top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ

4. ഒരു കണ്ണിയിൽനിന്നും വിട്ട് സ്വതന്ത്രമായ വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ സൌകര്യം കുറവായ അവസഥ

ഇനി കുഗ്രാമങ്ങളിലെ വ്യക്തി ബന്ധത്തിന്റേയും, ആശയവിനിമയത്തിന്റേയും ചരടുകളിലെ ചെറിയൊരു വിഭാഗത്തെക്കുറിച്ച് ചെറുതായി ഒന്ന് പ്രതിപാദിക്കാം. എന്നാൽ, അതിന് മുൻപായി ഇതും കൂടി പ്രസ്താവിക്കുകയാണ്. Tellicherryലെ കാര്യങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നതിന് ഇടയിലായി, ഈ ഒരു വ്യക്തമായി ബന്ധമില്ലാത്ത ഒരു കാര്യം ഇടയിൽ എന്തിനാണ് കയറിയത് എന്ന് നിശ്ചയമില്ല. എഴുത്ത് മന്നോട്ട് നീങ്ങിയാലെ വ്യക്തമായ ചിത്രം ലഭിക്കുള്ളു.


മാപ്പിളമാർ, കുടിയേറ്റ ക്രിസ്ത്യാനികൾ തുടങ്ങിയവർ പ്രകൃത്യാതീതമായ / അമാനുഷികമായ സോഫ്ട്വേറിന്റെ ഡിസൈൻ വ്യൂവിൽ മറ്റൊരു ഏണിയിലാണ് നിലകൊള്ളുന്നതായി കാണുക എന്ന് സൂചിപ്പിച്ചിരുന്നു. ഈ പ്രസ്താവന കുറച്ച് കൂടി വ്യക്തമാക്കിപ്പറയുകയാണെങ്കിൽ, ഈ രീതിയിൽ പറയാം എന്ന് തോന്നുന്നു:


പ്രാദേശിക ഭാഷയിൽ ഗുണമേന്മ കുറഞ്ഞ ജോലികളായി നിർവ്വചിക്കപ്പെടുന്നവ ചെയ്യുന്ന മാപ്പിളമാരിൽ (മലബാറി മുസ്ളീംസിൽ) പെട്ട ആളുകൾ, പ്രകൃത്യാതീതമായ / അമാനുഷികമായ സോഫ്ട്വേറിന്റെ ഡിസൈൻ വ്യൂവിൽ മറ്റൊരു ഏണിയിൽ ആയികാണപ്പെടും എന്നതിനേക്കാൾ ഉചിതമായ ചിത്രീകരണം, അവർ പൊതുവായുള്ള ഏണിയിൽ ആയിരിക്കില്ലാ എന്നും, അവർ നിലകൊള്ളുന്ന സ്ഥാനം മറ്റൊരു ഏണിയിൽ, താരതമ്യേനെ കുറച്ച് കൂടി ഉയർന്ന പടിയിൽ ആയിരിക്കും എന്നതുമാണ്. ഇതിന്റെ വ്യക്തമായ കാരണങ്ങളെക്കുറിച്ച് പലതും പറയേണ്ടതുണ്ട്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല.


മറ്റെല്ലാ തൊഴിൽ നിലവാരത്തിലേയും വ്യക്തികൾക്കും ഈവിധം ഒപ്പത്തിനൊപ്പം അല്ലാ വ്യത്യസ്തമായ ജനക്കൂട്ടങ്ങളിലെ തത്തുല്യമായ വ്യക്തികൾ എന്നുള്ളതും ഒരു വസ്തുതയാണ്. അതിനേക്കുറിച്ചൊന്നും ഇപ്പോൾ കൂടുതൽ പറയാൻ പറ്റില്ല. എന്നാൽ, Social Engineering എന്ന കാര്യത്തിലേക്ക് കാൽവെക്കുന്നവർക്ക്, ഈ വിധ മൌലികമായ വസ്തുതകൾ നിലവിലുണ്ട് എന്നുള്ളതിനെക്കുറിച്ച് അവബോധം ഉള്ളത് നല്ലതാണ്. എന്നാൽ ഇതുകൊണ്ടൊന്നും മതിയാകില്ല.


