ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 17
15. പ്രാചീനതയിലെ രത്നക്കല്ലുകൾ
മനസ്സിൽ ചിതറിക്കിടക്കുന്ന ചിന്തകൾ തുടരുകയാണ്.
ഇന്ന് പൊതുവിദ്യാഭ്യാസത്തിൽ തിരുകി കയറ്റൻ ശ്രമിക്കപ്പെടുന്ന പലവിധ കാര്യങ്ങളിൽ ഒന്നാണ്, ഇന്ത്യയിൽ പണ്ടുകാലങ്ങളിൽ അതിഗംഭീരമായ വിവര വിജ്ഞാനങ്ങൾ ഉണ്ടായിരുന്നു വെന്നകാര്യം.
ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ആദ്യം പറയേണ്ടത്, ബൃട്ടിഷ്-ഇന്ത്യയുടെ ജനനത്തിന് മുൻപ് ഇങ്ങിനെ ഒരു ഇന്ത്യാ രാജ്യം ഈ ഉപഭൂഖണ്ഡത്തിൽ ഉണ്ടായിരുന്നുവെന്നു തോന്നുന്നില്ലാ എന്നതാണ്.
പുരാണങ്ങളുടെ കാലഘട്ടവുമായി ബന്ധപ്പെട്ടു പറയപ്പെടുന്നതാണ് എന്ന് തോന്നുന്നു, ഈ രാജ്യങ്ങൾ:
കാശി, കോശല, അംഗരാജ്യം, മഗധ, വജ്ജി, മല്ല, ചെഡ്ഡി, വത്സ, കുരു, പാഞ്ചാല, മച്ഛ, സുരസേന, അസാഗ, അവന്തി, ഗാംന്ധാര, കാബോജ.
Kasi, Kosala, Anga, Magadha, Vajji, Malla, Chedi, Vatsa, Kuru, Panchala, Machcha, Surasena, Assaka, Avanti, Gandhara and Kamboja
മലയാളത്തിലേക്കുള്ള ലപ്യന്തരണം (transliteration) ശരിയാണോ എന്ന് അറിയില്ല.
ഈ മുകളിൽ പറഞ്ഞ രാജ്യങ്ങൾ അത്രയും തന്നെ തീരെ ചെറിയ രാജ്യങ്ങൾ ആയിരുന്നു. തമ്മിൽ ഏറ്റുമുട്ടാലായിരുന്നു അവരുടെ പ്രധാന വിനോദവൃത്തിയെന്ന് തോന്നുന്നു.
എന്നാൽ ഇന്ന് പുരാണ ഇന്ത്യയുടെ ചരിത്രം എന്ന ഒരു അക്കാഡമിക്ക് വിഷയം തന്നെ നിലവിൽ ഉണ്ട്. അതിൽ അനവധി സാമ്രാജ്യങ്ങൾ തന്നെ കാണപ്പെടുന്നുണ്ട്.
ഇങ്ഗളണ്ടിന് ഒരു സമ്രാജ്യമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ, ഇന്ത്യക്ക് അനവധി സാമ്രാജ്യങ്ങൾ ഉണ്ടായിരുന്നു വെന്ന് കാണിച്ചു കൊടുക്കുന്നു.
ഒരു പഴയ സിനിയിൽ നായകൻ ഒരു കത്തി എടുക്കുന്നു. അപ്പോൾ വില്ലൻ കഥാപത്രം പത്ത് കത്തിയെടുത്ത് കാണിക്കുന്നു. ഏതാണ്ട് അതു പോലെ.
മുകളിൽ പറഞ്ഞ രാജ്യങ്ങളും മലബാറിലെ 29 രാജ്യങ്ങളും തമ്മിൽ എന്തെങ്കിലും കാര്യമായ ഒരു ബന്ധം എപ്പോഴെങ്കിലും ഉണ്ടായിരുന്നുവോ എന്ന് അറിയില്ല.
ഈ ഉപഭൂഖണ്ഡത്തിൽ തലമുറകളിലൂടേയും നൂറ്റാണ്ടുകളിലൂടേയും നിലനിന്നു പോന്നിരുന്ന അതി ഗംഭീരമായ ശാസ്ത്രവിജ്ഞാനങ്ങളും ഗണിത വിജ്ഞാനങ്ങളും സാഹിത്യ രചനകളും മറ്റും ഉണ്ടായിരുന്നുവെന്ന ഒരു തോന്നാൽ ആണ് ഇന്ന് ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് തിരുകി കയറ്റാൻ ശ്രമിക്കപ്പെടുന്നത്.
ഇതിനുള്ള വളരെ വ്യക്തമായ ദൃഷ്ടാന്തങ്ങളായി കാണിക്കപ്പെടുന്നത്, ഈ ഉപഭൂഖണ്ഡത്തിൽ പടുത്തുയർത്തപ്പട്ട അതി ഗംഭീരങ്ങളായ ക്ഷേത്രങ്ങളും കൊട്ടാരക്കെട്ടുകളും കോട്ടകളും മറ്റുമാണ്.
എന്നാൽ, സാധാരണക്കാരുടെ വാസസ്ഥലങ്ങൾ ഓലക്കുടിലുകൾ തന്നെയായിരുന്നു വെന്നാണ് മനസ്സിലാക്കുന്നത്.
സ്വന്തം സാമൂഹിക നിലവാരത്തിന് മുകളിൽ ഉള്ളവരുടെ വീടുകളോട് മേൻമയിൽ മത്സരിക്കാൻ കഴിവുള്ള കുടിലുകൾ ആർക്കും അനുവദിക്കപ്പെട്ടിരുന്നില്ല.
ക്ഷേത്രങ്ങളിലേയും കൊട്ടാരക്കെട്ടുകളിലേയും ശിൽപവേലകൾ കണ്ടുകൊണ്ട് ഇന്ന് ഇങ്ഗ്ളണ്ടിലുള്ള സാധരണ ആശാരിമാരേക്കാൾ നൈപുണ്യമുള്ള ആശാരിമാർ ഈ ഉപഭൂഖണ്ഡത്തിൽ ഉണ്ടായിരുന്നുവെന്നാണ് മനസ്സിലാക്കിക്കപ്പെടുന്നത്.
ഇതു ശരിയും ആയേക്കാം.
എന്നാൽ ഇങ്ഗ്ളണ്ടിലേ ആശാരിയുടെ മാനസിക നിലാവാരം ഉള്ളവർ ആയിരിക്കില്ല, ദക്ഷിണേഷ്യയിൽ തൊഴിൽ ചെയ്ത കൈവേലക്കാർ. ഇതിനുള്ള വ്യക്തമായ കാരണം, ദക്ഷിണേഷ്യൻ ഭാഷകൾ നിർമ്മിക്കുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികൾ തന്നെ.
കുറേ വർഷങ്ങൾക്ക് മുൻപ് ഞാൻ മണിപ്പാലിൽ (Manipal) പോയിരുന്നു. അന്ന് അവിടെ കണ്ടത്, വൻ ഗാംഭീര്യമുള്ള കെട്ടിടങ്ങൾ നിർമ്മിപ്പെടുന്ന ദൃശ്യമാണ്.
കെട്ടിടങ്ങൾ ഉഗ്രൻ. എന്നാൽ അതിനായി തൊഴിൽ ചെയ്യുന്ന ആളുകൾ നിസ്സാര വേതനക്കാരായവരും കാഴ്ചയിൽ വ്യക്തിത്വം ദ്രവിച്ചവരും, പ്രാദേശിക ഭാഷയിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളുടെ അടിത്തട്ടിൽ പെട്ടവരും ആണ്.
ഇവർ നിർമ്മിച്ചു പൂർത്തിയാക്കുന്ന കെട്ടിടങ്ങൾ കാണിച്ചുകൊണ്ട് ഇവരിലെ മാഹാത്മ്യം ഒരു ചരിത്ര സത്യമായി വരും നൂറ്റാണ്ടുകളിൽ ചൂണ്ടിക്കാണിക്കുന്നത് തനി വിഡ്ഢിത്തം തന്നെയായേക്കാം.
പറയാൻ വന്നകാര്യത്തിൽ നിന്നും എഴുത്ത് പാതവിട്ടുപോയിരിക്കുന്നു.
