top of page
Anchor 1
English class: Railway journey2

Railway journey - Part 2.


The train has passed Badagara, and is now moving towards Tellicherry.


 

PART 1 PART 3 PART 4

D 01        D02        D03        D04      D 05      D06     D07        D08         D 09        D10      D11        D12

D 13        D14          D15        D16         D 17      D18     D19        D20          D 21        D22       D23       D24  

1

Person no. 1:


There was no commotion at all.  The station was quite empty, I should say.


യാതോരു ബഹളവും ഇല്ലായിരുന്നു. സ്റ്റേഷൻ തികച്ചും ശൂന്യമായിരുന്നു, എന്ന് ഞാൻ പറയേണ്ടിയിരിക്കുന്നു.



Person no. 2:


We are in the first class compartment. The experience is quite different. In the general compartment, the ambience would be quite different.


നമ്മൾ first class കമ്പാർട്ട്മെന്റിലാണ്. അനുഭവം തികച്ചും വ്യത്യസ്തമാണ്. ജന്റൽ കമ്പാർട്ട്മെന്റിൽ അന്തരീക്ഷം തികച്ചും വ്യത്യസ്തമായിരിക്കും.


 


2

Person no. 1 :


I was not speaking about that. Compared to Bombay railway stations, Kerala railway stations have a sort of village-like environment.


ഞാൻ അതിനെക്കുറിച്ചായിരുന്നില്ല സംസാരിച്ചിരുന്നത്. ബോംബെ റെയ്ൽവേ സ്റ്റേഷനുകളോട് താരതമ്യം ചെയ്യുമ്പോൾ, കേരളാ റെയ്ൽവേ സ്റ്റേഷനുകൾക്ക് ഒരു ഗ്രാമീണംപോലുള്ള അന്തരീക്ഷം ഉണ്ട്.



Person no. 2:


That might be true. I have experienced the crowd in both Madras as well as in Bombay railway stations. However, I do remember a time some forty to fifty years back.  The railway stations were quite different then.


അതു ശരിയായിരിക്കാം. മെഡ്രാസിലേയും, ബോംബെയിലേയും റെയ്ൽവേ സ്റ്റേഷനുകളിലെ ആൾത്തിരക്ക് ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്നാൽ, ഏതാണ്ട് നാൽപ്പത് മുതൽ അൻപത് വർഷങ്ങൾക്ക് മുന്നെ ഉള്ള ഒരു സമയം ഞാൻ ഓർക്കുന്നുണ്ട്.  റെയ്ൽവേ സ്റ്റേഷനുകൾ തികച്ചും വ്യത്യസ്തമായിരുന്നു അന്ന്.


 


3

Person no. 1 :


I think I know what you are speaking about.  It is true that the times have changed. Population has sort of exploded everywhere in the country.


നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് എനിക്ക് അറിയാം എന്നു തോന്നുന്നു. കാലം മാറിയിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്.  രാജ്യത്തിൽ എല്ലായിടത്തും ജനസംഘ്യ സ്ഫോടനാത്മകമായരീതിയിൽ അധികരിച്ചിട്ടുണ്ട്.



Person no. 2:


That is true. But I was thinking of a different thing.


അതു ശരിയാണ്. എന്നാൽ ഞാൻ ചിന്തിക്കുന്നത് മറ്റൊരു കാര്യത്തെക്കുറിച്ചാണ്.


 


4.

Person no. 1 :


What was that?


അത് എന്തായിരുന്നു?



Person no. 2:


You see in those days, there was a lot of English inside the railway stations as well as on the roadsides, both in Bombay as well as in Madras.


ആ കാലത്ത്, ബോംബെയിലും, അതുപോലെ മെഡ്രാസിലും റെയ്ൽവേ സ്റ്റേഷനുകളിലും റോഡ്സൈഡുകളിലും വളരെ അധികം ഇങ്ഗ്ളിഷ് ഉണ്ടായിരുന്നു.


 


5

Person no. 1:


How does that create a change in the ambience?


പരിസരസ്വാധീനത്തിൽ അത് എങ്ങിനെയാണ് ഒരു മാറ്റം സൃഷ്ടിക്കുക?



Person no. 2:


It is like this. I had been to Bombay many times. In those days, you stand in the bus waiting station. When the bus comes in, the people queue up. This is no rushing or pushing.  People used to use words such as Excuse me, May I? &c. It was courtesy everywhere.  I remember standing in such queues in Santa Cruz, Colaba, Fountain &c.


അത് ഇങ്ങിനെയാണ്. ആ കാലത്ത്, ഞാൻ പലപ്പോഴായി ബോംബെയിൽ പോയിട്ടുണ്ടായിരുന്നു. നിങ്ങൾ ബസ് വെയ്റ്റിങ്ങ് സ്റ്റേഷനിൽ നിൽക്കുന്നു. ബസ് വരുമ്പോൾ, ആളുകൾ ക്യൂ ആയി അണിനിരക്കുന്നു. യാതോരുവിധ തിരക്ക് കൂട്ടലോ, ഉന്തലോ ഇല്ല. Excuse me, May I? തുടങ്ങിയ വാക്കുകൾ ആളുകൾ ഉപയോഗിക്കാറുണ്ടായിരുന്നു. എല്ലായിടത്തും ഉപചാരപ്രകാരമുള്ള മര്യാദയും മാന്യമായ പെരുമാറ്റവും. Santa Cruz, Colaba, Fountain തുടങ്ങിയ സ്ഥലങ്ങളിൽ ഈ വിധമുള്ള ക്യൂവുകളിൽ നിന്നിരുന്നത് ഞാൻ ഓർക്കുന്നു.