കുഗ്രാമങ്ങളേയും വൻ നഗരങ്ങളേയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, വൻ നഗരങ്ങളിൽനിന്നും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വിശാലമായതും, സുന്ദരമായതും, ശുദ്ധവായു ഉള്ളതുമായ അന്തരീക്ഷവും സ്ഥലങ്ങളും വൃക്ഷങ്ങളും കുഗ്രാമങ്ങളിൽ സുലഭമാണ് എന്നതാണ് ഒന്നാമത്തെ കാര്യം.


Bombay പോലുള്ള വൻ നഗരങ്ങളിൽ സമ്പത്തുള്ളവർ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും, പ്രകൃതി രമണീയമായ പ്രദേശങ്ങളിലേക്ക് കാര്യമായ സാമ്പത്തിക ചിലവു നടത്തി യാത്രയ്ക്ക് പോകുന്നു. ഈ വിധമുള്ള പ്രദേശങ്ങൾക്ക് യഥാർത്ഥത്തിൽ ദേവർകോവിൽ പോലുള്ള ഗ്രാമങ്ങളിലും മറ്റും ഉള്ള പുഴയോരങ്ങളും, തൊട്ടടുത്തുള്ള റബർ തോട്ടങ്ങളും, മറ്റ് മരങ്ങളും നിറഞ്ഞ മലയോര പ്രദേശങ്ങളേയും പ്രകൃതി സൌന്ദര്യത്തിലും മറ്റും വെല്ലാനാവില്ല. ഈ ഒരു വീക്ഷണകോണിൽ നിന്നും നോക്കിയാൽ, ആളുകൾ താമസിക്കാനും മറ്റും ഈ വിധ കുഗ്രാമങ്ങൾ തേടിവരേണ്ടുന്നതാണ്. എന്നാൽ അതിന് ആരും തന്നെ തയ്യാറാവില്ലാ എന്നുള്ളതാണ് വാസ്തവം.


ഇനി സാമൂഹിക അന്തരീക്ഷത്തിനെക്കുറിച്ച് പറയാം. സാമൂഹികാന്തരീക്ഷം എന്നുള്ളത് സങ്കീർണമായ കാര്യമാണ്. ഇതിനെ പലവിധ വീക്ഷണകോണുകളിൽ നിന്നും വീക്ഷിക്കാവുന്നതാണ്.


ഫ്യൂഡൽ ഭാഷാ കോഡുകളുടെ വീക്ഷണകോണിൽ നിന്നും മാത്രം ഉള്ള ചെറിയ ഒരു വീക്ഷണം ഇവിടെ പ്രതിപാദിക്കാം. ഈ ഒരു വീക്ഷണത്തിൽ മാത്രം കുഗ്രാമങ്ങൾ ഒതുങ്ങി നിൽകില്ല. എന്നാൽ ഈ ഒരു വസ്തുതയും വാസ്തവം തന്നെയാണ്. അത് ഈ പ്രകാരം ആണ്:


Delhiയിൽ വൻ സാമ്പത്തിക കഴിവുകൾ ഉള്ളവർ റോഡിന്റെ ഒരു വശത്ത് വിസ്താരം കൂടിയതും, തമ്മിൽ വിട്ടുവിട്ടുകൊണ്ടുള്ളതും ആയ ഭവനങ്ങളിൽ താമസിക്കുന്ന കാര്യം പറഞ്ഞിരുന്നു. ഗ്രാമങ്ങളിൽ ഈ വിധംതന്നെയാണ് ജനം ജീവിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം.


ആളുകൾ തമ്മിലും, വീടുകൾ തമ്മിലും, ഭൌതികമായി ദൂരങ്ങൾ ഉണ്ടാകാം. എന്നാൽ സാമൂഹിക ആശയവിനിമയ കോഡുകളിൽ, അവർ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത്, പല കോണുകളിലും, Delhiയിൽ ഉണ്ട് എന്ന് പരാമർശിക്കപ്പെട്ട ചേരിനിവാസത്തിൽ ഉണ്ട് എന്ന് പറഞ്ഞരീതിയിലാണ് എന്ന് പൊതുവായി പറയാവുന്നതാണ്.


