top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

32. ഔന്നിത്യ ചമയങ്ങളുടെ ആവശ്യകത

പ്രാദേശിക ഫ്യൂഡൽ ഭാഷയിലൂടെയുള്ള മനുഷ്യ നിർവ്വഹണത്തെക്കുറിച്ചാണ്  (managing men and women) എഴുതിക്കൊണ്ടിരിക്കുന്നത്.

 

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പറയുമ്പോൾ ഒന്നിൽ കൂടുതൽ കാര്യങ്ങളിലേക്ക് പോകേണ്ടിവരും. എഴുത്ത് ഇപ്പോൾ തുടങ്ങുമ്പോൾ മനസ്സിൽ വ്യക്തമായ ഒരു പാത തയ്യാറാക്കി വച്ചിട്ടില്ല. എന്നാൽ എഴുതിത്തുടങ്ങി നോക്കട്ടെ, എന്തെല്ലാം കാര്യങ്ങൾ ഈ പാതയിലേക്ക് ഒഴുകിവരുമെന്ന്.

 

ഇങ്ഗ്ളണ്ടിലും രാജകുടുംബവുമായി ബന്ധപ്പെട്ടുകൊണ്ട് വൻ ആഡംബര ചമയങ്ങളും വസ്ത്രവിധാനങ്ങളും കിരീടവും കൊട്ടാരവും സിംഹസനവും രാജകീയ നാമങ്ങളും സ്ഥാനങ്ങളും സ്ഥാനമാനങ്ങളും മറ്റും നിലനിന്നിരുന്നു.  ഇതല്ലൊം നിലനിർത്തിയും പ്രദർശിപ്പിച്ചും തന്നെയാണ് അവിടേയും രാജവംശത്തിന്‍റെ പ്രാഗൽഭ്യം ജന മനസ്സുകളിൽ നിറച്ചിരുന്നത്.

 

എന്നാൽ ഓർക്കേണ്ടത്, അവിടെയുള്ള രാജവംശവും പ്രഭുകുടുംബങ്ങളും യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് പാരമ്പര്യത്തിൽ പെട്ടവർ അല്ല എന്നതാണ്.  അവിടേയും ജനങ്ങൾ രാജകുടുംബക്കാരുടേയും പ്രഭുകുടുംബക്കാരുടേയും സാമൂഹിക മുൻഗണന അംഗീകരിച്ചു തന്നെയാണ് ജീവിച്ചിരുന്നത്.

 

ഇങ്ഗ്ളണ്ടിൽ നിലനിന്ന ഈ വിരോധാഭാസകരമായ യാഥാത്ഥ്യം എനിക്ക് വളരെ കാലങ്ങൾക്ക് ശേഷമാണ് മനസ്സിൽ തട്ടിയത്.

 

അതിന് മുൻപ്, ഇങ്ഗ്ളണ്ടിന്‍റെ പല അന്താരാഷ്‌ട്രീയ നയങ്ങളിലെ പാളിച്ചകളും സ്വതഃവിരുദ്ധതയും (self-contradictoriness) എന്തുകൊണ്ടാണ് എന്നത് ഒരു ആശയക്കുഴപ്പം നൽകിയ കാര്യമായിരുന്നു. 

 

ഈ വിഷയത്തിന്‍റെ ഉള്ളറകളിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

 

എന്നിരുന്നാലും, ഇത്രയും പറയാം.

 

ഇങ്ഗ്ളിഷുകാർ കുറേ നൂറ്റാണ്ടകളായി ഭൂഖണ്ഡ യൂറോപ്യൻ വംശീയതയിലുള്ള രാജകുടുംബക്കാരോടും പ്രഭുകുടുംബക്കാരോടും, പോരാത്തതിന്, മറ്റ് തരത്തിലുള്ള ഫ്യൂഡൽ ഭാഷക്കാരായ ഐറിഷുകാരോടും, സ്കോട്ടിഷുകാരോടും, വെൽഷുകാരോടും ചേർന്നാണ് ജീവിച്ചിരുന്നത്.

