച്ച്


19. On Friendship

സൗഹൃദത്തെക്കുറിച്ച്


20. On Talking

സംസാരിക്കുന്നതിനെക്കുറിച്ച്


21. On Time

സമയത്തിനെക്കുറിച്ച്


22. On Good & Evil

ഉത്തമമായതിനെക്കുറിച്ചും, ദുഷ്ടമായതിനെക്കുറിച്ചും


23. On Prayer

പ്രാര്‍ത്ഥനയെക്കുറിച്ച്


24. On Pleasure

ഉല്ലാസത്തെക്കുറിച്ച്


25. On Beauty

സൗന്ദര്യത്തെക്കുറിച്ച്


26. On Religion

മതത്തെക്കുറിച്ച്


27. On Death

മരണത്തെക്കുറിച്ച്


28. The Farewell

വിടവാങ്ങല്‍

bottom of page