top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 17

19. രാജകുടുംബത്തിന്‍റെ യഥാർത്ഥ രൂപം

സർക്കർ തൊഴിലിലേക്ക് കയറാനുള്ള മത്സരപരീക്ഷകളെക്കുറിച്ച് എഴുതാനുള്ള പുറപ്പാടാണ്. എന്നാൽ, ആ എഴുത്തിലേക്കുള്ള പാത നീണ്ടുപോയി.

 

ആദ്യം മലബാറിൽ ഏതുവിധത്തിലാണ് നിങ്ങൾ എന്ന വാക്ക് ചിലരോട് ഉപയോഗിച്ചാൽ ഒരു അസഭ്യവാക്കായി അത് മറിയത് എന്ന കാര്യം ഏതാനും വാചകങ്ങൾ സൂചിപ്പിക്കാം.

 

ഇങ്ഗ്ളിഷ് ഭരണകാലത്തും തിരുവിതാംകൂറിലെ ആളുകൾക്ക് മലബാർ എന്നത് വിശാലമായൊന്ന് പടർന്നുകേറാനുള്ള ഒരു ഇടമായി തോന്നിയിരുന്നുവെന്നാണ് കാണുന്നത്.

 

സുറിയാനി ക്രിസ്ത്യാനികൾക്ക് സർക്കാർ തൊഴിൽ ലഭിക്കാൻ ബൃട്ടിഷ്-മലബാറിൽ കേറണം. കീഴ്ജന കൃസ്തീയർക്ക് മലബാർ എന്നത് യഥേഷ്ടം കുടിയേറാനുള്ള ഒരു വിജന പ്രദേശം തന്നെയായി തോന്നിയിരിക്കാം. അവർക്ക് തിരുവിതാംകൂറിൽ വിദ്യാഭ്യാസവും സാംസ്ക്കാരിക മികവും ലഭിച്ചെങ്കിലും സാമൂഹിക അന്തസ്സോടുകൂടി വീടിന് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിവിശേഷം തുടർന്നിരുന്നു.

 

ഈഴവർക്ക്, അവരുടെ വംശീയമായ മേൽവിലാസം തന്നെ മാറ്റിയെടുക്കാൻ പറ്റിയ ഇടമായിരുന്നു മലബാർ.  ഈഴവർ മലബാറിൽ എത്തിയാൽ ഒറ്റയടിക്ക് തീയിർ ആവും.

 

1956ൽ കേരളം പിറന്നപ്പോൾ, മലബാർ തിരുവിതാംകൂറിന്‍റെ കീഴടക്കപ്പെട്ട പ്രദേശമായി മാറി. PSC മുഖേനെ സർക്കാർ സേവനത്തിലും അദ്ധ്യാപനവൃത്തിയിലും ആളുകൾ ചേർന്ന് മലബാറിൽ പ്രവേശിച്ചു. ആദ്യ കാലങ്ങളിൽ മലബാറുകാരിലെ മിക്കവർക്കും Trivandrumത്തു കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന PSC സംവിധാനങ്ങളെക്കുറിച്ച് കാര്യമായ വിവരം ഇല്ലായിരുന്നുവെന്നു തോന്നുന്നു.

 

ഇങ്ങിനെ തിരുവിതാംകൂറിൽ നിന്നും വന്നവർ കൂട്ടമായി മലബാറിൽ സാർ വിളി പ്രചരിപ്പിച്ചു.

 

സാർ എന്ന വാക്ക് എവിടെ നിന്നുമാണ് Travancoreലെ ഭാഷയിൽ കയറിക്കൂടിയത് എന്നതു തന്നെ ഒരു ചോദ്യമായി അവശേഷിക്കുന്നു. അത് പേർഷ്യൻ ഭാഷയിലെ സാർ എന്ന വാക്കിൽ നിന്നുമാകാമെന്ന് Native Life in Travancoreലെ ഒരു പരാമർശത്തിൽ നിന്നും പെറുക്കിയെടുക്കാം എന്നു തോന്നുന്നു. പേർഷ്യൻ ഭാഷയിൽ സാർ എന്നത് തലവൻ എന്ന അർത്ഥമാണ് പോലും. അതിൽ നിന്നുമാണ് സർക്കാർ എന്ന വാക്ക് ഉദിച്ചത് പോലും.

 

തിരുവിതാംകൂറിൽ നിന്നും വന്ന അദ്ധ്യാപകർ സ്കളിൽ പഠിക്കുന്ന കുട്ടികൾക്കും സാർ വിളി പഠിപ്പിച്ചുവിട്ടു.


'രാമൻമാഷെ, നിങ്ങൾ എനിക്ക് ഈ കാര്യം ഒന്ന് വിശദ്ധീകരിച്ചു തരണം' എന്നതു തന്നെ ഒരു *വൻ അപരാദം* ആയ വാക്യമായി മാറിത്തുടങ്ങി.

'രാമൻസാറെ, സാറ് എനിക്ക് ഈ കാര്യം ഒന്ന് വിശദ്ധീകിരിച്ചു തരണം' എന്ന രീതിയിലെക്ക് വളരെ *സാവധാനത്തിൽ* സംസാര ഭാഷയിൽ മാറ്റം വന്നു.


അതേ സമയം മലബാറി ഭാഷയും മഞ്ഞു തുടങ്ങിയിരുന്നു.


'രാമൻമാഷെ' നിങ്ങൾ എന്നതിന് പകരം 'രാമൻസാറെ സാറ്' എന്ന രീതിയിൽ ഉള്ള കോഡിങ്ങിൽ, 'നിങ്ങൾ' അപ്രത്യക്ഷമായി എന്നു മനസ്സിലാക്കാം.


ഊ കേഡിങ്ങ് മലബാറിലെ 'നിങ്ങൾ' എന്ന വാക്കിനെ പൂർണ്ണമായും മാച്ചുകളഞ്ഞു. എന്നിരുന്നാലും, 'ഇങ്ങൾ' എന്ന പദം *പ്രകോപനകരമല്ലാ* എന്നും മനസ്സിലാക്കുക.

 

എന്നാൽ ഓർക്കേണ്ടുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.

 

ബൃട്ടിഷ്-മലബാറിൽ തികച്ചും ഇങ്ഗ്ളിഷ് ആശയവിനിമയ സംവിധാനങ്ങൾ പരിശീലിപ്പിച്ചെടുത്തിരുന്ന ഇങ്ഗ്ളിഷ് സ്കൂളുകളും കോളെജുകളും നിലനിന്നിരുന്നു. കോളെജുകൾ അന്ന് വിശ്വ പ്രസിദ്ധമായ Madras Universityയോട് affiliate ചെയ്യപ്പെട്ടവയായിരുന്നു.

 

മത്സര പരീക്ഷകളെക്കുറിച്ച് പറയുന്നതിന് മുൻപായി തിരുവിതാംകൂർ രാജ്യത്തിലെ സാമൂഹികവും ഔദ്യോകികവും ആയ സംസ്ക്കാരത്തെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു.

 

അത് വളരെ ചെറിയ വാക്കുകളിൽ ഒതുക്കാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ചിന്തകൾ അതിലേക്ക് തിരിച്ചുവിട്ടപ്പോൾ, മലവെള്ളപ്പാച്ചിൽ മാതിരിയാണ് കാര്യങ്ങൾ മനസ്സിലേക്ക് ഒഴുകിവന്നത്. അവയെക്കുറിച്ച് എഴുതാൻ ഏതാനും ദിവസങ്ങൾ തന്നെ വേണ്ടിവരും എന്നാണ് കാണുന്നത്.

 

മലബാറിലെ ആളുകൾക്ക് ഇങ്ഗ്ളിഷ് ഭരണകാലത്ത്, തിരുവിതാംകൂറിനെക്കുറിച്ച് കാര്യമായി യാതൊന്നും അറിയില്ലായിരുന്നു.

