top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ

12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ

സ്വാതന്ത്ര്യ സമരം എന്ന കള്ളക്കഥയിൽ സാധാരണഗതിയിൽ ചരിത്രപുസ്തകങ്ങൾ എടുത്തുപറയാത്ത Joker in the pack ആയി ഉടനീളും നിലനിന്ന ഒരു കൂട്ടർ ഉണ്ടായിരുന്നു. അത് ഫ്രഞ്ചുകാരാണ്. ഇവരാണ് യഥാർത്ഥത്തിൽ ദക്ഷിണേഷ്യയിൽ ആദ്യാവസാനം 'ഇന്ത്യൻ സ്വാതന്ത്ര്യത്തിന്' വേണ്ടി ഇങ്ഗ്ളിഷുകാരോട് പടപൊരുതിയത്. Robert Cliveന്റെ കാലത്തിന് മുൻപേ തന്നെ ഇക്കൂട്ടർ ഇതിൽ വൻ പ്രയത്നം നടത്തിയിരുന്നു. പ്ളാസിയുദ്ധത്തിൽ (Battle of Plassey), യഥാർത്ഥത്തിൽ യുദ്ധം നടന്നത് ഫ്രഞ്ച് പട്ടാളവും ഇങ്ഗ്ളിഷ് പക്ഷത്ത് നിന്ന ദക്ഷിണേഷ്യയിലെ പടയാളികളും തമ്മിൽ ആയിരുന്നു. മുർഷിദാബാദിലെ ഭരണാധികാരിയും പട്ടാളവും രാവിലേതന്നെ ജീവനും കൊണ്ട് ഓടിക്കളഞ്ഞിരുന്നു. ഇങ്ഗ്ളിഷ് ഓഫിസർമാർക്ക് കീഴിൽ പ്രവർത്തിക്കുന്ന ദക്ഷിണേഷ്യൻ പ്രാദേശിക പട്ടാളക്കാർ വൻ കായികവും മുറ്റുമായ ശേഷിപ്രകടിപ്പിച്ചിരുന്നതിന് വ്യക്തമായ കാരണം ഭാഷാ കോഡുകളിൽ കാണാനാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പലതും പറയാനുണ്ട്. പിന്നീടാകാം അത്.


English East India Companyയുടെ Factory ധർമ്മടം തുരുത്തിലായിരുന്നു എന്ന് തോന്നുന്നു. Tellicherry പട്ടണത്തിന് ഏതാനും കിലോമീറ്റർ വടക്ക് കരയോട് ചേർന്ന് കടലിൽ ഉള്ള ഒരു island ആണ് ഇത്. അതേ സമയം ഫ്രഞ്ചുകാരുടെ കച്ചവട കേന്ദ്രം കടത്തനാട് രാജാവിന്റെ പ്രദേശമായ മാഹിയിൽ, Mahe riverന്റെ (മൈയ്യഴിപ്പുഴയുടെ) അഴിമുഖഭാഗത്തായിരുന്നു എന്ന് തോന്നുന്നു.


ബൃട്ടിഷ്-ഇന്ത്യയിൽ നിത്യേനെ കലാപങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ഫ്രഞ്ചുകാർക്ക് വൻ രസമുള്ള കാര്യമായിരുന്നിരിക്കേണം. പലപ്പോഴും ഫ്രഞ്ച് പക്ഷം ഇങ്ഗ്ളിഷ് പക്ഷത്തോട് യുദ്ധം ചെയ്യുകയും തോൽക്കുകയും ചെയ്യുമ്പോഴെല്ലാം, കീഴടങ്ങിയ ഫ്രഞ്ച് പട്ടാളക്കാർക്ക് എല്ലാ വിധ സൈനിക ബഹുമതികളോടും കൂടി, അവരുടെ കോട്ടകൾ വിട്ടുപോകാൻ ഇങ്ഗ്ളിഷുകാർ അനുവദിക്കുമായിരുന്നു. അവർ അവരുടെ കൊടിയും പറത്തി, ബ്യൂഗ്ൾ നാദവും മുഴക്കി, മർച്ച് ചെയ്താണ് പുറത്ത് പോകുക. ഈ വിധ സൈനിക രീതികളൊന്നും ഈ ഉപഭൂഖണ്ഡത്തിൽ ആരും തന്നെ മുൻപ് കണ്ടിട്ടില്ലതന്നെ. കീഴടങ്ങാൻ, ബഹുമാനം വിടാത്ത വാക്കുകളിൽ, ആവശ്യപ്പെടുകയും, കീഴടങ്ങിക്കഴിഞ്ഞാൽ, നീ, നായെ, എന്താടാ, അവൻ തുടങ്ങിയ വാക്കുകളിലേക്ക് സംഭാഷണം മാറുകയും, കീഴടങ്ങിയവരെ, തല്ലിച്ചതയ്ക്കലുമാണ് ഈ ഉപഭൂഖണ്ഡത്തിലെ സാധാരണ യുദ്ധ വീര്യം.


ഫ്രഞ്ചുകാർ നന്നി(നന്ദി)യില്ലാത്തവർ ആണെങ്കിൽ, ഇങ്ഗ്ളിഷുകാർ, കാലാകാലങ്ങളായി പൊട്ടന്മാർ ആയിരുന്നു. ഇതിനെക്കുറിച്ച് പലതും പറയാനുണ്ട്. അവയിലേക്ക് ഇപ്പോൾ കടക്കുന്നില്ല. കാരണം, കടന്നാൽ, ഈ ഉപഭൂഖണ്ഡം വിട്ട് പലദേശത്തിലേക്കും എഴുത്ത് നിക്കേണ്ടിവരും.


കഴിഞ്ഞ എഴുത്തിൽ Robert William Escourt Ashe എന്ന തിരുനൽവേലിയിലെ കലക്ടറായിരുന്ന ബൃട്ടിഷ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്ന സംഭവത്തിൽ ഉപയോഗിക്കപ്പെട്ട Belgian-made Browning automatic pistol, ഫ്രഞ്ചുകാരുടെ പക്ഷത്ത് നിന്നാണ് വന്നത് എന്ന് തോന്നുന്നു. കാരണം, മെഡ്രാസ് പ്രസിഡൻസിക്ക് ഉള്ളിൽ ഒരു വിള്ളൽ പോലെ നിലനിന്ന പ്രദേശമാണ് ഫ്രഞ്ച് ഭരണത്തിന് കീഴിൽ ഉള്ള പോണ്ടിച്ചേരി. ബൃട്ടിഷ്-ഇന്ത്യയിൽ പ്രശ്നങ്ങൾ നടത്തിയ പല വൻകിടക്കാർക്കും അഭയസ്ഥാനം ഈ ഇടമായിരുന്നു. അവർ അവിടേക്ക് കടന്ന് ഫ്രഞ്ചുകാർക്ക് പിന്തുണ പ്രഖ്യാപിക്കും.


ഇങ്ഗ്ളിഷ് ഭരണം ഒരു ചെറിയ വിരൽ അമർത്തിയാൽ, അമുങ്ങിപ്പോകാൻ മാത്രം കെൽപ്പുള്ള പ്രദേശങ്ങളാണ് ഫ്രഞ്ചുകാർക്ക് ഈ ഉപഭൂഖണ്ഡത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇങ്ഗ്ളിഷ് പക്ഷം അതിന് ഒരിക്കലും ഒരിമ്പെടില്ലതന്നെ. കാരണം, അവർ ഉടമ്പടി വാക്കുകൾ ഒരിക്കലും തെറ്റക്കില്ല. ഇത് ഈ ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ സ്വഭാവത്തിന് നേരെ വിപരീതമാണ്. കാരണം, ഒരു പക്ഷം ശക്തമായാൽ, പിന്നെ മറ്റെ പക്ഷം വെറും പിണമാണ് വാക്ക് കോഡുകളിൽ. ബഹുമാനം ഇല്ലാത്തവർക്ക് നൽകിയ വാക്ക് ആരും പാലിക്കില്ലതന്നെ.


Tellicherry പ്രദേശത്തിന്റെ തൊട്ടുവടക്ക് ഇങ്ഗ്ളിഷ് പതാക പറത്തുന്ന ഇടം. തൊട്ട് തെക്കായി മാഹിയിൽ ഫ്രഞ്ചുകാരുടെ കോട്ട.


ഇത് ഒരു വൻ സാമൂഹിക അനുഭവം തന്നെയായിരുന്നിരിക്കേണം, Tellicherryയിലെ ജനങ്ങൾക്ക്. എന്നാൽ, വാസ്തവം പറയുകയാണെങ്കിൽ പല പ്രാദേശിക കുട്ടിരാജാക്കളും മറ്റും ഈ രണ്ട് പക്ഷത്തേയും അങ്ങോട്ടും ഇങ്ങോട്ടും തമ്മിലടിപ്പിച്ച്, നടുക്ക് നിന്ന് വൻ ലാഭങ്ങൾ കൊയ്യുന്ന ഒരേർപ്പാട് തന്നെയുണ്ടായിരുന്നു. ഈ ഏർപ്പാട് യഥാർത്ഥത്തിൽ പോർച്ചൂഗീസുകാർക്ക് തൊട്ടുപിന്നാലെ, ഡച്ചുകാർ ഈ ഉപഭൂഖണ്ഡത്തിന്റെ തെക്കൻ ഭാഗത്ത് കാൽവച്ചകാലം മുതൽ തുടങ്ങിയതാണ്. യൂറോപ്പിൽ നിന്നും ഒരു പുതിയ തരം, പണമോ കുരുമുളകോ നൽകിയാൽ, തങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്യാൻ തയ്യാറുള്ള കുറേ Mercenary പട്ടാളക്കാർ വന്നിട്ടുണ്ട് എന്ന ഒരു വിവരം തന്നെ പല നാട്ടുരാജാക്കളിലും വന്നിരുന്നു.


എന്നാൽ ഇതിന് ഒരു അറുതി വന്നത്, ഇങ്ഗ്ളിഷുകാർ വന്നതോടുകൂടിയാണ്. ഇവർ വെറും കച്ചവടം മാത്രമല്ല നടത്തിയത്, മറിച്ച്, കാലാകാലങ്ങളായി അടിമകളായി ജീവിച്ചിരുന്ന ജനക്കൂട്ടങ്ങൾക്ക് മോചനം നൽകാൻ ഒരിമ്പെട്ടു. ഇതോടുകൂടി, സാമൂഹിക വ്യവസ്ഥിതി ആകെ തലകുത്തിമറിഞ്ഞ് തുടങ്ങി.


എന്നാൽ, സമൂഹത്തിൽ വരുന്ന വൻ മാറ്റങ്ങൾ അന്ന് ജീവിച്ചിരുന്ന ഒരു സാധാരക്കാരന് കാര്യമായി മനസ്സിലാക്കാൻ ആവില്ല. കാരണം, അയാൾ ജനിക്കുമ്പോൾ വീടിന് ചുറ്റും കാണുന്ന സാമൂഹികാവസ്ഥ മാത്രമേ അയാൾക്ക് അറിവുണ്ടാവുള്ളു. അതിന് തൊട്ടുമുൻപുള്ളകാര്യങ്ങൾ എല്ലാം പുരാതന കാര്യങ്ങളായാണ് അയാൾക്ക് തോന്നുക. കാരണം, അയാൾ ആധുനിക കാലത്ത് ജീവിക്കുന്ന വ്യക്തിയാണ്. Modern കാലത്താണ് അയാൾ ജീവിക്കുന്നത്.


ചുറ്റുപാടിന് തൊട്ടപ്പുറത്തുള്ള കാര്യങ്ങൾ അയാൾക്ക് യാതോരു വിവരവും ഉണ്ടാവില്ല.


1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച


2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ


3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ


4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ


5. അക്കമൂല്യവും സംഖ്യാ സ്ഥാനവും


6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം


7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക


8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ


9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും


10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന


11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള


12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ


13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ


14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക


15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച


16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്


17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,


18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ


19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന


20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ


21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,


22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക


23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്


24. British-Malabar എന്ന രാഷ്ട്രം!


25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ


26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ


27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും


28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ


29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച


30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട


31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ


32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം


33. അടിമപ്പെട്ടവരുടെ ജീവിതം


34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ


35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ


36. കീഴ്ജനത്തിന്‍റെ വളർച്ച


37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന


38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്


39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ


40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ


41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ


42. പുതിയമതത്തിൽ ചേരുന്നതിലെ


43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ


44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ


45. പ്രകാശവും തേജസ്സും രത്നശോഭയും


46. ശിക്ഷാ രീതികൾ


47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ


48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും


49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം


50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും

bottom of page