top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ

21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്, മാനസികമായി സായൂജ്യം നേടിക്കൊണ്ടിരുന്ന ജനക്കൂട്ടങ്ങൾ

ഏതാണ്ട് 1000ADക്ക് ചുറ്റുപാടിൽ ദക്ഷിണ മലബാറിന്റെ തെക്കെയറ്റത്തുള്ള കൊടുങ്ങല്ലൂരിൽ യഹൂദർ കുടിയേറാനായി വരികയും, അവിടുള്ള കുട്ടിരാജാവിൽനിന്നും വൻ സാമൂഹിക അധികാരങ്ങളുടെ ഒരു കരാർ എഴുതിവാങ്ങിക്കുകയും ചെയ്തിരുന്നു. (Jewish copper plate).


ഇതിന് ശേഷം സുറിയാനി ക്രിസ്താനികൾ വന്നും ഇതുപോലുള്ള ഒരു ഉടമ്പടി പ്രകാരമുള്ള സാമൂഹികാധികാരം കൈക്കലാക്കിയ രേഖയും ഉണ്ട്.


ഇതിനെല്ലാം പിന്നീട് പലപ്പോഴും പ്രാദേശികരായ ആളുകൾ തമ്മിൽ പലവിധ ഇടപാടുകൾ നടത്തിയതിന്റേയും രേഖകൾ ഉണ്ടായിട്ടുണ്ട്. ഇവയിൽ പലതിന്റെ പകർപ്പ് ഇങ്ഗ്ളിഷിൽ തർജ്ജമചെയ്ത് MALABAR MANUALൽ നൽകിക്കാണുന്നുണ്ട്.


ഈ വക ഉടമ്പടികളും, ഇടപാടുകളും നടത്തിയതും, എഴുതിയതും സാമൂഹികമായി ഉയർന്ന ജാതിക്കാർ തന്നെയാവാം. കാരണം, കീഴ് ജാതിക്കാർ പലവിധത്തിലുള്ള അടിമ ജനമാണ്. അവർക്ക് ഈ വിധ സൌകര്യങ്ങളും, സ്വത്തുക്കളും ഇല്ലതന്നെ.


ഈ വിധ ഉടമ്പടികളും, സ്വത്ത് കൈമാറ്റ രേഖകളും MALABAR MANUALൽ നൽകിയത് നോക്കിയപ്പോൾ, ഉയർന്ന ജാതിക്കാരുടെ പേരുകൾ ഈ വിധമായാണ് അവയിൽ കാണുന്നത്:


Achatt അച്ചട്ട്, Appunni അപ്പുണ്ണി, Candan കണ്ടൻ, Chadayan ചടയൻ, Chakkan ചക്കൻ, Chandu ചന്തു, Chattan ചട്ടൻ, Chatta Raman ചട്ട രാമൻ, Chattu ചാത്തു, Chekkunni ചേക്കുണ്ണി, Chennan ചേനൻ, Cherunni ചെറുണ്ണി, Chingan ചിങ്ങൻ, Chiraman ചിരമൻ, Chokkanathan ചൊക്കനാദൻ, Chumaran ചുമരൻ, Cotei കൊട്ടേയി, Ellappa ഇള്ളപ്പ, Iluvan ഇലുവൻ, Iravi Corttan ഇരവികൊർട്ടൻ, Itti ഇട്ടി, Ittikombi ഇട്ടികൊമ്പി, Kammal കമ്മൾ, Kammaran കമ്മരൻ, Kanakkam കനക്കം, Kannan കണ്ണൻ, Kandan കണ്ടൻ, Kandu കാണ്ടു, Karunnukki കരുനുക്കി, Kelan കേളൻ, Kelappa കേളപ്പ, Kelu കേളു, Kittanan കിട്ടണൻ, Kokka കൊക്ക, Kondu കൊണ്ടു, Kora കോര, Koran കോരൻ, Korappen കൊറപ്പേൻ, Korissan കൊരിസൻ, Kunchiamma കുഞ്ഞിയമ്മ, Kunhan കുഞ്ഞൻ, Kunka കുങ്ക, Manichan മണിച്ഛൻ, Makkachar മക്കച്ചാർ, Murkhan മൂർഖൻ &c.


പേരുകളുടെ മുഴുവൻ ലിസ്റ്റ് Malabar Manualൽ ഈ എഴുത്തുകാരൻ നൽകിയ Commentaryയിൽ കാണാവുന്നതാണ്.


ഈവക പേരുകളിൽ ശ്രദ്ധേയമായ ഒന്നാണ് Murkhan Chattan എന്നത്. മൂഖൻ ചാത്തനോ, മൂഖൻ ചേട്ടനോ എന്ന് അറിയില്ല. പടനായകനാണ്. ഇന്ന് മൂഖൻ എന്ന പേര് മലയാളത്തിൽ ഒരു ദ്രോഹവ്യക്തിയായാണ് ആളുകൾ കാണുക എന്ന് തോന്നുന്നു.


ഉയർന്ന ജാതിക്കാരുടെ പേരുകൾ ഇന്നുള്ള ഹൈന്ദവചുവയുള്ള പേരുകൾ ആയി മാറിയത് എപ്പോഴാണ് എന്ന് അറിയില്ല.


പഴശ്ശിരാജയുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്നങ്ങളിൽ ഒരു യെമൻ നായരുടെ (Yemen Nayar) കാര്യം പറഞ്ഞുകാണുന്നുണ്ട്. അതാണെങ്കിൽ താരതമ്യേനെ അടുത്ത കാലത്തുള്ള സംഭവമാണ്. ഏതാണ്ട് 1800ന് ചുറ്റുപാടിൽ. യെമൻ എന്നുള്ളത് കാലൻ അഥവാ മരണത്തിന്റെ ദേവനാണ്. അതോ ഈ പേര് മറ്റുവല്ല കാര്യത്തേയുമാണോ സൂചിപ്പിക്കുന്നത് എന്നും അറിയില്ല. ഈ വ്യക്തിയുടെ പേര് Pallur Eman Nayar എന്നും നൽകികാണുന്നുണ്ട്.


സിനിമ നിർമ്മിച്ച് പണമുണ്ടാക്കാനായി, ഇങ്ഗ്ളിഷ് ഭരണപക്ഷത്തെ വൻ ക്രൂരന്മാരായി ചിത്രീകരിക്കുന്ന ഒരു മലയാളം സിനിമയുണ്ട്. ആന്റമാൻ നിക്കോബാറിലേക്ക്, മലബാറിലേയോ തിരുവിതാംകൂറിലേയോ സ്വാതന്ത്ര്യ സമര സേനാനികളെ നാടുകടത്തിയതുമായി ബന്ധപ്പെട്ട സാങ്കൽപ്പിക കഥയാണ്. (സിനിമ ബൃട്ടിഷ്-മലബാറിനേയാണോ തിരുവിതാംകൂർ രാജ്യത്തിനേയാണോ ചിത്രീകരിക്കുന്നത് എന്ന് ഓർമ്മയില്ല.)


അതിലെ നായകൻ Dr. Govardhan Menon ആണ്. മേനോന്മാരുടെ പേരുകളിൽ എത്രമാത്രം മാറ്റം ഇങ്ഗ്ളിഷ് ഭരണം നൂറുവർഷം മലബാറിൽ വന്നപ്പോൾ സംഭവിച്ചു എന്നു വേണം കാണാൻ. എന്നാൽ മലയാളം സിനിമയല്ലേ? തോന്നുന്ന എന്തും എഴുതിച്ചേർത്തിരിക്കാം.


വേറേയും കാര്യങ്ങൾ മനസ്സിൽ വരുന്നുണ്ട്. നായകൻ ഡോക്ടറാണ്. ഇങ്ഗ്ളിഷ് ഭരണം ഈ നാട്ടിൽ മെഡിക്കൽ കോളജുകൾ നിർമ്മിച്ച്, അവരുടെ നാട്ടിലെ വൻമൂല്യമുള്ള Allopathy വൈദ്യചികിത്സാ സമ്പ്രദായം ഇവിടുള്ള ആളുകൾക്ക് പഠിക്കാൻ സൌകര്യപ്പെടുത്തിയിരുന്നു.


നായർന്മാരം, അമ്പലവാസികളും, നമ്പൂതിരിമാരും, യാതോരുവിധ വിവരവിജ്ഞാനങ്ങളും, തങ്ങളേക്കാൾ താഴ്ന്ന ജനത്തിന് നൽകാതിരിക്കാൻ വൻ വെമ്പൾ കൊള്ളുന്ന ഒരുനാട്ടിൽ ഒരു വ്യക്തിയെ പഠിപ്പിച്ച് വളർത്തിയാൽ അയാളിൽനിന്നും എന്തായിരിക്കും തിരിച്ച് കിട്ടുക എന്നുള്ളതും മറ്റുമായ ചോദ്യങ്ങളിലേക്ക് പിന്നീട് പോകാം.


പിൻകാലങ്ങളിൽ ഉള്ള പല എഴുത്തുകളിലും നായർമാർ ഷൂദ്രരല്ല, മറിച്ച് അവർ ക്ഷത്രിയരാണ് എന്ന അവകാശ വാദങ്ങൾ കാണാൻ പറ്റുന്നുണ്ട്. ഇതിന് തക്കതായ തെളിവായി ചൂണ്ടിക്കാണിക്കുന്നത് അവർ യോദ്ധാക്കളായിരുന്നു എന്നും കളരി അഭ്യസിച്ചിരുന്നു എന്നെല്ലാമാണ്. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പടയാളികളിൽ നായർമാർ ഉണ്ടായിരുന്നകാര്യവും തിരുവിതാംകൂർ രാജ്യത്തിൽ ഒരു നായർ ബൃഗെയ്ഡ് (Nayar Brigrade) ഉണ്ടായിരുന്നതും ഇതിന് ശക്തമായ തെളിവായി കാണിക്കപ്പുടന്നു.


എന്നാൽ രാജവംശകുടുംബക്കാർ നായർമാരെക്കാൾ ഉയർന്നവർ ആയിരുന്നു. അവർ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കോൽകാർ (Kolkar ശിപായി)മാരായി തൊഴിൽ ചെയ്തിരുന്നു എന്ന് തോന്നുന്നില്ല. എന്നാൽ നായർമാരാണ് ഈ തൊഴിലിൽ മിക്കവാറും ചേർന്നിരുന്നത്. മരുമക്കത്തായ തീയരും ഉണ്ടായിരുന്നതായി Malabar Manualൽ കാണുന്നു.


Calicut (കോഴിക്കോട്) രാജ്യത്തിൽ സാമൂഹികമായി ഉയർന്ന സ്ഥാനം, അവിടുണ്ടായിരുന്ന മാപ്പിളമാരിൽ അറബി ബന്ധമുള്ളവർക്കായിരുന്നു എന്നുതോന്നുന്നു.


നായർമാർക്ക് സ്വന്തം പ്രദേശങ്ങളിൽ വൻ അധികാരം തന്നെയുണ്ടായിരുന്നു. വഴിയിൽ നിന്നും പെട്ടെന്ന് മാറാത്ത പുലയന്മാരെ നായർമാർ വാളുകൊണ്ട് വെട്ടിനുറുക്കുമായിരുന്നു എന്ന് തിരുവിതാംകൂറിലെ കാര്യം Native Life in Travancoreൽ രേഖപ്പെടുത്തിക്കാണുന്നു. മലബാറിലും കാര്യങ്ങൾ ഇതുപോലൊക്കത്തന്നെയായിരുന്നിരിക്കാം.


ഈ വിധം വൻ ധൈര്യശാലികളായ യോദ്ധാക്കളായാണ് നായർമാരെ രേഖപ്പെടുത്തിക്കാണുന്നത്.


എന്നാൽ Travancore State Manualൽ വി. നാഗം അയ്യ, നായർമാരുടെ പാരമ്പര്യത്തെക്കുറിച്ച് ഈ വിധം പ്രശംസനീയമായ കാര്യങ്ങൾ അല്ല പറയുന്നത്. മറിച്ച്, പല നായർപടയാളികളും, വെറും പേടിക്കൊടലന്മരും, യാതോരു അച്ചടക്കബോധമില്ലത്തവരും ആയിരുന്നു എന്ന് സൂചിപ്പിക്കുന്നു.


(.............. and Nayars who were more a rabble of the cowardly proletariat than well-disciplined fighting men. Travancore State Manual)


(But Rodriguez not minding raised one wall and apprehending a fight the next day mounted two of his big guns. The sight of these guns frightened the Nayars and they retreated;Travancore State Manual)


(But as soon as they heard of the fall of the Aramboly lines, the Nayars losing all hopes of success dispersed in various directions.Travancore State Manual)


മുകളിൽ നൽകിയത് തിരുവിതാംകൂറിലെ കാര്യമാണ്. എന്നാൽ മലബാറിലേയും കാര്യം കാര്യമായി വ്യത്യസ്തമായിരുന്നില്ല എന്നാണ് തോന്നുന്നത്. Sultan Tipu (ടിപ്പു സുൾത്താൻ Tipu Sulthaan) മലബാറിലേക്ക് കയറിയപ്പോൾ, നായർമാർമിക്കവരും ജീവൻരക്ഷാർത്ഥം തിരുവിതാകൂറിലേക്കോ, കാടുകളിലേക്കോ ഓടിപ്പോയി എന്നാണ് തോന്നുന്നത്.


ഇങ്ഗ്ളിഷ് ഭരണം മലബാറിൽ കാലുറപ്പിക്കുന്നതുവരെ, നായർമാർ കൈയിൽ കൊണ്ടുനടന്നത്, ആയുധ കത്തിയും, കൊടുവാൾ കത്തിയും ആയിരുന്നു.


(The curved sword or dagger, that is, probably, the right to make war armed with the distinctive Nayar weapon, the ayudha katti (war-knife), or as it is sometimes called, the kodunga katti (curved knife.Malabar Manual).


ഇത് ഒരു പ്രാകൃത സാമൂഹികാന്തരീക്ഷത്തെയാണ് ചിത്രീകരിക്കുന്നത്.


എന്നാൽ ഇങ്ഗ്ളിഷ് ഭരണം സാമൂഹിക ഉന്നതങ്ങളിൽ കലുറപ്പിച്ചതോടുകൂടി, നായർമാരിൽ കാര്യമായ സ്വഭാവ മാറ്റം സംഭവിച്ചു എന്നുവേണം കരുതാൻ. തിരുവിതാംകൂറിൽ ഇവരിൽ വന്ന വൻ മാറ്റത്തെക്കുറിച്ച് Travancore State Manualൽ പറയുന്നത് നോക്കുക:


QUOTE: Moreover the habits and character of these people have undergone a complete change within the last twenty years. That warlike, refractory and turbulent temper for which the Nairs of Travancore were once so remarkable has totally disappeared, and they must now be regarded as a population of pacific habits placing the most implicit confidence in our protection and well convinced that their safety entirely depends on the stability, support and friendship of the British Government. END OF QUOTE


തനി യുദ്ധപ്രീയരും ക്ഷിപ്രകോപികളും, മർക്കടമുഷ്ടിക്കാരും മറ്റുമായ നായർമാരിൽ വൻ മാറ്റം വന്നകാര്യമാണ് മകുളിൽ സൂചിപ്പിക്കപ്പെട്ടത്. ഇവരിലെ ഈ വിധ പ്രാകൃത പെരുമാറ്റങ്ങളും മനോഭാവങ്ങളും മാറി മാഞ്ഞുപോയിരിക്കുന്നു.


നായർമാരെക്കുറിച്ച് ഈ വിധം എടുത്തുപറഞ്ഞത്, ഇങ്ഗ്ളിഷ് ഭരണം മലബാറിൽ വരുന്ന കാലത്ത്, ഈ പ്രദേശത്തിലും, മെഡ്രാസ് പ്രസിഡൻസി പ്രദേശങ്ങളിലും തിരുവിതാംകൂറിലും, ദക്ഷിണേഷ്യമുഴുവനും പൊതുവായുള്ള സാമൂഹികാന്തരീക്ഷത്തെ ചിത്രീകരിക്കാനാണ്. ഉയർന്ന ജാതിക്കാർക്കും കാര്യമായ ഒരു മഹത്വമൊന്നും പ്രത്യക്ഷമായി ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല.


അവർക്കുതന്നെ മനസ്സിലാക്കനോ വ്യാഖ്യാനിക്കാനോ ആവാത്ത വൻ കീഴ്വഴക്കങ്ങളും, ആനുഷ്ഠാനങ്ങളും, ചര്യകളും, ഷാമനിസ്റ്റിക്ക് ആരാധനാ സമ്പ്രധായങ്ങളും മറ്റും ഉണ്ടായിരുന്നു എന്നത് ശരിതന്നെ. എന്നാൽ സമൂഹം അനങ്ങാപാറമാതിരി, ഘനഘംഭീരമായ വാക്ക് കോഡുകൾക്ക് അനുസൃതമായി, മൃഗീയമായ ഭാവങ്ങളോടുകാടി കാലാകാലങ്ങളായി നിലനിൽക്കുന്നു.


ഉയർന്ന ജനക്കൂട്ടങ്ങൾക്ക് ഉള്ള ഏറ്റവും ശക്തമായ ആഢ്യത്തവും, ആഭിജാത്യവും, അവരുടെ കീഴിൽ പെട്ടുപോകുന്നവരെ വാക്ക് കോഡുകളിൽ കുത്തിമുറിക്കുക എന്ന കഴിവായിരുന്നു. ഇതിൽ ഒതുങ്ങാൻ കിട്ടാത്തവരെ ആയുധകത്തികൊണ്ടും, വാളുകൊണ്ടും തൽക്ഷണം വെട്ടിമുറിക്കുക. വെട്ടുകൊള്ളുന്നവർ സഹായത്തിനായി നിലവിളിച്ചാൽതന്നെ അതു കേൾക്കാൻ ആരും തന്നെയില്ലതന്നെ.


ഇങ്ങിനെ തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്, മാനസികമായി സായൂജ്യം നേടിക്കൊണ്ടിരുന്ന അനേകം ജനക്കൂട്ടങ്ങളെയാണ്, ഇങ്ഗ്ളഷ് ഭരണത്തിന് മലബാറിൽ സാംസ്ക്കാരികമായി ഉയർത്തേണ്ടതായിവന്നത്. സാമൂഹത്തിന്റെ അടിത്തട്ടിൽ നിന്നും നിലവിളിച്ചാൽ കേൾക്കാനും അതിനെക്കുറിച്ച് അന്വേഷിക്കാനും ആളുകൾ എത്തി എന്നുള്ളത് കീഴ് ജനക്കൂട്ടങ്ങൾ അറിഞ്ഞ് തുടങ്ങി. ഇതും പ്രശ്നംതന്നെയാണ്. Social engineering എന്നുള്ളത് വളരെ സങ്കീർണ്ണതകൾ ഉള്ള ഒരു വിഷയമാണ്, ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ.


ഈ വിധ വിവരങ്ങളെക്കുറിച്ചൊന്നും യാതോരു ബോധവും ഗാന്ധിഗോവിക്ക് ഇല്ലതന്നെ. കാൽചങ്ങലകളിൽ നിന്നും മോചനം നേടി രക്ഷപ്പെട്ടു വരുന്ന, ജനത്തിനെ വീണ്ടും കോണാൻ ഉടുപ്പിക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന വിദേശിയനെയാണ് ഗോവിന്ദന് പ്രീയം.


Nemesis എന്ന പേരിൽ ഒരു യവന ദേവൻ ഉണ്ട്. നന്ദികേടിനെ ചിലപ്പോൾ മുദ്രയിട്ട് (noteചെയ്ത്) വെക്കും ഈ ദേവൻ.


1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച


2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ


3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ


4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ


5. അക്കമൂല്യവും സംഖ്യാ സ്ഥാനവും


6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം


7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക


8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ


9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും


10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന


11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള


12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ


13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ


14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക


15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച


16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്


17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,


18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ


19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന


20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ


21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,


22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക


23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്


24. British-Malabar എന്ന രാഷ്ട്രം!


25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ


26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ


27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും


28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ


29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച


30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട


31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ


32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം


33. അടിമപ്പെട്ടവരുടെ ജീവിതം


34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ


35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ


36. കീഴ്ജനത്തിന്‍റെ വളർച്ച


37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന


38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്


39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ


40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ


41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ


42. പുതിയമതത്തിൽ ചേരുന്നതിലെ


43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ


44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ


45. പ്രകാശവും തേജസ്സും രത്നശോഭയും


46. ശിക്ഷാ രീതികൾ


47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ


48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും


49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം


50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും