ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 17
17. വ്യർത്ഥമായ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച്
കഴിഞ്ഞ എഴുത്തിൽ BA, MA തുടങ്ങിയ കാര്യങ്ങൾ മലയാളത്തിൽ പഠിച്ചാലുള്ള വ്യർത്ഥതയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.
ഉദാഹരണത്തിന്, Political Scienceൽ അനവധി പാശ്ചാത്യ തത്വചിന്തകരുടെ ആശയങ്ങൾ പഠിപ്പിക്കുന്നുണ്ട്. ഈ വിധ തത്വചിന്തകളിൽ മിക്കതും ഏതാണ്ട് വിഡ്ഢിത്തതിന് തൊട്ട് അടുത്ത് നിൽക്കുന്നവയാവാം.
കാരണം, ഓരോ മനുഷ്യ സമൂഹത്തിന്‍റേയും ഭാഷയുടെ സവിശേഷതയെ കണക്കിലെടുക്കാതെയാണ്, പലവിധ സാമൂഹിക സാധ്യകളും ഈ വിധ തത്വചിന്തകർ ഉപന്യസിക്കുന്നത്.
എന്നാൽ, ഇവ ഇങ്ഗ്ളിഷിൽ പഠിക്കുമ്പോൾ, ഇങ്ഗ്ളിഷ് ഭാഷയുടെ പരന്ന സാമൂഹിക പ്രകൃത്തിന്‍റെ ഉന്നത ഗുണമേന്മ ഇവയിൽ ആരുംതന്നെ പ്രത്യേകമായി ചേർക്കാതെ തന്നെ ഇഴുകിച്ചേരുന്നുണ്ട്.
എന്നാൽ, ഇതേ കാര്യങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പഠിക്കുമ്പോൾ, അവയിൽ മലയാളത്തിന്‍റെ ഉച്ചനീചത്വങ്ങൾ കയറിക്കൂടുന്നു.
എന്നു വച്ചാൽ മനുഷ്യ സമത്വത്തിന്‍റേയും മനുഷ്യ വ്യക്തിത്വ ഔന്നിത്യത്തിന്‍റേയും വൻ ആശയങ്ങൾ പഠിക്കുമ്പോൾ, അവ മലയാളത്തിലെ നീ, നിങ്ങൾ, സാർ പദങ്ങൾ നനാവിധമാക്കുന്ന കാര്യം പഠിക്കുന്നവർ വളരെ വ്യക്തിമായി തിരിച്ചറിയും എന്നത് തീർച്ചയാണ്.
ഈ വിധ വിഷയങ്ങൾ ഏതാണ്ട് തനി വിഡ്ഢിത്തമാണ് എന്നും, ഇവയെക്കൊണ്ട് ആകെയുള്ള ഉപകാരം സർക്കാർ അംഗീകൃതമായുള്ള ഒരു യോഗ്യതാ സാക്ഷിപത്രം ആണ് എന്നും വിദ്യാർത്ഥികൾ വളരെ വേഗത്തിൽ മനസ്സിലാക്കും.
ഇങ്ങിനെയുള്ള ഒരു പഠനത്തിന്‍റെ ആവശ്യം ഇല്ലായെന്നുമാത്രമല്ല, അവയെ നിരോധിക്കുക തന്നെയാണ് വേണ്ടത്.
ഈ വിധ വിധ്വംസക ആശയങ്ങൾ പഠിച്ച് BA, MA തുടങ്ങിയ കാര്യങ്ങൾ എടുത്തവാർക്ക് സർക്കാർ തൊഴിലുകൾ സംവരണം ചെയ്യുക എന്നത് തനി തെമ്മാടിത്തരം തന്നെയാകുന്നു.
തിരുവിതാംകൂർ രാജ്യത്തിൽ ചില ജാതിക്കാർക്കുമാത്രം സർക്കാർ ജോലികൾ പരിമിതപ്പെടുത്തിയതിനേക്കാൾ നികൃഷ്ടമായ ഒരു സർക്കാർ നയമാണ് ഇന്നത്തെ സർക്കാർ ജോലികൾ ഈ വിധമായുള്ള വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവർക്ക് സംവരണം ചെയ്യുപ്പെട്ടിരിക്കുന്നത്.
