top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

4. വൻ ധൈര്യശാലികളായ നായർമാർ ഓടിയൊളിച്ചതു എന്തുകൊണ്ടാവാം 

ഫ്രഞ്ച് ethnographer ആയിരുന്ന Elie Reclus, Primitive folk. Studies in comparative ethnology എന്ന പേരിൽ ഒരു നരവംശ ശാസ്ത്ര ഗ്രന്ഥം 1800കളിൽ എഴുതിയിരുന്നതായി കാണുന്നു. ആ ഗ്രന്ഥം വെറുതെയൊന്ന് ഓടിച്ചു വായിച്ചുനോക്കിയപ്പോൾ നായർമാരെക്കുറിച്ച് പലതും എഴുതിയതുക്കണ്ടു. നേരിട്ടുള്ള അറിവിന്മേൽ ആണ് ഈ ഗ്രന്ഥം എഴുതിയത് എന്ന് തോന്നുന്നില്ല. മറിച്ച് ഇങ്ഗ്ളിഷ് കൊളോണിയൽ കാലഘട്ടത്തിലെ മറ്റ് നിരീക്ഷകർ എഴുതിയ കാര്യങ്ങളെ ആശ്രയിച്ചാണ് ഇവ എഴുതിയത് എന്ന് ഒരു തോന്നൽ. തീർച്ചയില്ല.


ഈ ഗ്രന്ഥത്തിൽ നായർമാരെക്കുറിച്ച്, വളരെ നേരിയ കേട്ടറിവിന്റെ അടിസ്ഥാനത്തിൽ, പലതും എഴുതിയിട്ടുണ്ട് എന്നു തോന്നുന്നു. എന്നാൽ ഇവയെല്ലാം നേരിട്ടു കണ്ട കാര്യങ്ങൾ ആണ് എന്ന ധ്വനിയും നൽകികാണുന്നുണ്ട്.


ഈ വിധം ചില വാക്യങ്ങൾ ആ ഗ്രന്ഥത്തിൽ കാണുകയുണ്ടായി.


QUOTE: All knew at least how to read and write, but the chief part of their education was carried on in the gymnasium and the fencing school, where they learnt to despise fatigue, to be careless of wounds and to show an indomitable courage, often bordering upon foolish temerity.


They went into battle almost naked, ...........................


Their extraordinary agility made them the terror of every combat in forest or jungle. On the smallest provocation they devoted themselves to death, and having done so, one would hold his ground against a hundred. END OF QUOTE.


ആശയം : അവർക്ക് വായിക്കാനും എഴുതാനുമെങ്കിലും അറിയും. എന്നാൽ അവരുടെ ഏറ്റവും മുഖ്യമായ വിദ്യാഭ്യാസം ജിമ്നേഷ്യത്തിലും വാൾപ്പയറ്റ് പടന കേന്ദ്രത്തിലും ആയിരിക്കും നടക്കുക. അവിടെവച്ച് ശരീരതളർച്ചയെ അവജ്ഞയോടുകൂടി നോക്കാനും, മുറിവുകളെ അവഗണിക്കാനും, അവിവേകം എന്ന് തോന്നാവുന്ന തരത്തിലുള്ള കീഴടങ്ങാൻ പറ്റാത്തവിധത്തിലുള്ള ധൈര്യം പ്രകടിപ്പിക്കാനും പഠിക്കുന്നു.


ഏതാണ്ട് പൂർണ്ണമായും നഗ്നരായിത്തന്നെ അവർ യുദ്ധക്കളത്തിലേക്ക് പോകുന്നു.......................


