top of page
ProphetAnchor

ഖലീല്‍ ഗിബ്രാൻ (Kahlil Gibran) എഴുതിയ

The Prophet
(പ്രവാചകൻ)

എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പരിഭാഷ

The Farewell
വിടവാങ്ങല്‍

Previous


And now it was evening.

ഇപ്പോഴേക്കും വൈകുന്നേരം ആയി.


And Almitra the seeress said, "Blessed be this day and this place and your spirit that has spoken."

ആത്മജ്ഞാനിയായ അല്‍മിത്ര പറഞ്ഞു, 'ഈ ദിവസവും, ഈ സ്ഥലവും, സംസാരിച്ച അങ്ങയുടെ ആത്മാവും അനുഗ്രഹിക്കപ്പെടട്ടെ.'


And he answered, Was it I who spoke? Was I not also a listener?

അപ്പോള്‍ അയാൾ മറുപടി നല്‍കി, സംസാരിച്ചത് ഞാന്‍ ആണോ? ഞാനും ഒരു ശ്രോതാവായിരുന്നില്ലെ?


Then he descended the steps of the Temple and all the people followed him. And he reached his ship and stood upon the deck.

അപ്പോള്‍ അയാൾ ആ ആരാധനാലയത്തിന്‍റെ പടികളിലൂടെ താഴോട്ടിറങ്ങി, എല്ലാ ജനങ്ങളും അയാളെ പിന്തുടര്‍ന്നു. അയാള്‍ അയാളുടെ കപ്പലിൽ എത്തിച്ചേരുകയും, കപ്പലിന്‍റെ മേല്‍ത്തട്ടിൽ നില്‍ക്കുകയും ചെയ്തു.

And facing the people again, he raised his voice and said:

വീണ്ടും ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട്, അയാള്‍ സ്വന്തം സ്വരം ഉയര്‍ത്തി, പറഞ്ഞു:


People of Orphalese, the wind bids me leave you.

ഓര്‍ഫാലീസിലെ ജനങ്ങളെ, നിങ്ങളെ വിട്ടുപിരിയാന്‍ തെന്നൽ എന്നോട് ആവശ്യപ്പെടുന്നു.


Less hasty am I than the wind, yet I must go.

കടല്‍കാറ്റിന് ഉള്ളതിനേക്കാൾ കുറവാണ് എന്നിലുള്ള ധൃതി, എന്നിരുന്നാലും ഞാന്‍ പോകേണ്ടിയിരിക്കുന്നു.


We wanderers, ever seeking the lonelier way, begin no day where we have ended another day; and no sunrise finds us where sunset left us.

എന്നും കൂടുതല്‍ കൂടുതൽ ഏകാന്തമായ പാതകൾ തേടുന്ന അലഞ്ഞുനടക്കുന്നവരായ ഞങ്ങള്‍, ഒരു ദിവസത്തെ അവസാനിപ്പിച്ച ഇടത്തിലല്ല മറ്റൊരു ദിവസം ആരംഭിക്കുന്നത്; സൂര്യാസ്തമയം ഞങ്ങളെ വിട്ടുപിരിഞ്ഞ ഇടത്തില്‍ യാതോരു സൂര്യോദയവും ഞങ്ങളെ കണ്ടെത്തുന്നില്ല.

Even while the earth sleeps we travel. We are the seeds of the tenacious plant, and it is in our ripeness and our fullness of heart that we are given to the wind and are scattered.

ഭൂമി ഉറങ്ങുമ്പോഴും ഞങ്ങള്‍ യാത്രചെയ്യുന്നു. ദൃഢനിശ്ചയമുള്ള ചെടിയുടെ വിത്തുകളാണ് ഞങ്ങള്‍, ഞങ്ങളുടെ ഹൃദയത്തിന്‍റെ പൂര്‍ണ്ണതയിലും, പാകതയിലുമാണ് ഞങ്ങള്‍ കാറ്റിന് നല്‍കപ്പെടുന്നതും, വിതറപ്പെടുന്നതും.

Brief were my days among you, and briefer still the words I have spoken.

നിങ്ങളുടെ ഇടയില്‍ എന്‍റെ ദിവസങ്ങൾ അല്‍പകാലംമാത്രമായിരുന്നു. അതിനേക്കാള്‍ അല്‍പ്പമായിരുന്നു ഞാന്‍ ഉച്ചരിച്ച വാക്കുകള്‍.

But should my voice fade in your ears, and my love vanish in your memory, then I will come again,

എന്നാല്‍ നിങ്ങളുടെ കാതുകളിൽ എന്‍റെ സ്വരം മങ്ങിപ്പോകുകയും, നിങ്ങളുടെ ഓര്‍മ്മകളിൽ എന്‍റെ പ്രണയം അപ്രത്യക്ഷമാകുകയും ചെയ്യുമ്പോൾ, അപ്പോള്‍ ഞാൻ വീണ്ടും വരും.


And with a richer heart and lips more yielding to the spirit will I speak.

എന്നിട്ട്, കൂടുതല്‍ ഉജ്ജ്വലമായ ഹൃദയത്തോടും, ആത്മാവിനോട് കൂടുതല്‍ വഴങ്ങുന്ന ചുണ്ടുകളുമായി ഞാന്‍ സംസാരിക്കും.


Yea, I shall return with the tide,

അതെ, ഞാന്‍ തിരമാലയോടൊപ്പം തിരിച്ച് വരും.


And though death may hide me, and the greater silence enfold me, yet again will I seek your understanding.

മരണം എന്നെ മറയ്ക്കുമെങ്കിലും, കൂടുതല്‍ മഹനീയമായ നിശബ്ദത എന്നെ ആവരണം ചെയ്യുമെങ്കിലും, വീണ്ടും ഞാന്‍ നിങ്ങളുടെ അറിവിനെ തേടും.

And not in vain will I seek.

മാത്രവുമല്ല, വ്യര്‍ത്ഥമായല്ല, ഞാന്‍ തേടുക.

If aught I have said is truth, that truth shall reveal itself in a clearer voice, and in words more kin to your thoughts.

ഞാന്‍ പറഞ്ഞത് എന്തെങ്കിലും സത്യമാണെങ്കിൽ, ആ സത്യം കൂടുതൽ വ്യക്തമായ ശബ്ദത്തിലും, നിങ്ങളുടെ ചിന്തകള്‍ക്ക് അടുപ്പമുള്ള വാക്കുകളിലും അതിനെത്തന്നെ സ്വയം വെളിവാക്കും.


I go with the wind, people of Orphalese, but not down into emptiness;

ഓര്‍ഫാലീസിലെ ജനങ്ങളെ, ഞാന്‍ കാറ്റിനോടൊപ്പം പോകുകയാണ്, എന്നാൽ ശൂന്യതയിലേക്ക് ഇറങ്ങിപ്പോകുകയല്ല ചെയ്യുന്നത്;


And if this day is not a fulfillment of your needs and my love, then let it be a promise till another day. Know therefore, that from the greater silence I shall return.

ഈ ദിവസം നിങ്ങളുടെ ആവശ്യകതകളുടേയും എന്‍റെ സ്നേഹത്തിന്‍റേയും നിറവേറ്റപ്പെടലല്ലെങ്കില്‍, എങ്കിൽ അത് മറ്റൊരു ദിവസംവരെയുള്ള ഒരു വാഗ്ദാനമായിരിക്കട്ടെ. അതിനാല്‍ത്തന്നെ അറിയുക, കൂടുതല്‍ മഹനീയ നിശബ്ദതയില്‍ നിന്നും ഞാന്‍ തിരിച്ചുവരും.


The mist that drifts away at dawn, leaving but dew in the fields, shall rise and gather into a cloud and then fall down in rain.

വയലേലകളില്‍, വെറും ഏതാനും മഞ്ഞുതുള്ളികള്‍മാത്രം ബാക്കിവച്ചുകൊണ്ട്, വെളുപ്പാങ്കാലത്ത് ഒഴുകിപ്പോകുന്ന മൂടല്‍മഞ്ഞ്, ഉയരുകയും ഒരു മേഘത്തില്‍ കൂട്ടംചേരുകയും, അതിന് ശേഷം, മഴയായി താഴേക്ക് വീഴുകയും ചെയ്യും.


And not unlike the mist have I been.

ആ മഞ്ഞിനോട് സാദൃശ്യമായിട്ടല്ലാതല്ല ഞാൻ ആയിരുന്നത്.


In the stillness of the night I have walked in your streets, and my spirit has entered your houses,

രാത്രിയുടെ നിശ്ചലതയില്‍ ഞാൻ നിങ്ങളുടെ തെരുവുകളിൽ നടന്നിട്ടുണ്ട്, എന്‍റെ ആത്മസത്ത നിങ്ങളുടെ വീടുകളിൽ കയറിയിട്ടുമുണ്ട്,


And your heart-beats were in my heart, and your breath was upon my face, and I knew you all.

നിങ്ങളുടെ ഹൃദയസ്പന്ദനങ്ങൾ എന്‍റെ ഹൃദയത്തിൽ ആയിരുന്നു, നിങ്ങളുടെ നിശ്വാസം എന്‍റെ മുഖത്തിന്മേലായിരുന്നു, എനിക്ക് നിങ്ങളെയെല്ലാവരെയും അറിയുമായിരുന്നു.

Ay, I knew your joy and your pain, and in your sleep your dreams were my dreams.

അതെ, നിങ്ങളുടെ ആനന്ദവും നിങ്ങളുടെ നൊമ്പരവും ഞാൻ അറിഞ്ഞു, നിങ്ങളുടെ നിദ്രാവേളയില്‍, നിങ്ങളുടെ സ്വപ്നങ്ങൾ എന്‍റെ സ്വപ്നങ്ങളായിരുന്നു.


And oftentimes I was among you a lake among the mountains.

പര്‍വ്വതങ്ങള്‍ക്കിടയിലെ ഒരു തടാകം പോലെ, ഞാന്‍ പലപ്പോഴും നിങ്ങളുടെ ഇടയിലുണ്ടായിരുന്നു.


I mirrored the summits in you and the bending slopes, and even the passing flocks of your thoughts and your desires.

നിങ്ങളിലെ കൊടുമുടികളേയും കുനിവുള്ള ചരിവുകളേയും, മാത്രവുമല്ല, നിങ്ങളിലെ ചിന്താപ്രവാഹങ്ങളുടേയും നിങ്ങളുടെ ഇച്ഛകളുടേയും കടുന്നുപോകുന്ന കൂട്ടങ്ങളേയും ഞാന്‍ പ്രതിബിംബിച്ചു.


And to my silence came the laughter of your children in streams, and the longing of your youths in rivers.

അരുവികളില്‍ഉള്ള നിങ്ങളുടെ കുട്ടികളുടെ ആര്‍ത്തുല്ലാസവും, നദികളില്‍ഉള്ള നിങ്ങളുടെ യുവാക്കളുടെ അഭിലാഷവും എന്‍റെ നിശബ്ദതയിൽ കയറിവന്നു.


And when they reached my depth the streams and the rivers ceased not yet to sing.

അവര്‍ എന്‍റെ ആഴത്തിൽ എത്തിയപ്പോൾ, ആ അരുവികളും നദികളും എന്നിട്ടും പാടുന്നത് നിര്‍ത്താറായില്ല.


But sweeter still than laughter and greater than longing came to me.

എന്നാല്‍, പൊട്ടിച്ചിരിയേക്കാളും മാധുര്യമുള്ളതും, ആശയെക്കാള്‍ മഹത്തായതും എന്‍റടുത്തേക്ക് വന്നു.


It was boundless in you;

നിങ്ങളില്‍ അത് നിസ്സീമമായിരുന്നു;


The vast man in whom you are all but cells and sinews;

നിങ്ങളെല്ലാവരും വെറും കോശങ്ങളും ദശനാരുകളും ആകുന്ന ആ വിശാല മനുഷ്യന്‍;


He in whose chant all your singing is but a soundless throbbing.

ആരുടെതാണോ മന്ത്രാലാപനത്തില്‍ നിങ്ങളുടെയെല്ലാം ആലാപനങ്ങൾ വെറും നിശബ്ദ മിടിപ്പുകള്‍ മാത്രമാകുന്നു, ആ ആള്‍.


It is in the vast man that you are vast,

ഈ വിശാല മനുഷ്യനിലാണ് നിങ്ങള്‍ വിശാലരാവുന്നത്,


And in beholding him that I beheld you and loved you.

അവനെ ദര്‍ശിക്കുമ്പോൾ, ഞാൻ നിങ്ങളെ കാണുകയും സ്നേഹിക്കുകയും ചെയ്തു.


For what distances can love reach that are not in that vast sphere?

കാരണം, ആ വിശാല ഗോളത്തില്‍ ഇല്ലാത്ത ഏത് ദൂരങ്ങളാണ് വാത്സല്യത്തിന് എത്തിച്ചേരാനാവാത്തത്?


What visions, what expectations and what presumptions can outsoar that flight?

എന്ത് ദര്‍ശനങ്ങള്‍ക്ക്, എന്ത് പ്രതീക്ഷകള്‍ക്ക്, എന്ത് അനുമാനങ്ങള്‍ക്ക് ആണ് ആ പറക്കലിനേക്കാള്‍ ഉയരത്തിൽ എത്താനാവുക?


Like a giant oak tree covered with apple blossoms is the vast man in you.

വിരിഞ്ഞിരിക്കുന്ന ആപ്പിള്‍ പൂവുകളാൽ ആവരണംചെയ്യപ്പെട്ടിരിക്കുന്ന ഒരു വലിയ ഓക്ക് മരം പോലെയാണ് നിങ്ങളില്‍ ആ വിശാല മനുഷ്യന്‍.

His mind binds you to the earth, his fragrance lifts you into space, and in his durability you are deathless.

അവന്‍റെ മനസ് നിങ്ങളെ ഭൂമിയോട് ബന്ധിപ്പിക്കുന്നു, അവന്‍റെ സൗരഭ്യം നിങ്ങളെ ശൂന്യാകാശത്തിലേക്ക് ഉയര്‍ത്തുന്നു, അവന്‍റെ ഈടുനില്‍പ്പിൽ നിങ്ങൾ മരണമില്ലാത്ത അവസ്ഥയിലാണ്.


You have been told that, even like a chain, you are as weak as your weakest link.

നിങ്ങളോട് പറഞ്ഞിട്ടുണ്ട്, ഒരു ചങ്ങലയിലെന്നെപോലെ, നിങ്ങളിലെ ഏറ്റവും ബലഹീനമായ കണ്ണിയോളം ബലഹീനനാണ് നിങ്ങളെന്ന്.


This is but half the truth. You are also as strong as your strongest link.

അത് വെറും പകുതി സത്യം മാത്രമാണ്. നിങ്ങള്‍ നിങ്ങളുടെ കണ്ണികളിൽ ഏറ്റവും ബലമുള്ളതിനോടൊപ്പവും ബലമുള്ളതാണ്.


To measure you by your smallest deed is to reckon the power of ocean by the frailty of its foam.

നിങ്ങളുടെ ഏറ്റവും ചെറിയ പ്രവര്‍ത്തിയാൽ നിങ്ങളെ അളക്കുകയെന്നുള്ളത് അലയാഴിയെ അതിന്‍റെ പതയുടെ ശൈഥില്യത്തെവച്ച് അളക്കുന്നത് പോലെയാണ്.


To judge you by your failures is to cast blame upon the seasons for their inconsistency.

നിങ്ങളുടെ പരാജയങ്ങളാല്‍ നിങ്ങളെ മൂല്യനിര്‍ണ്ണയം ചെയ്യുക എന്നുള്ളത്, അവരുടെ അസ്ഥിരതയ്ക്ക് ഋതുക്കളുടെമേല്‍ പഴിചാരുന്നത് പോലെയാണ്.

Ay, you are like an ocean,

അതെ, നിങ്ങല്‍ ഒരു സമുദ്രം പോലെതന്നെയാണ്,


And though heavy-grounded ships await the tide upon your shores, yet, even like an ocean, you cannot hasten your tides.

പൂഴിയില്‍തട്ടിനില്‍ക്കുന്ന ഭാരമേറിയ കപ്പലുകൾ നിങ്ങളുടെ തീരങ്ങളിൽ തിരമാലകളെ കാത്ത് നില്‍ക്കുന്നു, എങ്കിലും സമുദ്രത്തിനെന്നപോലെ, നിങ്ങള്‍ക്ക് നിങ്ങളുടെ ഓളങ്ങളെ തിരക്കുകൂട്ടുവാനാകില്ല.


And like the seasons you are also,

കാലങ്ങളെപ്പോലെതന്നെയാണ് നിങ്ങളും,

And though in your winter you deny your spring,

നിങ്ങളുടെ ശൈത്യത്തില്‍ നിങ്ങൾ നിങ്ങളുടെ വസന്തത്തെ നിഷേധിക്കുന്നുവെങ്കിലും,


Yet spring, reposing within you, smiles in her drowsiness and is not offended.

നിങ്ങളില്‍ വിശ്രമിക്കുന്ന വസന്തം എന്നിട്ടും, അയാളുടെ(സ്ത്രീ) മയക്കത്തില്‍ മന്ദഹസിക്കുന്നു, വിദ്വേഷത്തിലാകുന്നില്ല.


Think not I say these things in order that you may say the one to the other, "He praised us well. He saw but the good in us."

ڇഅയാള്‍ ഞങ്ങളെ നന്നായി പുകഴ്ത്തി. അയാള്‍ ഞങ്ങളിൽ ഉള്ള നന്മ മാത്രം കണ്ടുڈ, എന്ന് നിങ്ങള്‍ മറ്റെ ആളോട് പറയും എന്നതിന് വേണ്ടിയാണ് ഞാന്‍ ഇതെല്ലാം നിങ്ങളോട് പറയുന്നത് എന്ന് നിനക്കരുത്.

I only speak to you in words of that which you yourselves know in thought.

ചിന്തകളില്‍ നിങ്ങള്‍ക്ക് സ്വയം അറിയുന്ന കാര്യങ്ങൾ വാക്കുകളിൽ ഞാൻ നിങ്ങളോട് പറയുകമാത്രമാണ് ചെയ്യുന്നത്.


And what is word knowledge but a shadow of wordless knowledge?

വാക്കുകളാലുള്ള വിവരം, വാക്കുകളില്ലാത്ത വിജ്ഞാനത്തിന്‍റെ ഒരു നിഴൽ അല്ലാതെ മറ്റെന്താണ്?


Your thoughts and my words are waves from a sealed memory that keeps records of our yesterdays,

നിങ്ങളുടെ ചിന്തകളും എന്‍റെ വാക്കുകളും, നമ്മുടെ ഇന്നലകളുടെ രേഖകള്‍ സൂക്ഷിച്ചുവെക്കപ്പെട്ട ഒരു മുദ്രവച്ചടച്ചുവെക്കപ്പെട്ട ഓര്‍മ്മയിൽ നിന്നുമുള്ള അലകള്‍ ആണ്.


And of the ancient days when the earth knew not us nor herself,

ഭൂമിക്ക് നമ്മളേയും, അയാളെ(സ്ത്രീ)ത്തന്നെയും അറിയാതിരുന്നപ്പോഴുള്ള പ്രാചീന ദിനങ്ങളെക്കുറിച്ചും,


And of nights when earth was upwrought with confusion,

മനോവിഭ്രാന്തിയാല്‍ ഭൂമി വേവലാതിപ്പെട്ട രാത്രികളെക്കുറിച്ചും,


Wise men have come to you to give you of their wisdom. I came to take of your wisdom:

വിവേകശാലികളായ ബുദ്ധിമാന്മാർ അവരുടെ അറിവ് നിങ്ങള്‍ക്ക് നല്‍കാനായി നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ട്. ഞാന്‍ വന്നതോ, നിങ്ങളുടെ അറിവില്‍ നിന്നും എടുക്കാനായിട്ടാണ്:


And behold I have found that which is greater than wisdom.

നോക്കിക്കാണുക, ഞാന്‍ വിജ്ഞാനത്തെക്കാളും മഹത്തായതിനെ കണ്ടെത്തിയിരിക്കുന്നു.


It is a flame spirit in you ever gathering more of itself,

അതിനെത്തന്നെ എന്നുമെന്നും കൂടുതല്‍ വാരിക്കൂട്ടുന്ന, നിങ്ങളിലുള്ള ഒരു അഗ്നിജ്വാലാ സത്തയാണ്, അത്.


