top of page
ProphetAnchor

ഖലീല്‍ ഗിബ്രാൻ (Kahlil Gibran) എഴുതിയ

The Prophet
(പ്രവാചകൻ)

എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പരിഭാഷ

On Eating and Drinking
തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും

Previous Next


Then an old man, a keeper of an inn, said, "Speak to us of Eating and Drinking."

അപ്പോള്‍ ഒരു സത്രത്തിന്‍റെ സൂക്ഷിപ്പുകാരനായ ഒരു വൃദ്ധൻ പറഞ്ഞു, 'ഞങ്ങളോട് തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും പറയുക.'


And he said:

അപ്പോള്‍ അയാൾ പറഞ്ഞു:


Would that you could live on the fragrance of the earth, and like an air plant be sustained by the light.

ഭൂമിയുടെ സൗരഭ്യത്തിന്മേൽ, പ്രകാശത്താല്‍ പരിപാലിക്കപ്പെടുന്ന ഒരു വായു സസ്യത്തിനെപ്പോലെ നിങ്ങള്‍ക്ക് ജീവിക്കുവാന്‍ ആയിരുന്നെങ്കില്‍!


But since you must kill to eat, and rob the young of its mother's milk to quench your thirst, let it then be an act of worship,

എന്നാല്‍ ഭക്ഷിക്കുവാനായി കൊല്ലുകയും, ദാഹം ശമിപ്പിക്കുവാനായി കുഞ്ഞിന്‍റെ മാതാവില്‍നിന്നും പാൽ കവര്‍ന്നെടുക്കുകയും നിങ്ങൾ ചെയ്യേണ്ടതിനാൽ, അത് ഒരു ഉപാസനാ കര്‍മ്മം ആവട്ടെ.


And let your board stand an altar on which the pure and the innocent of forest and plain are sacrificed for that which is purer and still more innocent in many.

വളരെ പവിത്രതയും അതിനേക്കാള്‍ നിഷ്കളങ്കതയും ഉള്ളപലര്‍ക്കുംവേണ്ടി, വനത്തിലേയും നിരപ്പ് പ്രദേശത്തിലേയും പവിത്രരും നിഷ്കളങ്കരും ബലിചെയ്യപ്പെടാനായുള്ള ഒരു ആള്‍ത്താരയായി നിങ്ങളുടെ ഭക്ഷണശാല നില്‍ക്കട്ടെ.


When you kill a beast say to him in your heart,

നിങ്ങള്‍ ഒരു മൃഗത്തെ കൊല്ലുമ്പോൾ, നിങ്ങളുടെ ഹൃദയത്തിൽ അയാളോട് പറയുക,


"By the same power that slays you, I too am slain; and I too shall be consumed.

'നിങ്ങളെ കൊല്ലാന്‍ ഞാൻ ഉപയോഗിക്കുന്ന അതേ ശക്തിയാൽ, ഞാനും കൊല്ലപ്പെട്ടിരിക്കുന്നു; ഞാനും ഭക്ഷിക്കപ്പെടും.


For the law that delivered you into my hand shall deliver me into a mightier hand.

കാരണം നിങ്ങളെ എന്‍റെ കരങ്ങളിലേക്ക് നല്‍കിയ അതേ വ്യവസ്ഥ കൂടുതൽ ബലവത്തായ ഒരു കൈകളിലേക്ക് എന്നെയും നല്‍കും.


Your blood and my blood is naught but the sap that feeds the tree of heaven."

നിങ്ങളുടെ രക്തവും എന്‍റെ രക്തവും, ദേവലോക വൃക്ഷത്തിനെ ഊട്ടുന്ന നീര് അല്ലാതെ മറ്റൊന്നുമല്ല.'


And when you crush an apple with your teeth, say to it in your heart,

നിങ്ങളുടെ പല്ലുകളാൽ ഒരു ആപ്പിൾ നിങ്ങൾ ചതക്കുമ്പോൾ, നിങ്ങളുടെ ഹൃദയത്തില്‍ അതിനോട് പറയുക,


"Your seeds shall live in my body,

നിങ്ങളുടെ വിത്ത്, എന്‍റെ ശരീരത്തിൽ ജീവിക്കും,


And the buds of your tomorrow shall blossom in my heart,

നിങ്ങളുടെ നാളയുടെ മൊട്ടുകൾ എന്‍റെ ഹൃദയത്തിൽ വിടര്‍ന്ന് പുഷ്പിക്കും.


And your fragrance shall be my breath, And together we shall rejoice through all the seasons."

