top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

33. വാക്കുകളുടെ അടിയിൽ പെട്ട് ഞരുങ്ങിപോകൽ

പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ, വ്യക്തികൾ ഏറ്റവും അനുസരണം നൽകുന്നത്, അവരെ വിജയകരമായി  വളരെ താഴ്ത്തിവെക്കാൻ കഴിഞ്ഞാലാണ്.  ഇതും ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ തികച്ചും ഭാവനചെയ്യാനാവാത്ത ഒരു കാര്യം തന്നെയാണ്.


വായനക്കാരന് കാണാൻ പറ്റിയിട്ടുള്ള ഒരു കാര്യം തന്നെയാവാം ഇത്.  ഒരു സ്വകാര്യ ഡോക്ടറർ. കീഴിൽ നിയമിച്ചിരിക്കുക സാമൂഹികമായും വ്യക്തിത്വപരമായും വളരെ തരംതാഴ്ന്ന വ്യക്തിത്വമുള്ള ആളെയാവാം.  ഇങ്ങിനെ താരംതാണ വ്യക്തിത്വം എന്നത് തന്നെ ഭാഷാ വാക്കുകൾ സൃഷ്ടിച്ചെടുക്കുന്ന ഒരു കാര്യം ആയിരിക്കും.


എന്നാൽ ഈ ഒരു കാര്യം ആ ആളെ അറിയിച്ചാൽ അയാൾക്ക് വൻ വിരോധം വരും. സ്വന്തം യജമാനനോട് വൻ വിധേയത്വവും ബഹുമാനവും മനസ്സിൽ തുടിച്ചു കയറും.


ആ ഡോക്ടറുടെ വ്യക്തിത്വവുമായി താരത്മ്യം ചെയ്യുമ്പോൾ, കീഴിൽ ഉള്ള കൂട്ടർ മറ്റൊരു കീഴ്നിലവാരത്തിൽ ഉള്ളവർ തന്നെ. ഈ കൂട്ടരെ ഡോക്ടർ ഇഞ്ഞി എന്നാണ് സംബോധന ചെയ്യുക.  ഇങ്ങിനെ സംബോധന ചെയ്യപ്പെടുന്ന കീഴ്ജീവനക്കാരൻ വളരെ അനുസരണവും ആദരവും മറ്റും യാതോരു കരുതിക്കൂട്ടലും ഇല്ലാതെ ഡോക്ടർക്ക് നൽകും.


എന്നാൽ ഇതേ വ്യക്തി ഡോക്ടറുടെ മുന്നിലേക്ക് വരുന്ന രോഗികളിൽ പെട്ടവരെ ശരിക്കും ഒന്ന് തരംതിരിച്ചെടുക്കും. തനിക്ക് ഇഞ്ഞി എന്നു സംബോധന ചെയ്യാനാവുന്ന ആളുകളെയെല്ലാം ഈ വാക്കിൽ തന്നെയാണ് സംബോധന ചെയ്യുക. ചെറുപ്രായക്കാർ ആവണമെന്നില്ല, ചിലപ്പോൾ 20തും 25ഞ്ചും വയസ്സുള്ള ചെറപ്പുക്കാരെ വരെ ഇഞ്ഞി എന്ന് സംബോധന ചെയ്യും. 


പലപ്പോഴും ഈ വിധം സംബോധന ചെയ്യേണ്ടുന്ന കാര്യം ഉണ്ടാവില്ല. എന്നിരുന്നാലും, കരുതക്കൂട്ടി വെറുതെ എന്തെങ്കിലും ഒന്ന് ചോദിച്ച്, ഈ ഇഞ്ഞി വാക്ക് പ്രയോഗക്കും. ഇതും ഒരു അനുസരണപ്പെടുത്തലും തരംതാഴ്ത്തലും തന്നെയാണ്. അല്ലാതെ ആ ചോദ്യത്തിന് മറ്റ് യാതോരു ഉപയോഗവും ഉണ്ടാവില്ല. 


