top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 17

14. ഉന്നതനെ കോമാളിയാക്കാൻ

സാധാരണ ഗതിയിൽ ഒരു IPS ഉദ്യോഗസ്ഥൻ പെട്ടെന്നൊരു നാൾ ഒരു പോലീസ് ശിപായി റാങ്കുകാരനായി തരംതാഴ്ത്തപ്പെടില്ല (demote ചെയ്യപ്പെടില്ല).


എന്നാൽ ഫ്യൂഡൽ ഭാഷാ സമൂഹത്തിലെ സ്വകാര്യ വ്യക്തികൾ വ്യത്യസ്ത വേദികളിൽ വ്യത്യസ്ത നിലവാരങ്ങളിലേക്ക് മാറ്റപ്പെടാം. എന്നുവച്ചാൽ ഒരു വേദിയിൽ സാർ എന്ന ബഹുമാന്യനായ വ്യക്തി മറ്റൊരു വേദിയിൽ വെറും നിസ്സാരനായ നീ, അവൻ, അവൾ വ്യക്തിയായി മാറാം.


ഇതും ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു മാസ്മരിക പ്രതിഭാസമാണ്.


ഇങ്ങിനെ സംഭവിക്കുമ്പോൾ വ്യക്തിയുടെ മനസ്സിലും ശരീരത്തിലും ശരീര ഭാഷയിലും മറ്റും വരുന്ന വ്യതിയാനങ്ങൾ എന്തൊക്കെയാണ് എന്ന കാര്യം തന്നെ വളരെ സങ്കീർണ്ണമായ പാതകളിലൂടെ സഞ്ചരിച്ചുകൊണ്ട് കണ്ടെത്തേണ്ടുന്നതാണ്. ഇന്ന് ഇതിന് വൈദഗ്ദ്യം ഉള്ള ആരെങ്കിലും എവിടെയെങ്കിലും ഉണ്ടോ എന്ന് അറിയില്ല.


ഇവിടെ വ്യക്തമായി പറയേണ്ടുന്നത്, യഥാർത്ഥത്തിൽ ഒരു വ്യക്തിക്കുള്ളിൽ നിന്നും സംഭവിക്കുന്ന ഒരു മാനസിക ചാഞ്ചാട്ടം അല്ല ഇത് എന്നതാണ്.


മറിച്ച്, ആ വ്യക്തിക്ക് പുറത്തും, അടുത്തും ദുരത്തും ഉള്ള മറ്റ് ആളുകൾ വാക്കുകളിലൂടേയും വാക്ക് കോഡുകളിലൂടേയും ഈ വ്യക്തിയിൽ വരുത്തുന്ന മാനസിക സമ്മർദ്ദം ആണ് പലപ്പോഴും ആ വ്യക്തി പ്രകടിപ്പിക്കുന്ന മാനസിക അസന്തുലിതാവസ്ഥ (mental imbalance).


ചില വ്യക്തികൾ ഈ വിധമായുള്ള മാനസിക ചാഞ്ചാട്ടത്തിൽ പെട്ടുഴലുന്നത് ചിലപ്പോഴെല്ലാം നിരീക്ഷിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. ഇത് സമൂഹത്തിൽ വിരളമായി കാണാനാകുന്ന ഒരു കാര്യമല്ല.


ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ചില കാര്യങ്ങൾ കൂടി പറയാം.


Joseph Heller എന്ന എഴുത്തുകാരൻ 1961ൽ എഴുതി പ്രസിദ്ധീകരിച്ച Catch-22 എന്ന നോവലിൽ, രണ്ടാം ലോകമഹായുദ്ധ കാലത്ത്, ഒരു സാധാരണ വ്യക്തി US പട്ടാളത്തിൽ സാധാ പട്ടാളക്കാരനായി ചേർന്നപ്പോൾ,         ഔദ്യോഗിക രേഖപ്പെടുത്തലിൽ വന്ന ഒരു സാങ്കേതിക പിശകു കാരണം, നേരിട്ട് Major സ്ഥാനത്ത് നിയമിതനായ കഥ പറയുന്നുണ്ട്.


