top of page
Anchor 1
English class : Railway journey1

Calicut to Badagara


This is a conversation between two persons travelling in a train. The train is moving towards Cannanore, after passing Calicut.


You can practise this conversation by asking one of your friends to join the practise.

തീവണ്ടിയിൽ യാത്രചെയ്യുന്ന രണ്ടു ആളുകൾ തമ്മിലുള്ള സംഭാഷണമാണ് ഇത്. തീവണ്ടി കണ്ണൂരിലേക്ക് നീങ്ങുകയാണ്. അൽപസമയം മുൻപ്  കോഴിക്കോട് പാസ് ചെയ്തുകഴിഞ്ഞു.


നിങ്ങളുടെ   ഒരു സുഹൃത്തിനോട് ഈ സംഭാഷണം പരിശീലിക്കുന്നതിൽ പങ്കുചേരാൻ ആവശ്യപ്പെടാവുന്നതാണ്.


 

PART 2 PART 3 PART 4

D 01        D02        D03        D04      D 05      D06     D07        D08         D 09        D10      D11        D12

D 13        D14          D15        D16         D 17      D18     D19        D20          D 21        D22       D23       D24  

Person no. 1:

Can you please tell me the time?

സമയം ഒന്ന് പറഞ്ഞുതരാമോ?



Person no. 2:

It is just past 3:30.

മൂന്നേമുപ്പത് ഇപ്പോൾ കഴിഞ്ഞതേയുള്ള.


 


Person no. 1:

Have we passed Calicut?

നമ്മൾ കോഴിക്കോട് പിന്നിട്ടുവോ?



Person no. 2:

We just passed Calicut.

നമ്മൾ ഇപ്പോൾ കോഴിക്കോട് പിന്നിട്ടു.


 


Person no. 1:

Which is the next main station?

അടുത്ത പ്രധാനപ്പെട്ട സ്റ്റേഷൻ ഏതാണ്?



Person no. 2:

The next main station, I think, is Badagara.

അടുത്ത പ്രധാനപ്പെട്ട സ്റ്റേഷൻ വടകരയാണ്, എന്ന് എനിക്ക് തോന്നുന്നു.


 


Person no. 1:

Is Tellicherry the next main station after that?

അതിന് ശേഷമുള്ള പ്രധാനപ്പെട്ട സ്റ്റേഷൻ തലശ്ശേരിയാണോ?



Person no. 2:

I think the next main station after Badagara is Tellicherry. Where do you want to get down?


വടകരയ്ക്ക് ശേഷം ഉള്ള പ്രധാനപ്പെട്ട സ്റ്റേഷൻ തലശ്ശേരിയാണ് എന്ന് എനിക്ക് തോന്നുന്നു. നിങ്ങൾക്ക് എവിടെയാണ് ഇറങ്ങേണ്ടത്?


 


Person no. 1:

I am going to Cannanore.


ഞാൻ കണ്ണൂരിലേക്ക് പോകുകയാണ്.



Person no. 2:

I am also getting down in Cannanore. Where do you want to go in Cannanore?


ഞാനും കണ്ണൂരിൽ ആണ് ഇറങ്ങുന്നത്. നിങ്ങൾക്ക് കണ്ണൂരിൽ എവിടെയാണ് പോകേണ്ടത്?


 


Person no. 1

I have no specific place to go in Cannanore. I am coming for a place visit. I want to find some good locations.


കണ്ണൂരിൽ എനിക്ക് പോകാൻ ഒരു പ്രത്യേകമായുള്ള സ്ഥലം ഇല്ല. ഞാൻ സ്ഥലം സന്ദർശിക്കാനായി വരികയാണ്. എനിക്ക് കുറച്ച് നല്ല locationനുകൾ കണ്ടത്തേണ്ടതുണ്ട്.



Person no. 2:

I feel that you are not a Keralite. May I know where you are from?


