top of page

English class - an introduction to English!

Anchor 1

ഫ്യൂഡൽ ഭാഷാ സവിശേഷതകൾ


ഇങ്ഗ്ളിഷ് ഭാഷ പഠിക്കാൻ മിക്ക ആളുകൾക്കും താൽപ്പര്യം ഉണ്ട്. എന്നാൽ ഈ ഭാഷ മറ്റുള്ളവർ പഠിക്കുന്നത് പലർക്കും അത്രകണ്ട് താൽപ്പര്യം ഉള്ള കാര്യമല്ല. പ്രത്യേകിച്ചും മലയാളം പോലുള്ള ഉച്ചനീചത്വ സ്വഭാവമുള്ള ഭാഷകൾ സംസാരിക്കുന്നവർക്ക്.

 

ഇതിന്‍റെ മുഖ്യമായ കാരണം ഇങ്ഗ്ളിഷ് ഭാഷയിൽ വിധേയത്വം ദാസ്യഭാവം താഴ്മ എന്നൊക്കെയുള്ള മാനസിക ഭാവങ്ങൾ ഇല്ലായെന്നുള്ളതുകൊണ്ടാണ്.  താന്നോട് വിധേയത്തം കാണിക്കുന്നവർ ഇങ്ഗ്ളിഷ് ഭാഷ പഠിച്ചാൽ അവർ തനി താന്തോന്നികൾ തന്നെയായിമാറും എന്ന പേടി തന്നെ നിലവിൽ ഉണ്ട്.

 

എന്നാൽ വാസ്തവം ഇതിനേക്കാൾ സങ്കീർണ്ണമാണ്. ഇങ്ഗ്ളിഷ് ഭാഷയിൽ മറ്റുള്ളവരെ തരംതാഴ്ത്താനുള്ള സാധാരണ സംഭാഷണ വാക്കുകൾ ഇല്ലാ എന്നു മനസ്സിലാക്കുക.


അതേ പോലെതന്നെ, വ്യക്തികളെ ദിവ്യന്മാരായി പ്രതിഷ്ഠിക്കാനുള്ള സാധാരണ സംഭാഷണ വാക്കുകളും ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലായെന്നും മനസ്സിലാക്കുക. എന്നുവച്ചാൽ, ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്ന ഒരു സാമൂഹത്തിന്, ഒരു പരന്ന പ്രകൃതമാണ് ഉണ്ടാവുക.


ഈ കാരണത്താൽതന്നെ ഈ ഭാഷയെ അതിന്‍റെ ഉന്നത നിലവാരത്തിൽ സ്വായത്തമാക്കിയ ഒരു സാമൂഹികാന്തരീക്ഷം വളരെ മിനുസമുള്ളതും സമാധാനമുള്ളതും ആയിരിക്കും.

 

ഈ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് കൂടുതൽ കാര്യങ്ങൾ അറിയാനായി ഈ എഴുത്ത് വായിക്കുക.


 

 പഠനത്തിനായുള്ള മറ്റ് സൌകര്യങ്ങൾ

ഈ വെബ് സൈറ്റിൽ ഈ പഠന പദ്ധതിക്ക് ഉപരിയായി, ഇങ്ഗ്ളിഷ് ഭാഷയിൽ നല്ല പ്രാവീണ്യം ലഭിക്കാനായി മറ്റ് അനവദി കാര്യങ്ങൾ വച്ചിട്ടുണ്ട്.

 

ഈ വെബ് സൈറ്റിന്‍റെ HOME പേജിൽ ഒന്ന് പോയി നോക്കിയാൽ ഇത് മനസ്സിലാകും.

 

ഖലീൽ ഖിബ്രാൻ എഴുതിയ The Prophet എന്ന ഗ്രന്ഥത്തിന്‍റെ ഇങ്ഗ്ളിഷ് രൂപവും, അതിന്‍റെ മലയാളം പരിഭാഷയും ഒന്ന് നോക്കാവുന്നതാണ്.

 

പോരാത്തതിന്, ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രത്തെകുറിച്ചുള്ള ഒരു അനുഭാവ്യചിത്രീകരണം എന്ന ഗ്രന്ഥം ഈ ലിങ്കിൽ കാണാവുന്നതാണ്. ഈ ഗ്രന്ഥത്തിന്‍റെ ആദ്യ രണ്ട് വോള്യങ്ങളുടെ ഇങ്ഗ്ളിഷ് പരിഭാഷ ഈ ലങ്കിൽ കാണാവുന്നതാണ്.ഇവയും ഉപകാരപ്പെടാം.


Impromptu / Extempore speeches എന്ന പേജിൽ പോയാൽ, നല്ല ഭാഷാ ശൈലിയിലുള്ള 19 ഇങ്ഗ്ളിഷ് പ്രസംഗങ്ങൾ കാണാവുന്നതാണ്.


Malayalam Filmsongs' English annotation എന്ന പേജിൽ കുറേ പഴയ മലയാളം സിനിമാ ഗാനങ്ങളുടെ ഇങ്ഗ്ളിഷ് annotations കാണാവുന്നതാണ്.

D 01        D02        D03        D04    
D 05        D06        D07        D08    
D 09        D10         D11        D12    
D 13        D14          D15        D16    
D 17        D18          D19        D20    
D 21        D22         D23        D24    
D 25        D26        D27        D28    
D 29        D30        D31        D32    
D 33        D34        D35        D36    
D 37        D38        D39        D40

Railway journey conversation

Impromptu / Extempore  speeches

bottom of page