 

ഉദാഹരണത്തിന്, മരുമക്കത്തായ തീയരുടെ മുത്തപ്പൻ ആരാധനയുമായി ബന്ധപ്പെട്ട ആദ്ധ്യാത്മിക പ്രസ്ഥാനവുവായി ബന്ധപ്പെട്ട സാമൂഹിക നേതൃത്വത്തെ മറിച്ചിടാനായി, പുതുതായി ഔദ്യോഗികവും സാമ്പത്തികവുമായി വളർന്നുവന്ന മരുമക്കത്തായ തീയരിൽ തന്നെ ഉള്ള അട്ടിമറിക്കാർ (വിധ്വംസക പ്രവർത്തകർ - subversive elements) തിരുവിതാംകുറിൽ നിന്നും ശ്രീനാരായണ ഗുരുവിനെ Tellicherryയിലേക്ക് ക്ഷണിച്ച്, അവരുടെ നേതൃസ്ഥാനത്തിൽ അവരോധിച്ചതു തന്നെ ഈ അറിവില്ലായ്മ കൊണ്ടാവാം.

 

Tellicherryയിലെ തീയർക്ക് ഇങ്ഗ്ളിഷ് ഭരണം അതിഗംഭീരമായ വളർച്ചയാണ് നൽകിയത്. എന്നാൽ ശ്രീനാരായണ ഗുരു തിരുവിതാംകൂറിൽ ഏതണ്ട് അർദ്ധ അടിമത്തത്തിൽ ജീവിച്ചിരുന്നവരുടെ നേതൃത്വം ഏകപക്ഷീയമായി ഏറ്റെടുത്ത വ്യക്തിയാണ്. മാത്രവുമല്ല,

 

മുരമക്കത്തായ തീയരുമായി വംശീയമായി അന്ന് യാതോരു ബന്ധവും ഇല്ലായിരുന്ന ഒരു കൂട്ടരാണ് ഈഴവർ. എന്നാൽ ഇന്ന് കാര്യങ്ങൾ വേറെയാണ്.  

 

ഈ വിഷയത്തിലേക്ക് പോകുന്നില്ല. എഴുത്ത് പാതവിട്ട് സഞ്ചരിക്കും എന്ന ഒരു തോന്നൽ.

 

തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥരെക്കുറിച്ചും പോലീസ് പ്രസ്ഥാനത്തെക്കുറിച്ചും കോടതികളെക്കുറിച്ചും മറ്റും NATIVE LIFE IN TRAVANCORE എന്ന ഗ്രന്ഥത്തിൽ The REV. SAMUEL MATEER, F.L.S. വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

 

ഞാൻ 1970കൾ മുതൽ ഏതാണ്ട് 1983 വരെ കണ്ട തിരുവിതാംകൂറിൽ ഈ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയ പലകാര്യങ്ങളും നേരിട്ട് കണ്ടിട്ടുണ്ട്. 

 

വ്യക്തികളെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്നത് ശരിയാവില്ല. കാരണം, ആളുകൾ എല്ലാംതന്നെ ഒരു വൻ പാത്രത്തിൽ പെട്ടതുപോലെയാണ് ജീവിക്കുന്നത്.  ആ പാത്രത്തിനുള്ളിലുള്ള പൊതുവായുളള പെരുമാറ്റങ്ങൾ തന്നെയാണ് ഓരോരുത്തരും ഉപയോഗിക്കുക.

 

തിരുവിതാംകൂർ രാജ്യം ഉണ്ടായിരുന്നപ്പോൾ നായർ മേധാവികളാണ് പോലീസ് ശിപായീ തമ്പുരാക്കന്മാർ. 1947ന് ശേഷം, ആ രാജ്യം ഇല്ലാതായപ്പോൾ, ഈഴവരും മറ്റ് കീഴ്ജാതിക്കാരും മേലാള ജോലികളിൽ കയറിക്കൂടി. അവരും പഴയകാല മേലാളരുടെ പെരുമാറ്റങ്ങൾ തന്നെയാണ് തുടർന്നത്.

 

തങ്ങൾ ഈഴവരാണ്, അതിനാൽ മറ്റ് ഈഴവരോട് കുറച്ച് മയത്തിൽ പെരുമാറും എന്നൊരു ഭാവമൊന്നും ഈഴവ പോലീസ് ശിപായിമാരിൽ ഉണ്ടായിരുന്നുവെന്ന് തോന്നുന്നില്ല. ഞങ്ങൾ തമ്പുരാക്കന്മാരാണ്, ജനം തറയാണ്, കഴുതകൾ ആണ് എന്ന ഭാവം തന്നെയാണ് ഈ പുതിയ കൂട്ടരിലും കണ്ടിരുന്നത്.

 

തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിലും പോലീസ് പ്രസ്ഥാനത്തിലും കോടതി പ്രസ്ഥാനത്തിലും ഏറ്റവും വ്യക്തമായി കാണാനാകുന്ന (very conspiquous) ഒരു സംഗതിയായിരുന്നു ഉന്നത സ്ഥാനങ്ങളിൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യം.

 

ബൃട്ടിഷ്-ഇന്ത്യയിൽ നിന്നും ബൃട്ടിഷ്-മലബാറിൽ നിന്നും ഇങ്ഗ്ളിഷ് ഭരണത്തിലെ പ്രാദേശിക ഉദ്യോഗസ്ഥരെ deputation വ്യവസ്ഥയിൽ തിരുവിതാംകൂർ രാജ്യത്തിൽ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചിരുന്നുവെങ്കിലും, അവർക്കൊന്നും കീഴ് സ്ഥാനങ്ങളിൽ അവരുടെ ഉന്നത വ്യക്തിത്വത്തിന്‍റെ നിഴൽ പടർത്താനായില്ല എന്നതാവാം വാസ്തവം.

 

അതിന്‍റെ മുഖ്യമായ കാരണം, തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിലേക്കുള്ള നിയമന രീതി ആവാം. അതിനെക്കുറിച്ച് അടുത്ത എഴുത്തി പറയാം. 

 

ബൃട്ടിഷ്-ഇന്ത്യയിൽ നിന്നും deputation വ്യവസത്ഥയിൽ വന്ന ഉന്നത ഉദ്യോഗസ്ഥർക്ക് ആകെ ചെയ്യാനായത്, ബൃട്ടിഷ്-ഇന്ത്യയിലെ ഭരണ സംവിധാനങ്ങളിലെ കീഴ്വഴക്കങ്ങളും ചിട്ടകളും ഒരു പുറംചട്ടപോലെ സൃഷ്ടിക്കുക എന്നതു മാത്രമായിരുന്നു. രാജ്യവും ഉദ്യോഗസ്ഥ പ്രസ്ഥാനവും പോലീസ് പെരുമാറ്റവും മറ്റും പ്രാദേശിക ഫ്യൂഡൽ ഭാഷയിലെ ദുഷ്ട ഭാവങ്ങൾ പ്രകാരം തന്നെയാണ് നടന്നത്.

 

തിരുവിതാംകൂർ രാജ്യത്തിലെ കീഴ്സ്ഥാനങ്ങളിൽ ഉള്ള ഉദ്യോഗസ്ഥർക്ക് വളരെ തുച്ചമായ ശമ്പളമായിരുന്നു നൽകിയിരുന്നത്. എന്നാൽ ഇതിൽ അവർക്ക് യാതോരു പരിഭവവും ഉണ്ടായിരുന്നില്ല എന്നുവേണം മനസ്സിലാക്കാൻ.

 

ഇവിടെ തിരുവിതാംകൂർ രാജ കുടുംബത്തിന്‍റെ വ്യക്തിത്വത്തെക്കുറിച്ച് ഒന്ന് പറയേണ്ടിയിരിക്കുന്നു.

 

തിരുവിതാംകൂർ രാജ്യത്തിലെ പ്രജകളിൽ പെട്ടവർ അവരുടെ രാജകുടുംബത്തെക്കുറിച്ച് എഴുതുമ്പോൾ, അവർക്ക് മുകളിൽ അങ്ങ് അകലെ ആകാശങ്ങളിൽ മുട്ടിനൽക്കുന്ന രാജകുടുംബക്കാരെക്കുറിച്ചാണ് മനസ്സിൽ ചിത്രമായി വിരിഞ്ഞു വരിക.

