top of page
ProphetAnchor

ഖലീല്‍ ഗിബ്രാൻ (Kahlil Gibran) എഴുതിയ

The Prophet
(പ്രവാചകൻ)

എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പരിഭാഷ

On Laws
നിയമചട്ടങ്ങളെക്കുറിച്ച്

Previous Next


Then a lawyer said, "But what of our Laws, master?"

അപ്പോള്‍ ഒരു അഭിഭാഷകൻ പറഞ്ഞു, 'അപ്പോള്‍പിന്നെ നമ്മുടെ നിയമചട്ടങ്ങളോ, ഗുരുനാഥാ?'


And he answered:

അതിന് അയാള്‍ ഉത്തരം നല്‍കി:


You delight in laying down laws,

നിയമചട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിൽ നിങ്ങൾ ആനന്ദം കണ്ടെത്തുന്നു,


Yet you delight more in breaking them.

എന്നാല്‍ അവ ലംഘിക്കുന്നതിൽ നിങ്ങള്‍ക്ക് അതിനേക്കൾ സന്തോഷം ലഭിക്കുന്നു.


Like children playing by the ocean who build sand-towers with constancy and then destroy them with laughter.

നൈരന്തര്യത്തോടെ പൂഴികൊണ്ടുള്ള ഗോപുരങ്ങള്‍ നിര്‍മ്മിക്കുകയും, അതിന് ശേഷം ആര്‍ത്ത്ചിരിച്ച് അവ പൊളിക്കുകയും ചെയ്യുന്ന കടല്‍ത്തീരത്ത് കളിക്കുന്ന കുട്ടികളെപ്പോലെ.

But while you build your sand-towers the ocean brings more sand to the shore,

എന്നാല്‍ നിങ്ങൾ നിങ്ങളുടെ തരിമണൽ ഗോപുരങ്ങൾ കെട്ടിക്കൊണ്ടിരിക്കുമ്പോള്‍, സമുദ്രം തീരത്തിലേക്ക് കൂടുതൽ പൂഴികൊണ്ടുവുരുന്നു,


And when you destroy them, the ocean laughs with you.

നിങ്ങള്‍ അവയെ നശിപ്പിക്കുമ്പോൽ, കടൽ നിങ്ങളോടൊപ്പം ചിരിച്ചാഹ്ളാദിക്കുന്നു.


Verily the ocean laughs always with the innocent.

എന്നും ആഴി കളങ്കമില്ലാത്തവരോടൊപ്പം ചിരിക്കുന്നു എന്നത് വാസ്തവമാണ്.


But what of those to whom life is not an ocean, and man-made laws are not sand-towers,

എന്നാല്‍, ജീവിതം ഒരു ആഴിയല്ലാത്തതും, മനുഷ്യനിര്‍മ്മിത നിയമങ്ങൾ മണല്‍കൊട്ടാരങ്ങൾ അല്ലാത്തവരുടെ കാര്യമോ?,


But to whom life is a rock, and the law a chisel with which they would carve it in their own likeness?

പകരം, ജീവിതം ഒരു പാറക്കെട്ടും, നിയമചട്ടം എന്നുള്ളത്, അതിനെ അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ രൂപകല്‍പ്പനചെയ്യുവാനുള്ള ഒരു ഉളിയും ആകുന്നവരോ?


What of the cripple who hates dancers?

നൃത്തം ചെയ്യുന്നവരെ വെറുക്കുന്ന അംഗവികലന്‍റെ കാര്യമോ?


What of the ox who loves his yoke and deems the elk and deer of the forest stray and vagrant things?

കാട്ടിലെ മലമാനിനേയും, കലമാനിനേയും വഴിതെറ്റിയവരെന്നും, തെരുവുതെണ്ടികളെന്നും നിരൂപിക്കുന്ന, സ്വന്തം നുകത്തെ ഇഷ്ടപ്പെടുന്ന മൂരിയുടെ കാര്യമോ?