അവരുടെ ആശ്ചര്യകരമായ മെയ്വഴക്കം, കാട്ടിലുള്ള ഏത് ഏറ്റുമുട്ടലിലും അവരെ ഒരു പേടിസ്വപ്നമാക്കിമാറ്റുന്നു. ഏറ്റവും നേരിയ പ്രകോപനം മതി, അവർ മരണം വരെയുള്ള യുദ്ധത്തിന് തയ്യാറാകുന്നു. അങ്ങിനെ യുദ്ധം തുടങ്ങിയാൽ ഒരാൾ ഒരു നൂറുപേരോടുപോലും ഏറ്റുമുട്ടി പിടിച്ചുനിൽക്കുന്നു. END


ഈ വിധമായുള്ള അതിശോക്തികലർന്നത് എന്നു തോന്നിക്കാവുന്ന കഥകളിൽ യാതോരു കഴമ്പുമില്ലായെന്ന് പറയാൻ ആവില്ല. എന്നാൽ ഇങ്ഗ്ളിണ്ടിൽ നിന്നും, പോരാത്തതിന് ഭൂഖണ്ഡ യൂറോപ്പിൽ നിന്നും, ഈ അർദ്ധപ്രാകൃത പ്രദേശത്ത് വന്നിരുന്നവർ പലതും കണ്ട് ആശ്ചര്യപ്പെട്ടിരിക്കും. എന്നാൽ അവർ കണ്ടകാര്യം അവർക്ക് വ്യക്തമായി മനസ്സിലായിട്ടുണ്ടാവണം എന്നില്ല.


മുകളിൽ ഉദ്ധരിച്ചിട്ടുള്ള, Primitive folkലെ വരികളും Travancore State Manual Vol2ൽ ഉദ്ധരിച്ചു കാണുന്നുണ്ട്. എന്നുവച്ചാൽ, നായർമാരെ പുകഴ്ത്തുന്ന വാചകങ്ങൾ പല ദിക്കിലും പോയി ശേഖരിച്ചിരുന്നു എന്നാണ് കാണുന്നത്.


നായർമാരിലെ യോധാക്കളെക്കുറിച്ച് Sir Hector Munro എന്ന ബൃട്ടിഷ് പട്ടാള മേധാവി പറഞ്ഞ കാര്യം Malabar Manualൽ 👉 രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഈ വിധമാണ്.


QUOTE: They were, in short, brave light troops, excelling in skirmishing, but their organisation into small bodies with discordant interests unfitted them to repel any serious invasion by all enemy even moderately well organised. END OF QUOTE


ആശയം : അവർ വളരെ ധൈര്യശാലികളായ, ചെറുകിട ഏറ്റുമുട്ടലുകളിൽ വൻ ശ്രേഷ്ഠത പ്രകടിപ്പിക്കുന്ന പട്ടാളക്കാരായിരുന്നു. എന്നാൽ അവർ ചെറിയ ചെറിയ സംഘങ്ങളായി സംഘടിച്ചുനിൽക്കുന്നവർ ആണ്. ഈ ചെറുകിട സംഘങ്ങൾ തമ്മിൽ സ്വരച്ചേർച്ചയില്ലായ്മയും തമ്മിൽ പൊരുത്തമില്ലത്ത താൽപ്പര്യങ്ങളും ഉള്ളവയും ആയിരിക്കും. അതിനാൽ തന്നെ, ഗൌരവ സ്വഭാവമുള്ള ഏതൊരു ശത്രുവിന്റെ ആക്രമണത്തേയും ഇവർക്ക് എതിരിടാനും തടയാനും ആവില്ല. END


ഇത് ആഴേമേറിയ ഒരു നിരീക്ഷണം തന്നെയാണ്. എന്നാൽ ഈ ഒരു അവസ്ഥയെ സൃഷ്ടിക്കുന്ന ഫ്യൂഡൽ ഭാഷാ സാമൂഹിക രൂപകൽപ്പനയെക്കുറിച്ചും, അത് വ്യക്തികളിൽ ഉളവാക്കുന്ന അതിസങ്കീർണ്ണമായ മാനസിക ഭാവങ്ങളെക്കുറിച്ചും Sir Hector Munro മനസ്സിലാക്കിയിരുന്നവോ എന്ന് അറിയില്ല.


