English class Day 2 – Section 9
SPEECH പ്രസംഗം
കഴിഞ്ഞ ക്ളാസിൽ തുടങ്ങിവച്ച പ്രസംഗത്തിലേക്ക് പോകണമെങ്കിൽ ഇവിടെ ക്ളിക്ക് ചെയ്യുക.
ഇനി ഇന്നത്തെ ഭാഗത്തിലേക്ക് വരാം.
Yet, where is the evidence of all this on the streets of this nation? The government is having a lot of money. But there is nothing an ordinary man of this nation can get from the nation.
എന്നിട്ടും ഇതിന്‍റെയെല്ലാം തെളിവ് ഈ രാഷ്ട്രത്തിലെ തെരുവുകളിൽ എവിടെയാണ് ഉള്ളത്? സർക്കാരിന്‍റെ കൈവശം വളരെയധികം പണം ഉണ്ട്. എന്നാൽ ഈ രാജ്യത്തിലെ ഒരു സാധാരണക്കാരന്, ഈ രാജ്യത്തിൽ നിന്നും യാതൊന്നും ലഭിക്കാൻ ഇല്ലതന്നെ.
There is no place a man can sit or relax in a town. No toilets. No safe drinking water. Everything has to be paid for. For the person, who cannot afford all this, there is nothing here.
ഒരു പട്ടണത്തിലും, ഒരു ആൾക്ക് ഇരിക്കാനോ, വിശ്രമിക്കാനോ, യാതോരു ഇടവും ഇല്ല. ടോയ്ലറ്റുകൾ ഇല്ല. സുരക്ഷിതമായ കുടിവെള്ളം ഇല്ല. എല്ലാത്തിനും പണം നൽകേണം. ഇതിനൊന്നും സാമ്പത്തികമായി കഴിവില്ലാത്ത ആൾക്ക്, ഇവിടെ യാതൊന്നും ഇല്ല.
Most of the trees on the public roads have been cut down since we got our so-called independence. The heat on the roads on any day is unbearable. There is no shade to relax.
നമ്മുടെ സ്വാതന്ത്ര്യം എന്നു പറയുന്നത് നമുക്ക് ലഭിച്ചത് മുതൽ പൊതുനിരത്തുകളിലെ മിക്ക മരങ്ങളും വെട്ടിമാറ്റപ്പെട്ടിട്ടുണ്ട്. ഏതൊരു ദിവസവും തെരുവുകളിലെ ഉഷ്ണം അസഹ്യമാണ്. വിശ്രമിക്കാൻ യാതോരു തണലുകളും ഇല്ല.
If this is what we call freedom, it is a pitiable freedom.
ഇതിനെയാണ് നാം സ്വാതന്ത്ര്യം എന്ന് വിളിക്കുന്നതെങ്കിൽ, ഇത് ഒരു ദയ അർഹിക്കുന്ന സ്വാതന്ത്ര്യം ആണ്.