top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ

11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള പലവിധ ഭവിഷത്തുകൾ

CPSന്റെ പിതാവായ ഗോവിന്ദൻ കോൺഗസ്സിൽ ചേർന്നു. നേരത്തെ സൂചിപ്പിച്ച കാര്യമാണ്, കോൺഗ്രസ് എന്നത് അന്ന് സമൂഹത്തിലെ ഉന്നതന്മാരുടെ ഒരു കൂട്ടായ്മയായിരുന്നു, എന്ന്. മലബാറിൽ മാത്രമല്ല, മറിച്ച് ഈ ഉപഭൂഖണ്ഡത്തിൽ പോലും ചരിത്രത്തിൽ ഒരിക്കലും കാണാത്ത ജനസേവന നയം ആണ് അവരെല്ലാം പ്രകടിപ്പിക്കുന്നത്, പ്രസംഗങ്ങളിലും എഴുത്തുകളിലും.


എന്നാൽ ആരും തന്നെ സ്വന്തം നിലയിൽ അവരവരുടെ കീഴിൽ പെട്ടുപോയവരെ സമത്വത്തിലേക്ക് നയിക്കാനോ, ഉന്നതപ്പെടുത്താനോ നോക്കില്ലതന്നെ. അതിന്റെ ആവശ്യവും ഇല്ല.


എന്നാൽ ഇങ്ഗ്ളിഷ് ഭരണം ആണ് നാടിലെ ദുഷ്ടകഥാപാത്രം എന്നാണ് ഇക്കൂട്ടരുടെ ഭാഷ്യം. എന്നാൽ വാസ്തവം തികച്ചും വ്യത്യസ്തമായിരുന്നു.


ബൃട്ടിഷ്-ഇന്ത്യയിൽ ഭരണയന്ത്രത്തിൽ ഇങ്ഗ്ളിഷ് സമത്വാധിഷ്ടിത ആശയങ്ങൾ കയറ്റാൻ ശ്രമിച്ച ഇങ്ഗ്ണ്ടിൽ നിന്നും വന്ന ചെറുപ്പക്കാർക്ക് അവർ ചെയ്യുന്ന കാര്യങ്ങളുടെ ഭയാനകത്വം ശരിക്കും മനസ്സിലായില്ലാ എന്നുള്ളതാണ് വാസ്തവം. കാലാകലങ്ങളായി വാക്ക് കോഡുകളുടെ കീഴ് അറ്റത്ത് ഇഞ്ഞി, ചെക്കൻ, പെണ്ണ്, ഓൻ, ഓള്, എടാ, എടീ, വെറും പേര്, അനേ, അളേ തുടങ്ങിയ കുടുക്കുകളിൽ കുടുക്കിനിർത്തപ്പെട്ടവരെ അഴിച്ചുവിടുന്ന പദ്ധതികളാണ് ഇങ്ഗ്ളിഷ് ഭരണം ചെയ്യുന്നത്. ഇങ്ഗ്ളിഷ് ഭാഷ പടരുകയും അതിന്റെ വെള്ളിവെളിച്ചത്തിൽ ഈ വക സാമൂഹിക പരിവർത്തനവും നടന്നാൽ കാര്യമായ പ്രശ്നമില്ല. എന്നാൽ പലദിക്കിലും സാമൂഹിക അധിപന്മാർ ആകെ വെപ്രാളപ്പെട്ടു.


ബൃട്ടിഷ്-ഇന്ത്യൻ സർക്കാർ, സ്ക്കൂളുകളും, കോളെജുകളും നടത്തുന്നതിനായി നീക്കിവച്ച പണം പല വൻ കക്ഷികളും കൈപ്പറ്റി പ്രാദേശിക ഭാഷാ പാഠശാലകാണ് തുടങ്ങിയത്. കാരണം, 'അടിയാള ചെക്കന്മാർ ഇങ്ഗ്ളിഷ് പറഞ്ഞ് നടന്നാൽ എന്താവും ഭഗവാനെ കഥ!' എന്നരീതിയിലുള്ള ദു:സ്വപ്നമാണ് അവർ കാണ്ടത്.


