top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

41. ഉദ്യോഗസ്ഥ പ്രസ്ഥാന രൂപകൽപ്പനയിലേക്ക്

മലബാറിലും തിരുവിതാംകൂർ രാജ്യത്തിലും, പോരാത്തതിന്, ദക്ഷിണേഷ്യയിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും സാമൂഹികാന്തരീക്ഷത്തിലും  കഠിനമായ ഉച്ചനീചത്വം ഭാഷകളിൽ ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. 


ഈ ഒരു രീതിയിൽ നോക്കിയാൽ, തിരുവിതാംകൂർ രാജ്യത്തിലും ബൃട്ടിഷ്-മലബാറിലും, പ്രാദേശിക സാമൂഹിക ഉച്ചനീചത്വങ്ങളിലും ഉദ്യോഗസ്ഥരുടെ അധികാരത്തിലും, അവയോട് സാധാരണ ജനം വിധേയത്വം കാണിക്കുന്നതിലും പലരീതിയിൽ ഉള്ള സാമ്യതകൾ ഉണ്ടാവും.


എന്നാൽ തിരുവിതാംകൂറിൽ പ്രാദേശിക ഭാഷയിൽ പ്രവർത്തിക്കുന്നതും ജീവിക്കുന്നതുമായ ഒരു രാജകുടുബത്തിന്‍റെ കീഴ്ജീവനക്കാരാണ് അവിടുള്ള സർക്കാർ ഉദ്യോഗസ്ഥർ. ഈ ഉദ്യോഗസ്ഥരിൽ ബ്രാഹ്മണരും, അമ്പലവാസികളും നായർമാരും കണ്ടേക്കാം.  ഇതിൽ കീഴിലുളള ജാതിക്കാരിൽ ഈഴവർക്ക്, സർക്കാർ ഓഫിസുകളലെ, പ്രാദേശിക ഭാഷയിൽ ഹീന തൊഴിലുകൾ  (menial jobs) എന്ന് നിർവ്വചിക്കപ്പെടുന്നവ, ചെയ്യാം. അമ്പലങ്ങളിൽ ഇതേ കാര്യം അവർക്ക് ചെയ്യാൻ പറ്റില്ല. കാരണം, അവിടേക്ക് പ്രവേശനം ഇല്ല.


പാരമ്പര്യമായി ഉത്തര മലബാറിൽ ജാതീയമായി മരുമക്കത്തായ തീയർക്ക് കാര്യമായ ദുരം-ഐയ്ത്തം നിലനിന്നിരുന്നില്ല എന്നത് ശരിയാരിക്കാമെങ്കിലും, മലബാറുകളിൽ മൊത്തമായിത്തന്നെ സാമൂഹികാന്തരീക്ഷത്തിൽ പലതരത്തിലും ഉള്ള ഐത്തദൂരങ്ങളും അറപ്പുകളും അകൽച്ചയും നിന്നിരുന്നു. ഇതെല്ലാം  നേരത്ത സൂചിപ്പിച്ചകാര്യങ്ങൾ തന്നെയാണ്.


തിരുവിതാംകൂർ രാജ്യവുമായി താരതമ്യം ചെയ്യുമ്പോൾ, ബൃട്ടിഷ്-മലബാറിലെ വ്യക്തമായ വ്യത്യാസം, ബൃട്ടിഷ്-മലബാറിൽ ഏറ്റവും മുകളിൽ നിൽക്കുന്നത് ആദ്യകാലങ്ങളിൽ ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും, പിന്നീട് ബൃട്ടിഷ് ഭരണവും ആയിരുന്നു എന്നതാണ്.


ഇക്കാരണത്താൽ, ഇങ്ഗ്ളിഷ് ഭാഷാ സാമൂഹികന്തരീക്ഷത്തിനും ഇങ്ഗ്ളിഷിലെ വ്യക്തിത്വത്തിനും  അനുസൃതമായുള്ള ഒരു ഉദ്യോഗസ്ഥ പ്രസ്ഥാനം ആണ് സാവധാനത്തിൽ ബൃട്ടിഷ്-മലബാറിൽ വളർന്നുവന്നുകൊണ്ടിരുന്നത്.


എന്നാൽ ഇത് അത്രകണ്ട് പെട്ടന്ന് വളർത്തിയെടുക്കാൻ പറ്റുന്ന ഒരു കാര്യം അല്ലതന്നെ. കാരണം, ബൃട്ടിഷ്-മലബാറിൽ ഏതാണ്ട് 99.9 ശതാമനം ആളുകളും പ്രാദേശിക ഭാഷയിൽ ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരും ആയിരിക്കും. അതിനാൽ തന്നെ അവർക്ക് തന്നെ അരോചകമായ വാക്യ പ്രയോഗങ്ങളും, പ്രാദേശിക ഭാഷ പ്രകോപിപ്പിക്കുന്ന ദുഷ്ട ചിന്തകളും മറ്റുമായും അവർ സഹകരിക്കുകതന്നെ ചെയ്യും.


