top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ

41. ഉന്നത കുടുംബ വനിതകൾ കമ്പോളപ്രദേശങ്ങളിൽ നിന്നു വിട്ടുനിൽക്കേണ്ടിവരുന്ന കാഴ്ച

സ്വന്തം അടിമയായി ജീവിച്ചിരുന്നവർ പെട്ടെന്ന് ഒരു ദിവസം അവർക്ക് തോന്നുന്നവർക്ക് തൊഴിൽ ചെയ്യാൻ പോകുന്നു എന്നുള്ളത് തന്നെ ഭൂജന്മികളിലും മറ്റ് ജനങ്ങളിലും വൻ മാനസിക പ്രശ്നമായിമാറി. ഈ പ്രശ്നത്തെ വെറും തൊഴിൽ സ്വാതന്ത്ര്യവുമായി മാത്രം ബന്ധപ്പെടുത്താനേ, ഇങ്ഗ്ളിഷുകാർക്ക് സാധിക്കുള്ളു. എന്നാൽ അവർക്ക് സ്വപ്നത്തിൽ പോലും വിഭാവനം ചെയ്യാനാവാത്ത ഒരു ഭീകര വിഷയം ഉണ്ട്.


കാലകാലങ്ങളായി അടിയാളത്തം എന്ന ബഹുമാനം വാക്കുകളിലും, വാക്കുകൾ അല്ലാത്ത ശാരീരിക അടയാളങ്ങളിലും, അർത്ഥസൂചനകളിലും (verbal and non-verbal signals) നിത്യവും നൽകിയിരുന്നവർ, വാക്യപ്രയോഗങ്ങളിലും ഭാവങ്ങളിലും 180 ഡിഗ്രി എതിർദിശയിലേക്ക് നീങ്ങും. ഇത് ഇങ്ഗ്ളിഷിൽ സങ്കൽപ്പിക്കുന്നത് പോലുള്ള ചീത്തവാക്കുകളോ, അസഭ്യ വാക്ക്-പ്രയോഗങ്ങളോ മറ്റോ ഒന്നുംതന്നെയല്ല. മറിച്ച്, വെറുംവാക്കുകളിലൂടെ മനുഷ്യനെ സാമൂഹികമായും വ്യക്തിത്വപരമായും അഴുക്കും നാറ്റവും പുരട്ടുന്ന പദ്ധതിയാണ്. ഭാഷാ കോഡുകൾക്ക് ഇത്രമാത്രം ബീഭത്സകരമായ കഴിവുകൾ ഉണ്ട് എന്ന കാര്യം ഇങ്ഗ്ളിഷുകാർക്ക് ഇന്നും അറിവില്ലതന്നെ.


തരംതാഴ്ന്നിരുന്നവർ പിടിവിട്ട് പുറത്ത് കടന്നാൽ, തീർച്ചയായും ഭീകരശക്തിയുള്ള വാക്ക്-കോഡുകളിൽ അവരുടെ സാമൂഹിക ഉന്നതങ്ങളിൽ ഉള്ളവരെ തരംതാഴ്ത്തും എന്നുള്ളത് തീർച്ചയാണ്. ചിരട്ട ഉരക്കുന്ന നാദത്തിൽ ഭൂജന്മിയെ പരാമർശിച്ച് 'അവനോട് പോകാൻ പറ' എന്നു പറയുന്നത് തന്നെ 'നീ പോടാ' എന്ന് നേരിട്ട് പറഞ്ഞത് മാതിരിയാണ്. പോരാത്തതിന് വാക്ക് കോഡുകൾ 180 ഡിഗ്രി തകടംമറിയുമ്പോൾ, ചുണ്ട്, കണ്ണ്, പുരികം എന്നിവ ഉപയോഗിച്ചുള്ള വികൃതഗോഷ്ടികൾ മുഖത്ത് താനെ മിന്നിമറിയുകയോ, മിന്നി മറിയാതിരിക്കുകയോ ചെയ്യും.


ചിലയിടത്ത് കടകമ്പോള പ്രദേശങ്ങളിൽ, ഷാണർ, ഈഴവർ തുടങ്ങിയ സാമാന്യം ഉയർന്ന കീഴ് ജാതിക്കാർക്ക് യാതോരു നിയന്ത്രണവും ഇല്ലാതെ പ്രവേശനം അനുവദിച്ചപ്പോൾ തന്നെ, നായർ, അമ്പലവാസി, നമ്പൂതിരി സ്ത്രീ ജനങ്ങൾ അങ്ങോട്ടേക്ക് പോകുന്നത് തന്നെ നിർത്തിവച്ചു.


ഇന്ത്യൻ പട്ടാളത്തിലെ കമ്മിഷൻഡ് ഓഫിസർമാരുടെ ഭാര്യമാർ കാലാകാലങ്ങളായി കയറിയിറങ്ങാറുള്ള വേദികളിൽ, സാധാ പട്ടാളക്കാരുടെ ഭാര്യമാർക്കും മക്കൾക്കും, യാതോരു അടിയാളത്തഭാവവും ഇല്ലാതെ കയറിയിറങ്ങാൻ സ്വാതന്ത്ര്യം നൽകപ്പെട്ടാലുള്ള അവസ്ഥാ വിശേഷം ആലോചിച്ചുനോക്കൂ. കമ്മിഷൻഡ് ഓഫിസർമാരുടെ ഭാര്യമാർ ആ ദിക്കുകളിൽ പോകുന്നത് തന്നെ നിർത്തവെക്കും. അവർ സ്വന്തം വീടുകളിൽ തന്നെ ഇരുന്ന് ജീവിതം തള്ളിനീക്കാൻ നിർബന്ധിതരാകും.


തിരുവിതാംകൂറിൽ ഇങ്ഗ്ളിഷ് ഭരണത്തിന്റെ നിത്യ സമ്മർദ്ദം ഇതിനേക്കാൾ ഭീകരമായ മാറ്റങ്ങൾക്കാണ് ഉന്നമിടുന്നത്. വെറും കുന്നുകാലികളും അർദ്ധമനുഷ്യരും അർദ്ധമൃഗങ്ങളും മറ്റുമായി നിർവ്വചിക്കപ്പെട്ടിരുന്നവരെയാണ് പൊതുനിരത്തുകളിലും കമ്പോളപ്രദേശങ്ങളിലും, അഴിച്ചുവിടാൻ ശ്രമിക്കുന്നത്. അവരുടെ പരുക്കൻ ഭാവങ്ങൾക്കും, അസഭ്യ മനോഭാവങ്ങൾക്കും യാതോരു നിയന്ത്രണവും വെക്കാനുതകുന്ന യാതൊന്നുംതന്നെ ഇങ്ഗ്ളിഷുകാരുടെ ഭാവനയിൽ ഇല്ലതാനും.


ഇന്ത്യൻ പട്ടാളത്തിലെ കമ്മിഷൻഡ് ഓഫിസർമാരുടെ ഭാര്യമാരും പെൺമക്കളും നിത്യം സന്ദർശിക്കുന്ന ഇടങ്ങളിൽ, സാധാ പട്ടാളക്കാരുടെ വീടുകളിലെ വീട്ടുജോലിചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും, യാതോരു അടിയാളത്ത ഭാവവും ഇല്ലാതെ കയറാൻ അനുവദിച്ചാൽ ഉളവാകുന്ന സമൂഹികാവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ. ഓഫിസർമാരുടെ ഭാര്യമാരിലും പെൺമക്കളിലും മാനസിക രോഗം എന്ന് ഇന്ന് വിഡ്ഢി ശാസ്ത്രത്തിൽ നിർവ്വചിക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും എന്നത് തീർച്ചയാണ്.


കുറച്ച് കാലം മുൻപ് വരെ അവരുടെ അടിമയായിരുന്നവർ, അവർക്ക് ഇഷ്ടമുള്ള തൊഴിലുകൾ തിരഞ്ഞെടുത്ത് ജോലിക്കുപോകുന്നത് ഒരു വൻ പ്രശ്നമായി, ഭൂജന്മികളും, മറ്റ് വീട്ടുകാരും കണ്ടുതുടങ്ങി. അവർ ഇതിനെ തടസ്സപ്പെടുത്താൻ പലവിധ പദ്ധതികളും ഇട്ടു. ഇതിൽ ഒന്ന് ഈ വിധ അടിമകളുടെ പേരിൽ കളവ്, മറ്റ് തെമ്മാടിത്തരം തുടങ്ങിയ ആരോപണങ്ങൾ പോലീസിൽ പരാതിയായി നൽകുക എന്നുള്ളതായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരായ സമ്പ്രതിമാരും, പോലീസ് ഗുമസ്ഥരും, താനാ-നായ്ക്കരും, പ്രോവർട്ടികാരും മറ്റും ഈ വിധ പരാതികൾ ലഭിച്ചാൽ, അടിമകളെ തച്ചുടക്കാൻ അവ ഉപയോഗിച്ചു തുടങ്ങി.