ഈ വിഷയത്തെക്കുറിച്ച് പിന്നീടെപ്പൊഴെങ്കിലും കൂടുതൽ ആഴത്തിൽ പലതും എഴുതേണ്ടിയിരിക്കുന്നു.


കളരിയിലും മറ്റ് മിക്ക martial arts വേധികളിലും പഠിപ്പിക്കാനാകാത്ത military paradeടുകളും, പട്ടാളക്കാരുടെ കൂട്ടായ്മയും അവർക്ക് മേലെ പടിപടിയായുള്ള ഓഫിസർ സ്ഥാനങ്ങളും പദവി ചിഹ്നങ്ങളും (insignia) മറ്റും ഇങ്ഗ്ളിഷ് ഭരണത്തിന്റെ പക്കൽ ആയിരുന്നു ഉണ്ടായിരുന്നത് എന്ന് പറയാമെങ്കിലും, ഭൂഖണ്ഡ യൂറോപ്യന്മാരായ ഫ്രഞ്ചുകരുടേയും ഡച്ചുകാരുടേയും പോർച്ചുഗീസുകാരുടേയും ഇറ്റലിക്കാരുടേയും മറ്റും സൈനിക പ്രസ്ഥാനങ്ങളിലും ഇതുപോലുള്ള ചിലതെല്ലാം ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.


എന്നിട്ടുപോലും, ഏത് ഏറ്റുമുട്ടലിലും പ്രാദേശിക യോദ്ധാക്കൾ അണിനിരന്നിരിക്കുന്ന ഇങ്ഗ്ളിഷ് പ്രസ്ഥാനം തന്നെയാണ്, ഏറ്റവും ഒടുവിൽ വിജയം കണ്ടെത്തുക.


ഈ നിത്യവിജയം സംഭാവ്യമാക്കാനായി നിത്യവും പിന്നണിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന അദൃശ്യ സോഫ്ട്വേർ സംവിധാനം എന്തായിരുന്നുവെന്ന് ഇങ്ഗ്ളിഷുകാർക്കുപോലും അറിവുണ്ടായിരുന്നില്ലാ എന്നു വേണം മനസ്സിലാക്കാൻ.


ഈ വിഷയം പിന്നീട് വളരെ ആഴത്തിൽ പോയി പരിശോധിക്കാം എന്നു കരുതുന്നു.


നായർമാരുടെ ആഢ്യത്തത്തിന് കാര്യമായ ഊന്നൽ നൽകാനായി Primitive folkക്കിൽ തന്നെ ഈ വിധം ഒരു കാര്യം പറയുന്നുണ്ട്.


QUOTE: They felt themselves under the necessity of slaying, or perishing in the attempt to slay, every individual of inferior caste who took the liberty of touching or even breathing upon them. END OF QUOTE


ആശയം : നിലവാരം കുറഞ്ഞ ഏതെങ്കിലും ജാതിക്കാരൻ അവരെ സ്പർശിക്കുകയോ, അതുമല്ല, അവരുടെ ദേഹത്തേക്ക് ശ്വാസം വിടുകയോ ചെയ്താൽ, ആ കീഴ്ജാതിക്കാരനെ ഉടനെ കൊല്ലാൻതന്നെ നായർമാർ ബാധ്യസ്ഥാരായിരിക്കും. END


എന്നാൽ ഇത്രമാത്രം ഭീരകമായ വ്യക്തിവിരോധം നായർമാരിൽ വന്നുചേരുന്നത് എന്തുകൊണ്ടാണ് എന്ന് ആർക്കും കാര്യമായ വിവരം കിട്ടിയില്ലാ എന്നാണ് മനസ്സിലാവുന്നത്.


ഇന്ന് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥനെ 'നിങ്ങൾ' എന്ന് കേരളത്തിലെ ഒരു സാധാരണക്കാരൻ സംബോധന ചെയ്താലും ഏതാണ്ട് ഇതേ പോലുള്ള വ്യക്തിവിരോധം ഉദ്യോഗസ്ഥനിൽ കയറിവരും. എന്നാൽ ഉദ്യോഗസ്ഥർക്ക് മാത്രമല്ല ഈ വിധമായുള്ള മാനസിക വിഭ്രാന്തി എന്നുകൂടി ഇവിടെ ചേർക്കേണ്ടിയിരിക്കുന്നു.


ഓരോ കുഗ്രാമത്തിലേയും യോദ്ധാക്കളായുള്ള നായർമാർ പലവിധ ആയോധന കലകളും പഠിക്കുകയും അവരവരുടെ കുരിക്കൾമാർക്കും ഗുരുക്കന്മാർക്കും അടിയാളത്തവും അനുസരണവും കാട്ടി ജീവിച്ചുകൊണ്ടിരിക്കുമ്പോൾ, നിശ്ചയമായും അടുത്തുള്ള അന്യദേശങ്ങളിലെ നായർ കൂട്ടങ്ങളുമായി ഏറ്റുമുട്ടാനായി അവർ വെമ്പൽകൊളളും എന്നുള്ളത് വാസ്തവം തന്നെ. ഇതിനാകട്ടെ അനവധി സൌകര്യങ്ങൾ ഓരോ കൊച്ചുകൊച്ചു രാജ്യങ്ങളും നിത്യവും ഒരുക്കുകയും ചെയ്യും എന്നുള്ളതും വാസ്തവം തന്നെ.


ഓരോ ദേശവാഴിയും രാജകുടുംബവും നിത്യവും കഠിനമായ അരക്ഷിതാവസ്ഥയിൽ തന്നെയാണ് ജീവിച്ചിരുന്നത് എന്ന് Travancore State Manual സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഏത് നിമിഷവും ഏതെങ്കിലും അന്യദേശക്കാരോ, അതുമല്ലെങ്കിൽ സ്വന്തം കൂട്ടത്തിൽ പെട്ടവരോ ആക്രമിക്കും. കൈയ്യൂക്കുള്ളൻ കാര്യക്കാരൻ എന്നതായിരുന്നു അന്നുള്ള മൌലികവും പ്രായോഗികവും ആയ രാഷ്ട്രീയാധികാര സിദ്ധാന്തം.


അതേ സമയം കീഴ്ജനങ്ങൾ എന്നകൂട്ടരെ ആരുംതന്നെ കാര്യമായി കണക്കിൽ കൂട്ടില്ല. അവരെ വെട്ടിവീഴ്ത്താൻ നായർമാർക്ക് കഴിയും എന്നുള്ളത് വാസ്തവം തന്നെ. എന്നിരുന്നാലും, നായർമാർക്ക് ആ കൂട്ടരുടെ അടുത്തുപോകുന്നതുവരെ അനിഷ്ടകരമായ കാര്യമായിരുന്നു.


ഫ്രഞ്ചുകാർ മാഹിയിലും, ഇങ്ഗ്ളിഷ് ഭരണം മലബാറിലും പോലീസ് സംവിധാനങ്ങൾ സൃഷ്ടിച്ചപ്പോൾ, അതിലേക്ക് സാധാ പോലീസുകാരായി നായർമാരും തീയർമാരും ചേർന്നിരിക്കാം. നിയമരാഹിത്യം നടത്തിയതിന് ഏതെങ്കിലും കീഴ്ജാതിക്കാരനെ കസ്റ്റഡിയിൽ എടുത്താൽ, അവരുടെ അടുത്തേക്ക് പോകുന്നതു തന്നെ ഒരു ഭീകര കാര്യമായി നായർമാർക്ക് തോന്നിയിരിക്കാം.