ഇതുമായി ബന്ധപ്പെട്ടുകൊണ്ട് നടക്കുന്ന പലതരം കോമാളി സന്ധർഭങ്ങളും ഈ നോവലിൽ ചിത്രീകരിക്കുന്നുണ്ട്.


പട്ടാളം എന്നത് ഒരു വൻ ഉച്ചനീചത്വ ഘടനയുള്ള ഒരു പ്രസ്ഥാനം ആണ്.


എന്നിരുന്നാലും, ഇങ്ഗ്ളിഷിൽ സങ്കൽപ്പിക്കാവുന്ന കോമാളിത്തരത്തിനേക്കാൾ പതിന്മടങ്ങ് വ്യാപ്തിയുള്ള കോമാളിത്തരമാണ് ഫ്യൂഡൽ ഭാഷകളിൽ സംഭാവ്യമാകുക.


ഈ പ്രതിഭാസത്തെ ദൃഷ്ടാന്തീകരിക്കാനായി സംഭാവ്യമല്ലാത്ത ഒരു കാര്യം പറയാം.


ഒരു IPS ഉദ്യോഗസ്ഥൻ പെട്ടെന്നൊരു നാൾ ഒരു പോലീസ് ശിപായി ആയി നിയമിക്കപ്പെടുന്നു.


ഈ ആൾ നേരത്തെ ഒരു IPS ഉദ്യോഗസ്ഥൻ ആയിരുന്നുവെന്ന വിവരം ലഭിച്ചിട്ടില്ലാത്ത പോലീസ് ശിപായി റാങ്കുകാരുടെ കൂടെയാണ് ഈ ആൾ പ്രവർത്തിക്കുന്നത്. മറ്റ് പോലീസ് ശാപായി റാങ്കുകാർ ഈ ആളോട് വളരെ സൗഹൃദത്തിൽ പെരുമാറുന്നു. എന്നാൽ ഈ ആളിൽ നിന്നു തിരിച്ചു പ്രകടമാകുന്ന വ്യക്തിത്വം തികച്ചും അസാധാരണത്വം തുളുമ്പുന്ന ഒന്നായിരിക്കും.


മറ്റുള്ളവരുടെ വൻ സൗഹൃത്തിനോട് വൻ മാനസിക സമ്മർദ്ദത്തിൽ ഈ ആൾ കഠിനമായി പ്രതികരിച്ചേക്കാം. അതുമല്ലായെങ്കിൽ അയാൾ ഒരു കോമാളിയായി പെരുമാറിയേക്കാം.


കാര്യം മനസ്സിലാക്കാത്ത മറ്റ് പോലീസ് ശിപായിമാർ ഈ ആൾക്ക് എന്തോ മാനസിക പോരായ്മയുള്ളതായി മനസ്സിലാക്കും. ഈ മാനസിക പോരായ്മയെ പരിശീലനത്തീലൂടെ മാറ്റാനോ, ഈ മാനസിക രോഗാവസ്ഥയെ ചികിസ്തിച്ചു മാറ്റാനോ വരുന്ന പരിശീലകനും മനോരോഗ വിദഗ്ദനും വ്യക്തമായി അറിഞ്ഞിരിക്കേണ്ടുന്ന കാര്യം ഈ ആൾ നേരത്തെ ഒരു IPS ഉദ്യോഗസ്ഥൻ ആയിരുന്നുവെന്നതാണ്.


ഇത് അറിയാതെ ആ വ്യക്തിയിലെ പെരുമാറ്റ പോരായ്മ മാറ്റാൻ ശ്രമിക്കുന്നത്, ഇരുട്ടിൽ കിടന്ന് തപ്പുന്നതു പോലെയായിരിക്കും. അവരുടെ കണ്ടുപിടുത്തങ്ങളും നീരീക്ഷണങ്ങളും മറ്റും തികച്ചും പൊട്ടത്തരമായിരിക്കും. എന്നാൽ ഈ വിവരം ആർക്കും അറിവുകിട്ടില്ലതാനും.


ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ പല വ്യക്തികളും മാനസിക സമ്മർദ്ദത്താൽ അതിരു കടന്ന അക്രമ സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട് എങ്കിൽ അതുമായി ബന്ധപ്പെട്ടുകൊണ്ട് ബന്ധപ്പെടുന്ന മനോരോഗ വിദഗ്ദൻ ആ ആളുടെ വ്യത്യസ്തങ്ങളായ വ്യക്തിത്വങ്ങളെക്കുറിച്ച് ബോധവാനായിരിക്കേണം.


ചില വ്യക്തികൾക്ക് അവരുടെ ജീവിത സാഹചര്യത്തിലുള്ളതിനേക്കാളും ഉയർന്ന മാനസിക വ്യക്തിത്വമോ, അതുമല്ലെങ്കിൽ താഴ്ചയിലുള്ള മാനസിക വ്യക്തിത്വമോ ഉണ്ടായേക്കാം.


ഇത് വളരെ അപടകരമായ ഒരു അവസ്ഥയാണ്.


കാരണം, വ്യക്തി മിക്കപ്പോഴും മാനസികമായി പ്രതികരിക്കുന്നത്, ചുറ്റുമുള്ളവരുടെ വാക്കുകളോടും പദരൂപത്തിലല്ലാത്ത അടയാളങ്ങളോടും (non-verbal signalsസുകളോടും) ആയിരിക്കും. 


ഇതിൽ തന്നെ ഏറ്റവും പ്രകോപിക്കപ്പെടുന്നത്, ചുറ്റുമുള്ള ആളുകളേക്കാൾ ഉന്നത മാനസിക നിലവാരം സ്വകാര്യമായി കൈവശമുള്ള വ്യക്തികൾ ആയിരിക്കും.


കാരണം, അവരെ തരംതാഴ്ത്തുന്ന വാക്കുകളും അടയാളങ്ങളും ആയിരിക്കും ചുറ്റുമുള്ളവർ തൊടുത്തവിടുക. മാനസികമായി ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടിയുടെ മുകൾ പടിയിൽ ഇരിക്കുന്ന വ്യക്തിയെ ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടിയുടെ കീഴ് പടിയിൽ കണ്ടുകൊണ്ടാവും മറ്റുള്ളവർ വാക്ക് ശരങ്ങൾ ഏയ്യുന്നത്.


ഇത് വാക്കുകളിലൂടെയുള്ള ഒരു വൻ  ആക്രമണം തന്നെയാവും.


ഇങ്ഗ്ളിഷുകാർക്ക് സങ്കൽപ്പിക്കാൻ പോലും ആവാത്ത ഒരു ഭൗതിക വാസ്തവം തന്നെയാണ് ഇത്.


ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ ഏവരും മറ്റൊരു ആളെ തരംതാഴ്ത്തി സ്വന്തം നിലവാരം ഉയർത്താൻ നിരന്തര ഉത്സാഹം പ്രകടിപ്പിക്കുന്നവർ തന്നെയാണ്.


അവരിൽ പലരും അങ്ങോട്ട് യാതോരു ആക്രമണവും ഏൽക്കുന്നില്ലായെങ്കിലും, വാക്കുകൾ കൊണ്ട് മറ്റൊരുവനെ തരംതാഴ്ത്താൻ ശ്രമിച്ചുകൊണ്ടിരിക്കും.  ഇതിന് പലപ്പോഴും ആകെ ചെയ്യേണ്ടത്, അദ്ദേഹം, അയാൾ വാക്കുകൾക്ക് പകരം അവൻ, ഓൻ വാക്കുകൾ ഉപയോഗിക്കുക മാത്രമാണ്. ഇതിന് പറ്റിയ ആളുകളെ കണ്ടെത്താനായി മനസ്സ് നിരന്തരമായി തിരഞ്ഞുകൊണ്ടിരിക്കും.


