top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 17

16. സർക്കാർ തൊഴിലിനായുള്ള പൊതുപരീക്ഷാ പദ്ധതി

കഴിഞ്ഞ എഴുത്തിൽ പറയാൻ വന്ന കാര്യത്തിലേക്ക് നീങ്ങുകയാണ്.


അത് ഉദ്യോഗസ്ഥ നിയമനം ഒരു Public Service Commissionന്‍റെ വകയായുള്ള ഒരു പൊതുപരീക്ഷയിലൂടെയാണ് എന്ന കാര്യത്തെക്കുറിച്ചാണ്.


ബൃട്ടിഷ്-ഇന്ത്യയിൽ ഒരു Indian Civil Service പരീക്ഷയും ഓരോ പ്രസിഡൻസിയിലും അതാണ് Presidency Civil Service Examമുകളും വന്നതോടുകൂടിയാണ് ദക്ഷിണേഷ്യയിലും, അതിന് പിന്നാലെ ലോകത്തിൽ ഇങ്ഗ്ളിഷ് ഭരണം നിലനിന്നരുന്ന എല്ലായിടത്തും ഇതേ  പോലുള്ള പരീക്ഷകൾ വന്നത് എന്നാണ് തോന്നുന്നത്.


ഇതിനെ തുടർന്ന് മറ്റ് പല യൂറോപ്യൻ രാജ്യങ്ങളും ഇതേ പദ്ധതി പകർത്തിയെടുത്തിരുന്നു.


ഇതുമായി ബന്ധപ്പെട്ടുകണ്ട് കൂടുതൽ കാര്യങ്ങൾ പറയുന്നതിന് മുൻപായി മറ്റൊരു കാര്യത്തെക്കുറിച്ചൊന്ന് സംസാരിക്കാം.


ഇന്ന് ഈ വക Public Service Commission പരീക്ഷകളെക്കുറിച്ച് സംസാരിക്കുമ്പോൾ, ചൈനക്കാർ അവരുടെ പ്രാചീന പാരമ്പര്യത്തിൽ നിന്നും കുഴിച്ചെടുത്ത് പലതും അവകാശപ്പെടും. 


618–907 കാലഘട്ടത്തിൽ ആണ് പോലും ചൈനയിൽ Public Service പരീക്ഷ തുടങ്ങിയത്. അതായത് ചൈനീസ് സാഹിത്യത്തിൽ അഗാധ പാണ്ഡിത്യം ഉള്ളവരെ ഒരു എഴുത്തു പരീക്ഷയിലൂടെ കണ്ടെത്തി അവരെ ചൈനീസ് രാജ്യത്തിലെ രാജസേവാ വകുപ്പുകളിൽ നിയമിക്കും.


ഈ കാര്യം ഇങ്ഗ്ളിഷുകാർ കണ്ടത്തു പകർത്തിയെടുത്തതാണ്, ബൃട്ടിഷ്-ഇന്ത്യയിൽ നടപ്പാക്കിയ Public Service Commission പരീക്ഷകൾ പോലും.


ഈ വിധമായുള്ള പലവിധ വാദങ്ങളും ഇന്ന് ലോകമെമ്പാടുനിന്നും പടർന്നു പിടിക്കുന്നുണ്ട്.


കാരണം, ആർക്കും എന്തും ഇന്ന് സോഷ്യൽ മീഡിയിലൂടേയും വെബ് പേജുകളിലൂടേയും വിക്കീപീഡിയയിലൂടേയും പരസ്യപ്പെടുത്താൻ ആവും. ഈ വിധ കാര്യങ്ങളിൽ കൈയ്യൂക്കുള്ളവർ പറയുന്നതിന് ബലം ഏറും.


എന്നാൽ അവ സത്യമാകണമെന്നില്ല. 


ഇന്ത്യാക്കാരാണ് ആര്യന്മാർ എന്ന വാദം ഇന്ന് വൻ വാദമായി മാറിയിരിക്കുന്നുണ്ട്..


എന്നാൽ, ഏതാണ്ട് 1990 വരെ Aryans എന്നത് German വംശജരായിരുന്നു. 