While you, heedless of its expansion, bewail the withering of your days.

അതേ സമയം നിങ്ങള്‍, അതിന്‍റെ വ്യാപനത്തെക്കുറിച്ച് ശ്രദ്ധിക്കാതെ, നിങ്ങളുടെ ദിവസങ്ങളുടെ മങ്ങലിനെക്കുറിച്ച് വ്യസനിക്കുന്നു.


It is life in quest of life in bodies that fear the grave.

ശവകുടീരങ്ങളെ ഭയപ്പെടുന്ന ശരീരങ്ങളിലുള്ള ജീവനെ തിരയുന്ന ജീവന്‍ ആണ് അത്.


There are no graves here.

ഇവിടെ ശവകുടിരങ്ങളില്ല.


These mountains and plains are a cradle and a stepping-stone.

ഈ പര്‍വ്വതങ്ങളും സമതലപ്രദേശങ്ങളും ഒരു തൊട്ടിലും, ഒരു ചവിട്ടുകല്ലുമാണ്.


Whenever you pass by the field where you have laid your ancestors look well thereupon, and you shall see yourselves and your children dancing hand in hand.

നിങ്ങളുടെ പൂര്‍വ്വികരെ അടക്കംചെയ്തിട്ടുള്ള നിലങ്ങള്‍ക്ക് അരികിലൂടെ നിങ്ങള്‍ കടന്നുപോകുമ്പോൾ, നന്നായി നോക്കുക, നിങ്ങളും നിങ്ങളുടെ കുട്ടികളും കൈയോട് കൈചേര്‍ത്തുകൊണ്ട് നൃത്തം ചെയ്യുന്നത് അപ്പോൾ നിങ്ങള്‍ കാണും.


Verily you often make merry without knowing.

വാസ്തവത്തില്‍ നിങ്ങളറിയാതെതന്നെ നിങ്ങൾ പലപ്പോഴും ഉല്ലസിക്കാറുണ്ട്.

Others have come to you to whom for golden promises made unto your faith you have given but riches and power and glory.

നിങ്ങളുടെ വിശ്വാസങ്ങളോട് പൊന്നുപോലുള്ള വാഗ്ദാനങ്ങള്‍ നല്‍കിയതിന്, വിലപിടിപ്പുള്ളതും, ശക്തിയും, ആഢംബരങ്ങളും അല്ലാതുള്ളത് മാത്രം, നിങ്ങള്‍ നല്‍കിയിട്ടുള്ള മറ്റുള്ളവർ നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ട്.

Less than a promise have I given, and yet more generous have you been to me.

ഒരു വാഗ്ദാനത്തെക്കാളും അല്‍പമാണ് ഞാൻ നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്, എന്നിട്ടും എന്നോട് കൂടുതല്‍ ഔദാര്യത്തോടുകൂടിയാണ് നിങ്ങൾ പെരുമാറിയത്.

You have given me deeper thirsting after life.

ജീവിതത്തോടുള്ള കൂടുതല്‍ അഗാധമായ ദാഹം നിങ്ങൾ എനിക്കു തന്നിട്ടുണ്ട്.

Surely there is no greater gift to a man than that which turns all his aims into parching lips and all life into a fountain.

ഒരു ആളുടെ സര്‍വ്വ ലക്ഷ്യങ്ങളും വരണ്ട ചുണ്ടുകളും, എല്ലാ ജീവനും ഒരു നീരുറവയും, ആയി പരിവര്‍ത്തനം ചെയ്യിക്കാൻ കഴിയുന്ന ഒരു കഴിവിനേക്കാള്‍ മഹത്തായ ഒരു വരപ്രസാദം ഒരു മനുഷ്യന് ലഭിക്കാൻ, തീര്‍ച്ചയായും, ഇല്ലതന്നെ.


And in this lies my honour and my reward,

ഇതില്‍ എന്‍റെ സല്‍പ്പേരും എനിക്കുള്ള പാരിതോഷികവും കിടക്കുന്നു,


That whenever I come to the fountain to drink I find the living water itself thirsty; And it drinks me while I drink it.

നീരുറവയില്‍ വെള്ളം കുടിക്കാനായി വരുമ്പോഴെല്ലാം, ജീവനുള്ള ജലം തന്നെയും ദാഹിച്ചിരിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു; ഞാന്‍ അതിനെ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍, അത് എന്നെയും കുടിക്കുന്നു.


Some of you have deemed me proud and over-shy to receive gifts.

പാരിതോഷികങ്ങള്‍ സ്വീകരിക്കാൻ ആകാത്തവിധം ദുരഭിമാനവും അമിതമായി നാണവും ഉള്ള ആള്‍ ആണ് ഞാൻ എന്ന് നിങ്ങളിൽ ചിലർ കരുതിയിട്ടുണ്ട്.


Too proud indeed am I to receive wages, but not gifts.

ശരിയാണ്, വേതനം സ്വീകരിക്കാന്‍ പറ്റാത്തവിധം ഞാൻ ദുരഭിമാനിയാണ്, എന്നാല്‍ ദക്ഷിണ വാങ്ങിക്കാൻ ഇങ്ങിനെയല്ല.


And though I have eaten berries among the hill when you would have had me sit at your board,

നിങ്ങള്‍ എന്നെ നിങ്ങളുടെ കൂടെയിരുത്തി ഭക്ഷണം കഴിപ്പിക്കുമായിരുന്നപ്പോഴും ഞാന്‍ കുന്നുകള്‍ക്കിടയിലിരുന്ന് കാട്ട്കനികൾ ഭക്ഷിച്ചിട്ടുണ്ട് എങ്കിലും,


And slept in the portico of the temple where you would gladly have sheltered me,

നിങ്ങളെനിക്ക് സന്തോഷത്തോടുകൂടി പാര്‍പ്പിടസൗകര്യം തരുമായിരുന്ന ക്ഷേത്രത്തിന്‍റെ നടപ്പുരയിൽ ഞാൻ ഉറങ്ങിയിട്ടുണ്ട് എങ്കിലും,


Yet was it not your loving mindfulness of my days and my nights that made food sweet to my mouth and girdled my sleep with visions?

എന്നിരുന്നാലും, എന്‍റെ പകലുകളുടേമേലും എന്‍റെ രാത്രികളുടേമേലും, നിങ്ങള്‍ നല്‍കിയ വാത്സല്യപൂര്‍ണ്ണമായ ശ്രദ്ധയല്ലേ, എന്‍റെ വായിൽ ആഹാരത്തിന് മാധുര്യം നല്‍കിയതും, എന്‍റെ രാത്രികളെ സ്വപ്നദര്‍ശനങ്ങളാൽ വലയംവെപ്പിച്ചതും?


For this I bless you most:

ഇതിന് ഞാന്‍ നിങ്ങളെ ഏറ്റവും അധികം അനുഗ്രഹിക്കുന്നു:


You give much and know not that you give at all.

നിങ്ങള്‍ വളരെ നല്‍കുന്നു, എന്നിട്ടും നിങ്ങള്‍ എന്തെങ്കിലും നല്‍കിയെന്നുപോലും അറിയുന്നില്ല.


Verily the kindness that gazes upon itself in a mirror turns to stone,

ഒരു കണ്ണാടിയില്‍ സ്വന്തം ദേഹത്തെ വീക്ഷിക്കുന്ന കാരുണ്യം ശിലയായി മാറുന്നു എന്നുള്ളത് നേരാണ്,


And a good deed that calls itself by tender names becomes the parent to a curse.

വാത്സല്യപൂര്‍ണ്ണമായ പേരുകളാൽ തന്നെത്തന്നെ വിശേഷിപ്പിക്കുന്ന ഒരു നല്ല പ്രവൃത്തി, ഒരു ശാപത്തിന്‍റെ മാതാപിതാവായി മാറുന്നു.


And some of you have called me aloof, and drunk with my own aloneness,

നിങ്ങളില്‍ ചിലർ എന്നെ ഒഴിഞ്ഞുനില്‍ക്കുന്നവനെന്നും, സ്വന്തം ഏകാന്തതയില്‍ ലഹരിപിടിച്ചിരിക്കുന്നവനെന്നും വിളിച്ചിട്ടുണ്ട്,

And you have said, "He holds council with the trees of the forest, but not with men.

നിങ്ങള്‍ പറഞ്ഞിട്ടുണ്ട്, 'അയാള്‍ കാട്ടിലെ മരങ്ങളോടിരുന്ന് ആലോചനനടത്തുന്നു, എന്നാല്‍ മനുഷ്യരോട് അത് ചെയ്യുന്നില്ല.

He sits alone on hill-tops and looks down upon our city."

അയാള്‍ കുന്നിന്‍-കൊടുമുടിയില്‍ ഒറ്റക്ക് ഇരിക്കുന്നു, എന്നിട്ട് നമ്മുടെ നഗരത്തെ താഴെക്കായി വീക്ഷിക്കുന്നു.'


True it is that I have climbed the hills and walked in remote places.

ഞാന്‍ കുന്നുകൾ കയറുകയും ഒറ്റപ്പെട്ടുനില്‍ക്കുന്ന വിദൂര പ്രദേശങ്ങളിൽ നടന്നിട്ടുമുണ്ട്, എന്നത് നേര്തന്നെ.

How could I have seen you save from a great height or a great distance?

ഒരു വളരെ ഉയരത്തില്‍ നിന്നല്ലാതെയോ, അതുമല്ലെങ്കില്‍ ഒരു മഹാ ദൂരത്ത് നിന്നല്ലാതെയോ എനിക്ക് നിങ്ങളെ എങ്ങിനെ കാണാന്‍ കഴിയുമായിരുന്നു?


How can one be indeed near unless he be far?

ദൂരത്ത് ആയിരിക്കാതെ, എങ്ങിനെയാണ് വാസ്തവത്തില്‍ ഒരാള്‍ക്ക് അരികത്ത് ആവാനാകുക?


And others among you called unto me, not in words, and they said,

നിങ്ങളില്‍ ഉള്ള മറ്റുള്ളവർ വാക്കുകളിൽ അല്ലാതെ എന്നെ വിളിച്ചു, എന്നിട്ട് അവര്‍ പറഞ്ഞു,


Stranger, stranger, lover of unreachable heights, why dwell you among the summits where eagles build their nests?

അപരിചിതനായ മനുഷ്യാ, വഴിപോക്കാ, എത്തിച്ചേരാന്‍ പറ്റാത്ത ഉയരങ്ങളെ സ്നേഹിക്കുന്നവനെ, പരുന്തുകള്‍ അവരുടെ കൂടുകൾ കെട്ടുന്ന പര്‍വ്വതശൃംഗങ്ങളിൽ എന്തിനാണ് നിങ്ങൾ തങ്ങുന്നത്?


Why seek you the unattainable?

അപ്രാപ്യമായതിനെ എന്തിനാണ് നിങ്ങള്‍ തേടുന്നത്?


What storms would you trap in your net,

ഏത് കൊടുങ്കാറ്റുകളെയാണ് നിങ്ങള്‍ നിങ്ങളുടെ കെണിയിൽ പെടുത്തുക,


And what vaporous birds do you hunt in the sky?

ഏത് അദൃശ്യ പക്ഷികളെയാണ് നിങ്ങള്‍ ആകാശത്ത് വേട്ടയാടുന്നത്?


Come and be one of us.

വരൂ, എന്നിട്ട് ഞങ്ങളില്‍ ഒരാളായിത്തീരൂ.


Descend and appease your hunger with our bread and quench your thirst with our wine."

താഴേക്ക് വരൂ, എന്നിട്ട് അങ്ങയുടെ വിശപ്പ് ഞങ്ങളുടെ റൊട്ടിയാലും, അങ്ങയുടെ ദാഹം ഞങ്ങളുടെ വീഞ്ഞിനാലും, ശമിപ്പിക്കുക.'


In the solitude of their souls they said these things;

അവരുടെ ആത്മാവിന്‍റെ ഏകാന്തതയിൽ അവർ ഈ കാര്യങ്ങൾ പറഞ്ഞു;


But were their solitude deeper they would have known that I sought but the secret of your joy and your pain,

എന്നാല്‍ അവരുടെ ഏകാന്തത കൂടുതൽ അഗാധമായിരുന്നെങ്കിൽ, അവര്‍ അറിയുമായിരുന്നു, ഞാന്‍ തേടിയത് മറ്റൊന്നുമല്ല, മറിച്ച് നിങ്ങളുടെ ആനന്ദത്തിന്‍റെയും നിങ്ങളുടെ നൊമ്പരത്തിന്‍റെയും നിഗൂഢ രഹസ്യമായിരുന്നുവെന്ന്,


And I hunted only your larger selves that walk the sky.

ആകാശത്ത് നടക്കുന്ന നിങ്ങളുടെ ആശ്ചര്യകരമായ സത്തയെ മാത്രമാണ് ഞാന്‍ വേട്ടയാടിയത് എന്നും.


But the hunter was also the hunted: For many of my arrows left my bow only to seek my own breast.

എന്നാല്‍ വേട്ടക്കാരന്‍ വേട്ടയാടപ്പെടുന്നവനുമായിരുന്നു: കാരണം എന്‍റെ വില്ലില്‍ നിന്നും പല അമ്പുകളും പോയത്, എന്‍റെ സ്വന്തം മാറിടം തന്നെ തേടാനായാണ്.


And the flier was also the creeper;

ആ പറക്കുന്ന ആള്‍ ആ ഇഴജന്തുവും തന്നെയായിരുന്നു;


For when my wings were spread in the sun their shadow upon the earth was a turtle.

കാരണം, എന്‍റെ ചിറകുകൾ വെയിലത്ത് വിടര്‍ത്തിയപ്പോൾ, അവയുടെ നിഴള്‍ ഭൂമിക്ക് മീതെ ഒരു വെള്ളാമയായിരുന്നു.


