English class Day 2 – Section 3
Four forms സിലെ I, My, Mine, Me എന്നീ പദങ്ങൾ ഉപയോഗിച്ചുകൊണ്ട് സൃഷ്ടിക്കുന്ന വാക്യങ്ങൾ കഴിഞ്ഞ ക്ളാസിൽ പഠിച്ചിരുന്നു.
അവ നിങ്ങൾ നല്ലവണം പഠിച്ചിരിക്കേണം.
അങ്ങിനെ ചെയ്തിട്ടില്ലായെങ്കിൽ ഈ ലിങ്കിൽ 👈കളിക്ക് ചെയ്തു കൊണ്ട് കഴിഞ്ഞ ക്ളാസിലേക്ക് പോയി പഠിക്കുക.
ഇന്ന് നമുക്കു He എന്ന വാക്കിന്‍റെ നാലു രൂപങ്ങൾ നോക്കാം.
ഇതിന് മുൻപായി ഒരു കാര്യം പറയാം.
He എന്ന വാക്കിനെ അവൻ എന്നും, ഓൻ എന്നും തർജ്ജമ ചെയ്ത് പഠിക്കരുത്.
കഴിയുന്നിടത്തോളം അയാൾ എന്ന രീതിയിൽ പഠിക്കുക.
നിങ്ങൾ അവൻ എന്ന രീതിയിൽ ഈ വാക്കിനെ മനസ്സിലാക്കിയാൽ, നിങ്ങൾക്ക് ഈ വാക്കിനെ നിങ്ങളുടെ മുതിർന്നവരെക്കുറിച്ചും, അദ്ധ്യാപകരെക്കുറിച്ചും, മേലുദ്യോഗസ്ഥരെക്കുറിച്ചും മറ്റും പറയാൻ പ്രയാസമായി വരും.
ഈ വിധമായുള്ള ഒരു ഹീന അർത്ഥമുള്ള വാക്കല്ല, ഇങ്ഗ്ളിഷിലെ He എന്ന പദം.
ഇനി ആവർത്തിക്കുക
He അയാൾ
His അയാളുടെ
His അയാളുടേത്
Him അയാൾക്ക്, അയാളെ
ഇനി നിങ്ങൾ ഈ വാക്കുകൾ ഒരിക്കൽക്കൂടി ആവർത്തിക്കുക.