top of page
ProphetAnchor

ഖലീല്‍ ഗിബ്രാൻ (Kahlil Gibran) എഴുതിയ

The Prophet
(പ്രവാചകൻ)

എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പരിഭാഷ

On Giving
നല്കുന്നതിനെക്കുറിച്ച്

Previous Next


Then said a rich man, "Speak to us of Giving."

അപ്പോള്‍ ഒരു ധനികനായി മനുഷ്യൻ പറഞ്ഞു, 'നല്‍കുന്നതിനെക്കുറിച്ച് ഞങ്ങളോട് സംസാരിക്കൂ.'


And he answered:

അയാള്‍ അതിന് മറുപടി നല്‍കി:


You give but little when you give of your possessions.

നിങ്ങളുടെ ആസ്തിയിൽ നിന്നും നിങ്ങൾ നല്‍കുമ്പോൾ, നിങ്ങൾ തുച്ഛമായത് മാത്രമേ നല്‍കുന്നുള്ളു.


It is when you give of yourself that you truly give.

നിങ്ങളില്‍ നിന്നും നിങ്ങൾ നല്‍കുമ്പോൾ മാത്രമേ നിങ്ങൾ സത്യമായും നല്‍കുന്നുള്ളു.


For what are your possessions but things you keep and guard for fear you may need them tomorrow?

കാരണം, നാളെ നിങ്ങള്‍ക്ക് ആവശ്യം വന്നേക്കും എന്ന ഭയത്താൽ നിങ്ങൾ സംഭരിച്ച്, കാവല്‍ നില്‍ക്കുന്ന വസ്ത്കുക്കളല്ലാതെ, നിങ്ങളുടെ ആസ്തികള്‍ സത്യത്തിൽ മറ്റെന്താണ്?


And tomorrow, what shall tomorrow bring to the overprudent dog burying bones in the trackless sand as he follows the pilgrims to the holy city?

നാളെയക്കുറിച്ചെന്ത് പറയാന്‍! പുണ്യനഗരത്തിലേക്ക് പോകുന്ന തീര്‍ത്ഥാടകരെ പിന്തുടരുന്നതിനിടയിൽ തന്‍റെ കൈവശമുള്ള എല്ലുകൾ യതോരു അടയാളവും നല്‍കാത്ത മണല്‍പ്പരപ്പിൽ കുഴിച്ചിടുന്ന, അമിതശ്രദ്ധാലുവായ നായക്ക് വരുംദിനം എന്താണ് കൊണ്ടെത്തിക്കുക?


And what is fear of need but need itself?

ദാരിദ്ര്യത്തോടുള്ള ഭയം തന്നെ ഒരു ദാരിദ്ര്യമല്ലാതെ മറ്റെന്താണ്?


Is not dread of thirst when your well is full, thirst that is unquenchable?

നിങ്ങളുടെ കിണറ് നിറച്ച് വെള്ളമുള്ളപ്പോള്‍, ദാഹത്തെ ഉല്‍ക്കടഭീതിയോടുകൂടി കാണുന്നത് തന്നെയല്ലെ, ശമിപ്പിക്കാനാവാത്ത ദാഹം?


There are those who give little of the much which they have - and they give it for recognition and their hidden desire makes their gifts unwholesome.

അവരുടെ കൈവശമുള്ള വന്‍മുതലില്‍നിന്നും വളരെ തുച്ഛമായത് നല്‍കുന്നവരുണ്ട് - അതും അവര്‍ നല്‍കുന്നതോ, പദവിക്കും അംഗീകാരത്തിനുമാണ്, അവരുടെ ഒളിച്ചുവച്ചിരിക്കപ്പെടുന്ന ഈ താല്‍പ്പര്യം അവര്‍ നല്‍കുന്ന ഉപഹാരങ്ങളെ അഹിതകരമാക്കുന്നു.


And there are those who have little and give it all.

അതേസമയം വളരെ കൂറച്ച് മാത്രം ഉള്ളവരും, അവ മുഴുവനായും നല്‍കുന്നവരും ഉണ്ട്.