What of the old serpent who cannot shed his skin, and calls all others naked and shameless?

മറ്റുള്ളവര്‍ നഗ്നരെന്നും, നാണമില്ലാത്തവരെന്നും വിളിച്ചുകൂവുന്ന, സ്വന്തം തോല്‍ പൊഴിക്കാനാവാത്ത വാര്‍ദ്ധക്യംവന്ന സര്‍പ്പത്തിന്‍റെ കാര്യമോ?


And of him who comes early to the wedding-feast, and when over-fed and tired goes his way saying that all feasts are violation and all feasters law-breakers?

വിവാഹ വിരുന്നിന്ന് കാലേകൂടി വരികയും, അമിതമായി തിന്ന് തളര്‍ന്ന്, പോകുന്ന അവസരത്തില്‍, എല്ലാ വിരുന്ന് സല്‍ക്കാരങ്ങളും നിയമഭംഗങ്ങളാണെന്നും, വിരുന്നില്‍ പങ്കെടുക്കുന്നവരെല്ലാം നിയമലംഘകരാണെന്നും പറയുന്ന ആളുടെ കാര്യമോ?


What shall I say of these save that they too stand in the sunlight, but with their backs to the sun?

ഇവരും സൂര്യരശ്മിയില്‍ നില്‍ക്കുന്നു, എന്നാല്‍ സൂര്യനോട് പുറംതിരിഞ്ഞാണ് ഇവര്‍ നില്‍ക്കുന്നത് എന്നല്ലാതെ ഇവരെക്കുറിച്ചെല്ലാം ഞാന്‍ എന്താണ് പറയുക?


They see only their shadows, and their shadows are their laws.

അവര്‍ അവരുടെ നിഴലുകള്‍മാത്രം കാണുന്നു, അവരുടെ നിഴലുകള്‍ അവരുടെ നിയമചട്ടങ്ങളാണ്.


And what is the sun to them but a caster of shadows?

ഇവരെ സംബന്ധിച്ചെടുത്തോളം, സൂര്യന്‍ എന്നുള്ളത് നിഴലുകൾ പരത്തുന്ന ഒരു വസ്തുവല്ലാതെ മറ്റെന്താണ്?


And what is it to acknowledge the laws but to stoop down and trace their shadows upon the earth?

നിയമചട്ടങ്ങളെ വകവച്ചുകൊടുക്കുകയെന്നുവച്ചാൽ, താഴോട്ട് കുനിഞ്ഞ്, അവയുടെ നിഴലുകളെ നിലത്ത് വരച്ച് അടയാളപ്പെടുത്തുകയെന്നല്ലാതെ മറ്റെന്താണ്?


But you who walk facing the sun, what images drawn on the earth can hold you?

എന്നാല്‍ സൂര്യനെ അഭിമുഖീകരിച്ചുകൊണ്ട് നടക്കുന്ന നിങ്ങൾ, നിലത്ത് വരച്ച ഏത് ചിത്രത്തിനാണ് നിങ്ങളെ ബന്ധിക്കാനാകുക?


You who travel with the wind, what weathervane shall direct your course?

കാറ്റിനോടൊപ്പം യാത്രചെയ്യുന്ന നിങ്ങളുടെ ദിശയെ, കാറ്റിന്‍റെ ദിശകാട്ടുന്ന ഏത് യന്ത്രമാണ് നിയന്ത്രിക്കുക?


What man's law shall bind you if you break your yoke but upon no man's prison door?

നിങ്ങളുടെ ചങ്ങല നിങ്ങള്‍ പൊളിക്കുന്നത് യാതോരു മനുഷ്യന്‍റെയും തടങ്കല്‍പാളയ വാതിലിൽ അല്ലെങ്കിൽ, നിങ്ങളെ ഏത് മനുഷ്യന്‍റെ നിയമമാണ് തടയുക?


What laws shall you fear if you dance but stumble against no man's iron chains?

നിങ്ങള്‍ നൃത്തംചെയ്യുന്നു, എന്നാല്‍ യാതോരു മനുഷ്യന്‍റെയും ഉരുക്ക് ചങ്ങലയില്‍ കാല്‍തടയുന്നില്ലാ എങ്കിൽ, നിങ്ങൾ ഏത് നിയമത്തെയാണ് ഭയപ്പെടുക?


And who is he that shall bring you to judgment if you tear off your garment yet leave it in no man's path?

നിങ്ങള്‍ നിങ്ങളുടെ ഉടയാട കീറിക്കളയുന്നു, എന്നാല്‍ അത് ആരുടേയും പാതയില്‍ ഇട്ടുപോകുന്നില്ല, എങ്കില്‍, ആരാണ് നിങ്ങളെ വിചാരണക്കായി കൊണ്ടുപോകുക?


People of Orphalese, you can muffle the drum, and you can loosen the strings of the lyre, but who shall command the skylark not to sing?

ഓര്‍ഫാലീസിലെ ജനങ്ങളെ, നിങ്ങള്‍ക്ക് ചെണ്ടയെ മൂടിവെക്കാനാകും, വീണകമ്പികളെ അയവുവരുത്തിവെക്കാനാകും, എന്നാല്‍ ആരാണ് വാനമ്പാടിപ്പക്ഷിയോട് പാടരുത് എന്ന് കല്‍പ്പിക്കുക?

Book profile


Translator's foreword


1. The Coming of the Ship

നൗകയുടെ വരവ്


2. On Love

സ്നേഹത്തിനെക്കുറിച്ച്


3. On Marriage

വിവാഹത്തെക്കുറിച്ച്


4. On Children

കുട്ടികളെക്കുറിച്ച്


5. On Giving

നല്‍കുന്നതിനെക്കുറിച്ച്


6. On Eating and Drinking

തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും


7. On Work

ജോലി ചെയ്യുന്നതിനെയെക്കുറിച്ച്


8. On Joy & Sorrow

ആനന്ദത്തെക്കുറിച്ചും, വ്യസനത്തെക്കുറിച്ചും


9. On Houses

ഭവനങ്ങളെക്കുറിച്ച്


10. On Clothes

വസ്ത്രങ്ങളെക്കുറിച്ച്


11. On Buying & Selling

വാങ്ങുന്നതിനെക്കുറിച്ചും, വില്‍ക്കുന്നതിനെക്കുറിച്ചും


12. On Crime & Punishment

കുറ്റവും ശിക്ഷയും എന്നതിനെക്കുറിച്ച്


13. On Laws

നിയമചട്ടങ്ങളെക്കുറിച്ച്


14. On Freedom

സ്വാതന്ത്ര്യത്തെക്കുറച്ച്


15. On Reason & Passion

യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും


16. On Pain

നൊമ്പരത്തെക്കുറിച്ച്


17. On Self-Knowledge

ആത്മജ്ഞാനത്തെക്കുറിച്ച്


18. On Teaching

പഠിപ്പിക്കുന്നതിനെക്കുറിച്ച്


19. On Friendship

സൗഹൃദത്തെക്കുറിച്ച്


20. On Talking

സംസാരിക്കുന്നതിനെക്കുറിച്ച്


21. On Time

സമയത്തിനെക്കുറിച്ച്


22. On Good & Evil

ഉത്തമമായതിനെക്കുറിച്ചും, ദുഷ്ടമായതിനെക്കുറിച്ചും


23. On Prayer

പ്രാര്‍ത്ഥനയെക്കുറിച്ച്


24. On Pleasure

ഉല്ലാസത്തെക്കുറിച്ച്


25. On Beauty

സൗന്ദര്യത്തെക്കുറിച്ച്


26. On Religion

മതത്തെക്കുറിച്ച്


27. On Death

മരണത്തെക്കുറിച്ച്


28. The Farewell

വിടവാങ്ങല്‍

bottom of page