English class Day 5 – Section 11a
ഇനി നമുക്ക് കോളം ഒന്നിലെ വാക്കുകളോട്
Do / Does എന്നീ പദങ്ങൾ ചേർക്കുന്ന കാര്യം നോക്കാം.
Do - Does
ഈ രണ്ട് പദങ്ങളും കോളം ഒന്നിലെവാക്കുകളോട് മാത്രമേ ചേർക്കാവൂ.
ഇവ ചേർക്കുമ്പോൾ വാക്യത്തിന്‍റെ അർത്ഥത്തിൽ കാര്യമായ മാറ്റം സംഭവിക്കുന്നില്ല.
എന്നാൽ വാക്യത്തിന് ഒരു ഊന്നൽ വന്നതായി അനുഭവപ്പെടാം.
I come എന്നും I do come എന്നും കേട്ട് നോക്കുക. രണ്ട് വാചകങ്ങളുടേയും അർത്ഥം ഏതാണ്ട് ഒന്ന് തന്നെയാണ്. എന്നാൽ, I do come എന്നു പറയുമ്പോൾ, ഒരു ചെറിയ ഊന്നൽ അനുഭവപ്പെടും.
ഇവിടെ പറഞ്ഞുവന്നത്,
I come എന്ന വാക്യം I do come എന്ന വാക്യം തന്നെയാണ്, എന്നാണ്.
ഇനി ഇവിടെ പഠിപ്പിക്കാൻ പോകുന്ന കാര്യം ഒന്ന് ആവർത്തിക്കുക
I come.
ഞാൻ വരാറുണ്ട്. അല്ലെങ്കിൽ
ഞാൻ വരുന്നു.
I do come.
They come.
അവർ വരാറുണ്ട്. അല്ലെങ്കിൽ
അവർ വരുന്നു.
They do come.
We come.
ഞങ്ങൾ വരാറുണ്ട്. അല്ലെങ്കിൽ
ഞങ്ങൾ വരുന്നു.
We do come.
You come.
നിങ്ങൾ വരാറുണ്ട്. അല്ലെങ്കിൽ
നിങ്ങൾ വരുന്നു.
You do come.