top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ ബൃട്ടിഷ്-മലബാറിലേക്ക് ഇറക്കുമതിചെയ്യാൻ വേണ്ടി

കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന കാര്യം ഒരു പ്രത്യയശാസ്ത്രമായി മനസ്സിലാക്കി ജീവിക്കുന്നവരുടെ ഇടയിലേക്കാണ് ഇങ്ഗ്ളണ്ട് ഭരണം, സാമൂഹിക സമത്വത്തിന്റേയും മനുഷ്യാവകാശങ്ങളുടേയും വ്യക്തിക്ക് അന്തസ്സിനായുള്ള അവകാശങ്ങളുടേയും മറ്റും ആയങ്ങൾ ഇറക്കിവിടാൻ ശ്രമിക്കുന്നത്.


ഏതുകാര്യത്തിലും കുരുട്ടുബുദ്ധിപ്രയോഗമാണ് വ്യക്തിയുടെയും വ്യക്തികളുടേയും കാര്യക്ഷമതയുടേയും കൂർമ്മബുദ്ധിയുടേയും മികവിന്റെ മുഖമുദ്രയായി ഈ ഉപദ്വീപിൽ കാണപ്പെട്ടിരുന്നത്. ഇങ്ങിനെയുള്ള ഒരു ജനത്തിന് സ്വയം ഭരണത്തിന്റേയും ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പിലൂടെയുള്ള ഭരണ നേതൃത്വത്തെ തിരഞ്ഞെടുക്കാനുള്ള ഉപാധികളും സംവിധാനങ്ങളും കീഴ്വഴക്കങ്ങളും സൃഷ്ടിച്ചെടുക്കുവാനും, അതുമായി ബന്ധപ്പെട്ട ഔചിത്യങ്ങളും മാന്യമായ ഇടപാടുകളും മറ്റും ജനങ്ങൾക്ക് പറഞ്ഞും കാണിച്ചും മനസ്സിലാക്കിക്കൊടുക്കാനും ഇങ്ഗ്ളിഷ് ഭരണം കാര്യമായിത്തന്നെ പണിപ്പെട്ടിരുന്നു.


എന്നാൽ അവർക്ക് മനസ്സിലാകാതെ പോയ ഒരു കാര്യമുണ്ട്. അവർ എന്തുകാര്യം പറഞ്ഞാലും പ്രഖ്യാപിച്ചാലും, അതിനെ വ്യഖ്യാനിച്ചും വിശകലനം ചെയ്തും പൊതുജനങ്ങൾക്ക് പറഞ്ഞുകൊടുക്കുന്നത് പ്രാദേശിക സാമൂഹിക ഉന്നതർ തന്നെയാണ്. ഈ സാമൂഹിക ഉന്നതർ, ഈ വിധ കാര്യങ്ങളുടെ സദുദ്ദേശത്തെ എത്രമാത്രം കൃത്യതയോടുകൂടി പൊതുജനങ്ങൾക്ക് പറഞ്ഞുകൊടുക്കും എന്ന കാര്യം വായനക്കാരന് ഊഹിക്കാവുന്നതേയുള്ളു.


സമൂഹം പടിപടിയായുള്ളതും, ഓരോ പടിയിലും തമ്മിൽത്തമ്മിൽ കുത്തനെ 180° എതിർ വശങ്ങളിലേക്ക് തെറിച്ചു നിൽക്കുന്നതുമായ വ്യക്തികൾ ഉള്ളതാണ്. (↓ഇഞ്ഞി - ഇങ്ങൾ↑)


പാരമ്പര്യമായി കീഴ്ജനത്തിനെ ശകാരിച്ചും, അടിച്ചും വെട്ടിവീഴ്ത്തിയും ചതിച്ചും പിഴയടപ്പിച്ചും വെറും നിലത്തിരുത്തിയും ഏതമിടീച്ചും നാറുന്ന വേലകൾ ചെയ്യിച്ചും മറ്റ് impositionനുകൾ ചുമത്തിയും കഠിനവേലചെയ്യിച്ചും ജീവിക്കുന്ന വിവിധ നിലവാരത്തിലുള്ള ഉന്നതരും അവരുടെ കീഴ്ജനങ്ങളും ഒന്നിച്ചു ജീവിക്കുന്ന ഒരു സമൂഹത്തിലേക്കാണ് ജനാധിപത്യമെന്ന ആശയം ഉഴുത് വിതറി വിളയിക്കാൻ ശ്രമിക്കപ്പെടുന്നത്.


ഇങ്ഗ്ളണ്ടിൽ അന്ന് ഉണ്ടായിരുന്ന ജനാധിപത്യം ഈ ഉപഭൂഖണ്ഡത്തിൽ വളർന്നുവരില്ല എന്നത് 100 ശതമാനം ഉറപ്പുള്ള കാര്യം തന്നെയാണ്.


ജന്മികടുംബക്കാരും മറ്റ് സാമൂഹിക ഉന്നതരും വെപ്രാളപ്പെടും. കീഴ്ജനം കയറൂരിവിട്ടതുമാതി പെരുമാറിത്തുടങ്ങിയേക്കാം.


മലയാളം സ്കൂളിൽ അദ്ധ്യാപകർ വിദ്യാർത്ഥികളെ ഇഞ്ഞിയെന്ന് സംബോധന ചെയ്യുകയും ഓൻ / ഓള് എന്ന് പരാമർശിച്ച് പറയുകയും പോരാത്തിന് എടീ, എടാ എന്നല്ലാമുള്ള വാക്കുകളിൽ താക്കിത് ചെയ്യുകയും മറ്റും ചെയ്യും. ചിലപ്പോൾ അവരുടെ മുഖത്തിട്ടടിക്കുകയും ചെവിപിടിച്ച് തിരിക്കുകയും മുട്ടുകുത്തിച്ചുനിർത്തുകയും തമ്മിൽത്തമ്മിൽ ചെവിക്ക് പിടിച്ച് ഏത്തമിടീക്കുകയും ചെയ്യും. വേണമെങ്കിൽ മറ്റ് രീതികളിലും അപമാനിക്കും. ഇവരുടെ മാതാപിക്കാളേയും ചിലപ്പോൾ സ്കൂളിലേക്ക് വിളിപ്പിച്ച് അപാനിച്ചുവിടുകയും ചെയ്തേക്കാം.


അതേ സമയം വിദ്യാർത്ഥികൾ വ്യക്തിപരമായും കൂട്ടത്തോടേയും അദ്ധ്യാപകരെ 'ബഹുമാനിക്കുകയും' അവർക്ക് അടിയാളത്തം പ്രഖ്യാപിക്കുകയും ചെയ്യും.


ഇങ്ങിനെയുള്ള ഒരു സ്കൂളിൽ പെട്ടെന്ന് ഒരു ദിവസം ഒരു ഇങ്ഗ്ളിഷ് ഭരണം വന്ന്, അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരേ നിലവാരക്കാണ് എന്നും സ്കൂൾ നടത്തിപ്പിനായി ഒന്നിച്ചുള്ള ഒരു തിരഞ്ഞെടുപ്പിൽ പങ്കെടുക്കണം എന്നും, ആ വിധമായുള്ള ഒരു തിരഞ്ഞെടുപ്പിൽ വിദ്യാത്ഥികളിലും അദ്ധ്യാപകരിലും പെട്ട ആർക്കും ഭരണ സമിതിയിൽ തിരഞ്ഞെടുക്കപ്പെടാം എന്നെല്ലാമുള്ള രീതിയിൽ കാര്യങ്ങൾ ചട്ടപ്പെടുത്തിയാലത്തെ കാര്യം ഒന്ന് ഓർത്തു നോക്കുക.


അദ്ധ്യാപകർ വിഷമിക്കും. എന്തെങ്കിലും കുരുട്ടിബുദ്ധിപ്രയോഗം ചെയ്തുകൂട്ടിയാലെ അവർക്ക് ജീവിച്ചുപോകാൻ പറ്റുള്ളു.


അതേ പോലൊക്കെത്തന്നെയാണ് ബൃട്ടിഷ്-മലബാറിലും ഉന്നത കുടുംബക്കാർ ഉരുത്തിരിഞ്ഞുവരുന്ന കാര്യങ്ങളെ നേരിട്ടത്. ഈ ഉന്നത കുടുംബക്കാരിൽ മലബാറിലെ മുഹമ്മദീയ ഉന്നത കുടുംബക്കാരും പെടും.

എന്ത് കാര്യവും ഏത് നിലവാരക്കാരനോടും നേരിട്ടു സംസാരിക്കാനും ചർച്ച ചെയ്യാനും സൌകര്യം നൽകുന്നതാണ് ഇങ്ഗ്ളിഷ് ഭാഷ. എന്നാൽ ഏതു കാര്യവും പലരോടും നേരിട്ടു സംസാരിക്കാനും, ആ വിധം അവയ്ക്ക് പരിഹാരം നേടാനും ഫ്യൂഡൽ ഭാഷകളിൽ പാതകൾ ഇല്ലതന്നെ. പിന്നെയുള്ളത് വളഞ്ഞ് തിരിഞ്ഞും, വൻ ബന്ധങ്ങളുടെ സൂചനകൾ നൽകിയും പിന്നിലൂടെ പോയി വൻ ബന്ധങ്ങളുടെ സമ്മർദ്ദം ഏൽപ്പിച്ചും, ആൾക്കൂട്ട ബലം പ്രകടിപ്പിച്ചും മറ്റും മറ്റുമാണ് ഈ പ്രദേശത്ത് പലവിധ കാര്യങ്ങൾ ചെയ്തു തീർക്കുന്നത്.


