top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 13. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ

36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും മറ്റും

ലോകാന്ത്യ നാളുകളിൽ പ്രത്യക്ഷപ്പെടും എന്ന് വിശ്വസിക്കപ്പെടുന്ന മഹ്ദി ഇമാം ആണ് താൻ എന്ന് ഇദ്ദേഹം അവകാശപ്പെട്ടിരുന്നുപോലും. അഹമ്മദ്ദീയ പ്രസ്ഥാനം ഇന്ന് ഒരു സ്വതന്ത്ര പ്രസ്ഥാനമായി ലോകത്തിൽ പലയിടത്തും ഉണ്ട് എങ്കിലും, യാഥാസ്ഥിക ഇസ്ലാം പക്ഷം ഈ കൂട്ടരെ ഇസ്ലാം മതവിശ്വാസികൾ ആയി അംഗീകരിക്കുന്നില്ല എന്നുമാത്രമല്ല, ഇവരെ പലയിടത്തും ഹിംസിക്കുകകൂടി ചെയ്തിട്ടുണ്ട്.


ബൃട്ടിഷ് ഇന്ത്യയിൽ ഇവർക്ക് കാര്യമായ പ്രശ്നം ഇല്ലായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. എന്നാൽ പുതിയ രാഷ്ട്രങ്ങൾ ആയ ഇന്ത്യയും പാക്കിസ്ഥാനും സ്ഥാപിതമായതോടുകൂടി, ഇവർക്ക് പ്രതികൂലമായ അനുഭവങ്ങളാണ് വന്നത് എന്ന് തോന്നുന്നു.


1947ൽ ഇവരിൽ പലരും വളരെ സുരക്ഷിതരായി പാക്കിസ്ഥാനിലെ Rabwah എന്ന സ്ഥലത്തിലേക്ക് മാറി താമസം തുടങ്ങി. എന്നാൽ ഈ കൂട്ടരെ സുന്നി ഇസ്ലാം വിഭാഗക്കാർ അംഗീകരിക്കാൻ തയ്യാറാവാതിരുന്നത് കാര്യമായ ഒരു പ്രശ്നം തന്നെയായി നിലനിന്നു. 1984ൽ ഈ പ്രസ്ഥാനത്തിന്റെ ആസ്ഥാനം ഇങ്ഗ്ളണ്ടിലേക്ക് മാറ്റപ്പെട്ടു.


പാക്കിസ്ഥാനിൽ ഈ കൂട്ടരെ ഇസ്ലാം മതസ്ഥരായി അവിടുള്ള നിയമവ്യവസ്ഥ അംഗീകരിക്കുന്നില്ല.


ഇവിടെ ചെറുതായി ഒന്ന് സൂചിപ്പിക്കേണ്ടുന്ന കാര്യം, മഹ്ദി ഇമാം ആണ് താൻ എന്ന് അവകാശപ്പെടുകയും വൻ പ്രസ്ഥാനങ്ങൾക്ക് തുടക്കും കുറിക്കുകയും ചെയ്ത വേറേയും പലരും ലോകത്തിന്റെ പല ദിക്കുകളിൽ ഉണ്ടായിട്ടുണ്ട് എന്നതാണ്.


ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ മലബാറിലെ കാര്യങ്ങൾ അല്ലതന്നെ. പകരം ദക്ഷിണേഷ്യയുടെ വടക്കു-പടിഞ്ഞാറു ഭാഗത്ത് നടന്ന കാര്യങ്ങളും മറ്റുമാണ്. ഇന്ത്യയിൽ പല ദേശത്തും ഈ കൂട്ടർ ജീവിക്കുന്നുണ്ട് എന്ന് അറിയുന്നു. മലബാറിലും Cochinനിലും Travancoreറിലും ഇവരിൽപെട്ടവർ ഇന്ന് ജീവിക്കുന്നുണ്ട്.


Calicutലെ പാളയത്താണ് ഇവരുടെ സംസ്ഥാന ആസ്ഥാനം എന്ന് മനസ്സിലാക്കുന്നു. പാളയത്തുള്ള വലിയ മുസ്ലീം പള്ളിക്ക് ഏതാണ്ട് നേരെ എതിർവശത്താണ് ഇവരുടെ പള്ളി എന്നും മനസ്സിലാക്കുന്നു. ഇവർ മലബാറി മാപ്പിളമാരുമായി ആദ്ധ്യാത്മികമായതോ സാമൂഹികമായതോ കുടുംബപരമായതോ ആയ യാതോരു വിധ ബന്ധത്തിലും ഏർപ്പെടാറില്ലാ എന്നാണ് മനസ്സിലാക്കുന്നത്.


എന്നാൽ ഇന്ത്യയിൽ ഇവരെ ഇസ്ലം മതസ്ഥരായാണ് നിയമപരമായി നിർവ്വചിച്ചിട്ടുള്ളത് എന്ന് തോന്നുന്നു. അതേ സമയം ഇവർക്ക് ഈ നിർവ്വചനം പാക്കിസ്ഥാനിൽ ഇന്ന് ലഭ്യമല്ലതന്നെ.


ഈ മുകളിൽ പറഞ്ഞകാര്യങ്ങളേയും, നേരത്തെ എഴുതിയ ചിലകാര്യങ്ങളേയും അടിസ്ഥാനപ്പെടുത്തി പൊതുവേകാണുന്ന ഒരു വൈകാരിക ഭാവം, ഇസ്ലാമിൽ എന്തോ വൻ മേന്മയുണ്ട് എന്നും എന്നാൽ ഇന്ന് നിലവിൽ ഉള്ള ഇസ്ലാമല്ല യാഥാർത്ഥ ഇസ്ലാമെന്നും, ഈ മതത്തെ ശരിയായ മാർഗ്ഗത്തിലേക്ക് നയിക്കേണ്ടിയിരിക്കുന്നു എന്നും മറ്റുമായള്ള ഭാവങ്ങൾ പലരിലും ഉണ്ട് എന്നതാണ്.


ഈ വിധ കാര്യങ്ങളുടെ ആഴങ്ങളിലേക്ക് നീങ്ങാനുള്ള അഗാധ വിവരം ഈ എഴുത്തുകാരന്റെ പക്കൽ ഇല്ലതന്നെ. എന്നിരുന്നാലും കുറച്ച് എഴുത്തുകൾക്ക് ശേഷം ഇസ്ലാം മതത്തെക്കുറിച്ചും ചിലകാര്യങ്ങൾ പറയാൻ സാധ്യതയില്ലാതില്ല.


മാപ്പിളമാരെക്കുറിച്ച് ഇതുവരെ പറഞ്ഞകാര്യങ്ങളിൽ നിന്നും പലതുകൊണ്ടും വ്യത്യസ്തമായ ചില കാര്യങ്ങൾ പറയാനിരിക്കുന്നുണ്ട്. അതിന് മുൻപായി കറുച്ച് മറ്റ് പലവക (miscellaneous) കാര്യങ്ങൾ പറഞ്ഞുതീർക്കാം എന്ന് തോന്നുന്നു.

ഈ പലവക കാര്യങ്ങളെക്കുറിച്ച് എഴുതുന്നതിന് ഒരു ആമുഖമായി, ഈ എഴുത്തുകാരന്റെ ചെറുപ്പകാലത്ത് മുസ്ലിം ജനത്തെ പൊതുവായും മലബാറി മാപ്പിളമാരെ പ്രത്യേകമായും ചെറുതായി ഹാസ്യഭാവത്തോടെ കളിയാക്കിപ്പറഞ്ഞു കേട്ടകാര്യങ്ങളിൽ ചിലത് ഇവിടെ കുറിച്ചിടാം. ഇന്നത്തെ മലബാറി മാപ്പിള ജനത്തിന്റെ പഴയകാല മുഖഭാവത്തെയാണ് കളിയാക്കിയതെന്ന് വേണമെങ്കിൽ പറയാം.


എന്നാൽ ഈ എഴുത്തിൽ നേരത്തെ വ്യക്തമാക്കിയ കാര്യമാണ്, മാപ്പിളമാർ എന്ന കൂട്ടർക്ക് ഒറ്റ നിലവാരത്തിലുള്ള സാംസ്ക്കരിക നിലവാരമോ സാമൂഹിക നിലവാരമോ മറ്റോ ഒന്നും തന്നെയായിരുന്നില്ല ഉള്ളത് എന്നത്. മറിച്ച് പലവ്യത്യസ്ത ജനക്കൂട്ടങ്ങളും അവരിൽ തന്നെയുള്ള പല നിലവാരക്കാരും മലബാറി മുസ്ലീം എന്നും മലബാറി മാപ്പിള എന്നും ഉള്ള നിർവ്വചനത്തിൽ വന്നുപെട്ടിട്ടുണ്ട്.


ആദ്യം പറയാനുള്ളത് ഏതാണ്ട് 50 വർഷങ്ങൾക്ക് മുൻപ് ഒരു വ്യക്തി CPSനോട് പറഞ്ഞകാര്യം, CPS ഈ എഴുത്തുകാരനോട് പറഞ്ഞ വാക്കുകൾ ആണ്.


ആ ആൾ ഈവിധമാണ് പറഞ്ഞതുപോലും:


നമ്മൾ ഹിന്ദുക്കളുടെ നേരവിപരീതമാണ് മാപ്പിളമാർ എല്ലാ കാര്യത്തിലും.

നമ്മൾ ഇടത്ത് നിന്നും വലത്തോട്ട് എഴുതുമ്പോൾ, അവർ വലത്ത് നിന്നും ഇടത്തോട്ട് എഴുതും.

നമ്മൾ അമ്മ എന്നു പറയുമ്പോൾ അവർ ഉമ്മ എന്ന് പറയും.

നമ്മൾ അച്ഛാ എന്ന് പറയുമ്പോൾ, അവർ ഉപ്പാ എന്ന് പറയും.

നമ്മൾ മുണ്ട് വലത്തോട്ട് ഉടുക്കുമ്പോൾ അവർ ഇടത്തോട്ട് ഉടുക്കും.

നമ്മൾ മുഖം ഇങ്ങിനെ കഴുകുമ്പോൾ, അവർ നേരെ വിപരീതമായ ദിശിയിൽ നിന്നും കഴുകും.

നമ്മൽ പ്രാർത്ഥിക്കുന്നത് കൈകൂപ്പിയാണ്. അവർ പ്രർത്ഥിക്കുന്നത് കൈമലർത്തിയാണ്.

നമ്മുടെ പെണ്ണുങ്ങൾ മുഖവും തലമുടിയും മറയ്ക്കാതെ നടക്കുന്നു. അവർ തലമുടിയും ചിലപ്പോൾ മുഖവും മറയ്ക്കുന്നു.


ഇതിനെല്ലാത്തിനും ഉപരിയായി, നമുക്ക് പശു ആരാധ്യമൃഗമാണ്. അവർക്ക് അതിനെത്തന്നെ തിന്നണം!


ഈ ആൾ പറഞ്ഞിട്ടില്ലാത്ത കാര്യം ഒന്നുണ്ട്. നമ്മൾ പുരുഷന്മാരായ ഹിന്ദുക്കൾ ജനനേന്ദ്രിയത്തിന്റെ അറ്റത്തുള്ള പുറം തൊലിമുറിക്കില്ല. എന്നാൽ മാപ്പിളമാർ അത് മുറിക്കും, എന്നത്.


ഈ പറഞ്ഞ കാര്യങ്ങളിൽ ഏറ്റവും മുഖ്യമായുള്ള പിശക് 'നമ്മൾ ഹിന്ദുക്കൾ' എന്ന പദപ്രയോഗം തന്നെയാണ് എന്ന് തോന്നുന്നു. ആ ആൾ നമ്പൂതിരിയോ മറ്റേതെങ്കിലും ബ്രാഹ്മണനോ ആയിരുന്നു എന്ന് തോന്നുന്നില്ല. അതിനാൽ തന്നെ 'നമ്മൾ ഹിന്ദുക്കൾ' എന്ന പ്രയോഗം പിശകുള്ളതുതന്നെ.


പിന്നെയുള്ള പിശക് മാപ്പിള അഥവാ മലബാർ മുസ്ലീം എന്നത് ഒരു ഒറ്റ ജനവർഗ്ഗം ആണ് എന്ന കാഴ്ചപ്പാട് ഈ വാക്കുകളിൽ ഉണ്ട് എന്നതാണ്. അതും ശരിയല്ല.


ഗോമാംസം ഹിന്ദുക്കളും (ബ്രാഹ്മണരും), അവരുടെ കീഴിൽ ഉള്ള അമ്പലവാസികളും നായർമാരും ഭക്ഷണമായി ഉപയോഗിച്ചിരുന്നില്ല എന്നുള്ളത് വാസ്തവം ആണ് എങ്കിലും, ഇവർക്കെല്ലാം കീഴിൽ വരുന്ന പല ഹീന ജനങ്ങൾക്കും ഗോമാംസം ഭക്ഷണത്തിൽ പെടുമായിരന്നു. ഈ കീഴ്ജനങ്ങളിൽ പലരും ഇന്ന് 'നമ്മൾ ഹിന്ദുക്കൾ' എന്ന നിർവ്വചനത്തിൽ പെടുന്നുണ്ട്. ഈ കൂട്ടിരിൽ തന്നെ പലരും ഇസ്ലാമിലും കയറിയിട്ടുണ്ട്.


എന്നാൽ ഇസ്ലാം എന്ന മതം ഈ നാട്ടിലെ ഏതെല്ലാമോ കാര്യങ്ങൾക്ക് എതിരായി നിന്നിരുന്നു എന്ന രീതിയിൽ ആണ് പലതും കാണുന്നത്. മുകളിൽ ഉദ്ധരിച്ച വാക്കുകളിൽ ചിലത് ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. ഈ നാട്ടിൽ എന്തോ ചില പിശകുകൾ ഉണ്ടായിരുന്നു എന്നും അതിനോടൊന്നും ഒട്ടിനിൽക്കാതെ നേരെ വിപരീതമായുള്ള ഒരു നിലപാട് ഇസ്ലാം എടുത്തുവെന്നുവേണം കരുതുവാൻ.


എന്നാൽ ഇതെല്ലാം മലബാറിലെ സാധാരണ ജനത്തിലെ ഇസ്ലാം മതസ്ഥരുടെ ഭാവങ്ങൾ മാത്രമാവാം. അവരുടെ നിലപാടുകളേയും ഭാവങ്ങളേയും മനോധാരകളേയും വച്ചുകൊണ്ട് ഇസ്ലാമിനെ വിലമതിക്കാൻ പറ്റുമോ എന്നതാണ് ചോദ്യം.


കാരണം, മലബാറിലെ ഇസ്ലാം മതസ്ഥർ അവരെ പൊതിഞ്ഞുനിൽക്കുന്ന ഫ്യൂഡൽ ഭാഷാ ഭാവം പേറുന്നവർ ആണ്. ഈ ഒരു വസ്തുതയെ കാണാതെ ഇസ്ലാമിനെ ഇവരിലൂടെ തിരിച്ചറിയാൻ പോകുന്നത് വിഡ്ഢിത്തം തന്നെയാവാം.


പോരാത്തതിന് മാപ്പിളമാർ ഉൾപ്പെടെയുള്ള മലബാറി മുസ്ലിം ജനതയിൽ പലരും പൈതൃകമായി ഹിന്ദുക്കളോ അതുമല്ലെങ്കിൽ ഹിന്ദുക്കളുടെ കീഴിൽ പെട്ടുപോയ ജനവംശങ്ങളോ ആണ്. അതിനാൽ തന്നെ ഈ കൂട്ടരുടെ പാരമ്പര്യ പൈതൃക സാമൂഹിക കോഡുകളുടെ പിടിവലിയിൽനിന്നും ഇവർ പൂർണ്ണമായും വിട്ടുമാറിയിട്ടും ഉണ്ടാവില്ല. ഇവരിൽ പ്രതിഫലിക്കുന്നത് ഇസ്ലാമിക ഭാവങ്ങൾ മാത്രമാവില്ല എന്നർത്ഥം.


അതിനാൽ തന്നെ മാപ്പിളയെന്നും മലബാറി മുസ്ലിം എന്നും നിർവ്വചിക്കപ്പെടുന്നവരിൽ പലരുടേയും വ്യക്തിത്വത്തിൽ പ്രാദേശിക സാമൂഹിക സ്ഥിതിവിശേഷങ്ങളുടെ കോഡുകൾ ഉണ്ടായിരിക്കും എന്നത് ഒരു വൻ സാധ്യതതന്നെയാണ്. ഈ മിസ്രിത ഭാവമുള്ളവരുടെ സ്വാഭാവങ്ങളേയും മാനസിക ഭാവങ്ങളേയും നോക്കിക്കൊണ്ട് ഇസ്ലാമിനേയും മുഹമ്മദിനേയും (പ്രവാചകൻ) നിർവ്വചിക്കുന്നത് ശരിയാവില്ലതന്നെ.


CPSസിനോട് തന്നെ അതേ 50വർഷങ്ങൾക്ക് മുൻപ് മറ്റൊരു വ്യക്തി പറഞ്ഞ കാര്യവും കേട്ടിട്ടുണ്ട്:


QUOTE : മാപ്പിളമാരുടെ മതം നല്ലോരു മതമാണ്. അതുംകൂടിയില്ലായിരുന്നെങ്കിൽ മൂരികളെപ്പോലുള്ള ഈ വർഗ്ഗത്തെ നിയന്ത്രിക്കാൻ ആർക്കാ ആവുക? END OF QUOTE


ഈ പറഞ്ഞകാര്യവും ആ പറഞ്ഞ ആളിന്റെ വളരെ പരിമിതമായ ജീവിതാനുഭവത്തിൽ നിന്നും ഉടലെടുത്ത കാഴ്ചപ്പാടാണ്. എന്നിരുന്നാലും, ഈ വാക്കുകളിലും നിശബ്ദമായ ഒരു വാസ്തവം അടങ്ങിയിട്ടുണ്ട്. അതായത്, വളരെ പ്രാകൃതമായ സാംസ്ക്കാരിക നിലവാരം ഉള്ളവരേയും ഇസ്ലാം അതിനുള്ളിലേക്ക് കയറാൻ അനുവദിച്ചുവെന്നും, അവരിൽ വൻ നിയന്ത്രണങ്ങളും മൂല്യങ്ങളും കയറ്റിവിട്ടുവെന്നും.


എന്നിരുന്നാലും സ്വന്തം മേൽവിലാസത്തിൽ പോറൽ ഏൽക്കുന്ന ഒരു കാര്യമാണ് ഇസ്ലാം ചെയ്തത്. വൻ ആർഷ ഭാരത പാരമ്പര്യം പേറുന്ന ബ്രാഹ്മണർ പോലും ഈ വിധമായുള്ള ഒരു കാര്യം ചെയ്യാൻ തയ്യാറായിരുന്നില്ല എന്നുള്ളതാണ് വാസ്തവം.