 

6

Person no. 1 :


What you say might be true. I have heard many old-timers in Bombay saying more or less the same things.  They say that Bombay was classic in those days. Not much of a crowd. But then Bombay has grown. With growth, quality will go down.


നിങ്ങൾ പറയുന്നത് ശരിയാരിക്കാം. ബോംബെയിൽ പഴയ ആൾക്കാർ ഏതാണ്ട് ഇതുപോലൊക്കെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അന്ന് ബോംബെ ഉത്കൃഷ്ടവും, വിശിഷ്ടവും ആയിരുന്നു എന്ന് അവർ പറയുന്നു. കാര്യമായ ഒരു ആൾക്കൂട്ടമില്ല. എന്നാൽ ബോംബെ വളർന്നിട്ടുണ്ട്. വളരുമ്പോൾ ഗുണമേന്മ താഴേക്ക് പോകും.



Person no. 2:


I do not really agree with you on your last statement. However, I do not want to dispute.  I am thinking of old Madras railway station. I remember that there was a bookstall known as Higginbotham’s. In fact, the same bookstall was in most of the railway stations of the old British-India. Those books stalls had a nice English charm in them. I do not see them anymore. I wonder what happened to them.


നിങ്ങളുടെ അവസാനത്തെ പ്രസ്താവനയോട് ഞാൻ അത്രകണ്ട് യോജിക്കുന്നില്ല.  എന്നാൽ, തർക്കിക്കാൻ എനിക്ക് ആഗ്രഹം ഇല്ല. ഞാൻ പഴയ കാല മെഡ്രാസ് റെയ്ൽവേ സ്റ്റേഷനിനെക്കുറിച്ച് ആലോചിക്കുകയാണ്.  Higginbotham’s എന്ന പേരുള്ള ഒരു ബുക്ക്സ്റ്റോൽ ഉണ്ടായിരുന്ന കാര്യം ഞാൻ ഓർക്കുന്നു. വാസ്തവാത്തിൽ, പഴയ ബൃട്ടിഷ്-ഇന്ത്യയിൽലെ ഒട്ടുമിക്ക റെയ്ൽവേ സ്റ്റേഷനുകളിലും ഇതേ ബുക്ക്സ്റ്റോൾ ഉണ്ടായിരുന്നു. ആ ബുക്ക് സ്റ്റോളുകൾക്ക് ആകർഷകമായ ഒരു ഇങ്ഗ്ളിഷ് മനോഹാരിത ഉണ്ടായിരുന്നു. ഇപ്പോളെവിടെയും ഇവ ഞാൻ കാണുന്നില്ല. അവർക്ക് എന്ത് പറ്റിയെന്ന് ഞാൻ ആലോചിക്കുന്നു.


 


7

Person no. 1:


I remember reading about them somewhere. I think they are still in existence. However, whether they still maintain their English ambience, I cannot say.


…………………By the way, I checked my Map. There is a mention of Mahe on this railway route. I am interested in that place.


അവരെക്കുറിച്ച് എവിടെയോ വയിച്ചതായി ഞാൻ ഓർക്കുന്നു. അവർ ഇപ്പോഴും നിലവിൽ ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ അവർ ഇപ്പോഴും അവരുടെ ഇങ്ഗ്ളിഷ് അന്തരീക്ഷം നിലനിർത്തുന്നുണ്ടോ എന്ന് എനിക്ക് പറയാൻ ആവില്ല.


............ ഞാൻ എന്റെ ഭൂപടം ഒന്ന് പരിശോധിച്ചു. ഈ റെയ്ൽവേ റൂട്ടിൽ മാഹിയെക്കുറിച്ച് ഒരു സൂചന ഉണ്ട്. ആ സ്ഥലത്തിൽ എനിക്ക് താൽപ്പര്യം ഉണ്ട്.



Person no. 2:


Mahe is around 10 kms, this side of Tellicherry. That place has a different history.


തലശ്ശേരിയിൽ നിന്നും ഏതാണ്ട് 10 കിലോ മീറ്റർ ഇപ്പുറത്താണ് മാഹി. ആ സ്ഥലത്തിന് വ്യത്യസ്തമായ ഒരു ചരിത്രം ഉണ്ട്.


 


8

Person no. 1


What might be different about Mahe?


മഹിയെക്കുറിച്ച് എന്തായിരിക്കാം വ്യത്യാസമായിട്ടുള്ളത്?



Person no. 2:


Mahe was under the French rule. Not under the English rule.


മാഹി ഫ്രഞ്ചുകാരുടെ ഭരണത്തിന് കീഴിൽ ആയിരുന്നു. ഇങ്ഗ്ളിഷ് ഭരണത്തിന് കീഴിൽ ആയിരുന്നില്ല.


 


9

Person no. 1 :


Ah yes! The French were also one of the colonial masters of India.


ഓ, അത് ശരിയാണ്! ഇന്ത്യയുടെ പഴയ കാല കൊളോണിയൽ അധിപന്മാരിൽ ഒന്നായിരുന്നു ഫ്രഞ്ചുകാരും.



Person no. 2:


I do not think that they were any kind of colonial masters in the subcontinent. I personally think that this subcontinent did experience only one such rule. And that was the English rule.


