English class Day 18 – Section 27
Using the word There in a sentence in its common meaning.
There എന്ന വാക്കിനെ അവിടെ എന്ന അർത്ഥത്തിൽ ഉപയോഗിച്ചുകൊണ്ട് വാക്യങ്ങൾ രചിക്കാം.
ഇത് മുകളിൽ നൽകിയ വാക്യങ്ങളിലെ ഉപയോഗത്തിൽ നിന്നും വ്യത്യസ്തമായ ഉപയോഗം ആണ്.
നോക്കൂ:
There അവിടെ
01. He must come there next week.
അയാൾ അടുത്ത ആഴ്ച അവിടെ വരണം.
02. They should catch him from there.
അവർ അയാളെ അവിടെ വച്ച് പിടിക്കണം.
03. We want you to come there.
നിങ്ങൾ അവിടെ വരണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
04. We might see you there.
ഞങ്ങൾ നിങ്ങളെ അവിടെ വച്ച് കണ്ടേക്കാം.
05. He can call me from there.
അയാൾക്ക് എന്നെ അവിടെനിന്നും വിളിക്കാൻ കഴിയും.
06. He will be sleeping there.
അയാൾ അവിടെ ഉറങ്ങുന്നണ്ടായിരിക്കും.
07. We will be waiting for you there.
ഞങ്ങൾ നിങ്ങളെ അവിടെ കാത്ത് നിൽക്കുന്നുണ്ടാവും.
08. I will ask him to come back from there.
അവിടെനിന്നും തിരിച്ച് വരാൻ ഞാൻ അയാളോട് പറയും.
09. He told me to tell you not to go there.
നിങ്ങൾ അവിടെ പോകരുത് എന്ന് നിങ്ങളോട് പറയാൻ അയാൾ എന്നോട് പറഞ്ഞു.
10. Why is he going there?
അയാൾ അവിടെ എന്തിനാണ് പോകുന്നത്?