top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ

27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും

തിരുവിതാംകൂർ രാജ്യത്തിൽ നിന്നും മലബാറിലേക്ക് പാലയനം ചെയ്ത, പുതുതായി രൂപീകൃതമായ കൃസ്ത്യൻ മതവിഭാഗത്തിലെ ആളുകളെക്കുറിച്ചും, തിരുവിതാകൂറിൽ നിന്നുകൊണ്ടുതന്നെ മലബാറിൽ സാമുദായിക സ്വാധീനം വളർത്തിയെടുക്കാൻ വൻ പദ്ധതികൾ ഇട്ട ഈഴവ സാമുദായിക സംഘടനാ ശ്രമങ്ങളെക്കുറിച്ചും പറയാനാണ് ഉദ്ദേശിക്കുന്നത്.


ഈ കാര്യങ്ങളെക്കുറിച്ച് പറയുന്നതിന് പശ്ചാത്തലമൊരുക്കാനായി ആദ്യം തിരുവനിതാംകൂറിൽ എന്താണ് ഈ കൂട്ടർക്ക് ലഭിച്ചിരുന്ന അവസ്ഥാവിശേഷം എന്നത് പറയേണ്ടിയിരിക്കുന്നു. തിരുവിതാകൂറിൽ ഈ കൂട്ടർക്ക് മൊത്തമായി പറയുകയാണെങ്കിൽ, പടിപടിയായുള്ള സാമൂഹികവും, തൊഴിൽപരവും ആയ അടിമത്തമായിരുന്നു നിലനിന്നിരുന്നത്. ഈ പ്രസ്താവന വളരെ പരന്നുകിടക്കുന്ന ഒരു പ്രസ്താവനമാത്രമാണ്. ഈ പ്രസ്താവന ഒരു ഇങ്ഗ്ളിഷുകാരനാണ് വായിക്കുന്നതെങ്കിൽ, പാൻറുംകോട്ടും, ഷൂസും ധരിച്ച്, അടിമ-ഉടമയെ പേരിന് മുന്നിൽ Mr. ചേർത്തും, You എന്ന വാക്കിനാലും സംബോധന ചെയ്യുന്നതും വളരെ അധികം മനുഷ്യ വ്യക്തിത്വം പേറുന്നതും ആയ യൂ.എസ്. ഏയിലെ കാപ്പിരി അടിമകളെക്കുറിച്ചാണ്, മനസ്സിൽ ചിത്രം വിരിയുക.യൂ. എസ്. ഏയിലെ കാപ്പിരി അടിമത്തവുമായി ബന്ധപ്പെട്ട വളരെ പ്രസിദ്ധമായ ഒരു നോവൽ ആണ് Uncle Tom's Cabin. Uncle Tom ആണ് അടിമ. ആ നോവലിന്റെ illustrated (ചിത്രങ്ങളോടുകൂടിയ) ഒരു പതിപ്പിന്റെ കവറിൽ നൽകിയ ചിത്രമാണ് മകുളിൽ നൽകിയിട്ടുള്ളത്. ഈ വിധമുള്ള ഒരു വ്യക്തിയെ ഈ ഉപഭൂഖണ്ഡത്തിലെ സാമൂഹിക അടിമ ജനവുമായി താരതമ്യെചെയ്യാനാവില്ല.


ഈ കാര്യംപറഞ്ഞതിലും ഒരു പ്രത്യേകമായ വിവരം നൽകേണ്ടിയിരിക്കുന്നു. ഈ ഉപഭൂഖണ്ഡത്തിൽ പല ഇസ്ളാമിക രാജാക്കളും ധനവാന്മാരും പണ്ട് കാലങ്ങളിൽ പശ്ചിമേഷ്യൻ അറബി അടിമ-വിൽപ്പന വ്യാപാരതെരുവുകളിൽനിന്നും അടിമകളെ വിലക്ക് വാങ്ങിക്കാറുണ്ടായിരുന്നു. അവരിൽ പലരും, അവരെ വാങ്ങിച്ചവരുടെ വീടുകളിൽ മറ്റ് അന്തേവാസികളെപ്പോലെ ജീവിക്കുമായിരുന്നു. അവരും, ഈ ഉപദ്വീപിലെ പൊതുവായുള്ള അടിമ ജനങ്ങളുമായി കാര്യമായ വ്യത്യാസം ഉണ്ടായിരുന്നു. ആദ്യത്തേത് മനുഷ്യനും രണ്ടാമത്തേത് കന്നുകാലിയും


ഇവിടെ പറയേണ്ടുന്ന കാര്യം ഫ്യൂഡലിസം (feudalism) എന്ന പദത്തിന്റെ കാര്യം പറഞ്ഞത് പോലെയാണ്. ഇങ്ഗ്ളിണ്ടിൽ ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത്, അല്ല ഈ പദം ഭൂഖണ്ഡയൂറോപ്പിലും, ഏഷ്യയിലും, ആഫ്രിക്കയിലും അർത്ഥമാകുന്നുത്. അത് പോലെ തന്നെ, ഭൂഖണ്ഡയൂറോപ്പിൽ feudalism എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് അല്ല ഏഷ്യയിലും, ആഫ്രിക്കയിലും അർത്ഥമാകുന്നുത്. ഇതിനെക്കുറിച്ചെല്ലാം വളരെ കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. അതിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ല.


ഇതേ പോലെതന്നെയാണ്, അടിമത്തം എന്ന പദത്തിന്റേയും കാര്യം. Slavery എന്ന വാക്കുകൊണ്ട് ഇങ്ഗ്ളിഷുകാർ മനസ്സിലാക്കുന്ന മനുഷ്യരൂപമല്ല, ദക്ഷിണേഷ്യയിലെ സാമൂഹികമായി പാരമ്പര്യമായി മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ട് ജീവിച്ചിരുന്ന കീഴ്-ജനക്കൂട്ടങ്ങൾ.


ഇങ്ഗ്ളിഷിൽ അടിമയായി മനസ്സിലാക്കപ്പെടുന്ന വ്യക്തി, ഒരു ഇങ്ഗ്ളിഷുകാരന് ഉള്ള എല്ലാവിധ വ്യക്തിത്വവും ഉള്ള ഒരു വ്യക്തിയാണ്. എന്നാൽ, നിയമപരമായി അയാൾ അടിമയായിപ്പോയി. ഈ വിവരം ആ ആളിലും ആളിക്കത്തും. ഈ അടിമ കസേരയിൽ ഇരുന്നാണ് ഭക്ഷണം കഴിക്കുക. ഇങ്ഗ്ളിഷ് ആണ് സംസാരിക്കുക. ഉടമയേയും ഭാര്യയേയും ആ ആളുടെ മക്കളേയും പരാമർശ്ശിക്കാനും സംബോധനചെയ്യാനും ഉപയോഗിക്കുന്ന You, He, She തുടങ്ങിയ വാക്കുകൾ തന്നെയാണ്, ഉടമയും കൂട്ടരും ഈ ആളോടും ഉപയോഗിക്കുക. വസ്ത്രധാരണത്തിൽ രണ്ട് കൂട്ടരും ഒരേതരം വസ്ത്രങ്ങളാണ് ഉപയോഗിക്കുക. പാന്റും, ഷർട്ടും, ഷൂസും, കോട്ടും, തൊപ്പിയും മറ്റുമെല്ലാം അടിമ ഉപയോഗിക്കുന്നതിൽ തടസ്സമില്ല. എന്നാൽ, എത്ര കഷ്ട്രം ഇത്രയും വ്യക്തിത്വം ഉള്ള ആൾ മറ്റൊരു വ്യക്തിയുടെ തൊഴിൽചെയ്യാൻ ബാധ്യസ്ഥനാണ്.


ഈ അടിമകളെ തമ്മിൽ പടിപടിയായി വ്യത്യസ്ത നിലവാരത്തിൽ നിലനിർത്തുന്ന പദപ്രയോഗങ്ങൾ ഇങ്ഗ്ളിഷിൽ ഇല്ലതന്നെ.


ഈ അടിമത്തത്തെ ഇങ്ഗ്ളിഷുകാർതന്നെ അടിച്ചുതമർത്തിയതിന്റെ കഥ വിശദമായ പറയേണ്ടിയിരിക്കുകന്നു. അത് പിന്നീടാകാം.


എന്നാൽ, ദക്ഷിണേഷ്യയിലെ സാമൂഹിക അടിമത്തം ഇതൊന്നുമല്ല. അനവധി തട്ടുകൾ ഉള്ള സമൂഹത്തിന്റെ മലപോലുള്ള മൊത്തം ഭാരം പേറിവരുന്ന നീ, എടാ, എടീ, അവൻ, അവൾ, അവറ്റകൾ എന്നവാക്കുകൾ മറ്റ് അനേകം തരംതാഴ്ത്തുന്ന വാക്കുകളോടൊപ്പം, ഇവരെ അടിച്ച് തമർത്തി, അവരിൽ ഉള്ള എല്ലാവിധ വ്യക്തിത്വവും നശിപ്പിച്ച്, മൃഗങ്ങളെക്കാളും അധ:പ്പതിച്ച മാനസികാവസ്ഥയോടെ ജീവിക്കുന്നവരാണ് ഈ ഉപദ്വീപിലെ പാരമ്പര്യ സാമൂഹിക അടിമകൾ. കന്നുകാലി ജനത്തിന്റെ തലയ്ക്ക് തൊട്ടുമുകളിൽത്തന്നെ അവരെ അമർത്തിപ്പിടിക്കുന്ന സാമൂഹിക മച്ച് ഉണ്ട്. അവർക്ക് മുകളിലോട്ട് തല ഉയർത്താനാവില്ലതന്നെ. ഇക്കാരണത്താൽത്തന്നെ മലയാളം സ്ക്കൂൾ വിദ്യാർത്ഥികളെപ്പോലെയല്ല ഇവർ. കാരണം, വിദ്യാർത്ഥികളിൽ പലർക്കും സാമൂഹിക മുകൾത്തട്ടിലേക്ക് ഉയരാനുള്ള സൌകര്യം ഉണ്ട്.


ഈ അടിമജനത്തിൽപ്പെട്ട കൂട്ടരെ അധികം അടുപ്പിക്കാനും പറ്റില്ലതന്നെ. കാരണം, അവരോട് അധികം അടുത്ത് പെരുമാറിയാൽ, അവർ പിടിച്ച് അവരുടെ മാനസിക നിലവാരത്തിലേക്ക് താഴ്ത്തിക്കളയും. ഇവരെ ഞെട്ടിച്ച് നിർത്തിയാൽ, അവർ ബഹുമാനിക്കും, ആദരവ് നൽകും, പറയുന്നത് അനുസരിക്കും, ഉടമയുടെ വീട്ടിലെ സ്ത്രീജനങ്ങളെ അസഭ്യഭാവത്തിൽ നോട്ടമിടില്ല. മറിച്ച്, ഇങ്ഗ്ളിഷ് ഭാഷയിൽ യൂ.എസ്. ഏയിൽ ഉള്ള കാപ്പിരി അടിമകൾക്ക് നൽകിയ മാനസിക ഉന്നമനം ഈ നാട്ടിലെ ചെറുമർക്കും, പുലയർക്കും, പറയർക്കും, വേടർക്കും, ഷാണർക്കും, ഈഴവർക്കും മറ്റും നൽകിയാൽ, അവർ അവർക്ക് ഈ വിധ സൌകര്യം നൽകിയവരെ കമഴ്ത്തിയടിക്കും, അവരുടെ വീട്ടിലെ സ്ത്രീജനങ്ങളെ പരസ്യമായിത്തന്നെ നോട്ടമിടും. അവൾ എന്ന പദനിർവ്വചനത്തിൽ അവരുടെ അധിപന്മാരുടെ ഭാര്യയെവരെ പിടിച്ച് താഴ്ത്തും. ഇതൊന്നും ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാകില്ലതന്നെ.