എന്നാൽ 1990റോടുകൂടി ഐറ്റി മേഖലയിൽ യൂഎസ്സിലും ഇങ്ഗ്ളണ്ടിലും ഇന്ത്യക്കാർ നിറഞ്ഞതോടുകൂടി, ഇന്ത്യാക്കാരാണ് ആര്യന്മാർ എന്ന വാദം പടർന്നു പിടിക്കുന്നുണ്ട്. എന്നാൽ, ഈ ഇന്ത്യക്കാരിൽ മിക്കവർക്കും യഥാർത്ഥത്തിൽ സംസ്കൃത ഭാഷയോടും വേദകാല വംശീയരോടും യാതോരു ബന്ധവും കാണില്ല.


ഇനി വരും കാലങ്ങളിൽ ഉറുമ്പുകളും എലികളും പൂച്ചകളും മറ്റും മനുഷ്യരുമായി ആശയവിനിമയം ചെയ്തു തുടങ്ങുകയും, ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചു തുടങ്ങുകയും, ഇന്‍റർനെറ്റിൽ എഴുതിത്തുടങ്ങുകയും ചെയ്തു തുടങ്ങിയാൽ, അവരുടെ ഇടയിൽ ഉള്ള അനവധി കണ്ടുപിടുത്തങ്ങളും തത്വശാസ്ത്രങ്ങളും സംഗീതവും ധർമ്മശാസ്ത്രങ്ങളും മറ്റും മനുഷ്യർ അറിഞ്ഞു തുടങ്ങും.


ഏതാണ്ട് 2010 ഓടുകൂടി Smartphone പൊതുവിപണിയിൽ ഇറങ്ങിയപ്പോഴാണ് ഇന്ത്യയിലെ മിക്ക ആളുകളും ഇന്‍റർനെറ്റിൽ കയറി അഭ്യാസം തുടങ്ങിയത് എന്ന് ഓർക്കാവുന്ന കാര്യം തന്നെയാണ്, ഇപ്പോൾ ഇവിടെ. 


ഉറുമ്പുകളുടേയും എലികളുടേയും പൂച്ചകളുടേയും കൈകളിലേക്ക് ഐറ്റി സാങ്കേതിക നൈപുണ്യ കൈമാറ്റപ്പെട്ടാൽ, അവർ കണ്ടെത്തുക Issac Newtonന്‍റെ പലവിധ കണ്ടുപിടുത്തങ്ങളും മറ്റും പണ്ടെപ്പോഴേ അവരിലെ വൻ പ്രതിഭാശാലികൾ കണ്ടെത്തിക്കഴിഞ്ഞിരുന്നുവെന്നതാവും. അവർ അത് ഇന്‍റർനെറ്റിലും വിക്കീപീഡിയിലും എഴുതി സ്ഥാപിക്കും.


Newton പല വിവരങ്ങളും അവരിൽ നിന്നും കട്ടെടുത്തതാണ് എന്നുവരെ അവരിൽ ചിലർ അവകാശപ്പെട്ടേക്കാം.


1800കളിൽ കണ്ട ചൈനയിലെ സർക്കാർ സംവിധാനങ്ങളിൽ നിന്നും ഇങ്ഗ്ളിഷുകാർ എന്തെങ്കിലും പകർത്തിയെടുക്കും എന്നു തോന്നുന്നില്ല. അതി കഠിന ഉച്ചനീചത്വ ഭാവം ഉള്ള ഒരു സർക്കാർ സംവിധാനം തന്നെയായിരുന്നിരിക്കാം ചൈനയിൽ അന്ന്. പോരാത്തതിന് സർക്കാർ സംവിധാനങ്ങൾ കുത്തഴിഞ്ഞുതന്നെയാണ് നിന്നിരുന്നത് എന്ന് Pearl S Buck എഴുതിയ നോവലുകൾ ചെറുപ്പത്തിൽ വായിച്ചതിൽ നിന്നും ഞാൻ മനസ്സിലാക്കിയിരുന്നു.


ചൈന ഉണർന്നതുതന്നെ Hong Kong പ്രദേശം ബൃട്ടൺ 1997ൽ ചൈനയ്ക്ക് നൽകിയതോടുകൂടിയാണ്.