And I the believer was also the doubter;

ഞാന്‍ എന്ന ആ വിശ്വാസി തന്നെയായിരുന്നു ആ സംശയാലുവും;


For often have I put my finger in my own wound that I might have the greater belief in you and the greater knowledge of you.

എനിക്ക് നിങ്ങളില്‍ കൂടുതൽ വിശ്വാസവും നിങ്ങളെക്കുറിച്ച് കൂടുതൽ അറിവും കിട്ടുമാറാകാനായി, ഞാന്‍ പലപ്പോഴും എന്‍റെ സ്വന്തം മുറിവിൽ എന്‍റെ കൈവിരൽ ഇട്ടിട്ടുണ്ട്.


And it is with this belief and this knowledge that I say,

ഈ വിശ്വാസത്തോടുകൂടിയും, ഈ വിജ്ഞാനത്തോടുകൂടിയും ആണ് ഞാന്‍ പറയുന്നത്,


You are not enclosed within your bodies, nor confined to houses or fields.

നിങ്ങളുടെ സ്വന്തം ശരീരങ്ങള്‍ക്കുള്ളിലോ അല്ലെങ്കിൽ ഭവനങ്ങളിലോ, പാടങ്ങളിലോ നിങ്ങള്‍ അകപ്പെട്ടിരിക്കുന്നില്ല.


That which is you dwells above the mountain and roves with the wind.

നിങ്ങള്‍ എന്നത് ആവുന്ന ആ സത്ത പര്‍വ്വതത്തിന് മുകളിലായി വസിക്കുകയും, കാറ്റിനോടൊപ്പം അലഞ്ഞുതിരിഞ്ഞു നടക്കുകയും ചെയ്യുന്നു.


It is not a thing that crawls into the sun for warmth or digs holes into darkness for safety,

ഇളംചൂടിനായി വെയ്ലിലേക്ക് ഇഴയുന്നതോ അല്ലെങ്കില്‍ സുരക്ഷയ്ക്കായി ഇരുളില്‍ കുഴികൾ കുഴിക്കുന്നതോ ആയ ഒന്നല്ല അത്.


But a thing free, a spirit that envelops the earth and moves in the ether.

സ്വതന്ത്രമായ ഒരു വസ്തുവും, ഭൂമിയെ ആവരണം ചെയ്യുന്നതും, ശൂന്യതയില്‍ ചലിക്കുന്നതുമായ ഒരു ആത്മസത്തയാണ് അത്.


If this be vague words, then seek not to clear them.

ഇത് അവ്യക്തമായ വാക്കുകള്‍ ആണെങ്കിൽ, അവയെ വ്യക്തമാക്കാനായി ശ്രമിക്കേണ്ട.


Vague and nebulous is the beginning of all things, but not their end,

അവ്യക്തവും വ്യക്തമായ നിര്‍വചനമില്ലാത്തതുമാണ്, എല്ലാ കാര്യങ്ങളുടേയും തുടക്കം, എന്നാല്‍ അവയുടെ അവസാനം അങ്ങിനെയായിരിക്കില്ല,


And I fain would have you remember me as a beginning.

ഒരു ആരംഭമായി നിങ്ങള്‍ എന്നെ ഓര്‍മ്മിക്കണം എന്നതാണ് എനിക്ക് ഇഷ്ടം.


Life, and all that lives, is conceived in the mist and not in the crystal.

ജീവിതവും, ജീവിക്കുന്ന എല്ലാം തന്നെയും ഒരു മൂടല്‍ മഞ്ഞിലാണ് ആദ്യം ഉത്ഭവിക്കുന്നത്, സ്ഫടികക്കണ്ണാടിയിലല്ല.


And who knows but a crystal is mist in decay?

സ്ഫടികക്കണ്ണാടി എന്നത് ജീര്‍ണ്ണിക്കപ്പെട്ടുകൊണ്ടിക്കുന്ന ഒരു മൂടല്‍മഞ്ഞ് അല്ലായെന്ന് ആര്‍ക്ക് അറിയാം?


This would I have you remember in remembering me:

എന്നെ ഓര്‍ക്കുമ്പോൾ ഈ കാര്യം നിങ്ങൾ ഓര്‍ക്കും എന്ന് ഞാൻ ആഗ്രഹിക്കുന്നു:


That which seems most feeble and bewildered in you is the strongest and most determined.

നിങ്ങളില്‍ ഏറ്റവും ബലഹീനവും പേടിച്ചരണ്ടതുമായിതോന്നപ്പെടുന്നതാണ് ഏറ്റവും ശക്തവും ഏറ്റവും ദൃഢനിശ്ചയമുള്ളതും.


Is it not your breath that has erected and hardened the structure of your bones?

നിങ്ങളുടെ ശ്വാസമല്ലെ നിങ്ങളുടെ എല്ലുകളെ സ്ഥാപിച്ചതും, അതിന്‍റെ രൂപഘടനയെ കഠിനപ്പെടുത്തിയതും?


And is it not a dream which none of you remember having dreamt that built your city and fashioned all there is in it?

നിങ്ങളില്‍ ആരുംതന്നെ കണ്ടതായി ഓര്‍മ്മയില്ലാത്ത ഒരു സ്വപ്നമല്ലെ നിങ്ങളുടെ നഗരത്തെയും പടുത്തുയര്‍ത്തിയതും, അതിലുള്ള എല്ലാത്തിനേയും രൂപപ്പെടുത്തിയതും?


Could you but see the tides of that breath you would cease to see all else,

ആ നിശ്വാസത്തിന്‍റെ അലകൾ നിങ്ങള്‍ക്ക് കാണാനായിരുന്നുവെങ്കിൽ, നിങ്ങൾ മറ്റെല്ലാം കാണുന്നത് നിര്‍ത്തുമായിരുന്നു,


And if you could hear the whispering of the dream you would hear no other sound.

ആ സ്വപ്നത്തിന്‍റെ പതിഞ്ഞ സ്വകാര്യംപ്പറച്ചിൽ നിങ്ങള്‍ക്ക് കേള്‍ക്കാനായിരുന്നുവെങ്കിൽ, നിങ്ങൾ മറ്റ് യാതോരു ശബ്ദത്തിനും കാത് നല്‍കുമായിരുന്നില്ല.


But you do not see, nor do you hear, and it is well.

എന്നാല്‍ നിങ്ങൾ കാണുന്നുമില്ല, കേള്‍ക്കുന്നുമില്ല, അത് തന്നെയാണ് നല്ലത്.

The veil that clouds your eyes shall be lifted by the hands that wove it,

നിങ്ങളുടെ നേത്രങ്ങളെ മൂടിവെക്കുന്ന ആ യവനിക, അത് നെയ്ത അതേ കരങ്ങളാല്‍തന്നെ ഉയര്‍ത്തിമാറ്റപ്പെടുന്നതാണ്.


And the clay that fills your ears shall be pierced by those fingers that kneaded it.

നിങ്ങളുടെ കാതുകളില്‍ നിറഞ്ഞിരിക്കുന്ന കളിമണ്ണ്, അവകുഴച്ചുവച്ച അതേ കൈവിരലുകളാല്‍തന്നെ തുളയ്ക്കപ്പെടുന്നതാണ്.


And you shall see

എന്നിട്ട് നിങ്ങള്‍ കാണും


And you shall hear.

നിങ്ങള്‍ കേള്‍ക്കുകയും ചെയ്യും.


Yet you shall not deplore having known blindness, nor regret having been deaf.

എന്നാലും, കാഴ്ചയില്ലായ്മ അനുഭവിച്ചതിനെ അപലപിക്കുകയോ, കേള്‍വി നഷ്ടമായിരുന്നതിനെപ്പറ്റി വ്യസനിക്കുകയോ നിങ്ങള്‍ ചെയ്യില്ല.


For in that day you shall know the hidden purposes in all things,

കാരണം, ആ ദിനത്തില്‍ എല്ലാത്തിന്‍റേയും ഒളിഞ്ഞിരിക്കുന്ന ഉദ്ദേശ്യം നിങ്ങൾ അറിയും,


And you shall bless darkness as you would bless light.

എന്നിട്ട്, പ്രകാശത്തെ അനുഗ്രഹിക്കുന്നത് പോലെതന്നെ, നിങ്ങള്‍ ഇരുളിനേയും അനുഗ്രഹിക്കും.


After saying these things he looked about him, and he saw the pilot of his ship standing by the helm and gazing now at the full sails and now at the distance.

ഈ കാര്യങ്ങള്‍ പറഞ്ഞതിന് ശേഷം, അയാള്‍ അയാള്‍ക്ക് ചുറ്റും നോക്കി, അയാളുടെ കപ്പലിന്‍റെ നാവികൻ ചുക്കാനിന് അടുത്തായി നില്‍ക്കുന്നതും, പൂര്‍ണ്ണമായി വിടര്‍ന്നിരിക്കുന്ന കപ്പല്‍പ്പായയേയും അകലങ്ങളിലേക്കും മാറിമാറി നോക്കുന്നത് അയാള്‍ കണ്ടു.


And he said:

എന്നിട്ട് അയാള്‍ പറഞ്ഞു:


Patient, over-patient, is the captain of my ship.

ക്ഷമയുള്ള ആളാണ്, വളരെ ക്ഷമയുള്ള ആളാണ്, എന്‍റെ കപ്പലിന്‍റെ കപ്പിത്താന്‍.


The wind blows, and restless are the sails;

കാറ്റ് വീശുന്നു, പായകള്‍ അക്ഷമരായിരിക്കുന്നു;


Even the rudder begs direction; Yet quietly my captain awaits my silence.

ചുക്കാന്‍ പോലും ദിശയേതാണ് എന്ന് ചോദിക്കുന്നു; എന്നിട്ടും എന്‍റെ കപ്പിത്താന്‍ ശാന്തനായി എന്‍റെ നിശബ്ദതയെ കാത്തുനില്‍ക്കുന്നു.


And these my mariners, who have heard the choir of the greater sea, they too have heard me patiently.

വലിയ കടലിന്‍റെ ഗാനതരംഗങ്ങൾ കേട്ടിട്ടുള്ള, എന്‍റെ ഈ കപ്പല്‍സഞ്ചാരികൾ, അവരും ഞാൻ പറയുന്നത് ക്ഷമയോടുകൂടി കേട്ടുനിന്നിട്ടുണ്ട്.Now they shall wait no longer.

ഇനി അവര്‍ കൂടുതൽ നേരം കാത്ത് നില്‍ക്കില്ല.


I am ready.

ഞാന്‍ തയ്യാറാണ്.

The stream has reached the sea, and once more the great mother holds her son against her breast.

അരുവി കടലില്‍ എത്തിയിരിക്കുന്നു, വീണ്ടും ആ മഹാ മാതാവ് തന്‍റെ മകനെ തന്‍റെ മാറിലേക്ക് ചേര്‍ത്ത് പിടിക്കുന്നു.


Fare you well, people of Orphalese.

ഒര്‍ഫാലീസിലെ ജനങ്ങളെ, നിങ്ങള്‍ക്ക് നല്ലത് വരട്ടെ.


This day has ended.

ഈ ദിവസം കഴിഞ്ഞിരിക്കുന്നു.


It is closing upon us even as the water-lily upon its own tomorrow.

വെള്ളത്തിലെ ആമ്പല്‍പൂ അതിന്‍റെ സ്വന്തം നാളയിന്മേലെന്നപോലെ, അത് നമ്മുടെ മേല്‍ വന്നടയുകയാണ്.


What was given us here we shall keep,

ഇവിടെ നമുക്ക് നല്‍കപ്പെട്ടത്, നാം കൈവശംവെക്കും.


And if it suffices not, then again must we come together and together stretch our hands unto the giver.

അത് മതിയാകുന്നില്ലായെങ്കില്‍, നാം വീണ്ടും ഒത്തുചേരണം, എന്നിട്ട് ഒന്നിച്ചു നിന്നുകൊണ്ട് നല്‍കുന്ന അവന്‍റെ നേരേ നമ്മുടെ കൈകൾ നീട്ടണം.


Forget not that I shall come back to you.

ഞാന്‍ നിങ്ങളുടെ അടുത്തേക്ക് തിരിച്ച് വരും എന്നത് മറക്കാതിരിക്കുക.


A little while, and my longing shall gather dust and foam for another body.

കുറച്ചുനേരംമാത്രം കഴിയട്ടെ, എന്‍റെ ആശ മറ്റൊരു ശരീരത്തിനായി പൊടിയും പതയും ശേഖരിക്കും,


A little while, a moment of rest upon the wind, and another woman shall bear me.

കുറച്ചുനേരംമാത്രം കഴിയട്ടെ, ഇളംകാറ്റിന്മേൽ ഒരല്‍പ്പസമയ വിശ്രമം, എന്നിട്ട് മറ്റൊരു സ്ത്രീ എന്നെപേറും.


Farewell to you and the youth I have spent with you.

നിങ്ങളോടും, നിങ്ങളോടൊപ്പം ഞാന്‍ ചിലവഴിച്ച യൗവ്വനത്തിനോടും വിടപറയുന്നു.


It was but yesterday we met in a dream.

ഒരു സ്വപ്നത്തില്‍ നമ്മള്‍തമ്മിൽ കണ്ടുമുട്ടിയതോ, അത് വെറും ഇന്നലെയായിരുന്നു.

You have sung to me in my aloneness, and I of your longings have built a tower in the sky.

എന്‍റെ ഏകാന്തതയിൽ നിങ്ങൾ എന്നോട് ഗാനാലാപനം നടത്തിയിട്ടുണ്ട്, നിങ്ങളുടെ അഭിലാഷങ്ങളാല്‍ ആകാശത്ത് ഒരു ഗോപുരം കെട്ടിയിട്ടുണ്ട് ഞാന്‍.