These are the believers in life and the bounty of life, and their coffer is never empty.

ജീവനിലും, ജീവന്‍റെ ദാനശീലതയിലും വിശ്വാസമുള്ളവരാണ് ഇക്കൂട്ടർ, മാത്രവുമല്ല, അവരുടെ ചെല്ലം ഒരിക്കലും ശൂന്യമായിരിക്കില്ല.


There are those who give with joy, and that joy is their reward.

ആനന്ദത്തോടുകൂടി നല്‍കുന്നവരുണ്ട്, അവര്‍ക്ക് ലഭിക്കുന്ന ഉപഹാരവും ആ ആനന്ദം തന്നെയാണ്.


And there are those who give with pain, and that pain is their baptism.

അതേ പോലെ, വേദനയോടുകൂടി നല്‍കുന്നവരും ഉണ്ട്, ആ നൊമ്പരം തന്നെയാണ് അവരുടെ ജ്ഞാനസ്നാനവും.


And there are those who give and know not pain in giving, nor do they seek joy, nor give with mindfulness of virtue;

അതേപോലതന്നെ നല്‍കുകയും, നല്‍കുന്നതിൽ വേദന അറിയാതിരിക്കുന്നവരും ഉണ്ട്, അവര്‍ ആനന്ദം തേടുന്നുമില്ല, ശ്രേഷ്ഠതയെക്കുറിച്ച് ബോധവാന്മാരുമല്ല;


They give as in yonder valley the myrtle breathes its fragrance into space.

അങ്ങകലെ ദൂരത്തുള്ള താഴ്വരയില്‍, വായുവിലേക്ക് വാസനപൊഴിയിക്കുന്ന കൊഴുന്തിനെപ്പോലെയാണ് അവര്‍.


Through the hands of such as these God speaks, and from behind their eyes He smiles upon the earth.

ഇവരെപ്പോലുള്ളവരുടെ കൈകളിലൂടെയാണ് ഈശ്വരന്‍ ഉരിയാടുന്നത്, അവരുടെ നേത്രങ്ങള്‍ക്ക് പിന്നിൽ നിന്നുകൊണ്ട് ഈ ഭൂമിക്കുമേൽ അവൻ മന്ദഹസിക്കുന്നു.


It is well to give when asked, but it is better to give unasked, through understanding;

ചോദിക്കുമ്പോള്‍ കൊടുക്കുന്നത് നല്ലതാണ്, എന്നാല്‍ അതിനേക്കാൾ നല്ലത്, ആവശ്യകത മനസിലാക്കി ആവശ്യപ്പെടാതെതന്നെ കൊടുക്കുന്നതാണ്,


And to the open-handed the search for one who shall receive is joy greater than giving

തുറന്ന കരങ്ങളുള്ള ആള്‍ക്ക് സ്വീകരിക്കാനുള്ള ഒരാളെ തേടുകയെന്നത് കൊടുക്കുന്നതിനേക്കാള്‍ ആനന്ദദായകമാണ്


And is there aught you would withhold?

നിങ്ങള്‍ കൊടുക്കാതെ വെക്കുന്ന എന്തെങ്കിലും തന്നെയുണ്ടോ?


All you have shall some day be given;

നിങ്ങളുടെ കൈവശമുള്ള എല്ലാംതന്നെ എന്നെങ്കിലും ഒരു ദിവസം കൊടുക്കപ്പെടും;


Therefore give now, that the season of giving may be yours and not your inheritors'.

അതിനാല്‍തന്നെ, ഇപ്പോള്‍ നല്‍കുക, എന്തെന്നാല്‍ നല്‍കുന്നതിന്‍റെ അവസരസൗഭാഗ്യം നിങ്ങളുടേതായിരിക്കും, അല്ലാതെ നിങ്ങളുടെ പിന്‍മുറക്കാരുടേതാകില്ല.


You often say, "I would give, but only to the deserving."

നിങ്ങള്‍ പലപ്പോഴും പറയുന്നു 'ഞാന്‍ കൊടുക്കും, എന്നാല്‍ അത് അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം.'


