English class Day 16 – Section 37
SPEECH - The forest wealth of our nation2
The traditional dwellers of the forest lands have been brought out into the open.
വനങ്ങളില്‍ പാരമ്പര്യമായി വസിച്ചിരുന്നവർ പുറത്തെടുക്കപ്പെട്ടിട്ടുണ്ട്.
Many of them have lost their complete footing in life, and have been left at the mercy of the crude social functioning.
അവരില്‍ പലർക്കും, അവരുടെ ജീവിതത്തിന്‍റെ അടിസ്ഥാനംതന്നെ നഷ്ടപ്പെടുകയും, പരുക്കന്‍ സാമൂഹിക നിലവാരങ്ങൾക്ക് അവർ അടിമപ്പെടുകയും ചെയ്തിട്ടുണ്ട്.
It was the English rulers who set-up a department of forestry in the Indian peninsula.
ഇന്ത്യന്‍ ഉപദ്വീപിൽ ഒരു ഫോറസ്ട്രി ഡിപ്പാട്ട്മെൻറ്റ് സ്ഥാപിച്ചത് ഇങ്ഗ്ളിഷ് ഭരണകർത്താക്കളായിരുന്നു.
They also set-up forestry colleges in British-India.
ബൃട്ടിഷ്-ഇന്ത്യയില്‍ അവർ ഫോറസ്ട്രി കോളജുകളും സ്ഥാപിച്ചിരുന്നു.
Not only were the trees and forests protected, but efforts were also made to set-up scientifically designed forest regions.
മരങ്ങളും കാടുകളും സംരക്ഷിക്കപ്പെടുകമാത്രമല്ല, ശാസ്ത്രീയമായി രൂപകൽപ്പനചെയ്ത വനപ്രദേശങ്ങള്‍ സ്ഥാപിക്കാൻ വേണ്ടി അധ്വാനിക്കുകയും ചെയ്തിരുന്നു.
In Nilambur, a teak plantation was set up by Mr. Henry Conolly, the Collector of the erstwhile Malabar district.
അന്ന് ഉണ്ടായിരുന്ന മലബാര്‍ ജില്ലയുടെ കലക്ടറായിരുന്ന മി. ഹെന്റി കോണോളി, നിലമ്പൂരില്‍ ഒരു തേക്ക് മരത്തോട്ടം പടുത്തുയർത്തിയിരുന്നു.