top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

18. നായർമാരെ കഠിന അടിമത്തത്തിൽ നിന്നും രക്ഷിച്ചത്

ഹൈദ്രാലിയും അതിന് ശേഷം, ഹൈദ്രാലിയുടെ മകനായ ടിപ്പുവും മലബാറിൽ നായർമാരിൽ പലരേയും ഇസ്ലാമിലേക്ക് നിർബന്ധപൂർവ്വം ചേർത്തിരുന്നു എന്നത് വാസ്തവം തന്നെയാവാം.


QUOTE 👉 from Malabar Manual: Parappanad, also "Tichera Terupar, a principal Nayar of Nelemboor” and many other persons, who had been carried off to Coimbatore, were circumcised and forced to eat beef. END of QUOTE.


ആശയം👆: മലബാറിലെ പല ഉന്നത കുടുംബക്കാരായ നായർമാരെ കൊയമ്പത്തൂരിലേക്ക് പടിച്ചുകൊണ്ടുപോയി, നിർബന്ധപൂർവ്വം സുന്നത്ത് ചെയ്യിക്കുകയും beef ഭക്ഷിപ്പിക്കുകയും ചെയ്ത് ഇസ്ലാമിലേക്ക് ചേർത്തകാര്യമാണ് ഉദ്ധരണയിൽ പറയുന്നത്. END.


ഈ വിധം ഇസ്ലാമിലേക്ക് ചേർക്കപ്പെട്ടവർ, അവരെ തടവിലാക്കിയവരുടെ അടിമകളും വേലക്കാരും മറ്റുമായി മാറ്റപ്പെട്ടിരുന്നു എന്നു പറഞ്ഞാലും കാര്യങ്ങൾക്ക് വ്യക്തതവരില്ലതന്നെ. കാരണം, ദക്ഷിണേഷ്യയിൽ ഇസ്ലാം ഭരണപക്ഷക്കാരുടെ ഇടയിൽ അടിമ എന്ന പദത്തിന് ലഭിക്കുന്ന സാമൂഹിക അർത്ഥം ഹൈന്ദവ (ബ്രാഹ്മണ) സമൂഹത്തിൽ ലഭിക്കുന്ന അർത്ഥമല്ലായെന്നാണ് തോന്നുന്നത്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.


ഈ വിധം ഇസ്ലാമിലേക്ക് ചേർക്കപ്പെട്ട നായർമാരിലെ ചിലരെങ്കിലും വൻ സ്ഥാനമാനങ്ങളിലേക്ക് ഉയർന്നതായും കാണുന്നുണ്ട്.


Malabar Manualലിൽ നിന്നുമുള്ള ഈ ഉദ്ധരണി നോക്കുക👉:

Among the prisoners carried off in the first inhuman emigration from Malabar, was a young Nair, from Chereul, who had been received as a slave of the populace, and to whom, on his forced conversion to Islam, they had given the name of Shaikh Ayaz. The noble port, ingenuous manners, and singular beauty of the boy attracted general attention ; and when at a more mature age he was led into the field, his ardent valour and uncommon intelligence recommended him to the particular favour of Hyder, who was an enthusiast in his praise, and would frequently speak to him, under the designation of “his right hand in the hour of danger.” END of QUOTE.


ആശയം👆: ഹൈദ്രാലിയുടെ കാലത്തുള്ള സംഭവമാണ്. മലബാറിലെ Chereul എന്ന സ്ഥലത്ത് നിന്നും മനുഷ്യത്വ രഹിതമായ രീതിയിൽ തടവിലാക്കപ്പെട്ട് പിടിച്ചു കൊണ്ടുപോയി അടിമകളാക്കപ്പെട്ടവരിൽ ഒരു ചെറുപ്രായക്കാരാനായ നായർ ആൺകുട്ടിയുണ്ടായിരുന്നു. ഈ ആൾക്ക് Shaikh Ayaz എന്ന പേരാണ് നൽകപ്പെട്ടത്. ഈ ചെറുപ്രായക്കാരനായ ആളുടെ അസാധാരണമായ സൌന്ദര്യവും വൻ കുലീനത തുളുമ്പുന്ന ഭാവവും പെരുമാറ്റവും മറ്റും പൊതുവായി ശ്രദ്ധിക്കപ്പെട്ടിരുന്നു.


ഈ ആൾ വളർന്നുവന്നപ്പോൾ, ഈ ആളെ ഹൈദ്രാലി തന്റെ കൂടെ പടക്കളത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തപ്പോൾ, ഈ ആൾ അതി ഗംഭീരമായ ധൈര്യവും, അസാധാരണമായ ബുദ്ധിവൈഭവവും പ്രകടിപ്പിച്ചുപോലും. ഹൈദ്രാലി എപ്പോഴും ഈ ആളെ തന്റെ വലതുകൈ ആണ് എന്നാണ് പറയുക. END of QUOTE.


ഈ Shaikh Ayaz പിന്നീട് ഹൈദ്രാലിയുടെ പടനായകന്മാരിൽ ഒരാളായി ഉയർന്നിരുന്നു. ടിപ്പുവിന് ഈ ആളോട് വൻ വെറുപ്പ് നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കഥ പിന്നീട് പറയാം.


ഇസ്ലാം മതത്തിലേക്ക് നായർമാരേയും മറ്റും നിർബന്ധിച്ചു ചേർത്തതിനെക്കുറിച്ച് കൂടുതലായി പറയേണ്ടിയിരിക്കുന്നു. അതിന് തൊട്ടുമുൻപായി, ഈ വിധം ഇസ്ലാമിലേക്ക് ചേർക്കപ്പെടാത്ത നായർമാരുടെ കാര്യം ഒന്ന് ചിന്തിക്കാം.


നായർ സ്ത്രീകളിൽ ബഹുഭർതൃത്വം പോലുള്ള ഒരു ജീവിത ശൈലി സാമൂഹികമായി നിലനിന്നിരുന്നു എന്നാണ് മനസ്സിലാക്കേണ്ടുന്നത്.


Travancore State Manual Vol2ൽ നിന്നുമുള്ള ഈ ഉദ്ധരണി നോക്കുക:


Justice Mr. Narayana Marar of Cochin writes in an article in the Malabar Quarterly Review for 1902 ;—“ There is nothing strange or to be ashamed of in the fact that the Nayars were originally of a stock that practised polyandry, nor if the practice continued till recently.


Hamilton in his ‘Account of the East Indies’ and Buchanan in his ‘Journey’ say that among the Nayars of Malabar, a woman has several husbands, but these are not brothers. These travellers came to Malabar in the 18th and beginning of the 19th centuries. There is no reason whatever to suppose that they were not just recording wdiat they saw. For I am not quite sure whether even now, the practice is not lurking in some remote nooks and corners of the country ”. END OF QUOTE.


ആശയം👆: നായർമാരിലെ സ്ത്രീകൾക്കിടയിൽ നിലനിന്നിരുന്ന ബഹുഭർതൃത്വത്തെക്കുറിച്ച് Cochin രാജ്യത്തിലെ Justice Mr. Narayana Marar രേഖപ്പെടുത്തിയ കാര്യമാണ് മുകളിൽ ഉദ്ധരിക്കപ്പെട്ടത്. END.


ടിപ്പു സുൽത്താൻ മലബാറിൽ ഭരണം സ്ഥാപിക്കാൻ ശ്രമിച്ച കാലത്ത് നായർമാർക്ക് നൽകിയ കൽപ്പനയും താക്കീതുമാണ് താഴെ ഉദ്ധരിക്കുന്നത്.


QUOTE👉 from Malabar Manual: ... since it is a practice with you for one woman to associate with ten men, and you leave your mothers and sisters unconstrained in their obscene practices, and are thence all born in adultery, and are more shameless in your connexions than the beasts of the field : I hereby inquire you to forsake those sinful practices, and live like the rest of mankind. END OF QUOTE


ഉദ്ദരണി👆: ഒരു സ്ത്രീ പത്ത് പുരുഷന്മാരോടു ബന്ധപ്പെടുക എന്നുള്ളത് നിങ്ങളിലെ ഒരു ശീലമാണ് എന്നത് കൊണ്ടും, നിങ്ങൾ നിങ്ങളുടെ അമ്മമാരേയും, സഹോദരിമാരേയും യാതോരു നിയന്ത്രണവും ഇല്ലാത്ത അശ്ലീല പ്രവർത്തികളിൽ പങ്കെടുക്കാൻ അനുവദിക്കുന്നത് കൊണ്ടും, നിങ്ങൾ എല്ലാവരും ജനിക്കുന്നത് വ്യഭിചാരത്തിലും, അതിനാൽത്തന്നെ കുടുംബ ബന്ധങ്ങളിൽ നെൽവയലുകളിലെ വന്യമൃഗങ്ങളെക്കാൾ നാണംകെട്ടവരുമാണ് ; നിങ്ങളുടെ പാപപങ്കിലമായ ജീവിതം നിങ്ങൾ ഉപേക്ഷിക്കണമെന്നും മറ്റ് മാനവ വർഗ്ഗങ്ങളെപ്പോലെ ജീവിക്കണമെന്നും ഞാൻ ഇതിനാൽ നിങ്ങളോട് നിർദ്ദേശിക്കുന്നു. END.


ഈ വിധമായുള്ള ഒരു കൽപന നൽകുന്നത് സാമൂഹിക സമ്പ്രദായങ്ങളെ നിയന്ത്രിക്കുവാനും തിരുത്തുവാനും ആവാം. എന്നാൽ ഇതിൽ നിന്നും ടിപ്പുവിന്റെ ആൾക്കാർ പടയോട്ട സമയത്ത് നായർ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചില്ലാ എന്ന് കണ്ടുപിടിക്കാൻ ആവും എന്ന് തോന്നുന്നില്ല.


യഥാർത്ഥത്തിൽ ടിപ്പു നൽകിയ ഈ കൽപ്പനയേക്കാൾ ഭയങ്കരമായിരുന്നു ടിപ്പുവിന്റെ പിതാവായ ഹൈദ്രാലി പുറപ്പെടുവിച്ച കൽപന.


QUOTE👉 from Malabar Manual:


Before he quitted the country, Hyder by a solemn edict, declared the Nayars deprived of all their privileges ; and ordained that their caste, which was the first after the Brahmans, should thereafter be the lowest of all the castes, subjecting them to salute the Parias and others of the lowest castes by ranging themselves before them as the other Mallabars had been obliged to do before the Nayars ; permitting all the other caste to bear arms and forbidding them to the Nayars, who till then had enjoyed the sole right of carrying them; at the same time allowing and commanding all persons to kill such Nayars as were found bearing arms. END OF QUOTE


ആശയം👆: മലബാർ വിട്ടുപോകുന്നതിന് മുൻപായി ഹൈദർ ഗാംഭീര്യമുള്ള ഒരു രാജകൽപ്പന ഇറക്കുകയുണ്ടായി. ഇതു പ്രകാരം നായർമാർക്ക് അന്നേവരെ ഉണ്ടായിരുന്ന എല്ലാ വിധ അധികാരങ്ങളും വിശേഷാധികാരങ്ങളും ബഹുമതികളും ആനുകൂല്യങ്ങളും റദ്ദാക്കപ്പെട്ടു. ബ്രാഹ്മണർക്ക് തൊട്ടുകീഴിൽ വരുന്ന ജാതിക്കാർ (അമ്പലവാസികളും നായർമാരും) എല്ലാംതന്നെ ഇനി മുതൽ മറ്റെല്ലാ ജാതിക്കാരുടേയും അടിയിൽ ആയിരിക്കും നിലനിൽക്കുക.


ഈ കൂട്ടർ ഇനിമുതൽ പറയന്മാർക്കും മറ്റ് ഏറ്റവും കീഴിൽ ജീവിച്ചിരുന്ന മറ്റ് ജാതിക്കാർക്കും വ്യക്തമായി അടിയാളത്തം പ്രകടിപ്പിക്കേണം.


നായർമാർ ഇനിമുതൽ യാതോരു ആയുധവും കൈവശം വെക്കാൻ പാടില്ല. അതേ സമയം മറ്റ് ജാതിക്കാർക്ക് ആയുധങ്ങൾ കൈവശം വെക്കാം. നായർമാരിൽ പെട്ട ആരെങ്കിലും വല്ല ആയുധവും കൈവശം വെക്കുന്നതായി അറിഞ്ഞാൽ മറ്റേത് ജാതിക്കാരനും ആ നായരെ വെട്ടിക്കൊല്ലാനുള്ള അനുവാദം ഉണ്ടായിരിക്കും. END.


യഥാർത്ഥത്തിൽ അന്ന് ഇങ്ഗ്ളിഷ് കമ്പനിയുടെ കച്ചവട കേന്ദ്രം Tellicherryയിൽ ഇല്ലായിരുന്നുവെങ്കിൽ, നായർമാർ എല്ലാരും അടിമജനമായി, തീയർ, മലയർ, പുലയർ, ചെറുമർ തുടങ്ങിയവരുടെയെല്ലാം കീഴിൽ അടിമകളായി, അവരുടെ വെറും പേരുവിളിയും ഇഞ്ഞി, അനെ, അളെ, എടാ, എടീ, തുടങ്ങിയ വാക്കുകളുടെ പ്രഹരവും ഏറ്റ് ജീവിച്ച്, ദ്രവിച്ചു പോയിരിക്കുമായിരുന്നു എന്നതാണ് വാസ്തവം.


സാധാരണ ഗതിയിൽ ഏറ്റവും കീഴിൽ പെട്ട ജാതിക്കാരിലെ സ്ത്രീകളുടെ ദേഹത്ത് നായർ പുരുഷന്മാർ കൈവെക്കില്ലായിരിക്കാമെങ്കിലും, ഏറ്റവും കീഴിൽ പെട്ട ജാതിക്കാരിലെ പുരുഷന്മാർ, സൌകര്യം ലഭിച്ചാൽ, നായർ സ്ത്രീകളുടെ മേൽ കൈവെക്കും എന്നു തന്നെയും ആണ് വാസ്തവം.