ദക്ഷിണേഷ്യയിലെ പലവിധ പ്രദേശങ്ങളിലും ഉന്നത നിലവാരത്തിൽ കയറിനിൽക്കുന്ന ആളുകൾ സംസ്കൃത ഭാഷയിലെ സംഗതികൾ പഠിച്ചിരുന്നു എന്നു തോന്നുന്നു. അതിനാൽ തന്നെ വേദങ്ങൾ, ഉപനിഷത്തുക്കൾ, പുരണങ്ങൾ എന്നിവ പഠിച്ച്, ആ വിധ കാര്യങ്ങളിൽ അവർക്കുള്ള അഗാധ പാണ്ഡിത്യം പല വേദികളിലും അവർ പരസ്യമായും പരോക്ഷമായും പകടിപ്പിച്ചിട്ടുണ്ടാവാം.
ഇത് സാധാരണ ആളുകളിൽ വൻ മതിപ്പുളവാക്കുന്ന കാര്യം തന്നെയായിരിക്കും.
എന്തോ ദിവ്യമായ വിവരവിജ്ഞാനം ഇവരിൽ ഒളിച്ചിരിപ്പുണ്ട് എന്നും, ഇത് മറ്റുള്ള ആളുകൾക്ക് അപ്രാപ്യമായ ഒന്നാണ് എന്നും തോന്നും. പോരാത്തതിന് ജോതിഷത്തിലുള്ള ബാഹ്യമായ ചിലവിവരങ്ങളും വരികളും ഉദ്ദരണികളും കൂടി അറിയുമെങ്കിൽ, ആളുകൾ ഇവരെ മനസ്സിൽ നിത്യപൂജ തന്നെ നടത്തും.
എന്നാൽ ഈ വിധ വിവരത്തുണ്ടുകൾ കൊണ്ട് സമൂഹത്തിലെ ആളുകളുടെ നിത്യജീവിതത്തിൽ യാതോരു മേന്മയും ഇവർക്ക് വരുത്താൻ ആവില്ല.
സാധാരണക്കാരുടെ ഭാഷയിൽ പണ്ട് കാലങ്ങളിൽ സംസ്കൃതം ഒട്ടം തന്നെയിയില്ലായിരുന്നുവെന്നാണ് തോന്നുന്നത്.
പണ്ട് കാലങ്ങളിൽ ദക്ഷിണേഷ്യയിലെ യാതോരു രാജ്യത്തിലും സർക്കാർ ഉദ്യോഗം ഒരു എഴുത്തു പരിക്ഷയുടെ അടിസ്ഥാനത്തിൽ അല്ലായിരുന്നു നൽകപ്പെട്ടത്.
സർക്കാർ അധികാരം ഓരോ കുടുംബക്കാരുടേയും പാരമ്പര്യ അവകാശം ആയിരുന്നു.
പിന്നെന്തിനാണ് ചില ആളുകൾ സംസ്കൃത സാഹിത്യങ്ങൾ വായിച്ചു പഠിച്ചിരുന്നത്?
ഇവിടെ പറയേണ്ടത്, സംസ്കൃത ഭാഷ പഠിച്ചിരുന്നത് ബ്രാഹ്മണരും അവരേ പോലുള്ള സാമൂഹിക ഉന്നതരും ആയിരുന്നിരിക്കാം, എന്നതാണ്.
അവർക്ക് ഇതുകൊണ്ടെന്തു നേട്ടം എന്ന ചോദ്യം വരാം. സംസ്കൃത എഴുത്തുകളിൽ എന്തെല്ലാമോ വിവരവിജ്ഞാനങ്ങൾ ഉണ്ട് എന്ന ഒരു തോന്നൽ ഉണ്ടായിരുന്നു.
ഇന്നും ഉണ്ട്.
അത് ശരിയും ആകാം. എന്നാൽ അവയെന്താണ് എന്ന് വെളിപ്പെടുന്നത്, ഇങ്ഗ്ളിഷ് ലോകത്തിൽ നടക്കുന്ന ഓരോ കണ്ടു പിടുത്തവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.
Issac Newton ഗുരുത്വകർഷണത്തെക്കുറിച്ച് പ്രതിപാദിച്ച കാര്യവും, Newton തന്നെ സൃഷ്ടിച്ചെടുത്ത ഗണിതത്തിലെ Calculusസും പ്രചീന സംസ്കൃത സാഹിത്യത്തിൽ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് ഇന്ന് ഇന്ത്യൻ പ്രതിഭാശാലികൾ കണിച്ചുകൊടുക്കുന്നുണ്ട്.
ഇന്‍റർനെറ്റും സോഫ്ട്വേറുകളും അവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സോഫ്ട്വേർ ഭാഷകളും, കമ്പ്യൂട്ടറും, സ്മാട്ട് ഫോണും മറ്റുമായ കാര്യങ്ങളും പണ്ടുകാലത്തുതന്നെ പ്രചീന സംസ്കൃത ഗ്രന്ഥങ്ങളിൽ ലിഖിതപ്പെടുത്തിയിട്ടുണ്ട് എന്നും വരും കാലങ്ങളിൽ ഇന്ത്യൻ സ്കൂൾ പാഠ പുസ്തകങ്ങളിൽ പഠിപ്പിക്കാനും സാധ്യത കാണുന്നുണ്ട്.
ഇതും ശരിയാവാനും സാധ്യതയില്ലാതില്ല.
എന്നാൽ ആദ്യം ഇവ ഇങ്ഗ്ളിഷ് ലോകത്തിൽ കണ്ടെത്തപ്പെടണം. അങ്ങിനെ ചെയ്യപ്പെട്ടാൽ, സംസ്കൃത ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ, അവയെ വരികൾക്കിടയിലും വൻ വിവരണങ്ങളിലും കാണപ്പെട്ടേക്കാം.
ഇവിടെ സംസ്കൃത സാഹിത്യത്തെ വിലകുറച്ചു കാണിക്കാൻ അല്ല ശ്രമിക്കുന്നത്. മറിച്ച്, ഈ സാഹിത്യത്തെ കൈവശപ്പടുത്താൻ ശ്രമിക്കുന്നവരുടെ നിസ്സാരതയേയാണ്.
യാതോരു ഗുണമേന്മയും ഇല്ലാത്ത, അഴിമതിയിൽ കുളിച്ചു നിൽക്കുന്ന ഒരു രാജ്യം, പണ്ടെപ്പോഴോ നിലനിന്നിരുന്ന ഒരു ജനവംശത്തിന്‍റെ പാരമ്പര്യ സ്വത്തുക്കൾ കൈവശപ്പെടുത്താൻ ശ്രമിക്കുന്നു. അതാണ് വാസ്തവം.
സംസ്കൃത - വേദ കാല സംസ്ക്കാരവും ദക്ഷിണേഷ്യയിലെ പലവിധ ജനവംശങ്ങളും തമ്മിൽ ഒരു missing link നിലനിൽക്കുന്നുണ്ട് എന്നതാണ് വാസ്തവം. ഈ ഒരു കാര്യം പൗരാണിക സംസ്കാരങ്ങൾ കണ്ടെത്തിയിട്ടുള്ള എല്ലാ പ്രദേശങ്ങളെക്കുറിച്ചും ശരിയാണ്.
ഈജിപ്റ്റിലെ പിരമിഡുകൾ നിർമ്മിച്ചവരുടെ വംശീരല്ല ഇന്നുള്ള ഈജിപ്റ്റിലെ ആളുകൾ. ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് ദക്ഷിണ അമേരിക്കയിൽ ഉണ്ടായിരുന്ന മായൻ സംസ്ക്കാരത്തിലെ ആളുകൾ അല്ല ഇന്ന് അവിടങ്ങളിൽ ഉള്ളവർ.
പൂജ്യം എന്ന സംഖ്യയുടെ ഗണിത ശാസ്ത്ര പ്രസക്തി മായൻ സംസ്ക്കാരത്തിന് അറിവുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. അക്കാര്യം ഇന്ത്യൻ പാഠ പുസ്തകങ്ങിളൽ എഴുതാൻ പാടില്ല.
അതിന് എതിരായുള്ള ഒരു വാദഗതി ഇന്ത്യൻ ബുദ്ധിജീവികൾ പ്രകടപ്പിക്കുന്നുണ്ട്. ഞങ്ങളാണ് പൂജ്യത്തെ ആദ്യം കണ്ടത്തിയതെന്ന്.
ഇത് ഒരു കോമാളിത്തരം മാത്രമാണ്. കാരണം, ഇന്നു പോലും, ഒരു വ്യക്തി പൂജ്യം കണ്ടെത്തിയാൽ, അയാൾ അത് കൊണ്ട് എന്ത് ചെയ്യും എന്ന ചോദ്യം ഉദിക്കേണ്ടതാണ്.