But now our sleep has fled and our dream is over, and it is no longer dawn.

എന്നാല്‍ ഇപ്പോൾ നമ്മുടെ ഉറക്കം ഓടിമറഞ്ഞിരിക്കുന്നു, നമ്മുടെ കിനാവ് കഴിഞ്ഞിരിക്കുന്നു, ഇനിയങ്ങോട്ട് സുപ്രഭാതം അല്ലതന്നെ.


The noontide is upon us and our half waking has turned to fuller day, and we must part.

നമ്മുടെ മേല്‍ മദ്ധ്യാഹ്നം എത്തിയിരിക്കുന്നു, നമ്മുടെ അര്‍ദ്ധ ഉണരൽ പൂര്‍ണ്ണമായ ദിനമായി മാറിയിരിക്കുന്നു, ഇനി നാം പിരിയേണ്ടിയിരിക്കുന്നു.

If in the twilight of memory we should meet once more, we shall speak again together and you shall sing to me a deeper song.

ഓര്‍മ്മയുടെ മൂവന്തിനേരത്ത് നാം വീണ്ടും കണ്ടുമുട്ടുവാൻ ഇടവന്നാൽ, നമ്മള്‍ ഒന്നിച്ചു വീണ്ടും സംസാരിക്കും, എന്നിട്ട് നിങ്ങള്‍ എനിക്കായി ഒരു കൂടുതല്‍ നിഗൂഢമായ ഗീതം പാടിത്തരും.


And if our hands should meet in another dream, we shall build another tower in the sky.

നമ്മുടെ കൈകള്‍ മറ്റൊരു കിനാവിൽ കണ്ടുമുട്ടുകയാണെങ്കിൽ, നാം ആകാശത്തില്‍ മറ്റൊരു ഗോപുരം പണിയും.

So saying he made a signal to the seamen, and straightaway they weighed anchor and cast the ship loose from its moorings, and they moved eastward.

അങ്ങിനെ പറഞ്ഞുകൊണ്ട്, അയാള്‍ നാവികര്‍ക്ക് ഒരു അടയാളം നല്‍കി, ഉടന്‍തന്നെ അവർ നങ്കൂരം ഉയര്‍ത്തി, കപ്പലിനെ അതിനെ കെട്ടിയിട്ടയിടത്ത് നിന്നും അഴിച്ചുവിട്ടു, എന്നിട്ട് അവര്‍ കിഴക്കോട്ട് നീങ്ങി.


And a cry came from the people as from a single heart, and it rose the dusk and was carried out over the sea like a great trumpeting.

ജനങ്ങളില്‍നിന്നും, ഒരേ ഹൃദയത്തില്‍ നിന്നുവെന്നവണ്ണം, ഒരു രോദനസ്വരം ഉയര്‍ന്നു, അത് ആ ത്രിസന്ധ്യാ നേരത്ത് ഉയരങ്ങളിലേക്ക് നീങ്ങി, ഒരു വലിയ കുഴല്‍വിളിനാദം പോലെ കടലിന് മുകളിലേക്ക് കൊണ്ട് പോകപ്പെട്ടു.

Only Almitra was silent, gazing after the ship until it had vanished into the mist.

അല്‍മിത്ര മാത്രം നിശബ്ദയായിരുന്നു, ആ കപ്പല്‍ മൂടല്‍മഞ്ഞിലേക്ക് അപ്രത്യക്ഷമാകുന്നതുവരെ അതിനെ നോക്കിനിന്നു.


And when all the people were dispersed she still stood alone upon the sea-wall, remembering in her heart his saying,

എല്ലാ ആളുകളും പിരിഞ്ഞുപോയതിന് ശേഷം, അയാള്‍(സ്ത്രീ) ആ കടല്‍ മതിലിന്മേൽ ഒറ്റക്ക് നിന്നു, അയാള്‍ പറഞ്ഞത് ഹൃദയത്തിൽ ഓര്‍ത്തുകൊണ്ട്.

“A little while, a moment of rest upon the wind, and another woman shall bear me.”

ڇകുറച്ചുനേരം മാത്രം കഴിയട്ടെ, കാറ്റിന്മേൽ ഒരല്‍പ്പസമയ വിശ്രമം, എന്നിട്ട് മറ്റൊരു സ്ത്രീ എന്നെപേറുംڈ.

Book profile


Translator's foreword


1. The Coming of the Ship

നൗകയുടെ വരവ്


2. On Love

സ്നേഹത്തിനെക്കുറിച്ച്


3. On Marriage

വിവാഹത്തെക്കുറിച്ച്


4. On Children

കുട്ടികളെക്കുറിച്ച്


5. On Giving

നല്‍കുന്നതിനെക്കുറിച്ച്


6. On Eating and Drinking

തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും


7. On Work

ജോലി ചെയ്യുന്നതിനെയെക്കുറിച്ച്


8. On Joy & Sorrow

ആനന്ദത്തെക്കുറിച്ചും, വ്യസനത്തെക്കുറിച്ചും


9. On Houses

ഭവനങ്ങളെക്കുറിച്ച്


10. On Clothes

വസ്ത്രങ്ങളെക്കുറിച്ച്


11. On Buying & Selling

വാങ്ങുന്നതിനെക്കുറിച്ചും, വില്‍ക്കുന്നതിനെക്കുറിച്ചും


12. On Crime & Punishment

കുറ്റവും ശിക്ഷയും എന്നതിനെക്കുറിച്ച്


13. On Laws

നിയമചട്ടങ്ങളെക്കുറിച്ച്


14. On Freedom

സ്വാതന്ത്ര്യത്തെക്കുറച്ച്


15. On Reason & Passion

യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും


16. On Pain

നൊമ്പരത്തെക്കുറിച്ച്


17. On Self-Knowledge

ആത്മജ്ഞാനത്തെക്കുറിച്ച്


18. On Teaching

പഠിപ്പിക്കുന്നതിനെക്കുറിച്ച്


19. On Friendship

സൗഹൃദത്തെക്കുറിച്ച്


20. On Talking

സംസാരിക്കുന്നതിനെക്കുറിച്ച്


21. On Time

സമയത്തിനെക്കുറിച്ച്


22. On Good & Evil

ഉത്തമമായതിനെക്കുറിച്ചും, ദുഷ്ടമായതിനെക്കുറിച്ചും


23. On Prayer

പ്രാര്‍ത്ഥനയെക്കുറിച്ച്


24. On Pleasure

ഉല്ലാസത്തെക്കുറിച്ച്


25. On Beauty

സൗന്ദര്യത്തെക്കുറിച്ച്


26. On Religion

മതത്തെക്കുറിച്ച്


27. On Death

മരണത്തെക്കുറിച്ച്


28. The Farewell

വിടവാങ്ങല്‍

bottom of page