നിങ്ങൾ ഒരു കേരളീയൻ അല്ലാ എന്ന് എനിക്ക് തോന്നുന്നു. നിങ്ങൾ എവിടെനിന്നുമാണ് എന്ന് ഞാൻ അറിഞ്ഞോട്ടെ?


 


Person no. 1

I am from Bombay.


ഞാൻ ബോംബെയിൽ നിന്നുമാണ്.



Person no. 2:

If you are from Bombay, may I ask why you want to find some good locations here in Cannanore?


നിങ്ങൾ ബോംബെയിൽ നിന്നുമാണ് എങ്കിൽ, ഇവിടെ കണ്ണൂരിൽ നല്ല locationനുകൾ കണ്ടെത്താൻ എന്തിനാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന് ഞാൻ ചോദിച്ചോട്ടെ?


 


Person no. 1

There are some reasons for that.


അതിന് ചില കാരണങ്ങൾ ഉണ്ട്.



Person no. 2:

What kind of locations are you seeking?


നിങ്ങൾ എന്തുതരം locationനുകൾ ആണ് തിരയുന്നത്?


 


Person no. 1

I heard that Cannanore has some very good beaches and such other places of scenic beauty.


കണ്ണൂരിൽ ചില വളരെ നല്ല കടപ്പുറങ്ങളും, അതുപോലുള്ള മഹോരമായ പ്രകൃതി ദൃശ്യങ്ങൾ ഉള്ള സ്ഥലങ്ങളും ഉണ്ട് എന്നു ഞാൻ കേട്ടു.



Person no. 2:

The town might not be interesting. However, if you go to the seaside, there are a number of places, which are quite beautiful.


പട്ടണം താൽപ്പര്യം ഉണർത്തുന്നത് ആയേക്കില്ല. എന്നാൽ, നിങ്ങൾ കടൽപ്പുറത്ത് പോകുകയാണെങ്കിൽ, വളരെ സുന്ദരമായ കുറെ സ്ഥലങ്ങൾ ഉണ്ട്.


 


Person no. 1

Can you tell me the names of some such places?


അതുപോലുള്ള ഏതാനും സ്ഥലങ്ങളുടെ പേരുകൾ നിങ്ങൾക്ക് എനിക്ക് പറഞ്ഞുതരാനാകുമോ?



Person no. 2:

I can tell you. That is not much of a problem.


എനിക്ക് പറഞ്ഞുതരാൻ ആവും. അത് വലിയ ഒരു പ്രശ്നമല്ല.


 


Person no. 1

Please wait. Let me take out my writing pad. I want to note them down.


അൽപ്പമൊന്ന് കാത്ത് നിൽക്കൂ. ഞാൻ എന്‍റെ writing pad പുറത്തെടുക്കട്ടെ. എനിക്ക് അവ കുറിച്ചെടുക്കേണ്ടതുണ്ട്.



Person no. 2:

Okay. You can note down these names.


ഓക്കെ. നിങ്ങൾക്ക് ഈ പേരുകൾ കുറിച്ചെടുക്കാം.


 


Person no. 1

Please tell.


പറഞ്ഞോളൂ.



Person no. 2:

The first name is Payyambalam beach.


ആദ്യത്തെ സ്ഥലനാമം പയ്യാംമ്പലം കടപ്പുറം ആണ്.


 


Person no. 1

How do you spell it?


അത് എങ്ങിനെയാണ് spell ചെയ്യുക?


Person no. 2:


P a double-y  a m b a l a m Payyambalam beach.


P a ഡബ്ൾ-y a m b a l a m Payyambalam beach.


 


Person no. 1

I have written it down. Can you tell me the next place?


ഞാൻ അത് എഴുതിയിട്ടുണ്ട്. അടുത്ത സ്ഥലം നിങ്ങൾക്ക് പറയാമോ?



Person no. 2

You can go to Baby Beach. However, that is now occupied by the Indian army.


നിങ്ങൾക്ക് ബേബി ബീച്ചിലേക്ക് പോകാനാകും. എന്നാൽ അത് ഇന്ന് ഇന്ത്യൻ പട്ടളത്തിന്‍റെ കൈവശപ്പെടുത്തലിലാണ് ഉള്ളത്.


 


Person no. 1

Is it a very nice place?


അത് വളരെ നല്ല ഒരു സ്ഥലമാണോ?


Person no. 2:

I have not gone there in recent times. However, it used to be quite nice many years ago. The surroundings were also quite nice. The approach road is also quite near to sea, on a cliff kind of landscape.

 

അടുത്തകാലത്തൊന്നും ഞാൻ അവിടെ പോയിട്ടില്ല. എന്നാൽ കൂറെ വർഷങ്ങൾക്ക് മുൻപ് അത് ഒരു നല്ല സ്ഥലമായിരുന്നു. ചുറ്റുപാടുകളും വളരെ നല്ലതായിരുന്നു. അവിടേക്ക് സമീപിക്കാനുള്ള റോഡും കടലിന് വളരെ അടുത്ത്, ഒരു മലഞ്ചരുവ് പോലുള്ള ഭൂദൃശ്യമാണ്.


 


Person no. 1

I will note this place. You said that this place is currently under the army control.


ഞാൻ ഈ സ്ഥലം നോട്ട് ചെയ്യും. ഈ സ്ഥലം ഇന്ന് പട്ടാളത്തിന്‍റെ നിയന്ത്രണത്തിലാണ് എന്ന് നിങ്ങൾ പറഞ്ഞു.



Person no. 2:

Yes. I heard that the army does not allow the local people to wander inside as and when they wish. It depends on what you want to do there, I suppose.

 

അതെ.  പ്രാദേശിക ജനങ്ങൾക്ക് തോന്നുമ്പോഴെല്ലാം കയറിഇറങ്ങാൻ പട്ടാളം അനുവദിക്കുന്നില്ലാ എന്നു ഞാൻ കേട്ടു. നിങ്ങൾക്ക് അവിടെ എന്താണ് ചെയ്യേണ്ടത് എന്നതിനെ ആശ്രയിച്ചിരിക്കും, എന്നു ഞാൻ കരുതുന്നു.


 


Person no. 1

I will approach the senior officials. I do not think that I will have much problem in this regard.


ഞാൻ ഉന്നതാധികാരികളെ സമീപിക്കും. ഇക്കാര്യത്തിൽ എനിക്ക് വലിയ പ്രശ്നം ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല.



Person no. 2:

Just out of curiosity, I am asking. What is your interest in getting the permission of the army officials for a simple visit?


ജിജ്ഞാസകൊണ്ട് ചോദിക്കുകയാണ്.   ലളിതമായ ഒരു സന്ദർശനത്തിന് പട്ടാള ഉദ്യോഗസ്ഥരുടെ അനുമതി നേടാൻ മാത്രം എന്താണ് നിങ്ങൾക്ക്  താൽപ്പര്യം?


 


Person no. 1 

Maybe you must have guessed that I am not on an ordinary sight-seeing visit.

 

ഞാൻ ഒരു സാധാരണ കാഴ്ചകാണൽ സന്ദർശനത്തിൽ അല്ലായെന്ന് നിങ്ങൾ ഊഹിച്ചിട്ടുണ്ടായേക്കാം.



Person no. 2 

Since you mention that, I must admit that I do guess that you do have some definite purpose for coming so far from Bombay.


നിങ്ങൾ അത് സൂചിപ്പിച്ചതിനാൽ, നിങ്ങൾ ബോംബെയിൽ നിന്നും ഇത്രത്തോളം ദൂരത്ത് വന്നത് കുറച്ച് നിശ്ചിതമായ ഉദ്ദേശങ്ങളോടുകൂടിയാവണം എന്ന് ഞാൻ ഊഹിക്കുന്നു എന്ന് ഞാൻ സമ്മതിച്ചുതരേണ്ടതാണ്.