Tellicherryയിൽ English East India Company അവരടെ Factory സ്ഥാപിച്ചതിന് ശേഷം, സ്ഥലവിവരങ്ങൾ പതുക്കെപ്പതുക്കെ അവരുടെ Londonൽ ഉള്ള Court of Directors അറിഞ്ഞുതുടങ്ങിയപ്പോൾ, Court of Directorsലെ അംഗങ്ങൾ ശരിക്കും ഞെട്ടിയെന്നുവേണം മനസ്സിലാക്കാൻ. മലബാറിൽ, സാമൂഹിക അടിത്തട്ടിൽ അനേകാരയിരം ചെറുമർ എന്ന പേരുള്ള, മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ടു ജീവിക്കുന്ന അടിമ ജനം ഉണ്ട് എന്ന വിവരമാണ് ഇതിന് കാരണമായത്. ഈ വിവരം Director Boardലെ അംഗങ്ങൾ ഏത് വിധമാണ് ഭാവന ചെയ്തത് എന്ന് അറിയില്ല. മിക്കവാറും, യൂ. എസ്. ഏയിലെ കാപ്പിരി അടിമകളെപ്പോലെയാകാം. എന്നാൽ വാസ്തവം വളരെ വ്യത്യസ്തമായിരുന്നു.


Court of Directors ഈ അടിമജനത്തിനെ മോചിപ്പിക്കണം എന്ന നിർദ്ദേശം Tellicherryയിലെ അവരുടെ ഉദ്യോഗസ്ഥർക്ക് നൽകി. എന്നാൽ, അങ്ങ് ഇങ്ഗ്ളണ്ടിൽനിന്നും കാണുന്നത് പോലെ വെറുതെ ചങ്ങല അഴിച്ച് വിടലിൽ ഒന്നും ഈ സ്വാതന്ത്ര്യം ആർക്കും ഇവിടെ ലഭിക്കില്ല. ഇന്ത്യൻ ഭരണഘടനയിൽ എല്ലാ പൌരന്മാരും നിയമത്തിന് മുന്നിൽ തുല്യരാണ് എന്ന് പറയുന്നത് പോലുള്ള വിഢ്ഡിത്തമാണ് ഇത്. കാരണം, ഒരു പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് ഒരു സാധാ ഇന്ത്യൻ പൌരൻ ഇത് അവകാശപ്പെട്ടാൽ, മുഖത്ത് അടിവീണത് തന്നെ.


മലബാറിലെ എല്ലാ ഭൂഉടമ വീടുകളിലും ഈ വിധം ഉള്ള നൂറുകണക്കിന് മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ട ജനം ഉണ്ടായിരുന്നു. അവരെ ഏതാണ്ട് കന്നുകാലികളെപ്പോലെതന്നെയാണ് സാമൂഹിക മുകൾത്തട്ടിൽ ഉള്ള ജനക്കൂട്ടങ്ങൾ കണ്ടിരുന്നത്. താമസിക്കാൻ തന്നെ കാര്യമായ സൌകര്യങ്ങൾ നൽകിയിരുന്നില്ല. പലപ്പോഴും കൃഷിയിടങ്ങളിൽ നാലു മുളകൊണ്ടുള്ള തൂണുകൾ ഉള്ള ഒരു ചെറുപന്തലിൽ തന്നെ താമസം. നായർമാരാണ് ഇവരുടെ മേൽ മേൽനോട്ടംവഹിക്കുക. കടിഞ്ഞാണിട്ടുവച്ചിരിക്കുന്ന വന്യമൃഗത്തെപ്പോലെതന്നെയാണ് ഈ ബന്ധിപ്പിക്കപ്പെട്ടവരെ കണ്ടിരുന്നത്. എന്നാൽ യാതോരു ചങ്ങലയും ആവശ്യമില്ലതന്നെ. കാരണം, ഇവർക്ക് സാമൂഹികമായി ഓടി രക്ഷപ്പെടാനാവില്ല. കാരണം, ഇവരെ വൻ ഭീതിയോടുകൂടി വീക്ഷിക്കുന്ന പല ജനക്കൂട്ടങ്ങളും ഇവർക്ക് മുകളിൽ ഉണ്ട്. ഭാഷയാണെങ്കിൽ പുലിനഖം പോലെ ഇവരെ കുത്തിത്തുളച്ച്, അനങ്ങാൻ പറ്റാത്ത രീതിയിൽ പിടിച്ചുനിർത്തുന്നതരത്തിലുള്ളതും.


ഇവരോട് യാതോരും മമതയും ആർക്കും തന്നെ ഈ ഉപഭൂഖണ്ഡത്തിൽ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിക്കാണുന്നില്ല. യാതോരു അടിമത്വ നിർമ്മാർജന പദ്ധിയും നൂറ്റാണ്ടകളായി ഇവിടെ ജനിച്ച് മരിച്ച യാതോരു മഹാനും തുടങ്ങിവെച്ചതായി കാണുന്നില്ല. ഇവരെ അടുപ്പിക്കാൻ തന്നെ ആർക്കും ഇഷ്ടം വരില്ല. കാരണം, ഇത്രമാത്രമേയുള്ളു. ഇവരെ കയറൂരിവിട്ട്, വളരാൻ അനുവദിച്ചാൽ, ഇവർ കയറൂരിവിട്ടവരെ മലർത്തിയടിക്കും. അവരുടെ വീടും കുട്ടികളും, പെണ്ണുങ്ങളും ഇക്കൂട്ടരുടെ കൈവശം വരും. ചിലപ്പോൾ അവർതന്നെ ഇക്കൂട്ടരുടെ തൊഴിലുകാരായി ജീവിക്കേണ്ടിയുംവരും. ഇതിന്റെ ഭയാനകത ഇങ്ഗ്ളിഷുകാർക്ക് യാതോരു രീതിയിലും മനസ്സിലാകില്ലതന്നെ.


സാമൂഹിക സമത്വവും അടിമത്വനിർമ്മാർജ്ജനും കാളരാത്രിയും ദു:സ്വപന അനുഭവവും മറ്റുമാണ് എന്ന് ഏവർക്കും അറിയാം. ഇങ്ഗ്ളിഷുകാർക്ക് മാത്രം അറിയില്ല.


മലബാറിൽ 1702ൽതന്നെ English East India Company ഈ വിധമുള്ള മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ടവരെ അഴിച്ചൂരിവിടാനുള്ള ശ്രമം ആരംഭിച്ചു എന്നതാണ് വസ്തവം. ഇതുമായി ബന്ധപ്പെട്ട പലതും പറയാനുണ്ട്. അതിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ല. എന്നാൽ ശ്രദ്ധിക്കേണ്ടത്, നൂറ്റാണ്ടുകളായി കോടിക്കണക്കിന് ആളുകൾ കണ്ടിരുന്ന ഒരു സാമൂഹിക വാസ്തവം ഇങ്ഗ്ളിഷുകാർ വന്നോപ്പോഴാണ് മനുഷ്യ ശ്രദ്ധയിൽ ഒരു അനീതിയായി ശ്രദ്ധിക്കപ്പെട്ടത്.


MALABAR MANUALൽ നിന്നുമുള്ള ഉദ്ദരണി നോക്കുക:


QUOTE: The questions of slavery and the slave trade attracted the early attention of the Honourable Company’s Government. So early as 1702, the year in which British rule commenced, a proclamation was issued by the Commissioners against dealing in slaves. A person offering a slave for sale was to be considered as a thief. The slave was to be forfeited and the person offering him for sale was to be fined five times his value. The purchaser was to be similarly treated. The houses of suspected slave traders were to be well watched and entered and searched on the smallest suspicion, .... END OF QUOTE


QUOTE: on the 23rd December of that year the Principal Collector received orders desiring “that the practice of selling slaves for arrears of revenue may be immediately discontinued.” END OF QUOTE. സർക്കാരിന് നൽകാനുള്ള കാർഷിക നികുതി അടയ്ക്കുന്നതിൽ വീഴ്ചവരുത്തുന്ന ഭൂഉടമകളുടെ മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ടിരുന്ന കന്നുകാലി ജനത്തിൽപ്പെട്ട അടിമകളെ വിൽകുന്നത് നിരോധിക്കപ്പെട്ടു.


QUOTE: QUOTE: The matter in this and other ways reached the ears of the Court of Directors, and in their despatch of 12th December 1821 they expressed considerable dissatisfaction at the lack of precise information which had been vouchsafed to them regarding the cultivators in general, and in particular said : We are told, indeed, that part of them (an article of very unwelcome intelligence) are held as slaves ; that they are attached to the soil and marketable property.


You are directed to obtain and to communicate to us all the useful information with respect to this latter class of persons which you possibly can; the treatment to which they are liable, the habits of their masters with respect to them, the kind of life to which they are doomed, the sort of title by which the property of them is claimed, the price which they bear and more especially the surest and safest means of ultimately effecting their emancipation. 1821ൽ Court of Directors ഈ അടിമസമ്പ്രാദായങ്ങളെക്കുറിച്ച് അറിഞ്ഞുതുടങ്ങി. ഈ അടിമകളെ രക്ഷക്കണം എന്ന ഉത്തരവാണ് അവർ നകിയത്.


We also desire to know whether those occupants, 150,000 in number, cultivate immediately the whole of the lands by their slaves and hired servants, or whether there is a class of inferior tenants to whom they let or sub-let a portion of their lands. If there is such an interior class of lessees, you will inform us under what conditions they cultivate, what are their circumstances, and what measures, if any, have been employed for their protection END OF QUOTE


ഈ അടിമ ജനത്തിന് സംരക്ഷണം ഏകണം എന്ന് തന്നെയാണ് ഉത്തരവ്. അങ്ങ് ഇങ്ഗ്ളണ്ടിൽ നിന്നും. ഇതൊന്നും ആരേയും ബോധിപ്പിക്കാനോ, രാഷ്ട്രീയമായി വോട്ടുകൾ നേടാനോ, വൻ മാഹൻ രൂപം വരിക്കാനോ അല്ലതന്നെ. ആരേയും കോണാനുടിപ്പിക്കാനും അല്ല പദ്ധതി.


1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച


2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ


3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ


4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ


5. അക്കമൂല്യവും സംഖ്യാ സ്ഥാനവും


6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം


7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക


8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ


9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും


10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന


11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള


12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ


13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ


14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക


15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച


16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്


17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,


18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ


19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന


20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ


21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,


22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക


23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്


24. British-Malabar എന്ന രാഷ്ട്രം!


25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ


26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ


27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും


28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ


29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച


30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട


31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ


32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം


33. അടിമപ്പെട്ടവരുടെ ജീവിതം


34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ


35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ


36. കീഴ്ജനത്തിന്‍റെ വളർച്ച


37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന


38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്


39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ


40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ


41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ


42. പുതിയമതത്തിൽ ചേരുന്നതിലെ


43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ


44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ


45. പ്രകാശവും തേജസ്സും രത്നശോഭയും


46. ശിക്ഷാ രീതികൾ


47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ


48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും


49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം


50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും

bottom of page