എന്നാൽ ഈ വിധം പെരുമാറുമ്പോൾ, ഈ വ്യക്തിക്ക് സാമൂഹികമായി ഒരു ഔന്നിത്യം വന്നുചേരും. ഇത് ഒരു തരം അധികാരമായും കാണപ്പെടും.


അതേ സമയം ഡോക്ടർക്കും വൻ സാമൂഹിക ആദരവ് ലഭിക്കുക, ആ ആളുടെ കീഴിൽ വളരെ തരംതാഴ്ന്നവർ ഉണ്ടെങ്കിൽ ആണ്. അല്ലാതെ ഡോക്ടറോട് വ്യക്തിത്വപരമായും നൈപുണ്യപരമായും കിടപിടിക്കാൻ കഴിവുള്ളവരെ കീഴിൽ വച്ചാൽ, രോഗികളുടെ മാനസിക ദൃഷ്ടികേന്ദ്രം അവരിലേക്ക് നീങ്ങിപ്പോയേക്കാം. 


ഇവരിൽ ആരാണ് 'അദ്ദേഹം', അരാണ് 'അയാൾ' എന്ന പ്രശ്നം വളരെ പെട്ടന്ന് അവിടെ സൃഷ്ടിക്കപ്പെടും.


ഫ്യൂഡൽ ഭാഷകളിൽ ഔന്നിത്യത്തിനായുള്ള ഒരു മത്സരമാണ് എവിടേയും. അതിനാൽ തന്നെ തന്നോട് ഔന്നത്യത്തിൽ മത്സരിക്കാൻ കഴിവുള്ള ആരേയും കീഴിൽ വെക്കാൻ പറ്റില്ല.


കീഴ് ജീവനക്കാർ സ്ത്രീകൾ ആകുമ്പോഴും, വളരെ കീഴിൽ പെട്ട ജാതിക്കാർ ആവുമ്പോഴും, ഈ വിധ പെരുമാറ്റങ്ങളും  അവയുടെ സാധ്യതയും  അവയുടെ ഊക്കും വളരെ വർദ്ധിക്കും. കാരണം, ഈ കൂട്ടരിൽ പലരും ഭാഷാ കോഡുകളിൽ  സാമൂഹികമായും മറ്റും വളരെ പരിമിതികളിൽ പെട്ടുകിടക്കുന്നവാർ ആണ്.


ഇവർ ആളെ ഇഞ്ഞി എന്ന് സംബോധന ചെയ്താൽ തരംതാഴ്ത്തലിന്‍റെ ഊക്ക് ഒരു വൻ ഊക്കായി മാറും. 


ഈ വിധമായുള്ള കീഴ് ജീവനക്കാരോട് ഈ ഇഞ്ഞി, നീ പോലുള്ള വാക്കുകൾ ഉപയോഗിക്കരുത് എന്ന് ആരെങ്കിലും പറഞ്ഞാൽ അത് അവരുടെ അധികാര പരിധിയിൽ കൈകടത്തലായി അവർ മനസ്സിലാക്കും.  വൻ വിരോധം തന്നെ അവരുടെ മനസ്സിൽ കയറാം.


ഇങ്ഗ്ളിഷിലെ politeness, courtesy തുടങ്ങിയ വാക്കുകൾക്ക് യഥാർത്ഥത്തിൽ ഫ്യൂഡൽ ഭാഷകളിൽ യാതോരു പ്രസക്തിയോ സാന്നിദ്ധ്യമോ ഇല്ലതന്നെ. മാന്യമായി പെരുമാറുന്ന ആളെ തമർത്തുക എന്നതു തന്നെയാണ് ഈ വിധ ഭാഷകൾ മനുഷ്യ മനസ്സിന് നൽകുന്ന ഉത്തേജനം. 


