top of page
Anchor 1
English class : Railway journey4

Railway journey - Part 4.


Payyambalam beach, Cannanore!


 

PART 1 PART 2 PART 3

D 01        D02        D03        D04      D 05      D06     D07        D08         D 09        D10      D11        D12

D 13        D14          D15        D16         D 17      D18     D19        D20          D 21        D22       D23       D24  

1.


Person no. 1:


Great. You have reached here exactly at 4. Just as per the time we fixed. Generally in India, punctuality is something we do not expect at all.


മഹനീയം തന്നെ. നിങ്ങൾ കൃത്യം 4 മണിക്ക് തന്നെ ഇവിടെ എത്തിയിട്ടുണ്ട്. നമ്മൾ മുൻകൂട്ടി നിശ്ചയിച്ച സമയം പ്രകാരം തന്നെ. സാധാരണയായി ഇന്ത്യയിൽ, സമയ കൃത്യത എന്നത് നാം തീരെ പ്രതീക്ഷിക്കാത്ത ഒരു  കാര്യമാണ്1.


Person no. 2:


Hi, nice to see you again!  You definitely are in great spirits.


Hi! നിങ്ങളെ വീണ്ടും കണ്ടുമുട്ടാനായത് വളരെ നല്ലത്. നിങ്ങൾ തീർച്ചയായും വളരെ അത്യുഗ്രൻ മാനസികോല്ലാസത്തിലാണ്.


 


2.


Person no. 1:


Yes, I definitely had a very nice time here for the last three days.


അതെ, കഴിഞ്ഞ മൂന്നു ദിവസം എനിക്ക് ഇവിടെ തീർച്ചയായും വളരെ നല്ല സമയം തന്നെയായിരുന്നു.


2.


Person no. 2:


What all things did you see and experience in these three days?


ഈ കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ നിങ്ങൾ എന്തെല്ലാമാണ് കാണുകയും അനുഭവിക്കുകയും ചെയ്തത്?


 

3.


Person no. 1:


All quite remarkable things! One temple visit. St. Angelo Fort. Aayikkara beach area, where I found a fishing harbour-like place. I visited one Ice factory. I think I saw a lot of working class persons, who definitely were not the local people.


എല്ലാം വളരെ സവിശേഷമായ കാര്യങ്ങൾ! ഒരു ക്ഷേത്ര സന്ദർശനം. St. Angelo കോട്ട. ആയിക്കര കടൽത്തീര പ്രദേശം. അവിടെ ഞാൻ ഒരു മത്സ്യബന്ധന തുറമുഖം കാണുകയുണ്ടായി. ഞാൻ ഒരു ഐസ് ഫാക്ടറി സന്ദർശിച്ചു. ഞാൻ കുറേ തൊഴിലാളി ജനതയെ കണ്ടു എന്നാണ് എനിക്ക് തോന്നുന്നത്. അവർ നിശ്ചയമായും പ്രാദേശികരായ ജനങ്ങൾ അല്ലായിരുന്നു.3.


Person no. 2:


That is all nice. Were you not interested in such places as Water Theme Parks and such other sophisticated tourist attractions?


അതെല്ലാം നല്ല കാര്യങ്ങൾ. Water Theme Parkക്കുകളും, അതുപോലുള്ള വളരെ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്ന മറ്റ് ടൂറിസ്റ്റ് ആകർഷണ കേന്ദ്രങ്ങളും നിങ്ങൾക്ക് താൽപ്പര്യം ഇല്ലായിരുന്നുവോ?


 


4.


Person no. 1: 


No, not at all. I may say that visiting artificially designed locations is not in my current agenda.  In Aayikkara, the place was a fishing harbour-like environment. It is true that it is different from other similar locations in other parts of India.  Language is different. People are different.


ഇല്ല, തീരെ ഇല്ല. കൃത്രിമമായി രൂപകൽപ്പന ചെയ്യപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുക എന്നുള്ളത് എന്‍റെ ഇപ്പോഴുള്ള കാര്യപരിപാടിയിൽ ഇല്ലായെന്ന് ഞാൻ പറഞ്ഞേക്കാം. ആയിക്കരയിൽ, ആ പ്രദേശം ഒരു മത്സ്യബന്ധന തുറമുഖ അന്തരീക്ഷമായിരുന്നു. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിൽ ഉള്ള ഇതേ പോലുള്ള മറ്റ് സ്ഥലങ്ങളുമായി ഇത് വ്യത്യസ്തമാണ് എന്നത് ശരിയാണ്. ഭാഷ വ്യത്യസ്തമാണ്. ആളുകളും വ്യത്യസ്തരാണ്.4.


Person no. 2:


That is true. However, if you come to Quilon, there is a similar beach, with which I am acquainted. It is called Vaadi beach. However, that place has a slight Christian touch to it. There is a church also there. Here in Aayikkara, the ambience is slightly Mappila or Malabari Muslim. But the sea-folks can be from anywhere, I suppose.


അത് ശരിയാണ്. എന്നാൽ, നിങ്ങൾ കൊല്ലത്ത് വരികയാണെങ്കിൽ, എനിക്ക് പരിചയമുള്ള ഇതേ പോലുള്ള ഒരു കടൽത്തീരം ഉണ്ട്. എന്നാൽ ആ പ്രദേശത്തിന് ഒരു ചെറിയ തോതിലുളള ക്രിസ്ത്യൻ പരിവേഷം ഉണ്ട്. അവിടെ ഒരു പള്ളിയും ഉണ്ട്.  ഇവിടെ ആയിക്കരയിൽ, ചെറിയതോതിൽ മാപ്പിള അഥവാ മലബാറി മുസ്ളിം അന്തരീക്ഷമാണ് ഉള്ളത്. പക്ഷെ, കടലിലൂടെ ഉപജീവനം നടത്തുന്നവർ എവിടെയുള്ളവരും ആവാം, എന്ന് ഞാൻ ചിന്തിക്കുന്നു.


 

5.


Person no. 1:


That might be true. I think I saw a mosque in that area. Another thing I got to notice is that there is actually a place called City right next to Aayikkara. It was a bit confusing for me, at first, till someone told me about this.


അത് വാസ്തവമായിരിക്കാം. ആ പ്രദേശത്ത് ഞാൻ ഒരു മുസ്ലീം പള്ളി കണ്ടു എന്ന് ഓർക്കുന്നു. ആയിക്കരക്ക് തൊട്ടടുത്തായി സിറ്റി എന്ന പേരുള്ള ഒരു പ്രദേശം വാസ്തവത്തിൽ ഉണ്ട് എന്ന് എനിക്ക് തിരിച്ചറിവ് ലഭിച്ചു എന്നുള്ളതാണ് മറ്റൊരു കാര്യം. മറ്റൊരാൾ ഇതിനെക്കുറിച്ച് എന്നോട് പറഞ്ഞുതരുന്നതിന് മുൻപ് വരെ, ആദ്യമൊക്കെ ഇത് എന്നിൽ കുറച്ച് അങ്കലാപ്പ് ഉളവാക്കുന്നതായിരുന്നു.5.


Person no. 2:


How is Cannanore according to your initial impressions?


നിങ്ങളുടെ പ്രഥമ മതിപ്പിൽ കണ്ണൂർ എങ്ങിനെയുണ്ട്?


 


6.


Person no. 1:


Well, I did travel around a lot of places. Cannanore has a number of temples, I noticed. I went to one place called Valapattanam. A big river and a bridge I saw there. The place has a number of plywood factories. I visited one of them. Quite a nice thing to see. I found the people generally helpful and also quite punctual. That also was nice.


ഓ, ഞാൻ വളരെ അധികം സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു. കണ്ണൂരിന് കൂറെ അമ്പലങ്ങൾ ഉണ്ട് എന്ന് ഞാൻ ശ്രദ്ധിച്ചു. വളപട്ടണം എന്ന് വിളിക്കപ്പെടുന്ന ഒരു സ്ഥലത്ത് ഞാൻ പോയി. അവിടെ ഞാൻ ഒരു വലിയ പുഴയും ഒരു പാലവും കണ്ടു. ആ സ്ഥലത്തിന് കുറേ പ്ളൈവുഡ് ഫാക്ടറികൾ ഉണ്ട്.  അവയിൽ ഒന്നിനെ ഞാൻ സന്ദർശിച്ചു. കാണാൻ വളരെ നല്ലകാര്യംതന്നെ. ജനങ്ങൾ പൊതുവെ വളരെ സഹായികളും, വളരെ സമയ കൃത്യത പാലിക്കുന്നവരും ആണ് എന്ന് ഞാൻ കണ്ടു. ഇതും നല്ലകാര്യം തന്നെയായിരുന്നു6.


Person no. 2:


The last point you mentioned, ‘helpful and punctual’! Well, that is directly connected to the feudal language codes in the local language. To those whom a person has ‘respect’, he or she will be servile, punctual and helpful. If this ‘respect’ is not there, the servility, and the punctuality and helpfulness you mentioned, will vanish.


നിങ്ങൾ സൂചിപ്പിച്ച അവസാനത്തെ പോയ്ന്റ് ‘വളരെ സഹായികളും, വളരെ സമയ കൃത്യത പാലിക്കുന്നവരും’! അതിന് പ്രാദേശിക ഭാഷയിലെ ഫ്യൂഡൽ കോഡുകളുമായി നേരിട്ട് ബന്ധം ഉണ്ട്. ഒരു വ്യക്തിക്ക് ആരോട് ബഹുമാനം ഉണ്ട്, ആ ആളോട് അയാൽ, ദാസോചിതമായ ഭാവവും, സമയ കൃത്യതയും, സഹായ മനസ്ക്കതയും പ്രകടിപ്പിക്കും.  ഈ ബഹുമാനം അവിടെ ഇല്ലായെങ്കിൽ, ദാസോചിതമായ ഭാവവും, നിങ്ങൾ സൂചിപ്പിച്ച, സമയ കൃത്യതയും, സഹായ മനസ്ക്കതയും അപ്രത്യക്ഷമാകും.


 


7.


Person no. 1:


Come to think of that, yes, that might be true. I will note that bit of insight in my mind.


അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, അതെ, അത് വാസ്തവമായേക്കാം. ആ ചെറിയ തുണ്ട് ഉൾക്കാഴ്ച ഞാൻ എന്‍റെ മനസ്സിൽ കുറിച്ചിടും.7.


Person no. 2:


As to Valapattanam, the original English name was Baliapatam. In my childhood, that was the name we used in our English school. As of now, I think not many persons would know that.


വളപട്ടണത്തിന്‍റെ കാര്യം പറയുകയാണെങ്കിൽ, അതിന്‍റെ ശരിയായ ഇങ്ഗ്ളിഷ് നാമം Baliapatam എന്നായിരുന്നു. എന്‍റെ കുട്ടിക്കാലത്ത്, ഞങ്ങളുടെ ഇങ്ഗ്ളിഷ് സ്ക്കൂളിൽ ഞങ്ങൾ ഉപയോഗിച്ചിരുന്ന പേര് അതായിരുന്നു. എന്നാൽ ഇപ്പോൾ, വളരെ പേർക്ക് അത് അറിയും എന്ന് എനിക്ക് തോന്നുന്നില്ല.


 

8.


Person no. 1:


Come to think of it, I should mention that I did see some plywood factory address with the location mentioned as Baliapatam. I did wonder where that location was.


ഓ, അക്കാര്യം ചിന്തിക്കുമ്പോൾ, ചില പ്ളൈവുഡ് ഫാക്ടറികളുടെ മേൽവിലാസത്തിലെ സ്ഥലനാമം Baliapatam എന്ന് എഴുതിയതായി ഞാൻ കണ്ടു. ആ സ്ഥലം എവിടെയാണ് എന്ന് ഞാൻ ആലോചിച്ചിരുന്നു.8.


Person no. 2:


Actually, I think I should mention that Cannanore has a slightly different history in that there was a small Muslim royal family living here.


വാസ്തവത്തിൽ കണ്ണൂരിന് ചെറിയതോതിൽ വ്യത്യസ്തമായ ഒരു ചരിത്രം ഉണ്ടായിരുന്നു എന്ന് ഞാൻ പറയേണ്ടിയിരിക്കുന്നു. ഇവിടെ ഒരു ചെറിയ മുസ്ളിം രാജകുടുംബം ജീവിച്ചിരുന്നു എന്നതാണ് അത്.


 


9.


Person no. 1:


Ah, that is an interesting bit of information. What is the name of that family?


ഹ! അത് വളരെ താൽപ്പര്യം ജനിപ്പിക്കുന്ന ഒരു വിവരം ആണ്. ആ കുടുംബത്തിന്‍റെ പേര് എന്താണ്?9.


Person no. 2:


Generally the kings are seen mentioned as Ali Rajas. And the name is seen translated as Kings of the Seas.  I personally feel that the original name must have been Aazhi Raja. I am not sure if the name Ali does mean ‘sea’. At the same time, Aazhi does mean Sea.


ആ രാജാക്കളെ പൊതുവായി അലി രാജാക്കൾ എന്നാണ് പറഞ്ഞുകേൾക്കപ്പെടുന്നത്. ആ പേരിന്‍റെ അർത്ഥം തർജ്ജമ ചെയ്ത് പറഞ്ഞു കാണുന്നത് കടലിന്‍റെ രാജാക്കൾ എന്നാണ്. വ്യക്തിപരമായി പറയുകയാണെങ്കിൽ,  ശരിയായ പേര് ആഴി രാജാ എന്നാണ്, എന്നാണ് എനിക്ക് തോന്നുന്നത്.  അലി എന്ന പേരിന് കടൽ എന്ന അർത്ഥം ഉണ്ടോ എന്ന് എനിക്ക് തീർച്ചയില്ല. അതേ സമയം, ആഴി എന്നതിന് കടൽ എന്ന അർത്ഥം ഉണ്ട്.


 


10.


Person no. 1:


I think these kinds of doubts can be very easily cleared. All one has to do is to ask the family members.


എനിക്ക് തോന്നുന്നു, ഈ വിധമുള്ള സംശയങ്ങൾ വളരെ എളുപ്പത്തിൽ എടുത്തുമാറ്റാൻ ആവും എന്ന്. ആകെ ചെയ്യേണ്ടുന്നത്, ആ കുടുംബത്തിലെ അംഗങ്ങളോട് ചോദിക്കുക മാത്രമാണ്.10.


Person no. 2:


This is a very viable suggestion, I must admit. However, from my own personal observations, I am yet to find anyone among the current generation of people, who can say anything of real value about their family ancestry. In fact, it would be very difficult to find any person in Malabar, who knows anything definite about their great grand parents’ family details. Like their parents, their occupation, social status &c.


അത് വളരെ പ്രായോഗികമായ ഒരു നിർദ്ദേശമാണ്, എന്ന് ഞാൻ സമ്മതിക്കേണ്ടതാണ്. എന്നാൽ, എന്‍റെ വ്യക്തിപരമായുള്ള നിരീക്ഷണങ്ങളിൽ നിന്നും മനസ്സിലാക്കുന്നത്, ഇന്നുള്ള തലമുറയിൽപെട്ട ജനങ്ങളിൽ, അവരുടെ കുടുംബ പാരമ്പര്യത്തെക്കുറിച്ച് മൂല്യമുള്ള എന്തെങ്കിലും വിവരങ്ങൾ പറയാനാകുന്ന ആരെയെങ്കിലും ഞാൻ ഇനിയും കണ്ടത്തേണ്ടിയിരിക്കുന്നു. വാസ്തവം പറയുകയാണെങ്കിൽ, അവരുടെ അച്ഛാച്ചന്‍റെയും അമ്മൂമ്മയുടേയും മാതാപിതാക്കളുടെ കുടുംബ വിവരങ്ങളിൽ എന്തെങ്കിലും കൃത്യമായി അറിവുള്ള ആരേയും മലബാറിൽ കണ്ടെത്താൻ പ്രയാസം ആയിരിക്കും. അതായത്, അക്കൂട്ടരുടെ മാതാപിതാക്കൾ ആരെന്നും, അവരുടെ തൊഴിലും സാമൂഹിക നിലവാരം എന്തായിരുന്നു എന്നെല്ലാം


 

11.


Person no. 1:


What you are mentioning are all quite unusual themes. However, let me think. Yes, I do remember certain persons writing about their ancestral family history and such things, dating back to the early 1900s.


നിങ്ങൾ പറയുന്നത് എല്ലാം തന്നെ തികച്ചും അസാധാരണമായ ചിന്താവിഷയങ്ങൾ ആണ്. അതെ, ഞാൻ ഓർക്കുന്നുണ്ട് ചില വ്യക്തികൾ 1900ങ്ങളുടെ ആദ്യകാലങ്ങൾ തൊട്ടുള്ള അവരുടെ പാരമ്പര്യ കുടുംബചരിത്രവും അതുപോലുള്ള കാര്യങ്ങളും, എഴുതുന്നത്.11.


Person no. 2:


I do not dispute your words. However, the reliability of many of their claims cannot be vouched for.  In most cases, the persons who write such things would be making tall claims about the social status of their ancestors.


ഞാൻ നിങ്ങളുടെ വാക്കുകളെ എതിർക്കുന്നില്ല.  എന്നാൽ അവരുടെ പല അവകാശവാദങ്ങളുടേയും വിശ്വസനീയതയെ ഉറപ്പോടെ സ്വീകരിക്കാനാകില്ല.  ഈ വിധമുള്ള പല സംഗതികളിലും, വ്യക്തികൾ അവരുടെ പിതാമഹന്മാരുടെ സാമൂഹിക മഹിമയെക്കുറിച്ച് വൻ അവകാശങ്ങൾ നിരത്തിവെക്കും.


 


12.


Person no. 1:


Well, since I am interested in this family history, can you give me some more information about them? Did they rule the whole of Malabar? Or maybe they must have been the rulers of North Malabar, I suppose.


എനിക്ക് ഈ കുടുംബചരിത്രത്തിൽ താൽപ്പര്യമുള്ളതിനാൽ, നിങ്ങൾക്ക് അവരെക്കുറിച്ച് കുറച്ചുകൂടി വിവരങ്ങൾ തരാൻ പറ്റുമോ? അവർ മലബാർ മുഴുവനും ഭരിച്ചിരുന്നുവോ? അതുമല്ലെങ്കിൽ അവർ ഉത്തര മലബാറിന്‍റെ മാത്രം രാജാക്കളായിരുന്നിരിക്കാം എന്ന് ഞാൻ ചിന്തിക്കുന്നു.12.


Person no. 2:


I must admit that I do not know much about them. I understand that they were the rulers of only a small location inside what is current-day Cannanore town. I think the location you mentioned as ‘City’ near Aayikkara must have been their kingdom area. I am not sure about that.


അവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അറിയില്ലാ എന്ന് ഞാൻ സമ്മതിക്കേണ്ടതാണ്. ഇന്ന് കണ്ണൂർ പട്ടണം എന്ന് അറിയപ്പെടുന്നതിന്‍റെ ഉള്ളിലുള്ള ചെറിയ ഒരു പ്രദേശത്തിന്‍റെ മാത്രം രാജാക്കളായിരുന്നു അവർ എന്ന് ഞാൻ മനസ്സിലാക്കുന്നു. നിങ്ങൾ പരാമർശിച്ചിരുന്ന ആയിക്കരയ്ക്ക് അടുത്തുളള സിറ്റി എന്ന് പ്രദേശമായിരിക്കാം അവരുടെ രാജ്യം എന്ന് എനിക്ക് തോന്നുന്നു. അതിനെക്കുറിച്ച് എനിക്ക് തീർച്ചയില്ല.


 


13.


Person no. 1:


That again is an interesting bit of information. However, how can such a small kingdom survive?


അത് വീണ്ടും താൽപ്പര്യം നൽകുന്ന ഒരു വിവരമാണ്. എന്നാൽ, ഇത്രമാത്രം ചെറുതായ ഒരു രാജ്യം എങ്ങിനെയാണ് നിലനിൽക്കുക?13.


Person no. 2:


Again, I am not sure about this. I think they were connected to the ruling family of Cannanore. That was a Hindu household, called Chirakkal.


ഇതിനെക്കുറിച്ചും എനിക്ക് യാതൊന്നും തീർച്ചയില്ല. അവർക്ക് കണ്ണൂരിലെ രാജകുടുംബവുമായി ബന്ധമുണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നു. അത് ചിറക്കൽ എന്ന പേരുള്ള ഒരു ഹൈന്ദവ കുടുംബമായിരുന്നു.


 

Arakkal Mosque - അറക്കൽ പള്ളി.

More information on the Ali Rajas can be seen discussed on this page - Commentary on Malabar Manual


 

14.


Person no. 1:


That is again more interesting. A Muslim kingdom with family connections to a Hindu ruling family! There must be some very fascinating story about this. I must admit that I would be very happy to know something about this. In fact, I am in search of such odd bits of stories.


അത് വീണ്ടും താൽപ്പര്യമുണർത്തുന്ന കാര്യമാണ്. ഒരു ഹൈന്ദവ രാജകുടുംബവുമായി കുടുംബ ബന്ധമുള്ള ഒരു മുസ്ലിം രാജ്യം! ഇതുമായി ബന്ധപ്പെട്ട വളരെ ജിജ്ഞാസ ഉറർത്തുന്ന എന്തെങ്കിലും കഥ ഉണ്ടായിരിക്കും.  ഇതിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുവാൻ എനിക്ക് വളരെ സന്തോഷം ഉണ്ടായിരിക്കും എന്ന് ഞാൻ സമ്മതിക്കുന്നു. വാസ്തവം പറയുകയാണെങ്കിൽ, ഈ വിധം അസാധാരണത്വമുള്ള കഥാതുണ്ടുകളെ അന്വേഷിക്കുകയാണ് ഞാൻ.14.


Person no. 2:


Now that I know your field of activity, I can easily understand your interest in the theme. In case you need to know any very curious stories connected to this family’s history, I can very easily mention a few. However, from a perspective of precise historical records, I feel it is better to be more exact.


നിങ്ങളുടെ പ്രവർത്തന മേഖല എനിക്ക് ഇപ്പോൾ അറിയും എന്നതിനാൽ, നിങ്ങൾക്ക് ഈ കഥയിൽ ഉള്ള താൽപ്പര്യം എനിക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. ഈ കുടുംബത്തിന്‍റെ ചരിത്രവുമായി ബന്ധപ്പെട്ട വളരെ ജിജ്ഞാസ ഉളവാക്കുന്ന കഥകളിൽ ഏതെങ്കിലും നിങ്ങൾക്ക് അറിയേണ്ടതുണ്ട് എങ്കിൽ എനിക്ക് ഏതാനും ചലിത് പറയാൻ ആവും. എന്നാൽ കൃത്യമായ ചരിത്ര രേഖകളുടെ വീക്ഷണകോണിൽനിന്നും നോക്കിയാൽ, കുറച്ചുകൂടി സൂക്ഷ്മമായ വിവരങ്ങളാണ് വേണ്ടത് എന്ന് എനിക്ക് തോന്നുന്നു.


 

15.


Person no. 1:


You mean that popular information is different from real history?


പൊതുവായുള്ള വിവരങ്ങൾ യഥാർത്ഥ ചരിത്രത്തിൽ നിന്നും വ്യത്യസ്തമായിരിക്കും എന്നാണോ നിങ്ങൾ അർത്ഥമാക്കുന്നത്?15.


Person no. 2:


I think I need not specifically stress on that. For, naturally you are well aware of the real difference between what gets indoctrinated into the people’s mind and what the real facts are.


അത് അങ്ങിനെതന്നെയാണ് എന്ന് ഞാൻ പ്രത്യേകമായി ഊന്നി പറയേണ്ടതില്ലാ എന്ന് എനിക്ക് തോന്നുന്നു. കാരണം, ജനങ്ങളുടെ മനസ്സിൽ പഠിപ്പിച്ച് ചേർക്കുന്ന വിവരവും, യഥാർത്ഥമായുള്ള വസ്തുതകളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സ്വാഭാവികമായും നിങ്ങൾ വളരെ ബോധവാനായിരിക്കും.


 


16.


Person no. 1:


Ha, that is true! You know that I am actually part of the ‘indoctrinating into the people’s mind’ business. The fact is that actual facts can be quite boring. They can be made colourful only by adding themes that add sparkle to the otherwise dull flow of a story.


ഓ, അത് ശരിയാണ്! യഥാർത്ഥത്തിൽ, ജനങ്ങളുടെ മനസ്സിലേക്ക് വിവരങ്ങൾ പഠിപ്പിച്ച് ചേർക്കുന്ന വ്യാപാരത്തിന്‍റെ ഭാഗമാണ് ഞാൻ എന്ന് നിങ്ങൾക്ക്  അറിയാം. വാസ്തവം പറയുകയാണെങ്കിൽ, പരമാർത്ഥമായ വസ്തുതകൾ വളരെ വിരസവും മനംമടുപ്പിക്കുന്നതുമായിരിക്കും. വെറും വിരസമായി ഒഴുകുന്ന കഥകൾക്ക് തീപ്പൊരിത്തിളക്കവും പതച്ചുപൊങ്ങുന്ന പ്രകാശവും നൽകുന്ന പ്രമേയങ്ങൾ ചേർത്താലെ അവയെ വർണശബളമാക്കാൻ ആവുള്ളു.16.


Person no. 2:


It is true! Naturally truth is not what sells. When history becomes part of a business interest, it is quite right to create sellable items.


അതു വാസ്തവം തന്നെ! നേരായുള്ള കാര്യങ്ങൾക്ക് വിലകിട്ടില്ലാ എന്നുള്ളത് സ്വാഭാവികം മാത്രം. ചരിത്രം ഒരു വാണിജ്യപ്രവർത്തനത്തിന്‍റെ ഭാഗമായി വരുമ്പോൾ, വില ലഭിക്കുന്ന വസ്ത്തുക്കൾ സൃഷ്ടിക്കേണം എന്നുള്ളത് തികച്ചും ശരിയാണ്.


 


17.


Person no. 1:


Well, I should mention that our business does not aim to correct people’s perception. That is all a very difficult thing to achieve. And moreover, if we try too much of that, we will face many issues. After all, we need to make a profit. Our business investments run into 100s of crores of rupees.


ജനങ്ങളുടെ ധാരണകളെ തിരുത്തുക എന്നുള്ളത് അല്ല ഞങ്ങളുടെ വ്യാപാര ലക്ഷ്യം എന്ന് ഞാൻ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. അതെല്ലാം നടത്തിക്കിട്ടാൻ വളരെ പ്രയാസം പിടിച്ച കാര്യങ്ങളാണ്. മാത്രവുമല്ല, അതിനെല്ലാം ഞങ്ങൾ കൂടുതലായി പ്രയത്നിച്ചാൽ, ഞങ്ങൾ വളരെ അധികം പ്രശ്നങ്ങളെ നേരിടും.  എന്തൊക്കെയായാലും, ഞങ്ങൾ ലാഭം ഉണ്ടാക്കേണ്ടതാണ്. ഞങ്ങളുടെ വ്യാപാര മുതൽമുടക്ക് നൂറുകണക്കിന് കോടി രൂപകളിൽ ആണ് കിടക്കുന്നത്.17.


Person no. 2:


I do not dispute what you say.


നിങ്ങൾ പറയുന്നതിനോട് ഞാൻ തർക്കിക്കുന്നില്ല.


 


18.


Person no. 1:


Well, what we do is to find a popular theme. Add colour, music, revelry &c. to it. Then we add stories and events to it. Whether these things are true or not is not a major concern. What we care for is whatever we add can evoke and inflame passion, excitement and pleasure. People should go home with a stirred-up mind. They should go on repeating the small events they had seen an umpteen number of times. 


ജനപ്രീയമായ ഒരു പ്രമേയം കണ്ടെത്തുകയാണ് ഞങ്ങൾ ചെയ്യാറ്. അതിനോട് നിറങ്ങളും, സംഗീതമാധുര്യവും, ആഘോഷത്തിമിർത്തുല്ലസിക്കലും ചേർക്കുന്നു. അതിനുശേഷം, കൂടുതൽ കഥകളും സംഭവങ്ങളും ചേർക്കുന്നു. അവ നേരാണോ അല്ലയോ എന്നത് ഒരു മുഖ്യവിഷയം അല്ല. ഞങ്ങൾ ചേർക്കുന്ന കാര്യങ്ങൾ വൈകാരിക വേലിയേറ്റങ്ങളും ആവേശവും ഉല്ലാസവും ഉണർത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നുണ്ടോ എന്നതാണ് ഞങ്ങൾ ശ്രദ്ധിക്കുക. ഉത്തേജിപ്പിക്കപ്പെട്ട ഒരു മനസ്സുമായി ജനങ്ങൾ അവരുടെ വീടുകളിലേക്ക് പോകുണം. അവർ കണ്ട ചെറിയ സംഭവങ്ങൾ അവർ അനവധി പ്രാവശ്യം ആവർത്തിച്ചുപറഞ്ഞുകൊണ്ടിരിക്കേണം.18.


Person no. 2:


I can see that you have deep insights on the frill elements of your field of work.  Can you tell me something more about this? Like for instance, what really sells?


നിങ്ങളുടെ തൊഴിൽ മേഖലയുടെ ആലംങ്കാരികമായ ഘടകങ്ങളെക്കുറിച്ച് നിങ്ങൾക്ക് നല്ല ആഴത്തിലുള്ള ഉൾക്കാഴ്ചകൾ ഉണ്ട് എന്ന് എനിക്ക് കാണാൻ ആവുന്നുണ്ട്. ഇതിനെക്കുറിച്ച് എന്തെങ്കിലും കൂടുതൽ നിങ്ങൾക്ക് എനിക്ക് പറഞ്ഞുതരാൻ ആവുമോ? ഉദാഹരണത്തിന്, എന്താണ് ശരിക്കും വിൽപ്പന വിജയം നൽകുന്ന കാര്യങ്ങൾ?


 

19.


Person no. 1:


Generally we keep away from communal issues. However, stories connected to the antiquity of India are a real treasure trove. However, our story writers cannot use their imagination as much as they want. For, we have to be very careful with religious themes. We should not hurt anyone’s sensibilities.  However, there is another theme which does actually contain a lot of scope for imagination.


സാധാരണയായി, ഞങ്ങൾ വർഗ്ഗീയമായ കാര്യങ്ങളിൽനിന്നും വിട്ടുനിൽക്കും. എന്നാൽ ഇന്ത്യയുടെ പൌരാണികതയുമായി ബന്ധപ്പെട്ട കഥകൾ ഒരു യഥാർത്ഥ നിധിശേഖരം തന്നെയാണ്.  എന്നാൽ ഞങ്ങളുടെ കഥ എഴുത്തുകാർക്ക് അവരുടെ ഭാവനയെ അവർക്ക് വേണ്ടുന്നത് പോലെ ഉപയോഗിക്കുവാൻ ആവില്ല.  കാരണം, ഞങ്ങൾ മതപരമായ കഥകളുടെ കാര്യത്തിൽ വളരെ ശ്രദ്ധയോടുകൂടി പ്രവർത്തിക്കണം. നമ്മൽ ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്തരുത്.  എന്നാൽ ഭാവനയ്ക്ക് വളിഞ്ഞാടാൻ വളരെ സൌകര്യം നൽകുന്ന മറ്റൊരു ചിന്താവിഷയം ഉണ്ട്.19.


Person no. 2:


What might be that?


എന്തായിരിക്കാം അത്?


 


20.


Person no. 1:


It is stories connected to the British rule, freedom struggle, freedom fighters suffering inside the British jails &c In fact, our story writers can add anything they fancy. There is no one to stop them or to question the veracity of any depiction.


ബൃട്ടിഷ് ഭരണം, സ്വാതന്ത്ര്യ സമരം, ബൃട്ടിഷ് ജയിലുകളിൽ സ്വാതന്ത്ര്യ സമര ഭടന്മാർ നരകിക്കുന്നു തുടങ്ങിയവയോട് ബന്ധപ്പെട്ട കഥകളാണ് അവ. വാസ്തവത്തിൽ, ഞങ്ങളുടെ കഥാകൃത്തുക്കൾക്ക് അവർക്ക് തോന്നുന്ന എന്തുവേണമെങ്കിലും ചേർക്കാവുന്നതാണ്. അവരെ തടയാനോ, അതുമല്ലെങ്കിൽ ഏതെങ്കിലും ചിത്രീകരണത്തിന്‍റെ നേരിനെ ചോദ്യം ചെയ്യാനോ ആരും ഇല്ലതന്നെ.20.


Person no. 2:


Ha, that is true. Indeed the scope is fabulous. You will get enough and more stories from all around the nation.


ആ, അതു ശരിയാണ്. തീർച്ചയായും, സാധ്യതകൾ അപാരം തന്നെയാണ്. രാഷ്ട്രത്തിന്‍റെ എല്ലാ ദിക്കിൽനിന്നും നിങ്ങൾക്ക് ആവശ്യമുള്ളതും അതിൽ അധികവും കഥകൾ ലഭിക്കും.


 


21.


Person no. 1:


May be I should be more specific. We do not want any full stories. We only want minor hints. Even a mere mention of a rebellion is enough. The rest is left to our story writers. Their job is to gather many minute stories from wherever they can get, add reverberating dialogues to spice them up, and deliver a very invigorating package to us.  In fact, they can convert a most nondescript theme into a fabulous legend!


ഞാൻ കുറച്ചുകൂടി കൃത്യമായി പറയേണ്ടതാണ്. ഞങ്ങൾക്ക് പർണ്ണമായ കഥകൾ ആവശ്യമില്ല. ഞങ്ങൾക്ക് ചെറിയതോതിലുള്ള പരോക്ഷമായ സൂചനകൾ മാത്രമതി. ഒരു പ്രജാക്ഷോഭത്തിന്‍റെ ഒരു സൂചനമാത്രം മതിയാകും. ബാക്കിക്കാര്യം ഞങ്ങളുടെ കഥ എഴുത്തുകാരുടെ ഉത്തരവാദിത്വമാണ്. അവർ കുറേ വളരെ സൂക്ഷ്മമായ കൊച്ചു കഥാ വിശേഷങ്ങൾ എവിടുന്നൊക്കെ കിട്ടുന്നുവോ, അവയെല്ലാം സമാഹരിച്ച്, അവയിൽ എരിവും മുളകും ചേർക്കാനാകുന്ന, പ്രതിധ്വനിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങൾ കൂട്ടിചേർത്ത്, വളരെ ഉഷാറുള്ള ഒരു പൊതിക്കെട്ടായി അതിനെ ഞങ്ങൾക്ക് നൽകേണം. തികച്ചും വിശേഷതയില്ലാത്ത ഏതൊരു കഥാരൂപത്തേയും ഒരു വൻ അതിശയകരമായ ഇതിഹാസം ആക്കിമാറ്റാൻ അവർക്ക് കഴിയും.21.


Person no. 2: Can you mention one such film, wherein such fabulous mixture of themes has been used?


ഈ വിധം വൻ അതിശയകരമായ കഥാതുണ്ടുകളെ കൊർത്തിണക്കി ഉപയോഗിച്ചിട്ടുള്ള ഒരു സിനിമയുടെ പേര് നിങ്ങൾക്ക് പറയാനാകുമോ?


 


22.


Person no. 1:


Personally, I feel the Gandhi movie made in 1982 is a very apt example. I hope you have seen that movie.


വ്യക്തിപരമായി പറയുകയാണെങ്കിൽ, 1982ൽ നിർമ്മിക്കപ്പെട്ട Gandhi എന്ന സിനിമ ഇതിന് വളരെ ഉചിതമായ ഒരു ഉദാഹരണം അണ് എന്ന് എനിക്ക് തോന്നുന്നു. നിങ്ങൾ ആ സിനിമ കണ്ടിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.22.


Person no. 2:


Actually I do not know anyone from my generation who has not seen that movie. Can you please mention the fabulous themes that came packed in that movie? I must admit that this is a movie about which I do have a lot of reservations.


വാസ്തവം പറയുകയാണെങ്കിൽ, എന്‍റെ തലമുറയിൽ പെട്ട,  ആ സിനിമ കാണ്ടിട്ടില്ലാത്ത, ആരേയും എനിക്ക് അറിയില്ല. ആ സിനിമയിൽ ചേർത്തിട്ടുള്ള വൻ അതിശയകരമായ കഥാതുണ്ടുകൾ ഏതെല്ലാമാണ് എന്ന് ദയവായി നിങ്ങൾക്ക് പറയാനാവുമോ?  എനിക്ക് കുറേ ശങ്കാവിഷയങ്ങൾ ഉള്ള ഒരു സനിമയാണ് അത് എന്ന് ഞാൻ സമ്മതിക്കേണ്ടാതാണ്.


 

Gandhi and his Ji


 

23.


Person no. 1:


Oh, that movie comes with a lot of superlatives. I think the Government of India gave 10 million dollars for the project. From a rough calculation, I think that comes to around 70 crores of rupees as per current-day currency exchange value. In those days, in real intrinsic value, the amount must have been astronomical. The rest of the funding was done by the British producer I think. It was a movie that made an astronomical profit worldwide, and also in India.


ഓ, ആ സിനിമ വളരെയധികം അതിശ്രേഷ്ഠമായ വസ്തുതകളോടൊപ്പമാണ് വരുന്നത്. ഇന്ത്യൻ സർക്കാർ ആ പദ്ധതിക്ക് 10 ദശലക്ഷം ഡോളറാണ് നൽകിയത്. ഇന്നുള്ള നാണ്യ വിനിമയമൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ ലളിതമായി കണക്കുകൂട്ടിയാൽ ഇത് ഏതാണ്ട് 70 കോടി രൂപയോളം വരും എന്നാണ് എനിക്ക് തോന്നുന്നത്. അന്നത്തെ കാലത്ത്, ആ സംഖ്യയുടെ നൈസർഗ്ഗികമൂല്യം വിസ്‌മയകരമാംവിധം വലിയൊരു സംഖ്യയായിരുന്നിരിക്കണം. ബാക്കി പണം മുതൽമുടക്കിയത് അതിന്‍റെ ബൃട്ടിഷ് പ്രഡ്യൂസർ ആയിരുന്നുവെന്ന് ഊഹിക്കുന്നു. ലോകമെമ്പാടും വൻ ആശ്ചര്യകരമാം വിധം വലിയ ലാഭം കൊയ്തെടുത്ത ഒരു സിനിമയാണ് അത്. ഇന്ത്യയിലും അതാണ് സംഭവിച്ചത്23.


Person no. 2:


With that much funding, I suppose one can make a grand personage of anyone.


ഇത്രമാത്രം വലിയ മുതൽമുടക്ക് ഉണ്ടെങ്കിൽ ഏത് ആളെയും ഒരു വിസ്മയകരമായ ശ്രേഷ്ഠ വ്യക്തിയാക്കി മാറ്റാനാകും എന്ന് എനിക്ക് തോന്നുന്നു.


 


24.


Person no. 1:


Well, films do give a larger-than-life image of the depicted heroes. People who see a well-made film can literally get to identify the person with the character in the film. In fact, history gets rewritten via films. We are aware of our power. In that movie, the terrific mixture of themes literally shook the world.


