English class Day 6 – Section 14
ഇനി നമുക്ക് കോളം രണ്ടിലേക്ക് നീങ്ങാം.
Now let us move to Column no. 2
Col 2. Sentence construction
കോളം രണ്ടിലെ വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന കോഡ് വാക്കുകൾ ആണ് താഴെ നൽകിയിട്ടുള്ളത്.
നോക്കുക.
will - ചെയ്യും, സംഭവിക്കും.
can - കഴിയും
may - ചെയ്തേക്കാം, സംഭവിച്ചേക്കാം.
must / should - ചെയ്യണം, സംഭവിക്കണം.
ഈ വാക്കുകൾ ഒന്ന് വായിക്കുക.
🦩
I, He, She, They, We, You, My brothers, His sisters, The teachers, The doctor
👉
ഇനി രണ്ടാം കോളത്തിലെ കോഡ് വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിക്കുന്നത് നോക്കുക.
I will come.
ഞാൻ വരും.
ഇവിടെ will ആണ് കോഡ് വാക്ക്.
He can come.
അയാൾക്ക് വരാൻ കഴിയും
ഇവിടെ can ആണ് കോഡ് വാക്ക്.
They may come.
അവർ വന്നേക്കാം.
ഇവിടെ may ആണ് കോഡ് വാക്ക്.
We must come.
നമ്മൾ വരണം.
ഇവിടെ must ആണ് കോഡ് വാക്ക്.
You should come.
നിങ്ങൾ വരണം.
ഇവിടെ should ആണ് കോഡ് വാക്ക്.
ഇവിടെ ശ്രദ്ധിക്കേണ്ടത്, must, should എന്നീ രണ്ട് വാക്കുകൾക്കും കോളം രണ്ടിൽ ഒരേ അർത്ഥമാണ്.