ഭൌതികമായി വിട്ടുവിട്ടാണെങ്കിലും, വ്യക്തികൾ തമ്മിൽ തമ്മിൽ യാതോരു അയവും ഇല്ലാത്ത വാക്ക് കോഡ് കണ്ണികളിൽ ബന്ധിപ്പിക്കപ്പെട്ടാണ് ഇരിക്കുന്നത്. ഓരോ വ്യക്തിയും വ്യക്തമായ ഉയർച്ചത്താഴ്ച്ച നിർവ്വചിക്കുന്ന കണ്ണികളാലാണ് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നുള്ളതല്ല പ്രശ്നം, മറിച്ച്, ഈ വിധ കണ്ണികളിൽ നിന്നും വിട്ട് സ്വതന്ത്രമായ വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ സൌകര്യം കുറവാണ് എന്നുള്ളതാണ്, മുൻ സൂചിപ്പിച്ച ചേരിനിവാസവുമായുള്ള സാദൃശ്യം നൽകുന്നത്.


മലബാറിയിലെ, ഇഞ്ഞി, ഇങ്ങൾ, നിങ്ങൾ, ഏട്ടൻ, ഏച്ചി, ഓൻ, ഓല്, ഓള്, ഓര് തുടങ്ങിയതും മറ്റും നിശ്ചയിക്കുന്നതും രൂപപ്പെടുത്തുന്നതും ആയ സ്ഥാനങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കും. ഇത് ഒരു വൻ ഫ്രെയ്ം അഥവാ ചട്ടയായി നിലനിൽക്കും. ഇതിലേക്ക് പുറത്ത് നിന്നും വരുന്ന വ്യക്തികൾക്ക് കടന്ന്, സൌകര്യപ്രദമായ ഒരു സ്ഥാനം പിടിച്ചെടുക്കാൻ കുരുട്ടുബുദ്ധിയോടും, യുദ്ധതന്ത്ര പ്രതിഭയോടും കരുതിക്കൂട്ടിയും കരുക്കൾ നീക്കേണ്ടതാണ്. ഇതിന് തയ്യാറാവാത്തവരും, ഇതിന് കഴിയാത്തവരും, പലപ്പോഴും, ഗ്രാമ സാമൂഹിക ബന്ധകണ്ണികളിൽനിന്നും വിട്ടു നിൽകും. ചിലരെ ഗ്രാമീണർ കാണുക പോലുമില്ല.


ഈ പറഞ്ഞത് ഒരു ലളിതമായ ചിത്രീകരണം മാത്രമാണ്. എന്നാൽ വ്യക്തികൾ, സ്ത്രീകളും പരുഷന്മാരും, തൊഴിലിനു പോകൽ, വിവാഹബന്ധത്തിൽ ഏർപ്പെടൽ തുടങ്ങിയ പലതുമായി ഈ ഒരു സാമൂഹിക ചട്ടയ്ക്ക് (Frameworkന്) സങ്കീർണ്ണമായ ബന്ധമുണ്ട്.


പുറത്ത് നിന്നും കുഗ്രാമങ്ങളിൽ വന്ന് താമസിക്കുന്ന വൻ സമ്പത്തുള്ളവരിൽ പലരും ചിലപ്പോൾ സാമൂഹികമായി ഒരു അകൽച്ചവെച്ചാണ് ജീവിക്കുക. അവരുടെ മക്കൾ പലരും വീടിന് പുറത്ത് ഗ്രാമീണ പ്രകൃതി സൌന്ദര്യം ആസ്വദിച്ച് പുഴയോരത്തും മറ്റും വന്ന് ഇരിക്കാൻ താൽപ്പര്യപ്പെടില്ല. പ്രത്യേകിച്ചും, പെൺമക്കൾ. ഇങ്ങിനെ ആരെങ്കിലും വന്ന് ഇരുന്നാൽ, ഇന്റെ പേരെന്താ?, ഇഞ്ഞ് ഏടെയാ പണിയെടുക്കുന്നത്?, ഓള് ഇന്റെ ആരാ? എന്നെല്ലാം ചോദിച്ച് സ്വന്തം വ്യക്തിത്വത്തിൽ മൂല്യം നിറയ്ക്കാൻ വെമ്പൽകൊള്ളുന്നവർ, കിട്ടിയ അവസരം പാഴാക്കില്ല.