നിങ്ങളുടെ സൗരഭ്യം എന്‍റെ നിശ്വാസം ആകും, എന്നിട്ട് നമ്മള്‍ ഒന്നിച്ച് എല്ലാ ഋതുക്കളിലും ഉല്ലസിക്കും.'


And in the autumn, when you gather the grapes of your vineyard for the winepress, say in your heart, "I too am a vineyard, and my fruit shall be gathered for the winepress,

ശരത്കാലത്തില്‍, വീഞ്ഞിന്‍ ചക്കിലേക്കായി നിങ്ങളുടെ മുന്തിരിത്തോപ്പില്‍നിന്നും നിങ്ങൾ മുന്തിരി ശേഖരിക്കുമ്പോൾ, നിങ്ങളുടെ ഹൃദയത്തില്‍ പറയുക, 'ഞാനും ഒരു മുന്തിരിത്തോപ്പാണ്, എന്‍റെ കായ്കനിയും വീഞ്ഞിന്‍ ചക്കിലേക്കായി ശേഖരിക്കപ്പെടും,


And like new wine I shall be kept in eternal vessels."

പുതിയ വീഞ്ഞിനെപ്പോലെതന്നെ ഞാനും, നിതാന്ത പാത്രങ്ങളില്‍ സൂക്ഷിച്ചു വെക്കപ്പെടും.'


And in winter, when you draw the wine, let there be in your heart a song for each cup;

ശൈത്യത്തില്‍, നിങ്ങൾ വീഞ്ഞ് എടുക്കുമ്പോൾ, ഒരോ കോപ്പയ്ക്കും നിങ്ങളുടെ ഹൃദയത്തില്‍ ഒരു ഗീതം ഉണ്ടായിരിക്കട്ടെ;


And let there be in the song a remembrance for the autumn days, and for the vineyard, and for the winepress.

ആ ശരത്ക്കാലദിനങ്ങള്‍ക്കും, ആ മുന്തിരിത്തോപ്പിനും, വീഞ്ഞിന്‍ ചക്കിനും ഒരു ഓര്‍മ്മ ആ ഗാനത്തിൽ ഉണ്ടായിരിക്കട്ടെ.

Book profile


Translator's foreword


1. The Coming of the Ship

നൗകയുടെ വരവ്


2. On Love

സ്നേഹത്തിനെക്കുറിച്ച്


3. On Marriage

വിവാഹത്തെക്കുറിച്ച്


4. On Children

കുട്ടികളെക്കുറിച്ച്


5. On Giving

നല്‍കുന്നതിനെക്കുറിച്ച്


6. On Eating and Drinking

തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും


7. On Work

ജോലി ചെയ്യുന്നതിനെയെക്കുറിച്ച്


8. On Joy & Sorrow

ആനന്ദത്തെക്കുറിച്ചും, വ്യസനത്തെക്കുറിച്ചും


9. On Houses

ഭവനങ്ങളെക്കുറിച്ച്


10. On Clothes

വസ്ത്രങ്ങളെക്കുറിച്ച്


11. On Buying & Selling

വാങ്ങുന്നതിനെക്കുറിച്ചും, വില്‍ക്കുന്നതിനെക്കുറിച്ചും


12. On Crime & Punishment

കുറ്റവും ശിക്ഷയും എന്നതിനെക്കുറിച്ച്


13. On Laws

നിയമചട്ടങ്ങളെക്കുറിച്ച്


14. On Freedom

സ്വാതന്ത്ര്യത്തെക്കുറച്ച്


15. On Reason & Passion

യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും


16. On Pain

നൊമ്പരത്തെക്കുറിച്ച്


17. On Self-Knowledge

ആത്മജ്ഞാനത്തെക്കുറിച്ച്


18. On Teaching

പഠിപ്പിക്കുന്നതിനെക്കുറിച്ച്


19. On Friendship

സൗഹൃദത്തെക്കുറിച്ച്


20. On Talking

സംസാരിക്കുന്നതിനെക്കുറിച്ച്


21. On Time

സമയത്തിനെക്കുറിച്ച്


22. On Good & Evil

ഉത്തമമായതിനെക്കുറിച്ചും, ദുഷ്ടമായതിനെക്കുറിച്ചും


23. On Prayer

പ്രാര്‍ത്ഥനയെക്കുറിച്ച്


24. On Pleasure

ഉല്ലാസത്തെക്കുറിച്ച്


25. On Beauty

സൗന്ദര്യത്തെക്കുറിച്ച്


26. On Religion

മതത്തെക്കുറിച്ച്


27. On Death

മരണത്തെക്കുറിച്ച്


28. The Farewell

വിടവാങ്ങല്‍

bottom of page