പോരത്തതിന്, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ കാട്ടിക്കൂട്ടുന്ന താന്തോന്നിത്തം അതിഭയങ്കരം തന്നെ. ഉദാഹരണത്തിന്, East India Company മലബാർ പ്രദേശം ഭരിക്കുന്ന കാലത്ത് മലബാർ ഡിസ്ട്രിക്ക്ട് കലക്ഠറായിരുന്ന Henry Valentine Conolly ഒരിക്കൽ Tellicherry Subdivisional officeൽ വന്നപ്പോൾ, ഓഫിസർ ആയി ജോലിയിൽ പ്രവേശിച്ചിരുന്ന ചൂരായി കണാരൻ (Churyayi Kanaran) എന്ന തീയ വ്യക്തി നിലത്ത് ഒരു പുൽപായയിൽ ഇരുന്ന് തൊഴിൽ ചെയ്യുന്നത് കണ്ടു. ഉയർന്ന ജാതിക്കാരായ ഉദ്യോഗസ്ഥർ കസേരകളിൽ ഇരുന്നാണ് തൊഴിൽ ചെയ്യുന്നത്.


ഉടൻ തന്നെ Conolly ഈ ആൾക്ക് മേശയും ഇരിപ്പിടവും നൽകാൻ കൽപനയിട്ടു. സാമൂഹിക അച്ചടക്കം മലക്കംമറിക്കുന്ന പരിപാടികളാണ് ഈ വിഡ്ഢികളായ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ചെയ്തുകൂട്ടുന്നത്. അവർ എന്താണ് ചെയ്യുന്നത് എന്ന് അവർക്ക് അറിയില്ല. പോരാത്തതിന്, അവരുടെ ചെയ്തികളുടെ ഉൾപൊരുളുകൾ ജനലക്ഷങ്ങൾക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാൻ ആരും കാര്യമായി മെനക്കെട്ടുമില്ലതന്നെ. ഈ Henry Valentine Conollyയെ Calicut Collector's bungalowവച്ച് പിന്നീട് തെക്കേ മലബാറിലെ ഏതാനും മാപ്പിളമാർ, അദ്ദേഹത്തിന്റെ ഭാര്യയുടെ മുന്നിൽ വച്ച് വെട്ടി നുറുക്കുകയുണ്ടായി. എന്നാൽ ഈ കൊലപാതകികളെ കുണ്ടോട്ടിയിൽവെച്ച് ഓടിച്ചിട്ട് വളഞ്ഞത്, അവിടുള്ള മാപ്പിളമാർ ആയിരുന്നു. ആ സംഭവത്തെക്കുറിച്ച് പിന്നീട് പറയേണ്ടിയിരിക്കുന്നു.


മുകളിൽ സൂചിപ്പിച്ച ചൂരായി കണാരൻ പിന്നീട് Malabar Districtന്റെ Deputy Collector ആയാണ് വിരമിച്ചത് എന്നറിയുന്നു. മരുമക്കത്തായ തീയ്യരെ പിന്നിൽ നിന്നും കുത്താൻ ഗൂഡാലോചന ചെയ്തവരിൽ ഈ ആളും ഉണ്ടായിരുന്നു എന്നും തോന്നുന്നു. ഞാൻ വളർന്നാൽമതി, എന്നോളം ഇഞ്ഞും അങ്ങ് വളരണ്ട എന്ന ഭാവം ഫ്യൂഡൽ ഭാഷകളിൽ അന്തർലീനമായിട്ടുള്ള കോഡാണ്.


മലബാർ, മെഡ്രാസ് പ്രസിഡസിയുടെ ഭാഗമാണ്. മെഡ്രാസ് പ്രസിഡസിയിൽ നടക്കുന്ന കാര്യങ്ങൾ മലബാറിൽ നടന്നത് പോലെയാണ്. തിരുനൽവേലിയിലെ കലക്ടറായിരുന്ന Robert William Escourt Ashe സാമൂഹികത തിന്മകളെ അടിച്ചമർത്തും എന്ന് ശപഥം ചെയ്തപോലുള്ള വ്യക്തിയായിരുന്നു. ഇങ്ഗ്ളിഷ് - ഐറിഷ് രക്തപാതയിൽ ഉള്ളവ്യക്തിയായിരുന്ന ഇദ്ദേഹം എന്ന് തോന്നുന്നു.