The trees in your orchard say not so, nor the flocks in your pasture.

നിങ്ങളുടെ കൃഷിത്തോട്ടത്തിലെ വൃക്ഷങ്ങള്‍ അങ്ങിനെ പറയുന്നില്ല, നിങ്ങളുടെ മേച്ചില്‍പ്പുറങ്ങളിലെ കന്നുകാലിക്കൂട്ടങ്ങളും അത് പറയുന്നില്ല.


They give that they may live, for to withhold is to perish.

അവര്‍ ജീവിക്കുമാറാകണം എന്നതിനാൽ അവർ നല്‍കുന്നു, കാരണം നല്‍കാതിരിക്കൽ കെട്ടുപോകലാണ്.


Surely he who is worthy to receive his days and his nights is worthy of all else from you.

സ്വന്തം ദിനങ്ങളേയും രാത്രികളേയും സ്വീകരിക്കാൻ യോഗ്യനായ ഒരുവൻ തീര്‍ച്ചയായും നിങ്ങളില്‍നിന്നും മറ്റെല്ലാത്തിനും അര്‍ഹതയുള്ള ആളാണ്.


And he who has deserved to drink from the ocean of life deserves to fill his cup from your little stream.

ജീവന്‍റെ അലയാഴിയിൽ നിന്നും കുടിച്ചാസ്വദിക്കാൻ അര്‍ഹതനേടിയ ആള്‍ക്ക് തീര്‍ച്ചയായും നിങ്ങളുടെ കൊച്ചരുവിയിൽ നിന്നും അയാളുടെ പാനപാത്രം നിറയക്കുവാൻ അര്‍ഹതയുണ്ട്.


And what desert greater shall there be than that which lies in the courage and the confidence, nay the charity, of receiving?

സ്വീകരിക്കാനുള്ള മനോഭാവത്തിലുള്ള ധീരതയിലും, അത്മവിശ്വാസത്തിലും, അതിനുപരി, സഹാനുഭൂതിയിലും ഉള്ള മധുരിമ മറ്റെന്തിലാണ് ഉള്ളത്?


And who are you that men should rend their bosom and unveil their pride, that you may see their worth naked and their pride unabashed?

മനുഷ്യര്‍ അവരുടെ മാറിന്മേലുള്ള മേലങ്കി പിച്ചിച്ചീന്തി തുറന്നുകാട്ടാനും, അവരുടെ മാനം താഴ്ത്തിനില്‍ക്കാനും, അങ്ങിനെ അവരുടെ നഗ്നമായ മൂല്യവും അവരുടെ പൊളിക്കപ്പെട്ട ആത്മാഭിമാനവും നിങ്ങള്‍ക്ക് കാണുമാറാകാന്‍ നിങ്ങൾ ആരാണ്?

See first that you yourself deserve to be a giver, and an instrument of giving.

ഉപഹാരം നല്‍കാനും, പാരിതോഷികങ്ങള്‍ നല്‍കാനുള്ള ഒരു ഉപകരണം ആവാനും നിങ്ങള്‍ക്ക് അര്‍ഹതയുണ്ട് എന്നുള്ളതാണ് ആദ്യം നിങ്ങൾ സ്വയമായി ഉറപ്പാക്കേണ്ടത്.


For in truth it is life that gives unto life - while you, who deem yourself a giver, are but a witness.

കാരണം, ജീവന് പ്രസാദങ്ങൾ സമ്മാനിക്കുന്നത് ജീവൻ തന്നെയാണ് എന്നുള്ളതാണ് വാസ്തവം - അതേ സമയം ദക്ഷിണ നല്‍ക്കുന്നവനാണ് നിങ്ങള്‍ എന്നു സ്വയം കരുതുന്ന നിങ്ങൾ വെറും ഒരു സാക്ഷ്യവസ്തുമാത്രമാണ്.


And you receivers - and you are all receivers - assume no weight of gratitude, lest you lay a yoke upon yourself and upon him who gives.