 

അനേകം നൂറ്റാണ്ടുകൾക്ക് മുൻപ് തുടക്കം കുറിച്ച രാജാധികാരവും, രാജ്യവും അതിനുള്ളലെ പലവിധ സ്വരൂപ കുടുംബങ്ങളും മാഡംപികളും, അവരുടേയെല്ലാം വൈവിധ്യമാർന്ന പൈതൃകങ്ങളും, ഐതീഹ്യങ്ങളും വീരന്മാരും വരവേൽപ്പുകളും ആനകളും വെഞ്ചാമരങ്ങളും, പ്രജകളും അടിമകളും വള്ളംകളിയും, യുദ്ധങ്ങളും ഡച്ചുകാരെ ഒരു ചെറിയ യുദ്ധത്തിൽ തോൽപ്പിച്ചുവെന്ന അവകാശവാദവും ചിത്രവും ടിപ്പുസുൽത്താനെ തുരത്തിയ കഥയും മറ്റും അങ്ങ് കവിഭാവനയിൽ വിരുന്നതുപോലെയങ്ങ് വിടരും.

 

മലയാള വാക്കുകളിൽ സ്വർണ്ണഭാവമുള്ള വാക്യപ്രയോഗങ്ങൾ ആണ് അവരുടെ എഴുത്തുകളിൽ കാണുക. ഇവ വായിച്ച്, വായനക്കാർ കോരിത്തരിച്ച് കോൾമൈയിർകൊള്ളും.

 

എന്നാൽ ഇങ്ഗ്ളിഷുകാരും മറ്റ് ബൃട്ടിഷുകാരും മാത്രമല്ല, ദക്ഷിണേഷ്യയിലെ പ്രാദേശികർ തന്നെ ഇങ്ഗ്ളിഷിൽ ഈ രാജകുടുംബത്തെക്കുറിച്ച് എഴുതുമ്പോൾ, ഈ വിധമായുള്ള വിണിൽ വാഴുന്ന തരത്തിലുള്ള ഒരു ഭാവം ഈ രാജകുടുംബത്തിന് നിലനിർത്താൻ പ്രയാസം തന്നെയാണ്.

 

അദ്ദേഹം, അങ്ങുന്ന്, മഹാരാജാവ്, മഹാറാണി, കോവിൽത്തമ്പുരാൻ, സ്വരൂപക്കാർ, തുടങ്ങിയ പല പദങ്ങളും ഇങ്ഗ്ളിഷിൽ അതേ ശബ്ദത്തിൽ എഴുതിയാൽ തന്നെ അവയുമായി ഒട്ടിനിൽക്കുന്ന He, She, They പദങ്ങളിൽ, ഈ രാജകുടുംബത്തിന് പ്രാദേശിക ഫ്യൂഡൽ ഭാഷകളിൽ ലഭിച്ചിരുന്ന ദിവ്യത്തേജസ്സിനെ മാച്ചുകളയും.

 

പിന്നിയുള്ളത് ആ രാജകുടുംബത്തിന്‍റെ യഥാർത്ഥ വ്യക്തിത്വം തന്നെയാണ്.

 

കുറ്റ്യാടിയിൽ ഉണ്ടായിരുന്ന ഒരു മുഹമ്മദീയ ഭൂജന്മികുടുംബക്കാരനെക്കുറിച്ച് ഈ എഴുത്തിൽ നേരത്തെ പ്രതിപാദിച്ചിരുന്നു. ആ ആളുടെ കുടുംബത്തിന് ഏതാണ്ട് 3000ൽ കൂടുതൽ ഏക്കർ സ്ഥലം ഉടമസ്ഥതയിൽ ഉണ്ടായിരുന്നു.

