top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 4 - ഫ്യൂഡൽ ഭാഷാ വാക്കുകൾക്കുള്ള മാസ്മരിക ബലം

31. Mr., Mrs., Miss. തുടങ്ങിയ പ്രയോഗങ്ങളുടെ കഥകഴിച്ചവർ

ഈ വിഷയവുമായി ബന്ധപ്പെട്ട് മറ്റൊരുകാര്യം സൂചിപ്പിക്കാം. 1990കൾക്ക് ശേഷം ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് കൂട്ടംകൂട്ടമായി മറ്റ് രാഷ്ട്രങ്ങളിൽനിന്നും കടന്നവരിൽ ഒരു വൻ ശതമാനം പേർക്കും ഇങ്ഗ്ളിഷുമായി വളരെ തുച്ഛമായ ബന്ധം മാത്രം ഉള്ളവരായിരുന്നു. ഇവർക്ക്, Mr., Mrs., Miss. തുടങ്ങിയ വാക്കുകളുടെ ഉപയോഗത്തെക്കുറിച്ചോ അവയുടെ പ്രസക്തിയെക്കുറിച്ചോ യാതോരു വിവരവും ഇല്ലായിരുന്നു.


ഇവരുടെ വരവോടുകൂടി, Mr., Mrs., Miss തുടങ്ങിയ വാക്കുകളുടെ ഉപയോഗം തന്നെ ഇങ്ഗ്ളിഷിൽ തേഞ്ഞ് മാഞ്ഞ് തുടങ്ങി. ഇതിൽ ഇങ്ഗ്ളിഷ് പക്ഷക്കാർക്ക് കാര്യമായ വേവലാതി ഇല്ലായിരുന്നു. കാരണം, ഇങ്ങിനെയൊരു ഉൾപരിവർത്തനം (Mutation) ഇങ്ഗ്ളിഷ് ഭാഷാ കോഡുകളിൽ വന്നത് കൊണ്ട് ഭാഷാ കോഡുകളിൽ പൊതുവായി ഒരു വഴിതെറ്റൽ സംഭവിച്ചതായി അനുഭവിച്ചില്ല. കാരണം, He, His, Him, She, Her, Hers തുടങ്ങിയവാക്കുകളിൽ യാതോരു വ്യതിയാനവും സംഭവിച്ചില്ലതന്നെ.


എന്നാൽ ഇത് വെറും ഒരു നേരിയതും, ഇടുങ്ങിയതും, പരിമിതമായതുമായ ഒരു വിവരം മാത്രമായിരുന്നു. ഇങ്ഗ്ളിഷ് ഭാഷാകോഡുകളിൽ ഗംഭീരമായ ഒരു കോഡ് വ്യതിചലനത്തിന് കാരണക്കാരായ പുറംനാടുകളിൽനിന്നും കയറിവന്ന ഇങ്ഗ്ളിഷ് അറിയാത്തവരുടെ പ്രാദേശിക ഭാഷാകോഡുകളിൽ, വ്യക്തികളെ വെറും പേരിനാൽ സംബോധന ചെയ്യുകയും, പരാമർശിക്കുകയും ചെയ്യുന്നതിൽ വ്യക്തമായ അർത്ഥവും സ്ഥാനീകരണവും ഉണ്ട്. ഈ അപകടാവസ്ഥയെക്കുറിച്ച് ഇന്നും ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ വിവരം എത്തിച്ചേർന്നിട്ടില്ലാ എന്നുള്ളതാണ് വാസ്തവം.


വെറും പേരിനാൽ സംബോധന ചെയ്യപ്പെടുന്നതും, പരാമർശ്ശിക്കപ്പെടുന്നതും ആയ വ്യക്തി ഒന്നുകിൽ എല്ലാരീതിയിലും സമനായിരിക്കേണം, അതുമല്ലെങ്കിൽ താഴ്ന്ന സ്ഥാനത്ത് ഉള്ള ആളായിരിക്കേണം. എന്നുവച്ചാൽ, നീ, അവൻ, അവൾ (ഓൻ, ഓള്) ആയിട്ടുള്ള വ്യക്തിയാണ്. അല്ലാതെ സാർ, താങ്കൾ, നിങ്ങൾ (മലബാറി), അദ്ദേഹം, അവർ, സാർ, മാഡം, ചേട്ടൻ, ചേച്ചി തുടങ്ങിയ സ്ഥാനത്ത് ഉള്ളവരല്ല.


ആളുകളുടെ വ്യക്തിത്വത്തെ ഈ വിധം തരംതാഴ്താത്തൻ ഉതകുന്ന കോഡുകളാണ് പുറംനാട്ടുകർ ഇങ്ഗ്ളിഷിലേക്ക് പ്രവേശിപ്പിച്ചിട്ടുള്ളത് എന്ന കാര്യം ഇങ്ഗ്ളിഷ് പ്രാദേശിക ഭാഷക്കാർക്ക് വിവരം ലഭിക്കാൻ യാതോരു പഴുതും കാണുന്നുമില്ല. കാരണം, ഈ വിവരം അവർക്ക് ലഭിക്കണമെങ്കിൽ അവർ ഈ വക ഭാഷകൾ പഠിക്കേണം. ഭാഷ പഠിച്ചാൽ ആളും ചെറുതായി ഈ ഭാഷക്കാരിലേക്ക് രൂപപരിണാമപ്പെട്ട് തുടങ്ങും.


1. വാക്കുകൾക്ക് ഫ്യൂഡൽ ഭാഷകളിൽ


2. ഇടുങ്ങിയ ആശയ വിഷയ ലോകത്തിൽ


3. ജനങ്ങളെ മൃഗതുല്യരും അർദ്ധമനുഷ്യരും


4. ബുദ്ധിയും നൈപുണ്യവും സാമൂഹിക


5. നിഴൽപോലും ഇന്ന് ബാക്കിയില്ലാത്ത


6. ലക്ഷ്യമില്ലാത്ത ഔപചാരിക വിദ്യാഭ്യാസം


7. അദ്ധ്യാപനത്തിന്റെ പരിമിതികൾ


8. ഇങ്ഗ്ളിഷിൽ ഇടുങ്ങിയ വിവരത്തിന്റെ


9. ശുദ്ധ ബോഷ്ക് ത്തരം ഉയർന്ന


10. സർക്കാർ ജോലി ലഭിക്കലാണ് ഉദ്ദേശം


11. പുസ്തകത്തിൽ എഴുതി, പലപ്രാവശ്യം


12. പരിമിതമായ സാങ്കേതിക വിജ്ഞാനം


13. ഔപചാരിക വിദ്യാഭ്യാസവും സംരംഭകത്വവും


14. ഒരു വെളിപാട്


15. ഔപചാരിക വിദ്യാഭ്യാസം നൽകാത്ത


16. യാതോരു പ്രസക്തിയില്ലാത്തതും


17. തരിശായ ബിരുദങ്ങൾ


18. ഇങ്ഗ്ളിഷ് ഭാഷയുടെ മഹനീയ


19. ഇങ്ളിക്ഷിനോടും, ഇങ്ഗ്ളണ്ടിനോടും


20. ഫ്യൂഡൽ ഭാഷയിലെ ശബ്ദരൂപത്തിലല്ലാത്ത


21. നേത്രങ്ങളിലൂടെ വികിരണം ചെയ്യപ്പെടുന്ന


22. ഏത് വിവരവും വാചകവും


23. ആഴമില്ലാത്ത വാചക കസർത്തുകൾ


24. വികലമായ ലളിത പെരുമാറ്റങ്ങൾ


25. വിദ്യാർത്ഥികളോട് ബഹുമാനത്തോടുകൂടിയാണോ


26. അടിയളത്തം പ്രകടിപ്പിച്ചാലുളവാകുന്ന


27. വലിയ ആളും അയാളുടെ കീഴിൽ


28. ഫ്യൂഡൽ ഭാഷകളുടെ താന്തോനിത്തം


29. അപ്രവേശ്യ സ്വഭാവമുള്ള


30. വ്യത്യസ്ത സാമൂഹിക അറകളിൽ


31. Mr., Mrs, Miss. തുടങ്ങിയ പ്രയോഗങ്ങളുടെ


32. തരംതാണവർ വാക്ക് കോഡുകളിൽ


33. വ്യക്തിത്വം നിലനിർത്തിക്കൊണ്ട്


34. ഓഫിസർ സ്ഥാനത്ത് ഇങ്ഗ്ളിഷ് അറിവിൽ


35. ഫ്യൂഡൽ ഭാഷകളിലെ സാമൂഹിക വരമ്പുകൾ


36. അസാമാന്യമായ മാനസിക തയ്യാറെടുപ്പ്


37. വെറും പത്ത് മിനിറ്റുകൊണ്ട്


38. ഗുണമേന്മയുള്ള ഇങ്ഗ്ളിഷിലേക്ക്

39. ഹ്രസ്വമായ ദൃശ്യങ്ങൾവരെ വാക്ക്കോഡുകളെ


40. ഒരാളെക്കുറിച്ച് ബഹുമാനിക്കുന്നവർ പറയുന്ന


41. ഇങ്ഗ്ളിഷ് ഫ്യൂഡലിസവും, ഫ്യൂഡൽ ഭാഷയിലെ


42. അദ്ദേഹം, അയാൾ, അവൻ എന്ന


43. ഫ്യൂഡൽ ഭാഷാ പദങ്ങൾ ചുഴിക്കുറ്റി


44. ഫ്യൂഡൽ ഭാഷകളുടെ പൈശാചിക


45. കാന്ത ദ്രുവങ്ങളുടെ ആകർഷണവും


46. ഭൌതിക ദൃശ്യത്തെ ഒന്നിൽക്കൂടുതലായി


47. ആളെ എടുത്ത് കുടയാനാകുന്ന


48. വൻ വ്യാപ്തിയുള്ള വ്യക്തികളെക്കുറിച്ച്


49. ഫ്യൂഡൽ ഭാഷാ വാക്കുകൾക്ക്


50. പർവ്വതീകരിക്കാനും, ചെറുതാക്കാനും