 


Person no. 1

Your guess is correct. I am not on an ordinary sight-seeing visit. However, I do not want to divulge the details. It is just a business matter.


നിങ്ങളുടെ ഊഹം ശരിയാണ്. ഞാൻ ഒരു സാധാരണ കാഴ്ചകാണൽ സന്ദർശനത്തിൽ അല്ല ഉള്ളത്.  എന്നാൽ, ഇതിലെ വിശദാംശങ്ങൾ പുറത്തുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് ഒരു വാണിജ്യകാര്യം മാത്രമാണ്



Person no. 2

May be it is a business secret. So I cannot ask you to reveal it.


അത് ഒരു വ്യാപാര രഹസ്യമായേക്കാം. അതിനാൽ അത് വെളിപ്പെടുത്താൻ നിങ്ങളോട് ആവശ്യപ്പെടാൻ എനിക്ക് ആവില്ല.


 


Person no. 1 

That is correct. However, I am happy to have you. I found it quite difficult to find a person who is good in English to ask these things. Moreover, you are from Cannanore. That helps a lot.


അത് ശരിയാണ്. എന്നാൽ നിങ്ങളെ കിട്ടിയതിൽ ഞാൻ സന്തുഷ്ടനാണ്. ഈവക കാര്യങ്ങൾ ചോദിക്കുവാനായി ഇങ്ഗ്ളിഷിൽ നല്ല പരിജ്ഞാനമുള്ള ഒരു വ്യക്തിയെ കണ്ടെത്താൻ ഞാൻ പ്രയാസപ്പെട്ടിരുന്നു.  മാത്രവുമല്ല, നിങ്ങൾ കണ്ണൂരിൽ നിന്നുമാണ്. അത് വളരെ സഹായകരമാകുന്നു.



Person no. 2:

I am a native of Cannanore. When I was young, around some fifty years back, there were places in Cannanore which were kind of English speaking. For instance, near to a place called Burnasherry, a lot of Anglo-Indians used to live. Now, the place has lost its English touch.


ഞാൻ കണ്ണൂരിലെ ഒരു പ്രാദേശികനാണ്.  ഞാൻ ചെറുപ്പമായിരുന്നപ്പോൾ, ഏതാണ്ട് അൻപത് വർഷങ്ങൾക്ക് മുൻപ്, ഇങ്ഗ്ളിഷ് പ്രാദേശികമായി സംസാരിക്കുന്നതു പോലുള്ള ഇടങ്ങൾ കണ്ണൂരിൽ ഉണ്ടായിരുന്നു. ഉദാഹരണത്തിന് ബർണശ്ശേരിയെന്ന പേരുള്ള ഒരു സ്ഥലത്ത്, കുറേ Anglo-Indian വ്യക്തികൾ ജീവിക്കാറുണ്ടായിരുന്നു. ഇന്ന്, ഈ സ്ഥലത്തിന് അതിന്‍റെ ഇങ്ഗ്ളിഷ് പരിവേഷം നഷ്ടപ്പെട്ടിട്ടുണ്ട്.


 


Person no. 1

What happened to the Anglo-Indians?


Anglo-Indiansന് എന്ത് സംഭവിച്ചു?



Person no. 2:

Many left that place. Others converted into the local language culture, I think. I am not sure.


കുറേപേർ ആ സ്ഥലം വിട്ടു.  മറ്റുള്ളവർ പ്രാദേശിക ഭാഷാ സംസ്ക്കാരത്തിലേക്ക് മാറി, എന്ന് എനിക്ക് തോന്നുന്നു. എനിക്ക് തീർച്ചയില്ല.

 


 

Person no. 1 

Since you are a native of Cannanore, you might know the place very intimately.

 

നിങ്ങൾ കണ്ണൂരിലെ ഒരു സ്വദേശീയനായതുകൊണ്ട്, നിങ്ങൾക്ക് സ്ഥലം നല്ലവണ്ണം പരിചയമുണ്ടായേക്കാം.



Person no. 2:

I can’t say that.  After my graduation, I shifted to Quilon.


എന്ന് എനിക്ക് പറയാൻ പറ്റില്ല. എന്‍റെ ഡിഗ്രിപഠനത്തിന് ശേഷം, ഞാൻ കൊല്ലത്തേക്ക് താമസം മാറ്റി


 


Person no. 1

Where is Quilon?


എവിടെയാണ് കൊല്ലം?



Person no. 2:

Quilon is in South Kerala. North of Trivandrum. I think you should come to Quilon also, if you are seeking good scenic locations. I know Quilon also has good locations. Good sea-sides as well as lakeshores.


കൊല്ലം ദക്ഷിണ കേരളത്തിൽ ആണ്. തിരുവനന്തപുരത്തിന് വടക്ക്. മനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങൾ ഉള്ള പ്രദേശങ്ങൾ ആണ് നിങ്ങൾ തിരയുന്നതെങ്കിൽ, നിങ്ങൾ കൊല്ലത്തും വരണം എന്നാണ് എനിക്ക് തോന്നുന്നത്.  കൊല്ലത്തും നല്ല പ്രദേശങ്ങൾ ഉണ്ട് എന്ന് എനിക്ക് അറിയാം. നല്ല കടലോരപ്രദേശങ്ങളും തടാകതീരങ്ങളും.


 


Person no. 1

Were you in the government service?


നിങ്ങൾ സർക്കാർ ജോലിയിൽ ആയിരുന്നുവോ?



Person no. 2:

No, I was a businessman. Actually my family is a business family. Our family business history goes back to the Madras State times. We were then part of the Madras State.


ഇല്ല, ഞാൻ ഒരു വ്യപാരിയായിരുന്നു.  യഥാർത്ഥത്തിൽ എന്‍റെ കുടുംബം ഒരു വ്യാപാര കുടുംബമായിരുന്നു. ഞങ്ങളുടെ കുടുംബ വ്യാപാര ചരിത്രം മെഡ്രാസ് സംസ്ഥാനത്തിന്‍റെ കാലത്തിലേക്ക് പിന്നോട്ട് നീങ്ങുന്നുണ്ട്. ഞങ്ങൾ അന്ന് മെഡ്രാസ് സംസ്ഥാനത്തിന്‍റെ ഭാഗമായിരുന്നു.


 


Person no. 1

You mean Cannanore was part of Madras state? That is a very odd bit of information.

 

കണ്ണൂർ മെഡ്രാസ് സംസ്ഥാനത്തിന്‍റെ ഭാഗമായിരുന്നു എന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്? അത് തികച്ചും വളരെ വിചിത്രമായ ഒരു വിവരം ആണ്.



Person no. 2:

Actually the whole of Malabar district was part of Madras State. Malabar was connected to Travancore and Cochin only in 1956. That was when Kerala was formed.


യഥാർത്ഥത്തിൽ മലബാർ ജില്ല മുഴുവനും മെഡ്രാസ് സംസ്ഥാനത്തിന്‍റെ ഭാഗമായിരുന്നു. 1956ൽ ആണ് മലബാർ തിരുവിതാംകൂറിനോടും കൊച്ചിയോടും ബന്ധിപ്പിക്കപ്പെട്ടത്. അത് കേരളം രൂപീകൃതമായപ്പോൾ ആണ്.


 


Person no. 1

Malabar was one single district?

 

മലബാർ ഒരു ഒറ്റ ജില്ലയായിരുന്നു



Person no. 2: 

Malabar was a single district during the English-rule period.


ഇങ്ഗ്ളിഷ് ഭരണകാലത്ത് മലബാർ ഒരു ഒറ്റ ജില്ലയായിരുന്നു.


 


Person no. 1 

How many districts are there in Malabar now?


