top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 8. ബൃട്ടിഷ് - മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ടിനെ വിഭാവനം ചെയ്യാൻ

10. വന്യ ജീവികളിലും അവരുടെ ഭാഷകൾ സൃഷ്ടിക്കുന്ന മായാ പ്രപഞ്ചം

Tellicherryയിലേക്ക് തിരിച്ച് വരികയാണ്. ഈ ദിക്കിൽ എഴുത്ത് മലബാറിന്റേയും മെഡ്രാസ് പ്രസിഡൻസിയുടേയും തിരുവിതാംകൂറിന്റെയും ഈ ഉപദ്വീപിന്റേയും മറ്റും ചരിത്ര സംഭവങ്ങളുമായി വളരെ ഒട്ടിനിന്നാണ് നീങ്ങുക എന്ന് തോന്നുന്നു. പല ജനക്കൂട്ടങ്ങളെക്കുറിച്ചും പലതും യാതോരു മറച്ചുവെക്കലും ഇല്ലാതെ എഴുതേണ്ടിവരും. കാരണം, ഈ നാട്ടിൽ ഉള്ള എല്ലാവിധ സാമൂഹികമായും മറ്റുമുള്ള പരാധീനതകൾക്ക് കാരണക്കാർ ഇങ്ഗ്ളിഷുകാരാണ് എന്ന രീതിയിലാണ് എല്ലാരും കാര്യങ്ങൾ പറഞ്ഞു പരത്തുന്നത്. ആൾക്കൂട്ടങ്ങൾ എല്ലാവാരും പലതും മറച്ചുപിടിച്ച് കൊണ്ട് വ്യക്തമായ കളവുകളാണ് പറയുന്നത്.


എന്നാൽ ഇതിൽ ഒരു കൂട്ടരെ പ്രത്യേകമായി എടുത്ത് കുറ്റപ്പെടുത്താൻ ആവില്ലതന്നെ. കാരണം, ആരും തന്നെ ഈ കാര്യത്തിൽ പിന്നിൽഅല്ല നിൽക്കുന്നത്.


മലബാറിൽ ഉള്ള ജനക്കൂട്ടങ്ങൾ ഈ വിധമായിരുന്നു എന്ന് പൊതുവായി പറയാവുന്നതാണ്: ബ്രാഹ്മണർ, അമ്പലവാസികൾ, നായർമാർ, മരുമക്കത്തായ തീയർ, മക്കത്തായ തീയർ, ഇവർക്കെല്ലാം കീഴിലായി പടിപടിയായി അനവധി മറ്റ് ജനക്കൂട്ടങ്ങൾ, പാരമ്പര്യ ക്രിസ്ത്യാനികൾ, തിരുവിതാംകൂറിൽ നിന്നും കുടിയേറിവന്ന ക്രിസ്തീയ മതത്തിലേക്ക് ചേർന്ന അവിടുള്ള കീഴ് ജാതിക്കാർ, മാപ്പിളമാരിലെ പലകൂട്ടം ജനങ്ങൾ തുടങ്ങിയവർ .


തിരുവിതാംകൂറിൽ ഉള്ള ജനക്കൂട്ടങ്ങൾ ഈ വിധമായിരുന്നു എന്ന് പൊതുവായി പറയാവുന്നതാണ്: ബ്രാഹ്മണർ, അമ്പലവാസികൾ, നായർമാർ, ഈഴവർ, ചൊവ്വന്മാർ, ഷാണർ, ഇവർക്കെല്ലാം കീഴിലായി പടിപടിയായി അനവധി മറ്റ് ജനക്കൂട്ടങ്ങൾ, സുറിയാനി ക്രിസ്ത്യാനികൾ, ക്രിസ്തീയ മതത്തിലേക്ക് ചേർന്ന അവിടുള്ള കീഴ് ജാതിക്കാർ, മേത്തന്മാരും മറ്റ് ഇസ്ലാം മതക്കാർ തുടങ്ങിയവ .