ഈ കാര്യത്തിന് സാക്ഷ്യം വഹിക്കുന്ന ചില സൂചനകൾ Primitive folkൽ കാണുകയുണ്ടായി.


QUOTE:

Down to the present day, when the police give them plebeian prisoners to guard, it is amusing to see how afraid they are to go near them, thinking of nothing but how to keep their distance. One might almost think they feared their captives. They have been known to refuse battle to unworthy foes END OF QUOTE


ആശയം : ഇപ്പോൾപോലും, പാറാവു ചെയ്യാനായി നായർ പാറാവുകാരുടെ കൈവശം പോലീസ് ഓഫിസർമാർ സാധാരണക്കാരായ തടവുകാരെ നൽകിയാൽ, ആ സാധാരണക്കാരുടെ അടുത്തേക്ക് പോകാൻ നായർമാർ കാണിക്കുന്ന ഭയം കാണാൻ വളരെ കൌതുകകരമാണ്. അവരുടെ തടവുകാരെ അവർക്ക് പേടിയാണ് എന്നുവരെ തോന്നിപ്പോകും.


കീഴ്ജനങ്ങൾ ഉൾപ്പെടുന്ന സൈന്യത്തോടു യുദ്ധം ചെയ്യാൻ ഇവർ വിസ്സമ്മതിച്ച സംഭവങ്ങൾ പോലും അറിയപ്പെടുന്നുണ്ട്. END


നായർമാരിൽ ഈവിധമായുള്ള അറപ്പും ആഢ്യത്തബോധവും വരുത്തുന്നതും വളർത്തുന്നതും ഫ്യൂഡൽ ഭാഷാ കോഡുകൾ ആണ്. ഈ കാര്യത്തിന്റെ ഒരു അംശം പോലും ഇങ്ഗ്ളിഷുകാർക്ക് ഇന്നും അറിവില്ലാ എന്നതാണ് വാസ്തവം.


ഹൈദ്രലിയുടേയും👉 ടിപ്പുസുൾത്താന്റേയും ആക്രമണ കാലത്ത്, മലബാറിലെ പല പ്രദേശങ്ങളിലും ഹിന്ദുക്കളേയും (ബ്രാഹ്മണരേയും) അവരുടെ കൂടെയുണ്ടായിരുന്ന അമ്പലവാസികളേയും നായർമാരേയും അവരുടെ കുടുംബക്കാരേയും, വീട്ടിലും തെരുവിലും വച്ച്, കീഴ്ജനങ്ങൾ കെട്ടഴിഞ്ഞ് കൂട്ടത്തോടെ അഴിഞ്ഞാടി ആക്രമിച്ചപ്പോൾ, നായർമാർക്ക് തിരിച്ചടിക്കാനും അവരുടെ ആരാധ്യരായ ഹിന്ദുക്കളേയും സ്വന്തം വീട്ടുകാരേയും വീട്ടിലെ സ്ത്രീകളേയും സംരക്ഷിക്കാൻ ആയില്ലാ എന്നുള്ളത് ആശ്ചര്യകരമായ ഒരു കാര്യമായി തോന്നിയേക്കാം.


നായർമാരെ Primitive folkക്കിൽ വർണ്ണിച്ചുകാണുന്നത് ഈ വിധമാണ്


QUOTE: They are the handsomest, most shapely, best proportioned men I ever saw. They are of a dusky olive colour, and all tall and lusty ; moreover, they are the best soldiers in the world, bold and courageous, extremely skilful in the use of arms, with limbs so agile and supple that they can throw themselves into every imaginable posture, and thus avoid or cunningly parry every possible stroke, whilst at the same time they spring upon the foe."

END.