ഇപ്പോൾ മലബാറിൽ എത്ര ജില്ലകൾ ഉണ്ട്



Person no. 2:

Let me count and see.  Kasargode, Cannanore, Calicut, Wynad, Malappuram, Palghat and Trichur. Now there are seven districts in Malabar area.


ഞാൻ ഒന്ന് എണ്ണിനോക്കട്ടെ. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ. ഇപ്പോൾ മലബാർ പ്രദേശത്ത് ഏഴ് ജില്ലകൾ ഉണ്ട്.


 


Person no. 1

Quite interesting. So one single location has been divided into seven districts?


വളരെ താൽപ്പര്യമുണർത്തുന്ന കാര്യങ്ങൾ. അപ്പോൾ, ഒരു ഒറ്റ പ്രദേശം ഏഴു ജില്ലകളായി വിഭജിക്കപ്പെട്ടിരിക്കുകയാണ്?



Person no. 2:

History is much more complicated than that. Actually before the English rule period, I think there were two different Malabars. North Malabar and South Malabar.


ചരിത്രം അതിനേക്കാളെല്ലാം സങ്കീർണ്ണമാണ്. യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് ഭരണകാലത്തിന് മുൻപ്, രണ്ട് വ്യത്യസ്ത മലബാറുകൾ ഉണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഉത്തര മലബാറും, ദക്ഷിണ മലബാറും.


 


Person no. 1

How can there be two different regions in such a small place? Was there anything like a border or boundary between these two regions?


ഇത്രമാത്രം ചെറിയ ഒരു പ്രദേശത്ത് രണ്ട് വ്യത്യസ്ത പ്രദേശങ്ങൾ എങ്ങിനെയാണ് ഉണ്ടാവുക? ഈ രണ്ട് പ്രദേശങ്ങൾക്കും ഇടയിലായി എന്തെങ്കിലും ഒരു അതിർത്തിപ്രദേശമോ, അതിരോ പോലുള്ള എന്തെങ്കിലും ഉണ്ടായിരുന്നുവോ?



Person no. 2:

Korappuzha river was the dividing line between them. Our train crossed the bridge over that river a few minutes back.  So technically now we are in north Malabar.


ഇവ തമ്മിൽ വേർതിരിക്കുന്ന രേഖ കോരപ്പുഴയായിരുന്നു.  ഏതാനും മിനിറ്റുകൾക്ക് മുൻപ് നമ്മുടെ തീവണ്ടി ആ പുഴയുടെ മേലുള്ള പാലം കടന്നു.  അതിനാൽ, സാങ്കേതികമായി പറയുമ്പോൾ, നാം ഇപ്പോൾ ഉത്തര മലബാറിലാണ്.


 


Person no. 1

How do you compare Quilon with Cannanore?


കൊല്ലത്തെ നിങ്ങൾ ഏത് രീതിയിലാണ് കണ്ണൂരിനോട് താരതമ്യപ്പെടുത്തുക?


Person no. 2:

Both places are quite different from each other. When I first moved to Quilon way back in the 1960s, Quilon people, language and culture were all totally different.


രണ്ട് പ്രദേശങ്ങളും വ്യത്യസ്തങ്ങളാണ്.  1960കളിൽ ഞാൻ കൊല്ലത്തേക്ക് മാറിയപ്പോൾ, കൊല്ലത്തെ ജനങ്ങളും, ഭാഷയും സംസ്ക്കാരവും തികച്ചും വ്യത്യസ്തമായിരുന്നു.


 


Person no. 1

You say that that the language was different. How can that be? I understand that Kerala has only one language.


നിങ്ങൾ പറയുന്നു ഭാഷ വ്യത്യസ്തമായിരുന്നു എന്ന്. അത് എങ്ങിനെയാകും? കേരളത്തിന് ഒരു ഭാഷമാത്രമാണ് ഉള്ളത് എന്ന് ഞാൻ മനസ്സിലാക്കുന്നു.



Person no. 2:

That is true. Malayalam is the language spoken all over Kerala now.

However, in the earlier period, before Malabar was first connected to Travancore and Cochin, Malabar had a different language.  

For me to understand Malayalam was easy. For, I had studied Malayalam in my school textbooks. However, Malabar language could not be understood by the people in Quilon.


അത് ശരിയാണ്.  ഇപ്പോൾ കേരളമൊട്ടാകെയും സംസാരിക്കപ്പെടുന്ന ഭാഷ മലയാളമാണ്.


എന്നാൽ, മലബാറിനെ തിരുവിതാംകൂറിനോടും, കൊച്ചിയോടും ബന്ധിപ്പിക്കുന്നതിന് മുൻപുള്ള കാലത്ത്, മലബാറിന് വ്യത്യസ്തമായ ഒരു ഭാഷ ഉണ്ടായിരുന്നു.

 

എനിക്ക് മലയാളം മനസ്സിലാക്കാൻ എളുപ്പമായിരുന്നു. കാരണം, ഞാൻ എന്‍റെ സ്ക്കൂൾ പാഠ പുസ്തകങ്ങളിൽ മലയാളം പഠിച്ചിരുന്നു. എന്നാൽ മലബാർ ഭാഷ കൊല്ലത്തുകാർക്ക് മനസ്സിലാകില്ലായിരുന്നു.


 


Person no. 1

Now, they can understand it I suppose.


ഇപ്പോൾ അവർക്ക് അത് മനസ്സിലാകും എന്നു ഞാൻ അനുമാനിക്കുന്നു.



Person no. 2:

Well as of now, Malabar language has vanished. Only the people who have not had formal education do speak it in Malabar.


മലബാർ ഭാഷ അപ്രത്യക്ഷമായിട്ടുണ്ട് എന്നാണ് ഇപ്പോഴത്തെ അവസ്ഥ, ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്ത ആളുകൾ മാത്രമേ ഇന്ന് മലബാറിൽ അത് സംസാരിക്കുന്നുള്ളു.


 


Person no. 1

I heard that Malayalam has beautiful songs in it. Somebody told me that Malayalam has a lot of Sanskrit words inside it.


മലയാളത്തിൽ സുന്ദരമായ👉 ഗാനങ്ങൾ ഉണ്ട് എന്ന് ഞാൻ കേട്ടു.  മലയാളത്തിനുള്ളിൽ വളരെ അധികം സംസ്കൃതവാക്കുകൾ ഉണ്ട് എന്ന് എന്നോട് ആരോ ഒരാൾ പറഞ്ഞു.



Person no. 2:

Malayalam songs, especially old-time film-songs are wonderful. However, as I am proficient in English, I prefer to converse in English.


മലയാളം ഗാനങ്ങൾ, പ്രത്യേകിച്ചും പഴയകാല സിനിമാ ഗാനങ്ങൾ വിസ്മയജനകങ്ങൾ ആണ്. എന്നാൽ, എനിക്ക് ഇങ്ഗ്ളിഷിൽ പ്രാവീണ്യം ഉള്ളതിനാൽ, ഇങ്ഗ്ളിഷിൽ സംസാരിക്കാനാണ് ഞാൻ താൽപ്പര്യപ്പെടുന്നത്.


 


Person no. 1

This love for speaking in English is there even in Bombay also among some persons. But then, that is fast fading off as of now. Hindi is becoming the more popular language for conversation over there. Even Marathi is second to Hindi.

 

ഈ ഇങ്ഗ്ളിഷ് സംസാരിക്കാനുള്ള ആഗ്രഹം ബോംബെയിൽ പോലും ചില ആളുകളിൽ ഉണ്ട്. എന്നാൽ അത് ഇന്ന് വളരെ വേഗത്തിൽ മാഞ്ഞുകൊണ്ടിരിക്കുകയാണ്. ഹിന്ദിയാണ് അവിടെ വർത്തമാനം പറയാനായി കൂടുതൽ ജനങ്ങളും ഇഷ്ടപ്പെട്ടുവരുന്നത്. മറാഠി പോലും ഹിന്ദിയോട് രണ്ടാം സ്ഥാനത്താണ്.



Person no. 2:

Hindi also has beautiful film-songs. I used to know a lot of old Hindi film songs. Nowadays I do not have time for such things. However, I still prefer to speak in English.


ഹിന്ദിക്കും വളരെ സൌന്ദര്യമുള്ള സിനിമാ-ഗാനങ്ങൾ ഉണ്ട്. വളരെ അധികം പഴയ ഹിന്ദി സിനിമാ-ഗാനങ്ങൾ എനിക്ക് അറിയാമായിരുന്നു.  ഈ ദിവസങ്ങളിൽ ആ വിധ കാര്യങ്ങൾക്ക് എനിക്ക് സമയം ഇല്ല. എന്നാൽ, ഇങ്ഗ്ളിഷിൽ സംസാരിക്കാൻ തന്നെയാണ് ഞാൻ താൽപ്പര്യപ്പെടുന്നത്.


 


Person no. 1 

May I ask you why you prefer English, when we Indians have such wonderful languages?


നാം ഇന്ത്യക്കാർക്ക് ഇത്രമാത്രം ആശ്ചര്യകരമായ ഭാഷകൾ ഉള്ളപ്പോൾ, നിങ്ങൾ ഇങ്ഗ്ളിഷിനെ താൽപ്പര്യപ്പെടുന്നത് എന്തുകൊണ്ടാണ് എന്ന് ഞാൻ ചോദിച്ചോട്ടെ?



Person no. 2:

It is just that Malayalam and other Indian languages have a lot of hierarchies and feudal tones in the words. In English, conversation is quite smooth.

 

മലയാളത്തിനും മറ്റ് ഇന്ത്യൻ ഭാഷകൾക്കും വളരെ അധികം ഉച്ചനീചത്വങ്ങളും, ജന്മി-അടിമ സ്വരഭേദങ്ങളും വാക്കുകളിൽ ഉണ്ട് എന്നത് കൊണ്ട് മാത്രം.  ഇങ്ഗ്ളിഷിനുള്ളിൽ സംഭാഷണം വളരെ മിനുസമുള്ളതാണ്.

 


 


Person no. 1

Oh, that is a very new information for me. Let me think. Yes, what you say might be true.


ഓ, അത് വളരെ പുതുമയാർന്ന ഒരു വിവരം ആണ് എനിക്ക്. ഞാൻ ഒന്ന് ചിന്തിക്കട്ടെ  അതെ, നിങ്ങൾ പറഞ്ഞത് സത്യമായിരിക്കാം.



Person no. 2:

I think we are approaching Badagara. The train is slowing down.


നാം വടകര സമീപിക്കുകയാണ് എന്നു തോന്നുന്നു. തീവണ്ടി വേഗത കുറയ്ക്കുന്നു.


 


Person no. 1 

Getting acquainted with you was nice. I was a bit worried about finding someone who could give me some valuable information.


നിങ്ങളോട് പരിചയപ്പെട്ടത് നല്ല അനുഭവമായിരുന്നു.  മൂല്യമുള്ള കുറച്ച് വിവരങ്ങൾ നൽകാൻ പറ്റുന്ന ഒരു ആളെ കണ്ടെത്തുന്ന കാര്യത്തെക്കുറിച്ച് ഞാൻ കുറച്ച് വിഷമിച്ചിരിക്കുകയായിരുന്നു.



Person no. 2:

We can continue our talk after the train leaves Badagara. When the train stops, there will naturally be some commotion.

 

തീവണ്ടി വടകര വിട്ടതിന് ശേഷം നമുക്ക് സംഭാഷണം തുടരാം. തീവണ്ടി നിർത്തുമ്പോൾ, സ്വാവാഭികമായും ആളനക്കത്തിന്‍റെ ബഹളമയം കുറച്ചുണ്ടാവും.

bottom of page