ഈ പ്രവണതയ്ക്ക് എതിരായുള്ള ഹരജി കൃസ്ത്യൻ മിഷിനറിമാർ മെഡ്രാസ് പ്രസിഡൻയിലേക്ക് അയക്കുകയും, അവിടേനിന്നും സമ്മർദ്ദം തിരുവിതാംകൂർ രാജകുടുംബത്തിന്മേൽ വരികയും ചെയ്തു. തുടർന്ന് 1858 സെപ്റ്റംബർ മാസത്തിൽ, രാജകുടുംബം എല്ലാ ഉദ്യോഗസ്ഥർക്കും വളരെ ശക്തമായ ഒരു കൽപന നൽകി. അടിമ ജനതനെ അനാവശ്യമായി പീഡിപ്പിക്കുന്ന ഏതൊരു സർക്കാർ തൊഴിലുകാരനേയും ഉടൻ തന്നെ ആ തൊഴിലിൽ നിന്നും പിരിച്ചുവിടണം എന്ന കൽപന ഇതിൽ ഉണ്ടായിരുന്നു.


പുലയർ, പറിയർ, കുറവൻ തുടങ്ങിയ കീഴ് ജനക്കൂട്ടങ്ങളിൽ പെട്ട ആരുടേയെങ്കിലും പേരിൽ എന്തെങ്കിലും ആരോപണം ലഭിച്ചാൽ, അതിന്റെ സത്യവസ്ഥ തഹസിൽദാർമാർ നേരിട്ട് അന്വേഷിക്കണം. അവ കള്ള ആരോപണങ്ങൾ ആണെങ്കിൽ, ഈ വിധം കള്ള ആരോപണങ്ങൾ നൽകിയവർക്ക് എതിരായി ശക്തമായ ശിക്ഷ നൽകണം.


ഉയർന്ന ജനക്കൂട്ടവും കീഴിൽ പെട്ടുപോയ ജനക്കൂട്ടവും, യഥാർത്ഥത്തിൽ സമൂഹത്തിനെ ആകമാനം ആവരണം ചെയ്യുന്ന ഭാഷാ സോഫ്ട്വേർ രൂപകൽപ്പനചെയ്യുന്ന ഇടങ്ങളിൽ (slotട്ടുകളിൽ) സ്ഥാനീകരിക്കപ്പെട്ടിരിക്കുന്ന വ്യക്തികൾ മാത്രമാണ്. അല്ലാതെ വ്യക്തിപരമായി ഇവരിൽ ആരേയും നല്ലവരെന്നും മോശപ്പെട്ടവർ എന്നും നിർവ്വചിക്കുന്നതിൽ കാര്യമായ അർത്ഥം കാണില്ല.


സാമൂഹിക പരിഷ്ക്കരണം നടത്തേണ്ടുന്ന ഇടം ആശയവിനിമയ സോഫ്ട്വേറിലാണ്. സമൂഹത്തിൽ രോഗാവസ്ഥ നിറയ്ക്കുന്ന ഭാഷയെ ഡെലീറ്റ് ചെയ്യുകയും, സമൂഹത്തിൽ മാന്യതയും ആരോഗ്യകരമായ വ്യക്തിബന്ധങ്ങളും, വേഷവിധാനങ്ങളും, ശാരീരിക ഭാഷകളും മറ്റും സ്വമേധയാ നൽകുന്ന കലർപ്പ് വന്നിട്ടില്ലാത്ത ഇങ്ഗ്ളിഷ് (pristine-English) install ചെയ്യുകയും ആണ് വേണ്ടത്.


