English class Day 17 – Section 44
SPEECH - The forest wealth of our nation3
After the formation of India, there has been no concern about the protection of forest wealth.
ഇന്ത്യ സ്ഥാപിതമായതോടുകൂടി, വനസമ്പത്ത് സംരക്ഷിക്കുന്നതില്‍ യാതോരു താൽപ്പര്യവും ഉണ്ടായിട്ടില്ല.
In the name of development, road-building and electric-line setting-up, trees with hundreds of years’ age are brutally cut-down.
വികസനം, റോഡ്-നിർമ്മാണം, വൈദ്യുതി ലൈന്‍ കെട്ടെൽ തുടങ്ങിയ കാര്യങ്ങളുടെ പേരില്‍, നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ മൃഗീയമായി വെട്ടിമാറ്റപ്പെടുന്നു.
The real aim of the people who do this heinous crime is to pocket huge amounts.
ഈ ദുഷ്ടകൃത്യം നടത്തുന്ന ആളുകളുടെ യഥാർത്ഥ ലക്ഷ്യം വൻസംഖ്യകൾ പോക്കറ്റിലാക്കുകയെന്നതാണ്.
For, such trees fetch a big price in the wood-mill and furniture industry.
കാരണം, ഇങ്ങിനെയുള്ള മരങ്ങൾക്ക് മരമിൽ, ഗൃഹോപകരണ വ്യവസായങ്ങളിൽ വലിയ വില ലഭിക്കും.