മുകളിൽ നൽകിയതുപോലുള്ള മറ്റൊരു അപഹാസ വാക്കുകൾ വർഷങ്ങൾക്ക് മുൻപ്, തിരുവിതാംകൂർ കീഴ്ജന കൃത്യാനികളിൽ പെട്ട ഒരു ചെറുപ്പക്കാരൻ പറഞ്ഞത് ഓർമ്മയുണ്ട്. പറഞ്ഞ ആളെ വ്യക്തമായ ഓർക്കുന്നില്ല.


മുസ്ലിംസിനെ ഈ വിധമാണ് നിർവ്വചിച്ചത്.


'മൊട്ടത്തലയും പച്ചക്കൊടിയും മുറിയണ്ടിയും. ഇതാണ് ഞമ്മണ്ടടയാളം.'


മാപ്പിളമാരിൽ ഇന്ന് മൊട്ടത്തല കാണാൻ പ്രയാസം തന്നെയാണ്. പോരാത്തതിന്, മലബാറിലെ ഭാഷ ഒരു വിഡ്ഢി ഭാഷയായി തിരുവിതാംകൂറുകാർക്ക് അനുഭവപ്പെട്ടിരുന്നതും ഈ വാക്കുകളിൽ കാണാൻ പറ്റിയേക്കാം. മുറിയണ്ടിയുടെ കാര്യം ചർച്ചയ്ക്ക് എടുക്കേണ്ടുന്ന ഒരു കാര്യമാണ് എന്ന് ഈ എഴുത്തുകാരന് തോന്നാറുണ്ട്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.


അപ്പുറത്തുള്ളവരും ഇപ്പുറത്തുള്ളവരും വൻ മഹാന്മാരായ സാധാരണ ജനം ആവണം എന്നില്ല. എന്നിരുന്നാല്ലും എന്തെല്ലാമോ അവ്യക്തമായ വിരോധങ്ങൾ പലരിലും ഉണ്ട്. പലർക്കും പലകാര്യങ്ങളുടേയും വ്യാപകമായ വാസ്തവങ്ങൾ അറിവുണ്ടാവണം എന്നില്ല.


ഓരോ വ്യക്തിയും ചുറ്റുപാടുകളോടും ചുറ്റുമുള്ളവരോടും മത്സരിച്ചും പടവെട്ടിയും പിടിച്ചുനിൽക്കാൻ നിർബന്ധിക്കുന്ന ഭാഷാ അന്തരീക്ഷത്തിൽ ആണ് ജീവിക്കുന്നത്.


സ്വന്തം ജീവിതാനുഭവം എന്ന ഇടുങ്ങിയ ഇടവഴിയിലെ നേരിയ വെളിച്ചത്തിൽ നിന്നും, പോരാത്തതിന് മറ്റുള്ളവർ ചുറ്റുംനിന്നും നൽകുന്ന സിദ്ധന്തോപദേശത്തിന്റേയും സ്വാധീനത്തിൽ നിന്നും കൊണ്ടാണ് പലരും പെരുമാറുകയും പ്രതികരിക്കുകയും ചെയ്യുന്നത്.


എന്നാൽ ഇതിനെല്ലാം ബാഹ്യമായി മറ്റൊരു തെളിഞ്ഞുനിൽക്കുന്ന വേദിയുണ്ട് എന്നതാണ് വാസ്തവം. ആ വേദി എന്താണെന്നോ എവിടെയാണ് ഉള്ളത് എന്നോ മിക്ക ജനത്തിനും അറിവില്ലാ എന്നാണ് തോന്നുന്നത്.


തുടരും....