എന്നാൽ, ഈ വിധമായുള്ള യോഗ്യതകൾ എന്തോ വൻ അദ്ധ്യായനം ആണ് എന്ന് മനസ്സിലാക്കി പഠിച്ചെടുക്കുന്നവരെ കുറ്റം പറയാനും ആവില്ല. കാരണം, അവർക്ക് ഇവയ്ക്ക് ബധലായി മറ്റൊന്നും ആരും കാണിച്ചുകൊടുക്കുന്നുമില്ല.
ബൃട്ടിഷ്-ഇന്ത്യയിൽ (യഥാർത്ഥ ഇന്ത്യയിൽ) BSc. എന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിരുന്നുവോ എന്ന് അറിയില്ല.
Nobel Prize ലഭിച്ച C. V. Raman ബൃട്ടിഷ്-ഇന്ത്യൻ പൗരനായിരുന്നു. C. V. Ramanന്‍റെ വിദ്യാഭ്യാസ യോഗ്യതകൾ BAയും MAയും ആയിരുന്നു എന്നാണ് തോന്നുന്നത്. ഈ യോഗ്യതകൾ ലഭിക്കാനുള്ള മുഖ്യ പഠന വിഷയങ്ങളിൽ ഒന്ന് ഊർജ്ജതന്ത്രമായിരുന്നു.
ഇന്ന് BAയും MAയും മാത്രമല്ല, BSc.യും, MSc.യും BBAയും MBAയും B.Techക്കും, M.Techക്കും, MBBSസും, MSസും മാത്രമല്ല, മറിച്ച് മറ്റ് പല വിദ്യാഭ്യാസ യോഗ്യതകളും നിലവിൽ ഉണ്ട്.
ഇവയിൽ പലതിനെക്കുറിച്ചും പലതും എനിക്ക് എഴുതാനുണ്ട് എന്നതാണ് വാസ്തവം. അതിനുള്ള പിന്നാമുമ്പുറം എന്താണ് എന്നത് അവയെക്കുറിച്ച് എഴുതുന്ന അവസരത്തിൽ പറയാം.
എന്നാൽ ഇവിടെ പറയാൻ വന്നത്, ഈ വിധമായുള്ള മിക്ക വിദ്യാഭ്യാസ യോഗ്യതകളും നേടിയ ആളുകളിൽ പലരും അവസാനം ചെന്നെത്തുന്നത്, അവർ നേടിയെടുത്ത വിദ്യാഭ്യാസ യോഗ്യതകളുമായി യാതോരു ബന്ധവുമില്ലാത്ത സർക്കാർ തൊഴിലുകളിലേക്കാണ്.
ചിലപ്പോൾ B.Techക്കും, M.Techക്കും ഉള്ള വ്യക്തികൾ സർക്കാർ വകുപ്പുകളിൽ എഞ്ചിനിയർ തസ്തികളിലും നിയമിക്കപ്പെട്ടേക്കാം. ആ വിധമായള്ള തസ്തികളിൽ അവർ ചെയ്യേണ്ടുന്ന തൊഴിലുകളിൽ അവരുടെ എഞ്ചിനിയറിങ്ങ് നൈപുണ്യം അവർക്ക് ഉപയോഗിക്കാൻ പറ്റണം.
അല്ലാതെ, അവർ മറ്റ് തൊഴിലുകൾ ചെയ്യുകയാണ് ചെയ്യുന്നതെങ്കിൽ, അവരുടെ വിദ്യാഭ്യാസ യോഗ്യതയെ വ്യർത്ഥമായ BAയ്ക്കും MAയ്ക്കും മറ്റും തുല്യമായേ കണക്കാക്കാൻ പറ്റുള്ളു.
ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യവും പറയാനുണ്ട്. അത് പിന്നീടാകാം.