ദക്ഷിണേഷ്യയിൽ ഇങ്ഗ്ളിഷ് ഭരണം വന്നില്ലായിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്ന രീതിയിൽ കുറേ വിഡ്ഢിത്തങ്ങൾ എഴുതിയും പ്രസംഗിച്ചു നടക്കുന്ന യൂഎസ്സിൽ പഠിച്ചു വളർന്ന്, ഇന്ത്യൻ രാഷ്ട്രീയത്തിൽ കളിച്ചു നടക്കുന്ന നായർ (മേനോൻ) വ്യക്തിക്കുള്ള ഉത്തരം ഈ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഉണ്ട്.


ഇങ്ഗ്ളിഷ് ഭരണം വന്നില്ലായിരുന്നുവെങ്കിൽ, ഈ ആളുടെ പിതാമഹന്മാരും അവരുടെ സ്ത്രീജനങ്ങളും, പുലയരുടേയും ചെറുമരുടേയും നേൽപ്പാടങ്ങളിൽ നട്ടുച്ചനേരത്ത് പണിയെടുത്ത് തളരുകയും, രാത്രി കാലങ്ങളിൽ ആ കൂട്ടത്തിലെ സ്ത്രീകളെ അവരുടെ പലുയ തമ്പുരാക്കന്മാർ ഇഷ്ടം പോലെ തിരിച്ചുംമറിച്ചും ഇട്ട് കളിക്കുന്ന ദൃശ്യങ്ങൾ ഇന്ത്യൻ മഹാചരിത്രത്തിന്റെ കാണാപ്പുറങ്ങളിൽ എഴുതപ്പെടുമായിരുന്നു.


ഈ കാര്യം Malabar Manualലും William Loganതന്നെ സൂചിപ്പിക്കുന്നുമുണ്ട്.


QUOTE👉: Another conquering race had appeared on the scene, and there is not the slightest doubt that, but for the intervention of a still stronger foreign race, the Nayars would now be denizens of the jungles like the Kurumbar and other jungle races whom they themselves had supplanted in similar fashion END OF QUOTE.


ആശയം👆: സാമൂഹികാന്തരീക്ഷത്തിൽ പടവെട്ടി പിടിച്ചടക്കുന്ന മറ്റൊരു ജനവംശം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇവരേക്കാൾ വൻ ശക്തിയുള്ള ഒരു ജനവംശത്തിന്റെ പ്രവേശനവും ഇടപെടലും ഇല്ലായിരുന്നുവെങ്കിൽ, പണ്ടെപ്പോഴോ നായർമാർ ഉന്തിപ്പുറത്താക്കിയ കുറുമ്പരേയും മറ്റ് വനവാസികളേയും പോലെ നായർമാർ ഇന്ന് കാട്ടിലെ താമസക്കാരും മറ്റുമാകുമായിരുന്നു. END.


ഈ രക്ഷകരായി വന്ന് ഇടപെട്ട കൂട്ടർ ഇങ്ഗ്ളിഷ് കമ്പനിയായിരുന്നു. എന്നാൽ ഇങ്ഗ്ളിഷ് കമ്പനി നായർമാരെ രക്ഷിക്കാനല്ല ഇടപെട്ടത്. നായർമാർ ഈ ഇടപെടലിലൂടെ രക്ഷപ്പെട്ടുവെന്നേയുള്ളു.


ഇനി എഴുതാൻ ഉദ്ദേശിക്കുന്നത്, മതം മാറ്റുന്നതുമായി ബന്ധപ്പെട്ട ചേതോവികാരങ്ങളെക്കുറിച്ചാണ്. അത് അടുത്ത എഴുത്തിൽ ആകാമെന്ന് കരുതുന്നു.

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി


3. വൻ ആയുധ നൈപുണ്യത്തിന്റേനയും


4. വൻ ധൈര്യശാലികളായ നായർമാർ


5. ചളിപ്രദേശത്തിൽ വൻ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന


8. അമിത ധൈര്യത്തിന്റേയും


9. സാമൂഹിക പരിഷ്ക്കരണം ഒരു


10. സർവ്വസ്വാതന്ത്ര്യവും നൽകി


11. കീഴ്ജനത്തിന്റെര വാക്കുകളും


12. എതിർകോണുകളിൽ ഉള്ള രണ്ട്


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും


16. IVRSസിൽ പൊട്ടലും ദിശാതിരിയലും


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു


18. നായർമാരെ കഠിന അടിമത്തത്തിൽ


19. നായർമാർ അവസരം ലഭിച്ചപ്പോൾ


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന


27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്റെക


31. മറ്റ് മാപ്പിളമാരെക്കുറിച്ചും,


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി


42. പറുദീസയും പറുദീസയിലെ ഹൂറിമാരും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള


50. പാതി ഇരുണ്ടതും പകൽവെളിച്ചം