പ്രാദേശിക ഭാഷയിലൂടെ ഉന്നത ജനത്തിന്റെ വീക്ഷണകോണിലൂടെ നോക്കിയാൽ, കാണുന്നത്, ഭൂജന്മിയും അടിമ ജനവും തമ്മിൽ കാലകാലങ്ങളായി നിലനിന്നിരുന്ന വാത്സല്യ - അടിയാളത്ത ബന്ധത്തെ അറുത്ത് മാറ്റുന്നതാണ് ഇങ്ഗ്ളിഷ് ഭാഷാ സംസ്ക്കാരം തിരുവിതാകൂറിൽ നടപ്പിലാക്കൻ, മെഡ്രാസിൽ നിന്നും ശ്രമിക്കുന്നത്.


ഇതും വാസ്തവം തന്നെയാണ്. ഉദാഹരണത്തിന്, മലയാള ഭാഷാ സ്ക്കൂളിൽ അദ്ധ്യാപകരും, അദ്ധ്യാപികമാരും വിദ്യാർത്ഥികളെ നീ, എടാ, എടീ, അവൻ, അവൾ, എന്നെല്ലാമുള്ള വാസ്തല്യസൂചകമായ വാക്കുകളിൽ നിർവ്വചിക്കുന്നു. വിദ്യാർത്ഥികൾ ഈ വിധം വാത്സല്യം കാണിക്കുന്ന അദ്ധ്യാപകരോടും, അദ്ധ്യാപികമാരോടും തിരിച്ചും വൻ സ്നേഹവും, അടിയാളത്തവും, പ്രകടിപ്പിക്കുന്നു. ഈ ഒരു വാത്സല്യ - അടിയാളത്ത ബന്ധം വളരെ നീണ്ടുനിൽക്കുന്ന ഒന്നാണ്. ഈ വിധം അടിയാളത്ത ഭാവം നൽകുന്ന വിദ്യാർത്ഥികളിൽ ആരെങ്കിലും ഒരാൾ കുറച്ച് കാലം ഇങ്ഗ്ളണ്ടിൽ പോയി പഠിച്ച് തിരിച്ചുവന്നാൽ, ആകെ പ്രശ്നമാകും. അദ്ധ്യാപകരോട് വൻ വിരോധവും വെറുപ്പും അവരിൽ വന്നേക്കാൻ സാധ്യത വളരേയുണ്ട്.


ഇതേ രീതിയിൽ, മെഡ്രാസിൽ നിന്നും ഇങ്ഗ്ളിഷ് ഭരണം, തിരുവിതാംകൂറിലെ ഭൂജന്മി - അടിമ ബന്ധത്തിൽ കളങ്കം ചേർക്കാനാണ് ശ്രമിക്കുന്നത്. അടിയാളത്തം കാണിച്ചിരുന്ന അടിമ, 'നീ പോടാ' എന്ന് ശാന്തസ്വരത്തിലോ അതുമല്ലെങ്കിൽ പരുക്കൻ ശബ്ദത്തിലോ തിരിഞ്ഞടിക്കുന്നതിലേക്കാണ് കാര്യങ്ങളെ നീക്കുന്നത്. കാരണം, സ്വതന്ത്രനായ അടിമ സംസാരിക്കാൻ പോകുന്നത് തമിഴിലും മലയാളത്തിലുമാണ്. ഇങ്ഗ്ളിഷിലല്ല.


1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച


2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ


3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ


4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ


5. അക്കമൂല്യവും സംഖ്യാ സ്ഥാനവും


6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം


7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക


8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ


9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും


10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന


11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള


12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ


13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ


14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക


15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച


16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്


17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,


18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ


19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന


20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ


21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,


22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക


23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്


24. British-Malabar എന്ന രാഷ്ട്രം!


25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ


26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ


27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും


28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ


29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച


30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട


31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ


32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം


33. അടിമപ്പെട്ടവരുടെ ജീവിതം


34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ


35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ


36. കീഴ്ജനത്തിന്‍റെ വളർച്ച


37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന


38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്


39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ


40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ


41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ


42. പുതിയമതത്തിൽ ചേരുന്നതിലെ


43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ


44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ


45. പ്രകാശവും തേജസ്സും രത്നശോഭയും


46. ശിക്ഷാ രീതികൾ


47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ


48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും


49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം


50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും

bottom of page