തരംതാഴ്ത്താൻ തരംകിട്ടിയാൽ അത് ഉപയോഗിച്ചിരിക്കണം. അതാണ് വൻ കഴിവായി കാണപ്പെടുക. ഈ വിധ അവസരം ഉപയോഗിക്കാൻ തയ്യാറല്ലാത്തവരെ കഴിവില്ലാത്തവർ എന്നും പൊതുവായി കാണപ്പെടും. നേതൃത്വ പാഠവം ഇല്ലാത്ത ആളെന്ന് മൃദ്രകുത്തും.


നേതൃത്വ പാഠവം എന്നത് ഫ്യൂഡൽ ഭാഷകളിൽ ഒരു വൻ മേൽവിലാസം തന്നെയാണ്. 


ഓര് എന്ന വ്യക്തിക്ക് നേതൃത്വ പാഠവം തനിയെ വരും. എന്നാൽ ഓൻ എന്ന വ്യക്തി നേതൃത്വ പാഠവം കാണിക്കാനായുള്ള പഴുതുകൾ നോക്കിക്കൊണ്ടേയിരിക്കും.


ഇങ്ഗിളിഷിൽ യാതോരു രീതിയിലും കണ്ടെത്താൻ പറ്റാത്ത മനുഷ്യ കഴിവുകളും പ്രവണതകളും ആണ് ഇവ. 


ഡോക്ടർമാരുടേയും വക്കിലന്മാരുടേയും മറ്റും കീഴിൽ പ്രവർത്തിക്കുന്നവരിൽ മിക്കവരും മുകളിൽ സൂചിപ്പിച്ച  തരക്കാരാണ്.


എന്നാൽ ഇങ്ഗ്ളിഷ് ഭാഷയിൽ ഡോക്ടറുടെ assistant ആയുള്ള വ്യക്തിയും വക്കിലിന്‍റെ ഗുമസ്തനായുള്ള വ്യക്തിയും മറ്റും വൻ ഗുണമേന്മയുള്ള വ്യക്തിയും വളരെ polite ആയി പെരുമാറുന്ന ആളും മറ്റുമാണ്.


Calicut Medical Collegeൽ പഠിച്ച ഒരു MBBS വിദ്യാർത്ഥി പറഞ്ഞകാര്യം ഇവിടെ ചേർക്കാം. ഈ ആൾ ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്നതിൽ നല്ല നൈപുണ്യമുള്ള വ്യക്തിയാണ്.


മെഡിക്കൽ കോളെജിൽ പഠിപ്പിക്കുന്ന പ്രൊഫസർമാരും, മറ്റ് അദ്യാപകരും അവിടുള്ള മെഡിക്കൽ വിദ്യാർത്ഥികളെ മലയാളത്തിൽ നീ എന്നാണ് സംബോധന ചെയ്യുക. അവൻ, അവൾ വാക്കുകളും ഉപയോഗിക്കും. ഈ വാക്കുകളുടെ പിടുത്തം ഇല്ലാതെ പഠിപ്പിക്കാൻ അവർ തയ്യാറാവില്ല.


അപ്പോൾ ഈ വിധം പഠിച്ചു വരുന്ന പുതിയ ഡോക്ടർമാരോ? അവർ അവരുടെ കൈകളിൽ പെട്ടു പോകുന്ന സാമ്പത്തികമായി ശക്തിക്കുറവുള്ള വ്യക്തികളിന്മേൽ ഈ വിധ വാക്കുകളോ അതുമല്ലെങ്കിൽ അവയുടെ വക ഭേദങ്ങളോ പതിപ്പിക്കും. എന്നാലെ അവരിൽ അവരുടെ അദ്യാപകർ നിറച്ചു ചേർത്ത അധമ ഭാവത്തിൽ നിന്നും അവർക്ക് മോചനം ലഭിക്കുള്ളു.


polite എന്ന വാക്കിന്‍റെ മലയാളം തർജ്ജമയായി നൽകപ്പെട്ടു കാണുന്ന വാക്കുകൾ നോക്കുക :


സഭ്യമായ,  വിനീതമായ, യോഗ്യമായ, മര്യാദയുള്ള തുടങ്ങിയ വാക്കുകൾ.


എന്നാൽ ഈ വാക്കുകൾ വായിച്ചാലൊന്നും ഇങ്ഗ്ളിഷിൽ ഈ വാക്ക് സൂചിപ്പിക്കുന്ന കാര്യം, ഇങ്ഗ്ളിഷ് ഭാഷയിൽ നൈപുണ്യം ഇല്ലാത്ത ഒരു ആൾക്ക്, കൃത്യമായ മനസ്സിലാക്കാൻ ആവില്ല.  കാരണം, ഈ വാക്ക് ഇങ്ഗ്ളിഷിലെ മറ്റ് വാക്കുകളുടെ ഇടയിൽ നിൽക്കുന്ന ഒരു വാക്കാണ്.


ഇങ്ഗ്ളിഷിലെ മറ്റ് വാക്കുകളെ മലയാളം ഭാഷയിൽ മനസ്സിലാക്കിയെടുക്കാൻ ആവില്ല. അതിന് ശ്രമിച്ചാൽ, മലയാളത്തിലെ ഒരു ചിന്താവിശേഷം മാത്രമാണ് മനസ്സിൽ വരിക.


എന്നാൽ കാര്യങ്ങൾ ഇവിടേയും സങ്കീർണ്ണം തന്നെയാണ്.  മലയാളത്തിൽ ഇന്ന വയസ്സ് എന്ന കാര്യം ഒരു മുഖ്യമായ കാര്യം തന്നെയാണ്. വയസ്സ് കൂടുതൽ ഉള്ളവരെ ചേട്ടൻ, ചേച്ചി, അണ്ണൻ, അക്ക, ഇക്ക, തുടങ്ങിയ വാക്കുകൾ അവരുടെ പേരിന് പിന്നിൽ ചേർത്താണ് സംബോധന ചെയ്യേണ്ടത്.


എന്നാൽ ഇങ്ങിനെ ചെയ്താൽ, അതും അപകടം തന്നെയാണ്.


ഇങ്ഗ്ളിഷിൽ ഉള്ള ഒരു ആപ്‌തവാക്യം ഈ വിധമാണ്: Give respect and take respect.


ബഹുമാനം നൽകൂ, ബഹുമാനം തിരിച്ചു സ്വീകരിക്കൂ.


ഇങ്ഗ്ളിഷിലെ ബഹുമാനവും ഫ്യൂഡൽ ഭാഷകളിലെ ബഹുമാനവും തമ്മിൽ കാര്യമായ ബന്ധം ഇല്ല. അക്കാര്യത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല.


മലയാളത്തിൽ ബഹുമാനം നൽകി, ബഹുമാനം തിരിച്ച് സ്വീകരിക്കാനായി തലമുന്നോട്ട് നീക്കി നിന്നാൽ, തലയിൽ വാക്കുകൾ കൊണ്ടുള്ള ചുറ്റിക പ്രയോഗം ആയിരിക്കും കിട്ടുക.


ഇക്കാരണത്താൽ എന്തെങ്കിലും ഒരു മേധാവിത്വ സ്വഭാവമുള്ള കാര്യം കൈവശം വന്ന് മറ്റൊരാൾ മുന്നിൽ വന്ന് നിൽകേണ്ടി വന്നാൽ, ഈ ചുറ്റിക പ്രയോഗം ഉപയോഗിക്കപ്പെടും.


എന്നാൽ മുന്നിൽ നിൽക്കുന്ന വ്യക്തിയുടെ പ്രായവും ഉന്നത തൊഴിൽ സ്ഥാനവും സാമൂഹിക ഔന്നിത്യവും മറ്റും വ്യക്തമായി കാണപ്പെടുന്ന ദൃശ്യവേദിയിൽ ഇഞ്ഞി, നീ വാക്കുകൾ പ്രയോഗിക്കാൻ പറ്റില്ല. എന്നാൽ അതിന് പകരം വെറും പേര് വിളിക്കുക എന്ന വൻ ഉത്സാഹം നൽകുന്ന കാര്യത്തിലേക്കാണ് ഈ വ്യക്തികൾ നീങ്ങുക.


ഇതും യഥാർത്ഥത്തിൽ ഒരു വൻ അലോസരം നൽകുന്ന കാര്യം തന്നെയാണ്.  ഡോക്ടറുടെ സഹായി, വക്കീലിന്‍റെ ഗുമസ്തൻ, Bankലെ ഗുമസ്തൻ, Medical labലെ ജീവനക്കാരൻ / ജീവനക്കാരി തുടങ്ങി പലരും ഈ വെറും പേര് വിളി യാതോരു ലക്കും ലഗാനും ഇല്ലാതെ ഉപയോഗിക്കും.


(കൊറിയർ ഡിലവറിക്കാർ ഇത് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് ചില കാര്യങ്ങൾ പറയാനുണ്ട്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.)


ഇത് ഒരു പരിധിവരെ അവർക്കും ഒരു സംരക്ഷണ കവചം ആണ്. അവരെ അവരുടെ മേലുദ്ധ്യോഗസ്ഥർ തരംതാഴ്ത്തി നിർത്തുന്ന മാനസിക അനുഭവത്തിൽ നിന്നും കരകേറാനും അങ്ങിനെ ജീവിത സായൂജ്യം നേടാനും സൗകര്യം നൽകുന്ന ഒരു കാര്യമാണ് ഇത്.


എന്നാൽ മലയാളം ഭാഷയാണ് ഉപയോഗിക്കുന്നത്. ഇങ്ഗ്ളിഷ് അല്ല.


ഇങ്ഗ്ളിഷിൽ, ഔപചാരികമായി വ്യക്തികളെ സംബോധന ചെയ്യുമ്പോൾ,  Mr., Mrs, Miss തുടങ്ങിയവാക്കുകൾ പേരിന് മുന്നിൽ ഉപയോഗിക്കും. ഇങ്ങിനെ ഉപയോഗിച്ചാൽ, ആ വാക്കുകൾ ഉപയോഗിക്കുന്ന വ്യക്തിക്ക് യാതോരുവിധ തരംതാഴ്ത്തലും സംഭവിക്കുന്നില്ല.


സംബോധന മലയാളത്തിൽ ആവുമ്പോൾ, പേരിന് പിന്നിൽ ചേട്ടൻ, ഏട്ടൻ, ചേച്ചി, ഏച്ചി, ഇക്ക, തുടങ്ങിയ പദങ്ങൾ ഉപയോഗിക്കേണ്ടുന്നതാണ്.


അതാണ് മലയാള ഭാഷയുടെ കൃത്യമായ കീഴ്വഴക്കം. എന്നാൽ, ബഹുമാനിച്ചാൽ അത് വിധേയത്വമായി കാണിക്കുന്ന ഭാഷയാണ് മലയാളം.  ചേട്ടാ, ചേച്ചി എന്നെല്ലാം ചേർത്ത് പേരുവിളിച്ചാൽ, വിളിക്കപ്പെട്ട ആൾക്ക്, തിരിച്ച് ഇഞ്ഞി, നീ വാക്കുകൾ ഉപയോഗിക്കാൻ മലയാളം ഭാഷ പ്രേരണ നൽകും.


അതിനാൽ തന്നെ അതിന് പലരും മുതിരില്ല.


ഈ ഒരു കാര്യം സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ടുകൊണ്ട് കാര്യമായി തന്നെ പഠിക്കേണ്ടുന്ന ഒരു വിഷയമാണ്.