ആളുകൾ നേരെയുള്ള പാതയല്ല തേടുക. മറിച്ച് കുറുക്കുവഴികളും കുരുട്ടുബുദ്ധപ്രയോഗവും ആണ് എന്തിനും തേടുക. അല്ലാതെ മാർഗ്ഗമില്ലതന്നെ. നേരെചൊവ്വെയുള്ള പാതകളിൽ വൻ ആശയവിനിമയ തടസ്സങ്ങൾ നിൽക്കുന്നുണ്ടാവും.


ഇങ്ങിനെയുള്ള ഒരു പ്രദേശത്താണ് വോട്ടവകാശവും ബാലറ്റു കടലാസിൽ രേഖപ്പെടുത്തലും അവയുടെ കൂട്ടമായുള്ള എണ്ണലും മറ്റും ഇങ്ഗ്ളിഷ് ഭരണം തുടങ്ങുന്നത്. ഈ വിധ കാര്യങ്ങളിലൂടെ ജനങ്ങളിൽ വൻകിട സാമൂഹിക സമത്വ ആശയങ്ങൾ പടരും എന്ന് ഇങ്ഗ്ളിഷ് ഭരണം പ്രത്യാശപ്പെട്ടിട്ടുണ്ട് എങ്കിൽ അവർക്ക് ആളെ തിരിഞ്ഞില്ലാ (ആളെ മനസ്സിലായില്ലാ) എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.


ആര് വോട്ട് ചെയ്തുവെന്നോ അവർ ആർക്ക് വോട്ട് ചെയ്തുവെന്നോ എന്നതിലല്ല കാര്യം. മറിച്ച് ആരാണ് ഈ വോട്ടുകൾ എണ്ണുന്നത് എന്നതിലാണ് കാര്യം എന്ന് പണ്ടെപ്പോഴോ Joseph Stalin പറഞ്ഞിട്ടുണ്ട് പോലും.


ഇങ്ഗ്ളിഷുകാർ കണ്ടെത്തിയ ജനാധിപത്യ പ്രക്രിയയിലെ എല്ലാ വിധ നടപടി ക്രമങ്ങളും അവർ തന്നെ ചെയ്യുകയാണ് എങ്കിൽ പ്രശ്നമില്ല. എന്നാൽ ഇന്നുള്ള ഇന്ത്യയിലെ കാര്യം തന്നെ നോക്കാം. ആരാണ് ഈ വിധ കാര്യങ്ങളിൽ നിർവ്വഹണം നടുത്തുന്നത് എന്നതിനെ ആശ്രയിച്ചാണ് പലപ്പോഴും തിരഞ്ഞെടുപ്പിൽ വിജയികളെ കണ്ടെത്തപ്പെടുന്നത്.


ഇന്ത്യക്കാരും മറ്റ് ഫ്യൂഡൽ ഭാഷക്കാരും മറ്റും കൂട്ടത്തോടെ കുടിയേറിപ്പാർക്കുന്ന മറ്റ് ഇടങ്ങളിലും കാര്യങ്ങൾ ഈ വിധം തന്നെയാകാനാണ് സാധ്യത.

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി


3. വൻ ആയുധ നൈപുണ്യത്തിന്റേനയും


4. വൻ ധൈര്യശാലികളായ നായർമാർ


5. ചളിപ്രദേശത്തിൽ വൻ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന


8. അമിത ധൈര്യത്തിന്റേയും


9. സാമൂഹിക പരിഷ്ക്കരണം ഒരു


10. സർവ്വസ്വാതന്ത്ര്യവും നൽകി


11. കീഴ്ജനത്തിന്റെര വാക്കുകളും


12. എതിർകോണുകളിൽ ഉള്ള രണ്ട്


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും


16. IVRSസിൽ പൊട്ടലും ദിശാതിരിയലും


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു


18. നായർമാരെ കഠിന അടിമത്തത്തിൽ


19. നായർമാർ അവസരം ലഭിച്ചപ്പോൾ


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന


27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്റെക


31. മറ്റ് മാപ്പിളമാരെക്കുറിച്ചും,


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി


42. പറുദീസയും പറുദീസയിലെ ഹൂറിമാരും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള


50. പാതി ഇരുണ്ടതും പകൽവെളിച്ചം