ഇവിടെ ഇതൊന്നമല്ല പ്രശ്നം. BSc.യും MSc.യും MA.യും BA.യും BTechക്കും MBAയും മറ്റും യോഗ്യത ഉള്ളവർ നോക്കുന്നത് സർക്കാർ വകുപ്പുകളിലും സർക്കാർ ഉടമസ്ഥതയിലുള്ള Bankകളിൽ ഓഫിസർമാരാകാനും, ഗുമസ്ഥരാകാനും, ശിപായിമാരാകും ആണ്. ഇങ്ങിനെ ഉള്ളവരാണ്, സർക്കാർ വകുപ്പുകളിലും, Bankകളിലും തൊഴിൽ ചെയ്യുന്നവരിൽ മിക്കവരും.
ഇവർ ചെയ്യുന്ന തൊഴിലും ഇവരുടെ വിദ്യാഭ്യാസ യോഗ്യതയും തമ്മിൽ യാതോരു ബന്ധവും ഇല്ലതന്നെ.
യാതോരു ഉപയോഗവും ഇല്ലാത്ത ഒരു വിദ്യാഭ്യാസ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കാനായി ഈ രാജ്യത്തിലെ മറ്റാളുകളിൽ നിന്നും അവരുടെ സ്വത്തിന്‍റേയും വരുമാനത്തിന്‍റേ ഒരു വൻ ഭാഗം നിത്യവും തട്ടിപ്പറിക്കപ്പെടുന്നുണ്ട്. ഇതു ചെയ്യുന്നത് സർക്കാർ തൊഴിലുകാർ തന്നെയാണ്.
നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്നുള്ള ബിഹാർ പ്രദേശത്ത് ഉണ്ടായിരുന്ന നളന്ദ എന്ന സർവ്വകലാശാലയുടെ കാര്യം പറഞ്ഞതുപോലെയാണ് കാര്യങ്ങൾ. ഈ സർവ്വകലാശാലയിൽ പഠിക്കുന്നവരുടെ സർവ്വ ചിലവും തൊഴിലുകളും ചെയ്യാനായി അടിമകളുടെ കുറേ ഗ്രാമങ്ങൾ തന്നെ ആ സർവ്വകലാശാലകൾക്ക് ചുറ്റും ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.
ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിന്‍റേയും മലയാളം വിദ്യാഭ്യാസത്തിന്‍റേയും വ്യക്തമായ ഒരു വ്യത്യാസം ഇവിടെ കുറിച്ചിടാം.
ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിൽ എല്ലാ വിദ്യാർത്ഥികളേയും അവരുടെ ഏറ്റവും ചെറിയ പ്രായത്തിൽത്തന്നെ എല്ലാരേയും പോലെ You, He, She നിലവാരത്തിലേക്ക് ഉയർത്തുന്നു.
അവരിൽ ചിലർ പിന്നീട് പലവിധ തൊഴിൽ നൈപുണ്യത്തിലേക്കും വളരുന്നു. ചിലർ സർക്കാർ ഗുമസ്ഥരും, മറ്റ് ചിലർ സർക്കാർ സേവനത്തിലേയും പട്ടാളത്തിലേയും ഏറ്റവും ഉയർന്ന നിലവാരക്കാരും ആകുന്നു. ചിലർ കാർഷിക തൊഴിലുകാരം, ആശാരിമാരും, വാഹന ടെക്നീഷ്യന്മാരും, കമ്പ്യൂട്ടർ മെക്കാനിക്കുകളും സോഫ്ട്വേർ ഡെവലപ്പർമാരും മറ്റും ആയി മാറുന്നു. ചിലർ പട്ടാളക്കാരും പോലീസുകാരും ആകുന്നു.
എന്നാൽ, എല്ലാരും ആദ്യം മുതലുള്ള You, He, She നിലവാരത്തിൽ തന്നെ നിൽക്കുന്നു. വ്യക്തിത്വങ്ങളിൽ യാതോരു മാറ്റവും വരുന്നില്ല. ആരും വാക്കുകളാൽ അറപ്പുളവാക്കുകന്നവർ ആകുന്നില്ല.