Missing linkനെ കുറിച്ച് പറയാം. വേദ കാല സംസ്ക്കാരത്തിലെ ആളുകൾക്ക് വൻ സാങ്കേതിക വിവര വിജ്ഞാനം ഉണ്ടായിരുന്നിരിക്കാം. എന്നാൽ, അവ അന്ന് രചിച്ച് ഗ്രന്ഥങ്ങൾ അവർ കടലാസു പസ്തകങ്ങളിലോ, മറ്റ് വേറെയേതങ്കിലും മീഡിയകളിലോ വച്ചിരിക്കാം.
അവയൊന്നും ദക്ഷിണേഷ്യക്കാരുടെ കൈകളിൽ എത്തിയിട്ടില്ല. ആകെ കിട്ടിയത്, പ്രാകൃതമായ സാങ്കേതിക വിദ്യാ നൈപുണ്യമുള്ള ആളുകൾ ഈ വിധ കാര്യങ്ങൾ താളിയോലകളിൽ രേഖപ്പെടുത്തിവച്ചവയാണ്.
വേദകാല ആളുകളുടെ സാങ്കേതികത യാതൊന്നും ദക്ഷിണേഷ്യക്കാരിൽ വന്നിട്ടില്ല. എന്നാൽ അവയുടെ സൂചനകൾ താളിയോല ഗ്രന്ഥങ്ങളിൽ കണ്ടേക്കാം. ചിലപ്പോൾ വൻ സോഫ്ട്വേർ കോഡുകൾ പോലും ഈ വിധം നഷ്ടപ്പെടാതെ നിലനിൽക്കുന്നുണ്ടാവാം.
സംസ്കൃത സാഹിത്യവുമായി ദക്ഷണേഷ്യയിലെ നൂറുകണക്കിന് ജനവംശീയരിൽ ആർക്കെങ്കിലും നേരിട്ടോ അല്ലാതെയോ എന്തെങ്കിലും രക്ത ബന്ധം ഉണ്ട് എന്ന് തോന്നുന്നില്ല.
മലബാറുകറിൽ ഇത് മിക്കവാറും 100 ശതമാനം ശരിയായിരിക്കും.
പുരാണങ്ങളുടെ കാലത്ത് ബീഹാർ പ്രദേശത്ത് ഉണ്ടായിരുന്ന നളന്ദ, ഇന്നുള്ള പാക്കിസ്ഥാനിലെ പഞ്ചാബ് പ്രദേശത്തുണ്ടായിരുന്ന തക്ഷശില എന്നീ രണ്ട് സർവ്വകലാശാലകളെക്കുറിച്ച് പലരും പലവിധ അവകാശവാദങ്ങളും പുറപ്പെടുവിക്കുന്നത് കാണുന്നുണ്ട്.
തൊട്ടടുത്തുള്ള ദന്ത ഗോപുരം പോലുള്ള കെട്ടിടങ്ങളിൽ കയറാൻ അവകാശം ഇല്ലാത്ത ഇന്നത്തെ സാധാരണക്കാരൻ ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങിൽ ഉണ്ടായിരുന്ന ഈ വിധ പ്രസ്ഥാനങ്ങളുടെ മേൽ അവകാശവാദം നടത്തുന്നതിലെ വിഡ്ഢിത്തം ഒന്ന് ആലോചിക്കാവുന്നതാണ്.
ഈ വിധ സർവ്വകലാശാലകളെ നിലനിർത്താനായി, അവയ്ക്ക് ചുറ്റും അടിമ ജനങ്ങളുടെ അനവധി ഗ്രാമങ്ങൾ ഉണ്ടായിരുന്നുവെന്നാണ് തോന്നുന്നത്.
അവയില്ലാതെ അവിടങ്ങളിൽ വന്ന് സംസ്കൃത പാണ്ഡിത്യം പഠിക്കുന്ന ഉന്നത ജനത്തിന്‍റെ ഭക്ഷണം പാചകം ചെയ്യലും പാത്രം വൃത്തിയാക്കലും വസ്ത്രം കഴുകലും, മറ്റും ചെയ്തിരുന്ന അടിമ ജനത്തിന്‍റെ സന്തതികളിൽ പെട്ടവർ ആവാം ഇന്ന് ആ പ്രദേശങ്ങളിൽ ജീവിക്കുന്ന പലരും.
ഈ സർവ്വകലാശാലകളിൽ പഠിക്കുന്ന വ്യക്തികൾ സംസ്കൃത്തിൽ രചനകളും മറ്റും നടത്തിയിരിക്കാം എന്നുള്ളതും വാസ്തവം തന്നെ. പലരും വേദങ്ങൾക്കും ഉപനിഷത്തുക്കൾക്കും മറ്റും ശ്രുതി രൂപത്തിലും സ്രുതിരൂപത്തിലും പല വിധ ഭാഷ്യങ്ങളും മറ്റും രചിച്ചിരിക്കാം. പലതും താളിയോല ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കാം.
അവയിൽ പലതും ഗംഭീര നിലവാരം ഉള്ളവയും ആയിരിക്കാം. ഇതീലൂടെ പല നാടുകളിലേയും ഉന്നത വ്യക്തികൾക്കിടയിൽ അവയുടെ രചിതാക്കൾക്ക് വൻ പേരും പെരുമയും പടരുമായിരിക്കാം.
ചിലർ അഥർവ്വ വേദത്തിൽ സൂചിപ്പിക്കപ്പെടുന്നുണ്ട് എന്ന് പറയപ്പെടുന്ന കൂടോത്ര വിദ്യകളിലും പ്രാവീണ്യം നേടിയിരിക്കാം. കൂടോത്രം എന്നത് അതീന്ദ്ര്യ സോഫ്ടേറുമായി ബന്ധപ്പെട്ട കാര്യം തന്നെയാണ്.
എന്നാൽ ഇതുകൊണ്ടൊന്നും ആരാണ് വേദ സാഹിത്യങ്ങൾ രചിച്ചത് എന്ന യാതോരു വിവരവും ആരിലും വന്നുകാണുന്നില്ല.
ദക്ഷിണേഷ്യയിൽ മാത്രമല്ല പുരണ കാലങ്ങൾ ഉണ്ടായിട്ടുള്ളത്.
വേദങ്ങളുടെ കാലത്ത്, ആഫ്രിക്കയിലും അമേരിക്കൻ ഭൂഖണ്ഡ പ്രദേശത്തിലും, ഭൂഖണ്ഡ യൂറോപ്പിലും ഇങ്ഗ്ളണ്ടിലും മറ്റും പ്രചീന ജന വംശങ്ങൾ ജീവിച്ചിരുന്നിട്ടുണ്ട്.
വേദ കലാ ആളുകൾ വമ്പന്മാർ ആയിരുന്നുവെങ്കിൽ അവർക്ക് ലോകത്തിലുള്ള മറ്റ് പല ജനവംശങ്ങളുമായി ബന്ധം ഉണ്ടാവും എന്നതും വാസ്തവം തന്നെ.
ഇന്ന് ഇന്ത്യയിലെ ആളുകൾ വേദങ്ങളുടേയും മറ്റ് സംസ്കൃത കാവ്യങ്ങളുടേയും ഉടമസ്ഥതാ അവകാശം മുന്നോട്ട് വെക്കുന്നത്, കൃസ്ത്യൻ മിഷിനറിമാർ ഈ ഉപഭൂഖണ്ഡത്തിൽ വന്ന് കീഴ്ജനങ്ങളുടെ നിസ്സാര ഭാഷകളെ വിപുലപ്പെടുത്താനായി സംസ്കൃത ഭാഷയിലെ വാക്കുകൾ ഉപയോഗിച്ചതു കൊണ്ടാണ് എന്നു തോന്നുന്നു.
മലയാളത്തിന്‍റെ കാര്യം പറഞ്ഞു കഴിഞ്ഞതാണ്. ഹിന്ദിയും ഇതേ പാതയിൽ വളർന്നുവന്നതാണ് എന്നാണ് തോന്നുന്നത്.
ഹിന്ദി ഭാഷ സൃഷ്ടിക്കപ്പെട്ടത് Calcattaയിൽ (കോൽകടയിൽ) ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ Fort Williamൽ വച്ചാണ് എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്.
ഇതുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന പേര് John Borthwick Gilchrist (1759-1841) (Scottish surgeon, linguist, philologist and Indologist) എന്ന വ്യക്തിയുടേതാണ്. ഇദ്ദേഹം ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ഡോക്ടറായി ജോലി ചെയ്ത വ്യക്തിയായിരുന്നു എന്നു തോന്നുന്നു.