നിലവാരം ഉയർന്ന മാനസിക വ്യക്തിത്വമുള്ള ആൾക്ക്, നിലവാരം കുറഞ്ഞവരുടെ നിലവാരം കുറഞ്ഞ വാക്ക് കോഡുകൾ വൻ മാനസിക മുറിവേൽപ്പിക്കും.


അതേ സമയം മാനസിക വ്യക്തിത്വം കുറഞ്ഞ വ്യക്തി ഇത് ഒരു ആക്രമണമായി കാണുക പോലും ഇല്ല. അയാൾ അനുഭവിച്ചറിയുക ഒരു തരം സൗഹൃദമാണ്, ഇതേ വാക്കുകളിൽ.


ഇവിടെ എടുത്തു പറയാവുന്ന ഒരു കാര്യം ഉണ്ട്. ഇത് ആനകളുമായി ബന്ധപ്പെട്ട ഒരു കാര്യം ആണ്.


ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ ആനകളെ അടിമകളായി വെക്കാൻ ഒരു വൻ താൽപ്പര്യം പലരിലും കാണപ്പെടും.


ആനയുടെ ഉടമസ്ഥനാകുക എന്നത് ഒരു വൻ സാമൂഹിക ബഹുമതി പടിച്ചെടുക്കാവുന്ന ഒരു കാര്യം തന്നെയാണ്. ആനയുള്ള വീട് എന്നതു തന്നെ ഒരു അതി ഗംഭീര കാര്യമാണ്. ആനയുള്ള ക്ഷേത്രം എന്നത് ആ അമ്പലത്തിന് വൻ സാമൂഹിക മഹിമ വാരിക്കൂട്ടുന്ന ഒരു കാര്യമാണ്.


ആനയെ കൈകാര്യം ചെയ്യുന്ന പാപ്പാന്മാർക്കും ഇത് ഒരു വൻ മാനസിക ഉത്സാഹം നൽകുന്ന കാര്യം ആണ്. മിക്കപ്പോഴും ആനപ്പാപ്പാന്മാർ ആന ഉടമസ്ഥരുടെ വെറും നിസ്സാര നിലവാരത്തിലുള്ള വേലക്കാർ ആയിരിക്കും.


ഇത്ര വലിയ ആനയെ നീ, എടാ, എടീ, അവൻ, അവൾ വാക്കുകളിൽ സംബോധന ചെയ്യാനും പരമാർശിക്കാനും ആവുക എന്നത് ഒരു വൻ മാനസിക ഉന്മാദം ലഭിക്കുന്ന കാര്യം തന്നെയാണ്.


ഇത് യഥാർത്ഥത്തിൽ ഒരു IPS ഉദ്യോഗസ്ഥനെ ഒരു പോലീസ് ശിപായിയുടെ കീഴിൽ നിലനിർത്തുന്നതു പോലുള്ള അവസ്ഥാ വിശേഷം തന്നെയാണ്. വൻ ഉയരത്തിലുള്ളു IPS വ്യക്തിയെ പോലീസ് വകുപ്പിന്‍റെ ഏറ്റവും കീഴിൽ ഉള്ള ശിപായി റാങ്കുകാരന് നീ, അവൻ, അവൾ വാക്കുകളിൽ നിർവ്വചിക്കാനാകുക എന്നത് ആ ശിപായി റാങ്കുകാരനിൽ ഒരു വൻ മാനസിക ഔന്നിത്യം കയറ്റിവിടും.


നീ, അവൻ, അവൾ വാക്കുകൾ വൻ അനുസരണം അടിച്ചേൽപ്പിക്കുന്ന വാക്കുകൾ ആണ്.


