top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

28. നേത്രങ്ങൾക്ക് മുന്നിൽ മറയും അരിപ്പക്കടലാസും വെക്കേണ്ടുന്ന അവസ്ഥാവിശേഷം

ഇനി എഴുത്തിന്റെ ഒഴുക്കിലേക്ക് മടങ്ങാം.


ഈ വിധം ഇസ്ലാമിലേക്ക് കയറിയ ബ്രാഹ്മണ വംശത്തിലും രാജകുടുംബക്കാരിലും പെട്ടവർ ഉത്തര മലബാറിലും ദക്ഷിണ മലബാറിലും ഇങ്ഗ്ളിഷ് ഭരണകാലത്തും ഉണ്ടായിരുന്നിരിക്കാം.


എന്നാൽ ഇവരേക്കാളെല്ലാം ഉന്നത നിലവാരക്കാർ ശുദ്ധമായ അറബി രക്തം വഹിച്ചിരുന്ന ഇസ്ലാം കുടുംബക്കാരായിരുന്നിരിക്കാം. ഈ കാര്യം Malabar Manualൽ രേഖപ്പെടുത്തിയ കാര്യമാണ്. ഇവർ മലബാറിലെ മറ്റ് ഇസ്ലാം വംശ ജനങ്ങളിൽ നിന്നും പലവിധത്തിലും മാറിനിന്നിരിക്കാം.


ഇവർ സ്വന്തം നിലയിൽ മറ്റ് ജനക്കൂട്ടങ്ങളിലും ജനവംശങ്ങളിലും വർഗ്ഗീയ വിരോധം വരുത്തിയിരിക്കാനുള്ള സാധ്യത കാണുന്നില്ല. ഉത്തര മലബാറിലേയും ദക്ഷിണ മലബാറിലേയും തങ്ങൾ കുടുംബക്കാർ ഈ കൂട്ടരിൽ പെടും എന്നും തോന്നുന്നു.


പൊതുവായിപ്പറഞ്ഞാൽ, ഈ കൂട്ടരിൽ അവർ മാപ്പിളമാരല്ലാ എന്ന ഭാവം അവരിൽ കാണുമായിരുന്നിരിക്കാം.


ഇത് ചെറുതായി കുഴയ്ക്കുന്ന ഒരു കാര്യമാണ് എന്നു തോന്നുന്നു.


CPSൽ👆 നിന്നും കേട്ട ഒരു കാര്യമാണ്. ഈ ആൾ 1950തുകളിൽ മെഡ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ സബ് റജിസ്ട്രാർ ആയി ജോലി ചെയ്യുന്ന അവസരത്തിൽ, അതേ ഉദ്യോഗത്തിൽ അതേ പോലെ ഡയറക്റ്റ് റിക്രൂട്ടിഡ് ആയ ചെറുപ്പക്കാരനായ മലബാറി-മുഹമ്മദ്ദീയനായ മറ്റൊരു സബ് റജിസ്ട്രാർ ഉണ്ടായിരുന്നു. ഒരിക്കൽ Tellicherryയിലെ പേരുകേട്ട കേയീ കുടുംബത്തിൽപ്പെട്ട ഒരു വനിതയുമായി CPS സംസാരിക്കുന്ന അവസരത്തിൽ, കാര്യവിവരം ഇല്ലാതെ, ഈ വിധം ആ സ്ത്രീയോട് CPSചോദിച്ചുപോയി പോലും,


ഈ (മുഹമ്മദ്ദീയൻ) സബ് റിജിസ്ട്രാർ നിങ്ങളുടെ ബന്ധുവാണോ? എന്ന്.


ആ സ്ത്രീ അപ്പോൾ വൻ നീരസത്തോടുകൂടി പ്രതികരിച്ചു പോലും, ഏയ്, അല്ല. അയാൾ മാപ്പിളയല്ലേ!