English East India Company എന്തുകൊണ്ടാണ് തുടക്കം മുതൽ ഇങ്ഗ്ളിഷ് ഭാഷ പ്രചരിപ്പിക്കാൻ തയ്യാറാകാതിരുന്നത് എന്നതിന് പല കാരണങ്ങൾ കണ്ടേക്കാം.
ആദ്യത്തേക്ക്, ദക്ഷിണേഷ്യയിലെ അനേകായിരം ആളുകളെ ഇങ്ഗ്ളിഷ് പഠിപ്പിക്കുക എന്നത് മൃഗങ്ങളെ മനുഷ്യ ഭാഷകൾ പഠിപ്പിക്കുക എന്നതുപോലുള്ള ഒരു അസാധ്യ ഉദ്യമമാണ് എന്നു തോന്നിയിരിക്കാം.
ഇന്നും ഇന്ത്യയിലെ പല ആളുകൾക്കും തങ്ങൾക്ക് ഇങ്ഗ്ളിഷ് പഠിക്കാൻ ആവില്ല എന്ന ഒരു തോന്നൽ തന്നെ നിലൽക്കുന്നുണ്ട്. ഈ തോന്നൽ വളരെ ശക്തമായി നിലനിർത്താൻ ഇന്ന് ഇവിടുള്ള സർക്കാരുകൾ ശ്രമിക്കുന്നുമുണ്ട്.
ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ജീവനക്കാരിൽ പലരും ഇങ്ഗ്ളിഷുകാർ ആയിരുന്നില്ല. അവർക്ക് ഇങ്ഗ്ളിഷ് പ്രചരിപ്പിക്കുന്നതിൽ പ്രത്യേകമായുള്ള ഒരു താൽപ്പര്യം കാണില്ല. കാരണം, ഇങ്ഗ്ളിഷ് അവരുടെ ഭാഷയല്ലതന്നെ.
(John Borthwick Gilchrist തന്നെ ഒരു സ്ക്കോട്ടിഷ് വ്യക്തിയായിരുന്നു).
പോരാത്തതിന്, കൃസ്ത്യൻ മിഷിനറിമാരായി വന്നവരിൽ പലരും ഇങ്ഗ്ളിഷുകാർ ആയിരുന്നില്ല. അവരിൽ പലർക്കും ഇങ്ഗ്ളിഷിനോടും ഇങ്ഗളണ്ടിനോടും വൻ മത്സരബുദ്ധി തന്നെയുണ്ടായിരുന്നു.
മലബാറിലെ പാര്യമ്പര്യ ഭാഷയിൽ സംസ്കൃതവാക്കുകൾ മാത്രമല്ല, തമിഴ് വാക്കുകൾ പോലും വളരെ നിസ്സാര എണ്ണത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ, ഒന്ന് ആലോചിച്ചു നോക്കുക, ഇങ്ഗ്ളിഷ് പദങ്ങൾ എത്ര എണ്ണം ഈ നാട്ടിൽ ഉപയോഗിക്കുന്നുണ്ട് എന്ന്:
Road, Tar, Glass, open, Door, Close, Gate, Colour, Paint, Red, Blue, Yellow, White, Shirt, Pants, Tailor, Button, Pocket, Shoes, Slippers, Shop, Supermarket, Shopping, Fishmarket, Boat, Bus, Car അങ്ങിനെ.
ഇവയെല്ലാം പൂർണ്ണമായി തുടച്ചു നീക്കിയാൽ, ഇവിടങ്ങളിൽ ഇങ്ഗ്ളിഷുമായുള്ള എല്ലാ വിധ ബന്ധവും മായ്ക്കപ്പെടാം.
അതേ പോലെ തന്നെ പ്രാദേശിക ഭാഷകളിലെ സംസ്കൃത വാക്കുകളും വ്യക്തി നാമങ്ങളും തുടച്ചുമാറ്റിയാൽ, ഇവിടുള്ള പലവിധ ആദ്ധ്യാത്മിക വിശ്വാസങ്ങൾ തന്നെ കെട്ടഴിഞ്ഞുപോകാം.
പറയാൻ വന്നത് മറ്റൊരു കാര്യമായിരുന്നു. എഴുത്ത് ചെറുതായൊന്ന് കാട് കയറിപ്പോയി എന്ന് തോന്നുന്നു. അടുത്ത എഴുത്തിനെ പാതയിൽ തിരിച്ചു കയറാം.