അതെ, ചിത്രീകരക്കപ്പെട്ട കഥാനായകന് അതിശയോക്തി കലർന്ന രീതിയിൽ ഉള്ള ഒരു രൂപലാവണ്യം വെള്ളിത്തിരയിൽ ലഭിക്കും. നല്ല രീതിയിൽ നിർമ്മിക്കപ്പെട്ട ഒരു സിനിമയിൽ കാണപ്പെടുന്ന വ്യക്തിയും, യഥാർത്ഥത്തിൽ ഉള്ള വ്യക്തിയും ഒന്നാണ് എന്ന ജനം മനസ്സിൽ വിഭാവനം ചെയ്യും. സിനിമകളിലൂടെ ചരിത്രം തിരുത്തിയെഴുതപ്പെടും എന്നുള്ളതാണ് വാസ്തവം.  ഞങ്ങളുടെ ഈ കഴിവിന്‍റെ കരുത്തിനെക്കുറിച്ച് ഞങ്ങൾ തികച്ചും ബോധവാന്മാരാണ്. ആ സിനിമയിൽ, കഥാതുണ്ടുകളുടെ അതിഗംഭീരമായ കൂട്ടിച്ചേർക്കലുകൾ ലോകത്തെ വിറപ്പിച്ചു.24.


Person no. 2:


Yes, the film did literally shake the world, I remember. I think it did win the Oscar.


അതെ, ആ സിനിമ ലോകത്തെ അക്ഷരംപ്രതി വിറപ്പിച്ചു, എന്ന് ഞാൻ ഓർക്കുന്നു. അതിന് Oscar പരുസ്ക്കാരം ലഭിച്ചു എന്ന് എനിക്ക് തോന്നുന്നു.


 

From Gandhi movie

 

25.


Person no. 1:


Oh, winning the Oscar is another fabulous item. It can literally break the box-office collection record.............. Let me mention the terrific themes that shook the world. A British man acting as an Indian. It is true that he was having only half English blood.


ഓ, Oscar സമ്മാനം വിജയിച്ചെടുക്കുക എന്നുളളത് തന്നെ മറ്റൊരു അതിഗംഭീര കാര്യമാണ്. ബോക്സ്-ഓഫിസ് കലക്ഷൻ റെക്കോഡുകൾ തകർക്കാൻ ഈ സമ്മനത്തിന് കഴിയും.  ................. ലോകത്തെ ഞെട്ടിത്തെറിപ്പിച്ച കഥാതുണ്ടുകൾ ഏതെല്ലാമായിരുന്നു എന്ന് ഞാൻ പറയട്ടെ. ഇന്ത്യക്കാരനായി അഭിനയിക്കുന്ന ബൃട്ടിഷ് പൌരൻ. ആ ആൾക്ക് പാതി ഇങ്ളിഷ് രക്തം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നുള്ളത് ശരിയാണ്
25.


Person no. 2:


I know. The film did not have the feel of a film on an Indian individual of those times.


എനിക്ക് അറിയാം. ആ കാലഘട്ടത്തിലെ ഒരു ഇന്ത്യാക്കരനെക്കുറിച്ചുള്ള ഒരു സിനിമയുടെ പ്രതീതി ആ സിനിമയക്ക് ഉണ്ടായിരുന്നില്ല.


 


26.


Person no. 1:


The very commencement of the film was with the assassination. Then the incident in the South African train. There is a scene in which a British judge is getting up from his chair in respect. The most grand scene is that of the Jalianwalabagh shooting. The film did have a wonderful combination of incidences. It is no wonder that the film was a thundering hit.


വധിക്കുന്ന രംഗത്തോടുകൂടിയാണ് സിനിമ ആരംഭിക്കുന്നത് തന്നെ. അതിന് ശേഷം, ദക്ഷിണാഫ്രിക്കയിലെ തീവണ്ടിയിൽ വച്ചുള്ള രംഗം. ബൃട്ടിഷ് ന്യായാധിപൻ തന്‍റെ കസേരയിൽനിന്നും ബഹുമാനസൂചകമായി എഴുന്നേൽക്കുന്ന ഒരു രംഗമുണ്ട്. ഏറ്റവും അത്യുഗ്രൻ രംഗം ജാലിയൻവാലാബാഗിലെ വെടിവെപ്പാണ്. വളരെ ഗംഭീരങ്ങളായ സംഭവങ്ങളുടെ ഒരു മിസ്രിണം ആ സിനിമയക്ക് ഉണ്ടായിരുന്നു. ആ സിനിമ ഒരു ഇടിനാദം പോലുള്ള വൻ വിജയം ആയിരുന്നു എന്നതിന് യാതോരു ആശ്ചര്യവും ഇല്ലതന്നെ.26.


Person no. 2:


I mentioned that I had certain reservations about the movie. May I mention them?


ആ സിനിമയെക്കുറിച്ച് എനിക്ക് കുറച്ച് സന്ദേഹങ്ങൾ ഉണ്ടായിരുന്നു എന്ന് ഞാൻ പറഞ്ഞിരുന്നു. അവ എന്താണ് എന്ന് ഞാൻ പറയട്ടെ?


 

Real Gandhi around 1940s

 

Gandhi in film

 27.


Person no. 1:


Having understood you a bit, I can foresee what you might be aiming to say. You should bear in mind that I was speaking from the industry’s perspective. Your views are generally from the factual history background. However, I need to mention that factual history has no value in our business. We create and sell things that get our tickets sold. People should come to the theatres, and weep and laugh and worship. If we start promoting the tiresome realities, the films will fail.  However, I will be interested in knowing your ideas.


നിങ്ങളെ കുറിച്ച് മനസ്സിലാക്കിയിട്ടുള്ളതിനാൽ, നിങ്ങൾ എന്തായിരിക്കാം പറയാൻ ഉദ്ദേശിക്കുന്നത് എന്നത് എനിക്ക് മുൻകൂട്ടി കാണാൻ പറ്റുന്നുണ്ട്. ഞാൻ സിനിമാ വ്യവസായത്തിന്‍റെ വീക്ഷണകോണിൽനിന്നുമാണ് സംസാരിക്കുന്നത് എന്ന കാര്യം നിങ്ങൾ മനസ്സിൽ വെക്കേണ്ടതാണ്. നിങ്ങളുടെ പൊതുവായുള്ള വീക്ഷണം യഥാർത്ഥ ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിന്നുമാണ്. എന്നാൽ ഞങ്ങളുടെ വ്യാപാരത്തിൽ യഥാർത്ഥ ചരിത്ര സംഭവങ്ങൾക്ക് യാതോരു മൂല്യവും ഇല്ലാ എന്ന് ഞാൻ പറയേണ്ടിയിരിക്കുന്നു.ഞങ്ങളുടെ ടിക്കറ്റുകൾ വിൽക്കപ്പെടാനാണ് ഞങ്ങൾ വസ്തുക്കളെ സൃഷ്ടിക്കുന്നതും വിൽക്കുന്നതും. ജനങ്ങൾ സിനമാ തീയറ്ററുകളിൽ വരണം, എന്നിട്ട് വിലപിക്കകയും പൊട്ടിച്ചിരിക്കുകയും ആരാധിക്കുകയും ചെയ്യേണം. മനസ്സിനെ മുഷുപ്പിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ പ്രചരിപ്പിക്കാൻ ഞങ്ങൾ തുടങ്ങിയാൽ, സിനിമകൾ പരാജയപ്പെടും.  എന്നിരുന്നാലും, നിങ്ങളുടെ ആശയങ്ങൾ അറിയാൻ എനിക്ക് താൽപ്പര്യം ഉണ്ട്.27.


Person no. 2: 


Let me first take the South African train scene. The general information that gets in modern history writings is that the ‘Indians’ were under a lot of racial subordination. However, would you mind knowing who these so called ‘Indians’ were in South Africa?


ദക്ഷിണാഫ്രിക്കയിലെ തീവണ്ടി രംഗം ഞാൻ ആദ്യം എടുക്കട്ടെ. ആധുനിക ചരിത്ര എഴുത്തുകളിൽ കയറുന്ന പൊതുവായുള്ള വിവരം, ഇന്ത്യക്കാർ വളരെ അധികം വർണ്ണ വിവേചനപരമായുള്ള അടിച്ചമർത്തൽ അനുഭവിച്ചിരുന്നു എന്നാണ്. എന്നാൽ, ദക്ഷിണാഫ്രിക്കയിൽ ഉണ്ടായിരുന്ന ഈ ഇന്ത്യക്കാർ എന്നുപറയപ്പെടുന്നവർ ആരായിരുന്നു എന്ന് അറിയുന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?


 


28.


Person no. 1: That certainly is a curious question. Who could these Indians be other than Indians?


അത് തീർച്ചയായും ഒരു ജിജ്ഞാസ ഉണർത്തുന്ന ചോദ്യമാണ്. ഈ ഇന്ത്യാക്കാർ ഇന്ത്യാക്കാർ അല്ലാതെ മറ്റാരാകാണാണ് സാധ്യത?


Person no. 2:


Well, many of them were the lowest classes in the various places of the Subcontinent. They were the indentured slaves. That is the bound-to-the-soil slaves of the upper classes. Many lived like cattle, with no proper dress or place to live. Many of them from the independent kingdoms of the subcontinent were sold as slaves to the slave traders who sold them in South Africa. Many others from British-Indian simply escaped to South Africa from their enslavement under the higher castes.


അവരിൽ അധികംപേരും ഈ ഉപഭൂഖണ്ഡത്തിലെ വിവിധ സ്ഥലങ്ങളിലെ ഏറ്റവും കീഴിൽ പെട്ട ജനക്കൂട്ടങ്ങൾ ആയിരുന്നു. അവർ കാർഷിക വേലക്കായി ബന്ധക്കപ്പെട്ടിരുന്ന അടിമകൾ ആയിരുന്നു. അതായത്, ഉയർന്ന ജനക്കൂട്ടങ്ങളുടെ കീഴിൽ പെട്ടുപോയ മണ്ണിനോട് ബന്ധിക്കപ്പെട്ട അടിമകൾ. പലരം കന്നുകാലികളെപ്പോലെയാണ് ജീവിച്ചത്, മതിയായ വസ്ത്രമോ, ജീവിക്കാനുള്ള സ്ഥലമോ ഇല്ലാതെ.


ഈ ഉപഭൂഖണ്ഡത്തിലെ സ്വതന്ത്ര രാജ്യങ്ങളിൽ നിന്നും ഉള്ള പലരേയും അടിമക്കച്ചവടക്കാർക്ക് വിൽക്കപ്പെട്ട്, ആ അടിമക്കച്ചവടക്കാർ ദക്ഷിണാഫ്രിക്കയിലേക്ക് വിൽക്കപ്പെട്ടവരാണ്. ബൃട്ടിഷ് – ഇന്ത്യയിൽ നിന്നും ഉള്ള പലരും, ഉയർന്ന ജനങ്ങളുടെ അടിമത്തത്തിൽനിന്നും രക്ഷപ്പെടാനായി ദക്ഷിണാഫ്രിക്കയിലേക്ക് കടന്നവരാണ്.


 

29.


Person no. 1:


That is a very new information for me. But then, how will it affect the South African railway compartment scene in the film?


ഇത് എനിക്ക് ഒരു പുതിയ വിവരം ആണ്. എന്നാലും, ആ സിനിമയിലെ ദക്ഷിണാഫ്രിക്കയിലെ തീവണ്ടി കംപാർട്ട്മെന്റിലെ രംഗത്തെ അതിന് എങ്ങിനെ ബാധിക്കാനാകും?Person no. 2:


I can’t say that now. May be you will be able to ponder on that later. I will not go deep into the various items. But may I mention the Jallianwalabagh incident?


അത് ഇപ്പോൾ എനിക്ക് പറയാൻ ആവില്ല. നിങ്ങൾക്ക് അതിനെപ്പറ്റി പിന്നീട് ചിന്തിക്കാനായേക്കാം. വിവിധ കാര്യങ്ങളുടെ ആഴങ്ങളിൽ ഞാൻ പോകില്ല. എന്നാൽ ഞാൻ ജാലിയിൻവാലാ ബാഗ് സംഭവത്തെ പരാമർശിക്കട്ടെ?


 


30.


Person no. 1:


Well, in the movie, it was a terrific scene. The killing of innocent Indians by the British army!


ആ സിനിമയിൽ അത് ഒരു വളരെ ഗംഭീരമായ രംഗം ആയിരുന്നു. നിരപരാധികളായ ഇന്ത്യക്കാരെ ബൃട്ടിഷ് പട്ടാളം കൊല്ലുന്നു!Person no. 2:


May I correct your statement? Would you get offended?


നിങ്ങളുടെ പ്രസ്താവനിയിലുള്ള തെറ്റ് ഞാൻ തിരുത്തട്ടെ? നിങ്ങൾക്ക് വിരോധം തോന്നുമോ?


 


31.


Person no. 1:


Well, I mentioned that I am speaking from the film industry’s perspective. We want the viewers to get shocked. Real tears should pour down their cheeks. However, in this particular scene, I do not see any possibility of you recasting the events.  After all the British were shooting down the freedom fighters of India.


സിനിമ വ്യവസായത്തിന്‍റെ വീക്ഷണകോണിൽനിന്നുമാണ് ഞാൻ സംസാരിക്കുന്നത് എന്ന് ഞാൻ പറഞ്ഞിരുന്നു. കാണികൾ ശരിക്കും ഞെട്ടണമെന്നാണ് ഞങ്ങളുടെ ആവശ്യം. അവരുടെ കവിളുകളിലൂടെ യഥാർത്ഥ കണ്ണുനീർ ഒഴുകണം. എന്നാൽ ഈ പ്രത്യേകമായ രംഗത്തിൽ, സംഭവവികാസങ്ങളെ നിങ്ങൾക്ക് യാതോരു രീതിയിലും വ്യത്യസ്തമായി രൂപാന്തരപ്പെടുത്താൻ ആവുന്ന സാധ്യത ഞാൻ കാണുന്നില്ലതന്നെ. എന്തൊക്കെയായലും, ബൃട്ടിഷുകാർ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളെ വെടിവെച്ചിടുകയായിരുന്നു.Person no. 2:


It was a very foolish shooting. In fact, General Dyre should not have been given the administration in Amritsar. But then, I still wonder as to what would have happened in the communal clash that was taking place in the city.  Actually, a person like General Dyre should have been available in 1947 when the communal clashes took place in the northern parts of the subcontinent. Because of the absence of such an officer, around 10 lakh people died in the communal clash.


അതൊരു വിഡ്ഢി വെടിവെപ്പായിരുന്നു. General Dyreന് വാസ്തവത്തിൽ അമൃത്സറിന്‍റെ ഭരണം ഏൽപ്പിക്കാൻ പാടില്ലായിരുന്നു. എന്നിരുന്നാലും, ആ നഗരത്തിൽ നടന്നുകൊണ്ടിരുന്ന വർഗ്ഗീയ കലാപത്തിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ഞാൻ ഇപ്പോഴും ആലോചിക്കാറുണ്ട്. യഥാർത്ഥത്തിൽ General Dyreനെപ്പോലുളള ഒരു വ്യക്തി, ഉപഭൂഖണ്ഡത്തിന്‍റെ വടക്കൻ ഭാഗങ്ങളിൽ 1947ൽ നടന്ന വർഗ്ഗീയ കലാപത്തിൽ, ലഭ്യമായിരിക്കേണമായിരുന്നു. ഇങ്ങിനെയുള്ള ഒരു ഓഫിസറുടെ സാന്നിധ്യം ഇല്ലാത്തതിനാൽ, 10 ലക്ഷത്തോളം പേർ ആ വർഗ്ഗീയ കലാപത്തിൽ മരിച്ചു.


 


32.


Person no. 1:


I think you are referring to the communal clashes connected to the Partition. What you mentioned is a very curious point. I need to check upon that.


വിഭജനവുമായി ബന്ധപ്പെട്ടുനടന്ന വർഗ്ഗീയ കലാപത്തെക്കുറിച്ചാണ് നിങ്ങൾ സൂചിപ്പിക്കുന്നത് എന്ന് ഞാൻ ചിന്തിക്കുന്നു. നിങ്ങൾ പറഞ്ഞത് ഒരു വളരേ ജിജ്ഞാസ ഉളവാക്കുന്ന കാര്യമാണ്. അത് ഞാൻ പരിശോധിക്കേണ്ടിയിരിക്കുന്നു.Person no. 2:


If you are thinking of reading online sources, the truth is that most of them have become unreliable. Even in the case of the Jallianwalabagh incident, it is difficult to find any source about the communal clashes that took place in the city. People were killed. Moreover, over the years, the number of people who had died or got injured in the shooting is seen to be increasing in these online sources.


ഓൺലൈനായി ലഭിക്കുന്ന ശ്രോതസ്സുകളെ വായിക്കാനാണ് നിങ്ങൾ ചന്തിക്കുന്നതെങ്കിൽ, നേര് പറയാമല്ലോ, അവ മിക്കവയും വിശ്വാസയോഗ്യമല്ലാത്തവായി മാറിയിട്ടുണ്ട്. ജാലിയിൻവാലാബാഗ് സംഭവത്തിന്‍റെ കാര്യത്തിൽ പോലും, അന്ന് ആ പട്ടണത്തിൽ നടന്നിരുന്ന വർഗ്ഗീയ കലാപത്തെക്കുറിച്ചുള്ള വിവരങ്ങളുടെ ശ്രോതസ് കണ്ടെത്താൻ പ്രയാസംതന്നെയാണ്. ജനങ്ങൾ കൊല്ലപ്പെട്ടു. വർഷങ്ങൾ കഴിയുന്തോറും, മരിച്ച ആളുകളുടെയോ അതുമല്ലെങ്കിൽ വെടിവെപ്പിൽ പരുക്കേറ്റവരുടേയോ സംഖ്യ ഈ ഓൺലൈൻ ശ്രോതസ്സുകളിൽ കൂടിക്കൂടി വരുന്നതായി കാണുന്നു.


 

33.


Person no. 1:


It is a very curious perspective of yours. Are you justifying the shooting?


നിങ്ങളുടേത് വളരെ വിചിത്രമായ ഒരു വീക്ഷണവിശേഷംതന്നെയാണ്. നിങ്ങൾ ആ വെടിവെപ്പിനെ ന്യായീകരിക്കുകയാണോ?Person no. 2:


I was thinking of the 10 lakh and more people who were saved in 1919. And the 10 lakhs and more people who were not saved in 1947.


1919ൽ രക്ഷപ്പെടുത്തപ്പെട്ട 10 ലക്ഷവും അതിലധികവും ആളുകളെക്കുറിച്ച് ഞാൻ ആലോചിക്കുകയായിരുന്നു. അതോടൊപ്പം 1947ൽ രക്ഷിക്കപ്പെടാതെപോയ 10 ലക്ഷവും അതിലധികവും അളുകളെക്കുറിച്ചും.


 


34.


Person no. 1:


I am unable to place your opinion. You are admiring General Dyre?


നിങ്ങളുടെ അഭിപ്രായം വ്യക്തമായും എന്താണ് എന്ന് എനിക്ക് മനസ്സിലാക്കാൻ ആകുന്നില്ല. നിങ്ങൾ General Dyreനെ പ്രശംസിക്കുകയാണോ?Person no. 2:


General Dyre was not English.  I think he was Irish. That is also a very crucial information. I feel that Irish language is similar to the local languages of this subcontinent. Feudal.


General Dyre ഇങ്ഗ്ളിഷുകാരനായിരുന്നില്ല. അദ്ദേഹം ഒരു ഐറിഷുകാരനായിരുന്നു എന്ന് ഞാൻ കരുതുന്നു. അതും വളരെ നിർണ്ണായകമായ ഒരു വിവരം ആണ്. ഐറിഷ് ഭാഷയും ഈ ഉപദ്വീപിലെ പ്രാദേശിക ഭാഷകൾക്ക് സാമ്യമുള്ള ഭാഷയാണ് എന്ന് എനിക്ക് തോന്നുന്നു. ഉച്ചനീചത്വ സ്വഭാവമുള്ളത്.


 


35.


Person no. 1:


What has language to do with this shooting?


ഭാഷയ്ക്ക് ഈ വെടിവെപ്പുമായി എന്ത് കാര്യമാണുള്ളത്?Person no. 2:


Feudal languages are quite provocative. In fact, it is easy to provoke homicidal mania using verbal codes inside these types of languages.  I think if the military general had been an Englishman, there would have been no shooting at all. After all, the native-English react in a different manner to similar situations. 


ഫ്യൂഡൽ ഭാഷകൾ വളരെ പ്രകോപന സ്വഭാവമുള്ളവയാണ്. ഈ തരം ഭാഷകൾക്കുള്ളിൽ ഉള്ള വാക്ക് കോഡുകൾ ഉപയോഗിച്ചുകൊണ്ട് കൊലപാതകം ചെയ്യാനുള്ള ഉൻമത്താവസ്ഥ മനസ്സിൽ പ്രകോപിപ്പിക്കാൻ വളരെ എളുപ്പമാണ്. ആ മിലിറ്ററി ജനറൽ ഒരു ഇങ്ഗ്ളിഷുകാരനായിരുന്നുവെങ്കിൽ, യാതോരു വെടിവെപ്പും സംഭവിക്കില്ലായിരുന്നു എന്ന് എനിക്ക് തോന്നുന്നു. പ്രാദേശിക ഇങ്ഗ്ളുഷുകാർ ഇതിന് സമാനമായ പരിതസ്ഥികളിൽ വ്യത്യസ്തമായാണ് പ്രതികരിക്കുക, എന്നതാണല്ലോ.


 


36.


Person no. 1:


Quite curious! If what you say is true, then there should be a lot of shootings taking place in India now.


തികച്ചും കൊതുകരം തന്നെ! നിങ്ങൾ പറയുന്നത് നേരാണെങ്കിൽ, ഇന്ന് ഇന്ത്യയിൽ വളരെ അധികം വെടിവെപ്പുകൾ നടക്കുന്നുണ്ടായിരിക്കേണമല്ലോ.Person no. 2:


Well, if the Indian army proclaims the Military Act anywhere in India now, I do not think any sane Indian will gather to hear a political or communal speech in that location.


ഇന്ത്യൻ പട്ടാളം ഇന്ത്യയിൽ എവിടെയെങ്കിലും Military Act പ്രഖ്യാപിക്കുകയാണെങ്കിൽ, സ്വബോധം ഉള്ള ഏതെങ്കിലും ഇന്ത്യാക്കാരൻ ആ സ്ഥലത്ത് ഒരു രാഷ്ട്രിയമോ അതുമല്ലെങ്കിൽ വർഗ്ഗീയമോ ആയ ഒരു പ്രസംഗം കേൾക്കാൻ കൂട്ടം കൂടിനിൽക്കും എന്ന് എനിക്ക് തോന്നുന്നില്ല.


 


37.


Person no. 1:


Well, I cannot speak from a platform of history. That is your forte. Mine is creating films. We focus on such events in history and create our own version of history. If the film is a success, what we have created is the history that will be debated and taught in the schools and colleges. No one really cares for the truth.


ചരുത്രത്തിന്‍റെ പശ്ചാത്തലത്തിൽനിന്നുകൊണ്ട് എനിക്ക് സംസാരിക്കാൻ ആവില്ല. അത് നിങ്ങൾക്ക് വൈദഗ്ദ്ധ്യം ഉള്ള ഇടമാണ്. എന്റേത് സിനിമാ നിർമ്മാണമാണ്. ഈ വിധമുള്ള ചരിത്രസംഭവങ്ങളിൽ ഞങ്ങൾ ഫോക്കസ് ചെയ്യും. എന്നിട്ട് ചരിത്രത്തിന് ഞങ്ങളുടെ സ്വന്തമായുള്ള വിവരണം സൃഷ്ടിക്കും. ആ സിനിമ വിജയിച്ചാൽ, ഞങ്ങൾ സൃഷ്ടിച്ച ചരിത്രം ചർച്ച ചെയ്യപ്പെടുകയും സ്കൂളുകളിലും കോളെജുകളിലും പഠിപ്പിക്കപ്പെടുകയും ചെയ്യു. നേരെന്താണ് എന്നതിനെക്കുറിച്ച് ആർക്കും വലിയ താൽപ്പര്യമില്ല.


Person no. 2:


Well, an incident in a South African train, a British judge getting up to honour an Indian, a shooting in Amritsar and such other things cannot actually measure the English rule. I can very categorically mention that the English rule was a very fabulous event in the history of the subcontinent.


ഓ, ദക്ഷിണാഫ്രിക്കയിലെ ഒരു തീവണ്ടിയിൽ നടന്ന ഒരു സംഭവം, ഒരു ഇന്ത്യക്കാരനെ ആദരിക്കാനായി ഒരു ബൃട്ടിഷ് പൌരനായ ന്യായാധിപൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കുന്നു, അമൃത്സറിൽ ഒരു വെടിവെപ്പ്, തുടങ്ങിയ പല കാര്യങ്ങളും മറ്റും വച്ചുകൊണ്ട് യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് ഭരണത്തെ അളക്കാൻ ആവില്ലതന്നെ. ഈ ഉപഭൂഖണ്ഡത്തിന്‍റെ ചരിത്രത്തിൽ ഒരു വൻ വിസ്മയകരമായ സംഭവമായിരുന്നു ഇങ്ഗ്ളിഷ് ഭരണം എന്ന് എനിക്ക് വളരെ ഉറപ്പിച്ച് പറയാനാകും.


 

38.


Person no. 1:


Well, by seeing the Jallianwalabagh shooting, the viewers will get a feeling that all over British-India, the British army and police were shooting the people. If that feeling is delivered correctly, we see it as a great cinematic success. 


ഓ, ജാലിയൻവാലാബാഗ് വെടിവെപ്പ് കാണുന്നതോടുകൂടി, ബൃട്ടിഷ്-ഇന്ത്യയിൽ അങ്ങോളമിങ്ങോളം ബൃട്ടിഷ് പട്ടാളവും, പോലീസും ആളുകളെ വെടിവെച്ചിടുകയായിരുന്നു എന്ന് കാണികളിൽ ഒരു തോന്നൽ വന്നുചേരും. ഈ തോന്നൽ വളറെ കൃത്യമായി നൽകപ്പെടാൻ ആയാൽ, അതിനെ ഒരു വൻ സിനിമാപരമായുള്ള വിജയമായി ഞങ്ങൾ കാണും.Person no. 2:


What you have just mentioned is also curious. Actually there is a Malayalam film in which an English doctor is seen getting down from a carriage by stepping on the back of a slave-man. It is a terrific scene. The viewers literally cannot bear the action of the English doctor! It was funny that this incident was taking place inside the Subcontinent! And not in Great Britain.


നിങ്ങൾ ഇപ്പോൾ പറഞ്ഞതും വളരെ കൌതുകകരമാണ്. ഒരു ഇങ്ഗ്ളിഷുകാരനായ ഡോക്ടർ കുതിരവണ്ടിയിൽ നിന്നും ഇറങ്ങുന്നത് ഒരു അടിമ വ്യക്തിയുടെ പുറത്ത് ചവുട്ടിക്കൊണ്ടാണ് എന്ന കാണുന്ന ഒരു മലയാളം സിനിമ ഉണ്ട്.  അത് ഒരു ഭയങ്കര രംഗം തന്നെയാണ്. ആ ഇങ്ഗ്ളിഷുകാരനായ ആ ഡോക്ടറുടെ ആ പ്രവർത്തി കാണികൾക്ക് ഒട്ടുംതന്നെ സഹിക്കാൻ പറ്റാത്തതായിരുന്നു. ഈ സംഭവം, ഗ്രെയ്റ്റ് ബൃട്ടണിലല്ല, മറിച്ച് ഈ ഉപഭൂഖണ്ഡത്തിലാണ് സംഭവിക്കുന്നത് എന്നതുതന്നെ പരിഹാസകരമായ ഒരു കാര്യമാണ്!


 


39.


Person no. 1:


I know the movie you are referring to. I have seen its Hindi version. Well, a white man was acting as an English doctor in that movie. Was he an Englishman?


നിങ്ങൾ പരാമർശിക്കുന്ന സിനിമ എനിക്ക് അറിയാം. ഞാൻ അതിന്‍റെ ഹിന്ദി ഭാഷ്യം കണ്ടിട്ടുണ്ട്. ഒരു വെള്ളക്കാൻ ഒരു ഇങ്ഗ്ളിഷുകാരനായ ഡോക്ടറായി ആ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ആ ആൾ ഒരു ഇങ്ഗ്ളിഷുകാരനായിരുന്നുവോ?Person no. 2:


He is a US citizen. I think of German bloodline. It is funny that in this movie an Englishman is portrayed by a non-British man. In the Gandhi movie, a South Asian is portrayed by a British man. 


അയാൾ ഒരു യൂഎസ് പൌരനാണ്. അയാൾ ജർമൻ രക്തബന്ധപാതയിൽപെട്ട ആളാണ് എന്ന് എനിക്ക് തോന്നുന്നു. ഈ സിനിമയിൽ ഒരു ഇങ്ഗ്ളിഷുകാരനെ ചിത്രീകരിക്കാനായി അഭിനയിക്കുന്നത് ഒരു ബൃട്ടിഷുകാരനല്ലാത്ത വ്യക്തിയാണ് എന്നത് പരിഹാസ്യമായിത്തോന്നുന്നു. ഗാന്ധി സിനിമയിൽ, ഒരു ദക്ഷിണേഷ്യനെ ചിത്രികരിക്കാനായി അഭിനയിക്കുന്നത് ഒരു ബൃട്ടിഷുകാരനാണ്.


 


40.


Person no. 1:


Whatever it is, the scene was terrific. In fact, it is such scenes that give a real punch. The viewers literally sit up with perfect concentration. What do you find wrong with that movie?


അത് എന്തായാലും, ആ രംഗം ഗംഭീരമായിരുന്നു. വാസ്തവം പറയുകയാണെങ്കിൽ, ഈ വിധമുള്ള രംഗങ്ങളാണ് മനസ്സിൽ ഇടിച്ചുകേരുന്ന അനുഭവം സൃഷ്ടിക്കുക. കാണികൾ, പൂർണ്ണ ശ്രദ്ധയോടുകൂടി ഉണർന്നിരുന്നുപോകും. ഈ സിനിമയിൽ എന്താണ് തെറ്റായിട്ടുള്ളതായി നിങ്ങൾ കണ്ടെത്തുന്നത്?Person no. 2:


Only this. The story is fake. In Travancore kingdom, it was the London Missionary Society that worked to liberate the lower classes from their state of slavery. Off course, the protagonist in the movie was a higher class man. Wonder from where he got his medical graduation! However, the story cannot be from Travancore kingdom, I think.


ഇതുമാത്രം. കഥ മിഥ്യാകൃതിയും വ്യാജവും കപടവുമാണ്. തിരുവിതാംകൂർ രാജ്യത്തിൽ, കീഴ് ജനക്കൂട്ടങ്ങളെ അവരുടെ അടിമാവസ്ഥയിൽനിന്നും മോചിപ്പിക്കാനായി പ്രവർത്തിച്ചത് London Missionary Society ആണ്. സിനിമയിലെ നായകൻ ഉയർന്ന ജാതിക്കാരനാണ്, എന്നത് ശരിതന്നെ. അയാൾക്ക് എവിടെ നിന്നുമാണ് അയാളുടെ മെഡിക്കൽ ഡിഗ്രി ലഭിച്ചത് എന്ന് ഞാൻ ആലോചിക്കുകയാണ്! എന്നാൽ കഥ തിരുവിതാംകൂറിലേതല്ലാ എന്നാണ് എനിക്ക് തോന്നുന്നത്.


 


41.


Person no. 1:


I am not sure that I can fully agree with you that the story is fake. There was a freedom struggle in Kerala, I think.


ആ കഥ മിഥ്യാകൃതിയും വ്യാജവും, കപടവുമാണ് എന്ന നിങ്ങളുടെ അഭിപ്രായത്തോട് എനിക്ക് യോജിക്കാനാവോ എന്ന് എനിക്ക് തീർച്ചയില്ല.  കേരളത്തിൽ ഒരു സ്വാതന്ത്ര്യ സമരം ഉണ്ടായിരുന്നു എന്ന് ഞാൻ കരുതുന്നു.Person no. 2:


Well, the fact is that in Malabar the common people received all kinds of freedoms with the advent of the English rule. Not before and not after. In Travancore kingdom, the English rule in Madras protected the London Missionary Society from being harmed when they endeavoured to liberate the lower classes. If there was no English rule in the Subcontinent, the missionaries would have been impaled. As to a great freedom struggle in Kerala, that requires a lot of words to explain. To put it in very few words, there was nothing much of that sort in Malabar. As to Travancore, it was not inside British-India. I think I had mentioned to you earlier from the train that Travancore lost its independence in 1947.


ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ആഗമനത്തോടുകൂടിയാണ് മലബാറിൽ സാധാരണ ജനങ്ങൾക്ക് എല്ലാ വിധ സ്വാതന്ത്ര്യങ്ങളും ലഭിച്ചത്. അതിന് മുൻപുമല്ല, അതിനു ശേഷവും അല്ല.തിരുവിതാംകൂറിൽ കീഴ് ജനങ്ങളെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കാനായി London Missionary Society പരിശ്രമിച്ചപ്പോൾ, അവരെ അപത്തുകളിൽനിന്നും സംരക്ഷിച്ചത് മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണമായിരുന്നു. ഉപഭൂഖണ്ഡത്തിൽ ഇങ്ഗ്ളിഷ് ഭരണം ഇല്ലായിരുന്നെങ്കിൽ, മിഷിനറിമാർ കഴുമരത്തിന്മേൽ ആണികൊണ്ട് തറയ്ക്കപ്പെടുമായിരുന്നു. കേരളത്തിൽ ഒരു മഹാ സ്വാതന്ത്ര്യ സമരം നടന്നു എന്ന് പറയുന്നതിനെക്കുറിച്ചാണെങ്കിൽ, കാര്യങ്ങൾ വിശദ്ധീകരിക്കാനായി വളരെ വാക്കുകൾ ആവശ്യമായിവരും.  ചുരുങ്ങിയ വാക്കുകളിൽ പറയുകയാണെങ്കിൽ, മലബാറിൽ ആവിധമുള്ള യാതൊന്നും ഉണ്ടായിരുന്നില്ലതന്നെ.  തിരുവിതാംകൂറിനെക്കുറിച്ചാണ് പറയുന്നതെങ്കിൽ, ആ പ്രദേശം ബൃട്ടിഷ്-ഇന്ത്യക്ക് ഉള്ളിൽ ഉള്ള സ്ഥലമായിരുന്നില്ല. 1947ൽ തിരുവിതാംകൂറിന് സ്വാതന്ത്ര്യം നഷ്ടപ്പെട്ടു എന്ന കാര്യം ഞാൻ തീവണ്ടിയിൽവച്ച് നേരത്തെ സൂചിപ്പിച്ചിരുന്നു എന്ന് ഞാൻ ഓർക്കുന്നു.


 

42.


Person no. 1:


Well, from our business perspective, that movie was a super success. I think it went on to gather a few national awards. That is all we care about.


ഞങ്ങളുടെ വ്യാപ്രാ വീക്ഷണകോണിൽനിന്നും നോക്കിയാൽ, ആ സിനിമ ഒരു വൻ വിജയം ആയിരുന്നു. ഏതാനും ദേശീയ പുരസ്ക്കാരങ്ങൾ നേടാനും അതിന് കഴിഞ്ഞു എന്ന് എനിക്ക് തോന്നുന്നു. അതുമാത്രമാണ് ഞങ്ങൾ ശ്രദ്ധിക്കേണ്ടതുള്ളു.42.


Person no. 2:


It is now past 6. Let us walk back. I have my vehicle parked outside near the park. Do you want me to give you a drop?


ഇപ്പോൾ സമയം 6 മണികഴിഞ്ഞിരിക്കുന്നു. നമുക്ക് തിരിച്ച് നടക്കാം. എന്‍റെ വാഹനം പുറത്ത് പാർക്ക് ചെയ്തിട്ടുണ്ട്. നിങ്ങളെ ഞാൻ വാഹനത്തിൽ കൊണ്ടുവിടണം എന്ന് നിങ്ങൾക്ക് താൽപ്പര്യമുണ്ടോ?


 


Person no. 1:


No. I think it is better for me to go walking. I get to see the place and the people. By the way, can I call you on Saturday? We can meet again at some similar location.


ഇല്ല. നടന്നു പോകുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു. സ്ഥലവും ആളുകളേയും എനിക്ക് കാണാൻ പറ്റും. പിന്നെ ഒരു കാര്യംകൂടി. ശനിയാഴ്ച എനിക്ക് നിങ്ങളെ വിളിക്കാൻ ആവുമോ? ഇതുപോലുള്ള ഒരു സ്ഥലത്ത് വച്ച് നമുക്ക് വീണ്ടും കണ്ടുമുട്ടാം.Person no. 2:


What are you intending to do in the next few days?


അടിത്ത ഏതാനും ദിവസങ്ങൾ നിങ്ങൾ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്?


 


44.


Person no. 1:


My aim is to visit some of the local temples around here. I have made a list of them. ........ Here, see this list.


ഇവിടെ ചുറ്റുപാടുമുള്ള ചില പ്രാദേശിക ക്ഷേത്രങ്ങൾ സന്ദർശിക്കുവാനാണ് എന്‍റെ ഉദ്ദേശ്യം. അവയുടെ ഒരു ലിസ്റ്റ് ഞാൻ തയ്യാറാക്കിയിട്ടുണ്ട്. ...... ഇതാ, ഈ ലിസ്റ്റ് ഒന്ന് നോക്കൂ.Person no. 2:


I see that you will be going to the Muthappan temple at Parashinikkadavu. Well, there is a smaller temple of Muthappan near to the Cannanore Railway Station. You should go there next Friday evening. Take someone who knows Malayalam with you. Get to converse with the deity there. Let me know your experience!


പറശ്ശിനിക്കടവിലുള്ള മുത്തപ്പൻ ക്ഷേത്രത്തിൽ നിങ്ങൾ പോകുന്നതായിരിക്കും എന്ന് ഞാൻ കാണുന്നു. Cannanore റെയിൽവേസ്റ്റേഷിന് അടുത്തായി മത്തപ്പന്‍റെ ഒരു ചെറിയ ക്ഷേത്രം ഉണ്ട്. നിങ്ങൾ അവിടെ അടുത്ത വെള്ളിയാഴ്ച വൈകുന്നേരം പോകണം. മലയാളം അറിയുന്ന ആരേയെങ്കിലും നിങ്ങളടെകൂടെ കൊണ്ടുപോകുക. അവിടുള്ള ദൈവവികവ്യക്തിത്വവുമായി സംഭാഷണം നടത്തുക. നിങ്ങളുടെ അനുഭവം ഞാനൊന്നറിയട്ടെ!


 


45.


Person no. 1:


I have noted it down. I do not really understand what you mean by ‘converse with the deity’. Okay I will go there.


ഞാൻ അത് നോട്ട് ചെയ്തിട്ടുണ്ട്.  ‘ദൈവവികവ്യക്തിത്വവുമായി സംഭാഷണം നടത്തുക’ എന്ന് നിങ്ങൾ പറഞ്ഞത് എന്താണ് എന്ന് എനിക്ക് വ്യക്തമല്ല. അതെ, ഞാൻ അവിടെ പോകും.Person no. 2:


Okay, we can meet on Saturday.


ശരി. നമുക്ക് ശരിയാഴ്ച കണ്ടുമുട്ടാം.

bottom of page