കുറ്റാലത്തെ വെള്ളച്ചാട്ടം ഉയർന്ന ജാതിക്കാർക്ക് മാത്രമേ കാലാകാലങ്ങളായി ഉപയോഗിക്കാൻ പാടുള്ളു. ഈ പാരമ്പര്യത്തിന് പുല്ല് വിലനൽകാതെ ഇദ്ദേഹം ഏവർക്കും അവിടെവന്ന് വെള്ളത്തിൽ ഇറങ്ങാം എന്ന് നിയമം കൊണ്ടുവന്നു. പെട്ടന്ന് കേട്ടാൽ വൻ സാമൂഹിക പരിവർത്തനമായി തോന്നാമെങ്കിലും, ഭാഷാ കോഡുകളിൽ ഒറ്റ അക്ക സ്ഥാനക്കാരൻ വന്ന് 10കോടി സ്ഥാനക്കാരന്റെ പരിധിക്കുള്ളിൽ കയറുന്ന പരിപാടിയാണ്. 10കോടി സ്ഥാനക്കാരന് വിഭ്രാന്തി വരും എന്നുള്ളത് വളരെ വ്യക്തമാണ്. ഇന്ന് IASകാരിയെ വനിതാ ശിപായി നീ എന്ന് സംബോധന ചെയ്യുന്നത് പോലെ സ്പോടാനാത്മകം ആണ് കാര്യങ്ങൾ.


ശിപായി You എന്ന് സംബോധന ചെയ്താൽ എന്താണ് പ്രശ്നം എന്ന് ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാവില്ല. ഇന്നും. അതെന്ത് Youആണ് എന്നതാവും ആശ്ചര്യം.


Asheയുടെ ഭാര്യ Mary Lillian Pattersonണും ഏതാണ്ട് ഇതേ ധിക്കാരവും വെളിവില്ലായ്മയും ഉള്ള ആളായിരുന്നു എന്ന് തോന്നുന്നു. ഒരിക്കൽ ഇവർ രണ്ടുപേരും ജില്ലയിലൂടെ കുതിരവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ ഒരു സ്ഥലത്ത് വെച്ച് ഒരു ഹീന ജാതിക്കാരിയായ സ്ത്രി, പ്രസവ വേദനയാൽ നിലവിളിക്കുന്നത് കണ്ടു. കുറച്ചപ്പുറത്തുള്ള ആശുപത്രിയിലേക്ക് ഈ സ്ത്രീയെ എത്തിക്കണം എന്ന് Mary Lillian ആവശ്യപ്പെട്ടു. എന്നാൽ തൊട്ടുമുന്നിൽ ഉള്ളത് ബ്രാഹ്മണ അഗ്രഹാരമാണ്. അതിലൂടെ ഈ സ്ത്രീയെ കൊണ്ടുപോകാൻ ബ്രാഹ്മണർ അനുവദിക്കില്ല. പ്രശ്നം ഭാഷാ കോഡുകളിൽ ആണ് കിടക്കുന്നത്. കൈയിൽ കിട്ടിയാൽ, മുകളിൽ നിൽക്കുന്ന ആളെ നിലത്തിട്ട് ചവുട്ടിമെതിക്കാൻ കഴിവുള്ള ഭാഷയാണ് തമിഴ്.


ഇങ്ഗ്ളിഷ് ഭാഷാ കോഡുകൾക്ക് ഈ പ്രശ്നം അറിയില്ലാത്തത് കൊണ്ട് Ashe തന്റെ കുതിരവണ്ടിയിൽ മ്ളേച്ച ജാതിക്കാരിയെയും കൂട്ടരേയും കയറ്റി അഗ്രഹാരത്തിലൂടോ മുന്നോട്ട് നീങ്ങി. IPSകാരന്റെ വീട്ടിൽ അങ്ങേ വീട്ടിലെ അടുക്കളപ്പണിക്കാരികളും മറ്റും കയറിവന്ന് വിരുന്നുമേശയിൽ ഇരുന്നത് പോലെയാണ് കാര്യങ്ങൾ. IPSകാരനും കുടുംബത്തിനും മാനസിക സമനിലതെറ്റും.


ബ്രാഹ്മണർ വണ്ടി തടഞ്ഞു. Ashe തന്റെ കുതിരയെ നിയന്ത്രിക്കുന്ന ചാട്ട ഉപയോഗിച്ച് അവരെ അടിച്ച് മാറ്റി വണ്ടി മുന്നോട്ട് നീക്കി ആ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചു. ഇന്നും ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാക്കൾക്ക് മാപ്പ് കൊടുക്കാൻ പറ്റാത്ത കാര്യമാണ് ചെയ്തത്. ബൃട്ടിഷുകാരൻ വന്ന് ഇന്ത്യാക്കാരെ ചാട്ടവാറിട്ടടിച്ചു എന്നാണ് ഈ കൂട്ടരുടെ ചരിത്രം രേഖപ്പെടുത്തുന്നത്.


ബ്രാഹ്മണരിൽ പലർക്കും വൻ മന:പ്രയാസം ഉണ്ടാക്കിയ ആളാണ് ഈ Ashe. അവർ ഇദ്ദേഹത്തിന് നൽകിയ അപരനാമം ചണ്ടാല മാപാപി Ashe എന്നായിരുന്നു.


1911 ജൂൺ 17ന് ഇദ്ദേഹവും ഭാര്യയും തീവണ്ടിയൽ യാത്ര ചെയ്യുന്ന അവസരത്തിൽ വണ്ടി Maniyachi സ്റ്റേഷനിൽ നിർത്തി. ആ അവസരത്തിൽ ഒരു ബ്രാഹ്മണ യുവാവ് ബോഗിയിൽ കയറി വന്ന് അദ്ദേഹത്തെ ഭാര്യയുടെ മുന്നിൽവെച്ച് നെഞ്ചിൽ വെടിവെച്ചു കൊന്നു. അതിന് ശേഷം യുവാവ് പ്ളാറ്റ്ഫോമിലൂടെ ഓടി ടോയ്ലറ്റിൽകയറി. പോലീസുകാരും ജനവും അവിടം വളഞ്ഞു. പുറത്ത് വന്നാൽ ഇങ്ഗ്ളിഷ് നിയമ നടപടിക്കൊന്നും ജനം സൌകര്യം നൽകില്ല. പ്രത്യേകിച്ചും ബ്രാഹ്മണനാണ് അവരുടെ പ്രീയപ്പെട്ട കലക്ടറെ കൊന്നത് എന്ന് തെളിഞ്ഞാൽ. യുവാവ് ടോയ്ലറ്റിൽ നിന്നും ആത്മഹത്യ ചെയ്തു.


ഈ കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ പിടികൂടപ്പെട്ട ആളുകളുടെ പേരുകൾ നോക്കുക: നീലകണ്ഠ ബ്രഹ്മചാരി, വഞ്ചി അയ്യർ, അറുമുഖം പിള്ള, സോമസുന്ദരം പിള്ള, ധർമ്മ അയ്യർ, മഠസ്വാമി, രാമസ്വാമി അയ്യർ, ജഗന്നാഥ അയ്യങ്കാർ, ഹരിഹര അയ്യർ, മഹാദേവർ അയ്യർ &c. &c. &c.


ബൃട്ടിഷ് - ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഭരണം Tellicherryയിൽ ഉന്നത ജാതിക്കാരിൽ കാര്യമായ വിരോദം സൃഷ്ടിച്ചില്ലായെങ്കിലും, പൊതുവെ പറയുകയാണെങ്കിൽ, മലബാറിലും, മെഡ്രാസ് പ്രസിഡൻസിയിൽ മൊത്തമായും, ബൃട്ടിഷ് ഇന്ത്യയിൽ അങ്ങോളമിങ്ങോളവും, പോരാത്തതിന്, തൊട്ടടുത്തുള്ള തിരുവിതാംകൂർ പോലുളള വിദേശ രാജ്യങ്ങളിലും സാമൂഹിക ഘടനയിൽ കാര്യമായ വിറയൽ സംഭവിപ്പിക്കുകയായിരുന്നു.


