top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ

44. കീഴ് ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ

തിരുവിതാംകൂറിന്റെ വടക്കൻ പ്രദേശങ്ങളിൽ അടിമ ജനത്തിനെ വളർത്തിയെടുക്കാൻ London Missionary Societyയുടേയും മറ്റും കീഴ് ജാതിക്കാർക്കായുളള കൃസ്തീയ സ്ക്കൂളുകൾ ഇല്ലായിരുന്നു എന്ന് രേഖപ്പെടുത്തിക്കാണുന്നു. ഈ സൂചിപ്പിച്ച വടക്കൻ പ്രദേശം Quilon, Alleppey, Cherthala തുടങ്ങിയ പ്രദേശങ്ങൾ ആയേക്കാം. തീർച്ചയില്ല. അവിടങ്ങളിലാണ് 1946ൽ കീഴ് ജാതിക്കാർ കൂട്ടംകൂടുകയും കലാപം സൃഷ്ടിക്കുകയും ചെയ്തത് എന്ന് തോന്നുന്നു. പുന്നപ്ര-വയലാർ കലാപം. ഈ സംഭവവികാസിത്തിനെ പലവിധത്തിൽ ഇന്ന് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഈ വ്യാഖ്യാനങ്ങളിൽ ഒട്ടുമിക്കതും, ഈ സംഭവവികാസത്തിന്റെ, നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന, പശ്ചാത്തലത്തെ ബോധപൂർവ്വം അവഗണിക്കുന്നുണ്ട് എന്നാണ് തോന്നുന്നത്.


കീഴ് ജനക്കൂട്ടങ്ങൾക്ക് ഇങ്ഗ്ളിഷ് മിഷിനറിമാരുടെ സാന്നിധ്യത്തിൽ സ്വാതന്ത്ര്യം ലഭിക്കുന്നതും, അത് ഇല്ലാതെ സ്വാതന്ത്ര്യം ലഭിക്കുന്നതും തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. കീഴ് ജാതിക്കാരെക്കുറിച്ച് ഇന്നും അവരെക്കാൾ ഉയർന്ന ജനക്കൂട്ടങ്ങൾ തരംതാഴ്ത്തിത്തന്നെയാണ് പരാമർശിക്കാറ്. അവർ താമസിക്കുന്ന ഇടങ്ങളിൽ അവർ വൈകുന്നേരങ്ങളിൽ മദ്യപിച്ച് അസഭ്യഗാനങ്ങൾ ആലപിക്കുമെന്നും, അലോസരങ്ങളായ ശബ്ദകോലാഹലങ്ങൾ പുറപ്പെടുവിക്കും എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ വാസ്തവം പറയുകയാണെങ്കിൽ ഇത് കീഴ് ജാതിക്കാർ മാത്രമല്ല ഇന്ന് കേരളത്തിൽ ചെയ്യുന്നത്. എന്നാൽ, കീഴ് ജനക്കൂട്ടങ്ങൾ ഇത് ചെയ്യുമ്പോൾ, മറ്റുള്ളവർക്ക് വൻ അലോസരം അനുഭവപ്പെടും എന്നുമാത്രം. കീഴ് ജനക്കൂട്ടങ്ങൾ ഇത് ചെയ്യുന്നുണ്ടോ എന്നും അറിയില്ല.


ഇങ്ഗ്ളിഷ് മിഷിനറിമാരുടെ സാന്നിധ്യത്തിൽ കൃസ്തീയ മതത്തിലേക്ക് ചേർന്ന കീഴ് ജാതിക്കാരിൽ സാംസ്ക്കാരികമായി വൻ മാറ്റങ്ങൾ തന്നെ സംഭവിച്ചിട്ടുണ്ടാവാം.


London Missionary Societyയുടെ പ്രവർത്തനത്താലും, മെഡ്രാസ് സർക്കാറിന്റെ നിരന്തരമായ ശ്രദ്ധയാലും, അടിമത്തവും അടിമ വ്യാപാരവും അടിമകളെ പാട്ടത്തിന് നൽകലും മറ്റും നിയമപരമായി കുറ്റകൃത്യങ്ങളായി മാറിയെങ്കിലും, തിരുവിതാംകൂറിന്റെ വടക്കൻ ജില്ലകളിൽ ഇവയെല്ലാം നിശബ്ദമായിത്തന്നെ തുടർന്നുകൊണ്ടിരുന്നു. നിയമപരമായി സ്വാതന്ത്ര്യം ലഭിച്ച കാര്യം അറിഞ്ഞിട്ടൊന്നും കാര്യമില്ലതന്നെ. ഭാഷ കഠിനമായി അമർത്തിപ്പിടിക്കും. അമർത്തിപ്പിടിച്ചില്ലെങ്കിൽ ആപത്തുമാണ്.