ഇവരിൽ ആവുന്നവരെല്ലാം അവരുടെ പാരമ്പര്യങ്ങളിലും പിതാമഹന്മാരിലും വൻ പാരമ്പര്യങ്ങളും മറ്റും കാണാനും കാട്ടാനും ശ്രമിച്ചുകൊണ്ടിരിക്കും. പലപ്പോഴും ഇവ യാഥാർത്ഥ്യങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും.


പലതും വ്യക്തമായി പറയുന്ന അവസരങ്ങളിൽ ഓരോ ജനക്കൂട്ടങ്ങൾക്കും ഈ എഴുത്തിൽ അവരെ പ്രത്യേകമായി ആക്രമിക്കുകയാണ് എന്ന തോന്നൽ വരാം എന്നുള്ളത് സ്വാഭാവികം മാത്രമാണ്. ഈ എഴുത്തിന് അങ്ങിനെയൊരു ഉദ്ദേശം ഇല്ലതന്നെ. കാരണം, ഈ എഴുത്തിന് ഈ ഉപഭൂഖണ്ഡത്തിലെ യാതോരു ജനക്കൂട്ടത്തോടും പ്രത്യേകമായ കൂറോ കടപ്പാടോ, പ്രതിപത്തിയോ ഇല്ല എന്നുള്ളത് പകൽവെളിച്ചം പോലെ വ്യക്തമാണ്.


പഴയകാര്യങ്ങൾ പറയുന്ന അവസരത്തിൽ, ഇന്നുള്ള ജനക്കൂട്ടങ്ങൾ അവരുടെ പിന്മുറക്കാർ ചെയ്തകാര്യങ്ങൾക്ക് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടുന്ന ആവശ്യം ഇല്ല. കുറ്റബോധത്തിന്റേയും ആവശ്യമില്ല. കാരണം, ചിരത്രം ഈ രീതിയിൽ മുന്നോട്ട് വന്നത് കൊണ്ടാണ് ഇന്നുള്ള ഓരോ മനുഷ്യരും നിലവിൽ വന്നിട്ടുള്ളത്. ഇതിന് പകരം ചിരിത്രത്തിൽ ഏതെങ്കിലും ജനക്കൂട്ടം അൽപെമെങ്കിലും വ്യത്യസ്തമായി പെരുമാറിയിരുന്നെങ്കിൽ ഇന്നുള്ള യാതോരു മനുഷ്യരും ജനിച്ചിട്ടുണ്ടാവില്ല.


മറ്റൊരുകാര്യം പറയാനുള്ളത് പ്രാദേശിക ഭാഷകളെ ആക്രമിക്കുന്നു എന്ന തോന്നൽ വരുന്ന കാര്യമാണ്. വായനക്കാർ ശ്രദ്ധിച്ചുകാണും, ഈ എഴുത്തിൽ അപൂർവ്വമായേ മലയാള പദങ്ങൾക്ക് പകരമായി പൊതുവായി ഉപയോഗിക്കപ്പെടുന്ന ഇങ്ഗ്ളിഷ് പദങ്ങൾ ഉപയോഗിച്ചിട്ടുള്ളു എന്നത്. സ്ഥലനാമങ്ങളുടെ കാര്യത്തിൽ മാത്രമേ ഇതിന് വിപരീതമായ ഒരു നയം എടുത്തിട്ടുള്ളു.


Trivandrumത്ത് ഉള്ള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും ഭാഷാ ലാബോറട്ടറിയിലും മറ്റും പുതിയ മലയാള പദങ്ങളും സാങ്കേതിക വാക്കുകളും സൃഷ്ടിക്കുന്ന ഒരു പദ്ധതിയുണ്ടായിരുന്നു എന്ന് തോന്നുന്നു. അതിനാൽത്തന്നെ ഇന്ന് ഇങ്ഗ്ളിഷ് പദങ്ങൾ ഉപയോഗിക്കാതെതന്നെ മലയാളം എഴുതാനാവുന്നുണ്ട്. വായനക്കാരന് ഈ പദങ്ങളിലും വാക്യങ്ങളിലും അവ കോർത്തിണക്കി സൃഷ്ടിക്കുന്ന ഈണത്തിലും സൌന്ദര്യം കാണാനും അനുഭവിക്കാനും ആയേക്കാം.


ഇങ്ങിനെ സുന്ദരമായ വൈകാരികാനുഭൂതി നൽകുന്ന ഭാഷകളെ ആക്രമിക്കാനുള്ള ചേതോവികാരം എന്താണ് എന്ന ചോദ്യം ഉദിച്ചേക്കാം വായനക്കാരന്റെ മനസ്സിൽ.


ഇതിനുള്ള ഉത്തരം ഈ വിധം നൽകാവുന്നതാണ്: പുഴുക്കളിലും, ഇഴജന്തുക്കളിലും, മത്സ്യങ്ങളിലും, പക്ഷികളിലും നാൽക്കാലികളായ മൃഗങ്ങളിലും മറ്റുംമറ്റും എല്ലാംതന്നെ പൊതുവായി പല വൈകാരിക അനുഭൂതികളും മനസ്സിലും ശരീരത്തിലും ഉണ്ട് എന്നുള്ളത് വാസ്തവമായേക്കാം. രുചി, സ്പർശന സുഖം, കാണുന്നകാര്യങ്ങൾ വൈകാരിക ഏറ്റക്കുറിച്ചിലുകൾ സൃഷ്ടിക്കുക, സൌരഭ്യം ആസ്വധിക്കുക, സ്വരമാധുര്യം, ഓമനത്വം, പ്രിയംകരം, അഴക്, ആനന്ദം, പ്രണയം, മധുരസ്മരണ എന്നീ അനുഭൂതികളും, കിനാവും മായാത്തഓർമ്മകളും, ഇരുളിന്റെ ഉയരങ്ങളിൽ ഒരു നിത്യപ്രഹേളികയായി ഉദിക്കുന്ന വെണ്ണിലാവിന്റെ മനോഹാരിതയും, ഇളംകാറ്റ് നൽകുന്ന രോമഹർഷവും, തേനൂറും പ്രണയത്തിന്റെ മധുരിക്കും വിരഹവും മറ്റും തുടങ്ങിയ അനവധി അനുഭൂതികൾ മനസ്സിൽ ഈ വക ജീവജാലങ്ങൾക്കെല്ലാം ഉണ്ടാകും എന്നള്ളത് വാസ്തവമായേക്കാം. ചില ജീവികളിൽ മനുഷ്യനിൽ ഇല്ലാത്ത ഇന്ദ്രിയസുഖങ്ങളും കണ്ടേക്കാം.


ഈ വിധ വൈകാരികാനുഭവങ്ങൾ വികാരനിർഭരമായും ഹൃദയസ്പർശിയായും ഈ വക ജീവജാലങ്ങൾ അവയുടെ ജന്മസിദ്ധമായ ഭാഷാ സംവിധാനങ്ങളിൽ ഈണപ്പെടുത്തി കേൾക്കാനോ, തൊട്ടറിയാനോ, രുചിക്കാനോ, നറുമണമായി അനുഭവിക്കാനോ, കാണാനോ പറ്റിയാൽ അവരുടെ ഭാഷകളും വൻ ആസ്വാദ്യമായിട്ടുള്ളവായിത്തന്നെയിരിക്കും.


ഇതേ പോലെതന്നെയാണ്, മനുഷ്യന്റെ ഭാഷകളും. പഞ്ചേന്ത്രിയങ്ങളും അതിന് അപ്പുറമുള്ള ഇന്ത്രിയങ്ങളും നൽകുന്ന അനുഭൂതികൾ ഈണപ്പെടുത്തിയും അല്ലാതെയും ഓരോ ഭാഷക്കാർക്കും ആസ്വദിക്കാനാവും. എന്നാൽ, ഭാഷ എന്നുളളത് ആശയവിനിമയത്തിന് മാത്രമായുള്ള ഒരു സോഫ്ട്വേർ അല്ല. മറിച്ച് അതിഗംഭീര സങ്കീർണ്ണതകൾ ഉള്ള, മറ്റ് പല കഴിവുകളും സാമൂഹിക രൂപകൽപ്പനാ കോഡുകളും അടങ്ങിയിരിക്കുന്ന ഒന്നാണ് ഇത്. മാനസമണിവീണകളിൽ ശ്രവണസൌന്ദര്യവും മധുരചിന്തകളും തൊട്ടുണർത്താൻമാത്രമായുള്ള വളരെ പരിമിതമായ കഴിവുകൾ മാത്രമുള്ള ഒരു സോഫ്ട്വേർ അല്ല ഭാഷ.


പദസൌന്ദര്യ കഴിവുകൾ ഭാഷകളുടെ കഴിവുകളുടെ വളരെ തുച്ചമായ ഒരു ഭാഗംമാത്രമാണ്. ഈ വിധ തുച്ഛമായ കഴിവുകളെ സംഗീതോപകരണങ്ങളും, ഗാനങ്ങളും, മുദ്രാവാക്യങ്ങളും, കവിയരങ്ങുകളും, നോവലുകളും, ചെറുകഥകളും, സിനിമാ പാട്ടുകളും, സിനിമാ തിരകഥകളും, ടീവിയും, വീഡിയോകളും, ഉച്ചഭാഷിണിയും മറ്റും മറ്റും ഉപയോഗിച്ച്, പെരുപ്പിച്ചും, പർവ്വതീകരിച്ചും പ്രക്ഷേപണം ചെയ്തും കാണുമ്പോഴും കേൾക്കുമ്പോഴും, അതാത് ഭാഷകളുടെ മറ്റ് പ്രവണതകളും, കഴിവുകളും, കഴിവുകേടുകളും, ദൌർഭാഗ്യകരവും, വേദനാജനകങ്ങളും, കൊള്ളരുതാത്തതും, പ്രയോജനകരമല്ലാത്തതും, വിനാശയകരമായതുമായ വശങ്ങളെ ആളുകളുടെ ശ്രദ്ധയിൽ നിന്നും വിട്ടുനിൽക്കും.


ഈണം, സംഗീതം, സ്വരമാധുര്യം എന്നിവയ്ക്ക് മനസ്സിൽ ജനിപ്പിക്കാനാക്കുന്ന മതിഭ്രമങ്ങൾക്കും മായാദൃശ്യങ്ങൾക്കും മോഹങ്ങൾക്കും വ്യാമോഹങ്ങൾക്കും, മിഥ്യാബോധങ്ങൾക്കും വശംവദനാവാത്തതും പ്രലോഭിപ്പിക്കപ്പെടാത്തതും, വശീകരിക്കപ്പെടാത്തതുമായ ഒരു എഴുത്താണ് ഇത്.


പദസൌന്ദര്യം ഇണചേർത്താണ് ഇന്ന് ഈ എഴുത്ത് എഴുതിയത്. കരുതിക്കൂട്ടിത്തന്നെ.


1. കുപ്പത്തൊട്ടിയിലേക്ക് വീണ്ടും കൊണ്ടെത്തിച്ച


2. നേത്രങ്ങളിൽ വന്നുചേരുന്ന രാക്ഷസീയമായ


3. വെർച്വൽ ഡിസൈൻ വ്യൂവിനുള്ളിലെ


4. വേറൊരു കണ്ണിയിലേക്ക് ബന്ധപ്പെടാൻ


5. അക്കമൂല്യവും സംഖ്യാ സ്ഥാനവും


6. ശുഭാശുഭ ശകുനങ്ങളുടെ ഉറവിടം


7. വാക്ക് പ്രയോഗത്തിൽ ദ്രവിച്ച് പോകുക


8. മൌലിക ഇസ്ളാമിനെ ഭാഷാ കോഡുകളിലൂടെ


9. അറപ്പുളവാക്കുന്ന നിലവാരത്തിൽ നിന്നും


10. വന്യജീവികളിലും ഭാഷകൾ സൃഷ്ടിക്കുന്ന


11. മ്ളേച്ച ജാതിക്കാരെ ഉയർത്തിയാലുള്ള


12. Joker in the pack ആയി നിലനിന്നിരുന്ന ഫ്രഞ്ചുകാർ


13. വളർന്നുവരുന്നവനെക്കൊണ്ടുതന്നെ


14. അരക്ഷിതാവസ്ഥ വളർത്തുന്ന സാമൂഹിക


15. ഉന്നത ജനങ്ങളെ പ്രതികൂലമായി ബാധിച്ച


16. ബൃട്ടിഷ്-മലബാറിൽ ഒരു കൊച്ചു ഇങ്ഗ്ളണ്ട്


17. പുരാതന പാണ്ഡിത്യത്തേയും, അറിവിനേയും,


18. പൈശിചിക കോഡകൾക്ക് സമീപിക്കാൻ


19. ഫ്യൂഡൽ ഭാഷകളിൽ ഉയർന്നവർക്ക് ലഭിക്കുന്ന


20. അറഞ്ഞിരിക്കേണ്ടുന്ന ചില വസ്തുതകൾ


21. തമ്മിൽത്തമ്മിൽ കുത്തിപരിക്കേൽപ്പിച്ച്,


22. ബലഹീനത നൽകുന്ന ഭാഷ, സാമൂഹിക


23. കോണാനിൽനിന്നും രക്ഷപ്പെട്ടവരെ തിരിച്ച്


24. British-Malabar എന്ന രാഷ്ട്രം!


25. ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിന്റെ


26. പരദേശികൾ മലബാറുകളെ കീഴ്പ്പെടുത്താൻ


27. യഥാർത്ഥ അടിമത്തവും കപട അടിമത്തവും


28. ഇങ്ഗ്ളിഷ് ക്രിസ്റ്റ്യാനിക്ക് വിഭാവനം ചെയ്യാൻ


29. ഫ്യൂഡൽ ഭാഷക്കാരോടു കുറച്ച് അകൽച്ച


30. കുപ്പത്തൊട്ടിയിൽ അമർത്തിപ്പിടിച്ചിരിക്കപ്പെട്ട


31. തരംതാഴ്ന്നുപോകും എന്ന ഭയാത്താൽ


32. അടിമജനത്തിന്‍റെ സംഖ്യാ സ്ഥാനം


33. അടിമപ്പെട്ടവരുടെ ജീവിതം


34. സിനിമാക്കഥകളിലൂടെ ചരിത്രം പഠിക്കാൻ


35. കീഴ്ജനത്തിനെ കയറൂരിവിട്ടാൽ


36. കീഴ്ജനത്തിന്‍റെ വളർച്ച


37. അടിമജനങ്ങളെ മോചിപ്പിക്കുക എന്ന


38. അടിമ ജനങ്ങളെ മോചിപ്പിക്കാൻ ഇങ്ഗ്ളിഷ്


39. തിരുവിതാംകൂർ രാജ്യത്തിൽ മാറ്റങ്ങൾ


40. അധികാരപരിധിക്കപ്പുറം കീഴ്ജനങ്ങളുടെ


41. ഉന്നത വനിതകൾ കമ്പോളപ്രദേശങ്ങളിൽ


42. പുതിയമതത്തിൽ ചേരുന്നതിലെ


43. കീഴ്ജനത്തിനെ തുറന്നുവിട്ടാലുള്ള പ്രശ്നങ്ങൾ


44. കീഴ്ജനങ്ങൾ മിണ്ടാപ്രാണികളെപ്പോലെ


45. പ്രകാശവും തേജസ്സും രത്നശോഭയും


46. ശിക്ഷാ രീതികൾ


47. ചൂഷണത്തിന്‍റെ പാരമ്പര്യമഹിമ


48. കപട അടിമത്തവും യഥാർത്ഥ അടിമത്തവും


49. ഭാഷാ കോഡുകളിൽ ഗംഭീരമായ ഭൂമികുലുക്കം


50. അദ്ദേഹം മരിക്കുന്നതും, അവൻ ചാവുന്നതും

bottom of page