നായർമാരെ അതി സുമുഖരെന്നും, ഉയരമുള്ള ശരീരമുള്ളവരെന്നും, പുഷ്ടിയുള്ളവരെന്നും ആണ് Elie Reclus വിവരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉഗ്രൻ യോദ്ധാക്കളും ഇവർതന്നെ. ശരീരത്തെ ഏത് രീതിയിലും വളയ്ക്കാനും തിരിക്കാനും മറിക്കാനും ഇവർക്ക് ആവും. എങ്ങിനെ വെട്ടിയാലും, ഇവരുടെ ദേഹത്ത് ആ വെട്ട് വീഴില്ല. അതോടൊപ്പം, അവർ ശത്രുവിന്റെ മുകളിൽ ചാടിക്കയറിയിരിക്കുകയും ചെയ്യും. END


ഈ വിധമെല്ലാം വിവരിച്ചിട്ടും, ചെറുമരും പുലയരും, ചിലപ്പോൾ മക്കത്തായ തീയരും, ഹിന്ദുക്കളുടേയും അവരോട് കൂറ് കാണിച്ചിരുന്ന അമ്പലവാസികളുടേയും നായർമാരുടേയും വീടുകളേയും സ്ത്രീജനങ്ങളേയും ആക്രമിച്ചപ്പോൾ, നായർമാർക്ക് സർവ്വ ആയോധനാ നൈപുണ്യവും നഷ്ടപ്പെട്ടുപോയത് എന്തുകൊണ്ടാണ് എന്ന കാര്യം ആരുംതന്നെ ചിന്തിച്ചിട്ടില്ലാ എന്നു തോന്നുന്നു.


വെറും തേരാളിയുടെ മകനായ കർണ്ണൻ വന്ന് രാജകുമാരനായ അർജ്ജുനനോട് അമ്പെയ്ത്ത് നൈപുണ്യത്തിൽ മത്സരിക്കാൻ വെല്ലുവിളിച്ച👆കാര്യം നേരത്തെ പരാമർശിച്ചതാണ്.


വെറുതേയൊന്ന് സങ്കൽപ്പിക്കുക, ഇന്നുള്ള ഇങ്ഗ്ളണ്ടിലെ സാധാരണക്കാർ ആഢ്യത്തമുള്ള നായർമാരാണ് എന്ന്. അങ്ങിനെയുള്ള അവസരത്തിൽ ഇന്ത്യയിൽനിന്നും പോക്കിസ്ഥാനിൽനിന്നും ശ്രീലങ്കയിൽനിന്നും മറ്റും, ക്രിക്കറ്റ് ടീമുകൾ ഇങ്ഗ്ളണ്ടിൽ വന്ന് ഇറങ്ങുന്നു, ഇങ്ഗ്ളിഷുകാരോട് ക്രിക്കറ്റ് കളിക്കാൻ. ഇങ്ഗ്ളിഷുകാരായ നായർമാർ വീടും നാടും വിട്ട് ഓടിക്കളയും എന്നുള്ളതാണ് ചരിത്രത്തിൽ നിന്നും മനസ്സിലാക്കേണ്ടത്.


കീഴ്ജനം അഴഞ്ഞാടിയപ്പോൾ, നായർമാരെ ദുർബലപ്പെടുത്തിയത്,


ഒന്ന് അവർക്ക് കീഴ്ജനത്തിനോടുള്ള അറപ്പാണ്.


രണ്ട്, കീഴ്ജനത്തിനോട് ഏറ്റുമുട്ടി, അവരെ തോൽപ്പിച്ച കാര്യം പുറത്തു പറയാൻ സുഖമുള്ള കാര്യമല്ല.


മൂന്നാമത്തെ പ്രശ്നം Sir Hector Munro പറഞ്ഞതുതന്നെ. നായർമാർക്ക് ഒറ്റക്കൊറ്റക്ക് വൻ ആയുധ നൈപുണ്യവും അഭ്യാസങ്ങളും മെയ്വഴക്കവും തുള്ളിക്കയറലും ഉരുട്ടിയിടലും മറ്റും ആകുമെങ്കിലും, കുട്ടത്തോടെ നിന്നുകൊണ്ട് കൂടിയാലോചിക്കാനും പ്രത്യാക്രമണം നടത്താനും പറ്റിയ സംഘടിതമായ നേതൃത്വനിരയും, നേതൃത്വത്തിന് കീഴിൽ അണിനിരക്കാനുള്ള മാനസികഭാവവും അവർക്കില്ലായിരുന്നു.