ഭാഷയിൽ ഒരുതരം പൊട്ടന്മാരായി നിർവ്വചിക്കപ്പെടുന്ന ഈ കീഴ് ജനത്തിന് സാമൂഹികമായും, തൊഴിൽപരമായും, വ്യക്തിത്വപരമായും കാര്യമായി ഒന്നുംതന്നെ ചെയ്യാൻ ആവില്ല. ഇന്നും ഇത് ഒരു സാമൂഹിക വാസ്തവം തന്നെയാണ്. ഒരു സ്ത്രീ വീട്ടിൽ നിന്നും പുറത്ത് ഇറങ്ങിയാൽ, മറ്റുള്ളവർ വെറുംപേര് വിളിക്കുകയും, നീ എന്നും, എടീ എന്നും സ്നേഹരൂപത്തിൽ സംബോധനചെയ്യുകയും മറ്റും ചെയ്താൽ, ഈ വ്യക്തി എത്രതന്നെ വ്യക്തിത്വവും വിവരവും കഴിവും സാംസ്ക്കാരിക മികവും പക്വതയും ഉള്ള ആളാണെങ്കിലും, സമൂഹത്തിൽ പിടിച്ച് നിൽക്കാനായി, പരുക്കനായി പെരുമാറേണ്ടിവരും. അതല്ലായെങ്കിൽ, ഈ ആൾ അമുങ്ങിപ്പോകും.


ഈ അമുങ്ങിപ്പോകൽ, തിരുവിതാംകൂറിലെ വടക്കൻ പ്രദേശങ്ങളിലെ കീഴ് ജാതിക്കാർ തുടർന്നും അനുഭവിച്ചുകൊണ്ടിരുന്നു.


അടിമ ജനം കൈവിട്ടുപോകുന്നത് സംഭവിക്കാതിരിക്കാനായി, ഭൂജന്മികുടുംബങ്ങൾ അവരോട് വളരെ വാത്സല്യത്തിൽ പെരുമാറിത്തുടങ്ങിയെന്ന് രേഖപ്പെടുത്തിക്കാണുന്നു. ഈ കപട സ്നേഹപ്രകടനം, ഫ്യൂഡൽ ഭാഷാ സമൂഹങ്ങളുടെ ഒരു മുഖമുദ്രതന്നെയാണ്.


കീഴ് ജനങ്ങളുടെ സങ്കടാവസ്ഥയിൽ വ്യസനം നടിച്ച്, അവർക്ക് ചെറുകിട സാമ്പത്തിക സഹായങ്ങൾ കടമായി നൽകും. ചിലപ്പോൾ അവർക്ക് ചെറുകിട സമ്മാനങ്ങൾ നൽകും. അവർക്ക് നെൽകൃഷിചെയ്യാൻ കുറച്ച് ഭൂമി നൽകും. വിത്തും, കലപ്പയും, കാളകളേയും നൽകും.


അടിമ വ്യക്തി ഭൂജന്മിയോട് വൻ കടപ്പാടും സ്നേഹത്തിലും കുടുങ്ങും. ആ അവസരത്തിൽ, ഭൂജന്മികൾ അവരുടെ സുഹൃത്തുക്കളോട്, ഈ അടിമ വ്യക്തിക്ക് എതിരായി, എന്തെങ്കിലും, കേസോ, പോലീസ് പരാതിയോ നൽകാൻ പറയും. ഈ വിധ പ്രശ്നങ്ങളിൽ കുടുങ്ങുന്ന കീഴ് ജന വ്യക്തി അയാളുടെ (അവന്റെ) ജന്മിയെത്തന്നെ ശരണത്തിനായി സമീപിക്കും. ഭൂജന്മി ഉടനെ തന്നെ ഇയാൾക്കുവേണ്ടി (ഇവനുവേണ്ടി) മാദ്ധ്യസ്ഥം പറയുകയും ഇയാളെ (ഇവനെ) രക്ഷിക്കുകയും ചെയ്യും. ഇയാൾക്ക് (ഇവന്) വൻ താക്കീതും നൽകും. എടാ, എടീ, നീ തുടങ്ങിയ വാക്കുകൾ ശക്തമായിത്തന്നെ ഉപയോഗിക്കും. കീഴാളൻ സ്നേഹാദരങ്ങളാൽ മതിമറക്കും.


എന്നാൽ ചില കീഴ് ജനം ഈ കളിയിലെ ചതിയും വഞ്ചനയും മനസ്സിലാക്കും. പ്രതികരിക്കും വാക്കുകളിൽ. അത് വൻ തെമ്മാടിത്തരംതന്നെയായി ഭൂജന്മി മനസ്സിലാക്കും. വെറും കോഴിക്കാട്ടമായി ദുഷ്ടഭാഷയിലെ കോഡുകളിൽ നിർവ്വചിക്കപ്പെടുന്നവനാണ് വ്യക്തിത്വം കാണിക്കുന്നത്.


അയാൾക്ക് (അവന്) നൽകിയ നെൽകൃഷിഭൂമി തിരിച്ചെടുക്കും. സർക്കാർ ഉദ്യോഗസ്ഥർ ആ നാട്ടിലൂടെ യാത്രചെയ്യുന്ന അവസരത്തിൽ, അവർക്ക് വേണ്ടുന്ന കോഴി, മുട്ട, പാല്, കച്ചി എന്നിവ യാതോരു പണവും ലഭിക്കാതെതന്നെ നൽകാൻ ഇവരെ ബാധ്യസ്ഥരാക്കും. എന്നാൽ ഇത് അങ്ങിനെ ഓസിന് തരാൻ പറ്റില്ലാ എന്ന് തെമ്മാടിയായ കീഴാളൻ സൂചിപ്പിച്ചാൽ, അയാളെ (അവനെ) മുഖത്തിട്ടടിപ്പിക്കുകയും, ഗ്രാമത്തലവന്റെ അടുത്തേക്ക് പിടിച്ച് കൊണ്ടുപോകുകയും, അവിടുള്ള തടങ്കൽതാവളത്തിൽ അടച്ചിടുകയും ചെയ്യും.


ഇതുമല്ലെങ്കിൽ, അവർ സർക്കാരിന് ചെയ്തുകൊടുക്കുന്ന വേലക്ക് കൂലിനൽകില്ല.


ഈ അടിമ ജനം ജീവിക്കുന്നത്, നെൽകൃഷി വയലുകളുടെ നടുവിൽ ഉള്ള കൂരകളിൽ ആണ്. അവർ, അവരുടെ മരിച്ചവരുടെ മൃതശരീരവും കന്നുകാലികളേയും മറ്റും ചുറ്റുമുള്ള വയലിലൂടെ കൊണ്ടുപോകുമ്പോൾ, വയലിലെ കൃഷിക്ക് കേടുപറ്റിയെന്ന് ഗ്രാമ അധികാരിക്ക് ഭൂജന്മി പരാതി നൽകും. അധികാരി ഈ വിധ തെമ്മാടികളെ വിളിച്ച് വാക്ക് കോഡുകളിൽ തമർത്തി, അതിന് ശേഷം വൻ പിഴ ചുമത്തും.


തിരുവിതാംകൂറിൽ അന്ന് നിലനിന്നിരുന്ന രാജകുടുംബം വളരെ പുരോഗമ ചിന്താഗതിയുള്ളതായിരുന്നു. എന്നിട്ടുപോലും, വിദൂര പ്രദേശങ്ങളിൽ കീഴ് ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ, എല്ലാ വിധ തരംതാഴ്ത്തലും, കായികമായ മർദ്ദനവും മറ്റും ഏറ്റുവാങ്ങിത്തന്നെയാണ് ജീവിച്ചിരുന്നത്. ഇത് ഇങ്ങിനെയെങ്കിൽ, ഇങ്ഗ്ളിഷ് മിഷിനറിമാർ ആ പ്രദേശത്ത് വരുന്നതിന് മുൻപും, മെഡ്രാസ് ഭരണത്തിന്റെ ശ്രദ്ധവരുന്നതിന് മുൻപും, തിരുവിതാംകൂറിലെ കീഴ് ജനക്കൂട്ടങ്ങളുടെ അവസ്ഥ എന്തായിരുന്നിരിക്കാം എന്ന് ചിന്തിക്കാവുന്നതേയുള്ളു.


ബൃട്ടിഷ് സർക്കാർ ഈ ഉപദ്വീപിൽ ചെയ്ത കാര്യങ്ങൾക്ക് വൻ നഷ്ടപരിഹാരം നൽകണം എന്ന് വൻ ഇങ്ഗ്ളിഷ് ഭാഷാ നൈപുണ്യം വീമ്പിളക്കുന്ന ഏഭ്യൻ പറഞ്ഞുനടക്കുന്നതിന്റെ പിന്നാംപുറം ഇതൊക്കെയാണ്.


1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച


2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ


3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ


4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ


5. അക്കമൂല്യവും സംഖ്യാ സ്ഥാനവും


6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം


7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക


8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ


9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും


10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന


11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള


12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ


13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ


14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക


15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച


16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്


17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,


18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ


19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന


20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ


21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,


22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക


23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്


24. British-Malabar എന്ന രാഷ്ട്രം!


25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ


26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ


27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും


28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ


29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച


30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട


31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ


32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം


33. അടിമപ്പെട്ടവരുടെ ജീവിതം


34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ


35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ


36. കീഴ്ജനത്തിന്‍റെ വളർച്ച


37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന


38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്


39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ


40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ


41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ


42. പുതിയമതത്തിൽ ചേരുന്നതിലെ


43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ


44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ


45. പ്രകാശവും തേജസ്സും രത്നശോഭയും


46. ശിക്ഷാ രീതികൾ


47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ


48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും


49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം


50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും