top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി വാക്കുകൾ

മലബാറിലെ മുഹമ്മദീയരുമായി ബന്ധപ്പെട്ട് കേട്ടിരുന്ന കുറച്ചുകൂടി വാക്കുകൾ മനസ്സിൽ ഉള്ളവ ഇവിടെ ചേർക്കുകയാണ്.


'മഹൽ' എന്നത്ത് ഒരു പ്രത്യേക മസ്ജിദ് കമ്മിറ്റിക്ക് കീഴിൽ ജീവിക്കുന്ന മുഹമ്മദീയരുടെ ആ പ്രദേശം ആണ് എന്ന് തോന്നുന്നു.


'അ‌ഊദു' എന്നതിന്റെ അർത്ഥം 'ഞാൻ ദൈവത്തോട് അഭയത്തിനായി അഭ്യർത്ഥിക്കുന്നു' എന്നാണ് എന്നു മനസ്സിലാക്കുന്നു.


'ഹംദ്' എന്നുവച്ചാൽ 'ദൈവത്തെ സ്തുതിക്കുന്നു' എന്നാണ് എന്നു മനസ്സിലാക്കുന്നു.


'സലാം' എന്നത് ഇസ്ലാം വിശ്വാസികൾ തമ്മിൽ പറയുന്ന അഭിവന്ദനം ആണ്.


'മുഅ്മിനീങ്ങൾ' എന്നത് '(ഇസ്ലാം മത) വിശ്വാസികൾ' എന്നാണ് എന്നു മനസ്സിലാക്കുന്നു.


'ഊദ്' എന്നത് ഒരു പ്രത്യേക തരം സുഗന്ധം നൽകുന്ന ഒരു മരമാണ്. മലയാളത്തിൽ ഈ മരത്തിന്റെ പേര് അകിൽ എന്നാണ്. ഇങ്ഗ്ളിഷിൽ Eagle Wood, Agarwood എന്നും അറിയപ്പെടുന്നു. (Aquilaria malaccensis).


മണിയറകളിലും ഗൃഹപ്രവേശന ചടങ്ങുകളിലും മയ്യിത്തിന്റെ അടുത്തും മറ്റും അകിൽ കൂട്ട് ഉപയോഗിക്കുന്ന സമ്പ്രദായം പഴയകാലം മുതൽതന്നെ മലബാറീ മുഹമ്മദീയർക്കിടിയിൽ ഉണ്ടായിരുന്നു പോലും. അകിൽ, ചന്ദനം, കർപ്പൂരം, ഏലം, തേൻ എന്നവയാണ് അകിൽ കൂട്ടിൽ ഉള്ളത്.


ഊദ് എന്നത് അറബികൾക്ക് വളരെ താൽപ്പര്യമുള്ള ഒരു സുഗന്ധലേപനമാണ് എന്നും അറിയുന്നു. പോരാത്തതിന് ഒരു ഗംഭീര ഔഷധഗുണമള്ള വസ്തുവും ആണ് ഊദ് എന്നും മനസ്സിലാക്കുന്നു. ഊദിന് വൻ വലിയാണ് എന്നും അറിയുന്നു.


'അത്തർ' -. ശരീരാവയവങ്ങൾക്ക് ഭംഗി, നിറം, സുഗന്ധം, ആരോഗ്യം എന്നിവ ലഭിക്കുന്നതിന് ഉപയോഗിക്കുന്ന ലേപനപദാർഥങ്ങളാണ് അംഗരാഗങ്ങൾ. മുഹമ്മദീയർക്ക് വൻ താൽപ്പര്യമുള്ള ഒരു അംഗരാഗമാണ് അത്തർ. റോസാദളത്തിൽനിന്നും വാറ്റി എടുക്കുന്ന സുഗന്ധതൈലമാണ് അത്തർ എന്ന് എഴുതിക്കാണുന്നു.


'ഹജ്ജ്' -. ഖുർആനും പ്രവാചകചര്യയും നിർദ്ദേശിച്ച മാതൃകയിൽ മുഹമ്മദീയർ മതപരമായ അനുഷ്ഠാനമായി ദുൽഹജ്ജ് മാസം 8 മുതൽ 12 വരെ മക്കയിലേക്ക് നടത്തുന്ന തീർത്ഥാടനത്തേയും, അതോടനുബന്ധിച്ചുള്ള കർമ്മങ്ങളേയുമാണ് ഹജ്ജ് എന്ന് പറയുന്നത്. Source: Wikipedia


'ഉംറ' -. മുഹമ്മദീയരിലെ ധനികർക്കും ആരോഗ്യമുള്ളവർക്കും നിർബന്ധമുള്ള ഒരു കാര്യമാണ് ജീവിതത്തിൽ ഒരു തവണ മക്കയിൽ പോയി ഉംറ (Arabic: عمرة‌‎) അനുഷ്ഠിക്കൽ‍. ഉംറ എന്ന പദത്തിന് പരിപാലനം എന്നാണ് അർത്ഥം. ഒരു പ്രാവശ്യം ഇതു ചെയ്യാൻ രണ്ടോ മൂന്നോ മണിക്കൂർ മാത്രം മതിയാവും പോലും.


മക്ക എന്നത് സൗദി അറേബ്യയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന നഗരമാണ്. ഇസ്ലാം മതവിശ്വാസികൾക്ക് മക്ക എന്നത് അവരുടെ ഏറ്റവും വിശുദ്ധ നഗരമാണ് എന്നു മനസ്സിലാക്കുന്നു.


'മക്ക' എന്ന പദം അറബിയിൽ മക്കത്ത് എന്നാണ് എഴുതുന്നത് പോലും. എന്നാൽ വായിക്കുന്നത് മക്ക എന്നുതന്നെ. മലയാളത്തിൽ മക്ക എന്നാണ് പറയുക. എന്നാൽ 'മക്കയിൽ' എന്നു പറയുന്നതുപോലെതന്നെ 'മക്കത്ത്' എന്നും ഉപയോഗിക്കും. ഉദാഹരണത്തിന് 'മക്കത്ത് പോയി', എന്ന്.


ഇങ്ഗ്ലിഷിൽ ഈ പദം Mecca എന്നാണ് എഴുതുകയും പറയുകയും ചെയ്യുക.Mecca എന്ന വാക്കിന് ഏറ്റവും പുണ്യസ്ഥാനം എന്ന അർത്ഥത്തിലും ഇങ്ഗ്ളിഷിൽ ഈ വാക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, ഈ വിധം പറയാം: England is seen as the Mecca of pristine-English. (കലർപ്പുവന്നിട്ടില്ലാത്ത ഇങ്ഗ്ളിഷിനറെ പുണ്യസ്ഥാനമായാണ് ഇങ്ഗ്ളണ്ട് കാണപ്പെടുന്നത്.)


'ശരീഅത്ത്' -. ഒരു മുഹമ്മദീയൻ സ്വന്തം ജീവിതത്തിലും പോരാത്തതിന്, ഇസ്ലാമിക ഭരണം അതിന്റെ ഭരണ നടത്തിപ്പിലും പ്രവാർത്തികമാക്കേണ്ടുന്ന നിയമാവലിയാണ് ശരീഅത്ത്.


ഇത് വ്യക്തിയുടെ ജീവിതത്തിന്റെ സർവ്വ മേഖലലേയും സ്പർശിക്കുന്നുണ്ട്. കുടുംബ ബന്ധങ്ങൾ, ഉടുപ്പ്, ഭക്ഷണരീതി, മനുഷ്യാവകാശം, സാമ്പത്തിക ഇടപാടുകളിൽ പാലിക്കേണ്ടുന്ന കാര്യങ്ങൾ, വിവാഹവുമായി ബന്ധപ്പെട്ടകാര്യങ്ങൾ എന്നിവയും പോരാത്തതിന്, ലൈംഗികബന്ധവുമായി ബന്ധപ്പെട്ടകാര്യങ്ങളും ഈ നിയമസംഹിതയിലെ നിർദ്ദേശങ്ങളുടെ പരിധിക്കുള്ളിൽ നിൽക്കുന്നു.


'ഹറാം' എന്നത് ശരീഅത്ത് പ്രകാരം ഒരു മുഹമ്മദീയന് വിലക്കപ്പെട്ട കാര്യങ്ങൾ ആണ്.


'ഹറാം പിറന്ന' എന്നവാക്യ പ്രയോഗം മലബാറിൽ സൃഷ്ടിക്കപ്പെട്ട ഒരു വാക്യ പ്രയോഗം ആണ് എന്നു തോന്നുന്നു. വാക്യാർത്ഥം 'വ്യഭിചാരത്തിലൂടെ പിറന്നവൻ' എന്നാണ് എന്നും തോന്നുന്നു. ഈ വാക്യപ്രയോഗം പലപ്പോഴും പണ്ടു കാലങ്ങളിൽ ഒരു നിന്ദാവചനമായാണ് (hate speech ആയാണ്) ഉപയോഗിച്ചിരുന്നത് എന്നു മനസ്സിലാക്കുന്നു. മലയാളത്തിലെ 'തന്തക്ക് പിറക്കാത്തവൻ' എന്നതിനോട് ഏതാണ്ട് അടുത്തു വരും അർത്ഥം.


ഇനിയും എഴുതാനുണ്ട്. അവ അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി


3. വൻ ആയുധ നൈപുണ്യത്തിന്റേനയും


4. വൻ ധൈര്യശാലികളായ നായർമാർ


5. ചളിപ്രദേശത്തിൽ വൻ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന


8. അമിത ധൈര്യത്തിന്റേയും


9. സാമൂഹിക പരിഷ്ക്കരണം ഒരു


10. സർവ്വസ്വാതന്ത്ര്യവും നൽകി


11. കീഴ്ജനത്തിന്റെര വാക്കുകളും


12. എതിർകോണുകളിൽ ഉള്ള രണ്ട്


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും


16. IVRSസിൽ പൊട്ടലും ദിശാതിരിയലും


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു


18. നായർമാരെ കഠിന അടിമത്തത്തിൽ


19. നായർമാർ അവസരം ലഭിച്ചപ്പോൾ


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന


27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്റെക


31. മറ്റ് മാപ്പിളമാരെക്കുറിച്ചും,


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി


42. പറുദീസയും പറുദീസയിലെ ഹൂറിമാരും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള


50. പാതി ഇരുണ്ടതും പകൽവെളിച്ചം


bottom of page