top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 4 - ഫ്യൂഡൽ ഭാഷാ വാക്കുകൾക്കുള്ള മാസ്മരിക ബലം

17. തരിശായ ബിരുദങ്ങൾ

എന്താണ് പഠിപ്പിക്കേണ്ടത് എന്നോ, അവ എന്തിനാണ് പഠിപ്പിക്കേണ്ടത് എന്നോ ഒരു വ്യക്തമായ ധാരണ ഇല്ലാത്ത അവസ്ഥ പല ഔപചാരിക വിഷയങ്ങൾക്കും ഉണ്ട് എന്ന ഒരു തോന്നൽ കുറേ വർഷങ്ങൾക്ക് മുന്നേ മനസ്സിൽ ഉദിച്ചിരുന്നു. എന്നാൽ, മറ്റുള്ളവരെ മലർത്തിയടിക്കാൻ സൌകര്യപ്പെടുത്തുന്ന ഒരു ആയുധമായി ഉപകാരപ്പെടുന്ന വിദ്യാഭ്യാസ യോഗ്യതയെന്ന നിലയിൽ, ഈ ഔപചാരിക വിദ്യാഭ്യാസം നേടുന്നവർ അതിനെ കാംക്ഷിക്കുന്നു. അതിനോട് മതിപ്പും, കൂറും കാണിക്കുന്നു.


ഏറ്റവും ആദ്യം മനസ്സിന്റെ ശ്രദ്ധയിൽപെട്ടത് ഇങ്ഗ്ളിഷ് ബി.എ, എം.എ, ഡോക്റ്ററെയ്റ്റ് തുടങ്ങിയവയാണ്. ജീവതത്തിൽ ചില അവസരങ്ങളിൽ ഈ വക യോഗ്യതയുള്ളവരും ആയി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരിൽ ചിലർക്ക് ഇങ്ഗ്ളിഷ് സമാന്യം നന്നായി സംസാരിക്കാൻ ആവും. ചിലർക്ക് ഇങ്ഗ്ളിഷ് സംസാരിക്കാനേ ആവില്ല. ഏതാനും പേർക്ക് എമെറിക്കൻ, ബൃട്ടിഷ് ശൈലിയികളിൽ (accent) സംസാരിക്കാനും ആവുന്നതായി കണ്ടിട്ടുണ്ട്.


എന്നാൽ പൊതുവായിപ്പറഞ്ഞാൽ, ഇവരിൽ ആർക്കും തന്നെ ഒരു ഇങ്ഗ്ളിഷ് ബി.എ., എം.എ ബിരുദം നൽകേണ്ടുന്ന കാര്യം കണ്ടില്ല. ഈ ഒരു അലോസരപ്പെടുത്തുന്ന ചിന്താഗതി ഈ എഴുത്തുകാരനിൽ വന്നത്, സ്വന്തം ഇങ്ഗ്ളിഷ് പരിജ്ഞാനത്തിന്റെ ചുറ്റുപാടിൽ നിന്നു കൊണ്ടാണ്.


ഈ എഴത്തുകാരൻ ഇങ്ഗ്ളിഷ് ഭാഷയിൽ ഒരു പണ്ഡിതനോ, അഗാധ വിവരങ്ങളോ ഉള്ള ആളല്ല. എന്നാൽ വളരെ ചെറുപ്പം മുതൽ, യാതോരു വിദ്യാഭ്യാസ യോഗ്യതാ ഉദ്ദേശവുമില്ലാതെ, അനവധി പഴയകാല ഇങ്ഗ്ളിഷ് സാഹിത്യകൃതികൾ വായിക്കുകയോ, അതുമല്ലെങ്കിൽ അവയെക്കുറിച്ച് സൂചനകൾ ലഭിക്കുകയോ ചെയ്തിട്ടുള്ള വ്യക്തിയാണ്.


Oscar Wilde, Somerset Maugham, Charles Dickens, R.L Sevenson, Sir Walter Scott, Mark Twain, Jane Austin, Bronte Sisters, Enid Blyton, Jack London, Arthur Conan Doyle തുടങ്ങി അനവധി പേരുകൾ ഇവിടെ പ്രസ്താവ്യമാണ്. ഇവരെല്ലാം ഇങ്ഗ്ളണ്ടിലെ എഴുത്തുകാരോ, അതുമല്ലെങ്കിൽ ഇങ്ഗ്ളണ്ടിനെ ആദരിക്കുകയോ, ഇങ്ഗ്ളിഷ് പാരമ്പര്യങ്ങളെ ഇഷ്ടപ്പെടുന്നവരോ ആണ്.


പല ഇങ്ഗ്ളിഷ് ബി. എ കാർക്കും എം എ കാർക്കും, ഈ മുകളിൽ നൽകിയിട്ടുള്ള എഴുത്തുകാരുടെ പേരുകൾ കേട്ടും പരീക്ഷയ്ക്ക് പരാമർശിച്ചും പരിചയമുണ്ടായേക്കാം. എന്നാൽ, അതിന് അപ്പുറം പലപ്പോഴും, ഈ എഴുത്തുകാരുടെ കൃതികൾ നേരിട്ട് വായിച്ച അനുഭവം ഇല്ലായിരിക്കും.