ഏതാണ്ട് 1986 ആറിലോ മറ്റോ Bangaloreൽ വച്ച്, ഒരാൾ പറയുന്നതു കേട്ടു, ഭരിക്കുന്ന പാർട്ടിയിലെ നേതാവ് അവിടുള്ള IAS, IPS വ്യക്തികളെ നീ എന്ന വാക്കുകളിൽ ആണ് സംബോധന ചെയ്തു കേട്ടത് എന്ന്. ഇത് ആ നേതാവിന്‍റെ വൻ കഴിവും മഹത്വവും ആയാണ്, ആ വ്യക്തി കണ്ടത്.


അയാൾ കണ്ടത്, ആനയെ ആനപ്പാപ്പാൻ കൈകാര്യം ചെയ്യുന്നതു പോലെയായിരുന്നു.


ആനക്കഥ പിന്നെ പറയാം.


വാക്കുകൾക്ക് വൻ ബലം ഉണ്ട് എന്നതാണ് വാസ്തവം.


പണ്ട്, Dolphin (boonex.com) എന്ന software ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ഞാൻ രൂപകൽപ്പന ചെയ്തെടുത്ത Facebook പോലുള്ള ഒരു സോഷ്യൽ മീഡിയ സൈറ്റ് ഉണ്ടായിരുന്നു. 


അതിൽ ഒരു കാര്യം (Element), ഒന്നിന് പുറകെ രണ്ട്, മൂന്ന് എന്ന രീതിയിൽ പേജിൽ ഓരോന്നായി വരുന്നതിന്‍റെ ക്രമം നേരെ വിപരീതമായി മാറ്റണം എന്ന ഒരു ആവശ്യം വന്നു.


ഈ Dolphin software, PHP സോഫ്ട്വേർ ഭാഷയിലാണ് രചിച്ചിരുന്നത് എന്നാണ് ഓർമ്മ. എനിക്കാണെങ്കിൽ സോഫ്ട്വേർ ഭാഷകളിൽ നൈപുണ്യം വളരെ പരിമിതമായിരുന്നു.  Dolphin കമ്പനിയുമായി ബന്ധപ്പെട്ടു. അവർ PHPൽ ഒരു നിസ്സാരമായ കോഡിങ്ങ് അയച്ചുതന്നു.


ഞാൻ രൂപകൽപ്പന ചെയ്ത സോഷ്യൽ മീഡിയ സൈറ്റിന്‍റെ സോഫ്ട്വർ കോഡുകൾ വച്ചിരിക്കുന്ന ഒരു പ്രത്യേക folder തുറന്ന് ആ വൻ നീളമുള്ള കോഡുകൾക്കിടയിൽ പോയി, ഒരു പ്രത്യേക ലൈനിൽ പോയി ascending എന്ന വാക്ക് മാറ്റി descending എന്ന് അതിന് പകരമായി ചേർത്താൽ മതി.


PHP അറിയാത്ത ഞാൻ, നിർദ്ദേശിക്കപ്പെട്ട folder തുറന്ന്, നിർദ്ദേശിക്കപ്പെട്ട  ഫൈൽ Adobe Dreamweaverൽ തുറന്നു.


വളരെ നീളം കൂടിയ കോഡിങ്ങ് കണ്ടു.


ഇനി ആ പറഞ്ഞ ലൈൻ കണ്ടെത്തണം. അതിനായി സാധാരണയായി ഉപയോഗിക്കപ്പെടുന്ന Cntrl F കീബോഡിൽ ടൈപ്പ് ചെയ്ത്, ആ ലൈൻ കണ്ടെത്തി.


അവിടെ ascending എന്ന വാക്ക് കണ്ടു. അതിനെ ഡെലീറ്റ് ചെയ്ത് descending എന്ന് എഴുതിച്ചേർത്ത്, ഫൈൽ Save ചെയ്തു. അതിന് ശേഷം, ആ ഫൈൽ, Serverൽ കൃത്യസ്ഥലത്ത് Upload ചെയ്ത് പഴയ ഫൈലിനെ Replace ചെയ്തു.


സോഷ്യൽ മീഡിയ സൈറ്റ് തുറന്നപ്പോൾ, കാര്യം വൻ വിജയം തന്നെ.


Element ഒന്നിന് പിറകെ മറ്റൊന്ന് വരുന്നതിന്‍റെ ദിശ നേരെ വിപരീതമായിരിക്കുന്നു. താഴെകിടന്നിരുന്നത്, ഇപ്പോൾ നേരെ മുകളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വരവിന്‍റേയും പോക്കിന്‍റേയും ദിശതന്നെ തലതിരിഞ്ഞു വന്നിരിക്കുന്നു.


ഉന്നതസ്ഥാനത്തുള്ളത് കീഴ്സ്ഥാനത്തും, കീഴസ്ഥാനത്തുള്ളത് ഉന്നത സ്ഥാനത്തും!


ഈ മുകളിൽ വിവരണം നൽകിയത്, നിസ്സാരം എന്ന് തോന്നിക്കുന്ന ചില വാക്കുകൾ സോഫ്ട്വിന്‍റെ കൃത്യസ്ഥാനത്ത് സ്ഥാപിച്ചാൽ, അവയ്ക്ക് നൽക്കാനാവുന്ന അതിഗംഭീരമായ ബലത്തെ ദൃഷ്ടാന്തീകരിക്കാനാണ്.


ഇവിടെ മനസ്സിലാക്കേണ്ടത്, ഈ വിധം ഒരു Elementന്‍റിന് ഉള്ളിലെ ഘടകങ്ങളുടെ സ്ഥാനവും നീങ്ങത്തിന്‍റെ ദിശയും പിശകായി മാറുമ്പോൾ, അതിന്‍റെ കാരണം മനസ്സിലാക്കാൻ പറ്റുക ഈ മീഡിയ സൈറ്റ് നിർമ്മിച്ചിരിക്കുന്നത് ഒരു സോഫ്ടേറിലൂടെയാണ് എന്നും അത് ഏത് Software languageൽ ആണ് ലിഖിതപ്പെട്ടിരിക്കുന്നത് എന്നും അറിയുന്നതിലൂടെയാണ്.


ഈ സോഷ്യൽ മീഡിയ സൈറ്റിന്‍റെ പേജുകളിൽ എന്തെങ്കിലും തകരാറോ, വ്യതിചലിച്ച പ്രവർത്തനമോ കാണപ്പെട്ടാൽ, അത് തിരുത്തേണ്ടത് ആ സോഫ്ടേറിലൂടെയാണ്.


അല്ലാതെ, വെബ് പേജിന് ഇലക്ട്രിക്ക് ഷോക്ക് നൽകിയും ബുൾഡോസർ കൊണ്ടുവന്ന് പിടിച്ചുവലിച്ചും, അതിന്‍റെ മുഖത്തിട്ടടിച്ചും, അതിനോട് അസഭ്യം പറഞ്ഞും മറ്റും അല്ലതന്നെ.


അസഭ്യം കേട്ടാൽ മനസ്സിലാകുന്ന സോഫ്ട്വേറാണ് എങ്കിൽ ചിലപ്പോൾ, ആ അസഭ്യത്തിന്‍റെ ആഘതത്താൽ ചെറിയ തോതിൽ അത് പ്രവർത്തനക്ഷമത ഉന്നതപ്പെടുത്തിയേക്കാം, താൽക്കാലികമായി. എന്നാൽ ആ രീതിയിൽ അല്ല കാര്യങ്ങൾ നന്നാക്കേണ്ടത്.


Software എന്നത് എന്താണ് എന്നതുകൂടി അറിയാത്തവരാണ് ഇന്ന് medical fieldൽ പ്രവർത്തിക്കുന്ന പലരും.