1. ചെയ്യുന്ന തൊഴിൽ തരംതാഴ്ത്തിയ


2. നായർമാരിൽ കാണപ്പെട്ടിരുന്നു കളരി


3. വൻ ആയുധ നൈപുണ്യത്തിന്റേനയും


4. വൻ ധൈര്യശാലികളായ നായർമാർ


5. ചളിപ്രദേശത്തിൽ വൻ


6. നായർമാർ കാഴ്ചവച്ച പ്രതിലോമ


7. നാട്ടുപ്പടയാളികളും പ്രകടിപ്പിച്ചിരുന്ന


8. അമിത ധൈര്യത്തിന്റേയും


9. സാമൂഹിക പരിഷ്ക്കരണം ഒരു


10. സർവ്വസ്വാതന്ത്ര്യവും നൽകി


11. കീഴ്ജനത്തിന്റെര വാക്കുകളും


12. എതിർകോണുകളിൽ ഉള്ള രണ്ട്


13. Indicant Index Number എന്ന നിഗൂഢ വ്യക്തിത്വ


14. ഫ്യൂഡൽ ഭാഷകളിൽ അടിമപ്പെടുത്ത


15. ദിശാകോഡുകൾ മുകളിലേക്കും താഴേക്കും


16. IVRSസിൽ പൊട്ടലും ദിശാതിരിയലും


17. വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു


18. നായർമാരെ കഠിന അടിമത്തത്തിൽ


19. നായർമാർ അവസരം ലഭിച്ചപ്പോൾ


20. പുതിയ ജീവിത ശൈലി പരിചയപ്പെട്ടപ്പോൾ


21. കൈയിൽ കിട്ടിയപാടെ സ്വകാര്യ


22. മറ്റുള്ളവരെ സ്വന്തം മതത്തിൽ ചേർക്കുന്നതിന്


23. ഹിന്ദു - മുസ്ലീം വർഗ്ഗീയ വിരോധത്തിലെ


24. പഴയ അധികാരങ്ങളെ പുതിയ നിയമങ്ങൾ


25. ദക്ഷിണ മലബാറിലെ മാപ്പിളലഹളയുടെ


26. ബൃട്ടിഷ്-മലബാറിൽ സംഭവിച്ചുകൊണ്ടിരുന്ന


27. ഈ ഉപദ്വീപിൽ ഇസ്ലാമിനോട്


28. നേത്രങ്ങൾക്ക് മുന്നിൽ മറയും


29. മാപ്പിളയെന്ന വാക്കിനെക്കുറിച്ച്


30. അറക്കൽ കുടുംബത്തിന്റെക


31. മറ്റ് മാപ്പിളമാരെക്കുറിച്ചും,


32. വള്ളുവനാടിലെ കാര്യം


33. മലബാർ മുഹമ്മദ്ദീയർക്കുള്ളിലെ


34. മാപ്പിള അടിമവ്യാപാരികളെക്കുറിച്ച്


35. കുടുംബത്തേയും കുടുംബ മഹിമയേയും


36. അഹമ്മദ്ദീയ എന്ന പ്രസ്ഥാനത്തെക്കുറിച്ചും


37. പശു ആരാധനയെക്കുറിച്ച്


38. മലബാറീ മുഹമ്മദീയരിലെ ചില പലവിധ


39. മുണ്ട് ഇടത്തോട്ട് വലിച്ചുകെട്ടുന്നതിനെ


40. മലബാറീ മുഹമ്മദീയരിലെ വാക്കുകൾ


41. മലബാറീ മുഹമ്മദീയരിലെ കുറച്ചുകൂടി


42. പറുദീസയും പറുദീസയിലെ ഹൂറിമാരും


43. മലബാറീ മുഹമ്മദീയർ ജനാധിപ്യ


44. സംഘടിച്ച് നിന്നാലെ ഇവിടെ ജീവിക്കാൻ


45. മലബാറിലെ മുഹമ്മദീയ മേൽവിലാസത്തിൽ


46. ഇങ്ഗ്ളിഷ് മനുഷ്യ-വ്യക്തിത്വങ്ങൾ


47. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെവ


48. സംഭവ ചരിത്രത്തെ സിനിമാക്കാർ


49. ജനിച്ച ദിവസത്തിന് തൊട്ടുമുൻപുള്ള


50. പാതി ഇരുണ്ടതും പകൽവെളിച്ചം