ഭരണ ഭാഷയും വിദ്യാഭ്യാസത്തിന്‍റെ ഭാഷയും മലയാളം ആക്കാനായി ശുപർശ ചെയ്ത വിഡ്ഢി പണ്ഡിത കമ്മിറ്റി യഥാർത്ഥത്തിൽ ഭാഷാ പരമായുള്ള യാതോരു കാര്യവും പഠിക്കാതെ, ഈ വിധമായുള്ള നൂറുകണിക്കിന് കാര്യങ്ങളെ മൂടി വെച്ചാണ്, ഈ വിധമായുള്ള ഒരു വിഡ്ഢി Report സർക്കാരിന് 2011ലോ മറ്റോ സമർപ്പിച്ചത്.


ഡോക്ടർ (PhD) ബിരുദ്ധം കൈവശമുള്ള പമ്പരവിഡ്ഢികൾ ആണ് ഈ റിപ്പോട്ട് എഴുതിത് എന്ന് ആ റിപ്പോട്ട് വായിച്ചപ്പോൾ മനസ്സിലായിരുന്നു.


Writ petition against compulsory Malayalam study എന്ന് ഓൺ ലൈൻ തിരഞ്ഞാൽ ഇതിനെതിരായി കേരളാ ഹൈകോടതിയിൽ നൽകപ്പെട്ട ഒരു റിറ്റ് ഹരജിയുടെ വിശദാംശങ്ങൾ കാണാനാവുന്നതാണ്.


ഇങ്ഗ്ളിഷിലെ പദങ്ങൾക്ക് മലയാളം വാക്കുകൾ നിർമ്മിച്ചെടുത്തിട്ടുണ്ട് എന്നതു കൊണ്ടൊന്നും ഈ വിധമായുള്ള ഒരു ഭാഷാ മാറ്റം നടത്താനായുള്ള ശുപാർശ ചെയ്യാൻ പാടില്ലായിരുന്നു.


ഇങ്ഗ്ളിഷ് ഭാഷ മാറ്റി മലയാളം ഭാഷ കൊണ്ടുവരുമ്പോൾ, സാമൂഹികമായും ഭരണപരമായും ഒരു ഭൂമികുലുക്കം തന്നെയാണ് സംഭവിക്കുന്നത്.


പല വ്യക്തികളും ഫ്യൂഡൽ ഭാഷാ വാക്കുകളുടെ അടിയിൽ പെട്ട് ഞെരിങ്ങിപ്പോകും.  എന്നാൽ പലരും പണ്ടേ തന്നെ ഈ വിധം ഞരിങ്ങിത്തന്നെയാണ് ഇവിടെ ജീവിക്കുന്നത് എന്നതിനാൽ, അവരാരും ഈ കാര്യം പ്രത്യേകമായി അറിയില്ല.


അവർക്ക് വൻ ഉല്ലാസം നൽകുന്ന കാര്യം തങ്ങൾ ഈ വിധം ഞരിങ്ങി ജീവിക്കുമ്പോൾ, കുറച്ചു പേർ ഇങ്ഗ്ളിഷ് ഭാഷ ഉപയോഗിച്ച് ഈ ഞരുങ്ങലിൽ പെടാതെ സ്വതന്ത്രമായി ജീവിക്കുന്നത്, ഇതോടെ നിർത്താനാവും എന്നതാണ്.  അവർ ഭാരമുള്ള വാക്കുകൾക്ക് അടിൽ ഞെരുങ്ങിക്കിടന്ന് കൈയടിക്കും.


ഇതിന് പരകം ഇങ്ഗ്ളിഷ ഭാഷ പഠിച്ച്, ഞരുങ്ങലിൽ പെടാതെ ജീവിക്കണം എന്ന ആഗ്രഹം ഇവരിൽ വരാനുള്ള യാതോരു പഴുതും ഇല്ലതന്നെ. കാരണം, ആ വിധം ചിന്തിക്കാനുള്ള ഒരു സാവകാശം മലയാളം ഭാഷ നൽകില്ല. 