അപ്പോൾ CPS ചോദിച്ചു, നിങ്ങളും മാപ്പിളയല്ലേയെന്ന്. അപ്പോൾ ആ സ്ത്രീ കൂടുതൽ അരിശത്തോടുകൂടി പറഞ്ഞുപോലും, ഏയ്, ഞങ്ങൾ മാപ്പിളയല്ല. ഞങ്ങൾ കേയീമാരാണ്, എന്ന്. ഈ കേയീ കുടുംബക്കാർ അന്ന് അറബി രക്തപാതയിൽ ഉറച്ചുനിന്ന അറബി പൈതൃകമുള്ളവരാണോ എന്ന് അറിയില്ല. അതുമല്ലാ,

Cannanoreറിലെ അറക്കൽ കുടുംബവുമായി ബന്ധമുണ്ടായിരുന്നവർ ആണോ എന്നും അറിയില്ല.


CPSസ്സിന്റെ ചെറുപ്പകാലത്ത്, Tellicherryയിലെ ടൌണിൽ പലപ്പോഴും വളരെ വ്യത്യസ്തമായ ശരീരപ്രകൃമുള്ള ഇസ്ലാം മതത്തിൽപ്പെട്ട ചെറുപ്പക്കാരെ കണ്ടിരുന്നു പോലും. വളരെ വെളുത്ത നിറവും ഉയരമുള്ള നിവർന്ന് നിൽക്കുന്ന ശരീരവും വൻ വ്യക്തിത്വവും പ്രകടിപ്പിക്കുന്ന ചെറുപ്പക്കാർ. അവർ ഏത് വംശത്തിലുള്ളവർ ആയിരുന്നുവെന്ന് CPSന് വ്യക്തമായ വിവരം ഇല്ലതന്നെ. എന്നാൽ തികച്ചും ഇസ്ലാം വിഭാഗക്കാരായ വൻ സാമ്പത്തിക ശേഷിയുള്ള ജനം മാത്രം ജീവിക്കുന്ന ഒരു ഇടം Tellicherryയിൽ ഒരു പ്രദേശത്ത് ഉണ്ടായിരുന്നതായി CPSന് ഓർമ്മയുണ്ട്.


തികച്ചും വ്യത്യസ്തരായ ജനം ആയതിനാൽ ആ പ്രദേശത്തെ ഒരു ചെറിയ ഭീതിയോടുകൂടിയാണ് അന്ന് CPSസും കൂട്ടരും വീക്ഷിക്കുകയും സംസാരവിഷയത്തിൽ ചേർക്കുകയും ചെയ്തിരുന്നത് പോലും. CPS അന്ന് സ്കൂളിൽ പഠിക്കുന്ന കാലമായിരുന്നിരിക്കാം. ആ കുടുംബങ്ങൾ മിക്കതും കയറ്റുമതി, ഇറക്കുമതി ഉൾപ്പടെയുള്ള വൻകിട കച്ചവടങ്ങൾ, നടത്തിയിരുന്നവർ ആയിരുന്നിരിക്കാം എന്നും CPSസ്സിൽ അഭിപ്രായം കണ്ടിരുന്നു.


ഈ വിധം വൻ സാമ്പത്തിക ശേഷിയുള്ള മുഹമ്മദ്ദീയരായ കുടുംബക്കാരെക്കുറിച്ച് കാര്യമായ വിവരം CPSന് പിന്നീട് ലഭിച്ചിരുന്നുവോ എന്ന് അറിയില്ല. എന്നാൽ വൻ സാമ്പത്തിക ബലമുള്ള ഈ വിധ കുടുംബക്കാർ വൻ വലുപ്പമുള്ള വീടുകളിൽ ആണ് ജീവിച്ചിരുന്നത് പോലും.


വീടുകൾക്ക് അര ഏക്കറിൽ കൂടുതൽ വലുപ്പമുള്ള ചുറ്റളവ് ഉണ്ടാവും. അതിനകത്ത് കൂറേ അറകൾ പോലുള്ള സംവിധാനങ്ങൾ ഉണ്ടാവും പോലും. ഈ ഓരോ അറയിലും ഒരു ഭാര്യ-ഭർത്താവ്-കുട്ടികൾ എന്ന കുടുംബത്തിന് സ്വകാര്യമായി ജീവിക്കാനുള്ള സൌകര്യം കാണുമായിരിക്കും പോലും.


ഒരു രീതിയിൽ ചിന്തിച്ചാൽ ഈ കൂട്ടരും ബ്രാഹ്മണ അഗ്രഹാരങ്ങളിൽ ബ്രാഹ്മണർ കൂട്ടമായി ജീവിച്ചിരുന്ന അതേ അവസ്ഥയിലായിരുന്നിരിക്കാം എത്തപ്പെട്ടത് എന്നു തോന്നുന്നു.


