top of page
ProphetAnchor

ഖലീല്‍ ഗിബ്രാൻ (Kahlil Gibran) എഴുതിയ

The Prophet
(പ്രവാചകൻ)

എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പരിഭാഷ

On Houses
ഭവനങ്ങളെക്കുറിച്ച്

Previous Next


Then a mason came forth and said, "Speak to us of Houses."

അപ്പോള്‍ ഒരു കല്ലാശാരി മുന്നോട്ട് വന്നു എന്നിട്ട് പറഞ്ഞു, 'ഞങ്ങളോട് വീടുകളെപ്പറ്റി പറയൂ.'


And he answered and said:

അതിന് അയാള്‍ ഉത്തരം നല്‍കിക്കൊണ്ട് പറഞ്ഞു:


Build of your imaginings a bower in the wilderness ere you build a house within the city walls.

നഗര മതിലുകള്‍ക്കുള്ളിൽ ഒരു വീട് പണിയുന്നതിന് മുന്‍പ് നിങ്ങളുടെ സങ്കല്‍പങ്ങളാൽ വന്യപ്രദേശത്ത് ഒരു വള്ളിക്കുടിൽ നിങ്ങൾ നിര്‍മ്മിക്കുക.

For even as you have home-comings in your twilight, so has the wanderer in you, the ever distant and alone.

നിങ്ങളുടെ മൂവന്തിനേരത്ത്, നിങ്ങള്‍ക്ക് മടങ്ങിവരവുകൾ ഉണ്ട് എന്നപോലെ, നിങ്ങളിലെ വിദൂരതയിലും, ഒറ്റയ്ക്കും നിത്യവും അലഞ്ഞുതിരിഞ്ഞുനടക്കുന്ന സഞ്ചാരിക്കും, അത് ഉണ്ട്.


Your house is your larger body.

നിങ്ങളുടെ വീട് നിങ്ങളുടെ വിശാലമായ ശരീരമാണ്.


It grows in the sun and sleeps in the stillness of the night; and it is not dreamless. Does not your house dream? And dreaming, leave the city for grove or hilltop?

അത് വെയിലത്ത് വളരുകയും, നിശയുടെ നിശ്ചലതയില്‍ ഉറങ്ങുകയും ചെയ്യുന്നു; മാത്രവുമല്ല, അതിന് സ്വപ്നങ്ങള്‍ ഇല്ലാതില്ല. നിങ്ങളുടെ ഭവനം സ്വപ്നം കാണുന്നില്ല? സ്വപ്നം കണ്ട്കൊണ്ട്, വൃക്ഷത്തോപ്പിലേക്കോ, അല്ലെങ്കില്‍ കുന്നിന്‍മുകളിലേക്കോ ആയി നഗരത്തെ വിട്ട് പോകാറില്ലെ?


Would that I could gather your houses into my hand, and like a sower scatter them in forest and meadow.

നിങ്ങളുടെ വീടുകളെ എന്‍റെ കൈകളിൽ വാരിയെടുത്തുകൊണ്ട്, ഒരു വിതയ്ക്കുന്നവനെപ്പോലെ കാട്ടിലും മേട്ടിലും ആവുമായിരുന്നെങ്കിൽ ഞാൻ വിതറുമായിരുന്നു എന്ന് ആഗ്രഹിക്കുന്നു.


Would the valleys were your streets, and the green paths your alleys, that you might seek one another through vineyards, and come with the fragrance of the earth in your garments.

നിങ്ങള്‍ അന്യോന്യം മുന്തിരിത്തോപ്പുകളിൽ തിരയുകയും, നിങ്ങളുടെ ഉടയാടകളില്‍ മണ്ണിന്‍റെ സുഗന്ധവുമായി വരും എന്നതിനായി, താഴ്വരകള്‍ നിങ്ങളുടെ തെരുവുകളും, പച്ചപ്പ് നിറഞ്ഞപാതകള്‍ നിങ്ങളുടെ ഉദ്യാനപഥങ്ങളും, ആയിരുന്നെങ്കിലോ എന്ന് ആഗ്രഹിക്കുന്നു..


But these things are not yet to be.

എന്നാല്‍ ഈ കാര്യങ്ങൾ നടക്കാനുള്ള നേരമായിട്ടില്ല.

In their fear your forefathers gathered you too near together. And that fear shall endure a little longer. A little longer shall your city walls separate your hearths from your fields.


അവരുടെ പേടികളാല്‍, നിങ്ങളുടെ പിതാമഹന്മാർ നിങ്ങളെ വളരെ അടുത്ത് വാരിക്കൂട്ടി. ആ ഭയം കുറച്ച് കാലം കൂടി നീണ്ടുനില്‍ക്കും. നിങ്ങളുടെ വീട്ടിലെ അടുപ്പുകളെ കുറച്ചുകാലം കൂടി, നിങ്ങളുടെ നഗര മതിലുകൾ നിങ്ങളുടെ വയലുകളില്‍ നിന്നും അകറ്റിനിര്‍ത്തും.


And tell me, people of Orphalese, what have you in these houses? And what is it you guard with fastened doors?

ഓര്‍ഫാലീസിലെ ജനങ്ങളെ, എന്നോട് പറയൂ, ഈ വീടുകളില്‍ എന്താണ് നിങ്ങള്‍ വച്ചിട്ടുള്ളത്? അടച്ചുപൂട്ടപ്പെട്ട വാതിലുകളാല്‍ നിങ്ങൾ എന്തിനെയാണ് കാവല്‍ നില്‍ക്കുന്നത്?


Have you peace, the quiet urge that reveals your power?

നിങ്ങളുടെ ശക്തിയെ വെളിപ്പെടുത്തുന്ന നിശബ്ദമയമായ പ്രചോദനം, എന്ന സ്വൈര്യം നിങ്ങള്‍ക്കുണ്ടോ?


Have you remembrances, the glimmering arches that span the summits of the mind?

മനസ്സിന്‍റെ കൊടുമുടികളെ തമ്മിൽ ബന്ധിപ്പിക്കുന്ന മിന്നിമിനുങ്ങുന്ന കമാനങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന സ്മരണകൾ നിങ്ങള്‍ക്കുണ്ടോ?


Have you beauty, that leads the heart from things fashioned of wood and stone to the holy mountain?

മരത്താലും കല്ലുകളാലും രൂപകല്‍പ്പന ചെയ്യപ്പെട്ട വസ്ത്തുക്കളിൽ നിന്നും ഹൃദയത്തെ ദിവ്യശൈലത്തിലേക്ക് നയിക്കുന്ന സൗന്ദര്യം നിങ്ങള്‍ക്കുണ്ടോ?


Tell me, have you these in your houses?

എന്നോട് പറയൂ, നിങ്ങളുടെ ഗൃഹങ്ങളില്‍ ഇവയെല്ലാം ഉണ്ടോ?


Or have you only comfort, and the lust for comfort, that stealthy thing that enters the house a guest, and becomes a host, and then a master?

അതോ, വിരുന്നുകാരനെന്നവണ്ണം ഗൂഢമായി വീട്ടിലേക്ക് കടന്ന് വന്ന്, അതിന് ശേഷം അതിഥിയും, പിന്നീട് അധിപനും ആവുന്ന സൗഖ്യവും, സുഖത്തോടുള്ള ആസക്തിയും മാത്രമാണോ നിങ്ങള്‍ക്കുള്ളത്?


Ay, and it becomes a tamer, and with hook and scourge makes puppets of your larger desires.

അതെ, അത് ഒരു മെരുക്കുന്നവനായി, തോട്ടിയും ചാട്ടയും ഉപയോഗിച്ച് നിങ്ങളുടെ വലിയ ആഗ്രഹങ്ങളെ പാവക്കളിക്കോപ്പുകളായി മാറ്റുന്നു.


Though its hands are silken, its heart is of iron.

അതിന്‍റെ കൈകൾ പട്ടുപോലാണെങ്കിലും, അതിന്‍റെ ഹൃദയം ഉരുക്ക്കൊണ്ടാണ്.


It lulls you to sleep only to stand by your bed and jeer at the dignity of the flesh. It makes mock of your sound senses, and lays them in thistledown like fragile vessels.

നിങ്ങളുടെ കിടക്കക്കരികിൽ നില്‍ക്കുകയും, ശരീരത്തിന്‍റെ കുലീനതയെ പരിഹസിക്കുകയും ചെയ്യുവാന്‍മാത്രമായി, അത് നിങ്ങളെ താരാട്ടി ഉറക്കുന്നു. അത് നിങ്ങളുടെ ബലിഷ്ഠമായ പഞ്ചേന്ത്രിയങ്ങളെ പരിഹസിക്കുകയും, അപ്പൂപ്പന്‍താടിപോലുള്ള ഉറപ്പില്ലാത്ത പാത്രങ്ങളിൽ വെക്കുകയും ചെയ്യുന്നു.

Verily the lust for comfort murders the passion of the soul, and then walks grinning in the funeral.

സത്യമാണ്, സുഖസൗകര്യങ്ങള്‍ക്കായുള്ള ക്രാന്തി ആത്മാവിന്‍റെ വികാരങ്ങളെ കൊലചെയ്യുന്നു, എന്നിട്ട്, ശ്മശാനയാത്രയില്‍ പരിഹാസച്ചിരിയോടുകൂടി അത് നടക്കുന്നു.


But you, children of space, you restless in rest, you shall not be trapped nor tamed.

എന്നാല്‍ നിങ്ങൾ, വിശാലതയുടെ സന്തതികൾ, സ്വസ്ഥതയിൽ അസ്വസ്ഥരായവര്‍, നിങ്ങൾ കെണിയില്‍പ്പെടുകയോ, മെരുക്കപ്പെടുകയോ ചെയ്യപ്പെടില്ല.


Your house shall be not an anchor but a mast.

നിങ്ങളുടെ വീട് ഒരു നങ്കൂരം ആകില്ല, മറിച്ച് ഒരു കപ്പല്‍പായ്മരം ആയിരിക്കും.