ഈ ഒരു കാര്യം നായർമാർക്ക് വളരെ അധികം പരാജയങ്ങളുടെ വൻ നിരതന്നെ അനുഭവമായി നൽകിയ കാര്യം അടുത്ത എഴുത്തിൽ വിവരിക്കാം എന്ന് കരുതുന്നു. പോരാത്തതിന് മറ്റൊരു അതീവ നേരിയതായ കാര്യം കൂടിയുണ്ട്. അതും അടുത്ത എഴുത്തിൽ നിരത്തിവെക്കാൻ നോക്കാം.


ഒറ്റക്ക് വരുന്ന പുലയനെ വെട്ടി നുറുക്കാൻ നൈപുണ്യവും ആയുധബലവും സാമൂഹികാധികാരവും ഉണ്ടായിരുന്ന നായർമാർക്ക്, അടിയാളത്ത ഭാവം കാറ്റിൽ പറത്തി കൂട്ടത്തോടെ ആഴിഞ്ഞാടിവരുന്ന കീഴ്ജനം, മലിന ജലം കുത്തിയൊലിച്ചുകൊണ്ട് അടുത്തേക്ക് വരുന്ന പ്രതീതിതന്നെയായിരിക്കാം നൽകിയിരിക്കുക.


ഇവിടെ പ്രത്യേകമായി ചിന്തിക്കാതെ വിട്ടുപോകുന്ന മറ്റൊരു കാര്യവും ഉണ്ട്. എന്തുകൊണ്ട് കീഴ്ജനങ്ങൾക്ക് സംഘടിച്ചുനിന്ന് അവരെ കന്നുകാലികളായി നിലനിർത്തുന്നവരെ തുരത്തിക്കൂടാ എന്നത്.


ഫ്യൂഡൽ ഭാഷയുടെ സവിശേഷതകളിൽ ഒന്ന്, വ്യക്തികളെ പല തട്ടുകളിൽ പതിപ്പിക്കാനും, താഴയുള്ളവരെ ചവിട്ടാനും, മുകളിലുള്ളവരെ വലിച്ചിടാനും അവർക്ക് പ്രേരണ നൽകുക എന്നുള്ളതാണ്. ഈ വിവരവും അതീവ സങ്കീർണ്ണങ്ങളായ മറ്റുപല വിവരങ്ങളിലേക്കും നയിച്ചേക്കാം.

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി


3. വൻ ആയുധ നൈപുണ്യത്തിന്റേനയും


4. വൻ ധൈര്യശാലികളായ നായർമാർ


5. ചളിപ്രദേശത്തിൽ വൻ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന


8. അമിത ധൈര്യത്തിന്റേയും


9. സാമൂഹിക പരിഷ്ക്കരണം ഒരു


10. സർവ്വസ്വാതന്ത്ര്യവും നൽകി


11. കീഴ്ജനത്തിന്റെര വാക്കുകളും


12. എതിർകോണുകളിൽ ഉള്ള രണ്ട്


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും


16. IVRSസിൽ പൊട്ടലും ദിശാതിരിയലും


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു


18. നായർമാരെ കഠിന അടിമത്തത്തിൽ


19. നായർമാർ അവസരം ലഭിച്ചപ്പോൾ


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന


27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്റെക


31. മറ്റ് മാപ്പിളമാരെക്കുറിച്ചും,


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി


42. പറുദീസയും പറുദീസയിലെ ഹൂറിമാരും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള


50. പാതി ഇരുണ്ടതും പകൽവെളിച്ചം