മുഹമ്മദ്ദ് എന്ന പ്രവാചകന്റെ വ്യക്തിത്വത്തെ അനുകരിച്ചും, പോരാത്തതിന് കലർപ്പു വന്നുചേർന്നിട്ടില്ലാത്ത അറബി (pristine-Arabic) ഭാഷയിലെ സമത്വാധിഷ്ഠിതമായ വാക്ക് കോഡുകളിൽ വിശ്വാസം അർപ്പിച്ചും, മലബാറിൽ വന്ന്, അവിടെ കാലാകാലങ്ങളായി ഫ്യൂഡൽ ഭാഷാകോഡുകളുടെ അള്ളിപ്പിടുത്തത്തിൽ പെട്ടുകിടക്കുന്ന പല ജനവംശങ്ങളേയും യാതോരു വകതിരിവും ഇല്ലാതെ ഇസ്ലാമിലേക്ക് കയറ്റിക്കഴിഞ്ഞ്, കാര്യവിവരം മെല്ലെമെല്ലെ ആ ശുദ്ധാത്മാക്കളായ വിദേശീയരിൽ വന്നുകയറിത്തുടങ്ങിയപ്പോൾ, ഇവിടെയുള്ള സാമൂഹിക ആശയവിനിമയത്തിൽ എന്തോ പന്തികേടുണ്ട് എന്ന ചിന്ത അവരിൽ വന്നിരിക്കാം.


ബ്രാഹ്മണ ജനം, അമ്പലവാസികൾ, നായർമാർ എന്നിവർ തമ്മിൽ തന്നെ ഇങ്ങൾ - ഇഞ്ഞി വ്യക്തിബന്ധ പിടിവലികൾ. പോരാത്തതിന്, ഈ മൂന്ന് കൂട്ടർക്കും താഴെയായും നായർമാരോട് ഒട്ടിനിൽക്കാൻ ശ്രമിക്കുന്നതുമായ മരുമക്കത്തായ തീയർ ഉന്നത കുടുംബക്കാരും, അവർ തന്നെ അകറ്റിനിർത്തുന്ന കൈത്തൊഴിലാളികൾ ആയ തീയർ വിഭാഗക്കാരും. അവർക്കെല്ലാം തന്നെ കീഴിൽ പല തട്ടുകളിൽ പെടുന്ന വളരെ താഴെയുള്ള കീഴ്ജനം അനവധി വേറേയും.


ഇവർക്കെല്ലാം തമ്മിൽ ഈ ഇങ്ങൾ - ഇഞ്ഞി വാക്ക് കോഡുകൾ തലങ്ങും വിലങ്ങുമായി തിരിഞ്ഞും മറിഞ്ഞും, കരണം മറിഞ്ഞും മറ്റും നിൽക്കുകയും, പലപ്പോഴും ആടിയുലയുകയും ചെയ്യുന്നു.


മുകളിൽ പറഞ്ഞ എല്ലാ കൂട്ടരിലേയും പലരും ആണ് ഇസ്ലാമിലേക്ക് കയറിത്. ഈ കൂട്ടരെ എത്രതന്നെ ആദ്ധ്യാത്മിക സിദ്ധാന്തോപദേശങ്ങളിലൂടെ മാനസികമായി മാറ്റിയും അരിച്ചെടുക്കുകയും ചെയ്ത് ഇസ്ലാമിനുള്ളിൽ ചേർത്താലും, അവരിൽ നിലനിൽക്കുന്ന പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ നിഴലുകളും പിടിവലികളും കെടാതെ നിലനിൽക്കുകതന്നെ ചെയ്യും.


ഇത്, അറബി നാടുകളിൽ നിന്നും വന്ന ഉന്നത നിലവാരക്കാരായ കുടുംബക്കാരിൽ വെപ്രാളം വരുത്തിക്കാണും എന്നത് സാധ്യമായ കാര്യമാണ്.