It shall not be a glistening film that covers a wound, but an eyelid that guards the eye.

ഒരു പരിക്കിനെ പൊതിയുന്ന തിളങ്ങുന്ന ഒരു പാടയായിരിക്കില്ല അത്, മറിച്ച് നേത്രത്തെ കാക്കുന്ന ഒരു കണ്‍പോളയായിരിക്കും.


You shall not fold your wings that you may pass through doors, nor bend your heads that they strike not against a ceiling, nor fear to breathe lest walls should crack and fall down.

വാതിലിലൂടെ നിങ്ങള്‍ക്ക് കടക്കാനായി നിങ്ങൾ ചിറകുകൽ മടക്കില്ല, മേല്‍ക്കൂരയെ തട്ടാതിരിക്കാനായി നിങ്ങളുടെ തലകൾ ചായ്ക്കില്ല, മാത്രവുമല്ല, ചുമരുകള്‍ വിണ്ട് താഴെക്ക് വീണേക്കാം എന്ന് കരുതി നിങ്ങൾ ശ്വസിക്കാൻ ഭയപ്പെടില്ല.


You shall not dwell in tombs made by the dead for the living.

ജീവനുള്ളവര്‍ക്കായി മരിച്ചവർ തീര്‍ത്ത ശവകുടീരങ്ങളിൽ നിങ്ങൾ വസിക്കില്ല.


And though of magnificence and splendour, your house shall not hold your secret nor shelter your longing.

ഉജ്ജ്വലതയും ശോഭയും ഉള്ളതാണെങ്കിലുംകൂടി, നിങ്ങളുടെ ഭവനം നിങ്ങളുടെ രഹസ്യങ്ങളെ വഹിക്കുകയോ, നിങ്ങളുടെ അഭിലാഷങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യം നല്‍കുകയോ ചെയ്യില്ല.


For that which is boundless in you abides in the mansion of the sky, whose door is the morning mist, and whose windows are the songs and the silences of night.

കാരണം, നിങ്ങളില്‍ അനന്തമായുള്ളത്, വാതിലുകള്‍ പ്രഭാത മൂടല്‍മഞ്ഞുകൊണ്ടുള്ളതും, ജനലുകള്‍ നിശാവേളയിലെ ഗീതങ്ങളും നിശബ്ദതകളും കൊണ്ടുള്ളതും ആയ, ആകാശത്തിലെ മാളികയില്‍ വസിക്കുന്നു.Book profile


Translator's foreword


1. The Coming of the Ship

നൗകയുടെ വരവ്


2. On Love

സ്നേഹത്തിനെക്കുറിച്ച്


3. On Marriage

വിവാഹത്തെക്കുറിച്ച്


4. On Children

കുട്ടികളെക്കുറിച്ച്


5. On Giving

നല്‍കുന്നതിനെക്കുറിച്ച്


6. On Eating and Drinking

തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും


7. On Work

ജോലി ചെയ്യുന്നതിനെയെക്കുറിച്ച്


8. On Joy & Sorrow

ആനന്ദത്തെക്കുറിച്ചും, വ്യസനത്തെക്കുറിച്ചും


9. On Houses

ഭവനങ്ങളെക്കുറിച്ച്


10. On Clothes

വസ്ത്രങ്ങളെക്കുറിച്ച്


11. On Buying & Selling

വാങ്ങുന്നതിനെക്കുറിച്ചും, വില്‍ക്കുന്നതിനെക്കുറിച്ചും


12. On Crime & Punishment

കുറ്റവും ശിക്ഷയും എന്നതിനെക്കുറിച്ച്


13. On Laws

നിയമചട്ടങ്ങളെക്കുറിച്ച്


14. On Freedom

സ്വാതന്ത്ര്യത്തെക്കുറച്ച്


15. On Reason & Passion

യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും


16. On Pain

നൊമ്പരത്തെക്കുറിച്ച്


17. On Self-Knowledge

ആത്മജ്ഞാനത്തെക്കുറിച്ച്


18. On Teaching

പഠിപ്പിക്കുന്നതിനെക്കുറിച്ച്


19. On Friendship

സൗഹൃദത്തെക്കുറിച്ച്


20. On Talking

സംസാരിക്കുന്നതിനെക്കുറിച്ച്


21. On Time

സമയത്തിനെക്കുറിച്ച്


22. On Good & Evil

ഉത്തമമായതിനെക്കുറിച്ചും, ദുഷ്ടമായതിനെക്കുറിച്ചും


23. On Prayer

പ്രാര്‍ത്ഥനയെക്കുറിച്ച്


24. On Pleasure

ഉല്ലാസത്തെക്കുറിച്ച്


25. On Beauty

സൗന്ദര്യത്തെക്കുറിച്ച്


26. On Religion

മതത്തെക്കുറിച്ച്


27. On Death

മരണത്തെക്കുറിച്ച്


28. The Farewell

വിടവാങ്ങല്‍

bottom of page