top of page
ProphetAnchor

ഖലീല്‍ ഗിബ്രാൻ (Kahlil Gibran) എഴുതിയ

The Prophet
(പ്രവാചകൻ)

എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പരിഭാഷ

On Prayer
പ്രാര്ത്ഥടനയെക്കുറിച്ച്

Previous Next


Then a priestess said, "Speak to us of Prayer."

അപ്പോള്‍ ഒരു പുരോഹിത പറഞ്ഞു, 'ഞങ്ങളോട് പ്രാര്‍ത്ഥനയെക്കുറിച്ച് പറയുക.'


And he answered, saying:

അയാള്‍ അതിന് മറുപടി നല്‍കിക്കൊണ്ട്, പറഞ്ഞു:


You pray in your distress and in your need; would that you might pray also in the fullness of your joy and in your days of abundance.

നിങ്ങളുടെ വിപത്തിലും, നിങ്ങളുടെ ആവശ്യാവസ്ഥയിലും, നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു; നിങ്ങളുടെ പൂര്‍ണ്ണമായുള്ള ആനന്ദാവസ്ഥയിലും നിങ്ങളുടെ സമൃദ്ധിയുടെ ദിനങ്ങളിലും നിങ്ങള്‍ പ്രാര്‍ത്ഥിക്കുമാറാകേണം.


For what is prayer but the expansion of yourself into the living ether?

കാരണം, നിങ്ങളുടെ ആത്മസത്ത സൂക്ഷ്മാകാശത്തിലേക്ക് വ്യാപിക്കുന്നു എന്നതല്ലാതെ, പ്രാര്‍ത്ഥനയെന്നത് മറ്റെന്താണ്?


And if it is for your comfort to pour your darkness into space, it is also for your delight to pour forth the dawning of your heart.

ശൂന്യതയിലേക്ക് നിങ്ങളുടെ ഇരുളിനെ ഒഴിക്കുക എന്നുള്ളത് നിങ്ങളുടെ സുഖസൗകര്യത്തിനായാണ് എങ്കില്‍, നിങ്ങളുടെ ഹൃദയത്തിന്‍റെ ഉദയവും അതുപോലെ മുന്‍പോട്ടൊഴിക്കുക എന്നതും നിങ്ങളുടെ ആഹ്ളാദത്തിനായാണ്.


And if you cannot but weep when your soul summons you to prayer, she should spur you again and yet again, though weeping, until you shall come laughing.

നിങ്ങളുടെ ആത്മാവ് നിങ്ങളെ പ്രാര്‍ത്ഥനയ്ക്കായി വിളിക്കുമ്പോൾ, നിങ്ങള്‍ക്ക് വിലപിക്കാനെ ആവുന്നുള്ളുവെങ്കിൽ, അയാൾ(സ്ത്രീ) വീണ്ടും, എന്നിട്ടും വീണ്ടും ഇതിനായി നിങ്ങളെ പ്രേരിപ്പിക്കേണം, ഒടുവില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് നിങ്ങള്‍ വരുന്നത് വരെ.


When you pray you rise to meet in the air those who are praying at that very hour, and whom save in prayer you may not meet.

നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോൾ, ആ അതേ നേരത്ത് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരും, പ്രാര്‍ത്ഥനയിൽ അല്ലാതെ നിങ്ങള്‍ക്ക് കണ്ടുമുട്ടുവാന്‍ ആവില്ലാത്തവരും ആയവരെ നിങ്ങൾ വായുവിൽ കണ്ടുമുട്ടുവാനായി ഉയരും.


Therefore let your visit to that temple invisible be for naught but ecstasy and sweet communion.

അതിനാല്‍തന്നെ, ആ ക്ഷേത്രത്തിലേക്കുള്ള നിങ്ങളുടെ അദൃശ്യമായ വിരുന്ന് മറ്റൊന്നിനുമല്ല, മറിച്ച് നിര്‍വൃതിക്കും മാധുര്യമുള്ള ഹൃദയസംവാദത്തിനും ആവട്ടെ.


For if you should enter the temple for no other purpose than asking you shall not receive.

കാരണം, യാചനയല്ലാതെ മറ്റ് യാതോരു ഉദ്ദേശ്യവുമില്ലാതെയാണ് നിങ്ങള്‍ ആ കോവിലിലേക്ക് വരുന്നതെങ്കില്‍, നിങ്ങള്‍ക്ക് യാതൊന്നും കൈപ്പറ്റാന്‍ ആവില്ലതന്നെ.

And if you should enter into it to humble yourself you shall not be lifted:

നിങ്ങളെ സ്വയം എളിമപ്പെടുത്താനാണ് നിങ്ങൾ അവിടെ കയറുന്നതെങ്കിൽ, നിങ്ങളെ ഉയര്‍ത്തപ്പെടില്ല:


Or even if you should enter into it to beg for the good of others you shall not be heard.

അതുമല്ല, നിങ്ങള്‍ മറ്റുള്ളവരുടെ ഗുണത്തിനായി ഇരക്കാനാണ് അവിടെ കയറിവരുന്നതെങ്കിലും, നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കപ്പെടില്ല.


It is enough that you enter the temple invisible.

ആ കോവിലില്‍ നിങ്ങൾ അദൃശ്യനായി കയറുന്നത് തന്നെ ധാരാളമാണ്.

I cannot teach you how to pray in words.

വാക്കുകളാൾ എങ്ങിനെ പ്രാര്‍ത്ഥിക്കണം എന്ന് എനിക്ക് നിങ്ങളെ അഭ്യസിപ്പിക്കാന്‍ ആവില്ല.


God listens not to your words save when He Himself utters them through your lips.

സ്വന്തം വാക്കുകള്‍ നിങ്ങളുടെ ചുണ്ടുകളിലൂടെ അവൻ സ്വയം ഉച്ചരിക്കുമ്പോഴല്ലാതെ, ഈശ്വരന്‍ നിങ്ങളുടെ വാക്കുകൾ ശ്രവിക്കുന്നില്ല,


And I cannot teach you the prayer of the seas and the forests and the mountains.

ആഴിപ്പരപ്പുകളുടേയും, കാനനങ്ങളുടേയും, ഗിരിശൈലങ്ങളുടേയും പ്രാര്‍ത്ഥന എനിക്ക് നിങ്ങളെ പഠിപ്പിക്കാനാവില്ല.


But you who are born of the mountains and the forests and the seas can find their prayer in your heart,

എന്നാല്‍ പര്‍വ്വതങ്ങളാലും, വനങ്ങളാലും, സമുദ്രങ്ങളാലും പിറന്ന നിങ്ങള്‍ക്ക് അവരുടെ പ്രാര്‍ത്ഥന നിങ്ങളുടെ ഹൃദയത്തിൽ കണ്ടെത്താൻ ആവും.


And if you but listen in the stillness of the night you shall hear them saying in silence,

രാത്രിയുടെ നിശ്ചലതയില്‍ നിങ്ങളൾ ഒന്ന് ശ്രവിച്ചാല്‍മതി, അവര്‍ നിശബ്ദതയിൽ ഉരിയാടുന്നത് നിങ്ങള്‍ക്ക് കേള്‍ക്കാം,


"Our God, who art our winged self, it is thy will in us that willeth.

നമ്മുടെ സ്വന്തം ചിറുകവച്ച സത്തായ ഞങ്ങളുടെ ദൈവമെ, ഞങ്ങളില്‍ ഉള്ള അങ്ങയുടെ ഇച്ഛയാണ് ഇച്ഛിക്കുന്നത്.


It is thy desire in us that desireth.

ഞങ്ങളില്‍ ഉള്ള അങ്ങയുടെ അഭിലാഷമാണ് മോഹിക്കുന്നത്.

It is thy urge in us that would turn our nights, which are thine, into days which are thine also.

ഞങ്ങളില്‍ ഉള്ള അങ്ങയുടെ പ്രചോദനം ആണ്, അങ്ങയുടേതായ ഞങ്ങളുടെ രാവുകളെ, അങ്ങയുടെ തന്നെയായ പകലുകളാക്കുന്നത്.


We cannot ask thee for aught, for thou knowest our needs before they are born in us:

ഞങ്ങള്‍ക്ക് എന്തിനെങ്കിലും അപേക്ഷിക്കാനാവില്ല, കാരണം ഞങ്ങളുടെ ആവശ്യകതകള്‍ ഞങ്ങളിൽ ജനിക്കുന്നതിന് മുന്‍പായിത്തന്നെ അവ എന്താണ് എന്ന് അങ്ങെയ്ക്ക് അറിവുള്ളതാണ്.

Thou art our need; and in giving us more of thyself thou givest us all."

അങ്ങാണ് ഞങ്ങളുടെ ആവശ്യം; ഏറെയായി അങ്ങയെ ഞങ്ങള്‍ക്ക് നല്‍കുമ്പോൾ, സകലതും അങ്ങ് ഞങ്ങള്‍ക്ക് നല്‍കുന്നു.

Book profile


Translator's foreword


1. The Coming of the Ship

നൗകയുടെ വരവ്


2. On Love

സ്നേഹത്തിനെക്കുറിച്ച്


3. On Marriage

വിവാഹത്തെക്കുറിച്ച്


4. On Children

കുട്ടികളെക്കുറിച്ച്


5. On Giving

നല്‍കുന്നതിനെക്കുറിച്ച്


6. On Eating and Drinking

തിന്നുന്നതിനെക്കുറിച്ചും, കുടിക്കുന്നതിനെക്കുറിച്ചും


7. On Work

ജോലി ചെയ്യുന്നതിനെയെക്കുറിച്ച്


8. On Joy & Sorrow

ആനന്ദത്തെക്കുറിച്ചും, വ്യസനത്തെക്കുറിച്ചും


9. On Houses

ഭവനങ്ങളെക്കുറിച്ച്


10. On Clothes

വസ്ത്രങ്ങളെക്കുറിച്ച്


11. On Buying & Selling

വാങ്ങുന്നതിനെക്കുറിച്ചും, വില്‍ക്കുന്നതിനെക്കുറിച്ചും


12. On Crime & Punishment

കുറ്റവും ശിക്ഷയും എന്നതിനെക്കുറിച്ച്


13. On Laws

നിയമചട്ടങ്ങളെക്കുറിച്ച്


14. On Freedom

സ്വാതന്ത്ര്യത്തെക്കുറച്ച്


15. On Reason & Passion

യുക്തിവിചാരത്തെക്കുറിച്ചും, വികാരത്തെക്കുറിച്ചും


16. On Pain

നൊമ്പരത്തെക്കുറിച്ച്


17. On Self-Knowledge

ആത്മജ്ഞാനത്തെക്കുറിച്ച്


18. On Teaching

പഠിപ്പിക്കുന്നതിനെക്കുറിച്ച്


19. On Friendship

സൗഹൃദത്തെക്കുറിച്ച്


20. On Talking

സംസാരിക്കുന്നതിനെക്കുറിച്ച്


21. On Time

സമയത്തിനെക്കുറിച്ച്


22. On Good & Evil

ഉത്തമമായതിനെക്കുറിച്ചും, ദുഷ്ടമായതിനെക്കുറിച്ചും


23. On Prayer

പ്രാര്‍ത്ഥനയെക്കുറിച്ച്


24. On Pleasure

ഉല്ലാസത്തെക്കുറിച്ച്


25. On Beauty

സൗന്ദര്യത്തെക്കുറിച്ച്


26. On Religion

മതത്തെക്കുറിച്ച്


27. On Death

മരണത്തെക്കുറിച്ച്


28. The Farewell

വിടവാങ്ങല്‍

bottom of page