അറബിനാട് വിട്ട് മലബാറിൽ താമസക്കാരായ അറബികുടുംബക്കാർക്ക്, അവരുടെ ജന്മദേശവുമായിള്ള ബന്ധം ഏതാണ്ട് ഒറ്റ തലമുറയിലൂടെ നഷ്ടവും ആയിവന്നിരിക്കും. പിന്നെ അവർക്കുള്ള ഭാവി ജീവിതം ഈ പ്രദേശത്തുള്ള സാമൂഹിക അന്തരീക്ഷത്തിൽ കുറച്ച് കലർന്നും കാര്യമായി കലരാതെയും ജീവിക്കുക എന്നതു മാത്രമാവും.


ഭാഷാ പരമായുള്ള പ്രശ്നങ്ങൾ അവരിൽ ചിലരെ വെപ്രാളപ്പെടുത്തിയിരിക്കാം. അതിന്റെ ഒരു പ്രതിഫലനമായിരിക്കില്ലെ, മലബാറിലെ തങ്ങൾ കുടുംബക്കാരെ ഇഞ്ഞി, ഓൻ, ഓള് തുടങ്ങിയ വാക്കുകളിൽ മാപ്പിളമാർ നിർവ്വചിക്കരുത് എന്ന താക്കീത്? അവരിലെ ചെറുപ്രായക്കാരേയും ഈ വിധം നിർവ്വചിക്കരുത് എന്നും ഈ താക്കീതിൽ ഉണ്ട് പോലും.


ഇങ്ഗ്ളിഷ് വംശജനായ ചെറുപ്രായക്കാരനെ മലബാറിലെ ഭാഷപഠിപ്പിക്കുകയും, മലബാറിലെ കീഴ്ജനം ഇഞ്ഞ് എന്നും ഓൻ / ഓള് എന്നും നിർവ്വചിക്കുകയും ചെയ്താൽ, ആ ഇങ്ഗ്ളിഷ് വ്യക്തിയിൽ ഉള്ള മിക്ക ഉന്നത മാനസിക നിലവാരവും മാഞ്ഞുപോകുകയോ കീറിപ്പോകുകയോ ചെയ്യും എന്ന അതേ അവസ്ഥാവിശേഷം ആണ്, ഈ അറബി കുടുംബക്കാരിലും വന്നുചേർന്നത് എന്ന് പറയാം എന്ന് തോന്നുന്നു.


എന്നാൽ ഓരോ തലമുറകൾ കഴിയുന്തോറും കാര്യങ്ങൾക്ക് മാറ്റം സംഭവിക്കും.


പ്രാദേശിക ഇസ്ലാം ജനം സാമ്പത്തികമായി ഉയരുകയും അറബി കുടുംബങ്ങൾക്ക് സാമ്പത്തികമായി ഉയർന്നുനിൽക്കാൻ കെൽപ്പു കുറയുകയും ചെയ്തുവരുമ്പോൾ, ഈ വിധമായുള്ള താക്കീതുകൾ അവർക്കുതന്നെ വൻ മാനസിക വിഷമം നൽകുന്ന കാര്യമായി മാറിയേക്കാം എന്നും തോന്നുന്നു.


ഐപിഎസ്സുകാരനാണ്, എന്നാൽ യാതോരു അധികാരവും ഇല്ല. മറിച്ച് പോലീസ് ശിപായിമാരുടെ കൂടെയാണ് ജീവിതം, എന്നു പറഞ്ഞതുപോലുള്ള അവസ്ഥയാണ് വരിക. തങ്ങളെപ്പോലെയുള്ളതും, കാര്യമായി യാതോരു മഹിമയും ഇല്ലാത്ത ഈ കുടെപെട്ടുകിടക്കുന്ന ഐപിഎസ്സുകാരെ നിത്യവും ഒരു പ്രാവശ്യം നിവർന്ന് നിന്ന് സെല്യൂട്ട് ചെയ്യണം എന്നും അവരോട് അടിയാളത്തം പ്രകടിപ്പിക്കേണം എന്നും ഒരു ശാസന നിലവിൽ ഉണ്ട് എങ്കിൽ, ആ ഐപിഎസ്സുകാർക്ക് തന്നെ വൻ ജാള്യതയാണ് വരാൻ സാധ്യത. കാരണം, പോലീസ് ശിപായിമാർ അവരെ വെറും പേരാണ് വിളിക്കുന്നത്.