ഈ മുകളിൽ പെട്ട എഴുത്തുകാരിൽ പെടാത്ത മറ്റ് ഇങ്ഗ്ളിഷ് എഴുത്തുകാരും പണ്ട് കാലങ്ങളിൽ അറിയപ്പെട്ടിരുന്നു. Frank Yerby, Barbara Cartland, James Hadley Chase, Erle Stanley Gardner ഇങ്ങിനെ ഒട്ടനവധിപ്പേർ.


ചില എംഎകാർ ഇങ്ഗ്ളിഷ് ലക്ചറർമാരും, മറ്റും ആയിക്കഴിഞ്ഞതിന് ശേഷം, ഈ വക എഴുത്തുകാരുടെ എഴുത്തുകളുമായി ബന്ധം ശക്തിപ്പെടുത്തിയേക്കാം. തീർച്ചയില്ല. ചിലർ ഷെയ്സ്പ്യേറുടെ ചില കൃതികൾ വായിച്ച്, പലവേധികളിൽ ഉദ്ദരണികൾ ഉരുവിട്ടുകൊണ്ടിരിക്കും. എന്നാൽ, ശ്രദ്ധിക്കുക, മുകളിൽ നൽകിയിട്ടുള്ള പേരുകളിൽ, Shakespeareറുടെ പേര് ബോധപൂർവ്വം ഒഴിവാക്കിയിട്ടുണ്ട്. കാരണം, Shakespeare ഈ പേരുകളുടെ പട്ടികയിൽ പെടുന്ന എഴുത്തുകാരനല്ല, എന്നാണ് ഈ എഴുത്തുകാരന്റെ നിലപാട്.


Oscar Wilde, Somerset Maugham, Charles Dickens, R.L Sevenson, Sir Walter Scott, Mark Twain, Jane Austin, Bronte Sisters, Enid Blyton, Jack London തുടങ്ങിയവരുടെ എഴുത്തുകളിൽ എന്തിരിക്കുന്നു? നമുക്കുമില്ലേ കാളിദാസനും മറ്റും.


മുഖദാവിൽതന്നെ പറയാനുള്ളത് കാളിദാസൻ, മലയാളക്കാരും, മലബാറിക്കാരുമായി കാര്യമായ ബന്ധം ഈ അടുത്തകാലത്ത് ഉളവായതാണ്. ആ വിഷയം ഇവിടെ വിട്ടേക്കാം.


ഈ മുകളിൽ സൂചിപ്പിച്ച എഴുത്തുകാർ കാളിദാസനോടോ, അതുപോലുള്ളവരോടോ ഉപമിക്കാവുന്നവരല്ല. കാരണം, പലപ്പോഴും, ഇവർ ചിത്രീകരിച്ച മനുഷ്യജീവിതങ്ങൾ ഇങ്ഗ്ളണ്ടിലെ സാധാരക്കാരുടെ ജീവിതമാണ്. ഈ സാധാരണക്കാരുടെ ജീവതത്തിൽ എന്തിരിക്കുന്നു? നമ്മുടെ പ്രാദേശിക കൃതികളിൽ രാജാക്കളും, റാണിമാരും, മഹാരാജാക്കളും, മഹാറാണിമാരും, ചക്രവർത്തികളും, ചക്രവർത്തിനികളും, ഉയർന്ന ഉദ്യോഗസ്ഥരും, മന്ത്രിമാരും, ഗൂണ്ടാതലവന്മാരും, തൊഴിലാളി നേതാക്കളും, തൊഴിലാളികളും, റിക്ഷാവണ്ടിക്കാരും മറ്റും മറ്റും ഇല്ലെ?


ഒറ്റപ്പെട്ട് നിന്ന് നോക്കുമ്പോൾ, ഈ ചോദ്യത്തിൽ മൂല്യം കണ്ടേക്കാം. എന്നാൽ, മലബാറിയും, മലയാളവും, തമിഴും, തെലുങ്കും, കന്നടയും, ഹിന്ദിയും മറ്റും തമ്മിൽതമ്മിൽ താരതമ്യം ചെയ്യാവുന്ന ഭാഷകളാണെങ്കിലും, കലർപ്പ് പുരണ്ടിട്ടില്ലാത്ത ഇങ്ഗ്ളിഷ് (pristine-English) അങ്ങിനെയല്ല. വന്യമൃഗങ്ങളും, മൃദുല സ്വഭവാക്കാരനായ മനുഷ്യനും തമ്മിലുള്ളത് പോലുള്ള വ്യത്യാസം ഈ വക ഭാഷകളും, pristine-Englishഉം തമ്മിലുണ്ട്. ഫ്യൂഡൽ ഭാഷകളിൽ, മനുഷ്യർ തമ്മിൽത്തമ്മിൽ കടിച്ചുകീറുന്ന കോഡുകളും, അതിന് പ്രേരണ നൽകുന്ന കോഡുകളും ഉണ്ട്. pristine-Englishൽ കാര്യങ്ങൾ ഇങ്ങിനെയല്ലതന്നെ.