കേരളത്തിലെ സാധാരണ ജനം എന്നത് തന്നെ മറ്റ് പല സംസ്ഥാങ്ങളിലേയും സാധാരണ ജനത്തിൽ നിന്നും വ്യത്യസ്തരാണ്. ഈ എന്താണ് എന്ന് ഇപ്പോൾ ഇവിടെ പ്രതിപാദിക്കുന്നില്ല.


ഇന്ന് വലുതും ചെറുതും ആയ നഗരങ്ങളിൽ താമസിക്കുന്നവരിൽ ഒരു വൻ ഭൂരിപക്ഷം പേരും, അവിടുത്തുകാരല്ല. മറിച്ച്, ചെറുപട്ടണങ്ങളിൽ നിന്നും, ഗ്രാമങ്ങളിൽ നിന്നും, കുഗ്രാമങ്ങളിൽ നിന്നും വന്ന് താമസിക്കുന്നവരാണ്. ഇതുമായി ബന്ധപ്പെട്ട് പണ്ടത്തെക്കാര്യം പറയുകയാണെങ്കിൽ, ഈ കാര്യം പറയാം: ഇങ്ഗ്ളിഷ് ഭരണകേന്ദ്രങ്ങളായ Bombay, Madras തുടങ്ങിയ നഗരങ്ങളിൽ ഏതാണ്ട് ഒരു 50 വർഷങ്ങൾക്ക് മുൻപ്, സമൂഹത്തിന് ആകമാനം ഒരു ഇങ്ഗ്ളിഷ് പരിവേഷം ഉണ്ടായിരുന്നു. പുറംനാടുകളിൽനിന്നും ഇവിടങ്ങളിൽ പോകുന്നവർ തിരിച്ചുവരുമ്പോൾ സാമാന്യം മോശമില്ലാത്ത ഇങ്ഗ്ളിഷ് ഭാഷാ കഴിവുകൾ ശേഖരിച്ചിട്ടുണ്ടാവാം. തെരുവീഥികളിലും, മറ്റും കാര്യക്ഷമമായ ഇങ്ഗ്ളിഷ് നാഗരികത്വവും (civilityയും), സഭ്യതയും, അച്ചടക്കുവും, മര്യാദകളും അനുഭവിച്ചറിഞ്ഞതായി അവർ മൊഴിനൽകുമായിരുന്നു. ഇന്ന് കാര്യങ്ങൾ നേരെ വിപരീതമാണ്.


ഇനി പറയാനുള്ളതാണ് ശ്രദ്ധിക്കേണ്ടത്. അത് അടുത്ത എഴത്തിലേക്ക് മാറ്റിവെക്കുന്നു.


1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച


2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ


3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ


4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ


5. അക്കമൂല്യവും സംഖ്യാ സ്ഥാനവും


6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം


7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക


8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ


9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും


10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന


11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള


12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ


13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ


14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക


15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച


16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്


17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,


18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ


19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന


20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ


21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,


22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക


23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്


24. British-Malabar എന്ന രാഷ്ട്രം!


25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ


26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ


27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും


28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ


29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച


30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട


31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ


32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം


33. അടിമപ്പെട്ടവരുടെ ജീവിതം


34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ


35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ


36. കീഴ്ജനത്തിന്‍റെ വളർച്ച


37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന


38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്


39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ


40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ


41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ


42. പുതിയമതത്തിൽ ചേരുന്നതിലെ


43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ


44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ


45. പ്രകാശവും തേജസ്സും രത്നശോഭയും


46. ശിക്ഷാ രീതികൾ


47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ


48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും


49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം


50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും