top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ

46. ശിക്ഷാ രീതികൾ

തിരുവിതാംകൂറിന്റെ സാമൂഹികവും രാഷ്ട്രീയവും ആയ അന്തരീക്ഷത്തെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. ഈ പറയുന്ന കാര്യങ്ങൾ തിരുവിതാകൂറർ രാജ്യത്തെക്കുറിച്ചാണെങ്കിലും, ദക്ഷിണേഷ്യയിലെ നൂറുകണക്കിന് ഉണ്ടായിരുന്ന ചെറുതും വലുതുമായ മറ്റ് അനേകം രാജ്യങ്ങളുടേതും തന്നെയാവാം, പ്രാദേശികമായ ചെറിയ മാറ്റങ്ങളോടുകൂടി.


രാജകുടുംബത്തിന്റേയും, നമ്പൂതിരിമാരുടേയും, അമ്പലവാസികളുടേയും, നായർമാരുടേയും വരുമാനവും സമ്പാദ്യവും, മറ്റുമെല്ലാം ഉൽപ്പാദിപ്പിക്കുന്നത്, അവർക്ക് കീഴിൽ പിടിച്ചുനിർത്തിയിരുന്ന, പലതട്ടുകളായുള്ള ഒരു വൻ കൂട്ടം അടിമ ജനതയായിരുന്നു.


യുദ്ധസമയത്ത് രാജുകുടുംബത്തിന് വൻ സാമ്പത്തിക ചിലവ് വരുമെങ്കിലും, മറ്റ് അവസരങ്ങളിൽ കാര്യമായ വൻ ചിലവുകൾ ഇല്ല. എല്ലാ ജന്മികുടുംബത്തിനും ഇന്ന് പോലീസ് വകുപ്പിന് ഉണ്ട് എന്നൊക്കെ പൊതുജനം വിചാരിക്കുന്നത് പോലുള്ള വൻ അധികാരങ്ങൾ ഉണ്ടായിരുന്നു.


മുഹമ്മദ്ദീയരായ ഭൂജന്മികളിൽനിന്നും സ്വത്ത് അനന്തരാവകാശ നികുതിയായി സ്വത്തിന്റെ 25 ശതമാനം ഈടാക്കുമായിരുന്നു. കയറ്റുമതി, ഇറക്കുമതി, Mint duty, വിവിധതരം പിഴകൾ, അനന്തരാവകാശികൾ ഇല്ലാതെ ഭൂജന്മി മരണപ്പെട്ടാൽ ആ സ്വത്ത് രാജകുടുംബത്തിലേക്ക് വരും, മറ്റ് രാജ്യങ്ങളിൽ നിന്നും ജീവരക്ഷാർത്ഥം ഓടിയെത്തുന്ന വൻകിടക്കാരിൽനിന്നും ഈടാക്കുന്ന സംരക്ഷണ തുക, ദേശീയ ഉത്സവകാലത്ത് ജനം രാജകുടുംബത്തിന് സമർപ്പിക്കുന്ന വിലപിടിപ്പുള്ള കാണിക്ക, വൻ വ്യക്തികളുടെ വിവാഹത്തിന് ഉള്ള ഫീസ്, അങ്ങിനെ പലതും രാജകുടുംബത്തിന് പലവിധ വരുമാനം നൽകും.


Canter Visscher എന്നു പേരുള്ള ഡച്ചുകാരനായ പാതിരി 1723ൽ കൊച്ചിയിൽ വച്ച് എഴുതിയ കുറിപ്പ് പ്രകാരം, വിദേശ രാജ്യങ്ങളുമായി തിരുവിതാംകൂറിലേയും മറ്റും പൊതുജനത്തിന് കാര്യമായ ഇടപാടുകൾ ഇല്ലതന്നെ. ദൂരദേശ യാത്രാ സൌകര്യത്തിനായുള്ള റോഡുകളും മറ്റും ഇല്ലാ എന്നുതന്നെ പറയാം. സർക്കാർ പക്ഷത്തുള്ളവർക്ക് പുറംനാട്ടിൽ നിന്നും വരുന്നവരോടു കാര്യമായ അസൂയ. അവരെ അരക്ഷിതാവസ്ഥാ ബോധത്തോടുകൂടിയാണ് വീക്ഷിക്കുക. പ്രാദേശിക ഭാഷകളിൽ കാര്യമായി യാതോരുവിധ സാഹിത്യകൃതികളും പൊതുജനത്തിന്റെ കൈവശം ഇല്ലായിരുന്നു. ഈ വിധ ഭാഷകളിൽ കാര്യമായ കൃതികൾ ഉണ്ടായിരുന്നുവോ എന്നതുതന്നെ സംശയമാണ്.


ചില ഭൂജന്മികൾ രാജകൽപ്പന അനുസരിക്കാതെ, തോന്നിയത് പോലെ പെരുമാറുമെങ്കിലും, മറ്റ് ഇടങ്ങളിൽ രാജകൽപ്പനയ്ക്ക് എതിർവാക്കില്ലായിരുന്നു. ധർമ്മനീതികളും മറ്റുമായ നീതിശാസ്ത്രങ്ങളെക്കുറിച്ചെല്ലാം പരാമർശ്ശിക്കപ്പെടുമെങ്കിലും, മിക്കപ്പോഴും, രാജകൽപ്പനയുടെ കാര്യത്തിലും മറ്റ് അധികാരി കൽപ്പനകളുടെ കാര്യത്തിളും അവയെ കാര്യമായി ഗൌനിക്കില്ലതന്നെ. എന്നുവച്ചാൽ രാജാവ് മാത്രമല്ല, മറിച്ച് ഭൂജന്മികളും അവർക്ക് തോന്നുന്നത് പോലൊക്കെത്തന്നെയാണ് നിയമവും നീതിയും നടപ്പിലാക്കുക. രാജാവ് ഈ വിധ അധികാരികൾക്ക് യാതോരുവിധ വേതനമോ ശമ്പളമോ നിൽകില്ല. എന്നാൽ അവർക്ക് എന്തും അവരുടെ കീഴിലുള്ളവരിൽ നിന്നും എങ്ങിനെ വേണമെങ്കിലും പിഴിഞ്ഞെടുക്കാം.


യാതോരുവിധ നീതിന്യായ കോടതി സംവിധാനവും ഇല്ലായിരുന്നു. പ്രാദേശിക അധികാരികൾ അവർക്ക് തോന്നുന്നത് പോലെ നിയമവും നീതിയും നടപ്പിൽ വരുത്തും. ഇത് മിക്കപ്പോഴും, അവരുടെ വ്യക്തിപരമായ ലാഭത്തിനോടും, അത്യാർത്തിയോടും ആണ് ബന്ധപ്പെട്ടിരിക്കുക. ഈ വിധ സമ്പ്രധായത്തിൽ ഉള്ള മെച്ചം വിധിന്യായ ഉത്തരവിന് യാതോരു കാലതാമസവും വരില്ലാ എന്നതാണ്.


കീഴ് ജാതിക്കാർക്ക് യാതോരുവിധ അവകാശങ്ങളും ഇല്ലതന്നെ. ഇതിനാൽതന്നെ അവരുടെ ഭാഗത്ത്നിന്നും നീതിക്കായുള്ള യാതോരുവിധ ഹരജികളും വരില്ല.


വൻകിട അധികാര സ്ഥാനങ്ങൾ ലഭിക്കാനായി, വൻ കുടുംബത്തിലെ വ്യക്തികൾ വൻ സംഖ്യ രാജാവിന് നൽകും. സ്ഥാനം ലഭിച്ചാൽ, ഈ കൂട്ടർ അവർക്ക് ചിലവുവന്ന സംഖ്യയുടെ പതിന്മടങ്ങ് അവരുടെ കീഴിൽ പെട്ടിരിക്കുന്ന ജനത്തിൽനിന്നും പിഴിഞ്ഞെടുക്കും.


മിക്ക ജാതിക്കാരുടേയും തലവന്മാരും മൂപ്പന്മാരും, മറ്റ് നേതാക്കളും അവരവരുടെ ജനക്കൂട്ടങ്ങളുടെ മേലുള്ള സ്ഥാനം നിലനിർത്താനായി, രാജാവിനോ അതുമല്ലെങ്കിൽ പ്രാദേശിക അധികാരിക്കോ എല്ലാ വർഷവും ഒരു നിശ്ചിത സംഖ്യ നൽകും. രാജാവും കീഴ് സ്ഥാനക്കാരും ജനങ്ങളിൽ നിന്നും എത്രാമാത്രം പിരിച്ചെടുക്കാനാവും അത്രമാത്രം പിഴിഞ്ഞെടുക്കും. ദുഷ്ടനായ രാജാവിന്റെ കാലത്ത് ജനം നരകിക്കും. ദയാലുവായതോ ഉദാരമതിയോ ആയ രാജാവ് ഭരിക്കുന്ന കാലത്ത്, ജനത്തിന് പ്രത്യേകമായ യാതോരു ഗുണവും ലഭിക്കുകയും ഇല്ല.


ബ്രാഹ്മണർ എന്ത് കുറ്റം ചെയ്താലും, ശിക്ഷിക്കപ്പെടില്ല. രാജാവിന് ബ്രാഹ്മണ ശാന്തിമാരെ വൻ ബഹുമാനമായിരിക്കും. ഇക്കൂട്ടരുടെ വാക്കിന് ജനവും വൻ വിലനൽകും.


യുദ്ധവും ആക്രമണങ്ങളും കടന്നാക്രമണങ്ങളും കൈയേറ്റങ്ങളും,

ഈ വിധ അവസരങ്ങളിൽ അക്രമികളുടെ കൈയിൽ അകപ്പെടുന്ന സ്ത്രീകളെ ലൈംഗികമായി കുട്ടമായും അല്ലാതേയും ഉപയോഗപ്പെടുത്തലും പിടിച്ചുകൊണ്ടുപോക്കും മറ്റും നിരന്തരം നടക്കുമായിരുന്നു. സ്ത്രീകളുടെ മേലുള്ള കൈയ്യേറ്റങ്ങളിൽ ജാതീയമായ അകൽചകൾ പലപ്പോഴും മാനിക്കപ്പെടില്ലതന്നെ. അക്രമികൾ പുരുഷന്മാരേയും കുട്ടികളേയും പിടിച്ചുകൊണ്ടുപോകും, പല ആവശ്യങ്ങൾക്കായി.


കായിക തൊഴിൽ ചെയ്യുന്നവരോടും, മണ്ണിനോട് ബന്ധിക്കപ്പെട്ട അടിമ ജനത്തിനോടും അതിഗംഭീര ക്രൂരതയോടുകൂടിത്തന്നെയാണ് അധികാരികൾ പെരുമാറുക. കുറ്റം ചെയ്യുന്നവരോടു മാത്രമല്ല, മറിച്ച് അനുസരണക്കേടുകാട്ടുന്നവരോടും അതികഠിനമായിതന്നെയാണ് പെരുമാറുക. വെറും തടവ് എന്ന ശിക്ഷാരീതി ഇല്ലായിരുന്നു. മറിച്ച്, കുറ്റസമ്മതം ലഭിക്കാനായി വളരെ ക്രൂരമായി മർദ്ദിക്കുമായിരുന്നു. കൈകാലുകൾ ഛേദിക്കൽ, വെട്ടിമുറിക്കൽ, ആണി/ശൂലം എന്നിവയിൽ തറയ്ക്കുക, തുടങ്ങിയരീതിയിലുള്ള പല ശിക്ഷകളും, ചെറുകിട കളവ്, ഗോവധം തുടങ്ങിയവയ്ക്ക് നൽകുന്ന ശിക്ഷയായിരുന്നു. അഗ്നി പരീക്ഷപോലുള്ള കഠിന പരീക്ഷണങ്ങളും സാധാരണമായിരുന്നു.


പുലയർ പോലുള്ളവരെ ചെറിയ പെട്ടിക്കൂടുകളിൽ മൃഗങ്ങളെ വെക്കുന്നതു മാതിരി അടച്ചുവെക്കുന്ന ഏർപ്പാടും ഉണ്ടായിരുന്നു. പലപ്പോയും ഒന്നിൽകൂടുതൽ ആളുകൾ ഇതിൽ അടക്കപ്പെടും. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചായിരിക്കും. മൃഗങ്ങളുടെ കാര്യത്തിൽ ആൺ-പെൺ വ്യത്യാസം ഈ വിധ കാര്യങ്ങളിൽ ശ്രദ്ധിക്കാറില്ലല്ലോ! ചിലപ്പോഴിവരെ കുരങ്ങന്മാരെപ്പോലെ മരത്തിനോട് കെട്ടിയിടും.


നായരുടെ തേങ്ങ മോഷ്ടിച്ചതിന് തൂക്കിലേറ്റി, മറ്റുള്ളവർക്ക് കാണുന്നരീതിയിൽ ജഡം നിർത്തുമായിരുന്നു.


