top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ

42. പുതിയമതത്തിൽ ചേരുന്നതിലെ ആദ്ധ്യാത്മികമല്ലാത്തകാര്യങ്ങൾ

ഇന്നുള്ള ജർമൻ പ്രദേശത്ത് ജനിച്ച വ്യക്തിയാണ് William Tobias Ringeltaube. ഇദ്ദേഹം London Missionary Societyയിൽ 1796ൽ ചേരുകയും അവരുടെ ഒരു മിഷിനറിയായി തിരുവിതാംകൂറിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹമാണ് ഈ പ്രദേശത്തിലെ ആദ്യത്തെ London Missionary Society മിഷിനറി പ്രവർത്തകൻ എന്ന് രേഖപ്പെടുത്തിക്കാണുന്നു.


ഇദ്ദേഹം കുറേ കീഴ് ജാതിക്കാരെ കൃസ്തീയ മതത്തിലേക്ക് ചേർത്തെങ്കിലും, അവരിലെ നിലവാരക്കുറവും, മറ്റുമായ കാരണത്താൽ നിത്യവും അഗാധമായ വിഷാദാവസ്ഥയിൽ ആയിരുന്നു എന്ന് രേഖപ്പെടുത്തിക്കാണുന്നു. താൻ കൃസ്ത്രീയ മതത്തിലേക്ക് ചേർത്തവരിൽ എത്രപേരാണ് യഥാർത്ഥത്തിൽ യേശുകൃസ്തുവിനോട് സ്നേഹാദരവാൽ ചേർന്നത് എന്നകാര്യത്തിൽ ഇദ്ദേഹത്തിന് കാര്യമായ സംശയമുണ്ടായിരുന്നു എന്ന് തോന്നുന്നു.


ഒരിക്കൽ ഒരു കത്തിൽ ഇദ്ദേഹം ഈ വിധം എഴുതി : I have now about six hundred Christians, who are not worse than the other Christians in India. About three or four of them may have a longing for their salvation. The rest have come through all kinds of other motives, which we can only know of after years have passed. കൃസ്തീയമതത്തിൽ ചേർന്നവരിൽ ഏതാണ്ട് മൂന്നോ നാലോ പേർ മാത്രം അവരുടെ ആത്മാവിന് മോക്ഷം ലഭിക്കാനായിട്ടാവാം. മറ്റുള്ളവർ എല്ലാവരം മറ്റ് പലവിധ സ്വാർത്ഥ ആന്തരോദ്ദേശ്യത്താലുമാവാം.


ഇദ്ദേഹം 1815ൽ വിഷാദമാനസികാവസ്ഥ കാരണം രോഗാവസ്ഥയിൽ ആയി, മിഷിനറി പ്രവർത്തനം ഒരു ഇങ്ഗ്ളിഷുകാരനെ ഏൽപ്പിച്ച് ഉപഭൂഖണ്ഡത്തിൽനിന്നും തിരിച്ചുപോയി. Ringeltaube ഒരു ഇങ്ഗ്ളിഷുകാരനല്ലാത്തതും ഒരു പ്രശ്നമായിവന്നിരിക്കാം. ഫ്യൂഡൽ ഭാഷാ പ്രാദേശികനായ ഇദ്ദേഹത്തിന്, അടിയാളത്തം എന്ന ബഹുമാനസങ്കൽപ്പങ്ങളെക്കുറിച്ച് കാര്യമായ തിരിച്ചറിവ് ഉണ്ടായിരുന്നിരിക്കാം. അടിയാളത്തം നൽകാത്തത് പലപ്പോഴും തിരിച്ചറിയുകയും, അതുമായി ബന്ധപ്പെട്ട മനോവിഷമങ്ങൾ പെട്ടെന്ന് പിടിപെടാനും ആവും.


ഇദ്ദേഹത്തിന്റെ ഒരു കത്തിൽ സ്വന്തം അനുയായികളെക്കുറിച്ച് പറയുന്ന അവസരത്തിൽ ഈ വിധം ഒരു വാചകം കാണുന്നുണ്ട്: They are not so cunning and insolent as the people under the English Government.” (ഇങ്ഗ്ളിഷ് സർക്കാരിന് കീഴിൽ ഉള്ളവരെപ്പോലെ കുരുട്ടുബുദ്ധിയുള്ളവരും മര്യാദയില്ലാത്തവരും അല്ല ഇവർ). ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്, ബൃട്ടിഷ്-മലബാറിലെ ക്രീസ്തീയർ ജർമൻ വംശജനായ ഈ മിഷിനറിയ്ക്ക് ഫ്യൂഡൽ ഭാഷയിലൂടെ വീക്ഷിച്ചാൽ, മതിയായ അടിയാളത്തം നൽകിയില്ലാ എന്നാണ്.


ഈ ഒരു 'മതിയായ-അടിയാളത്തം' എന്ന പ്രശ്നം പൊതുവേ പറയുകയാണെങ്കിൽ ഇങ്ഗ്ളിഷ് വംശജരെ കാര്യമായി ബാധിച്ചില്ലാ എന്നാണ് തോന്നുന്നത്. എന്നാൽ, ഐറിഷ്, സ്ക്കോട്ടിഷ്, വെൽഷ് തുടങ്ങിയ ബൃട്ടിഷ് പൌരന്മാർ ഇതിൽ നിന്നും മുക്തരായിരുന്നില്ലാ എന്നുവേണം കരുതുവാൻ.


ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം ജായിൽവാലാബഗിൽ വെടിവെപ്പിന് കൽപന നൽകിയ General Dyre തന്നെയാവാം. ജനം Military Act പ്രഖ്യാപിച്ചതിന് പുല്ല് വില നൽകിയില്ലാ എന്നും, അവർ തന്നെ ഒരു തരം കോമാളിയായി കാണും എന്ന രീതിയിൽതന്നെയാണ് General Dyre പെരുമാറിയത്. General Dyre, ദക്ഷിണേഷ്യയിൽ ജനിച്ച് വളർന്ന ഐറിഷുകാരനായിരുന്നു. ഈ രണ്ട് ദേശപശ്ചാത്തലങ്ങളും ഫ്യൂഡൽ ഭാഷാ സ്വാധീനമാണ് മനസ്സിൽ വളർത്തുക. എന്നിരുന്നാലും, General Dyre അന്ന് വെടിവെപ്പ് നടത്തിയത്, ഏതാണ്ട് 10 ലക്ഷം പേരുടേയെങ്കിലും ജീവൻ രക്ഷിച്ചിട്ടുണ്ടാവാം എന്ന് തോന്നുന്നു. ഈ കാരണത്താൽ, ഇദ്ദേഹത്തിന്റെ സമയോജിതമായ പ്രവർത്തിയെ അഭിനന്ദിച്ചേ പറ്റൂ. അതിനെക്കുറിച്ച് പിന്നീട് പറയാം.


London Missionary Societyയുടെ കൃസ്തീയ ആത്മീയപ്രവർത്തനങ്ങളിൽ മലയാളത്തിൽ രചിച്ച കൃസ്തീയ ഗാനങ്ങൾ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്. കീഴ് ജനക്കൂട്ടങ്ങളുടെ വീടുകളിലും, ഗ്രാമങ്ങളിലും, ആളുകളെ ഒത്തുചേർത്ത് കൃസ്തീയ ഗാനങ്ങളും കൂട്ടപ്രാർത്ഥനയും മറ്റും നടത്തും. നല്ല ഈണത്തിലുള്ള ഗാനങ്ങൾക്കും കൂട്ടപ്പട്ടുകൾക്കും മുദ്രാവാക്യം വിളിപോലുള്ള മാനസികാനുഭവം നൽകാനാവും.


ഈ എഴുത്തുകാരൻ Trivandrumത്ത് പഠിക്കുന്ന കാലത്ത്, ഈ വിധ പല ഗാനങ്ങളുടേയും രണ്ടുവരികൾ യാധൃച്ചികമായി കേട്ട അനുഭവം ഉണ്ട്. ഉദാഹരണത്തിന്, എന്തതിശയമേ, ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ...

Native Life in Travancoreൽ ഈ വിധമുള്ള ഒരു ഗാനത്തിന്റെ ഇങ്ഗ്ളിഷ് പരിഭാഷ നൽകിക്കാണുന്നു:


Chorus

Our slave work is done, our slave bonds are gone.


For this we shall never henceforth forsake Thee, O Jesus !


1. To purchase cattle, fields, houses, and many luxuries (we were sold);

(Now) Messiah himself has settled in the land a people who once fled in terror. Our, &c.


2. The father was sold to one place, the mother to another; the children also separated.

But now Our, &c.


3. The owners who enslaved us often caused us much suffering : But will it comfort us to relate all the oppressions in full ? Our, &c.


4. After exhaustion with labour in burning heat, in rain and cold and dew. They beat us cruelly, with thousands of strokes. Our, &c.


5. Dogs might enter streets, markets, courts, and lands; (but) if we went near they beat and chased us to a distance. Our, &c.


6. As unclean lepers must run and hide in the jungles, so we outcastes must leave the road after warning those who approach. But now Our, &c.


7. As the Lord freed from slavery the much-suffering Israelites in Egypt, So He has freed us from our distresses. Our, &c.


8 The Scripture teachers came, sent by the Triune God : Through this, slavery ended and liberty was gained. Our, &c.


9. They diligently taught letters, arithmetic and hymns; made us clearly see the path to heaven, and set us therein. Our, &c.


10. Come in crowds, brethren, let none hang back, Heartily to trust and worship Jesus, the great and wise God. Our, &c.


11. Come, ye elders! gather the people unitedly into the church : To-day and evermore remember the love of Jesus and the Judgment Cry. Our, &c.


12. Observe Baptism and Communion. Advance, And walk wisely in the path of a renewed nature. Our, &.


മുകളിൽ നൽകിയ ഇങ്ഗ്ളിഷ് ഗാനത്തിന്റെ വരികൾ വിരൽചൂണ്ടുന്നത്, ഈ ജനതയെ വെറും കന്നുകാലികളെപ്പോലെ കണ്ടിരുന്നവരിൽനിന്നും ഇങ്ഗ്ളിഷ് മിഷിനറിമാർ രക്ഷിച്ചതിനെക്കുറിച്ചാണ്. യഥാർത്ഥത്തിൽ രക്ഷ നൽകിയത്, ഇങ്ഗ്ളണ്ടാണ്. കൃസ്തീയമതം അല്ലതന്നെ. കൃസ്തീയമതവും ഇങ്ഗ്ളണ്ടും തമ്മിലുള്ള നേരിയ വ്യത്യാസം യഥാർത്ഥത്തിൽ ഒരു നേരിയവ്യത്യാസം അല്ല, മറിച്ച് ഹിമാലയൻ വ്യത്യാസംതന്നെയാണ്. ഭൂഖണ്ഡ യൂറോപ്യൻമാരുടെ കൃസ്തീയ മതം ഒരു ഭീകരമതം തന്നെയായിരുന്നു.


ഇതുപോലുള്ള പല ഗാനങ്ങളുടേയും പാരഡികളും ഈ എഴുത്തുകാരൻ കോളെജിൽ പഠിക്കുന്ന കാലത്ത് കേട്ടിരുന്നു. ഉദാഹരണത്തിന്:


യേശുകൃസ്തുവേ, പരമസങ്കടം,

അർദ്ധരാത്രിയിൽ കപ്പമോഷണം...


കൂട്ടപ്പാട്ടിന്റെ കാര്യം പറഞ്ഞപ്പോൾ Pentacostറ്റുകാരെക്കുറിച്ചും ഓർമ്മവരുന്നു. അവരുടെ ഒരു ഗാനത്തിന്റെ പാരഡിയാവാം ഇത്:

പെന്റകോസ്റ്റിൽ ചേരണം,

കപ്പേം മീനും തിന്നണം.


പെന്റകോസ്റ്റും London Missionary Society പ്രവർത്തനവും തമ്മിൽ യാതോരു ബന്ധവും ഇല്ലാ എന്നാണ് തോന്നുന്നത്. എന്നാൽ, ഈ വിധ പ്രസ്ഥാനങ്ങളിൽ ചേരുന്നവരിൽ എന്തെങ്കിലും സ്വാർത്ഥ ഉദ്ദേശം ഉണ്ടാവുമോ എന്ന് അറിയില്ല. എന്നാൽ കോളെജിൽ പഠിക്കുന്നകാലത്ത്, യൂഎസ്സിലേക്ക് കടക്കാനുള്ള പലവിധ ചെറിയ പഴുതുകളിൽ ഒന്നാണ് പെന്റകോസ്റ്റിൽ ചെരുക എന്ന് പറയപ്പെട്ടിരുന്നു. മറ്റോന്ന്, ISKCONണിന്റെ (ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്റെ) അമേരിക്കൻ ടൂറിൽ പങ്കെടുക്കുക എന്നുള്ളതായിരുന്നു എന്ന് പറയപ്പെട്ടിരുന്നു. വാസ്തവം അറിയില്ല.


യൂഎസ്സ്ഏയിലെ അടിമ ജനം ഒളിച്ചോടി, England ഭരണത്തിന് കീഴിൽ ഉള്ള കാനഡയിലേക്ക് രക്ഷപ്പെടുന്ന അവസരത്തിൽ ഇതുപോലുള്ള ഗാനങ്ങൾ അവർ ആലപിക്കുമായിരുന്നു. ഉദാഹരണത്തിന് ഈ പാട്ട് നോക്കുക:


Oh, I heard Queen Victoria say,

That if we would forsake

Our native land of slavery,

And come across the lake;

That she was standin' on de shore,

Wid arms extended wide,

To give us all a peaceful home

Beyond de rolling tide.

Farewell, ole master, etc.

_ Life of Harriet Tubman written by Bradford, Sarah H. (Sarah Hopkins).


ക്വീൻ വിക്റ്റോറിഅ:യെയാണ് രക്ഷകയായി അടിമക്കാപ്പിരികൾ കാണുന്നത്.


Volbrecht Nagel എന്ന് ജർമ്മൻ മിഷിനറി എഴുതിയ 'സമയാംരഥത്തിൽ ഞാൻ തനിയേപോകുന്നു' എന്ന ഗാനം ഓർമ്മയില്ലെ?


ഇദ്ദേഹത്തിന് മുകളിൽ സൂചിപ്പിക്കപ്പെട്ട മിഷിനറി പ്രസ്ഥാനങ്ങളുമായി യാതോരു ബന്ധവും ഇല്ലായിരുന്നു. എന്നിരുന്നാലും, മലയാളത്തിൽ ഗാനങ്ങൾ എഴുതിത്തന്നെയാണ് മതപ്രവർത്തനം നടത്തിയത്. ഭാഷ പരുക്കനും, തമ്മിൽത്തമ്മിൽ സംസാരിക്കുമ്പോൾ പലവിധ മാനസിക പ്രകോപനങ്ങൾ സൃഷ്ടിക്കുന്നതും ആണെങ്കിൽകൂടി, പാട്ടുകൾ ഗംഭീരങ്ങൾ തന്നെയാണ്. സംസാരിച്ചാൽ കേറി മുഖത്ത് അടിച്ചേക്കാവുന്ന പലരേയും പാട്ടുപാടിച്ചും, പാടിപ്പാടിയും വശത്താക്കാനായേക്കാം.


തിരുവിതാംകൂറിൽ കീഴ് ജാതിക്കാർ കൃസ്തീയമതത്തിൽ കയറിയത് പലപ്പോഴും ആത്മീയകാര്യങ്ങളിൽ ഉള്ള അഗാധ ധാരണമൂലമാകണമെന്നില്ല, മറിച്ച് ഭൌതികമായ വളർച്ചയും, സാമൂഹികമായ സ്വാതന്ത്ര്യങ്ങളും മറ്റും ലഭിക്കും എന്നുള്ള പ്രതീക്ഷയാലാവണം. ഏതാണ്ട് ഇതേ കാലത്ത്, ദക്ഷിണ മലബാറിൽ കീഴ് ജനക്കൂട്ടങ്ങളിൽ പലരും ഇസ്ലാം മതത്തിലേക്ക് കയറിയതും ഇതേ പോലുള്ള ലക്ഷ്യങ്ങൾനേടാനായേക്കാം. അവിടെ ഭരിക്കുന്നത് ഇങ്ഗ്ളിഷ് കമ്പനിയായിരുന്നു. ആ കാര്യങ്ങളിലേക്ക് പിന്നീട് കടക്കാം.


1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച


2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ


3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ


4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ


5. അക്കമൂല്യവും സംഖ്യാ സ്ഥാനവും


6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം


7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക


8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ


9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും


10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന


11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള


12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ


13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ


14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക


15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച


16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്


17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,


18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ


19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന


20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ


21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,


22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക


23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്


24. British-Malabar എന്ന രാഷ്ട്രം!


25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ


26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ


27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും


28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ


29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച


30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട


31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ


32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം


33. അടിമപ്പെട്ടവരുടെ ജീവിതം


34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ


35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ


36. കീഴ്ജനത്തിന്‍റെ വളർച്ച


37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന


38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്


39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ


40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ


41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ


42. പുതിയമതത്തിൽ ചേരുന്നതിലെ


43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ


44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ


45. പ്രകാശവും തേജസ്സും രത്നശോഭയും


46. ശിക്ഷാ രീതികൾ


47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ


48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും


49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം


50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും

bottom of page