ഈ വ്യത്യാസത്തെക്കുറിച്ച്, ഇങ്ഗ്ളിഷുകാർക്ക് തന്നെ അറിവില്ല എന്നുള്ളതാണ് വാസ്തവം.



1. വാക്കുകൾക്ക് ഫ്യൂഡൽ ഭാഷകളിൽ


2. ഇടുങ്ങിയ ആശയ വിഷയ ലോകത്തിൽ


3. ജനങ്ങളെ മൃഗതുല്യരും അർദ്ധമനുഷ്യരും


4. ബുദ്ധിയും നൈപുണ്യവും സാമൂഹിക


5. നിഴൽപോലും ഇന്ന് ബാക്കിയില്ലാത്ത


6. ലക്ഷ്യമില്ലാത്ത ഔപചാരിക വിദ്യാഭ്യാസം


7. അദ്ധ്യാപനത്തിന്റെ പരിമിതികൾ


8. ഇങ്ഗ്ളിഷിൽ ഇടുങ്ങിയ വിവരത്തിന്റെ


9. ശുദ്ധ ബോഷ്ക് ത്തരം ഉയർന്ന


10. സർക്കാർ ജോലി ലഭിക്കലാണ് ഉദ്ദേശം


11. പുസ്തകത്തിൽ എഴുതി, പലപ്രാവശ്യം


12. പരിമിതമായ സാങ്കേതിക വിജ്ഞാനം


13. ഔപചാരിക വിദ്യാഭ്യാസവും സംരംഭകത്വവും


14. ഒരു വെളിപാട്


15. ഔപചാരിക വിദ്യാഭ്യാസം നൽകാത്ത


16. യാതോരു പ്രസക്തിയില്ലാത്തതും


17. തരിശായ ബിരുദങ്ങൾ


18. ഇങ്ഗ്ളിഷ് ഭാഷയുടെ മഹനീയ


19. ഇങ്ളിക്ഷിനോടും, ഇങ്ഗ്ളണ്ടിനോടും


20. ഫ്യൂഡൽ ഭാഷയിലെ ശബ്ദരൂപത്തിലല്ലാത്ത


21. നേത്രങ്ങളിലൂടെ വികിരണം ചെയ്യപ്പെടുന്ന


22. ഏത് വിവരവും വാചകവും


23. ആഴമില്ലാത്ത വാചക കസർത്തുകൾ


24. വികലമായ ലളിത പെരുമാറ്റങ്ങൾ


25. വിദ്യാർത്ഥികളോട് ബഹുമാനത്തോടുകൂടിയാണോ


26. അടിയളത്തം പ്രകടിപ്പിച്ചാലുളവാകുന്ന


27. വലിയ ആളും അയാളുടെ കീഴിൽ


28. ഫ്യൂഡൽ ഭാഷകളുടെ താന്തോനിത്തം


29. അപ്രവേശ്യ സ്വഭാവമുള്ള


30. വ്യത്യസ്ത സാമൂഹിക അറകളിൽ


31. Mr., Mrs, Miss. തുടങ്ങിയ പ്രയോഗങ്ങളുടെ


32. തരംതാണവർ വാക്ക് കോഡുകളിൽ


33. വ്യക്തിത്വം നിലനിർത്തിക്കൊണ്ട്


34. ഓഫിസർ സ്ഥാനത്ത് ഇങ്ഗ്ളിഷ് അറിവിൽ


35. ഫ്യൂഡൽ ഭാഷകളിലെ സാമൂഹിക വരമ്പുകൾ


36. അസാമാന്യമായ മാനസിക തയ്യാറെടുപ്പ്


37. വെറും പത്ത് മിനിറ്റുകൊണ്ട്


38. ഗുണമേന്മയുള്ള ഇങ്ഗ്ളിഷിലേക്ക്

39. ഹ്രസ്വമായ ദൃശ്യങ്ങൾവരെ വാക്ക്കോഡുകളെ


40. ഒരാളെക്കുറിച്ച് ബഹുമാനിക്കുന്നവർ പറയുന്ന


41. ഇങ്ഗ്ളിഷ് ഫ്യൂഡലിസവും, ഫ്യൂഡൽ ഭാഷയിലെ


42. അദ്ദേഹം, അയാൾ, അവൻ എന്ന


43. ഫ്യൂഡൽ ഭാഷാ പദങ്ങൾ ചുഴിക്കുറ്റി


44. ഫ്യൂഡൽ ഭാഷകളുടെ പൈശാചിക


45. കാന്ത ദ്രുവങ്ങളുടെ ആകർഷണവും


46. ഭൌതിക ദൃശ്യത്തെ ഒന്നിൽക്കൂടുതലായി


47. ആളെ എടുത്ത് കുടയാനാകുന്ന


48. വൻ വ്യാപ്തിയുള്ള വ്യക്തികളെക്കുറിച്ച്


49. ഫ്യൂഡൽ ഭാഷാ വാക്കുകൾക്ക്


50. പർവ്വതീകരിക്കാനും, ചെറുതാക്കാനും

bottom of page