സമ്മാനങ്ങൾ സ്വീകരിക്കുന്ന നിങ്ങൾ - നിങ്ങളെല്ലാവരും ഇവ സ്വീകരിക്കുന്നവരാണ് - യാതോരു കൃതജ്ഞതയുടേയും ഭാരം ഏറ്റെടുക്കരുത്, കാരണം, ഇങ്ങനെ ചെയ്താൽ നിങ്ങളുടെമേലും, നിങ്ങള്‍ക്ക് വരപ്രസാദങ്ങൾ നല്‍കുന്ന അവന്‍റെ മേലും, നിങ്ങള്‍ ഒരു പാശച്ചങ്ങല പതിച്ചേക്കാം.


Rather rise together with the giver on his gifts as on wings;

ഇതിന് പകരം, ദാതാവിനോടൊപ്പം അയാള്‍ നല്‍കുന്ന ഉപഹാരങ്ങളുടെ മേൽ, ഒരു ചിറകിന്മേലെന്ന പോലെ, ഉയരുക.


For to be overmindful of your debt, is to doubt his generosity who has the free-hearted earth for mother, and God for father.

കാരണം നിങ്ങളുടെ കടപ്പാടിനെക്കൂറിച്ച് അമിത ബോധവാനായിരിക്കുന്നത്, പൃഥ്വി മാതാവായും, ഈശ്വരന്‍ പിതാവായും ഉള്ള അയാളുടെ ഉദാരമനസ്കതയില്‍ വിശ്വാസക്കുറവ് പ്രകടിപ്പിക്കലാണ്.


Book profile


Translator's foreword


1. The Coming of the Ship

നൗകയുടെ വരവ്


2. On Love

സ്നേഹത്തിനെക്കുറിച്ച്


3. On Marriage

വിവാഹത്തെക്കുറിച്ച്


4. On Children

കുട്ടികളെക്കുറിച്ച്


5. On Giving

നല്‍കുന്നതിനെക്കുറിച്ച്


6. On Eating and Drinking

തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും


7. On Work

ജോലി ചെയ്യുന്നതിനെയെക്കുറിച്ച്


8. On Joy & Sorrow

ആനന്ദത്തെക്കുറിച്ചും, വ്യസനത്തെക്കുറിച്ചും


9. On Houses

ഭവനങ്ങളെക്കുറിച്ച്


10. On Clothes

വസ്ത്രങ്ങളെക്കുറിച്ച്


11. On Buying & Selling

വാങ്ങുന്നതിനെക്കുറിച്ചും, വില്‍ക്കുന്നതിനെക്കുറിച്ചും


12. On Crime & Punishment

കുറ്റവും ശിക്ഷയും എന്നതിനെക്കുറിച്ച്


13. On Laws

നിയമചട്ടങ്ങളെക്കുറിച്ച്


14. On Freedom

സ്വാതന്ത്ര്യത്തെക്കുറച്ച്


15. On Reason & Passion

യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും


16. On Pain

നൊമ്പരത്തെക്കുറിച്ച്


17. On Self-Knowledge

ആത്മജ്ഞാനത്തെക്കുറിച്ച്


18. On Teaching

പഠിപ്പിക്കുന്നതിനെക്കുറിച്ച്


19. On Friendship

സൗഹൃദത്തെക്കുറിച്ച്


20. On Talking

സംസാരിക്കുന്നതിനെക്കുറിച്ച്


21. On Time

സമയത്തിനെക്കുറിച്ച്


22. On Good & Evil

ഉത്തമമായതിനെക്കുറിച്ചും, ദുഷ്ടമായതിനെക്കുറിച്ചും


23. On Prayer

പ്രാര്‍ത്ഥനയെക്കുറിച്ച്


24. On Pleasure

ഉല്ലാസത്തെക്കുറിച്ച്


25. On Beauty

സൗന്ദര്യത്തെക്കുറിച്ച്


26. On Religion

മതത്തെക്കുറിച്ച്


27. On Death

മരണത്തെക്കുറിച്ച്


28. The Farewell

വിടവാങ്ങല്‍

bottom of page