കീഴ്ജനത്തിൽ പെട്ട ആൾക്കാർക്ക് വൻ സമത്വത്തോടുകൂടിയ അടുപ്പം മുകൾ വ്യക്തി നൽകിയാൽ, ഫ്യൂഡൽ ഭാഷകളിൽ പിന്നീട് പല ഭവിഷ്യത്തുകളും സംഭവിക്കാം. കീഴ്വ്യക്തി പിടിവിടില്ല. കാരണം, മുകളിലെ വ്യക്തിയുടെ മേലുള്ള പിടി കീഴ്വ്യക്തിക്ക് ഒരു Liftൽ കയറുന്ന അനുവഭവും അനുഭൂതിയും നിർവൃതിയും നൽകുന്ന കാര്യമാണ്.


ആ പിടി വിടീക്കാൻ മുകളിലെ ആൾ ശ്രമിക്കുന്നത് ഒരു തനി തെമ്മാടിത്തമായിത്തന്നെയാണ് കീഴ്വ്യക്തി കാണുക. ഫ്യൂഡൽ ഭാഷ മനുഷ്യമനസ്സിൽ തിരുകിക്കയറ്റുന്ന ഭാവപ്പകർച്ചകളിൽ ഒന്നാണ് ഇത്.


പോരാത്തിതിന്, എത്ര കടുപ്പമുള്ള മതിൽക്കെട്ടിനുള്ളിൽ ജീവിച്ചാലും, അകറ്റിനിർത്തുന്ന വ്യക്തിയുടെ മിഴിയിണകളുമായി നൈമിഷികമായൊന്ന് സ്വന്തം കണ്ണുകൾ കോർക്കപ്പെട്ടാൽ മതി, അപ്പുറുത്തുള്ള സാമൂഹികാന്തീരീക്ഷം ഇപ്പുറുത്തേക്കും, ഇപ്പുറത്തുള്ളത് അപ്പുറത്തേക്കും ആയി പകർക്കപ്പെടും.


ഇത് ഇപ്പുറത്തുള്ളവർക്ക് അരോചകവും, അപ്പുറത്തുള്ളവർക്ക് വൻ ആഹ്ളാദവും പകരുന്ന അനുഭവവും ആയിരിക്കും. ഈഒരു പ്രതിഭാസവും ഫ്യൂഡൽ ഭാഷകളുടെ സവിശേഷതളുടെ പട്ടികയിൽ👆 ചേർക്കേണ്ടതുതന്നെ.


അതിനാൽ തന്നെ അഗ്രഹാരങ്ങൾ കെട്ടിയതുകൊണ്ടുമാത്രമായില്ല, മറിച്ച് നേത്രങ്ങൾക്ക് മുന്നിൽ തന്നെ വൻ മറയും അരിപ്പക്കടലാസും വച്ചേ മതിയാകൂ.


ഇവിടെ ഇപ്പോൾ ഈ 'മാപ്പിള' എന്ന വാക്കിനെ ഒന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അത് അടുത്ത എഴുത്തിൽ ആവാം എന്നും കരുതുന്നു.

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി


3. വൻ ആയുധ നൈപുണ്യത്തിന്റേനയും


4. വൻ ധൈര്യശാലികളായ നായർമാർ


5. ചളിപ്രദേശത്തിൽ വൻ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന


8. അമിത ധൈര്യത്തിന്റേയും


9. സാമൂഹിക പരിഷ്ക്കരണം ഒരു


10. സർവ്വസ്വാതന്ത്ര്യവും നൽകി


11. കീഴ്ജനത്തിന്റെര വാക്കുകളും


12. എതിർകോണുകളിൽ ഉള്ള രണ്ട്


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും


16. IVRSസിൽ പൊട്ടലും ദിശാതിരിയലും


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു


18. നായർമാരെ കഠിന അടിമത്തത്തിൽ


19. നായർമാർ അവസരം ലഭിച്ചപ്പോൾ


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന


27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്റെക


31. മറ്റ് മാപ്പിളമാരെക്കുറിച്ചും,


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി


42. പറുദീസയും പറുദീസയിലെ ഹൂറിമാരും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള


50. പാതി ഇരുണ്ടതും പകൽവെളിച്ചം


bottom of page