എഴുത്ത് വീണ്ടും ചെറുതായി കാടുകയറിപ്പോയി.


ദക്ഷിണേഷ്യയിൽ യാതോരു രാജ്യത്തിലും സർക്കാർ സേവനം യാതോരു വിധ പരീക്ഷകളുടേയും അടിസ്ഥാനത്തിൽ ആയിരുന്നില്ല. അതിന്‍റെ യാതോരു ആവശ്യവും ഇല്ലായിരുന്നു.


പല രാജാക്കന്മാരും അവരുടെ ഉന്നത സ്ഥാനങ്ങളിൽ ഇരുന്നവരും എഴുത്തും വായനയും അറിവുള്ളവർ തന്നെയായിരുന്നു എന്നു പോലും തോന്നുന്നില്ല.


ചൈനയിൽ പ്രാചീന ചൈനീസ സാഹിത്യങ്ങളിലെ സംഗതികൾ ആയിരുന്നിരിക്കാം പരീക്ഷകളിൽ ചോദിക്കപ്പെട്ടത്. ചൈനീസ് സാഹിത്യം വായിച്ചതുകൊണ്ട് എന്താണ് സർക്കാർ സേവനത്തിൽ ഉപയോഗം എന്ന് ആലോചിക്കാവുന്ന കാര്യം ആയിരിക്കാം.


എന്നാൽ, അതിലൂടെ രാജ ഭക്തിയാണ് മനസ്സിൽ തുടച്ചുകയറുക എങ്കിൽ, അത് രാജാവിനും ആ രാജാവിന്‍റെ അധികാരത്തിനും വൻ ശക്തി പകരും. 


എന്നാൽ സാധാരണ ജനത്തിനോട് മാന്യമായി പെരുമാറണം എന്ന കാര്യം ആ വിധ സാഹിത്യങ്ങളിൽ നിന്നും യാതോരു ഉദ്യോഗസ്ഥന്‍റേയും മനസ്സിൽ കയറും എന്നു തോന്നുന്നില്ല.  നിവർന്നു നിൽക്കുന്ന സാധരണ വ്യക്തിയെ ശത്രുവായിത്തന്നെയാണ് അവർ കാണുക.


ഇങ്ഗ്ളിഷ് ഭരണത്തിനും ബൃട്ടിഷ്-ഇന്ത്യയിൽ സംസ്കൃത കാവ്യങ്ങളും കാളദാസ നാടകങ്ങളും മറ്റ് കാവ്യങ്ങളും മറ്റും Public Service Examലെ പാഠ്യവിഷയമായി നിശ്ചയിക്കാമായിരുന്നു.


ഇങ്ങിനെ ചെയ്യുന്നതിലെ ആദ്യം തന്നെയുള്ള പ്രശ്നം, ദക്ഷിണേഷ്യയിൽ 99.999 ശതമാനം ആളുകൾക്കും ഈ വിധ കാര്യങ്ങളിൽ യാതോരു വിവരും ഇല്ലായിരുന്നു എന്നതാണ്.


ഇന്ത്യൻ സാംസ്ക്കാരിക നേതാക്കൾ എന്ന് സ്വയം അവകാശപ്പെടുന്ന ചില നേതാക്കുളുടെ നിർബന്ധ പ്രകാരം ആയിരുന്നിരിക്കാം, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സംസ്കൃത വിദ്യാഭ്യാസവും അറബി വിദ്യഭ്യാസവും പ്രോത്സാഹിപ്പിച്ച്, പാഠശാലകളും കോളെജുകളും തുടങ്ങിയിരുന്നു.


എന്നാൽ, സംസ്കൃത വിദ്യാഭ്യാസത്തിനോട് വ്യക്തമായ എതിർപ്പുതന്നെ വിദ്യാർത്ഥികളിൽ നിന്നും വന്നുപോലും. യാതോരു ഉപകാരവും ഇല്ലാത്ത വിവരങ്ങൾ ആണ് സംസ്കൃത വിദ്യാഭ്യാസത്തിൽ നിന്നും ലഭിച്ചിരുന്നത് പോലും.


കാളദാസ കൃതികൾ വായിച്ചാൽ മനസ്സിൽ എന്താണ് കയറുക? അതി മനോഹരമായ വാക്കുകളും വാക്യപ്രയോഗങ്ങളും വൻ സാരോപദേശങ്ങളും ധർമ്മശാസ്ത്ര ആശയങ്ങളും പുരണങ്ങളിലെ ഇതിവൃത്തങ്ങളും മറ്റും മനസ്സിൽ നിറയുമായരിക്കാം.


എന്നാൽ മനസ്സിലാക്കുക, ഇതിലെല്ലാം തന്നെ പ്രാദേശിക ഭാഷയിലും സംസ്കൃതത്തിലും നിറഞ്ഞുനിൽക്കുന്ന ഉന്നതൻ - അധമൻ എന്ന വാക്ക് കോഡുകളുടെ നിറവ്യത്യാസവും അറപ്പും വിദ്വേഷവും കലർന്നിരിക്കും.


ഈ വിധമായുള്ള ഒരു പരീക്ഷയിലൂടെ സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കേണ്ടുന്ന ആവശ്യം തന്നെയില്ല.


കാരണം, കാലാകാലങ്ങളായി ദക്ഷിണേഷ്യയിൽ ഓരോ പ്രദേശത്തിലേയും അധികാരി കുടുംബങ്ങളിലെ നിയോഗിക്കപ്പെട്ട അംഗങ്ങൾ ഈ വിധമായുള്ള സർക്കാർ തൊഴിലുകൾ ചെയ്തു വരുന്നുണ്ടായിരുന്നു.


അവരുടെ മനസ്സിലും, പ്രാദേശിക ഭാഷയിലേയും സംസ്കൃത്തിലേയും ഉന്നതൻ - അധമൻ വർണ്ണവ്യത്യാസം നിലനിൽക്കുക തന്നെ ചെയ്യും.


ഇങ്ഗ്ളണ്ടിൽ നിന്നും ഇങ്ഗ്ളിഷ് - ഭരണത്തിന്‍റെ പലവിധ സ്ഥാനങ്ങളിൽ തൊഴിൽ ചെയ്യാനായി വരുന്ന ചെറുപ്പക്കാരായ ഇങ്ഗ്ളിഷ് വ്യക്തികൾക്ക് ദക്ഷിണേഷ്യയിലെ കാര്യങ്ങൾ വ്യക്തമായി മനസ്സിലായില്ലായെങ്കിലും, ഇങ്ഗ്ളിഷ് ഭാഷ പഠിച്ച ദക്ഷണേഷ്യക്കാരിൽ വ്യക്തമായ വ്യക്തിത്വ മാറ്റം വന്നതായി അനുഭവിച്ചറിഞ്ഞിരുന്നു. ഈ വ്യക്തത്വ മാറ്റം മറ്റുള്ളവർക്കാണ് ഉപകാരപ്പെടുക. 


എന്നാൽ ഇങ്ഗ്ളിഷുകാർ കണ്ട കാര്യത്തെക്കുറിച്ച് അവരിൽ തന്നെ പലവിധ വാദപ്രതിപാദങ്ങളും നടന്നിരുന്നു. അതിനെക്കുറിച്ച് പിന്നീട് പറയാൻ നോക്കാം.


എന്തു പഠിപ്പിച്ചാലാണ് ബൃട്ടിഷ്-ഇന്ത്യയിലെ ആളുകളിൽ വൻ ഗുണമേന്മ വരിക എന്ന കാര്യത്തെക്കുറിച്ച് തന്നെ പലവിധ ചർച്ചകളും നടന്നിരുന്നു എന്നാണ് മനസ്സിലാകുന്നത്.


ഉർജ്ജതന്തവും, രസതന്ത്രവും, ജീവശാസ്ത്രവും, ചികിസ്താശാസ്ത്രവും മറ്റും പഠിപ്പിച്ചാൽ, ദക്ഷണേഷ്യയിലെ ആളുകളുകൾ തമ്മിൽ പെരുമാറുന്നതിൽ എന്തെങ്കിലും ഒരു ഗുണകരമായ മാറ്റം വരുമോ?


ഇങ്ഗ്ളണ്ടിലെ സാധാരണക്കാരുടെ ഇടയിൽ നിലനിന്നിരുന്ന ഗുണമേന്മ അവർ ഈ വിധമായുള്ള കാര്യങ്ങൾ പഠിച്ചതുകൊണ്ടാണോ?


വാസ്തവത്തിൽ ഇങ്ഗ്ളണ്ടിലെ സാധാരണക്കാരിൽ മിക്കവരും ഈ വിധമായുള്ള കാര്യങ്ങൾ പഠിച്ചിരുന്നില്ലതന്നെ.


ഗുണമേന്മ പകരുന്നത് ഇങ്ഗ്ളിഷ് ഭാഷയിൽ വൻ പ്രാവീണ്യം ലഭിക്കുന്നതിൽ നിന്നും തന്നെയാണ്.


ഈ ഗുണമേന്മയെന്നത് തലയ്ക്കകത്ത് വൻ സാഹിത്യ വരികളും കാവ്യങ്ങളും മറ്റും നിറഞ്ഞു നിൽക്കുന്നതു കൊണ്ടല്ല. മറിച്ച്, ഇങ്ഗ്ളിഷ് ഭാഷ അറിയുന്നവർ തമ്മിൽ സംസാരിക്കുമ്പോൾ, അവർക്കിടയിൽ നിന്നും പലവിധ അറപ്പുകളും വെപ്രാളങ്ങളും മറ്റും മാഞ്ഞു പോകും എന്നതുതന്നെ.


അതിനാൽ തന്നെ ഇങ്ഗ്ളിഷ് ഭരണം നടപ്പിലാക്കിയ ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിൽ, ഇങ്ഗ്ളിഷ് ക്ലാസിക്കൽ സാഹിത്യകാരന്മാരായ Charles Dickens, Sir. Walter Scot, Thomas Carlyle, R.L Stevenson, Jane Austin തുടങ്ങിയ പല എഴുത്തുകാരുടേയും നോവലുകളും മറ്റുമായിരുന്നു ഉണ്ടായിരുന്നത്.


ഇന്നുള്ള ഇന്ത്യൻ വിദ്യാഭ്യാസം കടന്നുവരുന്നവരിൽ ഈ എഴുത്തുകാരുടെ രചനകൾ വായിക്കാൻ കെൽപ്പുള്ളവർ വളരെ കുറവായിരിക്കും..


ഈ വിധ എഴുത്തുകാരുടെ എഴുത്തുകളെ കാളിദാസ കൃതികളുമായി താരതമ്യം ചെയ്താൽ, കാണുന്ന കാര്യം ഈ ഇങ്ഗ്ളിഷ് എഴുത്തുകളിലെ കഥാപാത്രങ്ങൾ ഇങ്ഗ്ളണ്ടിലെ സാധാരണക്കാരായിരുന്നു.


ഈ സാധാരണക്കാരിലെ അതി ഗംഭീരമായ സാധാരണത്വം ആണ് ഈ വിധ കൃതികൾ വായിച്ചാൽ, ദക്ഷിണേഷ്യക്കാരിൽ പടർന്നുകയറുക.


എന്നുവച്ചാൽ, യാതോരു വിധ ഉച്ചനീചത്വ വാക്കുകളും മനസ്സിനേയും ഭാവത്തേയും വ്യക്തിത്വത്തേയും ബാധിക്കാതെ ആളുകൾക്ക് തമ്മിൽ സംസാരിക്കാനും കാര്യങ്ങൾ ചർച്ചചെയ്യാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ആവും.


യാതോരു വിധ ഒച്ചപ്പാടുകളും ഞാനാണ് മുമ്പൻ എന്ന ഭാവവും ഇല്ലാതെ സാമൂഹിക ആശയവിനിമയം നടക്കും.


എന്നാൽ ഈ ഇങ്ഗ്ളിഷ് സാധാരണക്കാർ അവിടെയുള്ള എല്ലാ വിധ സാധാരണ തൊഴിലുകളും ചെയ്യുന്നവർ തന്നെ.


എന്നാൽ, ഇതുംകൂടി സമ്മതിക്കണം. ബൃട്ടിഷ്-ഇന്ത്യൻ ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിൽ ഷെയ്ക്ക്സ്പിയറുടെ നാടകങ്ങളും പഠിപ്പിക്കപ്പെട്ടിരുന്നു. ഇത് ഏതാണ്ട് കാളിദാസ കൃതികൾ പോലുള്ള കാര്യങ്ങൾ ആയിരുന്നു. പോരാത്തതിന്, അവ ഇങ്ഗ്ളണ്ടിലെ സാധാരണക്കാരുടെ കഥകൾ ആയിരുന്നുമില്ല. 


ആ വിഷയത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.


ഉന്നത ഗുണമേന്മയുള്ള ഇങ്ഗ്ളിഷ് കൃതികൾ പഠിച്ചു വളരുന്ന ചെറുപ്പക്കാർ പലവിധ വിഷയങ്ങളിൽ BAയും MAയും മറ്റും എടുത്തതിന് ശേഷം ആണ് ബൃട്ടിഷ്-ഇന്ത്യൻ Civil Service പരീക്ഷയിൽ പങ്കെടുത്തിരുന്നത്.


ഈ വിധ BAകളും MAകളും ഇങ്ഗ്ളിഷിൽ ആണ് അവർ പഠിക്കുക എന്നത് നല്ലകാര്യം ആണ്. കാരണം, ഈ വിധ BAകളിലും MAകളിലും എന്തെങ്കിലും ഗുണകരമായതും വിവരവിജ്ഞാനത്തെ ഉന്നതപ്പെടുത്തന്നതുമായ എന്തെങ്കിലും ഉണ്ട് എന്നു തോന്നുന്നില്ല.


CPS ധനതത്വശാസ്ത്രത്തിൽ (Economicsൽ) BA എടുത്തിന് ശേഷമാണ് Madras State Civil Service പരീക്ഷയിൽ പങ്കെടുത്തത്. എന്നാൽ, ഈ ആൾ ജീവിതത്തിൽ ഒരിക്കൽ പോലും ഈ വിഷയത്തിൽ നിന്നും ഒരു വാക്കു പോലും ഉദ്ദരിക്കുന്നതായി കേട്ടിട്ടില്ല.


എന്നാൽ, അന്ന് പഠിച്ച ഇങ്ഗ്ളിഷ് നോവലുകളിലെ കഥകൾ ഈ ആളുടെ മനസ്സിൽ നിന്നും പലപ്പോഴും പുറത്തുവരുമായിരുന്നു.


ഇന്നും അനേകായിരം പേർ ഈ വിധമായുള്ള BAകളും MAകളും പഠിച്ചിറങ്ങുന്നുണ്ട്. ഈ പഠിച്ച BAയും MAയും കൊണ്ട് അവർക്ക് എന്താണ് ഗുണകരമായി ലഭിച്ചത് എന്നത് ചിന്തിക്കാവുന്ന കാര്യം തന്നെയാണ്. എന്നാൽ ഈ BAയും MAയും ഇങ്ഗ്ളിഷിൽ ആണ് പഠിച്ചത് എങ്കിൽ, അത് അവരുടെ ഇങ്ഗ്ളിഷ് പരിജ്ഞാനത്തിന് ആക്കം കൂട്ടും.


മലയാളത്തിലാണ് പഠിച്ചത് എങ്കിൽ, നല്ലൊരു ശതമാനം പേർക്കും വിലയേറിയ സമയം നഷ്ടപ്പെട്ടു എന്നതാണ് വാസ്തവം. എന്നാൽ ചിലർക്ക് സർക്കാർ ജോലിയിൽ കയറാനുള്ള പാത ഇവ ഇന്ന് ഒരുക്കും എന്നതും വാസ്തവംതന്നെ.


ഇന്ന് എഴുതിയ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് കുറച്ചുകൂടി കാര്യങ്ങൾ പറയാനുണ്ട്. അത് അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.

bottom of page