top of page
ProphetAnchor

ഖലീല്‍ ഗിബ്രാൻ (Kahlil Gibran) എഴുതിയ

The Prophet
(പ്രവാചകൻ)

എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പരിഭാഷ

On Children
കുട്ടികളെക്കുറിച്ച്

Previous Next


And a woman who held a babe against her bosom said, "Speak to us of Children." And he said:

ഒരു പിഞ്ചുകുഞ്ഞിനെ നെഞ്ചാട്ചേര്‍ത്ത് നില്‍ക്കുന്ന ഒരു സ്ത്രീ അപ്പോൾ പറഞ്ഞു, 'ഞങ്ങളോട് കുട്ടികളെക്കുറിച്ച് പറയുക.' അപ്പോള്‍ അയാൾ പറഞ്ഞു:


Your children are not your children.

നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടെ കുട്ടികളല്ല.


They are the sons and daughters of Life's longing for itself.

ജീവന് അതിനോട് തന്നെയുള്ള കൊതിയുടെ സന്തതികളാണ് അവര്‍.


They come through you but not from you,

അവര്‍ നിങ്ങളിലൂടെയാണ് വരുന്നത്, എന്നാല്‍ നിങ്ങളിൽ നിന്നുമല്ല,


And though they are with you, yet they belong not to you.

അവര്‍ നിങ്ങളോടൊപ്പമുണ്ടെങ്കിലും, അവര്‍ നിങ്ങളുടെ ഉടമസ്ഥതയിലുള്ളവരല്ല.


You may give them your love but not your thoughts.

നിങ്ങളുടെ സ്നേഹം അവര്‍ക്ക് നല്‍കാം, എന്നാല്‍ നിങ്ങളുടെ ചിന്തകൾ നല്‍കാനാവില്ല.


For they have their own thoughts.

കാരണം അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട്.


You may house their bodies but not their souls,

അവരുടെ ശരീരങ്ങളെ നിങ്ങള്‍ക്ക് വീട്ടിൽ പാര്‍പ്പിക്കാം, എന്നാല്‍ അവരുടെ ആത്മാക്കളെ അങ്ങിനെ ചെയ്യാനാവില്ല,


For their souls dwell in the house of tomorrow, which you cannot visit, not even in your dreams.

കാരണം, അവരുടെ ആത്മാക്കള്‍ വസിക്കുന്നത് വരുംദിനത്തിന്‍റെ ഭവനത്തിലാണ്; അവിടം നിങ്ങള്‍ക്ക് സന്ദര്‍ശിക്കാനാവില്ല, നിങ്ങളുടെ സ്വപ്നങ്ങളില്‍ പോലും.

You may strive to be like them, but seek not to make them like you.

നിങ്ങള്‍ക്ക് അവരെപോലെയാകാൻ ശ്രമിക്കാം, എന്നാല്‍, അവരെ നിങ്ങളെപ്പോലെയാക്കാന്‍ മെനക്കെടരുത്.

For life goes not backward nor tarries with yesterday.

കാരണം ജീവന്‍ പിന്നോട്ടേക്കല്ലാ പോകുന്നത്, മാത്രവുമല്ല, അത് ഇന്നലെയില്‍ കാത്തുനില്‍ക്കുന്നുമില്ല.


You are the bows from which your children as living arrows are sent forth. നിങ്ങളുടെ കുട്ടികളെ ജീവനുള്ള അസ്ത്രങ്ങളായി മൂന്നോട്ട് എയ്യുന്ന വില്ലുകളാണ് നിങ്ങള്‍.


The archer sees the mark upon the path of the infinite, and He bends you with His might that His arrows may go swift and far.

അനന്തതയുടെ പാതയില്‍ ലക്ഷ്യസ്ഥാനം വില്ലാളികാണുന്നു, അവന്‍റെ അസ്ത്രങ്ങള്‍ വേഗതയോടെ വിദൂരത്തിലേക്ക് നീങ്ങാനായി, അവന്‍ അവന്‍റെ ഇച്ഛാശക്തിയാല്‍ നിങ്ങളെ വളയ്ക്കുന്നു.


Let your bending in the archer's hand be for gladness;

ആ വില്ലാളിയുടെ കരങ്ങളില്‍ നിങ്ങൾ വളയുന്നത് ആഹ്ളാദത്തിന് ആവട്ടെ;


For even as he loves the arrow that flies, so He loves also the bow that is stable. കാരണം, പറന്നുപോകുന്ന അസ്ത്രത്തെ അവന്‍ ലാളിക്കുന്നത് പോലെതന്നെ, ഉറച്ചുനില്‍ക്കുന്ന വില്ലിനേയും അവൻ സ്നേഹിക്കുന്നു.



Book profile


Translator's foreword


1. The Coming of the Ship

നൗകയുടെ വരവ്


2. On Love

സ്നേഹത്തിനെക്കുറിച്ച്


3. On Marriage

വിവാഹത്തെക്കുറിച്ച്


4. On Children

കുട്ടികളെക്കുറിച്ച്


5. On Giving

നല്‍കുന്നതിനെക്കുറിച്ച്


6. On Eating and Drinking

തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും


7. On Work

ജോലി ചെയ്യുന്നതിനെയെക്കുറിച്ച്


8. On Joy & Sorrow

ആനന്ദത്തെക്കുറിച്ചും, വ്യസനത്തെക്കുറിച്ചും


9. On Houses

ഭവനങ്ങളെക്കുറിച്ച്


10. On Clothes

വസ്ത്രങ്ങളെക്കുറിച്ച്


11. On Buying & Selling

വാങ്ങുന്നതിനെക്കുറിച്ചും, വില്‍ക്കുന്നതിനെക്കുറിച്ചും


12. On Crime & Punishment

കുറ്റവും ശിക്ഷയും എന്നതിനെക്കുറിച്ച്


13. On Laws

നിയമചട്ടങ്ങളെക്കുറിച്ച്


14. On Freedom

സ്വാതന്ത്ര്യത്തെക്കുറച്ച്


15. On Reason & Passion

യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും


16. On Pain

നൊമ്പരത്തെക്കുറിച്ച്


17. On Self-Knowledge

ആത്മജ്ഞാനത്തെക്കുറിച്ച്


18. On Teaching

പഠിപ്പിക്കുന്നതിനെക്കുറിച്ച്


19. On Friendship

സൗഹൃദത്തെക്കുറിച്ച്


20. On Talking

സംസാരിക്കുന്നതിനെക്കുറിച്ച്


21. On Time

സമയത്തിനെക്കുറിച്ച്


22. On Good & Evil

ഉത്തമമായതിനെക്കുറിച്ചും, ദുഷ്ടമായതിനെക്കുറിച്ചും


23. On Prayer

പ്രാര്‍ത്ഥനയെക്കുറിച്ച്


24. On Pleasure

ഉല്ലാസത്തെക്കുറിച്ച്


25. On Beauty

സൗന്ദര്യത്തെക്കുറിച്ച്


26. On Religion

മതത്തെക്കുറിച്ച്


27. On Death

മരണത്തെക്കുറിച്ച്


28. The Farewell

വിടവാങ്ങല്‍

bottom of page