English class Day 5 – Section 8
Now let us study a new speech.
SPACE COLONISATION
ഇനി നമുക്ക് ഒരു പുതിയ പ്രസംഗം പഠിക്കാം.
My dear friends,
എന്റെ പ്രീയപ്പെട്ട സുഹൃത്തുക്കളെ,
We are now entering a most momentous period in the history of mankind.
നാം ഇപ്പോൾ മനുഷ്യവർഗ്ഗത്തിന്റെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിലേക്ക് നീങ്ങുകയാണ്.
Period എന്ന വാക്കിന്റെ ഉച്ചാരണം ശ്രദ്ധിക്കുക.
NASA has declared that it would be able to establish contact with living beings on other planets, within a matter of two decades.
വെറും രണ്ട് പതിറ്റാണ്ടുകൾക്കുള്ളിൽ, മറ്റ് ഗ്രഹങ്ങളിലുള്ള ജീവജാലങ്ങളുമായി തങ്ങൾക്ക് ബന്ധം സ്ഥാപിക്കാൻ പറ്റുമെന്ന് നാസ (NASA) പ്രഖ്യാപിച്ചിട്ടുണ്ട്.
Decade എന്ന വാക്കിന്റെ ഉച്ചാരണം ശ്രദ്ധിക്കുക.
It is time to ponder on the various possibilities with regard to this emerging scenario.
ഈ ഉരുത്തിരിഞ്ഞുവരുന്ന സംഭവവികാസങ്ങളുടെ വിവിധ സാധ്യതകളെക്കുറിച്ച് ചിന്തിക്കുവാനുള്ള സമയമായിരിക്കുന്നു.
What kind of living beings will be found on other planets?
മറ്റ് ഗ്രഹങ്ങളിൽ എന്തുതരം ജീവജാലങ്ങളെയാണ് കണ്ടെത്തുക?
Would they be like plants, or will they be like animals found on earth?
അവർ സസ്യങ്ങളെപ്പോലെയായിരിക്കുമോ, അതോ, അവർ ഭൂമിയിൽ ഉള്ള മൃഗങ്ങളെപ്പോലെയായിരിക്കുമോ?
Will there be beings who are similar to us mankind?
മനുഷ്യരെപ്പോലുള്ള ജീവജാലങ്ങൾ ഉണ്ടായിരിക്കുമോ?
Will they have languages?
അവർക്ക് ഭാഷകൾ ഉണ്ടായിരിക്കുമോ?
How will we communicate with these beings?
നാം എങ്ങിനെയാണ് ഈ ജീവജാലങ്ങളുമായി ആശയവിനിമയം നടത്തുക?