മണിമുത്തു കോർക്കുന്നതുമാതിരി  മാസ്മര ഈണവും ബ്രഹ്മ താളവും മാദക ഭംഗിയുള്ള പദങ്ങളും കോർത്തുതീർത്ത പാട്ടുകൾ കേൾപ്പിച്ച് ആളുകളെ മോഹാലസ്യത്തിൽ മയക്കിക്കിടത്തും, മലയാളം.


ഗുജറാത്തിൽ ഭൂമികുലുക്കം 2000ന് ചുറ്റുപാടിൽ നടന്നിരുന്നു. അനവധി വൻ നിലകളുള്ള കെട്ടിടങ്ങൾ വീണു. ആളുകൾ അവയ്ക്കുള്ളിൽ ദിവസങ്ങളോളം ഞരുങ്ങിക്കിടന്നു. അതിന് ശേഷം, സർക്കാർ വുകപ്പുകൾ Bull dozerകൾ കൊണ്ടുവന്ന ആ കെട്ടിടങ്ങൾ നിരത്തിയെടുത്തു.


ആ കെട്ടിടങ്ങൾക്ക് ഉള്ളിൽ ജീവനുള്ള ആളുകൾ കണ്ടേക്കാം എന്നല്ലാമുള്ള ചിന്തകൾ ആരിലും കണ്ടില്ല എന്നാണ് തോന്നുന്നത്. എല്ലാവർക്കും സ്വന്തം ബഹുമാനം നിലനിർത്തണം എന്നതാണ് ഏറ്റവും ഉന്നതമായ ചിന്ത്.


അന്ന് ഡെൽഹിയിൽ ഒത്തുചേർന്ന അവിടുള്ള IASകാരും ഇതേ മനോഭാവത്തിൽ തന്നെയായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. അന്ന് ഞാൻ ഡെൽഹിയിൽ ഉണ്ടായിരുന്നു. ഇങ്ഗ്ളിഷ് പ്രത്രങ്ങളിൽ ഈ അരാജക മാനസികാവസ്ഥയെക്കുറിച്ചുള്ള സൂചനകൾ കണ്ടിരുന്നു.


പ്രാദേശിക ഭാഷാ പത്രങ്ങളിൽ ഇത് പ്രതിഫലിക്കാൻ സാധ്യത കുറവാണ്. കാരണം, ഇങ്ഗ്ളിഷിൽ വെറും He എന്ന വാക്കിൽ ഒതുങ്ങി നിൽക്കുന്ന സർക്കാർ ശമ്പളക്കാരൻ, പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ അദ്ദേഹം എന്ന ഉന്നത ഉദ്യോഗസ്ഥനായി മാറിയിരിക്കും.


ഇതേ പോലുള്ള ഒരു കാര്യമാണ് ഭരണ ഭാഷയും വിദ്യാഭ്യാസത്തിന്‍റെ ഭാഷയും മലയാളം ആക്കണം എന്നു ശുപാർശ ചെയ്ത എമ്പോക്കികളുടേയും കാര്യം. വൻ കമ്മിഷൻ ലഭിക്കും എന്ന ചിന്തകൾ വായിൽ വെള്ളം നിറച്ചിരിക്കാം. 


വാക്കുകളുടെ അടിയിൽ പെട്ട് ഞെരിങ്ങിപ്പോകാൻ പോകുന്ന ആളുകൾക്ക് എന്ത് സംഭവിച്ചാൽ എന്ത്? സ്വന്തം മക്കളെ കഴിയുമെങ്കിൽ ഇങ്ഗ്ളണ്ടിലേക്കോ യൂഎസ്സിലേക്കോ കടത്തിവിടണം. ഇവിടെ ഭൂകമ്പം തുരുതുരെ നടക്കട്ടെ.

bottom of page