 

എന്നാൽ ഇങ്ഗ്ളിഷുകാരെ ഫ്യൂഡൽ ഭാഷക്കാരിൽ നിന്നും മാറ്റിനിർത്തിയ ഒരു ഭാഷാ പരമായുള്ള കാര്യം, അവരിലെ സാധാരണ ജനത്തിനെ തരംതാഴ്തി നിർത്തണം എന്ന് നിർബന്ധിക്കുന്ന വാക്ക് കോഡുകൾ അവരുടെ ഭാഷയിൽ ഇല്ലായന്നുള്ളതായിരുന്നു.

 

ഈ  ഒരു കാര്യമാണ് ഇങ്ഗ്ളിഷുകാരിലെ സാധാരണ  ജനത്തിനെ ദക്ഷിണേഷ്യയിലെ ജനത്തിൽ നിന്നും വ്യത്യസ്തരായി നിലനിർത്തിയത്. 

 

ദക്ഷിണേഷ്യയിലെ സധാരണക്കാരായ ആളുകൾ അധികാരം ഉള്ളവർക്ക് വൻ അടിയാളത്തം നൽകും. എന്നാൽ തമ്മിൽ തരംതാഴ്ത്തും.

 

എന്നിരുന്നാലും, ഇങ്ഗ്ളണ്ടിന്‍റെ അന്താരാഷ്ട്രീയമായുള്ള നിലപാടുകളും നയങ്ങളും നൂറ്റാണ്ടുകളായി ഇങ്ഗ്ളിഷ് പാരമ്പര്യത്തിൽ അല്ലാത്ത ആളുകൾ ആണ് കൈകാര്യം ചെയ്തിരുന്നത്.

 

ഈ പറഞ്ഞത്, യഥാർത്ഥത്തിൽ ഒരു വൻ നിരീക്ഷണം ആണ്.

 

ദക്ഷിണേഷ്യയിൽ ഇന്ത്യയെന്ന രാജ്യം സ്ഥാപിച്ചത് English East India Company ആണ്.  ഈ കമ്പനിയുടെ ഉടമസ്ഥരും അതിൽ തൊഴിൽ ചെയ്തവരിൽ മിക്കവരും സാധാരണക്കാരായ ഇങ്ഗ്ളിഷുകാർ ആയിരുന്നു എന്നാണ് തോന്നുന്നത്. 

 

എന്നിരുന്നാലും, ദക്ഷിണേഷ്യയിൽ ഇങ്ഗ്ളണ്ടിലുള്ളതിനേക്കാൾ വളരെ വ്യാപ്തിയുള്ളതും വൻ ആഴവും ഉയരവും ഉള്ള എന്തോ ഒരു സാമൂഹിക വിധേയത്വ കോഡിങ്ങ് ഉണ്ട് എന്ന മനസ്സിലാക്കൽ ഇങ്ഗ്ളിഷ് കമ്പനിയുടെ ഉടമസ്ഥരിൽ വന്നുചേർന്നിരുന്നു.

 

അതിനാൽ തന്നെ ഈ കമ്പനിയുടെ ഇന്ത്യൻ പ്രവർത്തന വേദിയുടെ ഏറ്റവും മുകൾത്തട്ടിൽ മിക്കപ്പോഴും ഇങ്ഗ്ളണ്ടിലെ ഒരു പ്രഭുസ്ഥാനക്കാരനെ തന്നെയാണ് നിയമിച്ചിരുന്നത്. ഇതിന് വളരെ വ്യക്തമായ ഒഴിവായി നിന്നിരുന്നത് Robert Clive ആയിരുന്നു. ഇതിന്‍റെ കാരണം, Robert Clive ആണ് ദക്ഷിണേഷ്യയിൽ ഇന്ത്യാ രാജ്യം സ്ഥാപിച്ചത് എന്നതായിരുന്നു.

 

ഇദ്ദേഹത്തിന് പിന്നീട് Lord പദവി ഇങ്ഗ്ളിഷ് രാജവംശം നൽകിയെന്നും മനസ്സിലാക്കുന്നു.

 

1858ൽ ആണ് ബൃട്ടിഷ് ഭരണം ദക്ഷിണേഷ്യയിൽ ചിലയിടങ്ങളിൽ തുടങ്ങിയത്. അതിന് മുൻപ് നിലനിന്നിരുന്നത് ഇങ്ഗ്ളിഷ് കമ്പനീ ഭരണമാണ്.

 

ഫ്യൂഡൽ ഭാഷകളും ഉച്ചനീചത്വ സമ്പ്രദായങ്ങളും നിലനിൽക്കുന്ന ഇടങ്ങളിൽ സാമൂഹികമായും രാഷ്ട്രീയമായും കാര്യങ്ങൾ നടക്കണമെങ്കിൽ, അധികാരികൾ എന്ന ഒരു കൂട്ടർ നിർബന്ധമാണ്. ഇവിടെ അധികാരികൾ എന്ന വാക്ക് മലയാളം വാക്കാണ്. ഇത് ഇങ്ഗ്ളിഷ് വാക്കായ authorities / authorityയുടെ മലയാളം തർജ്ജമ തന്നെ.

 

എന്നാലും, ഒന്നിന്‍റെ കൃത്യമായ തർജ്ജമയല്ല മറ്റേത്.

 

ഈ കാര്യത്തിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

 

ഇങ്ഗ്ളിഷ് കമ്പനി ദക്ഷിണേഷ്യയിലെ ചെറുകിട രാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്ന അവസരത്തിൽ ഇങ്ഗ്ളിഷ് കമ്പനിയെ  ആ രാജ്യങ്ങളിലെ ഉന്നതർ, ഇങ്ഗ്ളിഷിൽ Honourable Company എന്ന് നിരന്തരം വിശേഷിപ്പിച്ചിരുന്നതായി കാണുന്നു.

 

ഇത് പ്രാദേശിക ഭാഷയിലെ 'ബഹുമാനപ്പെട്ട' എന്ന വാക്കായിരിക്കാം.

 

എന്നിരുന്നാലും ഇവിടെ ഇടയിൽ കയറി പറയേണ്ടുന്ന കാര്യം, ഇങ്ഗ്ളിഷിലെ Honourable എന്ന വാക്ക് കൊണ്ട് കൃത്യമായി ഉദ്ദേശിക്കുന്നത് മലയാളത്തിലെ'ബഹുമാനിക്കപ്പെട്ട' എന്ന അർത്ഥമല്ല എന്നതാണ്.

 

എന്നാൽ ഈ വിധമായേ ഈ വാക്കിനെ ദക്ഷിണേഷ്യൻ ഫ്യൂഡൽ ഭാഷകളിൽ മനസ്സിലാക്കാൻ പറ്റുള്ളു. കാരണം, ഇങ്ഗ്ളിഷിലെ Honourable എന്ന സങ്കൽപ്പം പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ കണ്ടെത്താൻ പ്രയാസം തന്നെയാണ്.

 

ഈ കാര്യത്തിലേക്കും ഇപ്പോൾ പോകാൻ പറ്റില്ല.

 

ഇന്ന് ഇന്ത്യൻ കോടതി വ്യവസ്ഥയിൽ Justiceമാരുടെ പേര് പരാമർശിക്കുന്ന അവസരത്തിൽ Hon'ble (ഉദ്ദേശിക്കുന്നത് : Honourable) എന്ന് പേരിന് മുന്നിൽ ചേർക്കുക എന്ന കീഴ്വഴക്കം ഉണ്ട്. ഇതും ഒരു അർത്ഥമറിയാതുള്ള എഴുതിച്ചേർക്കൽ ആണ് എന്നാണ് തോന്നുന്നത്.

 

ഇതിലേക്കും ഇപ്പോൾ പോകാൻ പറ്റില്ല.

 

ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനീ ഭരണം പ്രാദേശിക അധികാരി കുടുംബങ്ങളെ സ്ഥാനഭ്രഷ്ടാരാക്കാൻ ത്യയ്യാറായിരുന്നില്ല. എന്നാലും സാമൂഹികമായി വൻ മാറ്റങ്ങൾ വരുത്താനുള്ള ഉത്സാഹം അവരിലെ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരിൽ ഉണ്ടായിരുന്നു. 

 

എന്നിരുന്നാലും, അവരിലെ വ്യക്തികൾ കുറച്ചു കാലം ദക്ഷിണേഷ്യയിൽ താമസിച്ചു കഴിഞ്ഞാൽ അവർക്ക് വളരെ വ്യക്തമായി മനസ്സിലാക്കാൻ പറ്റിയ കാര്യം ഇവിടെ എന്ത് കാര്യം നടപ്പിൽ വരുത്തണമെങ്കിലും, കമ്പനി ഉദ്യോഗസ്ഥന് അധികാരി പദവി സ്വമേധയാ വന്നുചേരണം എന്നതാണ്.

 

ഈ അധികാരി പദവി യഥാർത്ഥത്തിൽ വാക്കുകളിൽ ആണ് രൂപപ്പെടുന്നത്.  ഈ വിധം വാക്കുകൾ രൂപപ്പട്ടാൽ, ആ വ്യക്തി അറിയാതെ തന്നെ പ്രാദേശിക ഭാഷയിലെ ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടിയുടെ മുകൾത്തട്ടിൽ സ്ഥാപിക്കപ്പെടും.

 

ഇവിടെയുള്ള യന്ത്ര സംവിധാനം ഈ വിധമാണ്:

 

അദ്ദേഹം നൽകുന്ന നിർദ്ദേശം പാലിക്കപ്പെടും.

 

അയാൾ നൽകുന്ന നിർദ്ദേശം ചെറിയ ഒരു നീരനസത്തോടുകൂടിയാണ് സ്വീകരിക്കപ്പെടുക. അയാൾക്ക് നിർദ്ദേശം നൽകാനുള്ള അവകാശം ഉണ്ടോ എന്ന് ഒരു സന്ദേഹവും മനസ്സിൽകയറും.

 

അതേ സമയം അവൻ ആണ് നിർദ്ദേശം നൽകുന്നത് എങ്കിൽ അത് വൻ ഒച്ചപ്പാടിലേക്ക് തന്നെ കാര്യങ്ങളെ നീക്കും.

 

ഇങ്ഗ്ളിഷിൽ ഈ ഒരു കാര്യം ഇല്ലതന്നെ.

 

ഇങ്ഗ്ളണ്ടിലെ റാണി ഒരു നിർദ്ദേശം നൽകുന്നു. അത് നൽകുന്നത് She ആണ്. റാണി Her ആണ്.  എന്നിരുന്നാലും, റാണിയെന്ന പദവി നിലനിൽക്കുന്നുണ്ട്.  അത് മറക്കുന്നില്ല.

 

ആ പദവിയുടെ ഔന്നിത്യം നിലനിർത്തുന്നതിൽ ചെറിയ ഒരു പാളിച്ച വന്നാലും, She, Her പദങ്ങളിൽ ഇടിവു വരില്ല.

 

എന്നാൽ ഇതേ റാണി English East India Companyൽ നിന്നും ഇന്ത്യയെ തട്ടിയെടുത്തപ്പോൾ, അവരെ ഇന്ത്യയുടെ ചക്രവർത്തിനിയായി പ്രഖ്യാപിക്കപ്പെടേണ്ട ആവശ്യം വന്നു. കാരണം, വെറും ഒരു റാണിയുടെ കീഴിൽ അണിനിരക്കാൻ ദക്ഷിണേഷ്യയിലെ രാജകുടുംബക്കാർക്ക് ആവില്ല.

 

മനസ്സിലാക്കേണ്ടത്, കാലാകാലങ്ങളായി ദക്ഷിണേഷ്യയിലെ പല രാജ്യങ്ങളിലും രാജകുടുംബക്കാരും മറ്റ് വരേണ്യരായ വ്യക്തികളും മറ്റും അവരുടെ ഔന്നിത്യം ജനങ്ങൾക്ക് മുന്നിൽ നിലനിർത്താനായി പലതും ചെയ്യുകയും കൈവശം വെക്കുകയും ചെയ്തിരുന്നു. 

 

രാജചിഹ്നങ്ങളും, ചമയങ്ങളും, മെയ്യാഭരണങ്ങളും, ആനയും അമ്പാരിയും, പകൽവിളക്കുകളും, പഞ്ചവട്ടവും, പഞ്ചവർണ്ണക്കുടയും, പഞ്ചവാദ്യങ്ങളും, പന്തൽവിതാനങ്ങളും, പരവതാനിയും, പല്ലക്കും അങ്ങിനെ പലതും അവർ കൈവശംവെക്കുകയും സാധാരണക്കാർക്ക് അനുവദിക്കാതിരിക്കുകയും, ചിലതെല്ലാം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

 

ഇതൊക്കെ അവർക്കുണ്ടായിരുന്നെങ്കിലും, അവരാരും തന്നെ സാധാരണക്കാരായ ജനത്തിനെ ഉന്നതപ്പെടുത്തക എന്ന ചിന്ത മനസ്സിൽ വച്ചതായി കാണുന്നില്ല.

 

ഇന്നും ഇതുതന്നെ സ്ഥിതി. ഐഏഎസ്സുകാരന്‍റേയും ഐഏഎസ്സുകാരിയുടേയും വൻ ഔന്നത്യം പ്രദർശിപ്പിക്കുന്ന ചിഹ്നങ്ങളും ചമയങ്ങലും കാറും കുടയും മറ്റും കണ്ടാൽ, ജനം വൻ ആരാധനാ ഭാവത്തിൽ എത്തിച്ചേരും.

 

എന്നാൽ ഇങ്ഗ്ളിഷ് ഭരണം, ഇതിനുമപ്പുറത്ത് നിന്നാണ് അവരിലെ സ്വന്തം കാര്യക്ഷതമതയെ  മൂല്യനിർവ്വഹണം നടത്തിയത്.

 

യഥാർത്ഥത്തിൽ ഒരു വില്ലെജ് ഓഫിസിൽ ഒരു വ്യക്തി കയറിച്ചെന്ന് ഒരു സാക്ഷ്യപത്രത്തിന് ചോദിച്ചാൽ, അത് എത്രയും വേഗത്തിൽ നൽകപ്പെടുന്നതിലാണ് ആ ജില്ലയിലെ കലക്ടറുടെ കാര്യക്ഷമത കാണേണ്ടത്. എന്നാൽ ആ ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കാനോ അതിന് മൂല്യംനൽകാനോ ഉള്ള പ്രചോദനം പ്രാദേശിക ഭാഷകൾ നൽകുന്നില്ല.

 

ഇനി ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് പറയേണ്ടുന്നത്, ഫ്യൂഡൽ ഭാഷകളിൽ ഏതുവിധത്തിലാണ് ഔദ്യോഗിക വ്യക്തി ബന്ധം നിലനിർത്തേണ്ടത് എന്ന കാര്യമാണ്. അത് അടുത്ത എഴുത്തിൽ ആവാം എന്നുകരുതുന്നു.

bottom of page