ഈ ഉപഭൂഖണ്ഡത്തിൽ ഏതെങ്കിലും തരത്തിലുളള കൊളോണിയൽ അധിപന്മാരായിരുന്നു അവർ എന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നത്, ഈ ഉപഭൂഖണ്ഡം ആവിധമുള്ള ഒറ്റ ഭരണമേ അനുഭവിച്ചിട്ടുള്ളു എന്നാണ്. അതാണെങ്കിൽ ഇങ്ഗ്ലിഷ് ഭരണമായിരുന്നു.


 

10

Person no. 1:


I do not know what to say to that. In our school textbooks, we get the information that India was first under the Portuguese, then the Dutch, then the French and last under the British.


അതിനെക്കുറിച്ച് എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. ഇന്ത്യ പോർച്ചുഗീസുകാരുടേയും, അതിന് ശേഷം, ഡച്ചുകാരുടേയും, അതിന് ശേഷം, ഫ്രഞ്ചുകാരുടേയും, അതിനെല്ലാം ശേഷം ബൃട്ടിഷുകാരുടേയും കീഴിലായിരുന്നു എന്ന വിവരം നമ്മുടെ പാഠപുസ്തകങ്ങളിൽ, നമുക്ക് ലഭിക്കുന്നു.



Person no. 2:


School textbook history is a different matter. As per my information, the continental-Europeans at best tried to do trade and occupy some bits of land. In fact, the Portuguese, the Dutch and the French had only very tiny bits of territories under their control at any time in history. None of them were any kind of colonial powers here.


സ്ക്കൂൾ പാഠപുസ്തക ചരിത്രം തികച്ചും വ്യത്യസ്തമായ ഒരു സംഗതിയാണ്. എന്റെ അറിവ് പ്രകാരം, ഭൂഖണ്ഡ യൂറോപ്യൻമാർ കച്ചവടം നടത്താനും ഏതാനുംകുറച്ചു സ്ഥലം കൈക്കലാക്കാനും വളരെയധികം ശ്രമിച്ചു. വാസ്തവാത്തിൽ, പോർച്ചുഗീസുകാർക്കും, ഡച്ചുകാർക്കും, ഫ്രഞ്ചുകാർക്കും, ചരിത്രത്തിൽ ഏതൊരു അവസരത്തിലും, വളരെ ചെറിയ ഭൂപ്രദേശ തുണ്ടുകൾ മാത്രമേ അവരുടെ അധീനതയിൽ ഉണ്ടായിരുന്നിട്ടുള്ളു. അവർ ആരുംതന്നെ യാതോരുവിധ കൊളോണിയൽ അധിപന്മാർ ആയിരുന്നില്ല, ഇവിടെ.


 


11

Person no. 1 :


Mahe was ruled by the French, I understand. Was there any freedom struggle there to dislodge the French?


മാഹി ഫ്രഞ്ചുകാരാണ് ഭരിച്ചിരുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു. അവരെ പുറത്താക്കാനായി എന്തെങ്കിലും സ്വാതന്ത്ര്യ സമരം അവിടെ ഉണ്ടായിരുന്നുവോ?



Person no. 2:


There was some political activity, I think. However, I think ultimately some threat of military action must have been there.


ഏതാനും കുറച്ച് രാഷ്ട്രീയ പ്രവർത്തനം ഉണ്ടായിരുന്നു, എന്ന് എനിക്ക് തോന്നുന്നു. എന്നാൽ, ഏറ്റവും ഒടുവിൽ കുറച്ച് സൈനിക ആക്രമണ ഭീഷണി ഉണ്ടായിരുന്നിരിക്കാം.


 


12

Person no. 1 :


Oh, that is how Mahe became part of Kerala!


ഓ, അങ്ങിനെയാണ് മാഹി കേരളത്തിന്റെ ഭാഗമായിത്തീർന്നത്!



Person no. 2:


Mahe is not part of Kerala. It is part of a wider combination of places which had been French-ruled areas. Mahe is part of Pondicherry state.


മാഹി കേരളത്തിന്റെ ഭാഗമല്ല. ഫ്രഞ്ചുകാർ ഭരിച്ചിരുന്ന പ്രദേശങ്ങളുടെ വിശാലമായ ഒരു സമ്മിശ്രണത്തിന്റെ ഭാഗമണ് അത്. മാഹി പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമാണ്.


 


13

Person no. 1 :


Oh, this is all very confusing. Where is this Pondicherry state ?


ഓ, ഇത് എല്ലാം വളരെ ചിന്താകുഴപ്പം വരുത്തുന്നവയാണ്! ഈ പുതുച്ചേരി സംസ്ഥാനം എവിടെയാണ്?



Person no. 2:


It is located right inside Tamilnadu geography. It is a Tamil-speaking area.


തമിഴ് നാട് ഭൂപ്രദേശത്തിന് നേരെ ഉള്ളിൽ ആണ് അത് സ്ഥിതിചെയ്യുന്നത്. അത് ഒരു തമിഴ് സംസാരിക്കുന്ന ഇടമാണ്.


 


14

Person no. 1 :


You mean, Mahe is a Tamil-speaking place?


മാഹി ഒരു തമിഴ് സംസാരിക്കുന്ന സ്ഥലമാണ് എന്നാണോ നിങ്ങൾ അർത്ഥമാക്കുന്നത്?