എന്നാൽ പ്രാദേശിക ഭാഷ സ്വാഭാവികമായി സൃഷ്ടിച്ചെടുക്കുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനം ബൃട്ടിഷ്-മലബാറിൽ വളരില്ല.  ഇത് വളരെ പ്രസക്തമായ  ഒരു കാര്യമാണ്.


ഇങ്ങിനെ പറയുമ്പോൾ, പ്രാദേശിക ഭാഷ സ്വാഭാവികമായി വളർത്തിയെടുക്കുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനം ഏതുവിധത്തിലുള്ളതായിരിക്കും എന്ന കാര്യ പറയേണ്ടിയരിക്കുന്നു.


ഇന്ന് മലബാറിൽ കാണുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനം ബൃട്ടിഷ്-മലബാറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനം അല്ലതന്നെ.  ബൃട്ടിഷ്-മലബറിനെ തിരു-കൊച്ചി സംസ്ഥാനത്തോട് കൂട്ടിച്ചേർത്ത്, അവിടുള്ള ഉദ്യോഗസ്ഥ പ്രസ്ഥാന കീഴ്വഴക്കങ്ങൾ മലബാറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിലേക്ക് ഇഴുകിച്ചേർന്ന് വളർന്നുവന്നതാണ്, മലബാറിലെ ഇന്നുള്ള ഉദ്യോഗസ്ഥ പ്രസ്ഥാനം.


ഇങ്ങിനെ സംഭവിച്ചപ്പോഴുണ്ടായ അതികഠിനമായ മറ്റങ്ങളെക്കുറിച്ച് പിന്നീട് പറയാം എന്നു വിചാരിക്കുന്നു.  എഴുത്ത് തുടരട്ടെ.


പ്രാദേശിക ഫ്യൂഡൽ ഭാഷ സൃഷ്ടിച്ചെടുക്കുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനം ചിത്രീകരിക്കാം.


തിരുവികാംകൂറിൽ രാജകുടംബം എന്ന കൂട്ടരും, പോരാത്തതിന് ബ്രാഹ്മണ കുടുംബക്കാർ എന്ന കൂട്ടരും ഉന്നതങ്ങളിൽ നിലനിന്നിരുന്നു. ഈ രണ്ട് കൂട്ടരും തമ്മിൽ പലരീതിയിൽ സഹകരിച്ചിരിക്കും. തമ്മിൽ സാമൂഹിക പിന്തുണ അന്യോന്യം നൽകിയിരിക്കും.


ഈ വിധമായള്ള പിന്തുണ എന്നത്, വ്യക്തമായും വാക്കുകളിൽ പരസ്യമായും പരോക്ഷമായു നൽകുന്ന പിന്തുണ തന്നെയാണ്.  വാക്കുകളിൽ പിന്തുണ നൽകാതിരിന്നാൽ,  സാമൂഹികമായുള്ള ആക്രമണം തന്നെയാണ്. ഇത് സൈനികാക്രമണം പോലുള്ള ഒരു കാര്യംതന്നെയാണ്.


ഇക്കാര്യം ഇങ്ഗ്ളിഷിൽ മനസ്സിലാകില്ല.


ബ്രഹ്മണർക്ക് അവരുടെ അമ്പലങ്ങളിലെ വൃത്തിയാക്കൽ തൊഴിലുകളും പൂജയുമായി ബന്ധപ്പെട്ട തൊഴിലുകളും ചെയ്യാനുള്ള ഒരു കൂട്ടരെ ആവശ്യമാണ്. അത് അമ്പലവാസികൾ തന്നെ.


ഈ അമ്പലവാസികളേയും ഉദ്യോഗസ്ഥരായി കാണേണം എന്നില്ല. എന്നിരുന്നാലും, ഉദ്യോഗസ്ഥരിലെ ഉന്നത സ്ഥാനങ്ങളിൽ നമ്പൂതിരിമാരുടേയും ചിലപ്പോഴെല്ലാം അമ്പലവാസികളുടേയും കുടുംബങ്ങൾ തന്നെയായിരിക്കും.


ഇവർക്കെല്ലാം കീഴിൽ വരുന്നവരാണ് അന്നത്തെ നായർമാർ.


ശരിക്കും പറഞ്ഞാൽ, ഈ നായർമാരാണ്, ഉദ്യോഗസ്ഥരിലെ ഏറ്റവും കീഴിൽ വരുന്നവർ.


ഈ ചിത്രം ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ നിന്നും വ്യത്യസ്തമാകുന്നത്, ഇങ്ഗ്ളിഷിൽ, എല്ലാ നിലാവാരത്തിലുള്ള ഉദ്യോഗസ്ഥരും സാധാരണ പൌരന്മാർക്ക് കീഴിൽ വരുന്നവരോ അതുമല്ലെങ്കിൽ അവർക്ക് തുല്യരോ ആയി വരുന്നവർ ആണ് എന്നതാണ്.


