ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 17
26. രണ്ട് കൊടും ദുഷ്ടതകളുടെ ഏറ്റുമുട്ടൽ
തിരുവിതാംകൂർ രാജത്തിന്‍റെ കാര്യമാണ് ഇവിടെ ഇപ്പോൾ പ്രതിപാദിക്കുന്നത് എങ്കിലും, ആ രാജ്യത്ത് കാണപ്പെട്ടിരുന്ന സാമൂഹികാവസ്ഥ തന്നെയാവാം ദക്ഷിണേഷ്യയിലെ മിക്ക രാജങ്ങളിലേയും പാരമ്പര്യ അവസ്ഥ.
ബൃട്ടഷ്-ഇന്ത്യയിലും തൊട്ടടുത്തുള്ള രാജ്യങ്ങളിലും ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ കണ്ട് ആശ്ചര്യപ്പെട്ടുപോയിരുന്ന വൻ ശിൽപകലാ വൈദഗ്ദ്യത്തെക്കുറിച്ച് Rev. Samuel Mateer ഈ വിധം പറയുന്നുണ്ട്:
QUOTE: When looking with admiration at the noble examples of Indian architecture and engineering — temples, forts, public buildings — the first thought that sometimes occurs to us is of the vast amount of misery and expenditure of human life imposed on the multitudes, as in Egypt, who did the unskilled labour. END OF QUOTE.
ആശയം:
ഇന്ത്യയിലെ വസ്തുശിൽപകലാ വൈദ്ഗ്ദ്യത്തിന്‍റെ വളരെ ഉന്നത ഗുണമേന്മയുള്ളവയെ - ക്ഷേത്രങ്ങൾ, കോട്ടകൾ, സർക്കാർ വക കെട്ടിടങ്ങൾ - വൻ മതിപ്പോടുകൂടി നോക്കിക്കാണുമ്പോഴും, ചിലപ്പോഴെങ്കിലും ആദ്യം മനസ്സിൽ വന്നുകേറുന്ന ചിന്ത, ഇവയെല്ലാം പടുത്തുയർത്താനായി അനേകം മനുഷ്യർ നരകയാതന അനുഭവിച്ചതിന്‍റേയും ജീവൻ നഷ്ടപ്പെട്ടതിന്‍റേയും കാര്യമാണ്.
ഈജിപ്റ്റിലും ഇതുതന്നെ നടന്നിരിക്കാം. END.
തിരുവിതാംകൂർ രാജ്യത്തിനെക്കുറിച്ച് പറയാനായി മനസ്സിൽ ഉള്ളത് രണ്ട് കാര്യങ്ങൾ ആണ്. ഒന്ന്, ആ രാജ്യത്തിൽ ഉണ്ടായിരുന്ന അടിമ ജനവംശങ്ങൾ.
രണ്ടാമത്തേത്, ആ രാജ്യത്തിൽ നിർമ്മിച്ചെടുത്ത പോലീസ് പ്രസ്ഥാനം.
അടിമ ജനവംശങ്ങൾ എന്ന് ബഹുവചന വാക്ക് സൂചന നൽകിയത്, അടിമകളായി അമർന്നുപോയത് ഏതെങ്കിലും ഒരു ജനവശം അല്ലായെന്ന് സൂചിപ്പിക്കാനാണ്. മാത്രവുമല്ല, സാധാരണ ജനങ്ങളിൽ പെട്ട ആരെയെങ്കിലും പിടിച്ച് അടിമായാക്കിയതും അല്ല. എന്നാൽ അങ്ങിനെ ചിലപ്പോഴെല്ലാം സംഭവിച്ചിട്ടുമുണ്ട് എന്നതും വാസ്തവമായിരിക്കാം.
തിരുവിതാംകൂറിലെ അടിമ ജനവംശങ്ങൾ പറിയർ, പുലയർ എന്നിവരാണ് എന്നാണ് തോന്നുന്നത്. വേറേയും കീഴ്ജനങ്ങൾ ഉണ്ട് എന്നും കാണുന്നു.
കുറവൻ, ഉള്ളാടൻ, പുല്ലൻ, വേടൻ എന്നിവരും ഏറ്റവും കീഴിൽ പെടന്നുർ തന്നെയാണ് എന്നാണ് തോന്നുന്നത്.
എന്നാൽ ശരിക്കും മൃഗതുല്യമായ അടിമത്തത്തിൽ പെട്ടുപോയവർ പറിയരും പുലയരും ആണ് എന്നാണ് തോന്നുന്നത്. എന്നാൽ ഇക്കാര്യം എനിക്ക് തീർച്ചയില്ല എന്നും പറയുന്നു.
1880കളിൽ തിരുവിതാംകൂർ രാജത്തിൽ 63,688 പറിയരും, 188,916 പുലയരും ഉണ്ടായിരുന്നുപോലും. മലബാറിൽ ഇവരിൽ ചിലരെങ്കിലും ചെറുമർ എന്ന് അറിയപ്പെട്ടിരിക്കാം എന്ന് ഒരു ചിന്ത. ഇതും തീർച്ചയുള്ള കാര്യമല്ല.
ബൃട്ടിഷ്-മലബാറിൽ അടിമത്തം നിരോധിച്ചതോടുകൂടി, ചെറുമരെ സാമൂഹികമായി വളർത്താനായി പല പദ്ധതികളും ഇങ്ഗ്ളിഷ് ഭരണം നടപ്പിൽ വരുത്തിയിരുന്നു. ആ വക കാര്യങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ല.
എന്നാൽ ദക്ഷിണ മലബാറിൽ ചെറുമർക്ക് ഏറ്റവും ബലവത്തായ മാറ്റം വരുത്തിയത് ഇസ്ലാമിലേക്ക് അവരുടെ കടന്നുകയറ്റം തന്നെയാണ്. ഇതോടുകൂടി ദക്ഷിണ മലബാറിലെ രണ്ട് താലുക്കുകളിൽ പലവിധ സാമൂഹിക അസ്വാസ്ഥ്യങ്ങളും ഏതാണ്ട് 1830കൾ മുതൽ സംഭവിച്ചിരുന്നു. ആ കാര്യങ്ങളിൽ പലതും പറഞ്ഞു കഴിഞ്ഞു.
ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, കൃസ്ത്യൻ മിഷിനറി പ്രവർത്തനം ബൃട്ടിഷ്-ഇന്ത്യയിൽ അനുവദിക്കാതിരുന്നതിനാൽ, മലബാറിലെ അടിമ ജനം കൃസ്തീയ മതത്തിലേക്ക് കയറിയില്ല.
തിരുവിതാംകൂറിലെ അടിമത്തത്തെക്കുറിച്ച് ഈ എഴുത്തിൽ നേരെത്തെ എഴുതിയിരുന്നുവോ എന്ന് ഓർമ്മയില്ല. എന്തെങ്കിലും എഴുതിക്കാണും എന്നാണ് വിചാരിക്കുന്നത്.
എതാണ്ട് അഴുക്കിൽ ജീവിക്കുന്ന കന്നുകാലികളെപ്പോലെതന്നെയായിരുന്നു ഈ കൂട്ടരെ ഉന്നത ജനം കണ്ടിരുന്നത്.
ഇവരെ കാണുന്നതും ഇവരെ നോക്കുന്നതും, ഇവരുടെ വീക്ഷണത്തിൽ പെടുന്നതും മറ്റും അതീവ അസ്വാസ്ഥ്യം ജനിപ്പിക്കുന്ന ഒരു അനുഭവം തന്നെയായിരുന്നിരിക്കാം.
എന്നാൽ, ഇവരെ ഉപയോഗിച്ച് ഒരു പട്ടാളത്തെ തിരുവിതാംകൂർ രാജ്യം പുടത്തുയർത്തിയിരുന്നുവെങ്കിൽ, അടുത്തുള്ള എല്ലാ രാജ്യങ്ങളേയും തിരുവിതാംകൂറിന് നിഷ്പ്രയാസം പിടികൂടൻ പറ്റുമായിരുന്നു.
ഹൈദ്രാലി മലബാറിൽ ആക്രമണം അഴിച്ചുവിട്ടപ്പോൾ, മലബാറിലെ അടിമജനം അഴിഞ്ഞാടി, നായർമാരുടേയും, അവരുടെ മുകളിലുള്ള ഉന്നത ജാതിക്കാരുടേയും വീടുകളിലേക്ക് ഇരച്ചു കയറിയിരുന്നു.
ഇതിനെ ഭയന്നാണ് ഉന്നത ജാതിക്കാർ ഓടി രക്ഷപ്പെട്ടത് എന്ന് പറയാം എന്നു തോന്നുന്നു. കാരണം, അവരുടെ പാറാവുകാരായ നായർമാർ ഈ കീഴ്ജന വ്യക്തികളുമായി ഏറ്റുമുട്ടാൻ തയ്യാറായിരുന്നില്ല. അവരും ഓടി.
ഏറ്റുമുട്ടിയാൽ നാറും, വാക്കുകളിലും ഭാവനയിലും. വ്യക്തിത്തം ദ്രവിച്ചുപോകും.
എന്നാൽ തിരുവിതാംകൂറിൽ ഈ വിധം ഒരു പട്ടാളത്തെ വച്ചാൽ, അവിടുള്ള മറ്റ് ആളുകൾ ഓടിക്കളയും. അവരുടെ മേൽ ഒരു തോട്ടിപ്പട്ടാളം വന്നാലുള്ള അവസ്ഥയൊന്ന് ആലോചിക്കാവുന്നതാണ്.
ഇവിടെ എന്താണ് പ്രശ്നം എന്ന് ഒന്ന് ചിന്തിക്കാവുന്നതാണ്.
ഇങ്ഗ്ളണ്ടിലും മറ്റ് ഇങ്ഗ്ളിഷ് രാജ്യങ്ങളിലും Toilet വൃത്തിയാക്കുന്ന ജോലികളും nightsoil മാറ്റുന്ന ജോലികളും പണ്ടുകാലം മുതൽ തന്നെ ഉണ്ട്. എന്നാൽ ആ വക തൊഴിലിൽ ഏർപ്പെട്ടാൽ, ആളും അയാളുടെ വ്യക്തിത്വവും കുടുംബവും മറ്റും വാക്ക് കോഡുകളിൽ നാറിപ്പോകില്ല.
എന്നാൽ, ദക്ഷിണേഷ്യയിലെ ഫ്യൂഡൽ ഭാഷകളിലെ കാര്യം അതുപോലെ അല്ല. ചെയ്യുന്ന തൊഴിൽ You, He, She വാക്കുകളേയും അവയുമായി ബന്ധപ്പെട്ടുകിടക്കുന്ന അനേകം മറ്റു വാക്കുകളേയും ബാധിക്കും.
ഈ കാരണത്താൽ, ഇന്ന് തോന്നുന്നത്, USൽ എങ്കിലും ഇന്ത്യാക്കാർ കൂട്ടമായി ജീവിക്കുന്ന പ്രദേശങ്ങളിൽ public toiletകൾ നാറിത്തുടങ്ങിയിരിക്കും എന്നതാണ്. ആ വിഷയത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.
ഇന്ന് Youtubeൽ പല വീഡിയോകൾ കണാൻ പറ്റും, കഷ്ടകാലത്തേയു ജീവിത പതനങ്ങളേയു ദൗർഭാഗ്യ അവസ്ഥകളേയും മറ്റും അതിജീവിക്കാനുള്ള മനഃക്കരുത്ത് നേടാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച്.
ഇങ്ഗ്ളണ്ടിലും വ്യക്തികൾക്ക് ജീവിതത്തിലും സമൂഹത്തിലും പ്രവർത്തന വേദികളിലും ചിലപ്പോഴെല്ലാം വിപരീത അനുഭവങ്ങൾ നേരിടേണ്ടിവരും.
സാമ്പത്തികമായി തളർന്നേക്കം, സമ്പത്ത് നഷ്ടമായേക്കാം, അങ്ങിനെ പലതും. എന്നാൽ, അവയൊന്നും വ്യക്തിയേയും അയാളുടെ കുടുംബത്തേയും സാധാരണ ഗതിയിൽ ഒരു ദുരവസ്ഥയിൽ കാലാകലങ്ങളോളും പിടിച്ചു അമർത്തിവെക്കില്ല.
കഷ്ടകാലത്തെ അതിജീവിച്ച്, വീണ്ടും അവർക്ക് സന്തോഷാവസ്ഥയിലക്ക് വളരാം.
ഈ വിധം ജീവിത വിധിവൈപരീത്യം (vicissitudes of life) അനുഭവിക്കുന്നത് വ്യക്തിയേയും അയാളുടെ കുടുംബത്തേയും സാമൂഹികമായി തളച്ചിടില്ലതന്നെ.
എന്നാൽ ദക്ഷിണേഷ്യൻ പ്രദേശങ്ങളിൽ കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. വാക്ക് കോഡുകളിൽ (വാക്കുകളിൽ അല്ല) ആളു നാറിയാൽ വലിയ പ്രശ്നം തന്നെയാണ്.
ഇന്ന് കേരളത്തിൽ ഇത് അത്രകണ്ട് പ്രശ്നം അല്ല. കാരണം, ഗൾഫിലേക്ക് ഒന്ന് കടക്കാൻ പറ്റിയാൽ, മിക്ക ആളുകളും സാമ്പത്തികമായി ഉന്നതപ്പെടും. വ്യക്തിത്വം whitewash ചെയ്തുമാതിരിയാകും.
തിരുവിതാംകൂർ രാജ്യത്തിൽ സാമൂഹികമായി അമർത്തപ്പെട്ടാൽ, പെട്ടതുതന്നെ. നുറ്റാണ്ടുകൾ കഴിഞ്ഞാലും യാതോരു മാനസിക ശക്തിപ്പെടുത്തലിലൂടേയും മോചനം ലഭിക്കില്ല.
കാരണം, സമൂഹത്തിലെ എല്ലാ വ്യക്തികളും മുകളിൽ ഉള്ളവരോട് ദാസ്യഭാവം പ്രകടിപ്പിക്കണമെന്നും, കീഴിൽ ഉള്ളവരെ ചവിട്ടിപ്പിടിക്കണമെന്നും ആണ് പ്രാദേശിക ഭാഷ നൽകുന്ന ശിക്ഷണം. ഈ വിധ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ ഏറ്റവും കീഴിൽ പെട്ടുപോകുന്നവർക്ക് മുകളിലുള്ളവരോട് ദാസ്യഭാവം പ്രകടിപ്പിക്കാനെ ആവുള്ളു.
അവർക്ക് ചിവിട്ടിപ്പിടിക്കാൻ കീഴിൽ ആരും കാണില്ല.
അതിനാൽ തന്നെ ഈ ഏറ്റവും കീഴിൽ നിൽക്കുന്നവർ ഏറ്റവും കൂടുതൽ അപകടകാരികളും ആണ് എന്ന തിരിച്ചറിവാണ് മുകളിൽ ഉള്ളവർക്ക് ലഭിക്കുക.
അടിയിൽ പെട്ട് ഞെരുങ്ങി നിൽക്കുന്നവർ മുകളിലേക്ക് പടർന്നുകയറാനും മുകളിലുള്ളവരെ പിടിച്ചു താഴ്ത്താനും ഉള്ള സൗകര്യം മനസ്സിന്‍റെ ഏറ്റവും ഉള്ളറകളിൽ ഉറക്കിവച്ചിരിക്കും.
ഈ വ്യാമോഹത്തിന് ഉണരാനുള്ള യാതോരു പഴുതും നൽകാൻ പാടുള്ളതല്ല. അടിമ ജീവിതത്തിൽ നിന്നും മോചനം അസാധ്യമാണ് എന്ന് ഉഗ്രവിവരം നിരന്തരം അവരിൽ അടിച്ചേൽപ്പിച്ചാലെ മുകളിൽ ഉള്ളവർക്ക് സമാധാനമായി ഉറങ്ങാൻ ആവുള്ളു.
ഇങ്ങിനെ നോക്കുമ്പോൾ മുകളിൽ ഉള്ളവരിലും അതി കഠിനമായ ക്രൂര മനോഭാവം അവരുടെ പുഞ്ചിരിച്ചുകൊണ്ടുള്ള വാക്കുകളിലും സ്നേഹ പ്രകടനങ്ങളിലും ഒളിഞ്ഞിരിക്കും.
ഇതേ പോലുള്ള ഒരു വിഷം കീഴിൽ പെട്ടവരിലും കാണും. അവർക്ക് അറിവുള്ള കാര്യമാണ്, അവരുടെ വാക്ക് കോഡുകൾക്ക് വേണമെങ്കിൽ ഉഗ്ര നാഗ വിഷം ഏൽപ്പിക്കാൻ ആവും എന്നത്.
അവർ സ്പർശ്ശിക്കേണം എന്നില്ല, മറിച്ച്, അവർ ഒരു വേറും പേര് വിളിച്ചാൽ മതി, ഉന്നത വ്യക്തി കരിവാളിച്ചതുപോലെയാകും.
അവർക്ക് ഉന്നത കാര്യങ്ങൾ സ്പർശിക്കാനുള്ള അവസരം ഉന്നതർ നൽകില്ല. അതിനാൽ തന്നെ അവർ ഉന്നതരുടെ പലതും അവസരം കിട്ടിയാൽ സ്പർശിക്കും.
അവർ നെഗറ്റിവിറ്റി കയറ്റിവിട്ടാൽ, അവരിൽ പോസിറ്റിവ് അക്കമൂല്യ അവരുടെ വ്യക്തിത്വത്തിന്‍റെ സോഫ്ട്വേർ കോഡുകളിൽ കയറിക്കൂടും. അത് അവർക്ക് അനുഭവബോധ്യമാകുന്ന (sense) ഒരു അനുഭവം തന്നെയാണ്.
ഫ്യൂഡൽ ഭാഷകളിൽ വളരെ ഉന്നതരും വളരെ കീഴിലുള്ളവരും തമ്മിലുള്ള ഏതൊരു ബന്ധത്തിലും രണ്ട് വിപരീത രൂപഭാവത്തിലുള്ള ദുഷ്ടത ഒളിഞ്ഞു പ്രവർത്തിച്ചുകൊണ്ടേയിരിക്കും.
ഇത്രയും പറഞ്ഞു കഴഞ്ഞ സ്ഥിതിക്ക്, തിരുവിതാംകൂറിലെ കീഴ്ജനങ്ങൾ അവിടുള്ള ഉദ്യോഗസ്ഥരിൽ നിന്നും അനുഭവിച്ച യാതനകൾ വിവരിക്കാം.
അത് അടുത്ത എഴുത്തിൽ ആവാം എന്നു വിചാരിക്കുന്നു.