Person no. 2:


No, Mahe is a Malayalam-speaking area. But right from the beginning, the people did not support the idea of joining with Kerala. However, now Mahe is more or less similar to Kerala, in many ways. Not much difference can be seen in anything.


അല്ല, മാഹി ഒരു മലയാളം സംസാരിക്കുന്ന പ്രദേശം ആണ്. എന്നാൽ തുടക്കം മുതൽ, ജനങ്ങൾ കേരളത്തോട് ചേരണം എന്ന ആശയത്തിന് പിന്തുണ നൽകിയില്ല. എന്നാൽ, ഇപ്പോൾ പലരീതിയിലും മാഹി ഏതാണ്ടൊക്കെ കേരളത്തെപോലെതന്നെയാണ്. കാര്യമായ ഒരു വ്യത്യാസം യാതൊന്നിലും കാണാൻ ആവില്ല.


 


15

Person no. 1 :


Is there anything interesting about Mahe?


മാഹിയെക്കുറിച്ച് താൽപ്പര്യം ഉളവാക്കുന്ന എന്തെങ്കിലും ഉണ്ടോ?



Person no. 2:


From a historical perspective, the place is quite interesting. However, to the layman in Kerala, the only item worth mentionable is that liquor is quite cheap over there.


ചരിത്രത്തിന്റെ വീക്ഷണകോണിൽനിന്നും, വളരെ താൽപ്പര്യം ഉളവാക്കുന്ന ഒന്നാണ് ആ സ്ഥലം.  എന്നാൽ, കേരളത്തിലെ സാധാരണക്കാരനെ സംബന്ധിച്ചെടുത്തോളം, എടുത്തു പറയാവുന്ന കാര്യം അവിടെ മദ്യത്തിന് വില വളരെ തുച്ഛമാണ് എന്നതാണ്.


 


16

Person no. 1 :


You say that liquor is cheap over there. How come?


നിങ്ങൾ പറയുന്നു മദ്യം അവിടെ വിലകുറവാണ് എന്ന്. അത് എങ്ങിനെയാണ്?



Person no. 2:


I am not sure about that. I think some heavy taxes are not levied over there.


എനിക്ക് അതിനെക്കുറിച്ച് തീർച്ചയില്ല. ഏതോ കഠിനമായ നികുതി അവിടെ ഈടാക്കുന്നില്ലാ എന്നാണ് എനിക്ക് തോന്നുന്നത്.



 



This file is licensed under the Creative Commons Attribution-Share Alike 3.0 Unported license.

Attribution: Uwe Dedering at German Wikipedia. Map location on Wikipedia


 


17

Person no. 1 :


The people of Mahe must be drinking a lot of alcohol.  That can spoil the place.


മാഹിയിലെ ആളുകൾ വളരെ അധികം മദ്യം കുടിക്കുന്നുണ്ടാവാം. അത് ആ പ്രദേശത്തെ ദുഷിപ്പിക്കാം.



Person no. 2:


I do not know about that. However, I think it is the outsiders who come to enjoy the cost benefits there. In fact, both petrol and diesel are less costly over there. Long-distance vehicles from nearby places in Kerala go for filling their fuel tanks from there.


അതിനെക്കുറിച്ച് എനിക്ക് അറിയില്ല. എന്നാൽ, പുറത്ത് നിന്നുമുള്ളവരാണ് ഈ വില കുറവ് ആദായം ആസ്വധിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. വാസ്തവത്തിൽ, പെട്രോളും, ഡീസലും അവിടെ വിലകുറവാണ്. കേരളത്തിലെ അടുത്തുള്ള പ്രദേശങ്ങളിലെ ദീർഘദൂര വാഹനങ്ങൾ അവരുടെ ഇന്ധന ടാങ്ക് അവിടെനിന്നും നിറയ്ക്കാനായി പോകാറുണ്ട്.


 


18

Person no. 1 :


These are all not quite interesting things. Is there any other kind of commercial activity that can be more interesting?


ഇവയൊന്നും കാര്യമായ താൽപ്പര്യം ഉളവാക്കുന്ന കാര്യങ്ങൾ അല്ല.  കുറച്ച് കൂടി താൽപ്പര്യം നൽകുന്ന മറ്റ് വല്ല വാണിജ്യ പ്രവർത്തനവും അവിടെ ഉണ്ടോ?



Person no. 2:


I have heard that many people with money used to invest money for buying fishing boats.


പണം ഉള്ള പല ആളുകൾ മത്സ്യബന്ധന ബോട്ടുകൾ വാങ്ങിക്കാനായി പണം മുതൽമുടക്കാറുണ്ടായിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട്.


 


19

Person no. 1:


That must be a lucrative business. There is not much of a daily running cost. In fact, all they have to do is to catch fish for free from the high-seas.


അത് വളരെ ലാഭകരമായ ഒരു വ്യാപാരം ആയിരിക്കേണം. നിത്യേനെയുള്ള നടത്തിപ്പ് ചെലവ് കാര്യമായി യാതൊന്നും ഇല്ല. വാസ്തവത്തിൽ, ആകെ അവർ ചെയ്യേണ്ടുന്നത് ഉൾക്കടലിൽ നിന്നും മത്സ്യങ്ങളെ സൌജന്യമായി പിടിക്കുക എന്നത് മാത്രമാണ്.



Person no. 2:


I am not sure if it is as easy as that. There are many kinds of issues inside the fishing industry. Personally I think it is a stressful business for an investor, unless he is from the fishing-folk community. I must admit that I do not know for sure.


കാര്യങ്ങൾ അത്രകണ്ട് എളുപ്പമാണ് എന്ന് എനിക്ക് തോന്നുന്നില്ല. മത്സ്യ ബന്ധന വ്യവസായത്തിൽ വിവിധ തരം പ്രശ്നങ്ങൾ ഉണ്ട്.  പണം മുതൽമുടക്കുന്ന ആൾ മുക്കുവ സമുദായത്തിൽപെട്ട ആൾ അല്ലായെങ്കിൽ, ഇത് ഒരു മന:സംഘർഷം ഉളവാക്കുന്ന വ്യാപാരമാണ്, എന്നാണ് എനിക്ക് വ്യക്തിപരമായി തോന്നുന്നത്.  എന്നാൽ തീർച്ചയായ വിവരം എനിക്ക് ഇല്ലാ എന്ന് ഞാൻ സമ്മതിക്കേണ്ടതുണ്ട്.


 


20

Person no. 1 :


Apart from all this, is there any other kind of interesting bits of information about Mahe?


ഇതെല്ലാം അല്ലാതെ, മാഹിയെക്കുറിച്ച് താൽപ്പര്യം ഉളവാക്കുന്ന മറ്റ് വല്ല ചെറുകിട വിവരങ്ങൾ ഉണ്ടോ?



Person no. 2:


If you want anything from history, I can mention some things.


ചരിത്രത്തിൽ നിന്നും എന്തെങ്കിലും നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ, ഏതാനുംകാര്യങ്ങൾ എനിക്ക് സൂചിപ്പിക്കാൻ ആവും.


 


21

Person no. 1 :


Like what?


ഏത് പ്രകാരം ഉള്ളവ?



Person no. 2:


You see, Tellicherry was the headquarters of the English East India Company when they first set-up a trading post in Malabar.


ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മലബാറിൽ ആദ്യമായി ഒരു വാണിജ്യ കേന്ദ്രം കെട്ടിപ്പടുത്തപ്പോൾ, തലശ്ശേരിയായിരുന്നു അവരുടെ ആസ്ഥാനം.


 


22

Person no. 1 


You mean that they had a military centre in Tellicherry?


അവർക്ക് തലശ്ശേരിയിൽ ഒരു പട്ടാള കേന്ദ്രം ഉണ്ടായിരുന്നു എന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?



Person no. 2:


No. They had a trade centre, which they called Factory.


അല്ല. അവർ Factory എന്നുവിളിച്ച ഒരു കച്ചവടകേന്ദ്രം അവർക്ക് ഉണ്ടായിരുന്നു.


 


23

Person no. 1


Are the remnants of the Factory still there in Tellicherry?


ആ Factoryയുടെ അവശിഷ്ട ഭാഗങ്ങൾ ഇപ്പോഴും തലശ്ശേരിയിൽ ഉണ്ടോ?



Person no. 2:


I think their Factory was in a small island called Dharmadam. This place is a few kilometres north of Tellicherry.


അവരുടെ Factory ധർമ്മടം എന്നുപേരുള്ള ഒരു ചെറിയ ദ്വീപിൽ ആയിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഈ സ്ഥലം തലശ്ശേരിക്ക് എതാനും കിലോമീറ്റർ വടക്കായിട്ടാണ് ഉള്ളത്.


 


24

Person no. 1 


An island? I would better note the place down. What is the name?


ഒരു ദ്വീപോ? ഞാൻ ആ സ്ഥലം നോട്ട് ചെയ്യുന്നതാണ് നല്ലത്. പേരെന്താണ്?



Person no. 2:


Dharmadam. Should I spell it for you?


ധർമ്മടം. അതിന്റെ spelling ഞാൻ പറഞ്ഞുതരണമോ?


 


25

Person no. 1


No, I will write it in Hindi. That is easier for such names. I would like to go and visit this place and see the old English Company remnants. Is there any boat service for going there?


വേണ്ട, ഞാൻ അത് ഹിന്ദിയിൽ എഴുതും. ഇങ്ങിനെയുള്ള പേരുകൾക്ക് അതാണ് എളുപ്പം. അവിടെ പോകാനും, പഴയ ഇങ്ഗ്ളിഷ് കമ്പനിയുടെ അവശിഷ്ടങ്ങൾ കാണാനും എനിക്ക് താൽപ്പര്യം ഉണ്ട്.  അവിടെ പോകാൻ വല്ല boat serviceസും ഉണ്ടോ?



Person no. 2:


You do not need a boat to go there. The island is quite near to the mainland. During the low-tide time, you can walk through the sea. However, I will recommend that only if you are used to sea-water and swimming.


അവിടെ പോകാൻ നിങ്ങൾക്ക് ഒരു ബോട്ട് ആവശ്യമില്ല. ദ്വീപ് വൻകരയോട് വളരെ അടുത്താണ് ഉള്ളത്. വേലിയിറക്ക നേരത്ത് നിങ്ങൾക്ക് കടലിലൂടെ നടക്കാൻ ആവും. എന്നാൽ, നിങ്ങൾക്ക് കടൽ വെള്ളവും നീന്തലും പരിചയം ഉണ്ടെങ്കിൽ മാത്രമേ, ഞാൻ ഇത് ശുപാർശ ചെയ്യുള്ളു.


 


26

Person no. 1 


Now, what is this place’s connection with Mahe?


ഈ പ്രസക്തവിഷയത്തിൽ, ഈ പ്രദേശത്തിന് മാഹിയുമായി എന്താണ് ബന്ധം?



Person no. 2:


There is no specific connection. It is only that on the north of Tellicherry, there was an English Company centre. Towards the south, more or less at a similar distance, there was the French Company centre.


യാതോരുവിധ പ്രത്യേകതരത്തിളുള്ള ബന്ധവും ഇല്ല. ഇത്രമാത്രമേയുള്ളു : തലശ്ശേരിക്ക് വടക്കായി ഒരു ഇങ്ഗ്ളിഷ് കമ്പനി കേന്ദ്രം ഉണ്ടായിരുന്നു. തെക്കായി, ഏതാണ്ട് അതേ ദൂരത്തിൽ ഫ്രഞ്ച് കമ്പനി കേന്ദ്രമുണ്ടായിരുന്നു.


 


27

Person no. 1


You mean, Tellicherry was constantly under the threat of two different colonial powers in those days? Oh, it must have been a terrible time for the people of Tellicherry. 


ആ കാലത്ത് തലശ്ശേരി രണ്ട് വ്യത്യസ്ത കൊളോണിയൽ ശക്തികളുടെ നിത്യേനെയുള്ള ഭീഷണിയിൽ ആയിരുന്നു എന്നണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? ഓ, തലശ്ശേരിയിലെ ആളുകൾക്ക് ഒരു വളരെ ഭരങ്കര സമയമായിരുന്നിരിക്കണം അത്.



Person no. 2:


No, that is not what I meant. Tellicherry was under the protection of the English Company. The French were constantly creating problems. There had been fights between the English company and that of the French. I think it was the French who were the instigators.


അല്ല, ഞാൻ ഉദ്ദേശിച്ചത് അതല്ല. തലശ്ശേരി, ഇങ്ഗ്ളിഷ് കമ്പനിയുടെ സംരക്ഷണത്തിൽ ആയിരുന്നു. ഫ്രഞ്ചുകാർ നിത്യേനെ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. ഇങ്ഗ്ളിഷുകാരുടെ കമ്പനിയും ഫ്രഞ്ചുകരുടേതും തമ്മിൽ യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്. ഫ്രഞ്ചുകാരണ് പ്രകോപനം ജനിപ്പിച്ചിരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.


 


28

Person no. 1


Who won in these fights?


ആരാണ് ഈ വിധ യുദ്ധങ്ങളിൽ ജയിച്ചത്.



Person no. 2:


From my own information received from my family ancestry, I think the English side always had the people’s support. They could not be dislodged by anyone, that is the truth. ………………… By the way, we just passed Mahe station.


എന്റെ സ്വന്തം കുടുംബപരമായുള്ള വംശപരമ്പരയിൽനിന്നും എനിക്ക് ലഭിച്ച വിവരങ്ങൾ പ്രകാരം, ഇങ്ഗ്ളിഷുകാർക്ക് എന്നും ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നു. അവരെ ആർക്കും ഉന്തിപ്പുറത്താക്കാൻ ആവില്ലായിരുന്നു. അതാണ് സത്യം. ............ ഓ, ഇപ്പം നമ്മൾ മാഹി സ്റ്റേഷൻ കടന്നു.


 


29

Person no. 1


Oh, that was Mahe? We must be near to Tellicherry now. 


ഓ, അതായിരുന്നുവോ മാഹി? നമ്മൾ ഇപ്പോൾ തലശ്ശേരിക്ക് അടുത്തായിരിക്കേണം.



Person no. 2:


You can notice the bustle inside the compartment. Some of the passengers are getting ready to get down. 


കമ്പർട്ട്മെന്റിന് ഉള്ളിൽ ആളനക്കം നിങ്ങൾക്ക് ശ്രദ്ധിക്കാനാവും. യാത്രക്കാരിൽ ചിലർ ഇറങ്ങാനായി തയ്യാറാവുകയാണ്.


 


30

Person no. 1


I must admit that Mahe sounds quite interesting from a historical perspective. Maybe I will find some time to come here. Is there anything more you can tell me about this place?


ചരിത്രപരമായ വീക്ഷണകോണിൽനിന്നും മാഹി വളരെ താൽപ്പര്യമുളവാക്കുന്നതാണ് എന്ന് ഞാൻ സമ്മതിക്കേണം. ഇവിടെ വരാൻ കുറച്ച് സമയം ഞാൻ കണ്ടെത്തിയേക്കാം. ഈ സ്ഥലത്തെക്കുറിച്ച് കൂടുതൽ എന്തെങ്കിലും നിങ്ങൾക്ക് പറഞ്ഞുതരാൻ ആവുമോ?



Person no. 2:


I have very little experience with modern-day Mahe. I heard that there is an Ayurvedic Medical college as well as a dental college here.


ആധുനികകാല മാഹിയുമായി എനിക്ക് വളരെ കുറച്ച് അനുഭവപരിചയമേയുള്ളു. അവിടെ ഒരു ആയുർവ്വേദ മെഡിക്കൽ കോളജും ഒരു ദന്തവൈദ്യ കോളെജും ഉണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്.

 


 


Person no. 1


These things do not interest me.


ഈ വിധ കാര്യങ്ങൾ എന്നിൽ താൽപ്പര്യം ഉണർത്തുന്നില്ല.



Person no. 2:


I heard that the Ayurvedic college is on a nice hill-top. Would that interest you?


ആയുർവ്വേദ കോളജ് ഒരു സുന്ദരമായ കുന്നിൻപുറത്താണ് എന്ന് ഞാൻ കേട്ടിട്ടുണ്ട്. അത് നിങ്ങളിൽ താൽപ്പര്യം ഉണർത്തുമോ?


 


32

Person no. 1


I might drop in.


ഞാൻ അവിടെയൊന്ന് പോയേക്കും.



Person no. 2:


How many days do you intend to be in Cannanore?


കണ്ണൂരിൽ എത്ര ദിവസം ചിലവഴിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്?


 


33

Person no. 1


I have around three weeks time to spend in Kerala. I will be visiting a lot of places. However, I heard that north Malabar has a lot of nice places to note down. Have you heard of a place called Bekel? I understand that there is a famous fort there.


കേരളത്തിൽ ചിലവാക്കാൻ എനിക്ക് ഏതാണ്ട് മൂന്ന് ആഴ്ചക്കാലം ഉണ്ട്. ഞാൻ വളരെ അധികം സ്ഥലങ്ങൾ സന്ദർശിക്കുന്നതായിരിക്കും.  എന്നാൽ, വടക്കേ മലബാറിൽ നോട്ട് ചെയ്യാൻ പറ്റുന്ന വളരെ അധികം സുന്ദരമായ പ്രദേശങ്ങൾ ഉണ്ട് എന്ന് ഞാൻ കേട്ടു. ബേക്കൽ എന്ന് വിളക്കപ്പെടുന്ന ഒരു സ്ഥലം നിങ്ങൾ കേട്ടിട്ടുണ്ടോ? അവിടെ പ്രസിദ്ധമായ ഒരു കോട്ടയുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു.



Person no. 2:


I have visited that fort some 25 years back. At that time, it was a sort of empty place with a very wonderful view. As of now, I think the place is under the Government of India Tourism department.


ആ കോട്ട ഞാൻ ഏതാണ്ട് 25 വർഷങ്ങൾക്ക് മുൻപ് സന്ദർശിച്ചിരുന്നു. ആ അവസരത്തിൽ, അത് അത്യുഗ്രമായ ദൃശ്യസൌന്ദര്യം ഉള്ള ഒരു ജനശൂന്യമായ പ്രദേശമായിരുന്നു. ഇപ്പോൾ, ആ സ്ഥലം ഇന്ത്യൻ സർക്കാരിന്റെ വിനോദസഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലാണ് എന്ന് എനിക്ക് തോന്നുന്നു.


 


34


Person no. 1


Is it is a very big fort? I would be quite interested in seeing the fort.


അത് ഒരു വളരെ വലിയ കോട്ടയാണോ? ആ കോട്ട കാണാൻ എനിക്ക് വളരെ താൽപ്പര്യം ഉണ്ട്.



Person no. 2:


I need to caution you that none of the forts in Malabar or Travancore are that big as one might find forts in Mogul kingdom, or in Bikaner, Jodhpur and Jaisalmer and such other places.


മലബാറിലേയോ അതുമല്ലെങ്കിൽ തിരുവിതാംകൂറിലേയോ യാതോരു കോട്ടയും, മുഗൾ രാജ്യത്തിലേയോ അതുമല്ലെങ്കിൽ, ബിക്കേനർ, ജോഡ്പൂർ, ജൈസാൽമർ തുടങ്ങിയ മറ്റ് സ്ഥലങ്ങളിലേയോ കോട്ടകൾ പോലെ അത്രയ്ക്ക് വലുതല്ലാ എന്ന കാര്യം ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടതുണ്ട്.


 


35

Person no. 1


Why is this fort famous?


ഈ കോട്ട എന്തുകൊണ്ടാണ് പ്രസിദ്ധമായത്?



Person no. 2:


The main item I think could be the beauty of the surroundings. The forts at Tellicherry, Cannanore and Bekel are all on the seaside. From that perspective also, they are quite different from what you could experience in Bikaner, Jodhpur and Jaisalmer.


എനിക്ക് തോന്നുന്നു, മുഖ്യ കാര്യം, ചുറ്റുപാടുമുള്ള പ്രദേശങ്ങളുടെ സൌന്ദര്യമായേക്കാം എന്ന്. തലശ്ശേരിയിലേയും, കണ്ണൂരിലേയും, ബേക്കലിലേയും, കോട്ടകൾ എല്ലാംതന്നെ കടൽത്തീരങ്ങളിൽ ആണ് സ്ഥിതിചെയ്യുന്നത്.  ഈ കാഴ്ച്ചപ്പാടിൽനിന്നുംകൂടി,  ബിക്കേനർ, ജോഡ്പൂർ, ജെയ്സാൽമർ തുടങ്ങിയ ഇടങ്ങളിൽ നിങ്ങൾക്ക് ലഭിക്കുന്ന അനുഭവത്തിൽനിന്നും ഇവയെല്ലാം വ്യത്യസ്തമായിരിക്കും.


 


36

Person no. 1


I have been to the forts in Bikaner, Jodhpur and Jaisalmer. They are all colossal structures. I do not expect such things over here. But then, the forts here might have had a different function to do.


ബിക്കേനറിലും, ജോഡ്പൂറിലും, ജെയ്സാൽമറിലും ഉള്ള കോട്ടകളിൽ ഞാൻ പോയിട്ടുണ്ട്. അവയെല്ലാം തന്നെ ഭീമാകാരങ്ങളായ കെട്ടിടനിർമ്മാണങ്ങൾ ആണ്. ആ വിധമുള്ള യാതൊന്നും ഞാൻ ഇവിടെ പ്രതീക്ഷിക്കുന്നില്ല. എന്നാൽ, ഇവിടുള്ള കോട്ടകൾക്ക് വ്യത്യസ്തമായ ഒരു കൃത്യമായിരുന്നിരിക്കാം നിർവ്വേറ്റേണ്ടതായിരുന്നത്.



Person no. 2:


I think the forts in Cannanore, Tellicherry and Bekel were meant to ward-off attacks from the sea.  I do not know how effective they actually were.


കണ്ണൂരിലും തലശ്ശേരിയിലും ബേക്കലിലും ഉള്ള കോട്ടകൾ കടലിൽനിന്നുമുള്ള ആക്രമണങ്ങളെ തടയാനായിരുന്നിരിക്കാം ഉദ്ദേശിച്ചിട്ടുള്ളത്. യഥാർത്ഥത്തിൽ അവ എത്രമാത്രം കാര്യക്ഷമായിരുന്നു എന്ന കാര്യത്തെക്കുറിച്ച് എനിക്ക് അറിയില്ല.


 


37

Person no. 1


Are you hinting that they did not serve their purpose?


അവ അവയുടെ ഉദ്ദിഷ്ടലക്ഷ്യം നിറവേറ്റിയില്ലാ എന്നാണോ നിങ്ങൾ സൂചിപ്പിക്കുന്നത്?



Person no. 2:


No, I think basically they must have acted as a sort of protected staying, trading and warehousing centres.  Their location near to the sea is also strategically good from all these perspectives.


അല്ല, അവ ഒരു തരം സംരക്ഷിതമായ താമസ സ്ഥലവും, കച്ചവട കേന്ദ്രവും, കലവറ സംവിധാനവും ആയാണ് പ്രവർത്തിച്ചത് എന്ന് എനിക്ക് തോന്നുന്നു.  കടലിനോട് തൊട്ടടുത്തുള്ള ഇവയുടെ സ്ഥാനവും ഈ കാഴ്ചപ്പാടിൽ വളരെ യുദ്ധതന്ത്രപരമായി ഗുണമുള്ളതാണ്.


 


38

Person no. 1 


I get your point. I think that the forts in Bikaner, Jodhpur and Jaisalmer did serve the same purpose in a different geographical setting. Those places were, I think, on the ancient Silk route. They must have served as a sort of tax-collecting centre, from the trading caravans that passed that way.


നിങ്ങൾ സൂചിപ്പിക്കുന്ന ആശയം എനിക്ക് പിടികിട്ടി. ബിക്കേനർ, ജോഡ്പൂർ, ജെയ്സാൽമർ തുടങ്ങിയ സ്ഥലങ്ങളിലെ കോട്ടകൾ ഇതേ ലക്ഷ്യങ്ങളെ വ്യത്യസ്തമായ ഒരു ഭൂമിശാസ്ത്രപരമായ പശ്ചാത്തലത്തിൽ നിറവേറ്റിയെന്ന് എനിക്ക് തോന്നുന്നു. ഈ സ്ഥലങ്ങൾ, ഞാൻ മനസ്സിലാക്കുന്നു, പുരാതന പരുത്തി കച്ചവട പാതയിൽ ആയിരുന്നു എന്ന്. ആ പാതയിലൂടെ കടന്നുപോയ കച്ചവടവാഹന കൂട്ടങ്ങളിൽനിന്നും  കരം പിരിക്കുന്ന ഒരുതരം കേന്ദ്രങ്ങൾ ആയി പ്രവർത്തിച്ചിരിPerson no. 2:


I am sure that you would love the sights from the forts in Cannanore, Tellicherry and Bekel. In Cannanore fort you would see the tall sea waves crashing on the walls of the fort. It is a great feeling, if you are experiencing it for the first time.


കണ്ണൂരിലേയും, തലശ്ശേരിയിലേയും, ബേക്കലിലേയും, കോട്ടകളിലെ കാഴ്ചകൾ നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പാണ്. കണ്ണൂർ കോട്ടയിൽ, ഉയർന്നുവരുന്ന കടൽ തിരമാലകൾ കോട്ടയുടെ മതിലിന്മേൽ വന്ന് ഇടിച്ച് തകരുന്ന കാഴ്ച നിങ്ങൾ കാണും.  ഇത് ആദ്യമായാണ് നിങ്ങൾ അനുഭവപ്പെടുന്നതെങ്കിൽ, ഇത് ഒരു വൻ അനുഭൂതിയാണ്.


 


39

Person no. 1


The train is slowing down. We are in Tellicherry, I think. We should continue this conversation when the train moves from Tellicherry.


തീവണ്ടി വേഗത കുറയ്ക്കുന്നു. നമ്മൾ തലശ്ശേരിയിൽ ആണ് എന്ന് എനിക്ക് തോന്നുന്നു. തീവണ്ടി തലശ്ശേരിയിൽനിന്നും നീങ്ങുമ്പോൾ, നമ്മൾ ഈ സംഭാഷണം തുടരേണം.

bottom of page