ഇവിടെ ഇങ്ഗ്ളിഷ് ഭാഷ സൃഷ്ടിക്കുന്ന സാമൂഹികാന്തരീക്ഷത്തിനെക്കുറിച്ചാണ് പറഞ്ഞത്. ഇങ്ഗ്ളണ്ടിലെ രാഷ്ട്രീയാന്ത്രരീക്ഷത്തെക്കുറിച്ചല്ല.


ബൃട്ടിഷ്-മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വിഭാവനം ചെയ്യുന്നത്, ഇങ്ഗ്ളിഷ് ഭാഷ സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥപ്രസ്ഥാനം ആണ്.


എന്നാൽ പ്രാദേശിക ഫ്യൂഡൽ ഭാഷ വിഭാവനം ചെയ്യുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനം, ഉദ്യോഗസ്ഥരിലെ ഏറ്റുവും കീഴിൽ ഉള്ളവരുടെ കീഴിൽ പലതട്ടുകളായി അടുക്കിവെക്കപ്പെടുന്ന സാധാരണ ജനം എന്നചിത്രം ആണ്.


എന്നുവച്ചാൽ, നായർമാർക്ക് കീഴിൽ പല തുട്ടുകളിൽ സാധാരണക്കാർ.


ബൃട്ടിഷ്-മലബാറിൽ തമ്മിൽ പൊരുത്തപ്പെടാത്ത, ഈ രണ്ട് ഉദ്യോഗസ്ഥ രൂപകൽപ്പനകൾ തമ്മിൽ ഒരു ഏറ്റുമുട്ടൽ ആണ് സംഭവിച്ചത്.  എന്നാൽ സാവധാനത്തിൽ, ഇങ്ഗ്ളിഷ് ഭാഷ രൂപകൽപ്പന ചെയ്യുന്ന ഉദ്യോഗസ്ഥ പ്രസ്ഥാനം അടിവച്ചടിവച്ചു മുന്നേറിക്കൊണ്ടിരുന്നു.


ഏതാണ്ട് 1900 കഴിഞ്ഞപ്പോഴേക്കും, പലസ്ഥലങ്ങളിൽ നിന്നും പ്രാദേശിക അധികാരി കുടുംബക്കാർ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിൽ നിന്നും ഒഴിച്ചുമാറ്റപ്പെട്ടിരുന്നു എന്നാണ് തോന്നുന്നത്.


പകരം, ഉന്നത ഉദ്യോഗങ്ങളിലേക്ക് ഇങ്ഗ്ളിഷ് ഭാഷയിൽ വൻ പ്രാവീണ്യമുള്ള പ്രാദേശിക വ്യക്തികൾ തൊഴിൽ ചെയ്യുക എന്ന കീഴ്വഴക്കത്തിന് ശക്തി പ്രാപിച്ചു.


ഈ ഒരു പുതിയ ഉദ്യോസ്ഥ പ്രസ്ഥാനത്തിന് കാര്യമായ സാമൂഹിക പിന്തുണ ലഭിക്കണമെങ്കിൽ, ജനങ്ങളിൽ മിക്കവർക്കും നല്ലനിലവാരമുള്ള ഇങ്ഗ്ളിഷ് ഭാഷ അറിഞ്ഞിരിക്കേണം. അങ്ങിനെ ജനം ഇങ്ഗ്ളിഷ് സംസാരിച്ചു തുടങ്ങിയാൽ, ഇവിടുള്ള എല്ലാതരം സാമൂഹിക പ്രശ്നങ്ങളും സാവധാനത്തിൽ മാഞ്ഞു തുടങ്ങും.


ഈ വിധമായുള്ള ഒരു കാര്യം സംഭവിക്കരുത് എന്നത്, പ്രാദേശിക ഉന്നത കുടുംബക്കരുടേയും ഭൂജന്മികുടുംബക്കാരുടേയും നിശബ്ദമായ ഉദ്ദേശലക്ഷ്യം തന്നെയായിരുന്നു.


എന്നാൽ തിരുവിതാംകൂറിൽ, ഇങ്ഗ്ളിഷ് ഭാഷയിൽ ഊന്നി നിൽക്കുന്ന ഒരു ഉദ്യോഗസ്ഥ പ്രസ്ഥാനം നിലനിന്നില്ലതന്നെ. അവിടെ, അന്നുള്ള നായർമാർക്ക് അടിയിൽ വരുന്ന ഒരു വൻ കീഴ്ജനം തന്നെ നിലനിന്നു.


ഈ ഒരു രൂപ കൽപ്പന തന്നെയാണ് ഇന്നത്തെ ഇന്ത്യൻ ഉദ്യോഗസ്ഥ പ്രസ്ഥാനം. ഈ കാര്യത്തിന്‍റെ ഉള്ളറകളിലേക്ക് അടുത്ത എഴുത്തിൽ പോകാം എന്നു കരുതുന്നു.