ഈ വിധമായുള്ള ഒരു വിദ്യാഭ്യാസം ഇന്ത്യയിൽ നടപ്പിലാക്കണമെങ്കിൽ, ഏറ്റവും താഴെയുള്ള ക്ളാസുകളിൽ ഇങ്ഗ്ളിഷ് ഭാഷയിൽ ഏറ്റവും ഉന്നത നിലവാരം ഉള്ള വ്യക്തികൾ ആണ് അദ്ധ്യാപകരും അദ്ധ്യാപികമാരും ആയി നിയമിക്കപ്പെടേണ്ടത്. എന്നുവച്ചാൽ, ഏറ്റവും ഉന്നത ശമ്പളം ഇവർക്കാണ് നൽകേണ്ടത്.
ഇനി മലയാളത്തിലെ വിദ്യാഭ്യാസത്തിന്‍റെ കാര്യം നോക്കാം. പൊതുവേ പറഞ്ഞാൽ, മിക്ക അദ്ധ്യാപകരും അദ്ധ്യാപികമാരും ഇങ്ഗ്ളിഷ് ഭാഷയിൽ വളരെ പരിമിതമായ വിവരം ഉള്ളവർ ആയിരിക്കും. അല്ലാത്തവർ ഉണ്ട് എങ്കിൽ തന്നെ അവർ മറ്റുള്ളവരുടെ നിലാരത്തിലേക്ക് മനസ്സിനേയും പെരുമാറ്റത്തേയും താഴ്ത്തിവെക്കും.
ഏറ്റവും താഴെയുള്ള ക്ളാസുകൾ മുതൽ അങ്ങ് ഉന്നത യോഗ്യതകൾ ഉള്ള നിലവാരം വരെ വിദ്യാർത്ഥികളെ നീ, അവൻ, അവൾ, എടാ, എടീ നിലവാരത്തിലാണ് വെക്കുക.
ഈ രീതിയിൽ വളർന്നുവരുന്ന വിദ്യാർത്ഥികളിൽ ചിലർ IAS, IPS തുടങ്ങിയ ഉന്നത സർക്കാർ സേവനങ്ങളിൽ ചേരുന്നു. ചിലർ പോലീസ് ശിപായിമാരും, പോലീസ് ഇൻസ്പെക്ടർമാരും മറ്റുമായി ചേരുന്നു.
അതോടുകൂടി, ഇവർ നീ, അവൻ, അവൾ, എടാ, എടീ നിലവാരങ്ങളിൽ നിന്നും കുത്തനെ ഉയർന്ന് സാർ, താങ്കൾ, അങ്ങ്, അദ്ദേഹം, മാഢം തുടങ്ങിയ വാക്ക് നിലവാരങ്ങളിൽ സ്ഥാനീകിരിക്കപ്പെട്ടുവെന്ന ധരിക്കുന്നു.
അതേ സമയം മറ്റുള്ളവരിൽ പലരും നീ, അവൻ, അവൾ, എടാ, എടീ സ്ഥാനങ്ങളിൽ നിന്നും കാര്യമായി ഉയരുന്നില്ല.
എന്നാൽ, ചെറിയ തോതിൽ, ഉയരാനുള്ള സാധ്യതകൾ ഇവർ തിരയുകയും മറ്റ് പലരേയും ഈ വിധ നിലവാരങ്ങളിൽ പിടിച്ചു താഴ്ത്തി സ്വന്തം നിലവാരം ഏറ്റവും കുറഞ്ഞത് ഒരു ചേട്ടൻ, ചേച്ചി, ഇക്ക്, ഇച്ചായൻ നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു.
ഇത് ഒരു വൻ മസ്തര രംഗം തന്നെയാണ്. സമൂഹത്തിൽ ഒരു അടിയൊഴുക്കുപോലെ പലവിധ വിദ്വേഷങ്ങളും പിന്നിൽ നിന്നും കുത്താനുള്ള പ്രവണതകളും നിലനിർത്തുന്നു.
ഈ വിഷയത്തിലേക്ക് ഇപ്പോൾ നീങ്ങുന്നില്ല.
പറയാൻ വന്നത് സർക്കാർ തൊഴിലുകളെക്കുറിച്ചാണ്. അതിലേക്ക് തന്നെ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാം.
സർക്കാർ തൊഴിലുകൾ ലഭിക്കാനുള്ള മത്സരപരീക്ഷകളെക്കുറിച്ച് എഴുതാനാണ് നോക്കുന്നത്. അത് അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.