 

ആ സ്ഥലത്തിനുള്ളിൽ ജീവിച്ചിരുന്ന എല്ലാരും ഈ ഭൂജന്മിയുടെ പ്രജതന്നെയായിരുന്നു. ഈ കുടുംബത്തിന് പല നായർമാരും മറ്റുമായ കാര്യസ്ഥർ ഉണ്ടായിരുന്നു.

 

ഈ കാര്യസ്ഥരെ നിയമിക്കുന്നത്, അവർക്ക് ഈ കുടുംബക്കാരുമായുള്ള അടുപ്പത്തെ കണക്കിലെടുത്താണ്.

അവർക്ക് ചെറിയ ഒരു വേതനം നൽകുമെങ്കിലും, അവർക്ക് വേണ്ടുന്നതെല്ലാംതന്നെ അവർ അവരുടെ മേൽനോട്ടത്തിലുള്ള സ്ഥലത്ത് ജീവിക്കുന്ന കൃഷിക്കാരുടേയും അടിമകളുടേയും കൈകളിൽ നിന്നും അവർ എടുക്കുമായിരുന്നു.

 

അവർ പറയുന്നതാണ് അവിടുള്ള നിയമം.

 

ഇങ്ഗ്ളിഷ് ഭരണകാലത്തുപോലും, ഈ വിധമായുള്ള അധികാരത്തെ നിയന്ത്രിക്കാൻ ഇങ്ഗ്ളിഷ് ഭരണ യന്ത്രത്തിന് ഒരു പരിധിക്കപ്പുറം പറ്റിയിരുന്നുവെന്ന് തോന്നുന്നില്ല.

 

ഈ 3000 ഏക്കർ സ്ഥലത്തിനുള്ളിൽ വൻ പ്രദേശങ്ങളിൽ കൃഷിചെയ്തിരുന്ന വലിയ കുടുംബക്കാരും കാണും. അവർക്കും സ്വന്തമായുള്ള പണിക്കാരും മേൽനോട്ടക്കാരും കാണും. എന്നാൽ അവർ ഭുജന്മിക്ക് വഴങ്ങിത്തന്നെയാണ് പെരുമാറുക.  ചെറിയതോതിൽ പിടിയുംവലിയും ചിലപ്പോഴെല്ലാം കാണുമെങ്കിലും.

 

മാത്രവുമല്ല, ഭൂജന്മികുടുംബം പണ്ട് കാലങ്ങളിൽ അവരുടെ പ്രാദേശിക രാജകുടുംബക്കാർക്ക് വിധേയത്വവും നൽകിയിരിക്കും. കുറ്റ്യാടി പ്രദേശം പണ്ട് കാലങ്ങളിൽ കുറുമ്പ്രനാട് രാജ്യത്തിന്‍റെ (Badagara) അധീനതയിൽ ആയിരുന്നുവെന്ന് തോന്നുന്നു.  കുറുമ്പനാട് രാജ്യവും Tellicherryക്ക് തൊട്ടടുത്തുള്ള കോട്ടയം രാജ്യവും തമ്മിൽ അടുത്ത ബന്ധവും ഉണ്ടായിരുന്നു.

 

തിരുവിതാംകൂർ രാജകുടുംബത്തെ കുറ്റ്യാടിയിലെ ഭൂജന്മിയുടെ ഒരു പർവ്വതീകരിച്ച പതിപ്പായി (magnified version) കാണാനാവുന്നതാണ്.

 

തിരുവിതാംകൂർ രാജ്യം ഒരു വലിയ ഭൂജന്മികുടുംബത്തിന്‍റെ ഉടമസ്ഥതയിൽ ഉള്ള ഒരു പ്രദേശമായി കണ്ടാൽ മതി. ആ ഭൂജന്മികുടുംബത്തിന് കീഴിൽ അനവധി കാര്യസ്ഥർ ഉണ്ട്. പോരാത്തതിന്, പല വൻ കിട കുടുംബക്കാരും ഉണ്ട്. സ്വരൂപക്കാരും മാഡംപികളും. അവർ ഈ രാജകുടംബത്തിന് വിധേയത്വം നൽകുന്നു. എന്നാൽ ചിലപ്പോഴെല്ലാം, ധിക്കാരപരമായി പെരുമാറാനും നോക്കും.

 

ഭൂജന്മിയേയും രാജാവിനേയും ഉന്നത സ്ഥാനങ്ങളിൽ അക്കാലത്ത് നിലനിർത്തിയിരുന്നത് ഒരു സ്ഥാപിതമായ പട്ടാളമോ പോലീസ് പ്രസ്ഥാനമോ ഉദ്യോഗസ്ഥ പ്രസ്ഥാനമോ ആയിരിക്കില്ല. മറിച്ച് പ്രാദേശിക ഫ്യൂഡൽ ഭാഷയിലെ വാക്കുകൾ സൃഷ്ടിക്കുന്ന പിരമിഡുമാതിരിയുള്ള ആളുകളുടെ സ്ഥാനീകരണം ആണ് അത് ചെയ്യുക.

 

മേലാളനെ അങ്ങുന്ന് എന്ന് സംബോധന ചെയ്യുന്നതിന് പകരം നീ എന്ന് സംബോധന ചെയ്താൽ, ആ ഇടത്ത് വ്യക്തികളുടെ സ്ഥാനീകരണം ചിതറിപ്പോകും. ഇത് സമൂഹത്തിൽ അടിതൊട്ട് മുടിവരെ പടർന്നാൽ, രാജകുടുംബവും ചിതറിപ്പോകും.

 

ഇങ്ങിനെയുള്ള ഒരു പ്രദേശത്ത് ഇങ്ഗ്ളിഷ് ഭാഷ പടർന്നാലും പ്രശ്നമാണ്. കാരണം, പ്രാദേശിക ഭാഷയിലെ ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടിയുടെ ഏറ്റവും കീഴിൽ നിൽക്കുന്ന ആൾക്കും രാജവിനേയും രാജകുടുംബക്കാരേയും വെറും He, She വാക്കുകൾ കൊണ്ട് നിലംപരിശാക്കാനാകും.

 

പറയാൻ വന്നത് ഈ വിഷയം അല്ല.

 

പറയാൻ വന്നത്, തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തെക്കുറിച്ചും, പോലീസ് പ്രസ്ഥാനത്തെക്കുറിച്ചും, കോടതി പ്രസ്ഥാനത്തെക്കുറിച്ചും ആണ്. ഇവയാണ്, 1947ന് ശേഷം Travancore-Cochin Stateലെ ഉദ്യോഗസ്ഥ - പോലീസ് - കോടതി പ്രസ്ഥാനങ്ങൾ ആയി രൂപാന്തരപ്പെട്ടത്.

 

1956ൽ ബൃട്ടിഷ്-മലബാർ പ്രദേശത്തെ പിടിച്ച് തിരുവിതാംകൂറിന് അടിയറവെപ്പിച്ചപ്പോൾ,  പതിറ്റാണ്ടുകളിലൂടെ വളരെ ശ്രദ്ധയോടുകൂടി ഇങ്ഗ്ളിഷ് കീഴ്വഴക്കങ്ങൾക്ക് വിധേയമായി കെട്ടിപ്പടുത്ത ബൃട്ടിഷ്-മലബാറിലെ ഉദ്യോഗസ്ഥ - പോലീസ് - കോടതി പ്രസ്ഥാനങ്ങളിലെ എല്ലാവിധ മേന്മനിറഞ്ഞ കീഴ്വഴക്കങ്ങളും പെരുമാറ്റച്ചട്ടങ്ങളും തേഞ്ഞുമാഞ്ഞുപോയി എന്നതാണ് വാസ്തവം.

 

ഇനി തിരുവിതാംകൂർ രാജ്യത്തിലെ ഉദ്യോഗസ്ഥ - പോലീസ് - കോടതി പ്രസ്ഥാനങ്ങളുടെ യഥാർത്ഥ സ്വഭവം വിവരിക്കാം എന്നു വിചാരിക്കുന്നു. അത് അടുത്ത എഴുത്തിൽ ആവാം എന്നും കരുതുന്നു.

bottom of page