1802ൽ പട്ടാള കലാപം നടത്തിയ കൃഷ്നപ്പിള്ള ശിപായിയേയും, കുട്ടരേയും കെട്ടിയിട്ട്, അവരെ ആനകളുടെ കാലുകളോട് ബന്ധിപ്പിച്ച്, വലിച്ച് ശരീരം രണ്ടായി കീറിക്കളഞ്ഞു.


നിസ്സാര തെറ്റുകൾക്ക്, പീരങ്കിയുടെ വായയോടു അമർത്തികെട്ടി, പീരങ്കിവെടിവെച്ച്, തലതെറുപ്പിക്കുക, കണ്ണു ചുഴ്ന്നെടുക്കുക, കൈ, മൂക്ക്, ചെവി എന്നിവ വെട്ടിമാറ്റുക, എന്നിവ ശിക്ഷാരിതീകൾ ആയിരുന്നു.


1752ൽ കൃസ്തീയമതത്തിൽ ചേർന്ന ദേവസഹായം പിള്ള എന്ന വ്യക്തിയെ ഒരു എരുമപ്പുറത്ത് കയറ്റി, ചാട്ടകൊണ്ട് അടിച്ച്, ആ മുറിവിന്മേലും, മൂക്കിലും കുരുമുളകു പൊടി തേച്ച്, വൃത്തികെട്ട വെള്ളം കുടുപ്പിച്ച്, ഓരോ ഗ്രാമങ്ങളിലൂടെ കൊണ്ടു നടന്നു.


പിടികൂടപ്പെട്ട വ്യക്തിയുടേയും കുടുംബത്തിന്റേയും പണവും സമ്പാദ്യവും, മറ്റ് നിധികളും രാജാവും അധികാരികളും കൈവശപ്പെടുത്തും. കുറ്റം ചെയ്ത ആരേയും രാജാവിന് അടിമയായി വിൽക്കാം. പോരാത്തതിന് തെരുവിലൂടെ യാതോരു കുടുംബ ബന്ധവും ഇല്ലാതെ അലഞ്ഞുനടക്കുന്നവരേയും പിടിച്ച് അടിമത്തത്തിലേക്ക് വിൽക്കും.


അയിത്തം പ്രകാരമുള്ള നിശ്ചിത ദൂരപരിധിക്കുള്ളിൽ കയറിക്കൂടുന്ന ഏത് കീഴ് ജാതിക്കാരനേയും നായർമാർ അവരുടെ കൈവശമുള്ള വാൾ കൊണ്ട് വെട്ടി വീഴ്ത്തും. കീഴ് ജാതിക്കാരെ തിരിച്ചറിയാനായി, അവർ മാറിടം മറിയ്ക്കാതെവേണം നടക്കാൻ. ഷൂസ്, കുട, നല്ല വസ്ത്രം, വിലകൂടിയ ആഭരണങ്ങൾ എന്നിവ കീഴ് ജാതിക്കാർ ധരിക്കാൻ പാടില്ല. സ്ത്രീകൾ അവരേക്കാൾ ഉയർന്ന ജാതിക്കാരെ കാണുമ്പോൾ, മാറു തോർത്തുകൊണ്ട് മറിച്ചിട്ടുണ്ടെങ്കിൽ, ഉടനെ അത് തുറന്നുകാട്ടേണം. ഇത് അടിയാളത്തം പ്രകടിപ്പിക്കുന്ന ബഹുമാനം നൽകൽ ആണ്.


1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച


2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ


3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ


4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ


5. അക്കമൂല്യവും സംഖ്യാ സ്ഥാനവും


6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം


7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക


8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ


9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും


10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന


11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള


12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ


13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ


14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക


15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച


16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്


17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,


18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ


19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന


20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ


21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,


22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക


23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്


24. British-Malabar എന്ന രാഷ്ട്രം!


25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ


26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ


27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും


28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ


29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച


30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട


31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ


32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം


33. അടിമപ്പെട്ടവരുടെ ജീവിതം


34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ


35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ


36. കീഴ്ജനത്തിന്‍റെ വളർച്ച


37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന


38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്


39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ


40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ


41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ


42. പുതിയമതത്തിൽ ചേരുന്നതിലെ


43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ


44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ


45. പ്രകാശവും തേജസ്സും രത്നശോഭയും


46. ശിക്ഷാ രീതികൾ


47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ


48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും


49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം


50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും

bottom of page