ഇവിടെ എടുത്തു പറയാനുള്ളത്, ഇങ്ഗ്ളിഷ് ഭാഷ പഠിച്ച ഉയർന്ന ജനക്കൂട്ടങ്ങളിലെ പല വ്യക്തികൾക്കും ജാതീയമായ പ്രശ്നങ്ങൾ ഒഴിവാക്കണമെന്നും അവ തെറ്റാണ് എന്നും ബോധ്യം ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. എന്നാൽ മറ്റെന്തോ ഒരു പ്രശ്നം ഉണ്ട് എന്ന് അവർക്കും ബോധ്യമായിരുന്നു. അത് എന്താണ് എന്ന് നിശ്ചയമില്ല എന്ന് മാത്രം. കീഴിൽ ഇരിക്കുന്ന ആളെപ്പിടിച്ച് കസേരയിൽ ഇരുത്തിയാൽ ഇങ്ഗ്ളിഷിൽ ഉദ്ദേശിക്കുന്ന സമത്വാധിഷ്ടിത ഭാവം അല്ല സംഭാവ്യമാവുക. മറിച്ച്, ഇരിപ്പിടം കിട്ടിയ വ്യക്തി, ആ പീഠത്തിൽ നിന്നുകൊണ്ട് ഇരിപ്പിടം നൽകിയ ആളെ അടിച്ചിടാൻ ശ്രമിക്കുകയാണ് ചെയ്യുക. മറ്റേ ആളുടെ മഹാമനസ്ക്കതയെക്കുറിച്ചൊന്നും യാതോരു ബോധവും അയാളിൽ വിരില്ല. മറിച്ച്, ഇത് എന്റെ അവകാശമാണ്. ഇത്രയും കാലം എന്നെ നിലത്തിരുത്തിയ ഇവനെ ചവുട്ടിത്താഴ്ത്തണം എന്ന ചിന്തയെ വരുള്ളു ആ ആളിൽ. ഭാഷ ആ വിധമാണ്.


അതേ സമയം Robert William Escourt Asheയുടെ ഐറിഷ് പക്ഷത്തുള്ള ഇന്നുള്ള കുടുംബക്കാർക്ക് ഈ വെടിവെച്ച യുവാവിനോട് ചെറിയ ഒരു പ്രതിപത്തിയില്ലേ എന്ന് ഒരു സംശയം. കാരണം, ഐറിഷുകാർക്ക് പാരമ്പര്യമായി ഇങ്ഗ്ളണ്ടിനോട് അസൂയയാണ്. ബൃട്ടിഷ് ഭരണം നല്ലത് ചെയ്ത പ്രദേശങ്ങൾ മിക്കവയും ഇങ്ഗ്ളിഷ് ഭരണമായിരുന്നു. മറിച്ച് അനുഭവം നൽകിയ ഇടങ്ങൾ Celtic ഭാഷക്കാർക്ക് മുന്നോക്കം കിട്ടിയ ഇടങ്ങൾ ആയിരുന്നിരിക്കേണം.


Asheയുടെ കൊലപാതകം ബൃട്ടിഷ് - ഇന്ത്യയിൽ, ഈ വിവരം ലഭിച്ചവരിൽ, വൻ മനോവേദന ഉണ്ടാക്കിയിരുന്നു. മലബാറിലും ഇതിന്റെ അലയടികൾ പടർന്നിരുന്നു.


Maniyachi Railway Station in Tamil Nadu, India is now now-renamed Vanchi Maniyachi Railway Station in honour of Vanchinathan, who assassinated Robert William Escourt Ashe.

Robert William Escourt Asheയെ വെടിവെച്ചുകൊന്ന വഞ്ചിനാതൻ എന്ന ഇന്ത്യൻ സ്വതന്ത്ര്യ സമര പടയാളിയെ ആദരിച്ചുകൊണ്ട്, മണിയാച്ചി തീവണ്ടി സ്റ്റേഷന്റെ പേര് മാറ്റി വഞ്ചി മണിയാച്ചി റെയ്ൽ വേസ്റ്റേഷൻ എന്നാക്കിയതാണ് മുകളിൽകാണുന്ന ബോഡിൽ.


Image owner: Sundar

Image is licensed under the Creative Commons Attribution-Share Alike 4.0 International, 3.0 Unported, 2.5 Generic, 2.0 Generic and 1.0 Generic license.


1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച


2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ


3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ


4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ


5. അക്കമൂല്യവും സംഖ്യാ സ്ഥാനവും


6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം


7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക


8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ


9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും


10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന


11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള


12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ


13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ


14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക


15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച


16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്


17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,


18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ


19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന


20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ


21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,


22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക


23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്


24. British-Malabar എന്ന രാഷ്ട്രം!


25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ


26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ


27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും


28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ


29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച


30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട


31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ


32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം


33. അടിമപ്പെട്ടവരുടെ ജീവിതം


34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ


35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ


36. കീഴ്ജനത്തിന്‍റെ വളർച്ച


37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന


38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്


39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ


40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ


41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ


42. പുതിയമതത്തിൽ ചേരുന്നതിലെ


43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ


44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ


45. പ്രകാശവും തേജസ്സും രത്നശോഭയും


46. ശിക്ഷാ രീതികൾ


47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ


48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും


49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം


50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും