English class Day 5 – Section 6
ഇനി അടുത്തത് സാധാരണ സംഭാഷണങ്ങൾ ആണ്.
41. I beg your pardon?
ഞാൻ നിങ്ങളോട് മാപ്പപേക്ഷിക്കുന്നു. നിങ്ങൾ എന്താണ് പറഞ്ഞത് എന്ന് മനസ്സിലായില്ലല്ലോ. ഒന്ന് വീണ്ടും പറഞ്ഞുതരാമോ? എന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രയോഗമാണ് ഇത്.
42. Pardon?
I beg your pardon? എന്ന 👆വാക്യ പ്രയോഗത്തിന്‍റെ ഹ്രസ്വ രൂപം ആണ് ഇത്.
43. Please do not interrupt.
ഇടയിൽ കയറി സംസാരിക്കരുത്, please! വിഘ്നം വരുത്തരുത്, please.
44. We saw him last month.
ഞങ്ങൾ അയാളെ കഴിഞ്ഞമാസം കണ്ടു.
45. I came yesterday.
ഞാൻ ഇന്നലെ വന്നു.
46. He went day before yesterday.
അയാൾ മിനിഞ്ഞാന്ന് പോയി.
475. She will go tomorrow.
അയാൾ (സ്ത്രീ) നാളെ പോകും.
48. They might come day after tomorrow.
അവർ മറ്റന്നാൾ വന്നേക്കാം.
49. You can see him next week.
നിങ്ങൾക്ക് അയാളെ അടുത്താഴ്ച കാണാൻ കഴിയും.
50. Could you please call me today?
നിങ്ങൾക്ക് എന്നെ ഇന്ന് ഒന്ന് വിളിക്കാൻ കഴിയുമോ?